ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Saturday, December 24, 2011

തിരുകേശപ്പള്ളിയുമായി കാന്തപുരം മുന്നോട്ട്


Published on Fri, 12/23/2011 

കോഴിക്കോട്: തിരുകേശവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഇടവേളയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ 40 കോടിയുടെ ശഅ്റെ മുബാറക് മസ്ജിദ് നിര്‍മാണവുമായി മുന്നോട്ട്. ജനുവരി 30ന് കാരന്തൂര്‍ മര്‍കസില്‍ പള്ളിയുടെ ശിലാസ്ഥാപനം നടക്കും.
പ്രവാചകന്‍െറ തിരുകേശം മര്‍കസിന് നല്‍കി എന്ന് പറയപ്പെടുന്ന യു.എ.ഇയിലെ ഡോ. അഹ്മദ് ഖസ്റജി, മര്‍കസിന് ആദ്യം ‘പ്രവാചകകേശം’ നല്‍കിയ ഇഖ്ബാല്‍ ജാലാവാല (മുംബൈ), അബ്ബാസ് മാലികി (മക്ക) തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ശിലാസ്ഥാപനം നടത്തുക. അതേസമയം, ശിലയിടുന്ന പള്ളി എവിടെയാണ് നിര്‍മിക്കുകയെന്ന് ഇതുവരെ മര്‍കസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ശിലാസ്ഥാപനചടങ്ങില്‍പോലും പള്ളി എവിടെ പണിയുമെന്ന് പ്രഖ്യാപിക്കില്ളെന്നാണ് സൂചന.
കഴിഞ്ഞദിവസം മര്‍കസില്‍ നടന്ന ശഅ്റെ മുബാറക് സ്വാഗതസംഘ രൂപവത്കരണ യോഗത്തില്‍ ഇതുസംബന്ധിച്ച് സൂചനപോലും നല്‍കിയില്ല. 1433 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. വിവാദങ്ങള്‍ ഇനിയും കത്തിപ്പടരാതിരിക്കാന്‍ കരുതലോടെയാണ് നീക്കം. ശഅ്റെ മുബാറക് സംബന്ധമായ പ്രസിദ്ധീകരണങ്ങള്‍, സീഡികള്‍, ദൃശ്യ-ശ്രാവ്യ മാധ്യമരേഖകള്‍ തുടങ്ങിയവ മര്‍കസ് പി.ആര്‍ വിഭാഗത്തിന്‍െറ അനുമതി ഇല്ലാതെയും മര്‍കസ് അധികൃതരെ ബോധ്യപ്പെടുത്താതെയും പുറത്തിറക്കരുതെന്ന് കഴിഞ്ഞദിവസം കാന്തപുരം സുന്നി വിഭാഗത്തിന്‍െറ മുഖപത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചിരുന്നു.
കിനാലൂരിനടുത്ത് 400 ഏക്കര്‍ സ്ഥലത്ത് പള്ളിയും ടൗണ്‍ഷിപ്പും നോളജ് സിറ്റിയും നിര്‍മിക്കാനായിരുന്നു ആദ്യ തീരുമാനം, പദ്ധതിയുടെ രൂപരേഖ പരസ്യപ്പെടുത്തിയതോടെ ഇതിനുപിന്നില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്ന ആരോപണമുയര്‍ന്നു. തിരുകേശവിവാദം ഒരുഭാഗത്ത് ചൂടുപിടിച്ചപ്പോള്‍ പള്ളിനിര്‍മാണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണം കാന്തപുരത്തെ വെട്ടിലാക്കി. 40 കോടിയുടെ എയര്‍കണ്ടീഷന്‍ ചെയ്ത പള്ളിയാണ് വരുന്നത് എന്നുവരെ പ്രചാരണമുണ്ടായി. ഇതെല്ലാം നിഷേധിച്ച്, പള്ളി പണിയാന്‍ മാത്രമേ തങ്ങളുദ്ദേശിച്ചിട്ടുള്ളൂ എന്ന് കാന്തപുരം വ്യക്തമാക്കി.
പള്ളി നിര്‍മാണത്തിനുള്ള 40 കോടി കണ്ടെത്താന്‍ നാലു ലക്ഷം പേരില്‍നിന്ന് 1000 രൂപ വീതം സ്വരൂപിച്ചുതുടങ്ങിയിരുന്നു. ഏപ്രില്‍ മാസം ആരംഭിക്കാന്‍ പോകുന്ന കാന്തപുരത്തിന്‍െറ കേരളയാത്രയില്‍ ശഅ്റെ മുബാറക് മസ്ജിദിനുവേണ്ടിയുള്ള സംഭാവന കൂപ്പണുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ, കാന്തപുരം പള്ളി നിര്‍മാണത്തിനൊരുങ്ങുമ്പോള്‍ കടുത്ത എതിര്‍പ്പുമായി വീണ്ടും രംഗത്തുവരാന്‍ പോവുകയാണ് എസ്.കെ.എസ്.എസ്.എഫ്. ജനുവരി ഒന്നിന് കോഴിക്കോട്ട് തിരുകേശപ്പള്ളി നിര്‍മാണത്തിനെതിരെ സമസ്ത പണ്ഡിതന്മാര്‍ പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറില്‍ പ്രവാചകനിന്ദക്കെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭ സമിതി രൂപവത്കരിച്ചിരുന്നു. പള്ളിനിര്‍മാണത്തെക്കുറിച്ച് കാന്തപുരം മൗനംപാലിച്ചതോടെ പ്രക്ഷോഭസമിതി നിര്‍ജീവമായി. പുതിയ സാഹചര്യത്തില്‍ സമിതി ഊര്‍ജിതമാക്കാനാണ് നീക്കം. തിരുകേശത്തെ ന്യായീകരിക്കാന്‍ തയാറാക്കിയ പുസ്തകത്തില്‍ പ്രവാചകന്‍െറ ചരിത്രം വളച്ചൊടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ്.കെ.എസ്.എസ്.എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

Saturday, December 10, 2011

മര്‍കസ് ശഅ്‌റെ മുബാറക് മസ്ജിദിന് ജനവരി 30-ന് തറക്കല്ലിടും


sunni_markaz_3കോഴിക്കോട്‌: കോഴിക്കോട്‌ കേന്ദ്രമായി മര്‍കസ്‌  ശഅ്‌റെ മുബാറക്‌ മസ്ജിദിന് ജനുവരി 30ന് തറക്കല്ലിടും സയ്യിദ്‌ അബ്ബാസ്‌ മാലികി മക്ക സംബന്ധിക്കും. ഹിജ്റ വര്‍ഷം 1433 റബീ ഉല്‍ അവ്വല്‍ ഏഴിനു മര്‍കസില്‍ ശഅ്‌റെ മുബാറക്‌ പ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സിലാണ് ശിലാസ്ഥാപനം നടത്തുക.

ചടങ്ങില്‍ രാജ്യാന്തര നേതാക്കള്‍ക്ക്‌ പുറമേ പ്രമുഖ സാദാത്തുക്കളും മതനേതാക്കളും പങ്കെടുക്കും. മീലാദ് കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി 1433 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
മര്‍കസ് യത്തീംഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗത സംഘ യോഗത്തില്‍ സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷതവഹിച്ചു. സയ്യിദലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ വിഷയാവതരണം നടത്തി. പി.കെ.എം. സഖാഫി ഇരിങ്ങല്ലൂര്‍, താഹിര്‍ സഖാഫി മഞ്ചേരി എന്നിവര്‍ സംസാരിച്ചു.
എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ , കെ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ കൊമ്പം, കെ കെ അഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍ , എ പി മുഹമ്മദ്‌ മുസ്‌ലിയാര്‍ , വി പി എം ഫൈസി വില്ല്യാപ്പള്ളി , ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ആസാദ്‌ ഹാജി എറണാകുളം, നൌഷാദ് മേത്തര്‍, ജമാല്‍ എടപ്പള്ളി, സിദീഖ്‌ ഹാജി, എന്‍ പി ഉമര്‍ ഹാജി, വി പി എം കോയ മാസ്റ്റര്‍ , പ്രൊഫ എം കെ അബ്ദുല്‍ ഹമീദ്‌ , അബൂബക്കര്‍ ഹാജി, നൌഷാദ് അഹ്സനി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ പടിപ്പിക്കള്‍, ജി അബൂബക്കര്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹീം കുട്ടി ഹാജി ചെമ്മാട് , സലിം മടവൂര്‍, ഗഫൂര്‍ ഹാജി, സംബന്ധിചു.
മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി സ്വാഗതവും  സയ്യിദ് തുറാബ്  തങ്ങള്‍ നന്ദിയും പറഞ്ഞു.

Thursday, December 1, 2011

‘വ്യാജമുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ പ്രകാശനം ചെയ്തു


Published on Thu, 12/01/2011 

കോഴിക്കോട്: ദാറുല്‍ ഹുദാ സ്റ്റുഡന്‍റ്സ് യൂനിയന്‍െറ (ഡി.എസ്.യു) ആഭിമുഖ്യത്തില്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം രചിച്ച ‘വ്യാജ മുടി ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്’ എന്ന പുസ്തകം  കോഴിക്കോട് ഖാദി മുഹമ്മദ്കോയ ജമലുലൈ്ളലി തങ്ങള്‍ പ്രകാശനം ചെയ്തു.മുസ്തഫഹാജി ചെറിയക്കാട് പുസ്തകം ഏറ്റുവാങ്ങി. സംഘടനാപരമായ പക്ഷപാതിത്വമില്ലാതെ സ്വതന്ത്രാന്വേഷണമാണ് രചനയെന്ന് ഗ്രന്ഥകാരന്‍ ടി. അബ്ദുസ്സമദ് വാണിയമ്പലം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ കേശാവതരണത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നിടത്തുവരെ എത്തി.മുടി പ്രവാചകന്‍േറതെന്നു തെളിയിക്കുന്ന കൈമാറ്റ ശൃംഖല (സനദ്) ഹാജരാക്കാന്‍ കാന്തപുരം വിഭാഗത്തിനായില്ല. ആത്മീയ കച്ചവടത്തിനെതിരെ പ്രക്ഷോഭവും പ്രതിരോധവും തുടരും. സമസ്ത 85ാം വാര്‍ഷിക ഉപഹാരം കൂടിയാണീ ഗ്രന്ഥം.സയ്യിദ് മുഹ്സിന്‍ കുറുമ്പത്തൂര്‍, ജാബിര്‍ തൃക്കരിപ്പൂര്‍, റഷീദ് ഏലംകുളം, സുഹൈല്‍ വിളയില്‍, നൈസാം കുറ്റിപ്പുറം, ആഫ്താബ് കാസര്‍കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Thursday, November 10, 2011

കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ ഡി.വൈ.എഫ്.ഐ


PDF Print E-mail
കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.

'' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.

അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്.
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.

കാന്തപുരത്തിന്റെ ശഅറെ മുബാറകിനെതിരെ ഡി.വൈ.എഫ്.ഐ


PDF Print E-mail
കാന്തപുരം എ. പി അബൂബക്കര്‍ മുസലിയാരുടെ ശഅറെ മുബാറക് മസ്ജിദിനെതിരെ ഡി.വൈ.എഫ്.ഐ യുടെ മുഖമാസികയായ 'യുവധാര'യില്‍ രൂക്ഷ വിമര്‍ശനം.  നവംബര്‍ മാസത്തെ വാരികയിലാണ് കെ.എം ഫിറോസ് ബാബു വളാഞ്ചേരി ' വിശ്വാസത്തെ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍' എന്ന ലേഖനം എഴുതിയത്. ലേഖനത്തില്‍ ആള്‍ദൈവങ്ങളെ പറ്റിയും അന്തവിശ്വാസങ്ങളെ പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.

'' പ്രദര്‍ശിപ്പിക്കപ്പെട്ട മുടിയുടെ നീളം ഒന്നര മീറ്ററോളമാണ്. മുറിച്ച മുടി ഒരിക്കലും വളരില്ല. അപ്പോള്‍ പ്രവാചകന്‍ പെണ്ണുങ്ങളെ പോലെ മുടി വളര്‍ത്തിയിരുന്നു എന്നു വേണം മനസിലാക്കാന്‍. ഈ മുടി സൂക്ഷിക്കാന്‍ ഏക്കറു കണക്കിനു ഭൂമിയില്‍ അതിമനോഹരമായ ഒരു സൗധം നിര്‍മിച്ച് എന്തു ലക്ഷ്യമാണ് അതിനു പിന്നിലുള്ളവര്‍ക്ക് നേടാനുള്ളത്? അവിടെയാണ് വിശ്വാസത്തിന്റെ പച്ചയായ വില്‍പ്പന നടക്കുവാന്‍ പോകുന്നത്. പൊന്തി വന്ന ജാറങ്ങളും അവിടുത്തെ സംഭാവനപ്പെട്ടികളും നാട്ടുകവലകളിലെ കച്ചവട കടകളാണെങ്കില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ഒരു ഷോപ്പിംഗ്മാളാണ്. നവോത്ഥാനത്തിന്റെയും സാമൂഹ്യ പരിഷ്‌കരണത്തിന്റെയും ചൂടും ചൂരുമറിഞ്ഞ് വളര്‍ന്ന മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കുന്ന അന്ധവിശ്വാസത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കുവാന്‍ പോകുന്ന ഒരു വലിയ ഷോപ്പിംഗ് മാള്‍''- എന്നിങ്ങനെ പോകുന്നു ലേഖനം.

അന്ധവിശ്വാസങ്ങളെയും ആള്‍ദൈവങ്ങളെയും വളര്‍ത്തുന്നു എന്നുപറഞ്ഞ് മാധ്യമങ്ങള്‍ക്കുനേരെയും രൂക്ഷമായ വിമര്‍ശനമാണ് ലേഖകന്‍ നടത്തുന്നത്.
'' ഏഷ്യാനെറ്റിലെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുന്ന ഒരാള്‍ക്ക് കേരളത്തില്‍ അമാനുഷിക കഴിവുകളുള്ള ആളുകള്‍ തിങ്ങി നിറഞ്ഞിരിക്കുകയാണെന്ന് തോന്നും. പകലന്തിയോളം പണിയെടുത്ത് കുടംബം പോറ്റുന്ന പച്ച മനുഷ്യര്‍ ഇല്ലാത്ത നാടാണിത് എന്ന് തോന്നുന്ന വിധത്തില്‍ ജില്ലകളും, പ്രദേശങ്ങളും തിരിച്ച് തദ്ദേശീയര്‍ പോലും ശ്രദ്ധിക്കാതെ കിടക്കുന്ന അമാനുഷിക കഥകളുടെ പിന്നാലെ ക്യാമറയും തൂക്കി നടന്ന് മനുഷ്യന്റെ സാധാരണ വിശ്വാസങ്ങളെയും കൂടി വില്‍പ്പനച്ചരക്കാക്കുന്നതില്‍ ഒട്ടുമിക്ക ചാനലുകളും കാണിക്കുന്ന മിടുക്ക് അസഹനീയമാണ്. അദ്ധ്വാനിച്ച് വിയര്‍ക്കാത്തവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാം പോലെ മന്ത്രമോതിരങ്ങളും ഏലസുകളും വില്‍ക്കുന്ന സ്‌പോണ്‍സേര്‍ഡ് ഐറ്റംസും ചാനലുകളില്‍ സജീവമാണ്.''- ലേഖനത്തില്‍ പറയുന്നു.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരത്തെ പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
'' ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന അമൂല്യശേഖരം തിരുവിതാംകൂര്‍ രാജാക്കന്മാര്‍ അദ്ധ്വാനിച്ച് സംഭരിച്ചുവെച്ചതല്ല. ഭൂമിയുടെയും, ജനങ്ങളുടെയും യജമാനന്മാരായ രാജാക്കന്മാര്‍ ചുങ്കം ചുമത്തി രാജ്യത്തെ പൗരന്മാരില്‍ നിന്നും വസൂലാക്കിയതും, അമൂല്യസമ്പത്തിന്റെ യഥാര്‍ത്ഥ കൈവശക്കാരില്‍ നിന്നും കയ്യൂക്കിന്റെ ബലത്തില്‍ കവര്‍ന്നെടുത്തതുമാകാമത്. അതൊരു നാടിനാകെ അവകാശപ്പെട്ടതാണ്. സുരക്ഷിതമായ അത് സൂക്ഷിക്കുവാന്‍ കണ്ടെത്തിയ ഖജനാവുമാത്രമാണ് ക്ഷേത്രത്തിന്റെ നിലവറകള്‍. അത് അമ്പലത്തിനുമാത്രം അവകാശപ്പെട്ടതാണെന്നും ധൂര്‍ത്തടിക്കാതെ സൂക്ഷിച്ചുവെച്ചത് രാജകുടുംബത്തിന്റെ മഹത്വമാണെന്നുമുള്ള പ്രിയ പ്രചാരണമാണ് നടക്കുന്നത്. ഫ്യൂഡലിസ്റ്റ് വാഴ്ചയുടെ ദുരിത്തില്‍ നിന്നും മോചിതരായ ഒരു ജനതയുടെ മുമ്പില്‍ ആ വ്യവസ്ഥിതിയെ മഹത്വവല്‍കരിച്ച് നവോത്ഥാന മൂല്യങ്ങളെ നിരാകരിക്കുന്ന ജനാധിപത്യവിരുദ്ധരാണ് ഈ പ്രചാരണത്തിന്റെ മുന്‍പന്തിയിലുള്ളത്''

എന്നിങ്ങനെപോകുന്നു ഫിറോസ് ബാബുവിന്റെ ലേഖനം. അതേ സമയം ലേഖനത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും മാതാ അമൃതാനന്ദമയീ ദേവിയുടെയും ചിത്രങ്ങളുണ്ടെങ്കിലും അവരെ പറ്റി ലേഖനത്തില്‍ പരാമര്‍ശവുമില്ല.

Wednesday, September 14, 2011

തിരുകേശം സനദ്


"SANAD OF SHA'RE MUBARAK"
Collected From Facebook
http://www.facebook.com/photo.php?fbid=289255821112281&set=a.207248379313026.48109.200234906681040&type=1&theater
ഞങ്ങള് സുന്നികള് ജീവന് തുല്ല്യം അല്ല അതിലേറെ സ്നേഹിക്കുന്നു കാന്തപുരം ഉസ്താദിനെ.. കാരണം, ഞങ്ങള് സുന്നികള്ക്ക് നട്ടെല്ല് നിവര്ത്തി നില്ക്കാന് നേത്രത്വം നല്കിയതു അദ്ദേഹം ആണ്. സുന്നിയെയും സുന്നി മുസ്ലിയാക്കന്മാരെയും പുച്ചത്തോടെ നോക്കി കണ്ടിരുന്നൊരു സമൂഹത്തിനു മുന്നില് "ഞാന് സുന്നിയാണ്.. അതും കാന്തപുരം സുന്നി" എന്ന് ചങ്കൂറ്റത്തോടെ പറയാന് കഴിഞ്ഞത് ബഹു എ.പി.അബൂബകക്ര് മുസ്ലിയാര് ഞങ്ങള്ക്ക് നല്കിയ ഊര്ജ്ജത്തില് നിന്നാണ്. കാന്തപുരം ഉസ്താദിന്റെ ദീര്ഘ വീക്ഷണമുള്ള പ്രവര്ത്തനങ്ങളാല് ധാര്മികപരമായും, വിദ്യാഭ്യാസ പരമായും മതപരമായും, സാമ്പതീകമായും ഒട്ടേറെ ഉയരാന് സുന്നികള്ക്ക് കഴിഞ്ഞിടുണ്ട്. ഒരു സമുദായ രാഷ്ട്രീയപാര്ട്ടിയുടെ തണലില് വാഹബികളും പുത്തന് വാദികളും നാട്ടില് തടിച്ചു കൊഴുക്കുമ്പോള്.. സുന്നികള് തളരുകയായിരുന്നു.. അവര്ക്ക് മിണ്ടാന് പാടില്ല, കൂടാന് പാടില്ല, ഒരു സമ്മേളനം നടത്തണമെങ്കില് രാഷ്ട്രീയ തമ്പുരാക്കന്മാരെ സ്റ്റേജിന്റെ മുന്നില് പ്രതിഷ്ഠിക്കണം. ഒരു സ്ഥാപനം തുടങ്ങണമെങ്കില് ‍ അവരുടെ പടിക്കല് അനുമതിക്കായ് കാത്തു കെട്ടി നില്ക്കണം.. കാന്തപുരം ചെയ്ത തെറ്റ് ഒന്നേയുള്ളൂ.. മുസ്ലിം ലീഗെന്ന അമ്മിയുടെ ചുവട്ടില് നിന്നും സുന്നികളെ പുറത്ത് ചാടിച്ചു.. ഇന്നവര് സര്വ സ്വതന്ത്രരാണ്.. ആരെ കാണാനും എവിടെയും കാത്തു കെട്ടി കിടക്കണ്ട. എല്ലാ രാഷ്ട്രീയ തമ്പുരാക്കന്മാരും സുന്നികളെ തേടി ഇങ്ങോട്ട് വരും.. 1970 കാലങ്ങളില് വാഹബികള്ക്ക് ഉണ്ടായ വളര്ച്ച പിന്നീട് കേരളത്തില് അവര്ക്ക് ഉണ്ടായിട്ടില്ല. കല്ല് വെച്ചനുണകളാലും, കിത്താബുകളിലെ തിരിമറികളിലൂടെയും അവര് സുന്നികളുടെ മേല് കുപ്രചരണം നടത്തി അവരെ ശിര്ക്ക് ചെയ്യുന്നവരും കാഫിറുകളുമാകി ചിത്രീകരിച്ചപ്പോള് ബഹു ഇ.കെ ഹസ്സന്മുസ്ലിയാര്(ന.മ) തുടങ്ങി വെച്ച പടയോട്ടം ഏറ്റെടുത്തു സുന്നികളെ തങ്ങളുടെ വിശ്വാസത്തില് ഉറപ്പിച്ചു നിര്ത്തിയ നേതാവാണ് കാന്തപുരം. കാന്തപുരം വന്നതിനു ശേഷം ആദര്ശത്തിന്റെ പേരില് ഒരു സുന്നിയും വഹാബി പാളയത്തില് എത്തിയിട്ടില്ല.. ആദര്ശത്തിന്റെ വിഷയത്തില് മാത്രമല്ല, കാന്തപുരം സുന്നികളെ ഉയര്ത്തിയത്.. അങ്ങ് കോഴിക്കോട് നിന്ന് ഇങ്ങു മഞ്ചേരി നിലമ്പൂര് വരെ ബസില് സഞ്ചരിക്കുന്ന ഒരാള്ക്ക് കാണാന് കഴിയുന്ന തല ഉയര്ത്തി നില്ക്കുന്ന മുപ്പതോളം പള്ളികള് അത് കാന്തപുരം നിര്മിച്ചതാണ്. അത് പോലെ കേരളത്തില് എല്ലാ ജില്ലകളിലും ഉണ്ട്. കാന്തപുരം തുടങ്ങിയ മര്കസില് ഇന്ന് മത ഭൌതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് അയ്യായിരത്തിലധികം കുട്ടികള് പഠിക്കുന്നു. അതില് ആയിരത്തിലധികം യതീം കുട്ടികള് പഠിക്കുന്നു. അവരടെ ബാപ്പ എ.പി .ഉസ്താദ് ആണ്.. അവര്ക്ക എത്രത്തോളം പഠിക്കാനും ഉയരാനും കഴിയുമെങ്കില് അതിനു വെള്ളവും വളവും നല്കാന് കാന്തപുരം തയയ്ര് ആണ്.. കാരന്തൂരിലെ മര്കസിന്റെ ചുവടു പിടിച്ചു നിരവധി സ്ഥാപനങ്ങള് സുന്നിക്ല്ക്കുണ്ട്. അവ കേവലം ബില്ഡിംഗ്കള് മാത്രമല്ല.. ആയിരം മുതല് അയ്യായിരം വിദ്യാര്ഥികള് വരെ പടിക്ക്ന്ന സ്ഥാപങ്ങള് ആണത്. കെജി തലം മുതല് സിവില് സര്വീസ് കോച്ചിംഗ് വരെ നടത്തുന്ന സ്ഥാപനങ്ങള് ആണവ. കേരളത്തില് ഏറ്റവും കൂടുതല് ഇന്ഗ്ലീഷ് മീഡിയം സ്കൂളുകള് നടത്തുന്നത് കാന്തപുരം സുന്നികള് ആണ്. (ഇത് കേള്ക്കുംപോള് നിങ്ങള് ചോദിചേക്കും.. സുന്നികള് ഇന്ഗ്ലീഷ് നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞിരുന്നില്ലേ... ശരിയാണ് സുന്നികള് ഒരു കാലത്ത് അത് പറഞ്ഞിരുന്നു. ഇന്ത്യന് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി.. ബ്രിട്ടീഷുകാരന്റെ സര്വ്വവും വലിച്ചെറിയാനും അവരെ ബഹിഷ്കരിക്കാനും ഗന്ധിജിയടക്കമുള്ള നേതാകള് ആഹ്വാനം ചെയ്തപ്പോള് അന്നത്തെ സുന്നി പണ്ഡിതന്മാര് ഒരു പടി കൂടി മുന്നില് കടന്നു അവരുടെ ഭാഷയെ പോലും തള്ളി പറഞ്ഞു. അതില് ഞങ്ങള് അഭിമാനിക്കുന്നു.) കാന്തപുരത്തിന്റെ പ്രവര്ത്തണ മേഖല ഇന്ന് കേരളം കടന്നു ഇന്ത്യുയുടെ മറ്റു സംസ്ഥാനങ്ങളില് വരെ വ്യാപിച്ചിട്ടുണ്ട്.. അതൊക്കെ കണ്ണ് ഉള്ളവര്ക്ക് കാണാം. ഹരിയാനയിലും, ദല്ഹിയിലും, യുപിയിലും, ബംഗാളിലും, ഒറീസ്സയിലും സുന്നികള്ക്ക് ഇന്ന് സ്ഥപനങ്ങളും പ്രവര്ത്തന മേഖലകളും ഉണ്ട്. ഇപ്പോള് മാനവികതയെ ഉണര്ത്തുന്നു എന്ന തലവാചകത്തില് കാന്തപുരം കേരള യാത്ര നടത്താന് ഒരുങ്ങുകയാണ്. അത് സുന്നി കൈരളി ഏറ്റെടുത്തു കഴിഞ്ഞു.. വര്ഷങ്ങള്ക്കു മുന്നേ കാന്തപുരം മറ്റൊരു കേരള യാത്ര നടത്തിയിരുന്നു. മത ജാതി രാഷ്ട്രീയ ചിന്തകളാല് അകന്നു നിന്നിരുന്ന കേരള മനസ്സുകളെ കോര്ത്തിണക്കാന് വേണ്ടി "മനുഷ്യ മനസ്സുകളെ കോര്ത്തിണക്കാന്" എന്നൊരു പ്രമേയം വെച്ച് നടത്തിയാ ആ യാത്ര സമൂഹത്തില് ഉണ്ടാക്കിയ സ്വാധീനം ഒന്ന് കൊണ്ട് തന്നെ ആ യാത്ര ചരിത്രമായി. മാതൃകാപരമായ പ്രവര്ത്തനങ്ങള്‍ കാഴ്ച വെച്ചാണ് കാന്തപുരം ജനസമൂഹത്തിന്റെയും രാഷ്ട്രീയ കേരളത്തിന്റെയും ആദരവ് നേടിയത്.. അല്ലാതെ ഭീഷണിയും കൊമ്പ് കാട്ടിയും അല്ല. കേവലം ഒരു മുസ്ലിയാര് പള്ളി ദര്സിന്റെ മൂലയില് ഒതുങ്ങി കൂടുന്നതിനു പകരം ഒരു ജന വിഭാഗത്തിന്റെ സര്വ്വ മേഖലകളിലെയും ഉയര്ച്ചക്ക് കാരണമായി വിപ്ലവം സ്ര്ഷ്ടിക്കുന്നത് കാണുവാന് ചങ്കുറപ്പില്ലാതെ അദ്ദേഹത്തിന്റെ നിഴലിനോടു യുദ്ധം പ്രഖ്യാപിച്ചു മലര്ന്നു കിടന്നു മേലോട്ട് തുപ്പുകയാണ് ഒരു കൂട്ടര്.. അത് പരാജയപ്പെടുകയെ ഉള്ളൂ.. കാരണം കാന്തപുരം കാലം കാത്തു വെച്ച നേതാവാണ്. ഈ കാലഘട്ടത്തിന്റെ അനിവാര്യമായ ഒരു ഇതിഹാസ നായകന്. എതിരാളികള് എന്തെല്ലാം കുപ്രചരണ ങ്ങളും, അക്രമങ്ങളും ചെയ്താലും അത് കൊണ്ടൊന്നും ആ അജയ്യ മുന്നേറ്റത്തിനു കോട്ടം തട്ടിക്കാന് കഴിയില്ല.. കാരണം അത് അല്ലാഹുവിന്റെ നിയോഗമാണ്.. ഒരു പണ്ഡിതനിലൂടെ കാലാ കാലങ്ങളില് ഭൂമി ലോകത്തിന്റെ വിവിധ കോണുകളില് ഉണ്ടായികൊണ്ടിരിക്കേണ്ട അനിവാര്യമായ നിയോഗങ്ങളില് ഒന്ന്. എതിരാളികള്ക്ക് ഒന്നേ ചെയ്യാനുള്ളൂ.. ഒന്നുകില് ആ പ്രയാണത്തോടൊപ്പം ചേര്ന്ന് ചരിത്രത്തിന്റെ ഭാഗമാവുക. അല്ലെങ്കില് കാലം തീര്ത്ത് വെച്ച ചവറ്റു കുട്ടയിലാണ് നിങ്ങളുടെ സ്ഥാനം.
 —

Monday, August 15, 2011

കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹം -ടി. പത്മനാഭന്‍


Published on Sun, 08/14/2011 

കണ്ണൂര്‍: പ്രവാചകന്റെ പേരില്‍ നടക്കുന്ന കേശാരാധന അവസാനിച്ചുകാണാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്ന് പ്രമുഖ സാഹിത്യകാരന്‍ ടി. പത്മനാഭന്‍. കണ്ണൂരില്‍ ജമാഅത്തെ ഇസ്‌ലാമി ജില്ലാ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പേരില്‍ മാത്രമല്ല, മറ്റെല്ലാ തരത്തിലുമുള്ള കേശാരാധന അവസാനിക്കണമെന്നാണ് ആഗ്രഹം. എല്ലാ പ്രവാചകന്മാരും പറഞ്ഞത് നല്ല കാര്യങ്ങള്‍ മാത്രമാണ്.
എന്നാല്‍, അനുയായികള്‍ പതുക്കെ അതില്‍നിന്ന് അകന്നുപോവുകയാണുണ്ടായത്. ഒരാള്‍ക്ക് 32 പല്ലുകളാണ് ഉണ്ടാവുക. എന്നാല്‍, ശ്രീബുദ്ധന്റെ പല്ല് മുഖ്യപ്രതിഷ്ഠയായി ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണം വെച്ചുനോക്കിയാല്‍ ബുദ്ധന് 3200 പല്ലുകളുണ്ടാവേണ്ടതാണ്.
മുഹമ്മദ് നബിയുടേതെന്നു പറയുന്ന കേശത്തിനായി കോടികള്‍ മുടക്കി ആരാധനാലയം നിര്‍മിക്കുന്നതായുള്ള വാര്‍ത്തകളും ചര്‍ച്ചകളും പത്രങ്ങളില്‍ കാണുകയുണ്ടായി. പ്രസ്തുത ആരാധനാലയത്തില്‍ ഏറ്റവും പൂജനീയ തലത്തില്‍വെച്ച് ബഹുമാനിക്കുന്ന വസ്തു പ്രവാചക കേശമാണ് എന്നാണ് മനസ്സിലാക്കിയത്. കേശം പ്രവാചകന്‍േറതു തന്നെയാണോയെന്ന് അറിയില്ല. വാദത്തിനുവേണ്ടി അത് അംഗീകരിച്ചാല്‍പോലും കേശാരാധനയെ മുഹമ്മദ് നബി അംഗീകരിക്കാനിടയില്ല. പല്ലാരാധനയെ ശ്രീബുദ്ധനും അംഗീകരിക്കില്ല. നിഴലിന്റെ പിറകേ നടക്കുന്നവരായി നാം മാറരുത്. നന്മ എവിടെകണ്ടാലും അംഗീകരിക്കാനുള്ള മനസ്സ് ഉണ്ടാവണമെന്നും ടി. പത്മനാഭന്‍ പറഞ്ഞു.

Sunday, July 10, 2011

കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം


കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം
കോഴിക്കോട് : അബുദാബിയിലെ അഹ്മദ് ഖസ്‌റജിയില്‍ നിന്ന് കാന്തപുരത്തിന് കിട്ടിയതെന്ന് അവകാശപ്പെടുന്ന പ്രവാചക തിരുകേശം മുംബൈയിലെ ഇഖ്ബാല്‍ ജാലിയാവാല എന്ന വ്യക്തിയില്‍ നിന്ന് ലഭിച്ചതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതായി സുന്നി ഇ.കെ വിഭാഗം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാലിയാവാലയില്‍ നിന്ന് ലഭിച്ച ഏഴു തിരുകേശങ്ങളും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
തട്ടിപ്പ് പുറത്തായ സ്ഥിതിക്ക് കാന്തപുരം മതനേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുക്കം ഉമ്മര്‍ ഫൈസി, അശ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, മുസ്തഫ മുണ്ടുപ്പാറ, പി.കെ മുഹമ്മദ്കുട്ടി മുസ്്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


തിരുകേശ വിവാദം: കാന്തപുരത്തിനെതിരെ നോട്ടീസ്


തിരുകേശ വിവാദം: കാന്തപുരത്തിനെതിരെ നോട്ടീസ്
കോഴിക്കോട്: വ്യാജ പ്രവാചക കേശം സൂക്ഷിക്കാന്‍ പള്ളിനിര്‍മാണത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് നോട്ടീസ്. വടകര കസ്റ്റംസ് റോഡ് യു.സി. ഹൗസില്‍ യു.സി. അബുവാണ് അഡ്വ. കെ. നൂറുദ്ദീന്‍ മുസ്‌ലിയാര്‍ മുഖേന വക്കീല്‍ നോട്ടീസയച്ചത്. മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പൊലീസ് ഡയറക്ടര്‍ ജനറല്‍, ഇന്‍കംടാക്‌സ് കമീഷണര്‍, കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി, കേന്ദ്ര കാബിനറ്റ് സെക്രട്ടറി എന്നിവര്‍ക്കാണ് നോട്ടീസയച്ചതെന്നും പരിഹാരമില്ലെങ്കില്‍ നിയമ നടപടിയിലേക്ക് നീങ്ങുമെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മതത്തിന്റെ പേരില്‍ ചൂഷണം നടത്തുന്നവരില്‍നിന്ന് സമൂഹത്തെ രക്ഷിക്കാനാണ് ശ്രമം. ജനങ്ങളെ ചൂഷണത്തില്‍നിന്ന് തടയാന്‍ സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.



Wednesday, June 8, 2011

മുടിയില്‍ വഞ്ചിതരാവരുത് -ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍

Published on Thu, 06/09/2011 -

മുടിയില്‍ വഞ്ചിതരാവരുത്
ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടുചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തിപ്രഭാവത്തിന്റെ ഉടമയാണ് മുഹമ്മദ് നബി. നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തികളെയുമെന്നപോലെ അവിടത്തെ തിരുശേഷിപ്പുകളെയും ആദരവോടെയാണ് മുസ്‌ലിംകള്‍ വീക്ഷിച്ചുപോരുന്നത്.
'എന്റെ പേരില്‍ മനഃപൂര്‍വം കളവുപറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ' എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്. അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ കാണിച്ച കണിശത കൊണ്ടാണ്.
കേരളത്തിലുണ്ടെന്നു പറയുന്ന തിരുശേഷിപ്പുകള്‍ നബിയുടേതാണെന്ന് തെളിയുക തന്നെ വേണം. ആധികാരികരേഖയുടെ അഭാവവും ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും മുന്നില്‍ ബന്ധപ്പെട്ടവരുടെ ഉരുണ്ടുകളിയും പരസ്‌പരവിരുദ്ധമായ പ്രസ്താവനകളുമാണ് കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെ മുടികള്‍  വ്യാജമാണെന്ന ചിന്തയിലേക്ക് സമൂഹത്തെ നയിച്ചത്. ഇസ്‌ലാമിനോടും പ്രവാചകനോടും ചൂഷണം ചെയ്യപ്പെടുന്ന മുസ്‌ലിം സമൂഹത്തോടുമുള്ള ഗുണകാംക്ഷ മാത്രമാണ് ഇതെല്ലാം എഴുതാനും പറയാനും പ്രേരിപ്പിച്ചത്.
നബിയുടെ തിരുശേഷിപ്പുകളെന്നുപറഞ്ഞ് മുടിയോ മറ്റോ കൊണ്ടുവരുകയാണെങ്കില്‍, ആദ്യം ചെയ്യേണ്ടത് അതിന്റെ ആധികാരികത തെളിയിക്കുന്ന രേഖ സമൂഹത്തിനുമുന്നില്‍ സമര്‍പ്പിക്കുകയാണ്. അല്ലാത്തപക്ഷം അത് നബിയുടേതാണെന്ന വിശ്വാസം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിക്കുകയോ അതുവെച്ച് ധനശേഖരണം നടത്തുകയോ ആഘോഷിക്കുകയോ ചെയ്യുന്നത് ന്യായീകരിക്കാനാവാത്ത അപരാധമാണ്.
യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിക്ക് പരമ്പരാഗതമായി ലഭിച്ചതാണ് മുടി എന്നതായിരുന്നു മര്‍കസ് അധികൃതരുടെ സനദ് സംബന്ധിയായ ഒന്നാമത്തെ വിശദീകരണം. അതിനുവേണ്ടി മുടിയുടെ കൈമാറ്റവേളയില്‍ ഖസ്‌റജിയുടെ പിതൃപരമ്പര ജനങ്ങള്‍ക്കുമുന്നില്‍ വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ഖസ്‌റജിയുടെ പ്രസംഗത്തിന്റെ വിവര്‍ത്തകനും ശേഷം പ്രസംഗിച്ച കാന്തപുരവും പറഞ്ഞത് ആ വായിച്ച പരമ്പരയാണ് സനദ് എന്നായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ജനങ്ങള്‍ മുഴുവന്‍ ധരിച്ചതും അതുതന്നെ. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വാരികയായ 'സുന്നി വോയ്‌സി'ന്റെ ഫെബ്രുവരി ലക്കത്തില്‍ അഹ്മദ് ഖസ്‌റജിയുടേതായി വന്ന അഭിമുഖത്തില്‍ ഇതിന് വിരുദ്ധമായ വിശദീകരണം ഇങ്ങനെ കാണാം: 'ഉമ്മു സുലൈം എന്ന ഞങ്ങളുടെ പിതാമഹിയില്‍നിന്ന് പരമ്പരാഗതമായി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയിലേക്കും അവിടന്ന്  അവിടത്തെ പരമ്പരയില്‍ തുടര്‍ന്ന ഞങ്ങളുടെ കുടുംബത്തിലേക്കും എത്തുകവഴി ലഭിച്ചതാണ് എന്റെ കൈയില്‍' (പേജ്: 48). സനദ് എന്നു പറഞ്ഞ് സമ്മേളനത്തില്‍ വായിച്ച ഖസ്‌റജിയുടെ പിതൃപരമ്പരയില്‍ അബ്ദുല്‍ഖാദിര്‍ ജീലാനി ഇല്ല എന്നതുതന്നെയാണ് ഇതിലെ വൈരുധ്യം.
മുടിയുടെ സനദിലെ പ്രകടമായ ഈ വൈരുധ്യം പുറത്തറിഞ്ഞപ്പോള്‍ ബന്ധപ്പെട്ടവര്‍ അടവുമാറ്റി. മര്‍കസില്‍ വായിച്ചത് സനദല്ലെന്നും അത് അഹ്മദ് ഖസ്‌റജി സ്വയം പരിചയപ്പെടുത്തിയതാണെന്നും വിശദീകരണമുണ്ടായി.
അതിവിചിത്രമായ മറ്റൊരു വിശദീകരണമാണ് പിന്നീട് കേട്ടത്. വാര്‍ത്താസമ്മേളനത്തില്‍ 'മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ' എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' എന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി (മാധ്യമം 11-05-2011). ജനങ്ങള്‍ക്കു മുന്നില്‍ വായിക്കാന്‍ പറ്റാത്തത്ര എന്തു നിഗൂഢതയാണ് സനദിലുള്ളത്?
ഇതിനെല്ലാം വിരുദ്ധമായി കാന്തപുരത്തിന്റെ കൈയിലോ മര്‍കസിലോ അല്ല, അബൂദബിയില്‍ അഹ്മദ് ഖസ്‌റജിയുടെ കൈയില്‍തന്നെയാണ് സനദ് എന്നതായിരുന്നു അടുത്ത വിശദീകരണം (മാതൃഭൂമി-13.05.2011, ചന്ദ്രിക-13.05.2011). മുടിയുടെ ആധികാരികത തെളിയിക്കേണ്ട ബാധ്യതയില്ലാത്തവര്‍ക്ക് അതിന്റെപേരില്‍ ഇത്രയും ഭീമമായ ധനശേഖരണവും പണപ്പിരിവും വെള്ളക്കച്ചവടവും നടത്താന്‍ എന്തവകാശമാണുള്ളത്?
കാന്തപുരത്തിന് മുടി കൈമാറിയ 'അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ തിരുനബിയുടേതെന്നുപറഞ്ഞ് സൂക്ഷിക്കുന്ന 'തിരുമുടി'കളുടെ അവിശ്വസനീയമാംവിധമുള്ള നീളവും ആധിക്യവുമാണ്, ഇത് വ്യാജവാദം തന്നെയാണെന്നതിന്റെ മറ്റൊരു തെളിവ്. കേശദാതാവിന്റെ കൈയില്‍ തിരുനബിയുടേതെന്ന് അവകാശപ്പെടുന്ന ആയിരക്കണക്കിന് മുടികളുണ്ട്. പലതും മുക്കാല്‍ മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍വരെയും അതിലധികവും നീളമുള്ള സ്ത്രീകേശങ്ങളെ അനുസ്മരിപ്പിക്കുന്നവ. മുടി വാങ്ങിയവരും ഇത് അംഗീകരിക്കുന്നുണ്ട്: 'ഒരിക്കല്‍ അദ്ദേഹം തങ്ങളുടെ പക്കലുള്ള ശേഷിപ്പുകളുടെ ശേഖരം കാണിച്ചുതന്നു. അമൂല്യവും മഹത്തരവുമായ തിരുശേഷിപ്പുകളുടെ ഒരു വലിയ നിധിതന്നെ കാണാന്‍ സാധിച്ചു. റസൂലുല്ലാഹിയുടെ ശഅ്‌റേ മുബാറകിന്റെ രണ്ട് കെട്ടുകള്‍തന്നെയുണ്ടവിടെ' (ഡോ. അബ്ദുല്‍ഹകീം അസ്ഹരി - തിരുകേശം മദീനയുടെ സമ്മാനം, പേജ്: 42). കാന്തപുരത്തിന്റെ സ്വന്തം വെബ്‌സൈറ്റിലും ഇത് വ്യക്തമാക്കിയിരുന്നു. പിന്നീട് പ്രശ്‌നമായപ്പോള്‍ മായ്ച്ചുകളയുകയും ചെയ്തു.
കേശദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ് 'അസ്‌റാറുല്‍ ആസാരിന്നബവിയ്യ' (പ്രവാചകശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ഖസ്‌റജി കുടുംബം നോക്കിനടത്തുന്ന 'ഇസ്ദാറാതുസ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ഈ പുസ്തകത്തില്‍ തന്റെ കൈവശമുണ്ടെന്നുപറയുന്ന ആയിരക്കണക്കിന് മുടികളെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബിയുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ചുള്ള പ്രാമാണിക വിവരങ്ങളുമടങ്ങിയ ഈ ഗ്രന്ഥത്തില്‍, തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ്: 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേരു പറയുന്നുമില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നത് വരെയെങ്കിലും (2009ലെ എഡിഷന്‍) അഹ്മദ് വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ മുടിക്കെട്ടുകള്‍ പോയിട്ട് ഒരു മുടിനാരുപോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നുതന്നെയല്ലേ ഇതിനര്‍ഥം?
എന്നാല്‍, പത്തു വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ ഭാഷ്യം. തിരുനബിയുടെ ശേഷിപ്പുകള്‍ കാലങ്ങളായി സൂക്ഷിച്ചുവരുന്ന കേന്ദ്രങ്ങളെല്ലാം ചരിത്രത്തില്‍ അറിയപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പ്രാമാണികമായ കൈമാറ്റശൃംഖല പരസ്യപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് ഒരു സുപ്രഭാതത്തില്‍ നബിയുടെ ആയിരക്കണക്കിന് മുടികളും നബിയുടേതെന്ന പേരിലുള്ള മറ്റനേകം ശേഷിപ്പുകളും പ്രത്യക്ഷപ്പെടുന്നത് എങ്ങനെ വിശ്വസിക്കും? പത്തു വര്‍ഷം മുമ്പ് ഇവിടെ ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്.
ദീര്‍ഘകാലം ഔഖാഫ് മന്ത്രിയും രാജ്യത്തിനകത്തും പുറത്തും വലിയ ബന്ധങ്ങളുള്ള വ്യക്തിയുമായിരുന്ന മുഹമ്മദ് ഖസ്‌റജി എന്തുകൊണ്ട് ഒരിക്കലെങ്കിലും 'തിരുമുടി'യുടെ വിവരം ആരോടും പറഞ്ഞില്ല? കേരളത്തില്‍നിന്ന് മര്‍ഹൂം ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരുമായി അദ്ദേഹം നടത്തിയ പ്രസിദ്ധമായ കൂടിക്കാഴ്ചയില്‍ തന്റെ കുടുംബത്തിന്റെ മദീനാകാലം മുതലുള്ള ചരിത്രവും മഹത്വവും മന്ത്രി വിശദീകരിച്ചുകൊടുത്തെങ്കിലും ഇങ്ങനെയൊരു മുടിയെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. പാണക്കാട് കുടുംബവുമായും മുഹമ്മദ് ഖസ്‌റജിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് നിലനില്‍പിനുവേണ്ടി കാന്തപുരം പ്രസ്താവിക്കുന്നു. എന്നാല്‍, പാണക്കാട് സന്ദര്‍ശനവേളകളിലൊന്നും മുടിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നാണ് സയ്യിദ് ഹൈദരലി തങ്ങള്‍ പരസ്യമായി വ്യക്തമാക്കിയത്.
മുഹമ്മദ് ഖസ്‌റജിയുടെയോ മക്കളുടെയോ അവരുടെ പിതൃവ്യരുടെയോ പിതൃവ്യപുത്രന്മാരുടെയോ കൈകളില്‍ തിരുനബിയുടെ ഒറ്റ മുടിയും ഉണ്ടായിരുന്നില്ല എന്ന് മുടിദാതാവിന്റെ ജ്യേഷ്ഠനായ ശൈഖ് ഹസന്‍ ഖസ്‌റജിയും വ്യക്തമാക്കിയതോടെ വിവാദമുടിയുടെ വ്യാജനിര്‍മിതിക്ക് ഇനിയും തെളിവ് അന്വേഷിക്കേണ്ട ആവശ്യമില്ലാതായിരിക്കുന്നു. ഇത്തരം ചൂഷണശ്രമങ്ങളില്‍ വഞ്ചിതരാവരുതെന്ന ഉപദേശവും അദ്ദേഹം കേരളീയര്‍ക്ക് നല്‍കുന്നുണ്ട്. കേരളത്തില്‍ മുടി വിവാദമാകുന്നതിനും എത്രയോ മുമ്പ് 23.12.2009ന് ഹസന്‍ ഖസ്‌റജി യു.എ.ഇ ഉപപ്രധാനമന്ത്രിക്കെഴുതിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
വിശ്വാസനിഷേധവും പ്രവാചകനിന്ദയും പറഞ്ഞ് ഭയപ്പെടുത്തി മുടിയുടെ വിഷയത്തില്‍ സംശയമുന്നയിക്കുന്നതിനെയും സനദ് അന്വേഷിക്കുന്നതിനെയും അടിച്ചമര്‍ത്തുന്നതും സത്യം പുറത്തുവരുമോ എന്ന ഭയംമൂലമാണ്.
രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനുവേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കാനൊരുങ്ങുകയും ചെയ്യുന്നവര്‍ ആദ്യമുടി ലഭിച്ച് ഏഴു വര്‍ഷത്തോളമായിട്ടും അതിന്റെ സംരക്ഷണത്തിനുവേണ്ടി 40 രൂപയുടെ ഒരു പെട്ടിപോലും നിര്‍മിക്കാതിരുന്നതും ദുരൂഹതയുണര്‍ത്തുന്നു. ആദ്യമുടി ലഭിച്ചതിന്റെ വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതുതന്നെ ഉള്‍പ്പേജുകളിലൊന്നില്‍ അപ്രസക്തമായ രീതിയിലായിരുന്നു. 'തിരുകേശത്തിനൊരുത്തമകേന്ദ്ര'മെന്നും ഈ ചരിത്രസ്മാരകത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാവുക' എന്നുമൊക്കെയാണ് കേരളത്തിന്റെ മുക്കുമൂലകളില്‍ സ്ഥാപിച്ച പള്ളിനിര്‍മാണ പരസ്യത്തിലെ വാചകങ്ങളെങ്കില്‍, വിദേശരാജ്യങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പള്ളിയുടെ ഫീച്ചറില്‍ 'തിരുമുടി'യെക്കുറിച്ച് ഒരു പരാമര്‍ശംപോലുമില്ലാത്തതും ഇതിലെ കള്ളത്തരത്തിന്റെ സൂചനയാണ്.
മുടിയുടെ കൈമാറ്റ പരമ്പര (സനദ്) എവിടെ എന്ന ഒറ്റച്ചോദ്യമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. ഒന്നോ രണ്ടോ മിനിറ്റുകള്‍കൊണ്ട് വായിച്ചുതീര്‍ക്കാമായിരുന്ന ഒരു ഉത്തരമാണതിനുള്ളത്. എന്നാല്‍, ഇതിനുപകരം എട്ടും ഒമ്പതും മണിക്കൂറുകള്‍ നാടകം കളിക്കുകയും തെരുവുതോറും പ്രസംഗകോലാഹലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന സമീപനമാണ് ബന്ധപ്പെട്ടവരില്‍നിന്നുണ്ടായത്. ഇത് ആധികാരികരേഖയുടെ അഭാവംകൊണ്ടല്ലാതെ മറ്റെന്താണ്? രേഖയുണ്ടെങ്കില്‍ 'തിരുകേശ വിശദീകരണ സമ്മേളന'ങ്ങളില്‍ ആദ്യം വായിക്കേണ്ടത് അതല്ലേ?
(സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
http://www.madhyamam.com/news/86210/110609  







കേശം കീശ നിറക്കാൻ


മുടിക്കെണി

കേരളത്തിൽ മുടി വിവാദം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളായി എല്ലാമുസ്ലീം സംഘടനകളും കാന്തപുരം മുസ്ല്യാർ നാൽ‌പ്പത് കോടി ചിലവിട്ട് നിർമ്മിക്കുന്ന കേശ സൌധത്തിനെതിരാണ് സമസ്ത ഇ.കെ. വിഭാഗം വ്യാജ കേശത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ രംഗത്തിറങ്ങിയതിനെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.കാരണം  സമസ്ത മുടി വിഷയത്തിൽ മൌനം പാലിച്ചിരുന്നുവെങ്കിൽ  കേരളീയമുസ്ലീംകളിലെ വലിയ ഒരു വിഭാഗം കാന്തപുരം മുസ്ല്യാരുടെ തിരുമുടിക്കെണിയിൽ അകപ്പെടുമായിരുന്നു. മർക്കസിന്റെ കീഴീൽ തുടങ്ങുന്ന ഗ്ലോബൽ നോളജ് സിറ്റിയിലേക്ക് ആളുകളെ ആകർഷിക്കാണാണ് കാന്തപുരം ഈ മുടിക്കെണി ഒരുക്കുന്നത്. വാർത്ത ഇതാ ഇവിടെ  





ആയിരക്കണക്കിന് ജനങ്ങളെ  നബി(സ)യുടെ മുടിയാണെന്ന് പറഞ്ഞ് പറ്റിച്ച് പണം പിടുങ്ങുവാനുള്ള കെണിയാണ് ശഅറെ മുബാറക്ക് മസ്ജിദ് എന്ന ഈ മുടിക്കെണി. കാന്തപുരം നേത്രത്വം നൽകുന്ന മർക്കസിന്റെ കീഴീൽ ആരംഭിക്കുന്ന ഗ്ലോബൽ സിറ്റിയുടെ വിജയത്തിന് വേണ്ടി    പ്രവാചകൻ(സ)യുടെ പേര് ഉപയോഗിച്ച് കുതന്ത്രങ്ങളുടെ ഉസ്താദ് കളിക്കുന്ന ഈ കളി തീ കളിയാണെന്ന് മനസ്സിലാക്കുക. അതെ ഈ കേശം കീശ നിറക്കാൻ തന്നെ. മഹാനായ നബി തിരുമേനിയുടെ പേര് ദുരുപയോഗം ചെയ്ത് കാന്തപുരം നിർമ്മിക്കുന്ന ഈ സിറ്റിക്ക് യോജിച്ച പേര് മദീനത്തുൽ ജാഹിലിയ്യ എന്നായിരിക്കും.


Monday, June 6, 2011


തബര്‍റുക് അര്‍ഥവും വിവക്ഷയും
എം.വി മുഹമ്മദ് സലീം
സത്യവിശ്വാസിയുടെ ഏറ്റവും വിലപ്പെട്ട കൈമുതലാണ് തൗഹീദ്. തൗഹീദിന്റെ കാവല്‍ ഭടന്മാരാണ് സമുദായത്തിലെ പണ്ഡിതന്മാര്‍. വിശ്വാസം വ്യതിചലിക്കാതെ സൂക്ഷിക്കാന്‍ പണ്ഡിതന്മാര്‍ പ്രതിജ്ഞാബദ്ധരല്ല എന്നതാണ് നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ ദുര്യോഗം. ഒരു ഉദാഹരണം നോക്കാം. മരിച്ച് മണ്‍മറഞ്ഞ മഹാത്മാക്കളോട് സഹായം തേടുന്നതും അവരെ വിളിച്ച് പ്രാര്‍ഥിക്കുന്നതും അല്ലാഹുവിനോട് പങ്കുചേര്‍ക്കലും ശിര്‍ക്കുമാണെന്ന് പണ്ഡിതന്മാരില്‍ പലരും ശക്തിയുക്തം സമര്‍ഥിക്കുന്നു. ശിര്‍ക്കല്ല, അനുവദനീയമാണെന്ന് മറുഭാഗം പണ്ഡിതന്മാരും വാദിക്കുന്നു. ശിര്‍ക്കാവാതിരിക്കാന്‍ അവര്‍ ചില നിബന്ധനകളും വ്യാഖ്യാനങ്ങളും നല്‍കുന്നു. സമുദായത്തിന്റെ വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ ഈ തര്‍ക്ക വിഷയത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ആഹ്വാനം ചെയ്യുകയാണല്ലോ പണ്ഡിതന്മാര്‍ ചെയ്യേണ്ടത്. ഇസ്തിഗാസ വലിയ പുണ്യമാണെന്നല്ല, അനുവദനീയമാണെന്ന് മാത്രമാണ് വാദം. അതൊഴിവാക്കിയാല്‍ ഒരു കുറവും വരാനില്ല എന്നര്‍ഥം. പക്ഷേ, സുരക്ഷിതമായ ഈ രീതി സ്വീകരിക്കുന്നതിലല്ല പണ്ഡിതന്മാരുടെ താല്‍പര്യം. അപകടച്ചുഴിയുടെ വക്കില്‍ അനുയായികളെ ചുറ്റാന്‍ വിട്ട് സാമര്‍ഥ്യം തെളിയിക്കുകയാണവര്‍. തൗഹീദിനെ കളങ്കപ്പെടുത്തുന്ന  ഈ സമീപനരീതി മാറ്റി സുരക്ഷിതമായ സമീപനം സ്വീകരിച്ചാല്‍ മാത്രമേ പണ്ഡിതന്മാര്‍ സമുദായത്തിന്റെ യഥാര്‍ഥ ഗുണകാംക്ഷികളാവൂ.
ശിര്‍ക്കിലും അവിശ്വാസത്തിലും ചെന്നു ചാടാതിരിക്കാന്‍ 'തിന്മയിലേക്കുള്ള വാതിലടക്കുക' എന്ന തത്ത്വം ഒരടിസ്ഥാനമായി അംഗീകരിക്കുകയായിരുന്നു പൂര്‍വിക പണ്ഡിതന്മാര്‍.
മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നവരായിരുന്നു അവര്‍. അഭിപ്രായ ഭിന്നത ഗവേഷണത്തിന്റെ ഒരടിസ്ഥാനമായിരുന്നു അവര്‍ക്ക്. കേരളത്തില്‍ പ്രചാരമുള്ള ശാഫിഈ മദ്ഹബില്‍ ഇതിന് ധാരാളം തെളിവുകളുണ്ട്. 'അഭിപ്രായ വ്യത്യാസം ഒഴിവാക്കാന്‍' നിയമങ്ങളില്‍ മധ്യമ രീതി സ്വീകരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഒരു ഉദാഹരണം: ശാഫിഈ മദ്ഹബില്‍ വിത്ര്‍ നമസ്‌കാരം സുന്നത്താണ്. എന്നാല്‍ ഹനഫി മദ്ഹബില്‍ വിത്ര്‍ വാജിബാണ്. അതിനാല്‍ വിത്ര്‍ പ്രബലമായ സുന്നത്തായി പരിഗണിച്ച് ഒഴിവാക്കാതെ അനുഷ്ഠിക്കണമെന്നാണ് മദ്ഹബില്‍ സ്വീകരിച്ച അഭിപ്രായം. നിര്‍ബന്ധമാണെന്ന അഭിപ്രായത്തോട് സമന്വയിപ്പിക്കാനാണ് ഇങ്ങനെ പ്രബല സുന്നത്താണെന്ന് പറയാനുള്ള ന്യായം. എന്തൊരു വിശാല വീക്ഷണം. ഇതാണിന്ന് നമുക്ക് നഷ്ടമായത്.
ഈ ആമുഖത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ വിഷയം ചര്‍ച്ച ചെയ്യേണ്ടത്. മുസ്‌ലിം സമുദായം അമൂല്യമായ തൗഹീദില്‍ നിന്ന് അണു അളവ് വ്യതിചലിച്ചുപോകരുത്. അവര്‍ക്ക് പാരത്രിക മോക്ഷം നഷ്ടപ്പെട്ടുപോകുന്ന യാതൊന്നും സംഭവിക്കരുത്. ഭിന്നാഭിപ്രായങ്ങളെ ഈ കാഴ്ചപ്പാടിലൂടെയാണ് നാം സമീപിക്കേണ്ടത്.
ബറക അന്ന അറബി പദത്തില്‍ നിന്നുണ്ടായ പദമാണ് 'തബര്‍റുക്'. ബറക തേടുക എന്നാണര്‍ഥം. അനുഗ്രഹം, സൗഭാഗ്യം, വളര്‍ച്ച, വര്‍ധനവ് എന്നീ അര്‍ഥങ്ങളില്‍ പ്രയോഗിക്കുന്ന പദമാണ് ബറക. ഉച്ചാരണം മലയാളീകരിച്ച് ബറകത്ത് എന്നു പറയുന്നു.
ബറകത്തിന്റെ സ്രോതസ്സ് അല്ലാഹു മാത്രമാണ്. ഈ പദത്തില്‍ നിന്നുല്‍ഭൂതമായ വ്യത്യസ്ത പദങ്ങളും വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട് (മുബാറക, മുബാറക്, ബറകാത്ത്, തബാറക, ബൂരിക, ബാറക). അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാവുക, വര്‍ധനവും വളര്‍ച്ചയും ലഭിക്കുക എന്ന ആശയത്തിലാണിവ പ്രയോഗിച്ചതെന്ന് ഖുര്‍ആന്‍ പഠനത്തിലൂടെ ബോധ്യമാവും. എന്നാല്‍ തബാറക എന്ന പദം അല്ലാഹുവിനോട് ചേര്‍ത്ത് മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. അനുഗ്രഹപൂര്‍ണനായി എന്നാണതിന്റെ അര്‍ഥം. സൃഷ്ടികളിലാര്‍ക്കും ഈ വിശേഷണം ചേരുകയില്ല! മനുഷ്യന് എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കുന്നത് അല്ലാഹുവില്‍ നിന്ന് മാത്രമാണ്. എല്ലാ നന്മയും അല്ലാഹുവില്‍ നിക്ഷിപ്തം. ''പറയുക, ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഇഛിക്കുന്നവര്‍ക്കാധിപത്യം നല്‍കുന്നു. ഇഛിക്കുന്നവരില്‍നിന്ന് ആധിപത്യം തിരിച്ചെടുക്കുന്നു. ഇഛിക്കുന്നവരെ വന്ദ്യരാക്കുന്നു, ഇഛിക്കുന്നവരെ നിന്ദ്യരാക്കുന്നു. എല്ലാ നന്മയും നിന്റെ കൈയിലാണ്. നീ എല്ലാറ്റിനും കഴിവുള്ളവനാണ്'' (3:26). വിശുദ്ധ ഖുര്‍ആനിലെ ഈ പ്രഖ്യാപനം ആവര്‍ത്തിക്കുന്ന അനേകം തിരുവചനങ്ങള്‍ കാണാം. ഹജ്ജിന്റെ പ്രാര്‍ഥനയില്‍: ''നാഥാ, നിന്റെ വിളിക്ക് ഞാനിതാ വീണ്ടും വീണ്ടും ഉത്തരമോതുന്നു. അതിലാണെന്റെ ആനന്ദമത്രയും. എല്ലാ നന്മയും നിന്റെ കൈകളിലാണല്ലോ.'' ഹജ്ജിന്റെ തല്‍ബിയത്തിലും ഇതേ ആശയം ആവര്‍ത്തിക്കുന്നു: ''എല്ലാ സ്തുതിയും നിനക്ക്, എല്ലാ അനുഗ്രഹവും നിന്റേത്, എല്ലാ ആധിപത്യവും.'' അതിനാല്‍ തബര്‍റുക് അഥവാ അനുഗ്രഹം തേടല്‍ അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ. അല്ലാഹുവിന് മാത്രമേ നമുക്ക് നന്മയുണ്ടാക്കാന്‍ കഴിവും അധികാരവുമുള്ളൂ; തിന്മയകറ്റാനും.
നബി(സ) തിരുമേനിയുടെ വിഖ്യാത അമാനുഷ ദൃഷ്ടാന്തമാണല്ലോ വിരലുകള്‍ക്കിടയില്‍നിന്ന് വെള്ളം ധാരധാരയായി നിര്‍ഗളിച്ചത്. ഈ സംഭവം വിവരിക്കുന്ന ഹദീസുകളില്‍  ഇങ്ങനെ കാണാം: അവശേഷിക്കുന്ന അല്‍പം വെള്ളം ശേഖരിച്ച് തിരുമേനി അതില്‍ കൈവെച്ചുകൊണ്ട് പറഞ്ഞു: 'അനുഗൃഹീതമായ വെള്ളമെടുക്കാന്‍ വരൂ. അനുഗ്രഹം (ബറക) അല്ലാഹുവില്‍ നിന്നാണ്.' അപ്പോള്‍ വെള്ളം തിരുമേനിയുടെ വിരലുകള്‍ക്കിടയില്‍ നിന്ന് നീരുറവയായി പൊങ്ങിവന്നു'' (ബുഖാരി). ഇവിടെ വെള്ളം വര്‍ധിച്ചതും അനുചരന്മാരുടെ ആവശ്യത്തിന് മതിയായതും അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹമാണെന്ന് ഓര്‍മിപ്പിക്കുകയാണ് തിരുമേനി(സ). സത്യവിശ്വാസികള്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ അല്ലാഹു സമ്മാനിക്കുന്ന അനുഗ്രഹമാണത്. അതിനാല്‍ ജലക്ഷാമം നേരിട്ടപ്പോഴെല്ലാം തിരുമേനി (സ) ഇങ്ങനെ ചെയ്തിട്ടില്ല. ഭക്ഷണം വര്‍ധിച്ച ബറകത്തിന്റെ സംഭവവും ഇതുപോലെ അല്ലാഹുവിന്റെ പ്രത്യേക സഹായമാണ്. എന്നാല്‍ മാസങ്ങളോളം അടുപ്പില്‍ തീ കൊളുത്താതെ ഞങ്ങള്‍ കഴിച്ചുകൂട്ടിയിരുന്നുവെന്ന് പ്രവാചക പത്‌നി ആഇശ(റ) അനുസ്മരിക്കുന്നു. ദാരിദ്ര്യനിവാരണത്തിനുള്ള ഒരു പോംവഴിയായി അല്ലാഹുവിന്റെ പ്രത്യേകാനുഗ്രഹം തിരുമേനി(സ) പ്രയോഗിച്ചിരുന്നില്ല എന്ന് ഇതില്‍നിന്ന് വ്യക്തമായി ഗ്രഹിക്കാം. 
ബറകത്ത് തേടാന്‍ പ്രത്യേകതയുള്ള സ്ഥലം, സമയം, വ്യക്തികള്‍ എന്നിവ ഇസ്‌ലാമില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മസ്ജിദുല്‍ ഹറാമിനെയും വിശുദ്ധ കഅ്ബയെയും മുബാറക് -അനുഗൃഹീതം- എന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നു (3:96). മസ്ജിദുല്‍ അഖ്‌സ്വായും പരിസരവും അനുഗ്രഹിക്കപ്പെട്ടതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു (17:1). സ്ഥലത്തിന്റെ പ്രത്യേകത പരിഗണിച്ച് യാത്രക്ക് ലക്ഷ്യമിടാന്‍ മൂന്ന് ആരാധനാലയങ്ങള്‍ മാത്രമേയുള്ളൂവെന്ന് തിരുമേനി(സ) പ്രസിദ്ധമായ ഹദീസില്‍ വിവരിക്കുന്നു: മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വാ.
കാലങ്ങളില്‍ അനുഗൃഹീതമാണ് വിശുദ്ധ റമദാന്‍, പവിത്രമാസങ്ങള്‍, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍, വെള്ളിയാഴ്ച മുതലായവ. സമയത്തില്‍ ബറകത്തുള്ളസമയമാണ് രാത്രിയുടെ അവസാനത്തെ യാമം. വ്യക്തികളില്‍ അനുഗൃഹീതരാണ് പ്രവാചകന്മാര്‍. ''ഞാന്‍ എവിടെയാണെങ്കിലും അല്ലാഹു എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു'' (19:9) എന്ന് ഈസാ(അ) പറയുന്നതായി വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. വസ്തുക്കളിലും ബറകത്തുള്ളവയുണ്ട്. മഴ അനുഗൃഹീതമാണ്. ഈത്തപ്പന അനുഗൃഹീത വൃക്ഷമാണ്, അത്താഴം ബറകത്തുള്ള ആഹാരമാണ്. ഖുര്‍ആനിലും ഹദീസുകളിലുമുള്ള വിവരണങ്ങളില്‍നിന്ന് നമുക്കിത് ഗ്രഹിക്കാം. സ്ഥലങ്ങളിലും കാലങ്ങളിലും വസ്തുക്കളിലുമുള്ള ബറകത്ത് (ദൈവാനുഗ്രഹം) പ്രമാണങ്ങളിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ.
അനുഗ്രഹം തേടുന്നത് മതനിയമമനുസരിച്ചാവണം. ഏതെങ്കിലുമൊരു സ്ഥലം നമുക്ക് ഗുണോ ദോഷമോ വരുത്തുമെന്ന് വിശ്വസിക്കുന്നത് ശിര്‍ക്കാണ്. ഏതെങ്കിലുമൊരു കാലം ഗുണമോ ദോഷമോ വരുത്തുമെന്ന് വിശ്വസിക്കുന്നതും അതുപോലെതന്നെ. അതിന്റെ വിശദമായ ശിക്ഷണങ്ങള്‍ നബി(സ) തിരുമേനിയുടെ വചനങ്ങളിലുണ്ട്. മഴ പെയ്തത് ഒരു ഞാറ്റുവേല കാരണമാണെന്ന് വിശ്വസിക്കുന്നത് സത്യനിഷേധവും കുഫ്‌റുമാണെന്ന് തിരുമേനി(സ) അരുളിയിട്ടുണ്ട്. കാലദോഷ വിശ്വാസത്തില്‍ കാലത്തെ ശപിക്കുന്നത് തിരുമേനി(സ) നിരോധിച്ചു. 'ഞാനാണ് കാല'മെന്നല്ലാഹു പറഞ്ഞതായി തിരുമേനി ഉണര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ഗുണവും ദോഷവും സമയത്തോട് ബന്ധപ്പെട്ടല്ല, അല്ലാഹുവിന്റെ നിശ്ചയമനുസരിച്ചാണെന്ന് വിശ്വസിക്കണം.
ശര്‍ഇല്‍ അനുവദിച്ച തബര്‍റുക് വിവിധ ഇനങ്ങളാണ്. ദൈവസ്മരണ (ദിക്‌റുല്ലാഹ്) മുഖേനയുള്ള തബര്‍റുകാണ് ഒരിനം. അല്ലാഹുവെ ധാരാളം പ്രകീര്‍ത്തിച്ച ശേഷം പ്രാര്‍ഥിക്കുന്നത് പ്രാര്‍ഥന സ്വീകരിക്കാന്‍ പറ്റിയ ഒരു രീതിയാണ്. പരിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും ദൈവാനുഗ്രഹം ലഭിക്കാനുള്ള വഴിയാണ്. ഖുര്‍ആനിലെ ഓരോ അക്ഷരത്തിനും പത്ത് പ്രതിഫലം ലഭിക്കുമെന്ന് നബി(സ) പഠിപ്പിച്ചിരിക്കുന്നു. ഖുര്‍ആനിലും ഹദീസിലും ഉദ്ധരിച്ച പ്രാര്‍ഥനയും ദൈവസ്മരണയും ആവര്‍ത്തിച്ച് പാരായണം ചെയ്തും തബര്‍റുക് നടത്താവുന്നതാണ്.
നബി(സ)യുടെ ജീവിതകാലത്ത് അവിടുത്തോട് സമ്പര്‍ക്കം പുലര്‍ത്തിയും പ്രാര്‍ഥിക്കാനാവശ്യപ്പെട്ടും അവിടുത്തെ സേവിച്ചും തൃപ്തിപ്പെടുത്തിയും തബര്‍റുക് നടത്താം. സച്ചരിതരായ ആളുകളെ സേവിച്ചും അവരോട് സഹവസിച്ചും അല്ലാഹുവിന്റെ അനുഗ്രഹം തേടാം. സുകൃതവാന്മാരോടൊപ്പം ജീവിച്ച് അവരുടെ സേവകരായി അല്ലാഹുവിന്റെ പ്രീതി നേടാന്‍ സാധിക്കും.
നബി(സ)യെ പിന്തുടരുന്നതിന്റെ പ്രതിഫലനമാണ് നബി(സ) ചുംബിച്ച ഹജറുല്‍ അസ്‌വദ് ചുംബിക്കുന്നത്. എന്നാല്‍ കൃഷ്ണശിലക്ക് ഗുണമോ ദോഷമോ ചെയ്യാനാവില്ലെന്ന് ഉറച്ചുവിശ്വസിച്ചുവേണം ഈ കര്‍മം ചെയ്യാന്‍. അല്ലെങ്കില്‍ തൗഹീദില്‍ നിന്ന് വ്യതിചലിച്ചുപോകും. ഉമര്‍(റ) ഹജറുല്‍ അസ്‌വദ് ചുംബിക്കുമ്പോള്‍ പറഞ്ഞ വചനം പണ്ഡിതന്മാര്‍ പ്രത്യേകം ശ്രദ്ധിക്കണം. സമുദായം വിശ്വാസത്തില്‍ നിന്ന് ഒട്ടും വ്യതിചലിച്ചുപോവരുതെന്ന് നിര്‍ബന്ധമുള്ള മനസ്സാക്ഷിയായിരുന്നു ഉമറി(റ)ന്റേത്. ''അല്ലാഹുവാണ സത്യം. ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഒരു കല്ലാണ് നീ എന്നെനിക്കറിയാം. റസൂല്‍(സ) നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ നിന്നെ ചുംബിക്കുമായിരുന്നില്ല'' (ബുഖാരി, മുസ്‌ലിം).
തിരുശേഷിപ്പുകളും തബര്‍റുകും
നബി(സ) അനുയായികള്‍ക്ക് സത്യമാര്‍ഗം കാണിച്ചുകൊടുക്കാന്‍ നിയുക്തനായ അന്ത്യപ്രവാചകനാണ്. മാനവരാശിക്കനുഗ്രഹമാണ് തിരുമേനി എന്നതിന്റെ പൊരുള്‍ അതാണ്. തിരുമേനിയെ പ്രവാചകനും ദൈവദൂതനുമായംഗീകരിച്ച് അവിടുന്ന് പഠിപ്പിച്ച സത്യദീന്‍ മുറുകെ പിടിക്കുന്നതിലൂടെ ഇഹ ലോകത്തും പരലോകത്തും സുഖസൗഭാഗ്യങ്ങളനുഭവിക്കാന്‍ സാധിക്കും.
ജീവിതകാലത്ത് തിരുമേനി(സ)യോടൊപ്പം കഴിഞ്ഞിരുന്ന അനുയായികള്‍ക്ക് വളരെയേറെ കഷ്ടനഷ്ടങ്ങളനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഏറെ പ്രയാസം സഹിക്കുമ്പോള്‍ അവര്‍ക്ക് വിശ്വാസദാര്‍ഢ്യം ഉണ്ടാക്കുന്ന ചില അമാനുഷ ദൃഷ്ടാന്തങ്ങള്‍ തിരുമേനി(സ)ക്ക് അല്ലാഹു നല്‍കി അനുഗ്രഹിച്ചിരുന്നു. സൗര്‍ഗുഹയില്‍ വെച്ച് വിഷദംശനമേറ്റ അബൂബക്കറി(റ)ന് തുപ്പുനീര്‍ പുരട്ടി സുഖപ്പെടുത്തിയതും, ഖൈബര്‍ യുദ്ധത്തിനു പുറപ്പെടുമ്പോള്‍ പതാക വാഹകനായ അലി(റ)യുടെ നയന രോഗം തുപ്പുനീര്‍ കൊണ്ട് സുഖപ്പെടുത്തിയതുമെല്ലാം ഈ ഇനത്തില്‍ പെടുന്നു.
അപസ്മാരബാധയുള്ള ഒരു സ്ത്രീ രോഗശമനത്തിനു വേണ്ടി സമീപിച്ചപ്പോള്‍ അവരോട് സഹിക്കാനുപദേശിക്കുകയായിരുന്നു തിരുമേനി(സ). രോഗമൂര്‍ച്ചയില്‍ ശരീരത്തില്‍നിന്ന് വസ്ത്രം നീങ്ങുന്നത് മാറിക്കിട്ടാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് അവര്‍ വീണ്ടും അഭ്യര്‍ഥിച്ചു. അതിനായി തിരുമേനി(സ) അല്ലാഹുവോട് പ്രാര്‍ഥിച്ചു. അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചു.
സര്‍വരോഗ ശമനിയായി തിരുമേനി(സ) തുപ്പുനീര്‍ ഉപയോഗിച്ചില്ലെന്ന് മാത്രമല്ല, അനുയായികളെ ഔഷധം സേവിക്കാന്‍ പ്രത്യേകം പ്രേരിപ്പിക്കുകയും മരണമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് പഠിപ്പിക്കുകയുമാണ് ചെയ്തത്. അല്ലാഹുവില്‍ ഭരമേല്‍പിച്ച് രോഗചികിത്സ ഒഴിവാക്കുന്നവരെ തിരുമേനി(സ) തിരുത്തുകയും ചികിത്സയെ പ്രോത്സാഹിപ്പിക്കുകയുമായിരുന്നു. തനിക്ക് ദിവ്യത്വം കല്‍പിക്കരുതെന്ന് തിരുമേനി(സ) പ്രത്യേകം പഠിപ്പിച്ചു. ക്രിസ്ത്യാനികള്‍ ഈസാ(അ)ക്ക് ദിവ്യത്വം കല്‍പിച്ച് അതിരുവിട്ട് പുകഴ്ത്തി പറയുന്നതും ദൈവപുത്രനാണെന്ന് വിശ്വസിക്കുന്നതും ഓര്‍മിപ്പിച്ചുകൊണ്ടാണ് നബി(സ) ഇക്കാര്യം പറഞ്ഞത്. നബി(സ)ക്ക് ദിവ്യത്വം കല്‍പിക്കാവതല്ലെങ്കില്‍ തിരുശേഷിപ്പുകളായ വടിയോ മുടിയോ പല്ലോ നഖമോ ദിവ്യത്വമുള്ളതാണെന്ന് വിശ്വസിക്കുന്നതും വിരോധിക്കപ്പെട്ട കാര്യം തന്നെയാണല്ലോ.
ഈ അടിസ്ഥാന തത്ത്വം വിസ്മരിച്ചുകൊണ്ടാവരുത് തിരുശേഷിപ്പുകളിലൂടെ ബറകത്ത് തേടുന്നത്. നബി (സ) തിരുമേനി ഹജ്ജത്തുല്‍ വിദാഇല്‍ തല മുണ്ഡനം ചെയ്തപ്പോള്‍ മുടി സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്തു. ചിലര്‍ക്കെല്ലാം തിരുകേശം ലഭിച്ചു. വൈകാരികമായി തിരുമേനിയോട് വലിയ ബന്ധമുള്ളവരായിരുന്നു സ്വഹാബികള്‍. പ്രയാസം കൂടാതെ സൂക്ഷിക്കാവുന്ന ഒരു ഭൗതികാവശിഷ്ടം തിരുമേനി(സ) അവര്‍ക്ക് നല്‍കി. അതിലൂടെ അവരുടെ മനസ്സില്‍ തിരുമേനിയുടെ സാന്നിധ്യം മങ്ങാതെ നിന്നു. പടക്കളത്തില്‍ തിരുകേശമുള്ള തൊപ്പി ധരിക്കുമ്പോള്‍ ധൈര്യം വര്‍ധിക്കുന്നതും വിജയശ്രീലാളിതനാകുന്നതും 'അല്ലാഹുവിന്റെ ഖഡ്ഗ'മെന്ന് തിരുമേനി പേരിട്ട ഖാലിദുബ്‌നു വലീദ് ഉദ്ധരിക്കുന്നു. ആ ആത്മധൈര്യം മനശ്ശാസ്ത്രപരമായി വിശദീകരിക്കാവുന്നതാണല്ലോ. എന്നാല്‍ തിരുമേനി(സ)യുടെ ഖബ്‌റിലും തിരുമേനി ഇരുന്ന സ്ഥലങ്ങളിലും നടന്ന വഴികളിലും ബറകത്ത് തേടുന്നത് അടിസ്ഥാനരഹിതമാണ്.
തിരുകേശം ലഭിച്ച അനേകം അനുചരന്മാര്‍ അത് തങ്ങളുടെ മൃതദേഹത്തോടൊപ്പം ഖബ്‌റില്‍ വെക്കാനാണാവശ്യപ്പെട്ടത്. അവരാരും അതില്‍ വെള്ളമൊഴിച്ച് കുടിക്കുകയോ രോഗശമനത്തിനായി ആ വെള്ളം കൊടുക്കുകയോ ചെയ്തിരുന്നില്ല. നബി(സ) മുണ്ഡനം ചെയ്ത മുടി കൊടുത്തപ്പോള്‍ ആരോടെങ്കിലും ഇതില്‍ ബറകത്തുണ്ടെന്നോ വെള്ളത്തിലിട്ട് കുടിച്ചാല്‍ സകല രോഗവും മാറിക്കിട്ടുമെന്നോ പറഞ്ഞതായി എവിടെയും കാണുന്നില്ല.
എന്നാല്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ) ഒരു മുടി വെള്ളിച്ചെപ്പില്‍ സൂക്ഷിച്ചിരുന്നുവെന്നും കണ്ണേറ് തട്ടിയാല്‍ അതില്‍ വെള്ളമൊഴിച്ച് കലക്കി കൊടുത്തിരുന്നുവെന്നും ബുഖാരി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സ്വഹാബികള്‍ സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്യുന്ന കാര്യങ്ങള്‍ പ്രമാണമല്ലെന്നത് കര്‍മശാസ്ത്ര പണ്ഡിതന്മാരെല്ലാം അംഗീകരിച്ച കാര്യമാണ്. ഇതിനെ ഹദീസ് എന്നു വിളിക്കരുത്, അസര്‍ എന്നേ വിശേഷിപ്പിക്കാവൂ എന്നതും പണ്ഡിതന്മാര്‍ ഏകകണ്ഠമായി പറയുന്നു. തിരുമുടി കൈവശമുണ്ടായിട്ടും ആഇശ(റ) അടക്കമുള്ള പാണ്ഡിത്യത്തിലും നേതൃത്വത്തിലും മികച്ചുനിന്ന സ്വഹാബികളാരും അത് രോഗശമനത്തിനുപയോഗിക്കാതിരുന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രവാചകന്റെ കൂടെ ജീവിച്ചിരുന്നവര്‍ക്ക് അവിടുത്തെ മരണാനന്തരവും ആ സാന്നിധ്യം അയവിറക്കാനാണ് അവര്‍ക്ക് മുടി നല്‍കിയത്. അതിനാല്‍ അധികപേരും തിരുകേശം തങ്ങളോടൊപ്പം ഖബ്‌റടക്കാന്‍ വസ്വിയ്യത്ത് ചെയ്യുകയായിരുന്നു. തിരുശേഷിപ്പുകള്‍ പ്രവാചക സ്‌നേഹത്തിന്റെ പ്രതീകമാക്കി അല്ലാഹുവിനോട് മാത്രം ബറകത്ത് തേടാന്‍ ഉപയോഗിക്കുമ്പോള്‍ അതനുവദനീയമാണ്. എന്നാല്‍, വ്യക്തമായ തെളിവിലൂടെ സമര്‍ഥിക്കാവുന്ന രീതിയില്‍ തിരുശേഷിപ്പുകളില്‍ യാതൊന്നും ഇന്ന് അവശേഷിക്കുന്നില്ല എന്നതാണ് സൂക്ഷ്മ നിരീക്ഷകരുടെയും ഗവേഷകരുടെയും ഹദീസ് പണ്ഡിതന്മാരുടെയും ഏകോപിച്ച അഭിപ്രായം.
സ്വഹാബികളും അവരുടെ അനുയായികളും തങ്ങള്‍ക്ക് ലഭിച്ച തിരുശേഷിപ്പ് മറ്റാര്‍ക്കെങ്കിലും നല്‍കാന്‍ സന്നദ്ധരായിരുന്നില്ല. അവരത് തങ്ങളുടെ ഖബ്‌റുകളില്‍ മൃതദേഹത്തോടൊപ്പം വെക്കാന്‍ വസ്വിയ്യത്ത് ചെയ്തു. തിരുമേനിയുടെ വടി, പുതപ്പ്, ചെരിപ്പ് മുതലായവയൊന്നും യഥാര്‍ഥമാണെന്ന് തെളിയിക്കാനാവില്ല. ചരിത്രകാരനും വിഖ്യാത പണ്ഡിതനുമായ അഹ്മദ് തൈമൂര്‍ ബാഷ 'തിരുശേഷിപ്പുകള്‍' എന്ന കൃതിയില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. വിഖ്യാത പുരാവസ്തു ഗവേഷകനായ ഡോക്ടര്‍ അഫീഫ് അല്‍ബഹ്‌നസി പറയുന്നു: ''പ്രവാചകന്റേതെന്ന് പറയുന്ന ശേഷിപ്പുകള്‍ ശാസ്ത്ര പരിശോധനക്ക് വിധേയമാക്കി. കാലഗണനയില്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലേതാണെന്ന് അനുമാനിക്കാമെങ്കിലും അത് നബി(സ)യുടേതാണെന്നതിന് ഒരു തെളിവും ലഭ്യമല്ല.'' തിരുമേനിയുടെ കാല്‍പാദം പതിഞ്ഞതെന്ന് വിശേഷിപ്പിക്കുന്ന വ്യത്യസ്തമായ ഏഴു കല്ലുകളുണ്ട് ലോകത്ത്. സഈദു ബ്‌നുല്‍ മുസയ്യിബ് (റ) തന്റെ പിതാവ് പറഞ്ഞതായി ഉദ്ധരിക്കുന്നു: ഞങ്ങള്‍ നബി(സ) തിരുമേനിക്ക് വൃക്ഷച്ചുവട്ടില്‍ ബൈഅത്ത് ചെയ്തു. അടുത്ത വര്‍ഷം ഞങ്ങളാ സ്ഥലം തെരഞ്ഞു. കണ്ടെത്താനായില്ല. തിരുമേനിയുടെ ജന്മസ്ഥലവും ജന്മദിനവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അബ്ബാസിയാ ഖലീഫ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകള്‍ താര്‍ത്താര്‍ പടനായകന്‍ ഹോലാകോ കണ്ടെടുത്ത് ചുട്ടുകളഞ്ഞതായി ചരിത്രം രേഖപ്പെടുത്തുന്നു.
അതിനാല്‍ തബര്‍റുകിന് നമ്മുടെ മുമ്പിലുള്ള അനുവദനീയമായ മാര്‍ഗങ്ങളിതാണ്: ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍, സച്ചരിതരുടെ പ്രാര്‍ഥന. സംസം വെള്ളം, ഈത്തപ്പഴം, അത്താഴം എന്നിവയും ബറകത്തു തേടി ഉപയോഗിക്കാം. വിശുദ്ധ മക്കയും മദീനയും അല്‍അഖ്‌സ്വായും ബറകത്തിനു വേണ്ടി ലക്ഷ്യമാക്കാം. റമദാന്‍, ദുല്‍ഹജ്ജ് പത്ത് ദിവസം, തശ്‌രീഖ് ദിനങ്ങള്‍, ലൈലത്തുല്‍ ഖദ്ര്‍, ജുമുഅ ദിവസം, രാവിന്റെ അന്ത്യയാമം എന്നീ സമയങ്ങള്‍ ബറകത്തിനു വേണ്ടി ഉപയോഗപ്പെടുത്താം. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാവണം നമ്മുടെ കര്‍മങ്ങളുടെ യഥാര്‍ഥ വഴികാട്ടി.
സുകൃതവാന്മാരും സച്ചരിതരും രക്തസാക്ഷികളുമെല്ലാം അല്ലാഹു അനുഗ്രഹിച്ച വ്യക്തിത്വങ്ങളാണ്. അവരുടെ ജീവിതകാലത്ത് അല്ലാഹു അവരുടെ പ്രാര്‍ഥന സ്വീകരിക്കും. എന്നാല്‍ മരണാനന്തരം അവര്‍ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തിനോ അവരുടെ ഖബ്‌റിനോ യാതൊരു ബറകത്തുമില്ല. പണ്ഡിതന്മാരുടെ ശരീരത്തെയല്ല പാണ്ഡിത്യത്തെയാണ് ആദരിക്കേണ്ടത്. ശ്മശാനങ്ങള്‍ ബറകത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നത് വ്യക്തമായി നിരോധിക്കപ്പെട്ട കാര്യമാണ്: ''യഹൂദരെയും ക്രിസ്ത്യാനികളെയും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ പ്രവാചകന്മാരുടെ ശ്മശാനങ്ങള്‍ ആരാധനാ സ്ഥലമാക്കി.'' സുജൂദ് ചെയ്യുകയും പ്രാര്‍ഥിക്കുകയുംചെയ്യുന്ന സ്ഥലമാണല്ലോ ആരാധനാലയം. ബറകത്ത് അല്ലാഹുവില്‍ നിന്ന് മാത്രം തേടുന്നതാണ് അനുവദനീയമായ തബര്‍റുക്. മറ്റുള്ളതെല്ലാം നിഷിദ്ധമത്രെ. 
msaleemmv@gmail.com

Tuesday, May 31, 2011

പ്രിതിരോധത്തിലായ കേശവാഹകസംഘം

 പത്രങ്ങളിലും ചാനലുകളിലും ഒരു വിഷയം വാര്‍ത്തയാകും മുമ്പാണ് ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തിരുകേശത്തിന്റെ വിഷയത്തിലും അപ്രകാരമായിരുന്നു സംഭവിച്ചത്. മീഡിയകളോ സംഘടനകളോ വിഷയം ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ബ്ളോഗുകളിലും വിഷയം കത്തിക്കയറി. കേശവാഹകസംഘത്തെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയതും ഈ ഇടപെടലുകളായിരുന്നു എന്ന് വ്യക്തം. ആദ്യത്തെ ഉദാഹരണമായിരുന്നു ഇവര്‍ കേശപ്രചാരണത്തിന് വേണ്ടി തുടങ്ങിയ അറബി വെബസൈറ്റ്. സംഘടനയിലെ ഉലമാക്കളുടെ ഫോട്ടോകള്‍ സൈറ്റിന്റെ  മുകളില്‍ തന്നെയുള്ളതു കെണ്ട് സൈറ്റിന്റെ പിന്നണിയിലാരെണ്ണതില്‍ അവ്യക്തതയുണ്ടായില്ല. വിശദീകരണത്തോടൊപ്പം ഖസ്രജിയുടെ വീട്ടിലുള്ള മുക്കാല്‍ മീറ്ററോളം നീളമുള്ള വലിയൊരു മുടിക്കെട്ടിന്റെ ചിത്രവും. ചിത്രങ്ങള്‍ വ്യാപകമാവുകയും ഒറ്റനോട്ടത്തില്‍ തന്നെ മുടിയുടെ ഉറവിടം വ്യാജമാണെന്ന് സ്വന്തം സൈറ്റിലൂടെ തെളിഞ്ഞ സ്ഥിതിക്ക് പലരും അത് അങ്ങിനെ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വച്ചു. ഒരു പക്ഷെ നാളെ സൈറ്റ് ഇതു പോലെ കണ്ടെന്ന് വരില്ല എന്ന കമന്റും. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന ചിത്രമാണെന്ന വാദത്തിനുമറപടി കൂടിയായിരുന്നു ഈ ചിത്രം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഈമാന്‍ഗൈഡ് എന്ന സൈറ്റില്‍ 9.3.2011 ന് രാത്രി വരെയുണ്ടായിരുന്ന ലേഖനവും ചിത്രവും അതോടെ അപ്രത്യക്ഷമായി. ശ്രദ്ധേയന്‍ എന്ന ബ്ളോഗറുടെ കരിനാക്ക് എന്ന ബ്ളോഗിലൂടെയുള്ള അഞ്ച് ലേഖനങ്ങളായിരുന്നു കാന്തപുരത്തിന്റെ തിരുകേശത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തു കൊണ്ടുവന്നത് എന്നതാവും ശരി. വൃെമറവല്യമി.രീാ എന്ന ബ്ളോഗിലൂടെയാണ് ഖസ്രജിയുടെ വീട്ടിലുള്ള മുടിക്കെട്ടുകളുടെ വന്‍ശേഖരവും പുറത്ത് വന്നത്. ശത്രമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഇതിനെ തുടര്‍ന്ന് നടന്നു. ഇതു കൂടാതെ ഓണ്‍ ക്ളാസ്റൂമുകളും സജീവമായിരുന്നു. പള്ളിയല്ല ഉസ്താദെ പള്ളയാണ് പ്രശ്നം(ഫെബ്രു.9),തിരുമുടിയാട്ടം രണ്ടാം ഖണ്ഡം (മാര്‍ച്ച്-3),  തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം (മാര്‍ച്ച്-13), ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും (മാര്‍ച്ച്-20), നുണപ്പള്ളിയുടെ അവസാനത്തെ ആണി(മെയ്-8) എന്നിവയായിരുന്നു പോസ്റ്റുകള്‍. ഈ അഞ്ച് പോസറ്റില്‍ മാത്രം ഇതിനകം 1200 കമന്റുകളുണ്ട്. ജമാഅത്തിന് കീഴിലെ ഡാറ്റാബാങ്ക് തയ്യാറാക്കിയ മവോലല്യമമേവ.യഹീഴുീ.രീാ എന്ന ബ്ളോഗ് ആയിരുന്നു ഈ വിഷയത്തില്‍ ഏറ്റവും സന്ദര്‍ശനം നടന്ന ബ്ളോഗ്. തദ്വിഷയമായി വന്ന മുഴുവന്‍ സംഘടനകളും ആനുകാലികങ്ങളും നടത്തിയ ഇടപെടലുകള്‍ മുഴുവന്‍ ഇതില്‍ കാണാം. വിവിധ സംഘടനകളുടെ ലേഖനങ്ങള്‍ കൂടാതെ അനുകൂലവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ഖാലിദ് മൂസ, അബ്ദുല്‍ ഹകീം നദ് വി, ഇ.എന്‍ ഇബ്രാഹിം മൌലവി, അബ്ദുസ്സലാം സുല്ലമി, ബഹാവുദ്ദീന്‍ നദ് വി, ഒ.അബ്ദുല്ല, ഒ.എം തരുവണ, മുഹമ്മദ് കാടേരി തുടിങ്ങിയവരുടെ അനുകൂലവും പ്രതികൂലവുമായ ലേഖനങ്ങളും മറ്റു വിശകലനങ്ങളുമുള്‍ക്കൊള്ളുന്ന ബ്ളോഗാണിത്. കൂടാതെ വീഡിയോ ക്ളിപ്പുങുകളും ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബ്ളോഗ് നിര്‍മ്മിച്ച് രണ്ട് മസത്തിനകം 27000 ലധികം പേജ് സന്ദര്‍ശനങ്ങളാണുണ്ടായത്.  നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ളിപ്പുകളും തിരുകേശവക്താക്കളെ വെട്ടിലാക്കി. കാന്തപുരത്തെ പുണ്യവാളസ്ഥനത്തേക്ക് അവരോധിക്കാനായി നടത്തിയ ശ്രമങ്ങളായിരുന്നു തുറന്നു കാട്ടിയത്.കാന്തപുരത്തിന് നബി തങ്ങളുമായി വലിയ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി വ്യവസ്ഥാപിമായ നിലയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാന്തപുരത്തെയും നബിയെയും ഒരുമിച്ച് സ്വപനം കാണുന്ന അനവധി ആളുകളുണ്ടെന്ന് മാത്രമല്ല വളരെ കൌതുകകരമായ സ്വപ്നങ്ങളാണ് വ്യാപകമായി വിപണിയില്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. കാന്തപുരവും മര്‍ക്കസും എന്ന സി.ഡി പറയുന്നതിപ്രകാരമാണ്, ഒരു ഇ.കെ ക്കാരന്‍ നേതാവ്. നബി(സ)യെ സ്വപ്നം കാണാന്‍ ധാരാളമായി സ്വലാത്ത് ചൊല്ലി കാത്തിരുന്നു. അങ്ങനെ ഒരു വലിയ ക്യൂവില്‍ നട്ടുച്ച സമയത്ത് ഞാന്‍ ചെന്ന് നിന്നു. അങ്ങനെ കയറി നോക്കുമ്പോള്‍ കാണുന്നത് കാന്തപരത്തെയാണ്. എ.പി ഉസ്താദാണ്. സുബ്ഹാനല്ല..ഞാന്‍ റസൂലിനെ കാണാനായിരുന്നല്ലോ വന്നത്..അപ്പോ കാന്തപുരം പറഞ്ഞു. റസൂലപ്പുറത്തുണ്ട്. അവിടേക്ക് പോവാന്‍ ടിക്കറ്റ് മുറിച്ചു കൊടുക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ മനസ്സിലാക്കി അല്ലാഹുവിന്റ റസൂലിലേക്കെത്താന്‍ ഇക്കാലത്ത് പറ്റിയവരുണ്ടെങ്കില്‍ അത് ഞാന്‍ തുടരുന്ന വിഭാഗമല്ല, മറിച്ച് കാന്തപര#ം മാത്രമാണ്. ഞാനതോടുകൂടി ഗ്രൂപ്പ് വിട്ടു.  മറ്റൊരു കഥ കാന്തപുരത്തിനോടത്ത ഒരാള്‍ക്ക് ചെറിയൊരകല്‍ച്ച. ഉസ്താദിന്റെ അഭിപ്രായത്തോട് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുള്ള ഒരു വലിയ മനുഷ്യന്‍ എന്നോട് പറഞ്ഞു. ഞാനൊരിക്കല്‍ റസൂലിനെ സ്വപ്നത്തില്‍ കണ്ടു.അപ്പോള്‍ നബി വന്ന് അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ സ്രേഷ്ടത വിവരിക്കുകയാണ്. അയാള്‍ വിചാരിച്ചു അബൂബക്കര്‍ സിദ്ധീഖ(റ)ന്റെ സ്രേഷ്ടതയിലെനിക്കൊരു സംശയവുമില്ലല്ലോ. അപ്പോഴാണ് എനിക്ക് മനസ്സിലായത് അബൂബക്കര്‍ സിദ്ദീഖിനെ കുറിച്ചല്ല ഈ പറയുന്നത് കാന്തപുരം അബൂബക്കറിനെ കുറിച്ചാണല്ലോ. അഥവാ അദ്ദേഹത്തോട് നിങ്ങളെതിര് നില്‍ക്കരുത് എന്നാണ് പറയുന്നത്.  ഇത് മാത്രമല്ല കാന്തപുരത്തെ മഹത്വവല്‍കരിച്ച് അദ്ദേഹത്തെയൊരു അവതാരപുരഷനായി  അവതരിപ്പിക്കന്നതിന്റെ തങ്ങളുമായി ഒരാത്മീയമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഈ തരത്തില്‍ നിരവധി കള്ള സ്വപ്നകഥകള്‍ മെനഞ്ഞെടുത്തതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു മര്‍കസില്‍ പ്രഖ്യാപിച്ച. പ്രവാചകന്‍ തിരുകേശം കൈമാറാനാവശ്യപ്പെട്ടുള്ള സ്വപ്നകഥയും. ഇതിന് പുറമേ ഖുര്‍ആന്‍ ആയത്തുകള്‍ ദുരര്‍ഥം നല്‍കി വല്ലുഹാ എന്നാല്‍ പ്രവാചകമുഖമാണെന്നും വല്ലൈലി എന്നാല്‍ തിരുകേശമാണെന്നും പറഞ്ഞ് നേതാവിന് സ്തുതിപാടി പ്രസംഗിക്കുന്ന ഖണ്ഡനമണ്ഡനക്കാരും വിരളമല്ല. മറ്റൊരു രസകരമായ വസ്തുത ഇവിടെ തിരുകേശത്തിനൊരുത്തമ കേന്ദ്രമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെ കുറിച്ച് അറബിനാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ എവിടെയും മുടിയെകുറിച്ച് വിവരിക്കുന്നില്ല. (ഗള്‍ഫ് ടൈംസ് 13.3.2011, ഹജ് ആന്റ് ഉംറ-മെയ് ലക്കം) എന്തിനാണ് ഈ ഒളിച്ചു കളിയെന്നത് അപ്പോഴും ദുരൂഹമായി തന്നെ കിടക്കുന്നു.


Twitter Delicious Facebook Digg Stumbleupon Favorites More