ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, April 21, 2011

സായിബാബക്കുവേണ്ടി പ്രാര്‍ഥിക്കരുത് -സചിനോട് തസ്‌ലീമ നസ്‌റീന്‍


മുംബൈ: സായിബാബക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കറുടെ നടപടിയെ അപഹസിച്ച് വിവാദ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍. പിറന്നാള്‍ ആഘോഷം ഒഴിവാക്കി സായിബാബക്കുവേണ്ടി പ്രാര്‍ഥിക്കാനുള്ള സചിന്റെ തീരുമാനത്തെ തസ്‌ലീമ ട്വിറ്ററിലൂടെയാണ് കളിയാക്കുന്നത്. അദ്ദേഹം മരിച്ചാല്‍ എന്തിനാ ദുഃഖിക്കുന്നത്? 86 വയസ്സായില്ലേ, അതുകൊണ്ട് മരിക്കട്ടെ. സചിന്‍ പ്രാര്‍ഥിക്കുന്നതോര്‍ക്കുമ്പോള്‍ നിരാശ തോന്നുന്നു -ട്വിറ്ററില്‍ അവര്‍ എഴുതി. സത്യസായി ബാബ മരിച്ചു. 2022ലേ താന്‍ മരിക്കൂ എന്നാണദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ, നേരത്തേയായിപ്പോയി -ട്വിറ്ററിലെ തസ്‌ലീമയുടെ മറ്റൊരു പരിഹാസം. സായിബാബയോട് വിയോജിപ്പുള്ളവര്‍ വിയോഗവേളയില്‍ ഉയര്‍ത്തിയത് ആരോഗ്യകരമായിരുന്ന വിമര്‍ശമാണെങ്കില്‍ തസ്‌ലീമ സീമകള്‍ ലംഘിച്ച് ട്വിറ്ററില്‍ ഇങ്ങനെ എഴുതി: മുഷ്ടിക്കുള്ളില്‍ എന്നും ലഡുവും രസഗുളയും വരുന്ന പ്രശ്‌നമില്ല. മായാജാലക്കാരനും ചതിയനുമാണ് ബാബയെന്നും അവര്‍ തുറന്നടിക്കുന്നു.



വിവാദകേശം: ആരും വഞ്ചിതരാവരുത് -സമസ്ത മുശാവറ

  Published on Thu, 04/21/2011
കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിപ്പുണ്ടെന്നവകാശപ്പെടുന്ന വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) തെളിയിക്കപ്പെടുന്നതുവരെ ആരും അതില്‍ വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ മുന്നറിയുപ്പു നല്‍കി. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി കാരന്തൂര്‍ മര്‍കസില്‍ ഉണ്ടെന്നും ഇത് സൂക്ഷിക്കുന്നതിനായി  40 കോടി ചെലവില്‍ പള്ളി പണിയുമെന്നും പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതസഭയുടെ ഈ മുന്നറിയിപ്പ്. പളളി പണിയുന്നതിന് വ്യാപകമായ പണസമാഹരണം കാന്തപുരം എ.പി. അബുബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പണപ്പിരിവിനായി കഴിഞ്ഞയാഴ്ച പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍വരെ  മര്‍കസില്‍നിന്ന് ആളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുടിയുടെ സത്യാവസ്ഥ തെളിയുന്നതുവരെ സഹകരിച്ച് വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്തയുടെ 85ാം വാര്‍ഷികം വിപുലമായ കര്‍മപദ്ധതികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചുമണിക്ക് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് നടക്കും.



Monday, April 18, 2011

ശഅറേ മുബാറക് മസ്ജിദിന് ഹൈദരലി ശിഹാബ് തങ്ങളുടെ സംഭാവന


ഫോട്ടോ ആശയവുമായി യോജിപ്പില്ല-തങ്ങള്

Friday, April 15, 2011

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
.ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ഒന്ന്‌, അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.
നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികള്‍; വിശിഷ്യാ സച്ചരിതരായ ഖലീഫമാര്‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

Friday, April 8, 2011

RECORD VISITORS...!

ചെറിയ രീതിയില് തുടക്കം കുറിച്ച ഈ ബ്ലോഗ് ഒരു മാസത്തിനകം 17000 ല്‍ പരം പേജ് സന്ദര്‍ശനം. മാര്‍ച്ച് 27 ന് മാത്രം 2319 സന്ദര്‍ശനമാണുണ്ടായത്. 2011 മാര്‍ച്ച് 10 ന് നിര്‍മ്മാണം ആരംഭിച്ച ബ്ലോഗ് മാര്‍ച്ച് 15 ഓടെയാണ് പൂര്‍ത്തിയായത്.മാര്‍ച്ച് 15 മുതല്‍ ഏപ്രില്‍ 12 നകമാണ് ഇത്രയും സന്ദര്‍നം രേഖപ്പെടുത്തിയത്. ഖാലിദ് മൂസയുടെ വീഡിയോ ഖുതുബക്കാണ് ഏറ്റവുമധികം സന്ദര്‍ശകര്‍. പിന്നെ ഏഷ്യാനെറ്റ് ക്ലിപ്പ്. ഏറ്റവുമധികം വായിക്കപ്പെട്ടത് ഒ. അബ്ദുല്ലയുടെയും ഇതാണ് മോനേ ദുനിയാവും എസ്.കെ.എസ്.എസ്എഫിന്റെ പത്രക്കുറിപ്പും. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ മീഡിയാസെല്- ഡാറ്റാബാങ്കിന്റേതാണ് സൈറ്റ്.



സന്ദര്ശിച്ച പോസ്റ്റുകള്‍.
...





സന്ദര്ശിച്ച രാജ്യങ്ങള്‍....

Tuesday, April 5, 2011

തിരുകേശം സംബന്ധിച്ച് സംശയമുണ്ടെങ്കില്‍ വ്യക്തമാക്കി കൊടുക്കും; കാന്തപുരം


Thu, 14/04/2011 - 22:54 — News Desk

കോഴിക്കോട്: തിരുകേശ വിവാദത്തില്‍ ആദ്യമായികാന്തപുരം പരസ്യമായ പ്രസ്താവന നടത്തി. പ്രവാചകനുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ വിശുദ്ധ കേശം സംബന്ധിച്ച് വിവാദത്തിനില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നവര്‍ ഇക്കാര്യത്തിലും തര്‍ക്കമുണ്ടാക്കുന്നു. ഇത്തരക്കാര്‍ക്ക് തിരുകേശം സംബന്ധിച്ച് വല്ല സംശയവും ഉണ്ടെങ്കില്‍ മര്‍ക്കസില്‍ വന്നാല്‍ വ്യക്തമാക്കികൊടുക്കും.
ഇല്ലാത്ത കാര്യങ്ങള്‍ പടച്ചുണ്ടാക്കുന്നത് ശത്രുതയുടെ പേരിലാണ്. തിരുകേശം മുക്കിയ വെള്ളം വിറ്റ് കാശുണ്ടാക്കി എന്നു പ്രചരിപ്പിച്ചതും ഇതിന്റെ ഭാഗം തന്നെ. മര്‍ക്കസിലെത്തി ലക്ഷക്കണക്കിനു പേര്‍ വെള്ളം കൊണ്ടുപോയി എന്നതു സത്യമാണ്. എന്നാല്‍ ഇവരില്‍ ഒരാളോടും ചില്ലിക്കാശുപോലും വാങ്ങിച്ചിട്ടില്ല.
ശഅരേ മുബാറക്ക് മസ്ജിദ് നിര്‍മാണത്തിനു വേണ്ട 40 കോടി രൂപ 40 ലക്ഷം ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കാനാണു തീരുമാനമെന്നും കാന്തപുരം വ്യക്തമാക്കി.
മുസ്ലീം സമുദായത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയും മുജാഹിദ് വിഭാഗങ്ങളുമല്ല കാന്തപുരത്തിന്റെ തിരുകേശ പ്രദര്‍ശനത്തിനും 40 കോടിയുടെ പള്ളിക്കുമെതിരെ രംഗത്തെത്തിയത്. മറിച്ച് കാന്തപുരം വിരുദ്ധരായ ഇ കെ സുന്നികളും അവരുടെ യുവജന സംഘടനയും പണ്ഡിത സംഘടനയുമാണ് സംസ്ഥാനമൊട്ടാകെ തിരുകേശത്തിനെതിരെയും തിരുകേശത്തിന്റെ പേരിലുള്ള കച്ചവടത്തിന്റെയും പിരിവിന്റെയും കാര്യത്തിലും ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. ഒ അബ്ദുള്ളയെപ്പോലെ ഒറ്റപ്പെട്ട പരിഷ്‌കരണവാദികളും തിരുകേശ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

Twitter Delicious Facebook Digg Stumbleupon Favorites More