75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി( 35cm) പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.
ഇനി പ്രസ്തുത മുടി താഴെയുള്ള ചിത്രത്തിലേതു പോലെ ഒരു പെണ്ണിന്റെ മുടിക്ക് സമാനമാണെന്ന് കാണാം. മുടി ശേഖരിക്കുന്നിടത്ത് ഹദീസു പോലും നേരെ നോക്കാന് ഖസ്രജിക്കായില്ല. അതപ്പടി വിഴുങ്ങി പ്രചരിപ്പിക്കുന്ന ഇവര്ക്കും അതിനൊന്നും നേരമുണ്ടായിട്ടുണ്ടാവില്ല..!
കാരന്തൂരിലെത്തിയ തിരുകേശം വ്യാജമാണെന്ന് ഹദീസിലൂടെ തന്നെ തെളിയുന്നു...!
ഇവിടെ ക്ലിക്ക ചെയ്ത് നബി(സ)യുടെ മുടിയുമായി ബന്ധപ്പെട്ട് വന്ന ഹദീസ് (ബുഖാരി-3369) കാണുക
http://www.yanabi.com/Hadith.aspx?HadithID=3369
حدثنا حفص بن عمر حدثنا شعبة عن أبي إسحاق عن البراء بن عازب رضي الله عنهما قال
كان النبي صلى الله عليه وسلم مربوعا بعيد ما بين المنكبين له شعر يبلغ شحمة أذنه رأيته في حلة حمراء لم أر شيئا قط أحسن منه
قال يوسف بن أبي إسحاق عن أبيه إلى منكبيه
كان النبي صلى الله عليه وسلم مربوعا بعيد ما بين المنكبين له شعر يبلغ شحمة أذنه رأيته في حلة حمراء لم أر شيئا قط أحسن منه
قال يوسف بن أبي إسحاق عن أبيه إلى منكبيه
ബര്‍റാഇന്‍ നിന്നും നിവേദനം ചെയ്യപ്പെട്ട ഹദീസില്‍ പ്രവാചകന്റെ മുടി കാതിന്റെ തൊങ്ങല്‍(lobe=شحمة ) വരെയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖസ്രജിയുടെ പക്കല്‍ നിന്ന് സനദും ഒപ്പിട്ട് സാധാരണക്കാരുടെ ഈമാനും പോക്കറ്റും കൊള്ളയടിക്കാനായി അവതരിപ്പിച്ച മുടി തനി തട്ടിപ്പാണെന്ന് വ്യക്തമായി.
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...