പത്രങ്ങളിലും ചാനലുകളിലും ഒരു വിഷയം വാര്‍ത്തയാകും മുമ്പാണ് ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തിരുകേശത്തിന്റെ വിഷയത്തിലും അപ്രകാരമായിരുന്നു സംഭവിച്ചത്. മീഡിയകളോ സംഘടനകളോ വിഷയം ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ബ്ളോഗുകളിലും വിഷയം കത്തിക്കയറി. കേശവാഹകസംഘത്തെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയതും ഈ ഇടപെടലുകളായിരുന്നു എന്ന് വ്യക്തം. ആദ്യത്തെ ഉദാഹരണമായിരുന്നു ഇവര്‍ കേശപ്രചാരണത്തിന് വേണ്ടി തുടങ്ങിയ അറബി വെബസൈറ്റ്. സംഘടനയിലെ ഉലമാക്കളുടെ ഫോട്ടോകള്‍ സൈറ്റിന്റെ മുകളില്‍ തന്നെയുള്ളതു കെണ്ട് സൈറ്റിന്റെ പിന്നണിയിലാരെണ്ണതില്‍ അവ്യക്തതയുണ്ടായില്ല. വിശദീകരണത്തോടൊപ്പം ഖസ്രജിയുടെ വീട്ടിലുള്ള മുക്കാല്‍ മീറ്ററോളം നീളമുള്ള വലിയൊരു മുടിക്കെട്ടിന്റെ ചിത്രവും. ചിത്രങ്ങള്‍ വ്യാപകമാവുകയും ഒറ്റനോട്ടത്തില്‍ തന്നെ മുടിയുടെ ഉറവിടം വ്യാജമാണെന്ന് സ്വന്തം സൈറ്റിലൂടെ തെളിഞ്ഞ സ്ഥിതിക്ക് പലരും അത് അങ്ങിനെ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വച്ചു. ഒരു പക്ഷെ നാളെ സൈറ്റ് ഇതു പോലെ കണ്ടെന്ന് വരില്ല എന്ന കമന്റും. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന ചിത്രമാണെന്ന വാദത്തിനുമറപടി കൂടിയായിരുന്നു ഈ ചിത്രം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഈമാന്‍ഗൈഡ് എന്ന സൈറ്റില്‍ 9.3.2011 ന് രാത്രി വരെയുണ്ടായിരുന്ന ലേഖനവും ചിത്രവും അതോടെ അപ്രത്യക്ഷമായി. ശ്രദ്ധേയന്‍ എന്ന ബ്ളോഗറുടെ കരിനാക്ക് എന്ന ബ്ളോഗിലൂടെയുള്ള അഞ്ച് ലേഖനങ്ങളായിരുന്നു കാന്തപുരത്തിന്റെ തിരുകേശത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തു കൊണ്ടുവന്നത് എന്നതാവും ശരി. വൃെമറവല്യമി.രീാ എന്ന ബ്ളോഗിലൂടെയാണ് ഖസ്രജിയുടെ വീട്ടിലുള്ള മുടിക്കെട്ടുകളുടെ വന്‍ശേഖരവും പുറത്ത് വന്നത്. ശത്രമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഇതിനെ തുടര്‍ന്ന് നടന്നു. ഇതു കൂടാതെ ഓണ്‍ ക്ളാസ്റൂമുകളും സജീവമായിരുന്നു. പള്ളിയല്ല ഉസ്താദെ പള്ളയാണ് പ്രശ്നം(ഫെബ്രു.9),തിരുമുടിയാട്ടം രണ്ടാം ഖണ്ഡം (മാര്‍ച്ച്-3), തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം (മാര്‍ച്ച്-13), ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും (മാര്‍ച്ച്-20), നുണപ്പള്ളിയുടെ അവസാനത്തെ ആണി(മെയ്-8) എന്നിവയായിരുന്നു പോസ്റ്റുകള്‍. ഈ അഞ്ച് പോസറ്റില്‍ മാത്രം ഇതിനകം 1200 കമന്റുകളുണ്ട്. ജമാഅത്തിന് കീഴിലെ ഡാറ്റാബാങ്ക് തയ്യാറാക്കിയ മവോലല്യമമേവ.യഹീഴുീ.രീാ എന്ന ബ്ളോഗ് ആയിരുന്നു ഈ വിഷയത്തില്‍ ഏറ്റവും സന്ദര്‍ശനം നടന്ന ബ്ളോഗ്. തദ്വിഷയമായി വന്ന മുഴുവന്‍ സംഘടനകളും ആനുകാലികങ്ങളും നടത്തിയ ഇടപെടലുകള്‍ മുഴുവന്‍ ഇതില്‍ കാണാം. വിവിധ സംഘടനകളുടെ ലേഖനങ്ങള്‍ കൂടാതെ അനുകൂലവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ഖാലിദ് മൂസ, അബ്ദുല്‍ ഹകീം നദ് വി, ഇ.എന്‍ ഇബ്രാഹിം മൌലവി, അബ്ദുസ്സലാം സുല്ലമി, ബഹാവുദ്ദീന്‍ നദ് വി, ഒ.അബ്ദുല്ല, ഒ.എം തരുവണ, മുഹമ്മദ് കാടേരി തുടിങ്ങിയവരുടെ അനുകൂലവും പ്രതികൂലവുമായ ലേഖനങ്ങളും മറ്റു വിശകലനങ്ങളുമുള്‍ക്കൊള്ളുന്ന ബ്ളോഗാണിത്. കൂടാതെ വീഡിയോ ക്ളിപ്പുങുകളും ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബ്ളോഗ് നിര്‍മ്മിച്ച് രണ്ട് മസത്തിനകം 27000 ലധികം പേജ് സന്ദര്‍ശനങ്ങളാണുണ്ടായത്. നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ളിപ്പുകളും തിരുകേശവക്താക്കളെ വെട്ടിലാക്കി. കാന്തപുരത്തെ പുണ്യവാളസ്ഥനത്തേക്ക് അവരോധിക്കാനായി നടത്തിയ ശ്രമങ്ങളായിരുന്നു തുറന്നു കാട്ടിയത്.കാന്തപുരത്തിന് നബി തങ്ങളുമായി വലിയ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി വ്യവസ്ഥാപിമായ നിലയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാന്തപുരത്തെയും നബിയെയും ഒരുമിച്ച് സ്വപനം കാണുന്ന അനവധി ആളുകളുണ്ടെന്ന് മാത്രമല്ല വളരെ കൌതുകകരമായ സ്വപ്നങ്ങളാണ് വ്യാപകമായി വിപണിയില്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. കാന്തപുരവും മര്‍ക്കസും എന്ന സി.ഡി പറയുന്നതിപ്രകാരമാണ്, ഒരു ഇ.കെ ക്കാരന്‍ നേതാവ്. നബി(സ)യെ സ്വപ്നം കാണാന്‍ ധാരാളമായി സ്വലാത്ത് ചൊല്ലി കാത്തിരുന്നു. അങ്ങനെ ഒരു വലിയ ക്യൂവില്‍ നട്ടുച്ച സമയത്ത് ഞാന്‍ ചെന്ന് നിന്നു. അങ്ങനെ കയറി നോക്കുമ്പോള്‍ കാണുന്നത് കാന്തപരത്തെയാണ്. എ.പി ഉസ്താദാണ്. സുബ്ഹാനല്ല..ഞാന്‍ റസൂലിനെ കാണാനായിരുന്നല്ലോ വന്നത്..അപ്പോ കാന്തപുരം പറഞ്ഞു. റസൂലപ്പുറത്തുണ്ട്. അവിടേക്ക് പോവാന്‍ ടിക്കറ്റ് മുറിച്ചു കൊടുക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ മനസ്സിലാക്കി അല്ലാഹുവിന്റ റസൂലിലേക്കെത്താന്‍ ഇക്കാലത്ത് പറ്റിയവരുണ്ടെങ്കില്‍ അത് ഞാന്‍ തുടരുന്ന വിഭാഗമല്ല, മറിച്ച് കാന്തപര#ം മാത്രമാണ്. ഞാനതോടുകൂടി ഗ്രൂപ്പ് വിട്ടു. മറ്റൊരു കഥ കാന്തപുരത്തിനോടത്ത ഒരാള്‍ക്ക് ചെറിയൊരകല്‍ച്ച. ഉസ്താദിന്റെ അഭിപ്രായത്തോട് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുള്ള ഒരു വലിയ മനുഷ്യന്‍ എന്നോട് പറഞ്ഞു. ഞാനൊരിക്കല്‍ റസൂലിനെ സ്വപ്നത്തില്‍ കണ്ടു.അപ്പോള്‍ നബി വന്ന് അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ സ്രേഷ്ടത വിവരിക്കുകയാണ്. അയാള്‍ വിചാരിച്ചു അബൂബക്കര്‍ സിദ്ധീഖ(റ)ന്റെ സ്രേഷ്ടതയിലെനിക്കൊരു സംശയവുമില്ലല്ലോ. അപ്പോഴാണ് എനിക്ക് മനസ്സിലായത് അബൂബക്കര്‍ സിദ്ദീഖിനെ കുറിച്ചല്ല ഈ പറയുന്നത് കാന്തപുരം അബൂബക്കറിനെ കുറിച്ചാണല്ലോ. അഥവാ അദ്ദേഹത്തോട് നിങ്ങളെതിര് നില്‍ക്കരുത് എന്നാണ് പറയുന്നത്. ഇത് മാത്രമല്ല കാന്തപുരത്തെ മഹത്വവല്‍കരിച്ച് അദ്ദേഹത്തെയൊരു അവതാരപുരഷനായി അവതരിപ്പിക്കന്നതിന്റെ തങ്ങളുമായി ഒരാത്മീയമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഈ തരത്തില്‍ നിരവധി കള്ള സ്വപ്നകഥകള്‍ മെനഞ്ഞെടുത്തതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു മര്‍കസില്‍ പ്രഖ്യാപിച്ച. പ്രവാചകന്‍ തിരുകേശം കൈമാറാനാവശ്യപ്പെട്ടുള്ള സ്വപ്നകഥയും. ഇതിന് പുറമേ ഖുര്‍ആന്‍ ആയത്തുകള്‍ ദുരര്‍ഥം നല്‍കി വല്ലുഹാ എന്നാല്‍ പ്രവാചകമുഖമാണെന്നും വല്ലൈലി എന്നാല്‍ തിരുകേശമാണെന്നും പറഞ്ഞ് നേതാവിന് സ്തുതിപാടി പ്രസംഗിക്കുന്ന ഖണ്ഡനമണ്ഡനക്കാരും വിരളമല്ല. മറ്റൊരു രസകരമായ വസ്തുത ഇവിടെ തിരുകേശത്തിനൊരുത്തമ കേന്ദ്രമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെ കുറിച്ച് അറബിനാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ എവിടെയും മുടിയെകുറിച്ച് വിവരിക്കുന്നില്ല. (ഗള്‍ഫ് ടൈംസ് 13.3.2011, ഹജ് ആന്റ് ഉംറ-മെയ് ലക്കം) എന്തിനാണ് ഈ ഒളിച്ചു കളിയെന്നത് അപ്പോഴും ദുരൂഹമായി തന്നെ കിടക്കുന്നു.
1 comments:
തിരുകേശം പരാമര്‍ശിക്കാതെ സൗദി പ്രസിദ്ധീകരണത്തില്‍ മര്‍കസിന്റെ ലേഖശം
http://www.madhyamam.com/news/83217/110530
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...