ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label പ്രസ്താവന. Show all posts
Showing posts with label പ്രസ്താവന. Show all posts

Monday, March 21, 2011

പ്രവാചകകേശമെന്ന വ്യാജേന ചൂഷണം; മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നീങ്ങണം -ഐ.എസ്.എം


Published on Madhyamam Mon, 03/21/2011

താമരശ്ശേരി: പ്രവാചകകേശമെന്ന വ്യാജേന പൗരോഹിത്യം സൃഷ്ടിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്ന് പൂനൂരില്‍ മുബാറക് അറബിക് കോളജില്‍ സമാപിച്ച ഐ.എസ്.എം സംസ്ഥാനതല നേതൃപാഠശാല അഭിപ്രായപ്പെട്ടു. അധര്‍മങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുനേരെ വധഭീഷണി മുഴക്കുന്ന പൗരോഹിത്യത്തിന്റെ ഭീകരമുഖം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്.
അറബ് ലോകത്ത് സമാധാനം തകര്‍ക്കുന്നതിനുപിന്നില്‍ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികളാണ്. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കലാപം സൃഷ്ടിക്കുന്നതില്‍ ഇറാനും അമേരിക്കക്കും തുല്യപങ്കാളിത്തമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ ശാന്തി തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ അടിയന്തരമായി ശ്രദ്ധ ചെലുത്തണം.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, സെക്രട്ടറിമാരായ അബ്ദുല്‍ഖാദര്‍ പറവണ്ണ, കെ. സജ്ജാദ്, ശംസുദ്ദീന്‍ പാലത്ത്, വൈസ് പ്രസിഡന്റുമാരായ ഡോ. കെ. ഷഹദാദ്, നബീല്‍ രണ്ടത്താണി, അബ്ദുറഹ്മാന്‍ അന്‍സാരി, പി.കെ. ഹബീബ് റഹ്മാന്‍, സി.പി. അബ്ദുല്ല, എം.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Sunday, March 20, 2011

പ്രവാചക കേശത്തിന്റെ പേരിലെ തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തണം -ഐ.എസ്.എം


Published on മാധ്യമം Thu, 02/17/2011 - 11:02

മഞ്ചേരി: പ്രവാചക കേശത്തിന്റെ പേരില്‍ വിശ്വാസ തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. തിരുകേശം സൂക്ഷിക്കാന്‍ കോടികള്‍ മുടക്കി സമുച്ചയം പണിയുന്നവര്‍ പ്രവാചകന്റെ ജീവിതമാതൃക വിസ്മരിക്കുകയാണെന്നും സമ്മേളനം വിലയിരുത്തി. കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ട്രഷറര്‍ ഈസ മദനി ഉദ്ഘാടനം ചെയ്തു. എം. മൊയ്തീന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. നൗഷാദ് ഉപ്പട, എം. അബ്ദുല്‍ഗഫൂര്‍ സ്വലാഹി, പി. അലി അഷ്‌റഫ്, സാജിത് നിലമ്പൂര്‍, കെ. മുഹമ്മദ് ബഷീര്‍, അബ്ദുറഹ്മാന്‍ സുല്ലമി, മുഹ്‌സിന്‍ തൃപ്പനച്ചി എന്നിവര്‍ സംസാരിച്ചു.

Monday, March 14, 2011

തിരുകേശം ആത്മീയവാണിഭത്തിന്റെ ഭാഗം -ടി.ആരിഫലി


Posted on 01-03-11
വടകര: പ്രവാചകന്റെ തലമുടി ശേഷിപ്പ് കൈയ്യിലുണ്ടെന്ന അവകാശവാദവുമായി പുതിയ തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പൗരോഹിത്യനീക്കം ആത്മീയ വാണിഭത്തിന്റെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി ആരോപിച്ചു. ഖുറാന്‍ സ്റ്റഡിസെന്റര്‍ വടകര മേഖലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെ വിശ്വാസികള്‍ ചെറുത്തുതോല്പിക്കണം. ഏക ദൈവ വിശ്വാസത്തിന്റ ഗേഹങ്ങളായ പള്ളികളില്‍ പ്രവാചകന്റെ തിരുശേഷിപ്പെന്ന് അവകാശപ്പെട്ട് പ്രതിഷ്ഠയെന്നോണം സ്ഥാപിക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ്-അദ്ദേഹം പറഞ്ഞു.


അബ്ദുള്‍ഖാദര്‍ ആക്കോട് അധ്യക്ഷത വഹിച്ചു. ഖാലിദ് മൂസ നദ്‌വി പഠനക്ലാസ് നടത്തി. കെ.എന്‍. സുലൈഖ, പി.സി. ബഷീര്‍, വി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

Twitter Delicious Facebook Digg Stumbleupon Favorites More