ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Showing posts with label മാധ്യമം. Show all posts
Showing posts with label മാധ്യമം. Show all posts

Monday, May 30, 2011

തിരുകേശം പരാമര്‍ശിക്കാതെ സൗദി പ്രസിദ്ധീകരണത്തില്‍ മര്‍കസിന്റെ ലേഖനം

കോഴിക്കോട്: തിരുകേശ സൂക്ഷിപ്പിനൊരു ഉത്തമ കേന്ദ്രം എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന പള്ളിയെപ്പറ്റി സൗദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാഗസിനില്‍ സചിത്ര ലേഖനം വന്നിരിക്കുന്നത് മുടിയെപ്പറ്റി ഒരു പരാമര്‍ശവുമില്ലാതെ. സൗദി ഗവണ്‍മെന്റിന്റെ ഹജ്ജ് മന്ത്രാലയം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന 'അല്‍ഹജ്ജു വല്‍ഉംറ' എന്ന മാസികയുടെ 2011 മേയ് ലക്കത്തിലെ 34, 35 പേജുകളിലാണ് ഇംഗ്ലീഷില്‍ ഈ പള്ളിയെ സംബന്ധിച്ച് ലേഖനമുള്ളത്. Magnificent Mosque എന്നാണ് ലേഖനത്തിന്റെ തലവാചകം.
ഒരേസമയം 25,000 പേര്‍ക്ക് നമസ്‌കരിക്കാവുന്ന, ദല്‍ഹി ജുമാ മസ്ജിദിനേക്കാളും വലിയ പള്ളിയാണ് കേരളത്തില്‍ നിര്‍മിക്കപ്പെടുന്നത് എന്ന വാചകത്തോടെയാണ് തുടക്കം. 500 ഏക്കറില്‍ സ്ഥാപിക്കപ്പെടുന്ന മര്‍കസ് നോളജ് സിറ്റിയില്‍ പള്ളിക്ക് പുറമെ ഐ.ടി സെന്റര്‍, മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകള്‍, ഹോസ്‌പിറ്റല്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയാണുണ്ടാകുക. ഇസ്‌ലാമിന്റെ മാനവിക സാഹോദര്യവും ആത്മീയതയും പ്രകാശിപ്പിക്കുന്ന പള്ളിയോട് ചേര്‍ന്ന് മുസ്‌ലിമേതര സമൂഹങ്ങള്‍ക്ക് കൂടി അറിവുനേടാനുതകുന്ന ലൈബ്രറിയും സമ്മേളന ഹാളും പ്രവര്‍ത്തിക്കുമെന്നും പള്ളിയെ പരിചയപ്പെടുത്തി മര്‍കസ് സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞുവെന്നാണ് ലേഖനത്തിലുള്ളത്. 12 ഏക്കറില്‍ നിര്‍മിക്കപ്പെടുന്ന പള്ളിക്ക് എട്ട് ഏക്കറില്‍ പൂന്തോട്ടം നിര്‍മിക്കുമെന്ന് വിവരിക്കുന്ന ഭാഗത്ത് മാത്രമേ ശഅ്‌റെ മുബാറക് ഗ്രാന്‍ഡ് മസ്ജിദ് എന്ന പദം പോലും ഒരുതവണ ഉപയോഗിച്ചിട്ടുള്ളൂ. എന്താണ് ശഅ്‌റെ മുബാറക് എന്നോ മുടി ആര് നല്‍കിയെന്നോ അതിന്റെ പ്രാമാണികത എന്തെന്നോ തുടങ്ങിയ ഒരു കാര്യവും ലേഖനത്തിലില്ല.
ഒമ്പത് മില്യണ്‍ യു.എസ് ഡോളര്‍ പള്ളി നിര്‍മാണത്തിനും 272 മില്യണ്‍ യു.എസ് ഡോളര്‍ ടൗണ്‍ഷിപ് നിര്‍മാണത്തിനും കണക്കാക്കുന്നു. തുടര്‍ന്ന് മര്‍കസും മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമിയും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ലേഖനത്തിന്റെ ഉള്ളടക്കം. നോളജ് സിറ്റിയുടെ പ്രധാന പ്രവേശന കവാടം, പള്ളിയുടെ രൂപരേഖ എന്നീ ചിത്രങ്ങളാണ് കൂടെയുള്ളത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുമ്പോള്‍ തങ്ങളുടെ ഫയലില്‍ വെക്കാന്‍ പര്യാപ്തമായൊരു ലേഖനം പ്രസിദ്ധീകരിപ്പിക്കുകയാണുണ്ടായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാരണത്താലാണ് തിരുകേശത്തെപ്പറ്റി ഒരു വാക്കും ലേഖനത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന.

 മറ്റൊരു വാര്ത്തകൂടി... 
പള്ളി മുടിക്ക് വേണ്ടി; ഗള്‍ഫിലെ വാര്‍ത്തയില്‍ മുടിയില്ല...!

സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോല്‍ പള്ളിയെ പറ്റി സംസാരമേ ഇല്ല...!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.Largest mosque in India coming up at Kozhikode
Publish Date: Sunday,13 March, 2011, at 01:18 AM Doha Time


By Ashraf Padanna/Thiruvananthapuram India’s biggest mosque, larger than Delhi’s Jama Masjid, is coming up in Kerala, thanks to Abu Bakr Ahmed alias Kanthapuram Aboobacker Musliyar, who heads the Markazu Ssaqafathi Ssunniyya group of Islamic institutions.Being built on the outskirts of Kozhikode, the mosque will have a built-up area of 250,000 sq. ft., far out-sizing the 17th century mosque commissioned by emperor Shah Jahan in the capital city of the Mughal empire.
The mosque will be located in the Markaz Knowledge City, a 500-acre self-contained township. The township will accommodate a centre for Islamic learning, an information technology (IT) hub, a medical college, an engineering college, schools, hospitals, shopping malls and various other institutions, besides residential complexes.
“The mosque will reflect the universal brotherhood and spiritual enlightenment that Islam stands for. There will also be a library for Islamic research and a conference hall where both Muslims and non-Muslims can come in pursuit of knowledge,” said the Musliyar.
“We are receiving huge support from people from all walks of life, especially the Kerala diaspora”.
Musliyar heads the popular social, charity and educational organisation which has in the past three decades educated more than 30,000, including a large number of children from displaced families in Gujarat and Kashmir.
The Sha’ar-e-Mubarak Grand Masjid is planned on a 12-acre plot of which eight acres have been set apart for landscaping a Mughal-style garden. The structures in the township will be environment-friendly with a lot of open space and greenery.
“We are planning to start work on 250 acres already acquired for the project in five months and the mosque will be ready in two years. The entire project will be complete in another five years,” said Riyaz Mohamed, the architect of the project who is credited with building some half a million square feet of public spaces including the Hajj House, Karipur, Infopark, Koratty and the National Institute of Fashion Technology campus at Kannur.
The mosque, with an open-sky courtyard, is expected to be completed at a cost of Rs400mn while the entire township project will cost around Rs12bn. It will be able to accommodate 25,000 people for prayer at a time.
“My effort is to blend traditional Islamic architecture with modern technology adopting the green building concept. It will also employ a large number of people in this backward area,” said Mohamed, a graduate from the National Institute of Technology, Kozhikode. “The built-up area will harmoniously blend with the greenery around”.


http://www.gulf-times.com/site/topics/printArticle.asp?cu_no=2&item_no=415632&version=1&template_id=40&parent_id=22





Saturday, May 21, 2011

തിരുകേശം എന്തുചെയ്യണം?

മാധ്യമം ലേഖനത്തിനുള്ള പ്രതികരണം

'വിവാദ കേശത്തിന് പവിത്രതയുണ്ടോ?' എന്ന തലക്കെട്ടില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ ലേഖനം ശ്രദ്ധാപൂര്‍വം വായിച്ചു (മാധ്യമം 9/5). ഇപ്പോള്‍ വിവാദമായിരിക്കുന്ന കോഴിക്കോട് മര്‍കസിലെത്തിച്ച കേശം വ്യാജമാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിട്ടുണ്ട്. ലേഖനത്തില്‍ ഹിജ്‌റ പത്താംവര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ തലമുണ്ഡനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കേശം വിതരണം ചെയ്തതായി പറയുന്നു. ഇത് യഥാര്‍ഥമാണെങ്കില്‍, അങ്ങനെ വിതരണം ചെയ്തതിന്റെ ഉദ്ദേശ്യം എന്തായിരുന്നിരിക്കണം? വിശ്വസനീയവും പ്രാമാണികവുമായ സനദുകളിലൂടെ (ശൃംഖല) തെളിയിക്കപ്പെട്ട തിരുകേശവും മറ്റും മുസ്‌ലിംകള്‍ സൂക്ഷിച്ചുവെക്കുകയാണോ, അതോ അവയെ ബഹുമാന പുരസ്സരം കബറടക്കുകയാണോ ചെയ്യേണ്ടത് എന്നതാണ് കാതലായ പ്രശ്‌നം. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ സുചിന്തിതവും പ്രാമാണികവുമായ പണ്ഡിതമതം എന്തെന്നറിയാന്‍ വളരെ താല്‍പര്യമുണ്ട്.
വി.പി. സെയ്താലിക്കുട്ടി
ചേവായൂര്‍, കോഴിക്കോട്

ഇതോ പണ്ഡിത ധര്‍മം

 Published on Sun, 05/22/2011മാധ്യമം-പ്രതികരണം

പ്രവാചകന്റെ തിരുമുടി എന്ന് അവകാശപ്പെടുന്ന ഈ സാധനം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുതന്നെ നല്‍കണമെന്ന അബൂദബിയിലെ അറബി കുടുംബത്തില്‍പെട്ട അഹ്മദ് ഖസ്‌റജിയോട് പ്രവാചകന്‍ സ്വപ്‌നത്തില്‍ നിര്‍ദേശിച്ച പ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവര്‍ രണ്ടുപേരും നബിതിരുമേനിക്ക് പ്രിയപ്പെട്ടവരാണെന്ന് വരുത്തിത്തീര്‍ക്കലല്ലേ? ഈ മുടി സൂക്ഷിക്കാന്‍ 40 കോടി ചെലവിട്ട് ആര്‍ഭാടമായ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചതും ഹൈദരാബാദില്‍നിന്ന് ലഭിച്ചുവെന്നുപറഞ്ഞ് മറ്റൊരു മുടി മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്നതും ശിര്‍ക്ക് എന്ന മഹാപാപത്തെ പ്രോത്സാഹിപ്പിക്കലിന് പ്രേരകമാവില്ലേ? നബിതിരുമേനിയുടെ ലളിതജീവിതവും ദീനിന്റെ നിലനില്‍പിനായി അനുഭവിച്ച പീഡനങ്ങളും ത്യാഗോജ്വലവും മാതൃകാപരവുമായ ജീവിതചര്യകളും മനോഹരമായി പ്രസംഗവേദികളില്‍ അവതരിപ്പിക്കുന്ന മൗലവിമാരില്‍ ഏറെയും പ്രസംഗത്തിന് വിപരീതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ദുഃഖകരമായ സത്യമല്ലേ?
പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും നന്നായാല്‍ സമൂഹം നന്നാകും. അവര്‍ ദുഷിച്ചാല്‍ സമൂഹവും ദുഷിക്കും എന്ന ആപ്തവാക്യം എത്ര അര്‍ഥവത്താണെന്ന് ഇന്നത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സാമൂഹികപരിഷ്‌കരണത്തിനും സമുദായ നന്മക്കുംവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര കേന്ദ്രങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് സേവനം നടത്തുന്നവരെ നാം ബഹുമാനിക്കുന്നു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറയാക്കി മത- സാമുദായിക രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാരിക്കൂട്ടിയതൊക്കെയും പരമ്പരാഗത കുടുംബവാഴ്ചക്ക് വിധേയമാക്കിയും ഉള്ള അണിയറനീക്കങ്ങള്‍ സംശയവിധേയമായി കാണുമ്പോള്‍ പ്രതികരിക്കാന്‍ ആളില്ലാതാകുന്നതാണ് സമുദായം നേരിടുന്ന ഏറ്റവും വലിയ ജീര്‍ണത.
കോടികള്‍ മുടക്കി കൊട്ടാരസദൃശമായ വീടുകള്‍ പണിതും മക്കളുടെ വിവാഹം ആധുനികരീതിയില്‍ ആര്‍ഭാടപൂര്‍വം നടത്തിയും സമൂഹമധ്യത്തില്‍ പൊങ്ങച്ചം കാണിക്കുന്ന മൗലവിമാരെയും ശിര്‍ക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഉലമാക്കളെയും മുസ്‌ലിം സമുദായം ഒറ്റപ്പെടുത്താനും മനസ്സുകൊണ്ട് വെറുക്കാനും തയാറാകണം.
എം.എ. സാലിഹ് ഹാജി,
പാച്ചല്ലൂര്‍



Tuesday, May 10, 2011

കേശം പ്രവാചകന്‍േറതല്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ പിന്തിരിയണം -കാന്തപുരം


കേശം പ്രവാചകന്‍േറതല്ലെന്ന് പ്രചരിപ്പിക്കുന്നവര്‍ പിന്തിരിയണം -കാന്തപുരം
കോഴിക്കോട്: മര്‍ക്കസിനു ലഭിച്ച പ്രവാചക കേശം വ്യാജമാണെന്ന് ഖസ്‌റജി കുടുംബം പറഞ്ഞെന്ന പ്രചരണം തീര്‍ത്തും സത്യവിരുദ്ധമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. ഖസ്‌റജി കുടുംബത്തിലെ ഒരംഗം മാത്രമാണ് തിരുകേശത്തിന്റെ സത്യസന്ധത നിഷേധിച്ചത്. ഹസന്‍ എന്ന പേരുള്ള ഈ വ്യക്തിയാവട്ടെ പൊതുരംഗത്ത് ഒട്ടും സുപരിചതനുമല്ല. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി മര്‍ക്കസ് സമ്മേളനത്തില്‍ എനിക്ക് കേശം സമ്മാനിച്ച ഡോ. അഹമ്മദ് ഖസ്‌റജി അബൂദബിയിലെ ഹെറിറ്റേജ് വിഭാഗം ഡയറക്ടറും അവിടുത്തെ വഖഫ് മന്ത്രിയുമായിരുന്ന മുഹമ്മദ് ഖസ്‌റജിയുടെ മകനുമാണ്. പിതാവ് നടത്തിയിരുന്ന വിജ്ഞാന സദസ്സിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നത് അഹമ്മദ് ഖസ്‌റജിയാണ്. വര്‍ഷാവര്‍ഷം തിരുകേശം ഇവിടെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുമുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ, കേശം പ്രവാചകന്‍േറതല്ലെന്ന് ഖസ്‌റജി കുടുംബം പറഞ്ഞതായി പ്രചരിപ്പിക്കുന്നവര്‍ അതില്‍നിന്ന് പിന്തിരിയുകയാണ് വേണ്ടത് -കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി  'മാധ്യമ'ത്തോട് പറഞ്ഞു.
കേശത്തെക്കുറിച്ച് മറുഭാഗം ഉന്നയിച്ച സംശയങ്ങള്‍ അഹമ്മദ് ഖസ്‌റജിയെ നേരില്‍കണ്ട് തീര്‍ത്തുകൂടെ എന്ന് പലതവണ ചോദിച്ചതാണ്. തിരുകേശം വിവാദമാക്കുന്നതിന് മുമ്പില്‍നില്‍ക്കുന്ന ബഹാവുദ്ദീനോടും അഹമ്മദ് ഖസ്‌റജിയെ നേരില്‍വന്ന് കാണാന്‍ സുന്നി പ്രവര്‍ത്തകര്‍ നിരന്തരം അഭ്യര്‍ഥിച്ചിരുന്നു. തിരുകേശ വിവാദം കെട്ടടങ്ങാന്‍ ഇതാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ബഹാവുദ്ദീന്‍ അതിന് തയാറായില്ലെന്ന് മാത്രമല്ല, ദുഷ്പ്രചാരണം തുടരുകയാണെന്നും കാന്തപുരം കുറ്റപ്പെടുത്തി.
ശഅ്‌റേ മുബാറക് പള്ളിക്കെതിരെ സമസ്ത മുശാവറ എതിരാണെന്ന പ്രചരണവും സത്യമല്ല. യഥാര്‍ഥ സമസ്ത അവരുടേതാണെന്ന് അവകാശവാദം മാത്രമാണ്. കോടതി പോലും അത് അംഗീകരിച്ചിട്ടില്ല. ഞങ്ങളുടെ പണ്ഡിതസഭ പള്ളി പണിയാന്‍ പൂര്‍ണമായി രംഗത്തുണ്ടെന്നും കാന്തപുരം പറഞ്ഞു. തിരുകേശം സംരക്ഷിക്കുന്നതിന്  പള്ളി പണിയുന്നത് വിവാദമാക്കേണ്ടതില്ല. ലോകത്ത് പലയിടത്തും തിരുകേശം സംരക്ഷിക്കാന്‍ പള്ളി പണിതിട്ടുണ്ട്. തിരുകേശം സംരക്ഷിക്കുന്ന കാശ്മീരിലെ ഹസ്രത്ത്ബാല്‍ മസ്ജിദ് ജനങ്ങളില്‍നിന്ന് പണം സമാഹരിച്ചിട്ടാണ് പണിതതെന്നും കാന്തപുരം പറഞ്ഞു. ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗങ്ങളിലും തിരുശേഷിപ്പുകള്‍ സംരക്ഷിച്ചുപോരുന്നുണ്ട്. അതിന്റെയൊന്നും സനദ് (ആധികാരികത) അന്വേഷിക്കാത്തവര്‍ മര്‍ക്കസിലെ കേശം മാത്രം വിവാദമാക്കുന്നതിനുപിന്നില്‍ ദുരൂഹതയുണ്ട്. മര്‍ക്കസിലെ കേശം പ്രവാചകന്‍േറതാണെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്കൊരു വാശിയുമില്ല. സത്യമാണെന്ന് അംഗീകരിക്കുന്നവര്‍ മാത്രം വിശ്വസിച്ചാല്‍ മതി. അതുകൊണ്ടുതന്നെ വിവാദത്തിന് ഒരര്‍ഥവുമില്ലെന്ന് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു.
അബൂദബിയിലെ ഖസ്‌റജിയുടെ കുടുംബത്തില്‍ തിരുകേശം സുക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ പ്രചരിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തത് മറുവിഭാഗമാണ്. അന്നൊന്നും അതിന്റെ ആധികാരികതയില്‍ സംശയം തോന്നാത്ത ഈ കൂട്ടര്‍ക്ക്് തിരുകേശം മര്‍ക്കസിലേക്ക് നല്‍കിയപ്പോള്‍ മാത്രം സംശയമുയര്‍ന്നതിനുപിന്നില്‍ നിഗൂഡതയുണ്ട്. മുടിയുടെ സനദ്  വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന ചോദ്യത്തിന് ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ് എന്നായിരുന്നു മറുപടി.
മര്‍ക്കസിനുകീഴില്‍ സ്ഥാപിക്കുന്ന നിര്‍ദിഷ്ട നോളജ് സിറ്റിയും ശഅ്‌റേ മുബാറക് മസ്ജിദും രണ്ടും വ്യത്യസ്ത പദ്ധതികളാണ്. നോളജ് സിറ്റി രണ്ടു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചതാണ്. എന്നാല്‍, ശഅ്‌റേ മുബാറക് മസ്ജിദ് പണിയാന്‍ കഴിഞ്ഞ നബിദിനത്തിലാണ് തീരുമാനിച്ചത്. ഇതിനുപിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണെന്ന പ്രചാരണം ശരിയല്ല. അന്താരാഷ്ട്ര നിലവാരമുള്ള വാണിജ്യ കേന്ദ്രവും പ്രൊഫഷനല്‍ കോളജുകളും റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്‌പിറ്റല്‍ തുടങ്ങിയ ഒട്ടേറെ പദ്ധതികളുമടങ്ങിയതാണ് നോളജ് സിറ്റി. മര്‍ക്കസില്‍ പഠിക്കുന്ന 80 ശതമാനം വിദ്യാര്‍ഥികളുടെയും താമസവും ഭക്ഷണവുമെല്ലാം സൗജന്യവുമാണ്. ഇതിനായി ഒരു കോടിയിലേറെ രുപ പ്രതിമാസം ചെലവുവരുന്നുണ്ട്. സംഭാവനകള്‍ പിരിച്ചാണ് ഇത്രയും തുക കണ്ടെത്തുന്നത്. മര്‍ക്കസിനായി സ്ഥിരം വരുമാനമുണ്ടാക്കലും നോളജ് സിറ്റിയുടെ ലക്ഷ്യമാണ്. അല്ലാതെ ഇത് ലാഭമുണ്ടാക്കാനല്ല. ശഅ്‌റേ മുബാറക് മസ്ജിദിനോട് ചേര്‍ന്നാണ് ടൗണ്‍ഷിപ്പ് പണിയുന്നതെന്ന് മുഖപത്രത്തില്‍ പരസ്യം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അത് അങ്ങനെ ഉദ്ദേശിച്ച് ചെയ്തതല്ലെന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. പള്ളിക്കടുത്താണെന്നെ ഉള്ളൂ. ഇതര സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള ഒട്ടേറെ കുട്ടികള്‍ മര്‍ക്കസില്‍ പഠിക്കുന്നുണ്ട്. കുടുംബസഹിതം വന്ന് പഠിക്കുന്നവര്‍ വാടക വീടുകളിലാണ് താമസിക്കുന്നത്. ഇങ്ങനെ പഠിക്കുന്നവരെ ഉദ്ദേശിച്ചാണ് നോളജ് സിറ്റിയില്‍ പാര്‍പ്പിട പദ്ധതി ഉള്‍പ്പെടുത്തിയത്. മുന്നൂറ് ഏക്കര്‍ വരുന്ന ഈ പദ്ധതിയില്‍ സ്ഥലമെടുപ്പ് ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്ന് അബ്ദുല്‍ ഹക്കീം പറഞ്ഞു.
ശഅ്‌റേ മുബാറക് മസ്ജിദ് എവിടെയാണ് സ്ഥാപിക്കുക എന്ന് പ്രഖ്യാപിക്കാന്‍ ഇനിയും തയാറാവാത്തതു എന്തുകൊണ്ടാണെന്ന ചോദ്യത്തിന് റിയല്‍ എസ്‌റ്റേറ്റ് ലോബി  ലാഭം കൊയ്യേണ്ട എന്നു കരുതിയാണ്. എല്ലാം ക്ലിയറായശേഷം സ്ഥലം പ്രഖ്യാപിക്കും . ആറു മാസം കെണ്ട് പണി തുടങ്ങുമെന്നും അബ്ദുല്‍ ഹക്കീം പറഞ്ഞു.



Monday, May 9, 2011

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്
കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.  
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് അഹ്മദ് ഖസ്‌റജി തിരുകേശം മര്‍കസില്‍ ഏല്‍പിച്ചത്. ഇതംഗീകരിക്കാത്തവര്‍ വ്യാജമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്.



Sunday, May 8, 2011

വിവാദ കേശത്തിന് പവിത്രതയുണ്ടോ? -ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി


ആത്മീയത  മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയതയെ ദുരുപയോഗിക്കാനും ചൂഷണോപാധിയാക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന അവിവേകികള്‍ നിരവധിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആത്മീയ ദാഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി  സ്വാര്‍ഥലക്ഷ്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആത്മീയവ്യാപാരികള്‍ വിരളമല്ല. ഈ പശ്ചാത്തലത്തിലാണ്, അടുത്തകാലത്ത് കേരള മുസ്‌ലിംസമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച കേശവിവാദം ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട എന്തിനെയും ആദരവോടെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം വിശ്വാസികളെ വഞ്ചിച്ച് ലാഭം കൊയ്യാനുള്ള നിഗൂഢ തന്ത്രങ്ങളാണ് ഈ 'മുടിയാട്ട'ത്തിനു പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കഴിഞ്ഞ ജനുവരിയില്‍, കോഴിക്കോടിനടുത്ത ഒരു കേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളന വേദിയില്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയാണ് വിവാദങ്ങളിലെ കേന്ദ്രബിന്ദു. യു.എ.ഇ യിലെ ഔഖാഫ് മന്ത്രിയും ആദരണീയ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രനായ ശൈഖ് അഹ്മദ് ഖസ്‌റജി മുഖേന ലഭിച്ച ഒരു കഷ്ണം മുടിയാണ് പ്രവാചകതിരുമേനിയുടേതെന്ന് കൊട്ടിഘോഷിച്ച് സമുദായത്തെ ചൂഷണം ചെയ്യാനുള്ള നിഗൂഢശ്രമങ്ങള്‍ നടക്കുന്നത്. നബിയുടെ വിയോഗാനന്തരം 14 നൂറ്റാണ്ടിനു ശേഷം തികച്ചും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രസക്തമായ ഒരുപാട് സംശയങ്ങള്‍ ഉന്നീതമായിട്ടുണ്ട്.
ഹിജ്‌റ പത്താം വര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ്‌നബി,  തല മുണ്ഡനം ചെയ്ത വേളയില്‍ വിതരണം ചെയ്ത തിരുകേശങ്ങള്‍ വിശ്വസനീയവും പ്രാമാണികവുമായ വ്യക്തികള്‍ ചേര്‍ന്ന കൈമാറ്റ ശൃംഖലകളിലൂടെ (സനദുകളിലൂടെ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെല്ലൂരിലെ ലത്വീഫിയ്യ അറബിക്കോളജ്, ദല്‍ഹി ജുമാ മസ്ജിദ്, കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ്, തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയം, കൈറോവിലെ ജാമിഉല്‍ഹുസൈനി, ഫലസ്തീനിലെ അക്കായിലെ ജാമിഉല്‍ ജസ്സാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മുഹമ്മദ്‌നബിയുമായി ബന്ധപ്പെട്ട എന്തും, വാക്കും പ്രവൃത്തിയും മുതല്‍ ശേഷിപ്പുകള്‍വരെ ആധികാരികമായി സ്ഥിരീകരിക്കപ്പെടണമെന്നാണ് പണ്ഡിതമതം. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും പലതുമായി രംഗത്തുവരുമല്ലോ. കൈമാറ്റ ശൃംഖലകളിലെ നിഷ്ഠയില്ലെങ്കില്‍ തോന്നിയവരൊക്കെ ഓരോന്നു പറയുമല്ലോ എന്ന് പൂര്‍വിക പണ്ഡിതന്‍ ഇബ്‌നുല്‍ മുബാറക് പറഞ്ഞതും ഇതുകൊണ്ടുതന്നെ.  അതിനാല്‍, പ്രവാചകന്റെ തിരുകേശമെന്ന് ആരോപിക്കപ്പെടുന്ന മുടിയുടെ ആധികാരികതയും കൈമാറ്റ ശ്രേണിയും (സനദ്) ബോധ്യപ്പെടുത്തി വ്യക്തത വരുത്തേണ്ടത് സൂക്ഷിപ്പുകാരുടെ ബാധ്യതയാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു മുടിക്ക് ചുരുങ്ങിയത് രണ്ട് സനദുകളെങ്കിലും ഉണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. മുടിദാതാവായ അഹ്മദ് 'സുന്നീവോയ്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഒന്ന്: ഹസ്‌റത്ത് ഉമ്മുസുലൈം വഴി ശൈഖ് ജീലാനിയിലൂടെ ലഭിച്ചത് (സുന്നീവോയ്‌സ് നബിദിനപ്പതിപ്പ് - 2011 ഫെബ്രുവരി). മറ്റൊന്ന്, സമ്മേളനവേദിയില്‍ വായിക്കപ്പെട്ടത്. അഹ്മദിന്റെ വംശാവലിയായിരുന്നു, കേശത്തിന്റെ കൈമാറ്റപരമ്പരയല്ല. മുടിയുടെ കൈമാറ്റ ശൃംഖലയാണിതെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. അങ്ങനെത്തന്നെ അവര്‍ പറഞ്ഞുനടക്കുകയും ചെയ്തു. ഇപ്പോള്‍ കാപട്യം വെളിച്ചത്തുവന്നപ്പോള്‍ അത് കുടുംബ പരമ്പരയാണെന്നു തന്നെ സമ്മതിച്ചിരിക്കുകയാണ്,കഷ്ടം. ഇത് രണ്ടും പരസ്‌പര വിരുദ്ധങ്ങളാണ്. അത് കൊണ്ടുതന്നെ അസ്വീകാര്യവുമാണ്. ഒരു പ്രസ്താവന രണ്ടോ അഞ്ചോ പത്തോ ആളുകള്‍ കൈമറിഞ്ഞു വരാം. എന്നാല്‍, ഒരു വസ്തു ഒറ്റ പരമ്പരയിലൂടെയേ വരുകയുള്ളൂ.
കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേത് എന്നവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട് എന്നതും അവയില്‍ പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും അതിലധികവുമൊക്കെ (കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയതാണിത്) നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്ന മുടികളാണ് എന്നതും ഏറെ വിചിത്രവും അവിശ്വസനീയവുമാണ്. 1400 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വ്യക്തിയുടെ കൈവശം അസാധാരണമാം വിധം നീളമുള്ള ഇത്രയധികം പ്രവാചക മുടികള്‍ ശേഷിക്കുന്നതിന്റെ സാധ്യതയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
സാക്ഷാല്‍ അഹ്മദ് പിതാവിനുവേണ്ടി തിരുശേഷിപ്പുകള്‍ സംബന്ധിയായി ഒരു ഗ്രന്ഥം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (തിരുശേഷിപ്പുകളുടെ അകപ്പൊരുള്‍) എന്ന പേരില്‍. ഖസ്‌റജി കുടുംബത്തിന്റെ തന്നെ 'ഇസ്ദാറാത്തു സ്സാഹത്തില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്ന് 2009ലാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ്  പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിവിധ പ്രവാചകശേഷിപ്പുകളുടെ ശ്രേഷ്ഠതയും മഹത്വവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഈ  ഗ്രന്ഥത്തില്‍, തന്റെ വശമുള്ള മുടിക്കെട്ടുകളെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല. തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് യു.എ.ഇ യുടെയോ അബൂദബിയുടെയോ പേരുമില്ല. ചുരുങ്ങിയത്, പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെയെങ്കിലും അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ അതിനര്‍ഥം?
പത്തുവര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കോഴിക്കോട് കേന്ദ്രത്തിന്റെ ശക്തനായ വക്താവ് പറഞ്ഞത്. എന്നാല്‍, പത്തു വര്‍ഷം മുമ്പ് അബൂദബിയിലെ ഈ ഖസ്‌റജി കുടുംബത്തില്‍ അങ്ങനെയൊരു മുടിയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നില്ല എന്നതിനു തെളിവുകളുണ്ട്താനും. മാത്രമല്ല, ശൈഖ് മുഹമ്മദ് ഖസ്‌റജിയും സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ആ വീട്ടില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച സുവിദിതമാണ്. പണ്ഡിതന്മാരുള്‍പ്പെടെ പല മലയാളികളും അതിനു സാക്ഷികളായിരുന്നു.
ആ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള വിശദചരിത്രവും മഹത്വവും മന്ത്രി ഖസ്‌റജി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. സര്‍വോപരി, ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? ഉത്തരം  വ്യക്തമാണ്: വന്ദ്യപിതാവിന്റെ മരണശേഷം മകന്‍ അഹ്മദ് ഖസ്‌റജി എവിടെനിന്നോ ഒപ്പിച്ചതാണീ മുടിക്കെട്ടുകള്‍!
ഈ കേശം നബിയുടേതാകാന്‍ സാധ്യതയുള്ളതുകൊണ്ട് വിമര്‍ശങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ ഭംഗി എന്നാണ് ചിലരുടെ അനുനയ ചോദ്യം. ഒരു മീറ്ററോളം നീളമുള്ളതും പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷം യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കൈമാറ്റപരമ്പര ഇല്ലാത്തതുമായതു കൊണ്ട് അങ്ങനെയൊരു സാധ്യത ഒട്ടുമേയില്ല എന്നതല്ലേ ശരി? പിന്നെ, സാധ്യത വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍  പൂര്‍വികരാരും പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഹദീസ് സ്വീകരിക്കാനായി ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി, നിവേദകനില്‍ കണ്ട ചെറിയ ഒരു ന്യൂനത മൂലം നബിവചനം സ്വീകരിക്കാതെ തിരിച്ചുപോരുകയായിരുന്നുവെന്ന കാര്യം സഗൗരവം വിലയിരുത്തേണ്ടതുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
തിരുമേനിയുടെ മുടി സംരക്ഷിക്കാനായി പതിനാലു നൂറ്റാണ്ടു കാലത്തിനിടക്ക് എവിടെയെങ്കിലും ഒരു കൊച്ചു മസ്ജിദ് പോലും നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌നാടുകളിലുമൊക്കെ ഇഷ്ടംപോലെ കൂപ്പണുകളടിപ്പിച്ച് വ്യാപകമായ ധനശേഖരണം നടക്കുകയാണ്. ആര്, എത്ര കൂപ്പണ്‍ അച്ചടിപ്പിച്ചു, എത്ര സമാഹരണം നടന്നു എന്നൊന്നും മനസ്സിലാക്കാന്‍ ഒരു സാഹചര്യവുമില്ല. നബിയുടെ പേരില്‍ നുണ പറഞ്ഞുണ്ടാക്കിയ ഒരു മുടിക്കഷണം സൂക്ഷിക്കാന്‍ നാനൂറ് മില്യന്റെ പള്ളിയോ?
ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണിത്; കേവലം സംഘടനാപരമായ അഭിപ്രായഭിന്നതയല്ല. നബിതങ്ങളുമായി ബന്ധപ്പെട്ട എന്തും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 'എന്റെ പേരില്‍ വ്യാജം ചമക്കുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്നാണ് തിരുവചനം.
നബിയുടെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുചെയ്യുന്ന നിരവധി ഹദീസുകള്‍ കാണാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനും എല്ലാ സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിവെച്ച് പുനര്‍വിചിന്തനത്തിന് വിധേയരാവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതാണ് അവര്‍ക്കും സമുദായത്തിനും അഭികാമ്യം.     
(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍)





വിവാദകേശം പ്രവാചകന്‍േറതല്ല -ഖസ്‌റജി കുടുംബം

Published on Sat, 05/07/2011
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അബൂദബിയിലെ ഖസ്‌റജി കുടുംബം. അബൂദബിയിലെ മന്ത്രിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രന്‍ ശൈഖ് ഹസന്‍ മുഹമ്മദ് ഖസ്‌റജിയാണ് മുടി വ്യാജമാണെന്ന് വ്യക്തമാക്കി, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് കത്തെഴുതിയത്.
കാന്തപുരത്തിന് കേശം കൈമാറിയ അഹ്മദ് ഖസ്‌റജിയുടെ ജ്യേഷ്ഠ സഹോദരനാണ് ഹസന്‍ മുഹമ്മദ് ഖസ്‌റജി. അനുജന്റെ പക്കലുള്ള മുടികള്‍ തിരുകേശങ്ങളില്‍ പെട്ടതല്ലെന്നും നബിയുടേതെന്ന വാദം നുണയാണെന്നും എവിടെനിന്നാണ് അത് കൊണ്ടുവന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും കത്തില്‍ പറയുന്നു.
പിതാവിന്റെ കാലത്ത് മുടികള്‍ ഇല്ലായിരുന്നു. പിതാവ് അങ്ങനെയൊരു മുടിയെപ്പറ്റി എന്തെങ്കിലും പറയുന്നത് ആരും കേട്ടിട്ടില്ല. അത് പരമ്പരാഗതമായി പ്രപിതാക്കളില്‍നിന്ന് കുടുംബത്തിന് കിട്ടിയതല്ല. കുടുംബത്തില്‍ ഏതെങ്കിലുമൊരാള്‍ മുടി കൈവശം വെച്ചതായോ അതിനായി പ്രചാരണം നടത്തിയതായോ കേട്ടിട്ടില്ലെന്നും ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ഖസ്‌റജി കത്തില്‍ തുടരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ബഹാഉദ്ദീന്‍ നദ്‌വി അയച്ച കത്തിനുള്ള മറുപടിയിലാണ് ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ വെളിപ്പെടുത്തല്‍. മുടി വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നാളെ ചെമ്മാട് ദാറുല്‍ഹുദാ സമാപന സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാദരോമം പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് പള്ളിയുണ്ടാക്കാന്‍ പണംപിരിച്ചവര്‍ അത് തിരിച്ചുനല്‍കണം. കൂപ്പണുകളും മുടിയിട്ട വെള്ളവും വാങ്ങി സംഭാവന കൊടുത്തവര്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണ്.
വാങ്ങിയവരില്‍നിന്ന് പണം തിരിച്ചുപിടിക്കണം. ലോകത്ത് ഒരിടത്തും മുടി സൂക്ഷിക്കാനായി പള്ളിയുണ്ടാക്കിയിട്ടില്ല. അതിന് പ്രവാചകന്‍ കല്‍പിച്ചിട്ടുമില്ല. പ്രവാചകന്റെ കാലത്തിന് 14 നൂറ്റാണ്ടിനുശേഷം വളരെ നീണ്ട മുടിക്കെട്ടുമായി  ചിലര്‍ രംഗത്തുവരുന്നതും അതിനുതന്നെ കൈമാറ്റ ശൃംഖലാ രേഖയില്ലാത്തതും സംഭവം വ്യാജമാണെന്നതിന് തെളിവാണെന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.
ഫൈസല്‍ തങ്ങള്‍, കെ.ടി. അഷ്‌റഫ്, ഉമര്‍ ഹുദവി, ഷറഫുദ്ദീന്‍ ഹുദവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Thursday, May 5, 2011

തിരുകേശം: യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കണം- സമസ്ത


കാസര്‍കോട്: തിരുകേശ വിഷയത്തില്‍ യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കാത്ത കാലത്തോളം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന സമസ്തയുടെ തീരുമാനം സുദൃഢമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട്, കുമ്പള സംയുക്ത ജമാഅത്ത് ഖാദിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട് സംഘടിപ്പിച്ച സമസ്ത ആശയവിശദീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ സനദ് വ്യക്തമാകാത്ത കാലത്തോളം സുന്നത്ത് ജമാഅത്തുകാര്‍ക്ക് ഇത്തരം കേശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം തെളിവില്ലാത്ത വിഷയങ്ങളില്‍ സുന്നി കേരളം വഞ്ചിതരാകരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി, അബ്ദുല്‍ഖാദര്‍ മദനി, അബ്ബാസ് ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി, ഖാലിദ് ഫൈസി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹാദി തങ്ങള്‍, പി.ബി. അബ്ദുറസാഖ് ഹാജി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം സ്വാഗതവും സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.





അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം


തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്.  പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്.
നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ഡിതരെ ക്ഷണിക്കാറുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ ഒരു സഹോദരന്റെ കത്ത് ചൂണ്ടിക്കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും കത്തിന്റെ ഉറവിടം തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവിച്ചു.
ഇത്തരമൊരു പള്ളിയുണ്ടാക്കാന്‍ സാധിക്കാത്തതിലെ നിരാശയാണ് വിവാദമുയര്‍ത്തുന്നവര്‍ക്ക്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കല്യാണത്തിന് പങ്കെടുത്ത വേളയില്‍ സുന്നി ഐക്യത്തിന് മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.
യോജിപ്പുണ്ടായാല്‍ തങ്ങള്‍ ഇല്ലാതായി പോകുമോ എന്ന് ഭയക്കുന്നവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി അരിയൂര്‍, വടശേരി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. ത്വാഹിര്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി എന്നിവര്‍ സംസാരിച്ചു



Twitter Delicious Facebook Digg Stumbleupon Favorites More