ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label ശഅറെ മുബാറക് മസ്ജിദ്. Show all posts
Showing posts with label ശഅറെ മുബാറക് മസ്ജിദ്. Show all posts

Saturday, December 24, 2011

തിരുകേശപ്പള്ളിയുമായി കാന്തപുരം മുന്നോട്ട്


Published on Fri, 12/23/2011 

കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച് സൂചനപോലും നല്‍കിയില്ല. 1433 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. വിവാദങ്ങള്‍ ഇനിയും കത്തിപ്പടരാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. ശഅ്റെ മുബാറക് സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സീഡികള്‍, ദൃശ്യ-ശ്രാവ്യ മാധ്യമരേഖകള്‍ തുടങ്ങിയവ മര്‍കസ് പി.ആര്‍ വിഭാഗത്തിന്‍െറ അനുമതി ഇല്ലാതെയും മര്‍കസ് അധികൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന് കഴിഞ്ഞദിവസം കാന്തപുരം സുന്നി വിഭാഗത്തിന്‍െറ മുഖപത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
കിനാലൂരിനടുത്ത് 400 ഏക്കര്‍ സ്ഥലത്ത് പള്ളിയും ടൗണ്‍ഷിപ്പും നോളജ് സിറ്റിയും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം, പദ്ധതിയുടെ രൂപരേഖ പരസ്യപ്പെടുത്തിയതോടെ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണമുയര്‍ന്നു. തിരുകേശവിവാദം ഒരുഭാഗത്ത് ചൂടുപിടിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം കാന്തപുരത്തെ വെട്ടിലാക്കി. 40 കോടിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയാണ് വരുന്നത് എന്നുവരെ പ്രചാരണമുണ്ടായി. ഇതെല്ലാം നിഷേധിച്ച്, പള്ളി പണിയാന്‍ മാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് കാന്തപുരം വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള 40 കോടി കണ്ടെത്താന്‍ നാലു ലക്ഷം പേരില്‍നിന്ന് 1000 രൂപ വീതം സ്വരൂപിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ മാസം ആരംഭിക്കാന്‍ പോകുന്ന കാന്തപുരത്തിന്‍െറ കേരളയാത്രയില്‍ ശഅ്റെ മുബാറക് മസ്ജിദിനുവേണ്ടിയുള്ള സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കാന്തപുരം പള്ളി നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ കടുത്ത എതിര്‍പ്പുമായി വീണ്ടും രംഗത്തുവരാന്‍ പോവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ജനുവരി ഒന്നിന് കോഴിക്കോട്ട് തിരുകേശപ്പള്ളി നിര്‍മാണത്തിനെതിരെ സമസ്ത പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. പള്ളിനിര്‍മാണത്തെക്കുറിച്ച് കാന്തപുരം മൗനംപാലിച്ചതോടെ പ്രക്ഷോഭസമിതി നിര്‍ജീവമായി. പുതിയ സാഹചര്യത്തില്‍ സമിതി ഊര്‍ജിതമാക്കാനാണ് നീക്കം. തിരുകേശത്തെ ന്യായീകരിക്കാന്‍ തയാറാക്കിയ പുസ്തകത്തില്‍ പ്രവാചകന്‍െറ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

Saturday, December 10, 2011

മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനവരി 30-ന് തറക്കല്ലിടും


sunni_markaz_3കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌  ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക.

ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും  സയ്യിദ് തുറാബ്  തങ്ങള്‍ നന്ദിയും പറഞ്ഞു.

Sunday, March 20, 2011

കാന്തപുരത്തിന്റെ ‘കോടികള്‍ക്ക് ‘ വില പറയുന്നവരോട് ...



ഖാസിം തങ്ങള്‍ക് പറയാനുള്ളത്‌, 
നാല്‍‌പതുകോടിയുടെ ശ‌അ‌റേ മുബാറക് മസ്‌ജിദ് നിര്‍മ്മാണത്തിന്റെ പ്രഖ്യാപനം വന്നയുടന്‍ കാന്തപുരം ചിലവിടാനിരിക്കുന്ന കോടികളുടെ മൂല്യം അളക്കാനുള്ള പെടാപാടിലാണ് പലരും.കണ്ണീരിന്റെ ഉപ്പുരസം കലര്‍ന്ന കാനേഷുമാരി കണക്കുകളും വയനാടന്‍ മലമടക്കുകളില്‍ ദുരന്തപൂര്‍ണ്ണമായ ജീവിതം തള്ളിനീക്കുന്നവരുടെ ദൈന്യത നിറഞ്ഞ വിവരണങ്ങളും നിരത്തി വെച്ച് കാന്തപുരത്തിന്റെ സാമൂഹ്യ പ്രതിബന്ധതയെ ചോദ്യം ചെയ്യുന്നു.സമുദായത്തിന്റെ ദയനീയ വിലാപങ്ങളെ കണ്ടില്ലെന്ന് നടിച്ച്,അന്നത്തിന് വകയില്ലാത്ത പാവപ്പെട്ടവന്റെ പള്ളയുടെ വിളി കേള്‍ക്കാനൊരുമ്പെടാതെ,കടത്തിണ്ണകളിലും ബസ്‌സ്റ്റാന്റുകളിലുമായി ജീവിതം തള്ളിനീക്കുന്ന ഭവനരഹിതരുടെ രോദനങ്ങള്‍ക്ക് ചെവികൊടുക്കാതെആര്‍‌ദ്രതയും കനിവുമില്ലാത്ത ഒരു ദുര്‍‌വ്യയക്കാരനായി കാന്തപുരം ചിത്രീകരിക്കപ്പെടുന്നു.അണ്ണാറക്കണ്ണനും തന്നാലയതെന്ന പോലെ ദിനേന പലരും ശ്രമിച്ചുകൊണ്ടേയിരിക്കുന്നു ഈ വിമര്‍ശന ശരങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാനും രാകിയെടുക്കാനും.കാന്തപുരം ചെയ്ത്കൂട്ടുന്ന ക്ഷേമപദ്ധതികളെക്കുറിച്ചും കാരുണ്യപ്രവര്‍ത്തനങ്ങളെ ക്കുറിച്ചും വൈജ്ഞാനിക മണ്ഡലങ്ങളിലെ സേവനങ്ങളെക്കുറിച്ചും മാലോകര്‍ക്കറിയാവുന്നത് കൊണ്ട് അവയെ ഇവിടെ അപഗ്രഥിക്കാനൊരുങ്ങുന്നില്ല.

ശ‌അറേ മുബാറക് മസ്ജിദില്‍ പ്രവാചകരുടെ (തിരുകേശം സൂക്ഷിക്കുമെന്നത് പലര്‍ക്കും അരോചകമായി തോന്നുന്നുവെങ്കില്‍ അവര്‍ ചരിത്രം പഠിക്കാന്‍ മുതിരുക എന്ന് മാത്രമേ പറയുന്നുള്ളൂപ്രവാചകന്റെ തിരുശേഷിപ്പുകളില്‍ അവിടത്തെ അനുചരര്‍ പുണ്യം കല്‍‌പിച്ചിരുന്നുവെന്നതിനും പുണ്യം എടുത്തിരുന്നുവെന്നതിനും(ബറക്കത്തെടുക്കുകസ്വീകാര്യയോഗ്യമായ പരമ്പരയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ അനവധിയുണ്ട്ഹദീസുകളെ നിസ്സങ്കോചം തള്ളുന്നതിന് മുമ്പ് അവ പരിശോധിക്കാനെങ്കിലും ശ്രമിച്ചാല്‍ സത്യം ബോധ്യപ്പെടുംപ്രവാചകരുടെ ()കേശമെന്ന പേരില്‍ വ്യാജമായ പ്രചാരണം നടത്തി കാന്തപുരം മുതലെടുപ്പിനു ശ്രമിക്കുന്നുവെന്നാണ് മറ്റൊരാരോപണം.കാന്തപുരത്തിന് തിരുകേശം കൈമാറിയത് യു എ യിലെ പൌരപ്രമുഖനും മുന്‍‌മന്ത്രിയുടെ മകനുമായ ശൈഖ് ഹസ്‌റജ് ആണ്അതും ലോകോത്തര പണ്ഡിതരെയും പതിനായിരങ്ങളേയും സാ‍ക്ഷിയാക്കികാന്തപുരത്തെ ഭത്സിക്കുന്നവര്‍ ഒപ്പം ശൈഖ് ഹസ്‌റജിയേയും ലോകത്തിലെ സമുന്നത പണ്ഡിതരെയും കൂടിയാണ് ക്രൂശിക്കുന്നതെന്നോര്‍ക്കുകശൈഖ് ഹസ്‌റജി കാന്തപുരത്തിന് തിരുകേശം കൈമാറുന്ന തും അതിന് ലോകോത്തര പണ്ഡിതര്‍ സാക്ഷികളാവുന്നതും ഇവിടെകാണാംസത്യം പകല്‍ വെളിച്ചം പോലെ സുതാര്യമാണെന്നിരിക്കെ കണ്ണടച്ചിരുട്ടാക്കുന്നവരോട് വാക്കുകളില്ലഇനിയും മറ്റൊരു ചോദ്യം അവശേഷിക്കുന്നു.കേശം പ്രവാചകന്റേതാണെങ്കില്‍ തന്നെയും അത് സൂക്ഷിക്കാന്‍ ഇത്രയും കോടികള്‍ ചെലവഴിക്കനെന്തിരിക്കുന്നു.വിശ്വാസികള്‍ തങ്ങളുടെ പ്രാണനേക്കാള്‍ നെഞ്ചിലേറ്റുന്ന പുണ്യ പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അമൂല്യുമാണെന്നിരിക്കെ അവയുടെ സം‌രക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നതൊന്നും ധൂര്‍ത്താകുന്നില്ല. . മാത്രവുമല്ല,പദ്ധതിയുടെ പൂര്‍ണ്ണരൂപം ഇനിയും പുറത്ത് വരാനിരിക്കുന്നേയുള്ളൂ.


കാന്തപുരത്തിന്റെ കോടികളില്‍ അസ്വസ്ഥരാവുന്നതും കൂടുതല്‍ അസഹനീയത പുറത്ത് ചാടുന്നതും ഉല്‍‌പതിഷ്‌ണുക്കളില്‍ നിന്നാണ്മലര്‍ന്ന് കിടന്ന് തുപ്പുന്നവന്റെ ദൈന്യതയായേ ഇതിനെ കാണേണ്ടതുള്ളൂചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ നമുക്കത് മനസ്സില്ലാകും.ഭിന്നിപ്പും അനൈക്യവുമില്ലാത്ത ഒരു സുവര്‍ണ്ണ കാലഘട്ടം മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ടായിരുന്നുപരസ്പര സാഹോദര്യത്തിന്റെയും സഹകരണത്തിന്റേയും വിളനിലങ്ങളായി ഒത്തൊരുമയോടെ മുന്നോട്ട് പോയിരുന്ന മഹല്ലുകളില്‍ ഭിന്നിപ്പിന്റെ വിഷവിത്തുക്കള്‍ വിതറിയവര്‍ പിന്നീട് ചെയ്തതെന്തെല്ലാമായിരുന്നു?. മുസ്‌ലിംകള്‍ക്ക് ആരാധനകള‌ര്‍പ്പിക്കാന്‍ മഹല്ലുകള്‍ തോറും എണ്ണം‌പറഞ്ഞ പള്ളികള്‍ ഉണ്ടായിരിക്കെ തന്നെ ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പുതിയ പള്ളികള്‍ നിര്‍മ്മിച്ചത് ആരായിരുന്നു?.സുന്നികള്‍ ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളാണെന്ന് ആരോപിക്കുമ്പോള്‍ തന്നെ ശിര്‍ക്ക് ചെയ്യുന്ന സുന്നികള്‍ അറുത്തത് ഭക്ഷിക്കുകയും അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയും അവരുടെ സ്വത്തവകാശത്തില്‍ പങ്കാളികളാവുകയും ചെയ്യുന്നവര്‍ക്ക് പഴയ പള്ളികള്‍ തന്നെ ധാരളമായിരുന്നല്ലോഭിന്നിപ്പിന്റെ പുതിയ പള്ളികള്‍ കെട്ടിപ്പടുക്കാന്‍ ചിലവിടുന്ന ലക്ഷങ്ങളും കോടികളും അവയെ പരിപാലിക്കാനും നിലനിര്‍ത്താനും ഒഴുക്കുന്ന പതിനായിരങ്ങളുമെണ്ടെങ്കില്‍ എത്ര പേരുടെ പള്ളയുടെ വിളിക്കുത്തരം നല്‍കാമായിരുന്നുഭവനരാഹിത്യം ഭയന്ന് ആധിപൂണ്ടിരിക്കുന്ന എത്രയെത്ര ഉമ്മമാരുടെ കണ്ണീരൊപ്പാമായിരുന്നുനാല്‍‌പതു കോടിയുടെ എത്രയെത്ര മടങ്ങ് വരുന്ന സം‌ഖ്യകളാണ് നിങ്ങള്‍ വൃഥവിലാക്കിയത് കൂട്ടരെ ?ശിര്‍ക്ക് ചെയ്യുന്ന മുശ്‌രിക്കുകളായ (ശിര്‍ക്ക് ചെയ്യുന്നവര്‍ എന്നതിന്റെ ഒറ്റവാക്കാണല്ലോ മുശ്‌രിക്ക്ഞങ്ങള്‍ സുന്നികളെ മുശ്‌രിക്കെന്ന് വിളിക്കാറില്ലെന്ന ഒരു തമാശ കേള്‍ക്കാറുണ്ട്.) സുന്നികളുടെ പള്ളികളില്‍ ഞങ്ങള്‍ക്ക് നിസ്കരിക്കാനൊക്കില്ലെന്നാണ് ഉത്തരമെങ്കില്‍ അതേ സുന്നികള്‍ തന്നെ അറുത്തത് നിങ്ങള്‍ക്ക് ഭക്ഷിക്കുന്നില്ലേ അവരുമായി വിവാഹബന്ധം സ്ഥാപിക്കുന്നില്ലേ?അവരുടെ സ്വത്തില്‍ നിന്ന് നിങ്ങള്‍ അവകാശമെടുക്കുന്നില്ലേ ഇത്രയൊക്കെ ആകാമെങ്കില്‍ പാരമ്പര്യത്തിന്റെ പ്രൌഢിയുള്ള പഴയ പള്ളികളില്‍ തന്നെ ആരാധനകള്‍ നിര്‍വ്വഹിച്ച് പുതിയ പള്ളികള്‍ക്കായി നിങ്ങള്‍ ധൂര്‍ത്തടിച്ചതും ഇപ്പോഴും ധൂര്‍ത്തടിച്ച്കൊണ്ടിരിക്കുന്നതുമായ ഭീമമായ കോടികള്‍ സമുദായത്തിലെ പാവങ്ങളുടെ കഷ്ടപ്പാടകറ്റാന്‍ ഉപയോഗിക്കാമായിരുന്നില്ലേ ?പുതിയ പള്ളികള്‍ക്ക് ന്യായം കാണുന്നവര്‍ എങ്കില്‍ പിന്നെയെന്തേ ‘ശിര്‍ക്കിന്റെ കൈ വെക്കാത്ത‘പുതിയ അറവുശാലകള്‍ തുടങ്ങാതിരുന്നത് ശിര്‍ക്ക് ചെയ്യുന്നവന്റെ അറവുകള്‍ സ്വീകാര്യമല്ലെന്നിരിക്കെ നിങ്ങള്‍ ഇത്രയും കാലം ഭക്ഷിച്ച് കൊണ്ടിര്‍ക്കുന്ന മാംസങ്ങളുടെ വിധിയെന്തായിരിക്കും ശിര്‍ക്ക് ചെയ്യുന്നവരുമായി വിവാഹബന്ധം പാടില്ലെന്നിരിക്കെ അവരുമായി നിങ്ങള്‍ നടത്തുന്ന വിവാഹബന്ധങ്ങളുടെ സ്ഥിതിയെന്തായിരിക്കും ?ശിര്‍ക്ക് ചെയ്യുന്നവരില്‍ നിന്ന് അനന്തരമെടുക്കരുതെന്നിരിക്കേ അവരുടെ സ്വത്തില്‍ നിന്ന് ഓഹരി കൈപറ്റുന്ന നിങ്ങളുടെ സമ്പത്തിന്റെ അവസ്ഥയെന്തായിരിക്കും.ശിര്‍ക്കിന്റെ സര്‍വ്വവിധ ലേപലുകളേയും സുന്നികളില്‍ ആരോപിക്കുമ്പോള്‍ തന്നെ സ്വന്തം കാര്യലാഭത്തിന് വേണ്ടി ഇതെല്ലാം നിങ്ങള്‍ക്ക് ചെയ്യാമെങ്കില്‍ പുതിയ പള്ളികള്‍ക്ക് വേണ്ടി നിങ്ങള്‍ ധൂര്‍ത്തടിച്ച് കൊണ്ടിരിക്കുന്ന കോടാനുകോടികള്‍ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാമായിരുന്നില്ലേ ഈ ചോദ്യങ്ങളെല്ലാം ഇപ്പോള്‍ സമൂഹമധ്യത്തില്‍ ഉന്നയിക്കാനിടവരുത്തിയത് നിങ്ങള്‍ തന്നെയാണെന്ന കാര്യം മറക്കരുത്.

നിങ്ങളുടെ ധൂര്‍ത്തിന്റെ പുതിയ പുതിയ രൂപങ്ങള്‍ക്ക് സമുദായം സാക്ഷ്യം വഹിച്ച്കൊണ്ടേയിരിക്കുന്നതാണ് വര്‍ത്തമാന ചരിത്രംമാസങ്ങള്‍ക്ക് മുമ്പ് ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞ് പോയത് പലരും ഓര്‍ക്കുന്നുണ്ടോ ആവോ?തെരെഞ്ഞെടുപ്പിന്റെ നാലയലത്ത് പോലും വരരുതെന്ന് വേദാന്തമോതിയിരുന്നവര്‍ പുതിയ വെളിപാടുമായി ഗോദയില്‍ അരയും തലയും മുറുക്കിയിറങ്ങിയത് പെട്ടെന്നൊന്നും മറക്കാന്‍ കഴിയില്ലല്ലോവികസനത്തിന്റെ പുതിയ സ്വപ്നപാതകള്‍ വെട്ടിത്തെളിക്കാന്‍ കേരളമൊട്ടുക്ക് ആയിരക്കണക്കിന് സ്ഥാനാര്‍ത്ഥികളെ അണിനിരത്തി മുന്നണികളുടെ മുട്ടുവിറപ്പിക്കാന്‍ ഇറങ്ങിയവരെ ആര് മറന്നാലും സമുദായം മറക്കില്ലവിജയിക്കാനോ ജയപരാജയങ്ങളെ സ്വാധീനിക്കാനോ അതിവിദൂര ഭാവിയില്‍ പോലും കഴിയാത്ത ആയിരക്കണക്കിന് സീറ്റുകളില്‍ മത്സരിച്ച് സായൂജ്യമടയാന്‍ സമുദായത്തിന്റെ കോടികള്‍ ചെലവിട്ടത് പുതിയ നവോത്ഥാനത്തിനുള്ള കാല്‍‌വെപ്പായിരുന്നല്ലോ.!!!സമുദായത്തിന്റെ വോട്ട് ബാങ്കില്‍ വിള്ളലുകള്‍ വീഴ്ത്തി ആത്മഹര്‍ഷം കൊള്ളാന്‍ കോടികള്‍ ദുര്‍വ്യയം ചെയ്യുന്നത് തികച്ചും സമുദായ സേവനം!.അപ്പോഴൊന്നും വയനാടന്‍ ചുരങ്ങളില്‍ ആധി പൂണ്ടിരിക്കുന്ന ഉമ്മ പെങ്ങമ്മാര്‍ ഉണ്ടായിരുന്നില്ലത്രേ തല ചായ്ക്കാനിടമില്ലാതെ കടത്തിണ്ണകളില്‍ അന്തിയുറങ്ങുന്ന ഒരാളെ പോലും കാണാനില്ലായിരുന്നത്രേ!.പശിയടക്കാന്‍ കഴിയാതെ വിലപിക്കുന്നവന്റെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനേ ഇല്ലായിരുന്നത്രേ.!

ഇനിയുമിതാ മറ്റൊരു തെരെഞ്ഞെടുപ്പ് കൂടി പടിവാതില്‍ക്കലെത്തിയിരിക്കുന്നു.അങ്കത്തട്ടിലിറങ്ങി കച്ചമുറുക്കാന്‍ കോടികളുടെ സംഭരണം നടക്കുന്നുണ്ടാവും.നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഒഴുകുന്ന കോടികളുടെ കണക്ക് എത്രയായിരിക്കും ആവോ ഈ കോടികള്‍ ഒഴുക്കിയിട്ട് സമുദായത്തിന് എന്താണ് നിങ്ങള്‍ നേടിക്കൊടുക്കുന്നത്ഈ ധൂര്‍ത്തടിക്കുന്ന കോടികള്‍ കൊണ്ട് എത്രെയെത്രെ പാവങ്ങളുടെ കണ്ണിരൊപ്പാന്‍ കഴിയും നിങ്ങ്ലള്‍ക്ക് തെരെഞ്ഞെടുപ്പില്‍ ജയിച്ച് കയറിയാല്‍ ഒഴുക്കുന്ന കോടികളുടെ പതിന്മടങ്ങ് ഉപകാരങ്ങളും സഹായങ്ങളും ചെയ്യാന്‍ കഴിയുമെന്നാണ് വാദമെങ്കില്‍ ജയിക്കാന്‍ മാത്രം ശേഷിയുണ്ടോ നിങ്ങള്‍ക്ക് ?അതില്ലെന്നിരിക്കെ സമുദായത്തിന്റെ പേരില്‍ നിങ്ങള്‍ കോടികളൊഴുക്കുന്നത് ധൂര്‍ത്തല്ലാതെ മറ്റെന്താണ്നിങ്ങളിലൊരുവന്‍ തന്നെ ചൂണ്ടിക്കാണിച്ച ആ വയനാടന്‍ മലമടക്കുകളിലെ ഉമ്മമാരുടെ ദീനരോദനങ്ങള്‍ നിങ്ങളുടെ ചെവിയില്‍ മുഴങ്ങട്ടെ.കടത്തിണ്ണകളില്‍ നിദ്രാവിഹീനരായി കഴിയുന്ന ഹതഭാഗ്യരുടെ ഹൃദയസ്പന്ദങ്ങള്‍ നിങ്ങളുടെ കാതുകളിലലക്കട്ടെ.

Twitter Delicious Facebook Digg Stumbleupon Favorites More