ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Monday, May 9, 2011

തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്


തിരുകേശ പള്ളിനിര്‍മാണത്തിന് പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്
കോഴിക്കോട്: വിശുദ്ധ മുടി സന്ദര്‍ശിക്കാനെന്ന പേരില്‍ കോടികള്‍ ചെലവിട്ട് പണിയുമെന്ന് പറയുന്ന പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി സംരക്ഷിക്കാന്‍ ശഅ്‌റേ മുബാറക് എന്നപേരില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുമെന്ന് അവകാശപ്പെട്ട് സുന്നി കാന്തപുരം വിഭാഗമാണ് രംഗത്തുള്ളത്.  
സമസ്ത മുശാവറയുടെയും  ഇതര മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടയിലും കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിച്ച മുടിയുടെ സംരക്ഷണത്തിന് പള്ളി പണിയാനുള്ള നടപടിയുമായി കാന്തപുരം വിഭാഗം മുന്നോട്ടുപോവുകയാണ്. പ്രവാചകന്‍േറതെന്നു പറയുന്ന മുടി സംരക്ഷിക്കാനായി പള്ളിയും അതിനു ചുറ്റും നോളജ് സിറ്റി എന്നപേരില്‍ ടൗണ്‍ഷിപ്പും പണിയാനാണ് പദ്ധതി. പള്ളി പണിയാന്‍  നാലുലക്ഷം പേരില്‍നിന്ന് 1000 രൂപ തോതില്‍ സ്വരൂപിക്കാനാണ് പദ്ധതി. പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുന്ന ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ പങ്കാളിയാവാന്‍ അഭ്യര്‍ഥിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങളും തകൃതിയാണ്.
മൈക്രോ ഫിനാന്‍സ് സിസ്റ്റത്തിലൂടെ ഹലാലായ സമ്പാദ്യത്തിന് അവസരമെന്നറിയിച്ച് സംഘടനയുടെ മുഖപത്രത്തില്‍ നിക്ഷേപം ക്ഷണിച്ച് മുഴുപേജ് പരസ്യം വന്നിരുന്നു. ബിസിനസ് സമുച്ചയം, വില്ലകള്‍, ഫ്‌ളാറ്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആരോഗ്യസ്ഥാപനങ്ങള്‍ എന്നിവയൊക്കെ പള്ളിയോടു ചേര്‍ന്ന് സ്ഥാപിക്കുമെന്നാണ് പരസ്യത്തിലുള്ളത്. ഇതിലേക്കാണ് നിക്ഷേപകരെ ക്ഷണിക്കുന്നത്. 'മര്‍കസ് ഒരുക്കുന്നു; ജനലക്ഷങ്ങള്‍  നേടുന്നു' (മര്‍കസ് ഡിസൈന്‍സ് മില്യന്‍സ് ബെനിഫിറ്റ്) എന്നതാണ് നോളജ് സിറ്റിയുടെ തലവാചകം. മര്‍കസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാപ്‌കോ പ്രോപ്പര്‍ട്ടി ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് പരസ്യം.
പള്ളിയും ടൗണ്‍ഷിപ്പും എവിടെയാണ് സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ മര്‍കസ് ഭാരവാഹികളോ കാന്തപുരമോ ഇതുവരെ  തയാറായിട്ടില്ല. എന്നാല്‍,  കിനാലൂരിനടുത്ത് 400 ഏക്കറിലേറെയുള്ള സ്ഥലത്താണ് നിര്‍ദിഷ്ട പള്ളിയും ടൗണ്‍ഷിപ്പും വരുകയെന്നാണ് മര്‍കസുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. തിരുകേശത്തിനൊരു ഉത്തമ കേന്ദ്രമെന്നും ചരിത്രസൗധത്തിന്റെ നിര്‍മാണത്തില്‍ പ്രവാചകസ്‌നേഹികള്‍ പങ്കാളികളാവണമെന്നുമുള്ള പരസ്യമാണ് പള്ളിനിര്‍മാണത്തിന് ആദ്യമുപയോഗിച്ചതെങ്കിലും പിന്നീട് പരസ്യങ്ങളുടെ സ്വഭാവത്തിന് അടിമുടി മാറ്റംവന്നിരിക്കയാണ്.
40 കോടി ചെലവിട്ട പള്ളിക്കുചുറ്റും ഉയരുന്ന ടൗണ്‍ഷിപ്പിന് മുതല്‍മുടക്കുന്നത് ദൈവികപ്രീതിക്ക് ഉത്തമമാണെന്ന രീതിയിലാണ് പുതിയ പ്രചാരണം.  പ്രവാചകന്റെ 'തിരുകേശ'ത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിനും വിവാദങ്ങള്‍ക്കുമിപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരത്തിന്റെ മുഖച്ഛായ വന്നുചേര്‍ന്നിരിക്കുകയാണ്.
കാന്തപുരത്തിന് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അത് നല്‍കിയ അബൂദബിയിലെ ഖസ്‌റജി കുടുംബം വ്യക്തമാക്കിയിട്ടും കുപ്രചരണങ്ങള്‍കൊണ്ട് സത്യത്തെ മൂടിവെക്കാന്‍ കഴിയില്ലെന്നാണ് ഈ വിഷയത്തില്‍ കാന്തപുരം വ്യക്തമാക്കിയത്. ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തിയാണ് അഹ്മദ് ഖസ്‌റജി തിരുകേശം മര്‍കസില്‍ ഏല്‍പിച്ചത്. ഇതംഗീകരിക്കാത്തവര്‍ വ്യാജമാണ് പ്രചരിപ്പിക്കുന്നതെന്നുമാണ് കാന്തപുരത്തിന്റെ നിലപാട്.



പ്രവാചക കേശവും വിവാദ വിധേയമായ മുടിയും- മുഹമ്മദ് കാടേരി

اപ്രാമാണിക വിശകലനം-ബോധനം ദ്വൈമാസിക -മെയ്-ജൂണ്

പ്രവാചക തിരുശേഷിപ്പുകള്‍ക്ക് മഹത്വമുണ്ട്. ചില സ്വഹാബിമാര്‍ അവ സൂക്ഷിച്ച് വെച്ചിരുന്നു. എന്നാല്‍ പ്രവാചകന്റേതെന്ന് ഖണ്ഡിതമായി പറയാവുന്ന തിരുശേഷിപ്പുകളൊന്നും ഇന്ന് ലഭ്യമല്ല. അതുകൊണ്ടുതന്നെ ആ നിലയില്‍ പ്രചരിപ്പിക്കപ്പെടുന്നവ വിശ്വസിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരല്ല.
കാരന്തൂര്‍ മര്‍കസ് സമ്മേളനത്തില്‍ വെച്ച് പ്രവാചകന്റേത് എന്നുപറയപ്പെടുന്ന ഒരുമുടി യു.എ.ഇയിലെ ശൈഖ് അഹ്മദ് ഖസ്റജി, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയത് കേരള മുസ്ലിംകള്‍ക്കിടയില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണല്ലോ. പ്രസ്തുത മുടി പ്രവാചകന്റേതല്ലെന്ന വിഷയത്തില്‍ എ.പി. വിഭാഗം ഒഴിച്ചുള്ള മുസ്ലിം സംഘടനകളെല്ലാം ഏറെക്കുറെ ഏകാഭിപ്രായക്കാരാണ്. എന്നാല്‍ സാക്ഷാല്‍ പ്രവാചക കേശത്തോടും തിരുശേഷിപ്പുകളോടുമുള്ള ഇസ്ലാമിക സമീപനത്തിന്റെ കാര്യത്തില്‍ അവര്‍ക്കിടയില്‍ വിവിധ വീക്ഷണങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. പ്രവാചക കേശത്തിനോ ഇതര ശേഷിപ്പുകള്‍ക്കോ പ്രത്യേക മഹത്വമോ പരിശുദ്ധിയോ ഇല്ലെന്നും സ്വഹാബിമാര്‍ അവ സൂക്ഷിച്ചുവെച്ചതിന് തെളിവില്ലെന്നും തദ്വിഷയകമായി വന്ന നിവേദനങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് ഒരു വീക്ഷണം. കാരന്തൂരിലും യു.എ.ഇയിലെ ഖസ്റജി കുടുംബത്തിലും സൂക്ഷിച്ചിട്ടുള്ള മുടികള്‍ പ്രവാചകന്റേതല്ലെന്നും പ്രവാചക കേശമെന്ന നിലയില്‍ പ്രസിദ്ധവും വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചുവരുന്നതുമായ തിരുശേഷിപ്പുകള്‍ സനദ് ഉള്ളതിനാല്‍ മഹത്വമര്‍ഹിക്കുന്നുവെന്നതാണ് മറ്റൊരു വീക്ഷണം. പ്രവാചക ശേഷിപ്പുകള്‍ക്ക് മഹത്വമുണ്ടെന്നതിനും സ്വഹാബിമാരില്‍ ചിലര്‍ അവ സൂക്ഷിച്ചുവെച്ചിരുന്നുവെന്നതിനും തെളിവുകള്‍ ഉണ്ടെന്നും എന്നാല്‍ പ്രവാചകന്റേതെന്ന് ഖണ്ഡിതമായി പറയാവുന്ന തിരുശേഷിപ്പുകളൊന്നും ഇന്നു ലഭ്യമല്ലെന്നുമാണ് മൂന്നാമതൊരു വീക്ഷണം. ഈ പശ്ചാത്തലത്തില്‍ യാഥാര്‍ത്ഥ്യമെന്തെന്നറിയാന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഒരന്വേഷണം സംഗതമാണെന്ന് കരുതുന്നു.
പ്രവാചക കേശത്തോടും മറ്റുതിരുശേഷിപ്പുകളോടും ആദരപൂര്‍വമാണ് പൂര്‍വകാല ഇസ്ലാമിക സമൂഹം വര്‍ത്തിച്ചത്. പ്രവാചക ചര്യയില്‍ നിന്നും സ്വഹാബിമാരുടെ കര്‍മ്മമാതൃകയില്‍ നിന്നും ഇത് വ്യക്തമാണ്. തിരുശേഷിപ്പുകള്‍ ആദര പൂര്‍വം കൈകാര്യം ചെയ്യുന്നതിനും നന്മയും ദൈവാനുഗ്രഹവും പ്രതീക്ഷിച്ച് അവ ഉപയോഗപ്പെടുത്തുന്നതിനും നബി(സ)യുടെ അനുവാദമോ പ്രോത്സാഹനമോ ലഭിച്ചിരുന്നതായി ഹദീസുകളില്‍ കാണാം. നബി(സ) ഹജ്ജതുല്‍ വിദാഇല്‍ തലമുണ്ഡനം ചെയ്തതും തലമുടി പുറത്ത് കളയാതെ അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹ(റ)ക്കു നല്‍കിയതും അത് ജനങ്ങള്‍ക്കു വീതിച്ചു നല്‍കാന്‍ കല്‍പിച്ചതും ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
റസൂല്‍(സ) ജംറഃയില്‍ കല്ലെറിയുകയും ബലികര്‍മ്മം നിര്‍വഹിക്കുകയും ചെയ്തശേഷം തല മുണ്ഡനം ചെയ്യുമ്പോള്‍ ക്ഷുരകന് വലതുഭാഗം കാണിച്ചുകൊടുത്തു. അതു മുണ്ഡനം ചെയ്തുകഴിഞ്ഞപ്പോള്‍ അന്‍സ്വാരി സ്വഹാബിയായ അബൂത്വല്‍ഹഃ(റ)യെ വിളിച്ചു മുടി അദ്ദേഹത്തിനു നല്‍കി. പിന്നീട് ക്ഷുരകന് അവിടുന്ന് ഇടത് ഭാഗം കാണിച്ചുകൊടുത്തു, മുണ്ഡനം ചെയ്യാനാവശ്യപ്പെട്ടു. അത് മുണ്ഡനം ചെയ്തുകഴിഞ്ഞപ്പോള്‍ മുടി അബൂത്വല്‍ഹഃക്ക് നല്‍കിയിട്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു: ഇത് ജനങ്ങള്‍ക്ക് വീതിച്ചു കൊടുക്കുക' (ബുഖാരി, മുസ്ലിം). നബി(സ) അവിടുത്തെ തലമുടി അബൂത്വല്‍ഹഃ(റ)ക്കു നല്‍കുക മാത്രമാണ് ചെയ്തതെങ്കില്‍ അത് കുഴിച്ചുമൂടാനോ എവിടെയങ്കിലും ഉപേക്ഷിക്കാനോ ഏല്‍പിച്ചതാണെന്ന് കരുതാമായിരുന്നു. എന്നാല്‍ അവിടുന്ന് അത് ജനങ്ങള്‍ക്ക് വീതിച്ചുകൊടുക്കാന്‍ കല്‍പിക്കുകകൂടി ചെയ്തു. പ്രവാചക കേശം ലഭിച്ച ശിഷ്യന്മാരില്‍ ചിലര്‍ അത് കുഴിച്ചുമൂടുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിനു പകരം സൂക്ഷിച്ചുവെക്കുകയും തബര്‍റുകിനുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രബലമായ നിവേദനങ്ങളില്‍ നിന്നു തന്നെ ഇക്കാര്യവും ഗ്രഹിക്കാം.

ഉസ്മാനുബ്നു അബ്ദില്ലാഹിബ്നി മൌഹബില്‍ നിന്ന് നിവേദനം: എന്റെ വീട്ടുകാര്‍ ഒരു കപ്പ് വെള്ളവുമായി എന്നെ ഉമ്മുസലമഃയുടെ അടുത്തേക്കയച്ചു. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റസുഖങ്ങളോ ബാധിച്ചാല്‍ വെള്ളപ്പാത്രവുമായി ഉമ്മുസലമഃയുടെ അടുത്തേക്ക് അയാളെ പറഞ്ഞയക്കുക പതിവായിരുന്നു. അവര്‍ ഒരു വെള്ളിച്ചെപ്പില്‍ സൂക്ഷിച്ചിരുന്ന പ്രവാചക കേശമെടുത്ത് വെള്ളത്തില്‍ വെച്ച് ഇളക്കുകയും അയാള്‍ ആ വെള്ളം കുടിക്കുകയും ചെയ്യും. ഉസ്മാന്‍ പറയുന്നു: ഞാന്‍ ആ ചെപ്പിലേക്ക് നോക്കിയപ്പോള്‍ ചുവപ്പു നിറമുള്ള മുടികള്‍ എനിക്കു കാണാനായി'.
പ്രവാചക പത്നി ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമഃ(റ) പ്രവാചക കേശം രോഗ ചികിത്സാര്‍ത്ഥം ഉപയോഗപ്പെടുത്തിയിരുന്നുവെന്ന് ഈ നിവേദനം വ്യക്തമാക്കുന്നു: പ്രവാചക കേശം തബര്‍റുകിന് ഉപയോഗിച്ച മറ്റൊരു സ്വഹാബി ഖാലിദുബ്നുല്‍ വലീദ്(റ) ആണ്. അബ്ദുല്‍ ഹമീദി ബ്നു ജഅ്ഫര്‍ തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്നു:
യര്‍മൂക് യുദ്ധ ദിനത്തില്‍ ഖാലിദുബ്നുല്‍ വലീദിന്റെ ഒരു തൊപ്പി നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെത്താന്‍ ജനങ്ങളോട് അദ്ദേഹം ആജ്ഞാപിച്ചു. ആദ്യം അവര്‍ക്കത് കണ്ടെത്താനായില്ല. എന്നാല്‍ പിന്നീടത് കണ്ടുകിട്ടുകയുണ്ടായി. അതൊരു പഴകിയ തൊപ്പിയായിരുന്നു. തദവസരം ഖാലിദ്(റ) പറഞ്ഞു: 'റസൂല്‍(സ) ഉംറഃ നിര്‍വഹിച്ച് തലമുടി നീക്കുകയായിരുന്നു. ആളുകള്‍ തിരുകേശത്തിനായി ധൃതിപ്പെടുന്നുണ്ടായിരുന്നു. ഞാന്‍ അവര്‍ക്കു മുന്നിലെത്തി അവിടുത്തെ നെറുകയിലെ മുടി കരസ്ഥമാക്കി. അനന്തരം ഞാനത് ഈ തൊപ്പിയില്‍ വെച്ചു. പിന്നീട് ആ തൊപ്പി ധരിച്ച് നടത്തിയ യുദ്ധങ്ങളിലൊന്നും എനിക്കു വിജയം ലഭിക്കാതിരുന്നിട്ടില്ല'.
'സിയറു അഅ്ലാമിന്നുബലാഇ'ലെ ഹദീസുകളെയും മറ്റു നിവേദനങ്ങളെയും പഠനവിധേയമാക്കിയ പ്രമുഖ ഹദീസ് പണ്ഡിതനായ ശുഐബുല്‍ അര്‍നഊത്വ് പ്രസ്തുത അസറിന് അടിക്കുറിപ്പായി ഇപ്രകാരം എഴുതിയിരിക്കുന്നു: ഹാകിം ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു അബ്ദില്‍ ബര്‍റ് 'അല്‍ ഇസ്തീആബി'ലും ഹാഫിള് ഇബ്നു ഹജര്‍ 'അല്‍ ഇസ്വാബഃ'യിലും ഹുശൈം വഴി ഇത് ഉദ്ധരിച്ചിരിക്കുന്നു: ഹാഫിളുല്‍ ഹൈസമി പ്രസ്താവിക്കുന്നു: ത്വബ്റാനിയും അബൂ യഅ്ലായും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ഇതിന്റെ നിവേദകന്മാര്‍ സ്വഹീഹൈനിയുടെ നിവേദകന്മാരാണ്. അബൂയഅ്ലാ പ്രബലമായ നിവേദക പരമ്പരയിലൂടെ ഇത് ഉദ്ധരിച്ചിട്ടുണ്ടെന്ന് ബൂസ്വീരിയും പ്രസ്താവിച്ചിട്ടുണ്ട്'.
തിരുകേശത്തിനു പുറമെ പ്രവാചകനുമായി ബന്ധപ്പെട്ട മറ്റുചില പദാര്‍ത്ഥങ്ങളും പുണ്യം ഉദ്ദേശിച്ച് സ്വഹാബിമാര്‍ ഉപയോഗപ്പെടുത്തിയതിന് തെളിവുണ്ട്. അവയിലൊന്ന് പ്രവാചകന്‍ ഭുജിച്ചതില്‍ ബാക്കി വന്ന ഭക്ഷണമാണ്. നബി(സ) മക്കയില്‍ നിന്ന് പലായനം ചെയ്തു മദീനയിലെത്തിയപ്പോള്‍ മസ്ജിദുന്നബവിയുടെയും പ്രവാചക വസതികളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് താമസിച്ചിരുന്നത് അബൂ അയ്യൂബല്‍ അന്‍സ്വാരി(റ)യുടെ വീട്ടിലായിരുന്നു. നബി(സ) തന്റെ കൂടെ താമസിച്ച അനുഗൃഹീത നാളുകളെ അബൂ അയ്യൂബ് ഇപ്രകാരം അനുസ്മരിക്കുന്നു:
'ഞങ്ങള്‍ അത്താഴം തയ്യാറാക്കി നബിതിരുമേനിക്കു കൊടുത്തയക്കുമായിരുന്നു. അതില്‍ നിന്ന് ബാക്കി വല്ലതും ഞങ്ങള്‍ക്കു തിരിച്ചു തന്നാല്‍ നബി(സ) കൈവെച്ച സ്ഥലം നോക്കി അതില്‍ നിന്ന് ഞങ്ങള്‍ ഭക്ഷിക്കുകയും അത് മുഖേന ദൈവാനുഗ്രഹം തേടുകയും ചെയ്യും'.
നബി(സ) വുദൂഅ് ചെയ്യുമ്പോള്‍ അവിടത്തെ ശരീരാവയവങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം, തിരുമേനിയുടെ തുപ്പുനീര് എന്നിവ സ്നേഹാദരപൂര്‍വം സ്വഹാബിമാര്‍ വാരിപ്പുണര്‍ന്നിരുന്നു. ഇബ്നു കസീര്‍ ഉദ്ധരിക്കുന്നു: 'അനന്തരം ഉര്‍വതുബ്നു മസ്ഊദ് നബി സന്നിധിയില്‍ നിന്ന് എഴുന്നേറ്റ് പോയി. പ്രവാചക ശിഷ്യന്മാര്‍ ചെയ്യുന്നത് അയാള്‍ കണ്ടിട്ടുണ്ടായിരുന്നു: നബി(സ) വുദൂഅ് ചെയ്യുമ്പോള്‍ ശുചീകരണത്തിനുപയോഗിച്ച വെള്ളത്തിനായി അവര്‍ ഓടിയടുക്കും. അവിടുന്ന് തുപ്പിയാല്‍ തുപ്പ് നീരെടുക്കാനും അവര്‍ ഓടിയെത്തുന്നു. തിരുശരീരത്തില്‍ നിന്ന് ഒരു രോമം താഴെ വീഴുന്ന പക്ഷം അതവര്‍ കയ്യിലെടുക്കും' (ബിദാദഃ 4/167).
സ്വഹാബത്ത് തബര്‍റുകിനു വേണ്ടി ഉപയോഗിച്ച മറ്റൊരു അവശിഷ്ടം തിരുദൂതന്റെ വിയര്‍പ്പാണ്. അനസ്(റ) ല്‍ നിന്ന് ഇമാം അഹ്മദ് ഉദ്ധരിക്കുന്നു:
നബി(സ) ഉമ്മു സുലൈമിന്റെ വീട്ടില്‍ പ്രവേശിച്ച് അവരുടെ വിരിപ്പില്‍ ഉറങ്ങുകയായിരുന്നു. ഉമ്മു സുലൈം(റ) വന്നപ്പോള്‍, നബി(സ) അവരുടെ വിരുപ്പില്‍ ഉറങ്ങുന്ന വിവരം ആരോ അവരെ അറിയിച്ചു. നബി(സ) വിയര്‍ത്തൊലിക്കുകയും വിയര്‍പ്പ് വിരിപ്പിലുണ്ടായിരുന്ന തുകലിന്റെ കഷ്ണത്തില്‍ തളം കെട്ടി നില്‍ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഉമ്മു സുലൈം തന്റെ സുഗന്ധക്കുപ്പി കൊണ്ടുവന്ന് വിയര്‍പ്പ് തുടച്ചെടുത്ത് അതില്‍ നിക്ഷേപിച്ചു. നബി(സ) ഞെട്ടിയുണര്‍ന്ന് ഇപ്രകാരം ചോദിച്ചു: 'ഉമ്മുസുലൈം! നീ എന്താണ് ചെയ്യുന്നത്?' അവര്‍ പറഞ്ഞു: 'ഇതിന്റെ ബറകത് - ഇത് മൂലം പ്രതീക്ഷിക്കപ്പെടുന്ന ദൈവാനുഗ്രഹം - ഞങ്ങളുടെ സന്താനങ്ങള്‍ക്ക് ലഭിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു'. നബി(സ) പറഞ്ഞു: 'നീ ചെയ്തത് ശരിതന്നെ'.
ഈ ഹദീസില്‍ ഉമ്മുസുലൈമിന്റെ പ്രവൃത്തിയെ നബി(സ) ശരിവെച്ചത്, പ്രവാചകാവശിഷ്ടം ബറകത്തിനുവേണ്ടി ഇപയോഗിക്കുന്നതിന് പ്രാമാണികത നല്‍കുന്നു. അതിനാല്‍, പ്രസ്തുത നിവേദനങ്ങളുടെ വെളിച്ചത്തില്‍ പ്രവാചക കേശവും തിരുശേഷിപ്പുകളും ഉപയോഗിച്ച് ദൈവാനുഗ്രഹം തേടുന്നത് - തബര്‍റുക് - അനുവദനീയമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍ ഭൂരിപക്ഷം സ്വഹാബിമാരും പ്രവാചക കേശമോ മറ്റു ശേഷിപ്പുകളോ തബര്‍റുകിന് ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ) തിരുമേനിയുടെ ഉമ്മത്തില്‍ ഏറ്റവും ശ്രേഷ്ഠരായി ഗണിക്കപ്പെടുന്ന നാലു ഖലീഫഃമാരില്‍ ആരും തന്നെ തിരുശേഷിപ്പുകള്‍ കൈവശം വെച്ചതായോ തബര്‍റുകിന് ഉപയോഗിച്ചതായോ അറിയപ്പെടുന്നില്ല. പ്രവാചക ശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും വേണ്ടി അവര്‍ പ്രത്യേകം സംവിധാനമൊരുക്കിയതായും ചരിത്ര രേഖകളില്‍ ഇല്ല. നാലു ഖലീഫമാര്‍ക്കു പുറമെ അശറത്തുല്‍ മുബശ്ശരീങ്ങളില്‍ പെട്ട മറ്റു സ്വഹാബിമാരോ സ്വഹാബത്തിലെ പണ്ഡിത പ്രമുഖരും മുഫ്തിമാരുമായി അറിയപ്പെട്ട ഇബ്നു മസ്ഊദ്, സൈദുബ്നു സാബിത്ത്, ഉബയ്യുബ്നു കഅ്ബ്, അബ്ദുല്ലാഹിബ്നു ഉമര്‍, ഇബ്നു അബ്ബാസ് തുടങ്ങിയവരേയോ തിരുശേഷിപ്പുകളുടെ വാഹകരായി ചരിത്രം പരിചയപ്പെടുത്തുന്നില്ല.
നബിപത്നി ആഇശഃ(റ)യുടെ വശം തിരുകേശം ഉണ്ടായിരുന്നതായി ചില നിവേദനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അവരത് രോഗശമനാര്‍ത്ഥമോ മറ്റോ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളില്ല. നബി(സ)യുടെ ഒരു ജുബ്ബയും അവര്‍ സൂക്ഷിച്ച്വെച്ചിരുന്നു. പക്ഷെ, തബര്‍റുക് ഉദ്ദേശിച്ച് പ്രത്യേകമായ രീതിയില്‍ അവര്‍ അതിനെ ഉപയോഗിച്ചിരുന്നില്ലെന്ന് താഴെ നിവേദനം സൂചിപ്പിക്കുന്നു.
 അസ്മാഅ്(റ)യില്‍ നിന്ന് നിവേദനം: മുന്‍ഭാഗം തുറന്നതും ഇരുപാര്‍ശ്വങ്ങളും കൈകളുടെ അറ്റവും പട്ട്കൊണ്ട് അലങ്കരിച്ചതുമായ, നബി(സ)യുടെ ഒരു ജുബ്ബ അവര്‍ പുറത്തെടുത്തു - അബൂദാവൂദ്. മുസ്ലിമിന്റെ നിവേദനത്തില്‍ ഇങ്ങനെയുമുണ്ട്: ഈ ജുബ്ബ ആഇശഃ(റ) വഫാത്താകുന്നത് വരെ അവരുടെ പക്കലായിരുന്നു. അസ്മാഅ്(റ) പറഞ്ഞു: ആഇശഃയുടെ നിര്യാണ ശേഷം ഞാനത് കൈവശപ്പെടുത്തി. ഞങ്ങള്‍ രോഗശമനം തേടി രോഗികള്‍ക്കത് കഴുകിക്കൊടുക്കുമായിരുന്നു. ഇമാം ബുഖാരി, 'അല്‍ അദബുല്‍ മുഫ്റദി'ല്‍ ഇങ്ങനെയും ഉദ്ധരിച്ചിട്ടുണ്ട്: 'നബി(സ) അത് നിവേദക സംഘങ്ങളെ സ്വീകരിക്കുമ്പോഴും ജുമുഅഃ ദിനത്തിലും ധരിക്കുമായിരുന്നു'. ഈ നിവേദനത്തില്‍ നിന്ന് ആഇശഃ(റ) രോഗശമനാര്‍ത്ഥം അത് ഉപയോഗിച്ചിരുന്നില്ലെന്നും അസ്മാഇ(റ)ന്റെ വശം വന്നുചേര്‍ന്നപ്പോഴാണ് അവ്വിധം അത് ഉപയോഗിച്ചു തുടങ്ങിയതെന്നും വ്യക്തമാകുന്നു.
ഹുദൈബിയ്യഃ സന്ധിയുടെ വേളയില്‍ പ്രവാചകാവശിഷ്ടങ്ങളെ സ്വഹാബിമാര്‍ വാരിപ്പുണര്‍ന്നതും നബി(സ) അതിന് അനുവാദം നല്‍കിയതും തബര്‍റുക് ലക്ഷ്യമാക്കിയായിരുന്നില്ലെന്നാണ് പണ്ഡിത നിരീക്ഷണം. പ്രത്യുത ഉര്‍വത്തുബ്നു മസ്ഊദിനെപ്പോലുള്ള ശത്രു നായകന്മാരെ, പ്രവാചകനും അനുചരന്മാരും തമ്മിലുള്ള ഐക്യത്തിന്റെയും സുദൃഢമായ സ്നേഹബന്ധത്തിന്റെയും ആഴവും പരപ്പും ബോധ്യപ്പെടുത്താനായിരുന്നു. ഈ വിധം ആത്മബന്ധം പുലര്‍ത്തുന്ന ഒരു സമൂഹത്തെ അതിജയിക്കാനും പരാജയപ്പെടുത്താനും സാധ്യമല്ലെന്ന സന്ദേശം അതുവഴി ശത്രുസമൂഹത്തിന് കൈമാറുകയായിരുന്നു ലക്ഷ്യം. ഹാഫിള് ഇബ്നു ഹജറിനെപ്പോലുള്ള പണ്ഡിതന്മാര്‍ അങ്ങനെയാണ് ഈ സംഭവത്തെ വിലയിരുത്തിയിട്ടുള്ളത്. പ്രവാചകാവശിഷ്ടങ്ങളെ വാരിപ്പുണരാനും സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കാനും ഒരു ഘട്ടത്തില്‍ നബി(സ) അനുവദിച്ചെങ്കിലും മറ്റൊരു സന്ദര്‍ഭത്തില്‍, അപ്രകാരം സ്നേഹാദരങ്ങള്‍ പ്രകടിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ജീവിതത്തില്‍ ചില മൂല്യങ്ങളും ചര്യകളും മുറുകെ പിടിക്കലാണെന്ന് നബി(സ) ഉണര്‍ത്തുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഇബ്നു ശിഹാബ് ഉദ്ധരിക്കുന്നു:
ഒരു അന്‍സ്വാരി സ്വഹാബി എന്നോട് പറഞ്ഞു: നബി(സ) വുദൂഅ് ചെയ്യുകയോ തുപ്പുകയോ ചെയ്യുമ്പോള്‍ തിരുമേനിക്കു ചുറ്റുമുള്ള മുസ്ലിംകള്‍ വുദൂവിനുപയോഗിച്ച വെള്ളത്തിനും തിരുദൂതന്റെ തുപ്പുനീരിനും വേണ്ടി ഓടിയടുക്കുമായിരുന്നു. അവര്‍ അത് കുടിക്കുകയും ശരീര ചര്‍മ്മങ്ങളില്‍ തേച്ചു പിടിപ്പിക്കുകയു ചെയ്യും. അങ്ങനെ ചെയ്യുന്നത് കണ്ടപ്പോള്‍ നബി(സ) അവരോട് ചോദിച്ചു: നിങ്ങള്‍ എന്തിനാണ് ഇത് ചെയ്യുന്നത്? അവര്‍ പറഞ്ഞു: ഞങ്ങള്‍ ഇതുമുഖേന ശുദ്ധീകരണവും ദൈവാനുഗ്രഹവും തേടുകയാണ്. തദവസരം നബി(സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നുവെങ്കില്‍ അവന്‍ സത്യംപറയുകയും അമാനത്തുകള്‍ കൊടുത്തുവീട്ടുകയും അയല്‍ക്കാരനെ ഉപദ്രവിക്കാതിരിക്കുകയും ചെയ്യട്ടെ'.
തിരുശേഷിപ്പുകള്‍കൊണ്ട് തബര്‍റുക് എടുക്കലല്ല കാര്യം, മറിച്ച് മേല്‍പറഞ്ഞ കര്‍മ്മ ചര്യകള്‍ പാലിക്കലാണെന്ന് ഈ ഹദീസിലൂടെ നബി വ്യക്തമാക്കിയത്, നേരത്തെ പറഞ്ഞ പണ്ഡിത നിരീക്ഷണത്തെ ബലപ്പെടുത്തുന്നു. ഉദ്ധൃത ഹദീസുകളുടെയും തിരുശേഷിപ്പുകള്‍ തബര്‍റുകിന് ഉപയോഗിച്ച ഏതാനും സ്വഹാബിമാരുടെ നടപടിയെയും ആധാരമാക്കി, തിരുശേഷിപ്പുകള്‍ മുഖേന ബറകത്ത് തേടുന്നത് മുസ്തഹബ്ബ്-അഭികാമ്യം- എന്നു പറയുന്നതിനു പകരം, കേവലം അനുവദനീയം -ജാഇസ്- എന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയതിനെയും ഈ ഹദീസ് പിന്തുണക്കുന്നു. സ്വഹാബിമാരില്‍ ബഹുഭൂരിപക്ഷവും പ്രവാചക കേശമോ മറ്റോ സൂക്ഷിച്ചുവെക്കാതിരുന്നതിന്റെയും തിരുശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും സച്ചരിതരായ ഖലീഫമാര്‍ സംവിധാനമുണ്ടാക്കാത്തതിന്റെയും കാരണവും ഇതില്‍ നിന്നു വ്യക്തമാണ്. കേവലം ജാഇസാ -അനുവദനീയം- യ കാര്യത്തെ സംരക്ഷിച്ചുനിലനിര്‍ത്തേണ്ടതില്ലല്ലോ. എന്നിരിക്കെ ചില സ്വഹാബിമാര്‍ തിരുകേശമോ മറ്റോ സൂക്ഷിച്ചുപോന്നത് പ്രവചകനുമായുള്ള വൈകാരിക ബന്ധത്താല്‍ പ്രചോദിതരായിട്ടാണെന്നു കരുതാനാണ് ന്യായം.
ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്. തിരുശേഷിപ്പിനോടുള്ള സമീപനം വിശ്വാസവൈകല്യത്തിനും അനാചാരങ്ങളുടെ ആവിര്‍ഭാവത്തിനും ഹേതുവാകുമെന്ന് കണ്ടപ്പോള്‍ അതിനെ നിലനിറുത്തുന്നതിനു പകരം നശിപ്പിച്ച സംഭവമുണ്ടായിട്ടുണ്ട്. ഖുലഫാഉര്‍റാശിദൂനില്‍ രണ്ടാമനായ ഉമറി(റ)ന്റേതായിരുന്നു പ്രസ്തുത നടപടി. ഹിജ്റഃ ആറാം വര്‍ഷം ഹുദൈബിയ്യഃയില്‍ വെച്ച് ഇസ്ലാമിക മാര്‍ഗത്തില്‍ ജീവത്യാഗത്തിനു തയ്യാറായി 1400 ഓളം സ്വഹാബിമാര്‍ നബി(സ)യുമായി പ്രതിജ്ഞ ചെയ്യുകയുണ്ടായി. ഹുദൈബിയ്യഃയിലെ ഒരു മരച്ചുവട്ടില്‍ വെച്ചായിരുന്നു അത്. പ്രസ്തുത സ്വഹാബിമാരെ അനുമോദിച്ചുകൊണ്ട് അവതരിപ്പിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ അല്ലാഹു ഈ വൃക്ഷത്തെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. തിരുശേഷിപ്പുകളിലൊന്നായി തീര്‍ച്ചയായും പരിഗണിക്കാവുന്ന ഈ വൃക്ഷം ഉമര്‍(റ) മുറിച്ചുമാറ്റുകയായിരുന്നു.
ഹാഫിള് ഇബ്നു ഹജര്‍ പറയുന്നു:
 നാഫിഇല്‍ നിന്ന് പ്രബലമായ നിവേദക പരമ്പരയോടെ ഇബ്നു സഅ്ദ് ഇപ്രകാരം ഉദ്ധരിച്ചത് ഞാന്‍ കാണുകയുണ്ടായി: 'ബൈഅതുര്‍റിദ്വാന്‍ നടന്ന സ്ഥലത്തെ വൃക്ഷത്തിനു സമീപം ചിലയാളുകള്‍ വന്ന് നമസ്കരിക്കുന്നതായി ഉമറി(റ)ന് വിവരം ലഭിച്ചു. അദ്ദേഹം അവരെ താക്കീത് ചെയ്യുകയും അനന്തരം അത് മുറിച്ചുകളയാന്‍ ആജ്ഞാപിക്കുകയും മുറിച്ചു മാറ്റപ്പെടുകയും ചെയ്തു'.
തിരുശേഷിപ്പുകളുടെ ലഭ്യത
ഹജ്ജത്തുല്‍ വിദാഇല്‍ തിരുകേശത്തില്‍ നിന്ന് ഒന്നോ രണ്ടോ എണ്ണമാണ് ജനങ്ങള്‍ക്ക് വീതിച്ചു നല്‍കിയതെന്ന് തദ്വിഷയകമായി ഉദ്ധരിക്കപ്പെട്ട ചില നിവേദനങ്ങളില്‍ കാണാം.
(ഛƒഞ്ചന്ഥഏ ഛഏഞ) ക്ളടƒമ്ളറഏ òഒ òഖ™ഞ്ചക്കžറഏവ ക™ഞ്ചക്കžറഏ ല്‍ഥഞള്‍മ :‡ഷഏവഝ ന്ധവ
ഇമാം ബൈഹഖി ഉസ്മാനുബ്നു മൌഹബില്‍ നിന്നുദ്ധരിച്ച നിവേദനത്തില്‍, പ്രവാചക കേശം സൂക്ഷിച്ചിരുന്ന ഉമ്മുസലമഃയുടെ പക്കല്‍ അഞ്ചുമുടികളാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. തിരുകേശം കൈവശം വെച്ചിരുന്ന സ്വഹാബിമാരുടെ പക്കല്‍ വളരെ കുറഞ്ഞ എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് മേല്‍ നിവേദനങ്ങളുടെ സൂചന. സ്വഹാബത്തിന്റെ തൊട്ടടുത്ത തലമുറയായ താബിഇകളുടെ കാലത്ത് തിരുകേശത്തിന്റെ ലഭ്യത അപൂര്‍വ സംഭവമായിരുന്നുവെന്ന് താഴെ നിവേദനവും വ്യക്തമാക്കുന്നു:

'ഇബ്നു സീരീന്‍ പ്രസ്താവിച്ചു: ഞാന്‍ അബീദഃയോട് പറഞ്ഞു. തിരുകേശത്തില്‍ ഒരല്‍പം നമ്മുടെ പക്കലുണ്ട്. അനസ്(റ) മുഖേന നമുക്ക് ലഭിച്ചതാണ്. തദവസരം അബീദഃ പറഞ്ഞു: അതിലൊന്ന് എന്റെ വശം ഉണ്ടാകുന്നത് ദുനിയാവിനെക്കാളും അതിലുള്ളതിനെക്കാളും എനിക്ക് പ്രിയങ്കരമാണ്' മുതിര്‍ന്ന താബിഈ പണ്ഡിതനായിരുന്ന അബീദത്തുസ്സല്‍മാനിക്കുപോലും പ്രവാചക കേശം ഒരു കിട്ടാകനിയായിരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന എന്ന് വ്യക്തം.
നമ്മുടെ കാലത്ത് തിരുശേഷിപ്പുകളുടെ സൂക്ഷിപ്പുകേന്ദ്രങ്ങളായി അറിയപ്പെട്ട പല സ്ഥലങ്ങളും ഉണ്ട്. തുര്‍ക്കി, ഈജിപ്ത്, കശ്മീര്‍ എന്നിവ അവയില്‍ ഏറെ പ്രസിദ്ധമാണ്. ഈജിപ്തിലെ കൈറോയില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'ദാഇറത്തുല്‍ മആരിഫില്‍ ഇസ്ലാമിയ്യഃ ലിശ്ശബാബി വന്നാശിഈന്‍' എന്ന ഇസ്ലാമിക വിജ്ഞാന കോശത്തില്‍ തുര്‍ക്കിയിലെയും ഈജിപ്തിലെയും തിരുശേഷിപ്പുകളെ പരാമര്‍ശിച്ചിട്ടുണ്ട്. 'അല്‍ ആസാറുന്നബവിയ്യഃ' എന്ന ശീര്‍ഷകത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: പ്രസിദ്ധ കവി കഅ്ബുബ്നു സുഹൈര്‍ തന്റെ കവിതയിലൂടെ നബി(സ)യെ പ്രശംസിച്ചപ്പോള്‍ അവിടുന്ന് സമ്മാനിച്ച പുതപ്പ്, നബി(സ)യുടെ ഒരു പല്ല്, 60 താടി രോമങ്ങള്‍ പ്രവാചകന്റെ പതാകയുടെ ഒരു കഷ്ണം, മോതിരം എന്നിവയാണ് തുര്‍ക്കിയിലുള്ളത്. ഉസ്മാനി ഭരണ ആസ്ഥാനത്ത് സൂക്ഷിച്ചിരുന്നതാണവ. മക്കഃയിലെ അമീറുമാരില്‍ ചിലരാണ് ഉസ്മാനി ഭരണ ആസ്ഥാനത്ത് അവ എത്തിച്ചതത്രെ. മക്കഃ അമീറായ അശ്ശരീഫ് ബറകാത്ത്, ഉസ്മാനി സുല്‍ത്വാന്‍ സലീം ഒന്നാമന് അയച്ചുകൊടുത്തതാണെന്നും പ്രസ്താവമുണ്ട്. നബിയുടെ കുപ്പായത്തിന്റെ കഷ്ണം, സുറുമക്കോല്‍, സുറുമഡപ്പി, നബി ഉപയോഗിച്ചിരുന്ന വടിയുടെ കഷ്ണം, രണ്ടുതാടിരോമം എന്നിവയാണ് ഈജിപ്തിലുള്ളത്. ഹി.7-ാം നൂറ്റാണ്ടില്‍ ഈജിപ്തില്‍ മന്ത്രിയായിരുന്ന അസ്സ്വാഹിബ് താജുദ്ദീന്‍ വഴി ഈജിപ്തില്‍ എത്തിയതാണവ. അദ്ദേഹം നൈല്‍ നദീ തീരത്ത് അവയ്ക്കായി ഒരു മ്യൂസിയം പണിയുകയുണ്ടായി. 'രിബാത്വുല്‍ ആസാര്‍' എന്നാണത് അറിയപ്പെട്ടത്. ഹിജ്റഃ 1255 (ക്രി.1839) വരെ അവ അവിടെ സ്ഥിതിചെയ്തു. അനന്തരം മസ്ജിദുസ്സയ്യിദഃ സൈനബിലേക്കും പിന്നീട് ഖില്‍അഃയിലെ ഖസീനത്തുല്‍ അംതിഅഃ (‡ഞ്ചˆലഇത്സഏ ‡മ്ളഷ›ച) യിലേക്കും മാറ്റപ്പെട്ടു. ഹി:1305 (ക്രി:1887) ല്‍ സറായ് ആബിദീനിലേക്കു മാറ്റി. ഖിദൈവി തൌഫീഖിന്റെ കാലത്ത് മസ്ജിദുല്‍ ഹുസൈനിലേക്കു മാറ്റാന്‍ അദ്ദേഹം ഉത്തരവിട്ടു. ഖിബ്ലയുടെ ഭാഗത്ത് കിഴക്കെ ഭിത്തിയില്‍ മനോഹരമായ ഒരു അലമാരി അതിനായി തയ്യാറാക്കി. ഖിദൈവി അബ്ബാസിന്റെ കാലത്ത് ഹി:1311 ക്രി:1893 ല്‍ തിരുശേഷിപ്പുകള്‍ക്കായി പ്രത്യേകം ഒരു ഹാള്‍ പള്ളിയുടെ കിഴക്കെ ഭിത്തിക്കുപിറകില്‍ നിര്‍മ്മിച്ചു. പ്രസ്തുത ഹാളില്‍ ഇന്നുവരേക്കും അവ സൂക്ഷിച്ചുവരുന്നു'.
മേല്‍ ഉദ്ധരണിയില്‍ കണ്ടതുപോലെ തുര്‍ക്കിയിലുള്ളത് നബി(സ)യുടെ 60 താടിരോമങ്ങളാണെങ്കില്‍ അത് വിശ്വസനീയമകാനിടയില്ല. എന്തുകൊണ്ടെന്നാല്‍ നബി(സ) തന്റെ ജീവിതത്തില്‍ താടിരോമം വടിക്കുകയോ വെട്ടിക്കളയുകയോ ചെയ്തിട്ടില്ല. എന്നിരിക്കെ 14 നൂറ്റാണ്ടുകള്‍ക്കു ശേഷം ഇത്രയധികം താടിരോമങ്ങള്‍ നബിതിരുമേനിയുടെതായി തുര്‍ക്കിയില്‍ ഉണ്ടായതെങ്ങനെ? ലോകത്ത് വിവിധ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള തിരുശേഷിപ്പുകളെ സംബന്ധിച്ച് ഈജിപ്തുകാരനായ തൈമൂര്‍പാഷ പഠനം നടത്തിയിട്ടുണ്ട്. പഠനത്തിലൂടെ ലഭ്യമായ വിവരങ്ങള്‍ 'അല്‍ ആസാറുന്നബവിയ്യഃ' എന്ന കൃതിയില്‍ അദ്ദേഹം ക്രോഡീകരിച്ചിരിക്കുന്നു. ഈ കൃതിയില്‍ തിരുശേഷിപ്പുകളില്‍ പലതിനെ സംബന്ധിച്ചും അദ്ദേഹം പറയുന്നത് പ്ളക്കഡഇത്സഏ ‡റള്‍റ്റശ്ച-അടിസ്ഥാനസ്രോതസ്സ് അജ്ഞാതം- എന്നാണ്. അതായത് വിവിധ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന തിരുശേഷിപ്പുകള്‍ അവിടെ എത്തിച്ചത് ആരൊക്കെ എന്നത് അറിയപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്കത് എവിടെ നിന്ന് ലഭിച്ചുവെന്നത് അജ്ഞാതമായിത്തന്നെ തുടരുന്നു.
പ്രവാചക ശേഷിപ്പുകള്‍ പവിത്രതയും ആദരണീയതയും അര്‍ഹിക്കുന്നു. അവ ആദരണീയവും പവിത്രവുമായി പരിഗണിക്കപ്പെടണമെങ്കില്‍ തിരുമേനിയുടേത് തന്നെ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. തിരുശേഷിപ്പുകള്‍ പ്രവാചകനില്‍ നിന്ന് കൈപറ്റിയവര്‍ മുതല്‍ ഇപ്പോള്‍ അവ കൈവശം വെക്കുന്നവര്‍ വരെ, വിവിധ തലമുറകളില്‍ പെട്ട ആളുകളുടെ പരസ്പര കൈമാറ്റത്തിലൂടെയാണല്ലോ ഇന്ന് അവ ലഭ്യമായിട്ടുള്ളത്. അതിനാല്‍ ഈ ആളുകള്‍ ആരൊക്കെ എന്ന് വ്യക്തമാകേണ്ടതും അവരുടെ വിശ്വാസ്യത സ്ഥാപിക്കപ്പെടേണ്ടതുമുണ്ട്. പ്രവാചക ശേഷിപ്പുകളില്‍ നിന്ന് അവര്‍ക്കു ലഭിച്ചതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പ്രവാചകന്റതല്ലാത്തതൊന്നും അതില്‍ കടന്നുകൂടിയിട്ടില്ലെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. നിവേദകരെ അഥവാ പ്രവാചക ശേഷിപ്പുകളുടെ കൈമാറ്റത്തില്‍ കണ്ണിചേര്‍ന്നവരെക്കുറിച്ചുള്ള സമഗ്രമായ പഠനത്തിലൂടെ മാത്രമെ ഇത് സാധ്യമാവുകയുള്ളൂ. നബി(സ)യുടെതായി ഉദ്ധരിക്കപ്പെടുന്ന പ്രസ്താവന, കര്‍മ്മം, അംഗീകാരം തുടങ്ങിയവയുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗമാണിത്. എന്നാല്‍ ഹദീസ് നിവേദകരുടെ പ്രാമാണികതയും വിശ്വാസ്യതയും സംബന്ധിച്ച പഠന-നിരൂപണങ്ങള്‍ നമുക്ക് ലഭ്യമായത് പോലെ പ്രവാചക ശേഷിപ്പുകളുടെ കൈമാറ്റത്തില്‍ കണ്ണികളായി വര്‍ത്തിച്ചവരുടെ ഗുണനിലവാരം ഉറപ്പുവരുത്താനുതകുന്ന പഠനങ്ങളൊന്നും ലഭ്യമല്ല. തിരുശേഷിപ്പുകളായി പറയപ്പെടുന്ന പലതിന്റെയും കൈമാറ്റ പരമ്പര -സനദ്- അജ്ഞാതമാണ്. അത് കൈവശം വെക്കുന്നവരുടെ പക്കല്‍ വല്ല പരമ്പരയും ഉണ്ടെങ്കില്‍ തന്നെ അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താവുന്ന മാനദണ്ഡങ്ങളൊന്നും ഇല്ല. അതിനാലാണ് ആധുനിക യുഗത്തിലെ പ്രമുഖ ഹദീസ് പണ്ഡിതന്‍ ശൈഖ് നാസ്വിറുദ്ദീനില്‍ അല്‍ബാനി ഇപ്രകാരം എഴുതിയത്:
'എന്നാല്‍ അനിവാര്യമായും സൂചിപ്പിക്കാനുള്ളത് ഇതത്രെ: പ്രവാചക ശേഷിപ്പുകള്‍ മുഖേന ദൈവാനുഗ്രഹം പ്രതീക്ഷിക്കല്‍ അനുവദനീയമാണെന്ന് നാം വിശ്വസിക്കുന്നു. നാം അതിനെ നിരാകരിക്കുന്നില്ല. നമ്മുടെ പ്രതിയോഗികള്‍ തോന്നിപ്പിക്കുന്നതിന് വിരുദ്ധമാണ് വസ്തുത. എന്നാല്‍ ഈ തബര്‍റുകിന് ചില നിബന്ധനകളുണ്ട്. നിയമാനുസൃതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ വിശ്വാസമാണ് അതിലൊന്ന്. ഇസ്ലാമിനെ സത്യസന്ധമായി കൈക്കൊള്ളാത്തവരെ സംബന്ധിച്ചിടത്തോളം ഈ തബര്‍റുകിലൂടെ ഒരു നന്മയും അല്ലാഹു അവന് യാഥാര്‍ത്ഥ്യമാക്കിക്കൊടുക്കുകയില്ല. തബര്‍റുക് ഉദ്ദേശിക്കുന്നവന്‍ നബി തിരുമേനിയുടെ ശേഷിപ്പുകളിലൊന്ന് കരസ്ഥമാക്കി ഉപയോഗിക്കലാണ് മറ്റൊരു നിബന്ധന. തിരുമേനിയുടെ വസ്ത്രം, കേശം, അവശിഷ്ടങ്ങള്‍ തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടുപോയതായി നാം മനസ്സിലാക്കുന്നു. അവയില്‍ ഒന്നും തന്നെ ദൃഢവും ഖണ്ഡിതവുമായ വിധം സ്ഥിരീകരിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല'. (അത്തവസ്സുലു ല്‍മശ്റൂഅ് വഗൈറുല്‍ മശ്റൂഅ് പേജ്:143).
ശൈഖ് സ്വാലിഹുല്‍ ഫൌസാന്‍ എഴുതുന്നു:

'നബി(സ)യുടെ കേശവും മറ്റും ഉണ്ടെന്ന ഇപ്പോഴത്തെ ചില ഖുറാഫികളുടെ വാദം തെളിവില്ലാത്ത മിഥ്യാവാദമാണ്'.
തിരുശേഷിപ്പുകളെന്ന നിലയില്‍ നൂറ്റാണ്ടുകളായി ലോകത്ത് നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുന്നവയെക്കുറിച്ചാണ് മുകളില്‍ പറഞ്ഞത്.
എന്നാല്‍ ഈയിടെ പ്രവാചക കേശമെന്ന പേരില്‍ യു.എ.ഇയിലെ അഹ്മദ് ഖസ്റജി എന്നൊരാള്‍ പുറത്തുകൊണ്ടുവന്ന കേശക്കൂട്ടം നബി(സ)യുടെതല്ലെന്ന് വിശ്വസിക്കാന്‍ വേറെയും ഒട്ടേറെ ന്യായങ്ങള്‍ ഉണ്ട്.
1) കേശം പ്രവാചകന്റേതാണെന്ന് തെളിയിക്കുന്ന സനദ് (പരമ്പര) ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടില്ല.
2) തന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നതും പൂര്‍വ്വ പിതാക്കളിലൂടെ കൈമാറി തന്റെ വശം വന്നു ചേര്‍ന്നതുമാണ് പ്രസ്തുത കേശങ്ങളെന്ന് ഖസ്റജി അവകാശപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ശൈഖ് മുഹമ്മദ് ഖസ്റജിയുടെ പക്കല്‍ പോലും പ്രവാചകകേശം ഉണ്ടായിരുന്നതായി നേരത്തെ ആര്‍ക്കും അറിവില്ല.
3) യു.എ.ഇ സ്വദേശിയായ ശൈഖ് അബുല്‍ ഫദ്ല്‍ ഇമാദുദ്ദീന്‍ ഹുസൈനി തിരുശേഷിപ്പുകളെ സംബന്ധിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അസ്റാറുല്‍ ആസാരിന്നബവിയ്യഃ എന്നാണതിന്റെ പേര്. ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് ഇപ്പോള്‍ 'പ്രവാചക കേശ'വുമായി രംഗത്ത് വന്നിട്ടുള്ള അഹ്മദ് ഖസ്റജിയുടെ പിതാവ് പരേതനായ മുഹമ്മദ് ഖസ്റജിയുടെ പേരിലാണ്. അഹ്മദ് ഖസ്റജിയുടെ ചെലവിലാണ് അത് അച്ചടിച്ചിട്ടുള്ളത്. പ്രവാചക ശേഷിപ്പുകളുടെ അപൂര്‍വ ഫോട്ടോകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. എന്നിട്ടും ഇതില്‍ യു.എ.ഇയിലോ അബൂദാബിയിലോ ഖസ്റജി കുടുംബത്തിലോ തിരുകേശമുള്ളതായി പരാമര്‍ശമില്ല. 1999 ലാണ് ഇതിന്റെ പ്രസിദ്ധീകരണം.
4) പ്രവാചക കേശമെന്ന പേരില്‍ അഹ്മദ് ഖസ്റജി വെളിപ്പെടുത്തിയത് ആയിരക്കണക്കില്‍ കേശനാരുകളടങ്ങുന്ന ഒരു മുടിക്കെട്ടാണ്. നബി(സ)യുടെ പത്നി ഉമ്മുസലമഃ(റ)യുടെ പക്കല്‍ പോലും ഉണ്ടായിരുന്നത് അഞ്ച് തിരുകേശങ്ങള്‍ മാത്രമാണ്. മറ്റു സ്വഹാബിമാരുടെയും താബിഈങ്ങളുടെയും വശം അതിലും കുറഞ്ഞ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. പ്രാമാണിക നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ട വസ്തുതകളാണിത്രയും.
5) ചെവിയുടെ കീഴറ്റം വരെയോ അല്‍പം താഴെയോ മാത്രം നീളം വരുന്നതായിരുന്നു നബി(സ)യുടെ തലമുടിയെന്ന് നിവേദനങ്ങള്‍ സൂചിപ്പിക്കുന്നു. അതിലും എത്രയോ നീളം കൂടിയ മുടികളാണ് പ്രവാചകന്റേതായി ഖസ്റജി അവതരിപ്പിച്ചിട്ടുള്ളത്.
6) സ്വഹാബത്തിന്റെയോ താബിഈങ്ങളുടെയോ വശമുള്ള തിരുകേശങ്ങള്‍ വളര്‍ന്നുവലുതായ ചരിത്രമില്ല. ഖസ്റജിയുടെ പക്കലുള്ള മുടികള്‍ വളരുന്നുണ്ടത്രെ! ചിലത് ഒരു മീറ്ററോളം വളര്‍ന്നതായി കാന്തപുരം വിഭാഗത്തിന്റെ വെബ്സൈറ്റില്‍ -അല്‍ ഈമാന്‍- വായിക്കാന്‍ കഴിഞ്ഞു. എല്ലാം ചേര്‍ന്നുവരുമ്പോള്‍ തനിവ്യാജമായ മുടിയാട്ടമായെ ഇതിനെ കാണാന്‍ കഴിയുകള്ളൂ.




Sunday, May 8, 2011

നുണപ്പള്ളിയുടെ അവസാനത്തെ ആണി

കടപ്പാട്: കരിനാക്ക്-ശ്രദ്ധേയന്റെ ബ്ലോഗ്

പുലിവാല് പിടിച്ച നായരെ നമുക്ക് മറക്കാം; പകരം മുടിനാര് പിടിച്ച കാന്തപുരമെന്നു തിരുത്തുകയുമാവാം. അബുദാബിയില്‍ നിന്നും 'ഇരന്നു' വാങ്ങിയ വ്യാജമുടിയെ തിരുമുടിയാക്കാന്‍ 'കുനാ കുനാ' മൈക്കിലൂടെ കരഞ്ഞും പറഞ്ഞും കൈകാലിട്ടടിച്ചും നാടായ നാടൊട്ടുക്കും കേശവിശദീകരണ മഹാമാഹമങ്ങള്‍ പൊടിപൊടിക്കവേ ഇടിത്തീ വീണു കറുത്ത് കരുവാളിച്ച കാന്തപുരത്തിന്റെ തലയില്‍ തേങ്ങക്ക് പകരം നല്ലൊരു ഉല്‍ക്ക തന്നെ വന്നു പതിച്ചതാണ് കേശ കഥയിലെ ഏറ്റവും പുതിയ വഴിത്തിരിവ്. നാല്പതു കോടിയുടെ മുടിപ്പള്ളി ഉണ്ടാക്കാന്‍ കളവും കളവിന്മേല്‍ കളവും പറഞ്ഞ് പണപ്പിരിവ് തകര്‍ത്താടവേ, പ്രസ്തുത കേശങ്ങള്‍ വ്യാജമാണെന്ന് അബുദാബിയില്‍ നിന്നും മുടി കൊടുത്ത അറബിയുടെ മൂത്ത സഹോദരന്‍ തന്നെ രേഖാമൂലം മാലോകരെ അറിയിച്ചപ്പോള്‍ തകര്‍ന്നു വീണത് കാന്തപുരം എന്ന പുരോഹിതന്റെ മുഖം മൂടി തന്നെയാണ്. മുടിപ്പള്ളിയുടെ ദിവ്യത്വം ആയിരത്തിന്റെ നാല് ലക്ഷം ഓഹാരികളാക്കി ആളുകളെ പറ്റിച്ചവര്‍ ഇനിയെങ്കിലും സത്യം തുറന്നു പറഞ്ഞ്, പിരിച്ചെടുത്ത പണം തിരിച്ചു കൊടുത്ത് അല്ലാഹുവിനോട് തൌബ ചെയ്തു മടങ്ങുകയാണ് വേണ്ടത്. 




കീശയിലെ മുഷിഞ്ഞ നോട്ടുകളെണ്ണി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ടു രൂപാ അരിയും കാത്ത് ദിക്റും ചൊല്ലിയിരിക്കുന്ന പട്ടിണിപ്പാവങ്ങളുടെ കൂരയിലേക്ക്‌ നീണ്ട വാലുള്ള തലപ്പാവും അതിനേക്കാള്‍ നീളമുള്ള സലാമും ചൊല്ലി കയറി വരുന്ന 'മുസല്ല്യാക്കന്‍മാര്‍' ഇക്കഴിഞ്ഞ മാസങ്ങളില്‍ കേരളത്തിലെ സ്ഥിരം കാഴ്ചകളായിരുന്നു. ഒരുനാളും വരാത്തവരുടെ 'പട്ടിണിപ്പെരുന്നാളിലെ' വരവ് കണ്ട് വാ പൊളിച്ചന്താളിച്ചു പോയ വീട്ടുകാരന്‍ വെട്ടിത്തിളങ്ങുന്ന വെള്ളക്കുപ്പായക്കാരെ പൊടി പുരളാതെ ഒന്നിരുത്താന്‍ നാല് കാലും തികച്ചില്ലാത്ത സ്റ്റൂളുകളുമായി പലപ്പോഴും നിസ്സഹായരായിട്ടുണ്ട്. വീട്ടുകാരിയാവട്ടെ, ഉസ്താദുമാര്‍ക്ക് ഏലക്ക വെള്ളം കലക്കാന്‍ ഭരണിയിലെ വക്ക് മൂലകളില്‍ ഒട്ടിപ്പിടിച്ച പഞ്ചസാര മണികള്‍ തികയാതെ വന്നതിനാല്‍ ജീവിതം പോലെ പുകപിടിച്ചു കറുത്തപോയ അടുക്കള മൂലയില്‍ നാണിച്ചിരുന്നിട്ടുമുണ്ട്. തങ്ങളുടെ കഷ്ടപ്പാടില്‍ മനം നൊന്തു വല്ലതും സഹായിക്കാന്‍ വന്നവരാവുമെന്നു കരുതി ഭവ്യതയോടെ നീട്ടിയ കൈകളില്‍ 'തിരുകേശത്തിനൊരു ഉത്തമ കേന്ദ്ര'ത്തിന്റെ മള്‍ട്ടി കളര്‍ ആയിരം രൂപാ ടോക്കണ്‍ വന്നു വീണപ്പോള്‍ നേരത്തെ ചൊല്ലിയ ദിക്റിന്റെ മഹത്വമൊന്നു കൊണ്ട് മാത്രം പലരും ബോധം കെട്ട് വീണില്ലെന്നു മാത്രം! പിന്നെ നടക്കുന്നത് അസ്സലൊരു വഅളാണ്. പുണ്യറസൂലിന്റെ തിരുമുടി സൂക്ഷിക്കാന്‍ ഉസ്താദിനെ ചുമതലപ്പെടുത്തി കൊണ്ട് പ്രവാചക തിരുമേനി തന്നെ നേരിട്ട് സ്വപ്നത്തില്‍ അവതരിച്ച കഥ മുതല്‍ മര്‍ക്കസിലും അതിന്റെ ശാഖകളിലും വിതരണം ചെയ്യപ്പെട്ട മുടിവെള്ളം കുടിച്ച് മാറാവ്യാധികള്‍ സുഖപ്പെട്ടെന്ന കള്ളക്കഥ വരെ നീട്ടിയും കുറുക്കിയും ഈണം തെറ്റാതെയും ബിരിയാണി മണക്കുന്ന ഏമ്പക്കത്തിന്റെ അകമ്പടിയോടെ വീട്ടുകാരെ 'ബോധ്യപ്പെടുത്തും'. ഒടുവില്‍ വലിയൊരു ഭീഷണിയും; 'ഇതൊക്കെ കളവാണെന്ന് ഞമ്മളെ സമസ്തക്കാരും മറ്റു പുത്തന്‍ വാദികളും പ്രചരിപ്പിക്കുന്നുണ്ട്. വെറുതെ അത് വിശ്വസിച്ചു നരകത്തീയില്‍ കിടക്കേണ്ട. ഉസ്താദിന്റെ കൈയ്യിലുള്ള തിരുമുടിയില്‍ വിശ്വസിക്കാത്തവര്‍ ഇസ്ലാമല്ല. പറഞ്ഞില്ലെന്നു വേണ്ട!' അതോടെ പാവങ്ങള്‍ വീണു. ചുമരിനോട് ഒട്ടിക്കിടക്കുന്ന മര്‍ക്കസിന്റെ കലണ്ടറിനെക്കാള്‍ തങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്ന കാന്തപുരത്തെ അവിശ്വസിക്കാന്‍ അവര്‍ക്കാവില്ലല്ലോ;‍ അതിനപ്പുറം ഒന്നു ചിന്തിക്കാന്‍ പോലും അവരെ സമ്മതിക്കില്ലല്ലോ! ഇനിയെന്താലോചിക്കാന്‍? റേഷനരിക്കു മാറ്റിവെച്ചതും മരുന്ന് വാങ്ങാന്‍ കരുതിവെച്ചതും ചേര്‍ത്തിട്ടും ആയിരം തികയാതെ വന്നാല്‍ അയല്‍വീട്ടിലെ ഹസ്സന്‍ ഹാജിയോടു പോയി കടം വാങ്ങിയെങ്കിലും പാവങ്ങള്‍ ടോക്കണ്‍ വാങ്ങിക്കും. ഒരു ഇരയെ കൂടി വീഴ്ത്തിയ സന്തോഷം വിളിച്ചറിയിക്കുന്ന പുഞ്ചിരിയോടെ വന്നവര്‍ പടിയിറങ്ങുകയും ചെയ്യും. 

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ബ്ലോഗിലൂടെ വ്യാജ മുടിയുടെ ചിത്രങ്ങള്‍പ്രസിദ്ധീകരിച്ചതോടെ കാരന്തൂരിയന്‍ നുണക്കൊട്ടാരം തകര്‍ന്നു വീണതാണ്. എണ്ണവും പെരുപ്പവും നിഴലും ആളുകളെ മുന്നില്‍ നേര്‍ചിത്രമായപ്പോള്‍ സഖാഫിമാരും അഹസനിമാരും വിഷയം തൊടാതെ വിശദീകരണ യോഗങ്ങള്‍ നടത്തുന്നതാണ് നാം കണ്ടത്. ഇടയ്ക്ക് ചിലര്‍ ഖസ്രജിയുടെ കയ്യിലെ മുടിക്കെട്ടിന്റെ നീളവും എണ്ണവും മുഅജിസത്ത് കറാമത്ത് ആണെന്ന് വാദിച്ച് നോക്കിയെങ്കിലും, എങ്കില്‍ പിന്നെയെന്തിന് കാന്തപുരം ഈ സിദ്ധികളൊന്നുമില്ലാത്ത ചെറിയൊരു മുടി ഏറ്റുവാങ്ങിയെന്നും കാന്തപുരം തന്നെ പങ്കെടുത്ത അബുദാബിയിലെ കേശ പ്രദര്‍ശന ചടങ്ങിന്റെ ഫോട്ടോകള്‍ കൈയ്യില്‍ ഉണ്ടായിട്ടും ഈ അത്ഭുത മുടിക്കെട്ടിന്റെ കാര്യം മാലോകരില്‍ നിന്നും മറച്ചുവെച്ചുവെന്നും മറു ചോദ്യമുയര്‍ന്നപ്പോള്‍ അവരും വായടച്ചു. അവിടെയുള്ളത് നാമറിയേണ്ട, നമ്മുടെ കൈയ്യിലുള്ളതിനു 'വ്യക്തമായ' സനദ് ഉണ്ട്, ഇനി സനദ് ഇല്ലെങ്കിലും നമ്മള്‍ ചിലതൊക്കെ വിശ്വസിച്ചേ തീരൂ എന്നു വരെ ചില പണ്ഡിത കേസരികള്‍ പറയുന്നത് കേട്ടപ്പോള്‍ സ്വന്തം അണികള്‍ പോലും അന്തംവിട്ടു പോയി. ഒരു പണ്ഡിതന്റെ മറുചോദ്യം ഇന്നും കേരളത്തില മതമണ്ഡലത്തിലെ ഏറ്റവും വലിയ 'വിഡ്ഢി ചോദ്യമായി' നിലനില്‍ക്കുന്നു. "ഈ മുടിക്ക് സനദ് ചോദിക്കുന്നവരുടെ ഭാര്യ പ്രസവിച്ച കുട്ടിയെ നഴ്സ് കൈയില്‍ കൊടുക്കുമ്പോള്‍, അകത്ത് ധാരാളം കുട്ടികള്‍ ഉണ്ടല്ലോ അതിനാല്‍ ഇത് എന്റെ കുട്ടി തന്നെ എന്നതിന്  സനദ് എവിടെ എന്നു അയാള്‍ ചോദിക്കുമോ" എന്നു ചോദിച്ച സഖാഫിക്ക് ഏറ്റവും ചുരുങ്ങിയത് ഒരു അഹ്സനി പട്ടമെങ്കിലും അനുവദിച്ചു കൊടുക്കാന്‍ മര്‍ക്കസിന്റെ അധിപന്‍ തയ്യാറാവണം. 










ഇങ്ങനെ ഒരു മുടി ഖസ്രജി കുടുംബത്തിന്റെ കൈയ്യില്‍ ഇല്ലായിരുന്നുവെന്നും അത് ഷെയ്ഖ്‌ ഖസ്രജി എവിടെ നിന്നോ സംഘടിപ്പിച്ചതാണെന്നും ഈ മുടിയുടെ ആധികാരികതയെ ആദ്യമായി ചോദ്യം ചെയ്ത സമസ്തയുടെ യുവപണ്ഡിതന്‍ അലവിക്കുട്ടി ഹുദവി വെളിപ്പെടുത്തിയിരുന്നു. ആ വെളിപ്പെടുത്തലിനു അടിവരയിടുന്നതാണ് അഹമ്മദ് ഖസ്രജിയുടെ ജേഷ്ഠസഹോദരന്‍ ഹസന്‍ ബിന്‍ ഷെയ്ഖ്‌ മുഹമ്മദ്‌ അല്‍ ഖസ്രിയുടെ കത്ത്. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ കത്തിനുള്ള മറുപടിയില്‍ തങ്ങളുടെ പിതാവിന്റെ കാലത്തോ അതിന് മുമ്പോ അങ്ങനെയൊരു മുടിയെ കുറിച്ച് കേട്ടിട്ട് പോലുമില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. മാത്രമല്ല, അനുജന്‍ ഖസ്രജി ലോകത്തിലെ അന്‍സാര്‍ കുടുംബത്തിന്റെ നേതാവായി സ്വയം പട്ടാഭിഷകം വരെ നടത്തിയെന്ന് അദ്ദേഹം പറയുമ്പോള്‍ സംഗതിയുടെ കിടപ്പിനെ കുറിച്ച് ബുദ്ധിയുള്ളവര്‍ക്ക് ഏകദേശ ധാരണ ലഭിക്കും. ഇത്തരം പെരും നുണകളില്‍ തനിക്കോ കുടുംബത്തിനോ ഒരു ഉത്തരവാദിത്വവും ഇല്ലെന്നു അദ്ദേഹം ഭരണാധികാരികളെ മുമ്പ് തന്നെ അറിയിച്ചതായും കത്തില്‍ വ്യക്തമാക്കുന്നു. 

ഹസന്‍ ഖസ്രജിയെ പുത്തന്‍ വാദിയായി മുദ്രയടിക്കുകയാവും കാന്തപുരവും കൂട്ടരും ഇനി ചെയ്യാന്‍ പോകുന്നത്. അല്ലെങ്കില്‍ ഇനിയും വലിയ കളവുകള്‍ എഴുന്നള്ളിക്കപ്പെട്ടേക്കാം. എന്തായാലും ഒരു കാര്യം സത്യമാണ്. തിരുനബിയെ കുറിച്ച് കളവു പറഞ്ഞ്, എവിടെ നിന്നോ കിട്ടിയ വ്യാജ മുടി പ്രതിഷ്ഠിച്ച ഒരു മുടിപ്പള്ളി നിര്‍മിച്ചു അതില്‍ കുഞ്ഞാടുകളെ തെളിച്ചു കൊണ്ടുപോയി തളച്ചിടാനുള്ള കാന്തപുരത്തിന്റെ നീക്കത്തിനേറ്റ മറ്റൊരടിയാണ് ഹസന്‍ ഖസ്രജിയുടെ കത്ത്. തിരുനബി ദര്‍ശനത്തിനു ആളുകള്‍ക്ക് ടിക്കറ്റ് മുറിക്കുന്ന പ്രവാചകന്റെ സ്വന്തം ആളായി വരെ അനുയായികളെ കൊണ്ട് 'സ്വപനം കാണിക്കുന്ന' കാന്തപുരത്തിന് വ്യാജമുടി കഥയുടെ ഹോംവര്‍ക്കില്‍ സാരമായ അബദ്ധം സംഭവിച്ചിട്ടുണ്ട്. സ്വന്തം പദവി ഉയര്‍ത്താന്‍ വേണ്ടി നാണം കെട്ട കളവുകള്‍ പ്രചരിപ്പിക്കുമ്പോള്‍ ചുറ്റിലും കണ്ണും കാതും തുറന്നു വെച്ച കുറേയേറെ ആളുകള്‍ ഉണ്ടെന്നത് അദ്ദേഹം മറന്ന് പോയി. തല പോയാലും സത്യം തുറന്നു പറയാന്‍ ആര്‍ജവമുള്ള ഇക്കൂട്ടരെ മറികടന്നും കേരളത്തിലൊരു നുണപ്പള്ളി പണിയാന്‍ തന്നെയാണ് കാന്തപുരത്തിന്റെ നീക്കമെങ്കില്‍ നടക്കട്ടെ എന്നേ പറയാന്‍ കഴിയൂ. എല്ലാം കാണുന്നവനും അറിയുന്നവനുമായി അല്ലാഹു ഉണ്ട് എന്നത് തന്നെ കാരണം!



വിവാദ കേശത്തിന് പവിത്രതയുണ്ടോ? -ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി


ആത്മീയത  മനുഷ്യനെ നന്മയിലേക്ക് നയിക്കാനുള്ളതാണ്. ആത്മീയതയെ ദുരുപയോഗിക്കാനും ചൂഷണോപാധിയാക്കാനും ധാര്‍ഷ്ട്യം കാണിക്കുന്ന അവിവേകികള്‍ നിരവധിയുണ്ടായിട്ടുണ്ട്. മനുഷ്യന്റെ ആത്മീയ ദാഹം സമര്‍ഥമായി ഉപയോഗപ്പെടുത്തി  സ്വാര്‍ഥലക്ഷ്യങ്ങളും സാമ്പത്തിക താല്‍പര്യങ്ങളും നിറവേറ്റാന്‍ ശ്രമിക്കുന്ന ആത്മീയവ്യാപാരികള്‍ വിരളമല്ല. ഈ പശ്ചാത്തലത്തിലാണ്, അടുത്തകാലത്ത് കേരള മുസ്‌ലിംസമൂഹത്തില്‍ ഓളങ്ങള്‍ സൃഷ്ടിച്ച കേശവിവാദം ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടേണ്ടത്. മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട എന്തിനെയും ആദരവോടെ നെഞ്ചേറ്റുന്ന വലിയൊരു വിഭാഗം വിശ്വാസികളെ വഞ്ചിച്ച് ലാഭം കൊയ്യാനുള്ള നിഗൂഢ തന്ത്രങ്ങളാണ് ഈ 'മുടിയാട്ട'ത്തിനു പിന്നിലെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല.
കഴിഞ്ഞ ജനുവരിയില്‍, കോഴിക്കോടിനടുത്ത ഒരു കേന്ദ്രത്തിന്റെ വാര്‍ഷികസമ്മേളന വേദിയില്‍ ആഘോഷപൂര്‍വം പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയാണ് വിവാദങ്ങളിലെ കേന്ദ്രബിന്ദു. യു.എ.ഇ യിലെ ഔഖാഫ് മന്ത്രിയും ആദരണീയ പണ്ഡിതനുമായിരുന്ന മര്‍ഹൂം ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രനായ ശൈഖ് അഹ്മദ് ഖസ്‌റജി മുഖേന ലഭിച്ച ഒരു കഷ്ണം മുടിയാണ് പ്രവാചകതിരുമേനിയുടേതെന്ന് കൊട്ടിഘോഷിച്ച് സമുദായത്തെ ചൂഷണം ചെയ്യാനുള്ള നിഗൂഢശ്രമങ്ങള്‍ നടക്കുന്നത്. നബിയുടെ വിയോഗാനന്തരം 14 നൂറ്റാണ്ടിനു ശേഷം തികച്ചും യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ട മുടിയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്ന പ്രസക്തമായ ഒരുപാട് സംശയങ്ങള്‍ ഉന്നീതമായിട്ടുണ്ട്.
ഹിജ്‌റ പത്താം വര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ മുഹമ്മദ്‌നബി,  തല മുണ്ഡനം ചെയ്ത വേളയില്‍ വിതരണം ചെയ്ത തിരുകേശങ്ങള്‍ വിശ്വസനീയവും പ്രാമാണികവുമായ വ്യക്തികള്‍ ചേര്‍ന്ന കൈമാറ്റ ശൃംഖലകളിലൂടെ (സനദുകളിലൂടെ) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ വെല്ലൂരിലെ ലത്വീഫിയ്യ അറബിക്കോളജ്, ദല്‍ഹി ജുമാ മസ്ജിദ്, കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ്, തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയം, കൈറോവിലെ ജാമിഉല്‍ഹുസൈനി, ഫലസ്തീനിലെ അക്കായിലെ ജാമിഉല്‍ ജസ്സാര്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
മുഹമ്മദ്‌നബിയുമായി ബന്ധപ്പെട്ട എന്തും, വാക്കും പ്രവൃത്തിയും മുതല്‍ ശേഷിപ്പുകള്‍വരെ ആധികാരികമായി സ്ഥിരീകരിക്കപ്പെടണമെന്നാണ് പണ്ഡിതമതം. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും പലതുമായി രംഗത്തുവരുമല്ലോ. കൈമാറ്റ ശൃംഖലകളിലെ നിഷ്ഠയില്ലെങ്കില്‍ തോന്നിയവരൊക്കെ ഓരോന്നു പറയുമല്ലോ എന്ന് പൂര്‍വിക പണ്ഡിതന്‍ ഇബ്‌നുല്‍ മുബാറക് പറഞ്ഞതും ഇതുകൊണ്ടുതന്നെ.  അതിനാല്‍, പ്രവാചകന്റെ തിരുകേശമെന്ന് ആരോപിക്കപ്പെടുന്ന മുടിയുടെ ആധികാരികതയും കൈമാറ്റ ശ്രേണിയും (സനദ്) ബോധ്യപ്പെടുത്തി വ്യക്തത വരുത്തേണ്ടത് സൂക്ഷിപ്പുകാരുടെ ബാധ്യതയാണ്. എന്നാല്‍, കോഴിക്കോട്ടെ ഒരു മുടിക്ക് ചുരുങ്ങിയത് രണ്ട് സനദുകളെങ്കിലും ഉണ്ട് എന്നതാണ് കൗതുകകരമായ വസ്തുത. മുടിദാതാവായ അഹ്മദ് 'സുന്നീവോയ്‌സി'ന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് ഒന്ന്: ഹസ്‌റത്ത് ഉമ്മുസുലൈം വഴി ശൈഖ് ജീലാനിയിലൂടെ ലഭിച്ചത് (സുന്നീവോയ്‌സ് നബിദിനപ്പതിപ്പ് - 2011 ഫെബ്രുവരി). മറ്റൊന്ന്, സമ്മേളനവേദിയില്‍ വായിക്കപ്പെട്ടത്. അഹ്മദിന്റെ വംശാവലിയായിരുന്നു, കേശത്തിന്റെ കൈമാറ്റപരമ്പരയല്ല. മുടിയുടെ കൈമാറ്റ ശൃംഖലയാണിതെന്ന് ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. അങ്ങനെത്തന്നെ അവര്‍ പറഞ്ഞുനടക്കുകയും ചെയ്തു. ഇപ്പോള്‍ കാപട്യം വെളിച്ചത്തുവന്നപ്പോള്‍ അത് കുടുംബ പരമ്പരയാണെന്നു തന്നെ സമ്മതിച്ചിരിക്കുകയാണ്,കഷ്ടം. ഇത് രണ്ടും പരസ്‌പര വിരുദ്ധങ്ങളാണ്. അത് കൊണ്ടുതന്നെ അസ്വീകാര്യവുമാണ്. ഒരു പ്രസ്താവന രണ്ടോ അഞ്ചോ പത്തോ ആളുകള്‍ കൈമറിഞ്ഞു വരാം. എന്നാല്‍, ഒരു വസ്തു ഒറ്റ പരമ്പരയിലൂടെയേ വരുകയുള്ളൂ.
കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേത് എന്നവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട് എന്നതും അവയില്‍ പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയും അതിലധികവുമൊക്കെ (കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കിയതാണിത്) നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്ന മുടികളാണ് എന്നതും ഏറെ വിചിത്രവും അവിശ്വസനീയവുമാണ്. 1400 വര്‍ഷങ്ങള്‍ക്കു ശേഷവും ഒരു വ്യക്തിയുടെ കൈവശം അസാധാരണമാം വിധം നീളമുള്ള ഇത്രയധികം പ്രവാചക മുടികള്‍ ശേഷിക്കുന്നതിന്റെ സാധ്യതയും സാധുതയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
സാക്ഷാല്‍ അഹ്മദ് പിതാവിനുവേണ്ടി തിരുശേഷിപ്പുകള്‍ സംബന്ധിയായി ഒരു ഗ്രന്ഥം സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്, 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (തിരുശേഷിപ്പുകളുടെ അകപ്പൊരുള്‍) എന്ന പേരില്‍. ഖസ്‌റജി കുടുംബത്തിന്റെ തന്നെ 'ഇസ്ദാറാത്തു സ്സാഹത്തില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്ന് 2009ലാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ്  പുറത്തിറങ്ങിയിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള വിവിധ പ്രവാചകശേഷിപ്പുകളുടെ ശ്രേഷ്ഠതയും മഹത്വവുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന ഈ  ഗ്രന്ഥത്തില്‍, തന്റെ വശമുള്ള മുടിക്കെട്ടുകളെ സംബന്ധിച്ച ഒരു പരാമര്‍ശവുമില്ല. തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് യു.എ.ഇ യുടെയോ അബൂദബിയുടെയോ പേരുമില്ല. ചുരുങ്ങിയത്, പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെയെങ്കിലും അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ അതിനര്‍ഥം?
പത്തുവര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കോഴിക്കോട് കേന്ദ്രത്തിന്റെ ശക്തനായ വക്താവ് പറഞ്ഞത്. എന്നാല്‍, പത്തു വര്‍ഷം മുമ്പ് അബൂദബിയിലെ ഈ ഖസ്‌റജി കുടുംബത്തില്‍ അങ്ങനെയൊരു മുടിയുണ്ടായിരുന്നുവെന്നതിന് ഒരു തെളിവുമില്ല. അങ്ങനെയൊന്നുണ്ടായിരുന്നില്ല എന്നതിനു തെളിവുകളുണ്ട്താനും. മാത്രമല്ല, ശൈഖ് മുഹമ്മദ് ഖസ്‌റജിയും സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരും തമ്മില്‍ ആ വീട്ടില്‍ വെച്ചുണ്ടായ കൂടിക്കാഴ്ച സുവിദിതമാണ്. പണ്ഡിതന്മാരുള്‍പ്പെടെ പല മലയാളികളും അതിനു സാക്ഷികളായിരുന്നു.
ആ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള വിശദചരിത്രവും മഹത്വവും മന്ത്രി ഖസ്‌റജി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. സര്‍വോപരി, ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? ഉത്തരം  വ്യക്തമാണ്: വന്ദ്യപിതാവിന്റെ മരണശേഷം മകന്‍ അഹ്മദ് ഖസ്‌റജി എവിടെനിന്നോ ഒപ്പിച്ചതാണീ മുടിക്കെട്ടുകള്‍!
ഈ കേശം നബിയുടേതാകാന്‍ സാധ്യതയുള്ളതുകൊണ്ട് വിമര്‍ശങ്ങളും വിവാദങ്ങളും ഒഴിവാക്കുന്നതല്ലേ ഭംഗി എന്നാണ് ചിലരുടെ അനുനയ ചോദ്യം. ഒരു മീറ്ററോളം നീളമുള്ളതും പതിനാലു നൂറ്റാണ്ടുകള്‍ക്കുശേഷം യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടതും കൈമാറ്റപരമ്പര ഇല്ലാത്തതുമായതു കൊണ്ട് അങ്ങനെയൊരു സാധ്യത ഒട്ടുമേയില്ല എന്നതല്ലേ ശരി? പിന്നെ, സാധ്യത വെച്ചുകൊണ്ട് ഇത്തരം കാര്യങ്ങളില്‍  പൂര്‍വികരാരും പ്രവര്‍ത്തിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഒരു ഹദീസ് സ്വീകരിക്കാനായി ദീര്‍ഘദൂരം സഞ്ചരിച്ചെത്തിയ ഇമാം ബുഖാരി, നിവേദകനില്‍ കണ്ട ചെറിയ ഒരു ന്യൂനത മൂലം നബിവചനം സ്വീകരിക്കാതെ തിരിച്ചുപോരുകയായിരുന്നുവെന്ന കാര്യം സഗൗരവം വിലയിരുത്തേണ്ടതുണ്ട്. ഇത്തരം നിരവധി സംഭവങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തിലുണ്ട്.
തിരുമേനിയുടെ മുടി സംരക്ഷിക്കാനായി പതിനാലു നൂറ്റാണ്ടു കാലത്തിനിടക്ക് എവിടെയെങ്കിലും ഒരു കൊച്ചു മസ്ജിദ് പോലും നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിനകത്തും പുറത്തും ഗള്‍ഫ്‌നാടുകളിലുമൊക്കെ ഇഷ്ടംപോലെ കൂപ്പണുകളടിപ്പിച്ച് വ്യാപകമായ ധനശേഖരണം നടക്കുകയാണ്. ആര്, എത്ര കൂപ്പണ്‍ അച്ചടിപ്പിച്ചു, എത്ര സമാഹരണം നടന്നു എന്നൊന്നും മനസ്സിലാക്കാന്‍ ഒരു സാഹചര്യവുമില്ല. നബിയുടെ പേരില്‍ നുണ പറഞ്ഞുണ്ടാക്കിയ ഒരു മുടിക്കഷണം സൂക്ഷിക്കാന്‍ നാനൂറ് മില്യന്റെ പള്ളിയോ?
ഏറെ ഗൗരവത്തോടെ നോക്കിക്കാണേണ്ട വിഷയമാണിത്; കേവലം സംഘടനാപരമായ അഭിപ്രായഭിന്നതയല്ല. നബിതങ്ങളുമായി ബന്ധപ്പെട്ട എന്തും അതീവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതാണ്. 'എന്റെ പേരില്‍ വ്യാജം ചമക്കുന്നവന്‍ നരകത്തില്‍ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ' എന്നാണ് തിരുവചനം.
നബിയുടെ പേരില്‍ അവാസ്തവം പ്രചരിപ്പിക്കുന്നതിനെതിരെ താക്കീതുചെയ്യുന്ന നിരവധി ഹദീസുകള്‍ കാണാം. അതുകൊണ്ട്, അര്‍ഹിക്കുന്ന ഗൗരവത്തോടെ വിഷയത്തെ സമീപിക്കാനും എല്ലാ സ്വാര്‍ഥതാല്‍പര്യങ്ങളും മാറ്റിവെച്ച് പുനര്‍വിചിന്തനത്തിന് വിധേയരാവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കേണ്ടത്. അതാണ് അവര്‍ക്കും സമുദായത്തിനും അഭികാമ്യം.     
(അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിത സഭാ അംഗമാണ് ലേഖകന്‍)





വിവാദകേശം പ്രവാചകന്‍േറതല്ല -ഖസ്‌റജി കുടുംബം

Published on Sat, 05/07/2011
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അബൂദബിയിലെ ഖസ്‌റജി കുടുംബം. അബൂദബിയിലെ മന്ത്രിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രന്‍ ശൈഖ് ഹസന്‍ മുഹമ്മദ് ഖസ്‌റജിയാണ് മുടി വ്യാജമാണെന്ന് വ്യക്തമാക്കി, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് കത്തെഴുതിയത്.
കാന്തപുരത്തിന് കേശം കൈമാറിയ അഹ്മദ് ഖസ്‌റജിയുടെ ജ്യേഷ്ഠ സഹോദരനാണ് ഹസന്‍ മുഹമ്മദ് ഖസ്‌റജി. അനുജന്റെ പക്കലുള്ള മുടികള്‍ തിരുകേശങ്ങളില്‍ പെട്ടതല്ലെന്നും നബിയുടേതെന്ന വാദം നുണയാണെന്നും എവിടെനിന്നാണ് അത് കൊണ്ടുവന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും കത്തില്‍ പറയുന്നു.
പിതാവിന്റെ കാലത്ത് മുടികള്‍ ഇല്ലായിരുന്നു. പിതാവ് അങ്ങനെയൊരു മുടിയെപ്പറ്റി എന്തെങ്കിലും പറയുന്നത് ആരും കേട്ടിട്ടില്ല. അത് പരമ്പരാഗതമായി പ്രപിതാക്കളില്‍നിന്ന് കുടുംബത്തിന് കിട്ടിയതല്ല. കുടുംബത്തില്‍ ഏതെങ്കിലുമൊരാള്‍ മുടി കൈവശം വെച്ചതായോ അതിനായി പ്രചാരണം നടത്തിയതായോ കേട്ടിട്ടില്ലെന്നും ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ഖസ്‌റജി കത്തില്‍ തുടരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ബഹാഉദ്ദീന്‍ നദ്‌വി അയച്ച കത്തിനുള്ള മറുപടിയിലാണ് ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ വെളിപ്പെടുത്തല്‍. മുടി വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നാളെ ചെമ്മാട് ദാറുല്‍ഹുദാ സമാപന സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാദരോമം പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് പള്ളിയുണ്ടാക്കാന്‍ പണംപിരിച്ചവര്‍ അത് തിരിച്ചുനല്‍കണം. കൂപ്പണുകളും മുടിയിട്ട വെള്ളവും വാങ്ങി സംഭാവന കൊടുത്തവര്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണ്.
വാങ്ങിയവരില്‍നിന്ന് പണം തിരിച്ചുപിടിക്കണം. ലോകത്ത് ഒരിടത്തും മുടി സൂക്ഷിക്കാനായി പള്ളിയുണ്ടാക്കിയിട്ടില്ല. അതിന് പ്രവാചകന്‍ കല്‍പിച്ചിട്ടുമില്ല. പ്രവാചകന്റെ കാലത്തിന് 14 നൂറ്റാണ്ടിനുശേഷം വളരെ നീണ്ട മുടിക്കെട്ടുമായി  ചിലര്‍ രംഗത്തുവരുന്നതും അതിനുതന്നെ കൈമാറ്റ ശൃംഖലാ രേഖയില്ലാത്തതും സംഭവം വ്യാജമാണെന്നതിന് തെളിവാണെന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.
ഫൈസല്‍ തങ്ങള്‍, കെ.ടി. അഷ്‌റഫ്, ഉമര്‍ ഹുദവി, ഷറഫുദ്ദീന്‍ ഹുദവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Thursday, May 5, 2011

തിരുകേശം: യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കണം- സമസ്ത


കാസര്‍കോട്: തിരുകേശ വിഷയത്തില്‍ യഥാര്‍ഥ തെളിവുകള്‍ ഹാജരാക്കാത്ത കാലത്തോളം അംഗീകരിക്കാന്‍ സാധ്യമല്ലെന്ന സമസ്തയുടെ തീരുമാനം സുദൃഢമാണെന്ന് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും കാസര്‍കോട്, കുമ്പള സംയുക്ത ജമാഅത്ത് ഖാദിയുമായ ടി.കെ.എം. ബാവ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കാസര്‍കോട്ട് സംഘടിപ്പിച്ച സമസ്ത ആശയവിശദീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയായ സനദ് വ്യക്തമാകാത്ത കാലത്തോളം സുന്നത്ത് ജമാഅത്തുകാര്‍ക്ക് ഇത്തരം കേശങ്ങളെ അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം തെളിവില്ലാത്ത വിഷയങ്ങളില്‍ സുന്നി കേരളം വഞ്ചിതരാകരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യു.എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, അബ്ദുസ്സലാം ദാരിമി, അബ്ദുല്‍ഖാദര്‍ മദനി, അബ്ബാസ് ഫൈസി, പി.എസ്. ഇബ്രാഹിം ഫൈസി, ഖാലിദ് ഫൈസി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹാദി തങ്ങള്‍, പി.ബി. അബ്ദുറസാഖ് ഹാജി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് മാസ്റ്റര്‍ ബെളിഞ്ചം സ്വാഗതവും സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.





അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം


തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്.  പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്.
നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ഡിതരെ ക്ഷണിക്കാറുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ ഒരു സഹോദരന്റെ കത്ത് ചൂണ്ടിക്കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും കത്തിന്റെ ഉറവിടം തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവിച്ചു.
ഇത്തരമൊരു പള്ളിയുണ്ടാക്കാന്‍ സാധിക്കാത്തതിലെ നിരാശയാണ് വിവാദമുയര്‍ത്തുന്നവര്‍ക്ക്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കല്യാണത്തിന് പങ്കെടുത്ത വേളയില്‍ സുന്നി ഐക്യത്തിന് മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.
യോജിപ്പുണ്ടായാല്‍ തങ്ങള്‍ ഇല്ലാതായി പോകുമോ എന്ന് ഭയക്കുന്നവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി അരിയൂര്‍, വടശേരി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. ത്വാഹിര്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി എന്നിവര്‍ സംസാരിച്ചു



Twitter Delicious Facebook Digg Stumbleupon Favorites More