Published on Fri, 12/23/2011
പി. ഷംസുദ്ദീന്‍
Madhyamam
കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച്...