Published on Thu, 05/26/2011 -
കോഴിക്കോട്: അജ്ഞാതമായ മുടി പ്രവാചകന്റെ പേരിനോട് ചേര്‍ക്കുന്നത് കടുത്ത പ്രവാചക നിന്ദയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുടി പ്രവാചകന്റെതാണെന്ന് തെളിയിക്കാനുള്ള വിശ്വസ്തമായ 'പരമ്പര' വെളിപ്പെടുത്താതെ കുപ്രചാരണങ്ങളുമായി മതത്തെ കച്ചവടവത്കരിക്കാനാണ് ശ്രമം. ഇതുമായി സഹകരിക്കുന്നത് പ്രവാചക നിന്ദയില്‍ പങ്കാളികളാകുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തിരുകേശം' ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



