ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Friday, April 29, 2011

മിത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലെ ബാബ



 
കാഷ് കൗണ്ടറില്ലാത്ത ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍! കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയുടെ പി.ആര്‍.ഒ, ഐ.സി.യുവിന് മുന്നില്‍നിന്ന് കാല്‍ക്കുലേറ്ററില്‍ പെരുക്കിയ ആറക്ക സംഖ്യ കണ്ട് തലപെരുത്ത് പുട്ടപര്‍ത്തിയിലേക്ക് വണ്ടി കയറിയവരെ അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു അത്. പ്രശാന്തി നിലയത്തിലെ സത്യസായി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍ പലതുകൊണ്ടും അദ്ഭുതങ്ങളുടെ കലവറയായിരുന്നു. അഞ്ചു നയാപൈസപോലും വാങ്ങാതെ, ലക്ഷങ്ങളുടെ ചികിത്സ നടത്തിത്തരുന്ന ഹൈടെക് ആശുപത്രി ലോകത്തില്‍തന്നെ അപൂര്‍വം. മാത്രമല്ല, ലോക പ്രശസ്തരായ ഡോക്ടര്‍മാരുടെ സേവനമാണ് കിട്ടുന്നത്. ജാതിയോ മതമോ പ്രമാണിത്തമോ ഒന്നും നോക്കുന്നില്ല. ചികിത്സ രോഗത്തിന്റെ ഗൗരവമനുസരിച്ച് മുന്‍ഗണനാ ക്രമത്തിലാണ്. തിരിച്ചുപോവുമ്പോള്‍ വഴിച്ചെലവിനുള്ള കാശും അത്യാവശ്യക്കാര്‍ക്ക് വാങ്ങാം.

ജീവിതശൈലീരോഗങ്ങളുടെ അന്താരാഷ്ട്ര തലസ്ഥാനമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മധ്യവര്‍ഗത്തിന് സായിബാബയുമായുള്ള പ്രധാന ബന്ധം ഈ ആശുപത്രികളിലൂടെയാണ്. ആന്ധ്രയിലെ പുട്ടപര്‍ത്തിയിലും, ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിലുമായി രണ്ട് അത്യാധുനിക ആശുപത്രികള്‍ വഴി, കിടപ്പാടം വില്‍ക്കാതെ ഹൃദയത്തെ രക്ഷപ്പെടുത്തിയവര്‍ ഒട്ടനവധി. നാല്‍പ്പതിനായിരം കോടിയോളം വരുന്ന സായി ട്രസ്റ്റിന്റെ സിംഹഭാഗവും അതുരസേവനഫവിദ്യാഭ്യാസ മേഖലകളില്‍ തന്നെ. ട്രസ്റ്റ് നടത്തുന്ന 1800 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവേശം തികച്ചും സൗജന്യം.'ഹിന്ദു നല്ല ഹിന്ദുവായും മുസല്‍മാന്‍ നല്ല മുസല്‍മാനായും കൃസ്ത്യാനി നല്ല കൃസ്ത്യാനിയായും തുടരട്ടെ എന്ന് ആശംസിക്കാറുള്ള' ബാബയാവട്ടെ സ്ഥാപനങ്ങള്‍ തീര്‍ത്തും മതേതരമായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.
ഈ സാമൂഹിക സേവനം തന്നെയാണ് സായിബാബയുടെ ഏറ്റവും വലിയ തന്ത്രമെന്ന് വിമര്‍ശവും ശക്തമാണ്. ആള്‍ദൈവ വ്യവസായം നടത്തുന്നു എന്ന് ആരോപണമുയര്‍ന്ന ബാബയുടെ മുന്‍ഗാമികള്‍ക്കോ പിന്‍ഗാമികള്‍ക്കോ ഒന്നും തന്നെ തങ്ങളില്‍ വന്നു നിറയുന്ന ഭീമമായ മൂലധനത്തെ ഇത്രയും കണ്ട് സേവന മേഖലകളിലേക്ക് തിരിച്ചുവിടാന്‍ കഴിഞ്ഞിട്ടില്ല. ആഡംബരകാറുകളിലും, വെണ്ണക്കല്‍ കെട്ടിടങ്ങളിലും, ലക്ഷങ്ങള്‍ കോഴ കൊടുക്കേണ്ട സ്വാശ്രയ കോളജുകളിലും, ഭീമമായ ഫീസുവാങ്ങുന്ന ആശുപത്രികളിലും, തലയെണ്ണി  ഫീസ് വാങ്ങുന്ന യോഗാഫധ്യാന കൂട്ടായ്മകളിലുമൊക്കെയാണ് അവര്‍ അഭിരമിക്കുന്നത്. സേവനം സ്‌നേഹം എന്നൊക്കെ പ്രഭാഷണം നടത്തുമെങ്കിലും  വലുതായൊന്നും  പ്രയോഗത്തില്‍ ഇല്ലാത്ത അവസ്ഥ. എന്നാല്‍ ബാബയോ, 1960 വരെ സ്വന്തം നാട്ടില്‍നിന്നുപോലും കടുത്ത എതിര്‍പ്പ്  നേരിട്ട ഇദ്ദേഹം സേവനങ്ങളിലൂടെ ലോക ശ്രദ്ധ നേടി.
എന്നാല്‍, ഈ സേവനങ്ങള്‍ക്കൊക്കെ പിറകില്‍ പ്രവര്‍ത്തിക്കുന്നത് വിശ്വാസ ചുഷണമാണെന്നാണ് ബാബയെപ്പറ്റി ഉയരുന്ന ഏറ്റവും വലിയ അക്ഷേപം. പൊതുജനാരോഗ്യവും പ്രാഥമിക സൗകര്യങ്ങളും ഭരണകൂടത്തിന് ഉറപ്പുവരുത്താന്‍ കഴിയാത്തതിന്റെ പോരായ്മയും ഇവിടെ പ്രകടമാണ്്. പുട്ടപര്‍ത്തിയിലെയും വൈറ്റ് ഫീല്‍ഡിലെയും വിമാനത്താവളവും റെയില്‍വെസ്‌റ്റേഷനും സ്‌റ്റേഡിയവും ആശുപത്രികളും മാത്രമല്ല, മൂത്രപ്പുരകള്‍പോലും സായീ ട്രസ്റ്റ് നിര്‍മിച്ചതാണ്. കര്‍ണാടകയിലെ അനന്താവൂര്‍ നഗരം മറ്റൊരു ഉദാഹരണമാണ്. ഇവിടെ 61 ദശലക്ഷം യു.എസ് ഡോളറിന്റെ ധനസഹായം നേടിയെടുത്താണ് സായീ ട്രസ്റ്റ് ലോക നിലവാരത്തിലുള്ള കുടിവെള്ള പദ്ധതി ഒരുക്കിയത്. ചെന്നൈ നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി, ആന്ധ്രയിലെ കൃഷ്ണാ നദിയില്‍നിന്ന് വെള്ളം വിട്ടുതരാന്‍ അന്നത്തെ മുഖ്യമന്ത്രി ജയലളിത അഭ്യര്‍ഥിച്ചത് ബാബയോടാണ്. അദ്ദേഹത്തിന്റെ മധ്യസ്ഥതയിലാണ് ചെന്നൈക്ക് കുടിവെള്ളം കിട്ടിയതും. അസാധ്യമെന്ന് തോന്നുന്നവ നടപ്പാക്കി തങ്ങളെ സഹായിക്കുന്ന ദൈവമായി സാധാരണക്കാര്‍ ബാബയെ പൂജിക്കുന്നതില്‍ പിന്നെ അദ്ഭുതമുണ്ടോ?

സായി ഹോസ്പിറ്റലുകള്‍ സൗജന്യമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നതിന്റെ ഒരു പ്രധാന ഘടകവും വിശ്വാസം തന്നെയാണ്. പുറത്ത് ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഡോക്ടര്‍മാര്‍ ഇവിടെ സൗജന്യ സേവനം ചെയ്യുന്നു. വിരമിച്ച നൂറുകണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഇവിടെ പ്രതിഫലം പറ്റാതെ ജോലി നോക്കുന്നത്. വര്‍ഷത്തില്‍ ഒരു മാസം പുട്ടപര്‍ത്തിയില്‍പോയി 'പാപമോചനത്തിനായി' ജോലി ചെയ്യുകയെന്നത് സായീഭക്തര്‍ക്ക് നേര്‍ച്ചയായി മാറിയിട്ടുണ്ട്.
സേവനത്തിന്റെ വാതായനങ്ങള്‍ തുറന്നിടുക വഴി വിമര്‍ശകരുടെ വായ ഒരു പരിധിവരെ അടപ്പിക്കാന്‍ അദ്ദേഹത്തിനായി. ദൈവത്തിനും മുകളിലായി ബാബ ഉയരുകയാണെന്നും , 'ഓം സായിറാം' എന്ന മന്ത്രം നാരായണായക്കു പകരം 'ഹിരണ്യായ നമ' ചൊല്ലിയ ഹിരണ്യകശിപുവിനെ ഓര്‍മിപ്പിക്കുന്നു എന്ന് ആദ്യഘട്ടത്തില്‍ വിമള്‍ശങ്ങള്‍ ഉന്നയിച്ച സംഘ്പരിവാര്‍ സംഘടനകള്‍ തന്നെ പിന്നീട് 'സനാതന ധര്‍മങ്ങളുടെ വിധിദാതാവായി' ബാബയെ വാഴ്ത്തി. മാനസാന്തരപ്പെട്ട നക്‌സലുകളും കലാപകാരികളും കാന്തക്കല്ലിലേക്കെന്നപോലെ പുട്ടപര്‍ത്തിയിലേക്ക് ആകര്‍ഷിക്കപ്പെട്ടപ്പോള്‍ ബാബ തരംഗമായി. 
 
ഏറ്റവും ഒടുവില്‍ ചിലര്‍ പ്രചരിപ്പിച്ചത്  നോസ്ട്രാഡാമസിന്റെ പ്രവചനത്തില്‍ ഇന്ത്യ ഒരു സന്യാസി ഭരിക്കുമെന്ന് പറയുന്നുണ്ടെന്നും അത് ബാബയായിരിക്കുമെന്നുമാണ്്. രാഷ്ട്രീയ രംഗത്ത് ശിഷ്യ സമ്പത്ത് ഏറെയുണ്ടായിരുന്നെങ്കിലും അധികാര രാഷ്ട്രീയത്തിലേക്ക് ബാബ പോയതുമില്ല. മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മയുടെ തലയില്‍ ചവിട്ടി ബാബ അനുഗ്രഹിക്കുന്ന ചിത്രം ഏറെക്കാലം പ്രചരിച്ചിരുന്നു. മൂന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു തൊട്ട്  ശാന്തമായ ഒരു പുഴ പോലെ ഒഴുകുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ. ബാബയുടെ അനുയായികളായ പ്രശസ്തരുടെ നിര നീളും. എന്തിനധികം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന ഒരു സൈദ്ധാന്തികന്‍പോലും സായീദര്‍ശനത്തിന്റെ പേരില്‍ വിവാദക്കുരുക്കില്‍ പെട്ടിട്ടുണ്ട്.
സൂഫീജീവിതം നയിച്ച് സമാധിയടഞ്ഞ ഷിര്‍ദിബാബയുടെ  പുനര്‍ജന്മമാണ് സായിബാബയെന്ന വിശ്വാസം വലിയ വംശപരമ്പരയുടെ പൈതൃകവും ഇദ്ദേഹത്തിന് നേടിക്കൊടുത്തു. 14ാം വയസ്സില്‍ കരിന്തേള്‍ കുത്തേറ്റ് മണിക്കൂറുകളോളം അബോധാവസ്ഥയിലായ സത്യനാരായണ രാജുവെന്ന 14കാരന്‍ ഉണര്‍ന്നെണീറ്റത് ഷിര്‍ദിബാബയുടെ പുനരവതാരമാണെന്ന വാദവുമായാണ്. (എന്നാല്‍, ഷിര്‍ദിബാബയുടെ അനുയായികള്‍ ഇപ്പോഴും ഇത് സമ്മതിച്ചുതരില്ല. മഹാരാഷ്ട്രയിലെ ഷിര്‍ദിയില്‍ എവിടെയും സായിബാബയുടെ ഒരു പടം പോലുമില്ല)  അന്തരീക്ഷത്തില്‍നിന്ന് വിഭൂതി എടുക്കുകയും കല്ലുകളെ മി~ായിയാക്കുകയും ചെയ്യുന്ന ആ ബാലന്‍ പിന്നെ മാനംമുട്ടെ വളരുകയായി.
 
ഇന്ത്യന്‍ ആത്മീയതയുടെ കയറ്റുമതി സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊടുത്തതും ബാബ തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഇന്ന് 118 രാജ്യങ്ങളിലായി ലക്ഷങ്ങളാണ് ഇദ്ദേഹത്തിന് ഭക്തരായുള്ളത്. യഥാര്‍ഥത്തില്‍ സോഷ്യോഫപൊളിറ്റിക്കല്‍ വിദ്യാര്‍ഥികളൊക്കെ തട്ടുകളാക്കി തിരിച്ച് വിമര്‍ശനാത്മകമായി പ~ിക്കേണ്ടതാണ് ബാബയുടെ വളര്‍ച്ചയും ഉയര്‍ച്ചയും.ഒരിക്കലും ഒരു മികച്ച പ്രഭാഷകനായിരുന്നില്ല ഇദ്ദേഹം. ചെറിയ കാമറക്കുമുന്നില്‍ പിടിക്കപ്പെടുന്ന രീതിയില്‍ മോശം മാജിക്കുകാരനും. ആരാധകര്‍ പ്രചരിപ്പിക്കുന്നതുപോലെ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഹിന്ദു സനാതന ധര്‍മങ്ങളിലുമൊന്നും അപാരമായ പിടിപാടും അദ്ദേഹത്തിനില്ലായിരുന്നു.ഏതൊരാള്‍ക്കും പറയാവുന്ന, എങ്ങനെയും വ്യാഖ്യാനിക്കാവുന്ന കുറെ ഉപദേശങ്ങളും മറ്റുമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ കണ്ടുവരാറ്.വര്‍ഷങ്ങളായി പത്രം വായിക്കുകയോ ടെലിവിഷന്‍ കാണുകയോ ബാബ ചെയ്യാറില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായിവൃന്ദം ഇക്കാര്യങ്ങളെല്ലാം ആവോളം ഉള്ളവരായിരുന്നു. മാസ് ഹിസ്റ്റീരിയയും കോര്‍പറേറ്റ് ഫമീഡിയാമാനേജുമെന്റും ഒന്നിച്ച് പ്രവര്‍ത്തിച്ചാലുണ്ടാവുന്ന ഉന്നതിയാണ് ബാബയുടെ ഇന്ന് കാണുന്ന ജീവിതവിജയം.
പൊതുജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും വിവാദങ്ങളും ചികഞ്ഞുനോക്കിയാല്‍ സത്യ സായിബാബയില്‍നിന്ന് സന്തോഷ് മാധവനിലേക്കും സ്വാമി നിത്യാനന്ദയിലേക്കുമുള്ള ദൂരം ചെറുതാ-ണെന്നതും വ്യക്തമാണ്. ഏതൊരു ശരാശരി ഇന്ത്യന്‍ ആള്‍ദൈവത്തെയും പോലെ ലൈംഗിക അപവാദങ്ങളും അഴിമതിക്കഥകളും ദൂരൂഹമായ കൊലപാതകങ്ങളും വധശ്രമവുമൊക്കെ നിറഞ്ഞതാണ് ബാബയുടെ എഴുതപ്പെടാത്ത ജീവചരിത്രം. ദീര്‍ഘകാലം സായീഭക്തനായി പ്രശാന്തി നിലയത്തില്‍ കഴിഞ്ഞുകൂടിയ താള്‍ബ്രൂക്ക് എന്ന ജര്‍മന്‍ സായിപ്പ് എഴുതിയ 'ലോര്‍ഡ് ഓഫ് ദി എയര്‍' (വായുഭഗവാന്‍) എന്ന പുസ്തകത്തില്‍ ബാബയുടെ രതിവൈകൃതങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. സ്ത്രീ പീഡനവും സ്വവര്‍ഗരതിയും ബാലപീഡനവുമെല്ലാം തെളിവുസഹിതം വിവരിക്കുന്ന താള്‍ ബ്രൂക്ക്, അടിയന്തിരമായി ചികിത്സ വേണ്ടുന്ന ചിത്തരോഗിയാണ് ബാബയെന്നാണ് പറയുന്നത്. ആശ്രമത്തിലെ അന്തേവാസികളായ സ്ത്രീകളെ നേരിട്ടുകണ്ട്.
 
പ്രമുഖ യുക്തിവാദി ബി. പ്രേമാനന്ദ് എഴുതിയ 'സായീദാസികള്‍' എന്ന പുസ്തകവും വിവാദ കൊടുങ്കാറ്റുയര്‍ത്തിയിരുന്നു. വന്ധ്യത പരിഹരിക്കാനെന്നപേരില്‍ ബാബ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് പലരും തുറന്നുപറഞ്ഞു. താന്‍ ശിവന്റെ അവതാരമാണെന്നും അതിനാല്‍ ഒന്നും സംഭവിക്കില്ലെന്നും വിശ്വസിപ്പിച്ചാണത്രെ ചൂഷണം. ചിലരാവട്ടെ, 'ഭഗവാനുമായി' സഹശയനം നടത്തുന്നത് വലിയൊരു കാര്യമായും കരുതി. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പത്തുവര്‍ഷം മുമ്പ് 'ഇന്ത്യാ ടുഡെ'ബാബക്കെതിരെ കവര്‍സ്‌റ്റോറി പ്രസിദ്ധീകരിക്കാനുള്ള ധൈര്യം കാട്ടിയിരുന്നു. ബാബ ജീവിച്ചിരിക്കുമ്പോള്‍ ഒരു മാധ്യമം നടത്തിയ ഏറ്റവും വലിയ വിമര്‍ശവും ഇതുതന്നെയായിരുന്നു.
 
അധികാരത്തര്‍ക്കവും  പണത്തിന്റെ കുത്തൊഴുക്കും മൂലം  പുട്ടപര്‍ത്തിയില്‍ പലതവണ വെടിയൊച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. സായിബാബ തന്നെ രണ്ടുതവണ കൊലപാതകികളില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 1993 ജൂണ്‍ ആറിന് രാത്രി പുട്ടപര്‍ത്തിയിലെ സായി ആശ്രമത്തില്‍ സ്വാമിയുടെ അരുമ ശിഷ്യന്മാരായ ആറുപേരാണ് കൊല്ലപ്പെട്ടത്. സംഭവം നടന്നതിന്റെ പിറ്റേ ദിവസം എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എസ്.ബി. ചവാന്‍ ബാബയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നു! ആ കേസ് പോയ വഴി ഇന്നും ആര്‍ക്കുമറിയില്ല.

ഈ അധികാരത്തര്‍ക്കങ്ങളുടെ തുടര്‍ പ്രകമ്പനങ്ങള്‍ സായീ ആശ്രമത്തില്‍ ഇപ്പോഴും തുടരുകയാണ്്. അഞ്ചാം വയസ്സ് മുതല്‍ ബാബക്കൊപ്പമുള്ള എം.ബി.എ ബിരുദ ധാരിയാ സത്യജിത്തിന്റെ നിയന്ത്രണത്തിലാവും ട്രസ്റ്റ് എന്ന് അഭ്യൂഹമുണ്ട്. സായിബാബയുടെ സഹോദര പുത്രന്‍ രത്‌നാകരന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു. ഇതു രണ്ടുമല്ല, സ്വത്തുക്കള്‍ കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സായീട്രസ്റ്റിന്റെ നാല്‍പ്പതിനായിരം കോടിയോളം വരുന്ന സ്വത്തില്‍ കണ്ണുനട്ട് തര്‍ക്കം രൂക്ഷമാവുമ്പോഴും സായീ ഭക്തര്‍ പുതിയൊരു ബാബയെ കാത്തിരിക്കുകയാണ്. താന്‍ പ്രേംസായി എന്ന പേരില്‍ ആന്ധ്രയില്‍ തന്നെ പുനര്‍ജനിക്കുമെന്നാണ് ബാബ നേരത്തെ നടത്തിയ പ്രവചനം. താന്‍ 96 വയസ്സിലെ സമാധിയാവൂ എന്ന് ബാബ നേരത്തെ നടത്തിയ പ്രവചനം അസ്ഥാനത്തായെങ്കിലും ഭക്തര്‍ പുതിയ 'കൊച്ചുസായി'യെ കാത്തിരിക്കയാണ്.
പക്ഷേ, അതിനിടയിലും ഇന്ത്യ കാത്തിരിക്കുന്നത് ബാബയുടെ സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്ന രീതിയില്‍ അധികാര കൈമാറ്റം നടത്താന്‍ കഴിയുമോ എന്നതിലാണ്. പതിനായിരങ്ങള്‍ക്ക് അനുഗ്രഹമായ സേവന പ്രവര്‍ത്തനങ്ങള്‍ നിലക്കാതിരിക്കട്ടെ എന്നുതന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. 
 



സായി ബാബ /അങ്ങിനെ അവസാന കള്ളവും പൊളിഞ്ഞിരിക്കുന്നു -യു. കലാനാഥന്‍


ഏപ്രില്‍ 28, 2011 6:00pm-ന്


പരിചിതമോ അപരിചിതമോ ആയ ഏതൊരു ജീവജാലത്തിന്റെയും മരണം ഒരു സഹജീവി എന്ന നിലയില്‍ എനിക്ക് വ്യസനമുണ്ടാക്കാറുണ്ട്. ബാബയുടെ മരണവാര്‍ത്ത കേള്‍ക്കുമ്പോഴും എനിക്ക് അതേ വികാരമാണ്. പക്ഷെ മറ്റു മനുഷ്യരുടെ മരണങ്ങള്‍ നല്‍കുന്നതിനേക്കാളുപരിയായ ആലോചനകള്‍ക്ക് ഈ 'ദിവ്യാവതാര'ത്തിന്റെ തിരോധാനം വഴിതുറക്കുന്നു. എന്നെയോ നിങ്ങളെയോ പോലെ വെറുമൊരു 'മനുഷ്യന്‍' അല്ലല്ലോ ശ്രീമാന്‍ ബാബ. ദൈവത്തിന്റെ അവതാരമായ താന്‍ 96ാം വയസിലേ മരിക്കൂ എന്നും അതു വരെ പൂര്‍ണ ആരോഗ്യവാനായി ജീവിക്കും എന്നുമായിരുന്നു ഈ ദൈവപുരുഷന്റെ അരുളപ്പാടുകള്‍.(ബാബയുടെ കേളി ഭൂഖണ്ഡങ്ങള്‍ക്കപ്പുറം പരത്തിയ അരുമശിഷ്യന്‍ എച്ച്.എസ്. ഹിസ്ലാപ്പ് എഴുതിയ 'ഭഗവാന്‍ സത്യസായി ബാബയുടെ സംഭാഷണങ്ങള്‍' എന്ന പുസ്തകം നോക്കുക)പക്ഷെ 85ാം വയസില്‍ സായി ബാബ മരണപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി കരള്‍, ഹൃദയരോഗ ബാധിതനായിരുന്ന ഇദ്ദേഹം എല്ലുപൊടിഞ്ഞു പോകുന്ന osteoporosis എന്ന രോഗത്താലും പീഡിതനായിരുന്നു. ഭക്തര്‍ക്ക് ആയുസും ആരോഗ്യവും നല്‍കി സംരക്ഷിക്കുമെന്ന് അവകാശപ്പെടുന്ന ദൈവാവതാരം അവസാന ദിവസങ്ങളില്‍ ശ്വാസം കഴിച്ചത് പോലും ശാസ്ത്ര പുരോഗതിയുടെ പിന്തുണയാല്‍ സാധാരണ മനുഷ്യര്‍ നിര്‍മിച്ച യന്ത്രങ്ങളുടെ സഹായത്തോടെയാണ്. ഭക്തര്‍ക്ക് രോഗം വന്നാല്‍ തന്നെ ദര്‍ശിച്ച്, സൌഖ്യം നേടണം എന്ന് പറയുന്ന ആള്‍ദൈവം സ്വന്തം ജീവന്‍ പിടിച്ചു നിര്‍ത്താന്‍ യന്ത്രങ്ങളെ ആശ്രയിച്ചത് എന്തിനാണാവോ? സമാനമായ ലീലാവിലാസങ്ങളുമായി അനുയായികളെ സംഘടിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് പണം പിടുങ്ങുന്ന അമൃതാനന്ദമയിയെപ്പോലുള്ള നിരവധി സഹദേവീ ദേവന്‍മാര്‍ ഈ മഹാരാജ്യത്തുണ്ടായിരുന്നല്ലോ.
ആദ്യം ഷിര്‍ദിയിലെ സായി ബാബയുടെ അവതാരമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ദൈവത്തിന്റെ അവതാരപുരുഷനാണ് താനെന്നാണ് ഈ സ്വയം പ്രഖ്യാപിത ദൈവം അവകാശപ്പെട്ടിരുന്നത്. ഒരിക്കല്‍ പോലും ദിവ്യത്വം അവകാശപ്പെട്ടിട്ടില്ലാത്ത ഷിര്‍ദിയിലെ സായിബാബക്ക് മേല്‍ അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ മൂലം ജനം ഭഗവാന്‍ പട്ടം ചാര്‍ത്തിക്കൊടുക്കുകയായിരുന്നു. എന്നാല്‍ കണ്‍കെട്ട്^കയ്യടക്ക് വിദ്യകള്‍ പ്രയോഗിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് പുട്ടപര്‍ത്തിയിലെ സായിബാബ ദൈവം കളിച്ചത്. ആയിരത്തോളം ദിവ്യാല്‍ഭുതങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് ബാബയും അയാളുടെ സ്തുതിപ്പാട്ടുകാരും പ്രചരിപ്പിച്ചിരുന്നത്^ വാസ്തവമെന്താണ്? പ്രമുഖ മജീഷ്യന്‍ ജുനിയര്‍ സര്‍ക്കാറിനൊപ്പം മാജിക് പഠിച്ചയാളാണ് ബാബ. ശൂന്യതയില്‍ നിന്ന് ഭസ്മം വരുത്തി ഭക്തര്‍ക്ക് നല്‍കലായിരുന്നു ഇദ്ദേഹത്തിന്റെ ജനപ്രിയ ദിവ്യാല്‍ഭുതം. കഞ്ഞിവെള്ളത്തില്‍ കുഴച്ച് വിരലുകള്‍ക്കിടയില്‍ തേച്ചുവെക്കുന്ന ഭസ്മക്കട്ട ഭക്തര്‍ക്ക് മുന്നില്‍ പൊടിച്ച് വിതരണം ചെയ്യുന്ന-കുട്ടികള്‍ക്ക്  പോലും കാണിക്കാവുന്ന ഈ 'അത്ഭുതപ്രവര്‍ത്തി' ബാബയേക്കാള്‍ മനോഹരമായി ചെയ്യുന്നവരാണ് നമ്മുടെ ആര്‍.കെ.മലയത്ത്, ഗോപിനാഥ് മുതുക്കാട്, പ്രദീപ് ഹൌഡിനി തുടങ്ങിയ മാന്ത്രികരെല്ലാം. ജനങ്ങളെ ചൂഷണം ചെയ്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കണമെന്ന കുടിലബുദ്ധി ഇല്ലാത്തതിനാല്‍ അവരാരും മാന്ത്രിക കലയിലെ പ്രാവീണ്യം ദുരുപയോഗം ചെയ്യുന്നില്ലെന്ന് മാത്രം. തന്റെ കാപട്യങ്ങള്‍ മറച്ചുവെക്കാനും കാരുണ്യമുഖം പ്രദര്‍ശിപ്പിക്കാനുമായി വൈദ്യശാസ്ത്ര വിദ്യയുടെ സാധ്യതകള്‍ പ്രയോഗപ്പെടുത്തുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആശുപത്രി സമുച്ചയം ബാബ പണിതിട്ടുണ്ട് എന്നത് വളരെ നല്ല കാര്യം തന്നെ. പക്ഷെ അതിനായി ചെലവിട്ടത് ഭക്തജനങ്ങളെ വഞ്ചിച്ച് സമ്പാദിച്ച കോടികളാണ്. തന്റെ സ്വയം നിര്‍മിത ദിവത്യമായിരുന്നു ഈ രംഗത്തും ബാബയുടെ മൂലധനം. ഡോ. കോവൂരിന്റെയും ബി. പ്രേമാനന്ദിന്റെയും നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പു തന്നെ യുക്തിവാദി സംഘം ബാബയുടെ ഒടിവിദ്യകളെല്ലാം പൊളിച്ചുകാണിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ മരണത്തിലൂടെ ബാബയുടെ അവശേഷിച്ച കള്ളവും പൊളിഞ്ഞിരിക്കുന്നു. ബാബക്ക് മുന്നില്‍ വിധേയരായി വണങ്ങി നില്‍ക്കുന്ന ഭരണത്തലവന്‍മാരുടെയും  ശാസ്ത്രജ്ഞരുടെയും മറ്റും മുഖങ്ങള്‍ മനസില്‍ തെളിയുന്നു. ബുദ്ധിജീവികളും സാമാന്യ ഭക്തജനങ്ങളും സത്യം മനസിലാക്കുന്നതിനും അത് തുറന്ന് സമ്മതിക്കുന്നതിനുമുള്ള 'ദിവ്യാവസര'മായി ഈ സന്ദര്‍ഭം ഉപയോഗിക്കും എന്ന് പ്രത്യാശിക്കട്ടെ.

(ബാബയുടെ അവസാന നാളില്‍ കലാനാഥന്‍ മാഷ് ഫോണില്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് താല്‍പര്യം balanced നിലപാടുകളാകയാല്‍ (ഒരു സ്പൂണ്‍ തേന്‍:ഒരു സ്പൂണ്‍ വിഷം) അവയുടെ ഇടയില്‍ ഇട്ട് ഈbold അഭിപ്രായത്തെ മലിനമാക്കണ്ട എന്ന് കരുതി സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലും മെയില്‍ ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുന്നു. വെബ് മാധ്യമങ്ങളിലും ബ്ലോഗുകളിലും അനുവാദം ചോദിക്കാതെ ഉപയോഗിക്കാവുന്നതാണ്)


Thursday, April 28, 2011

ദൊഢമാളൂരില്‍ ബാബ പുനരവതരിക്കുമെന്ന്


ദൊഢമാളൂര്‍: പുനര്‍ജന്മ സങ്കല്‍പത്തിന്റെ പേരില്‍ കര്‍ണാടകയിലെ ഒരു ഗ്രാമം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. പരേതനായ  സായിബാബ പ്രേമസായി എന്ന പേരില്‍ പുനര്‍ജനിക്കുമെന്നു ഭക്തര്‍ വിശ്വസിക്കുന്ന ദൊഢമാളൂര്‍ ഗ്രാമമാണ് വാര്‍ത്താകേന്ദ്രമാകുന്നത്. ബംഗളൂരു-മൈസൂര്‍ ദേശീയപാതയില്‍ മാണ്ഡ്യക്കടുത്ത ഉറക്കം തൂങ്ങിക്കിടക്കുന്ന ഈ ഗ്രാമത്തിലേക്ക് വരുംനാളുകളില്‍ സായിഭക്തര്‍ പ്രവഹിക്കും.സായിബാബയുടെ കടുത്ത ഭക്തനായ ഒരു സ്വാമി രചിച്ച 'ശ്രീ സത്യസായി-അനന്തസായി' എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിശ്വാസം. ഒരിക്കല്‍ സായിബാബ ഈ ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന തന്നോട് അദ്ദേഹത്തിന് കലിയുഗത്തില്‍ മൂന്ന് അവതാരങ്ങളുണ്ടാവുമെന്നും മൂന്നാമത്തേത് പ്രേമസായി എന്ന പേരില്‍ ഈ ഗ്രാമത്തില്‍ ജനിക്കുമെന്നും പറഞ്ഞത്രെ. രണ്ടാമത്തെ അവതാരം താനാണെന്നും ആദ്യത്തേത് ഷിര്‍ദ്ദിസായിയാണെന്നും അദ്ദേഹം പറഞ്ഞതായി സ്വാമി എഴുതുന്നു. '60കളില്‍ നടന്ന ആ സന്ദര്‍ശനത്തിനിടയില്‍  ഒരു വീടും ബാബ ചൂണ്ടിക്കാണിച്ചു കൊടുത്തത്രെ.
എന്നാല്‍, ഇതേക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണുള്ളത്. ഇവിടെ ഒരു കൃഷ്ണക്ഷേത്രം നടത്തുന്ന രാമദാസ് പറയുന്നത്, 2023നു ശേഷമാണ് പ്രേമസായി ഇവിടെ ജനിക്കുകയെന്നാണത്രെ. കുറേക്കാലം മുമ്പ് മരിച്ച നാരായണ കസ്തൂരി എന്ന തന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് സ്ത്രീജന്മമെടുത്ത് അടുത്തുള്ള ഭദ്രാവതി എന്ന ഗ്രാമത്തില്‍ അവതരിക്കുമ്പോള്‍ ഈ ഗ്രാമത്തിലെ ഒരാള്‍ അവരെ കല്യാണം കഴിച്ച് പ്രേമസായിക്ക് ജന്മം കൊടുക്കുമത്രെ. ഇന്ന് നീ എന്റെ സഹായിയും നാളെ അമ്മയുമാകുമെന്ന് സായിബാബ അയാളോട് പറഞ്ഞതായാണ് കരുതപ്പെടുന്നത്. കന്‍വ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ദൊഢമാളൂര്‍ സായിബാബയുടെ പുനരവതാരശേഷം ഗുണപര്‍ഥി എന്നറിയപ്പെടുമെന്നാണ് ഗ്രാമീണരില്‍ ചിലരുടെ വിശ്വാസം.



Monday, April 25, 2011

മരിച്ചു കഴിഞ്ഞ ആൾ ദൈവം


 ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽ‌പ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.

ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും  കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടു. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലായിരുന്നു. ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു.ഒടുവില് അദ്ദേഹവും(24.4.2011)  മരണത്തിന് കീഴടങ്ങി.


   
സായിബാബയുടെ മാജിക്കുകൾ കാണുക

ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത്  ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും




   ഗോപിനാഥ് മുതുകാടിന്റെ അൽഭുത പ്രവർത്തികൾ



എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ  രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്. 
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ  കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.


http://aksharakood.blogspot.com/2011/04/blog-post_23.html

COMMENDS

നൗഷാദ് അകമ്പാടം said...

കൊള്ളാം ..ശക്തമായ ഭാഷയില്‍
നന്നായി പറഞ്ഞു..
ഈ വിഷയം ഞാനുമൊന്ന് എഴുതണമെന്ന് കരുതിയതായിരുന്നു..
ഒപ്പം ക്ലിപ്പിങ്സ് ചേര്‍ത്തതും ആകര്‍ഷകമായി..

മരിക്കുന്ന ദൈവങ്ങള്‍ക്ക് ഭജന പാടുന്ന ആരാധക ലക്ഷങ്ങള്‍ക്ക്
തിരിച്ചറിവുണ്ടാകാന്‍ ഇനിയും വൈകുന്നതിലാണല്‍ഭുതം!

ആശംസകള്‍!

naseer said...

വിശ്വാസികളെ മുഴുവന്‍ ചൂഷണം ചെയ്ത്‌ സായിബാബ ഉണ്ടാക്കിയത് 40000 കോടി രൂപയുടെ ആസ്തിയാണത്രെ ! അത്രയും ചിലവഴിച്ചാലും അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല.. എന്തായാലും ചൂഷണം ചെയ്ത പണം അദ്ദേഹത്തിന്നു ഉപകാരപ്പെട്ടില്ലന്കിലും നഷ്ടപ്പെട്ടിട്ടില്ല.. ഗവര്‍മെണ്ട് ഏറ്റെടുക്കുമെന്നാണ് പത്രവാര്‍ത്ത..

Anonymous said...

"ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം"

അത് 'അവന്‍' ആണെന്ന് ആരുപറഞ്ഞു ഹേ? അത് 'അവള്‍' ആണ്. 
മാത്രവുമല്ല സായിബാബ എന്ന ഈ ആളെ വരച്ചതിനോ, അവഹേളിച്ചതിനോ ആരും കൊല്ലപ്പെടുകയോ ആരുടേയും കൈവട്ടിമാറ്റപ്പെടുകയോ ചെയ്തിട്ടില്ല.

Anonymous said...

കുറേയെണ്ണത്തിനു കൃമികടിതുടങ്ങിയിട്ട് കുറേയായി, ആ മനുഷ്യന്‍ ജീവിക്കുകയോ മരിക്കുകയോ എന്തെങ്കിലുമാകട്ടെ മരിക്കാന്‍ കിടക്കുന്ന ഒരാളെ ഇങ്ങനെ അവഹേളിക്കാമോ? ഇവിടെ കണ്ട അറബിപ്പെണ്ണുങ്ങളുടെ രോമം ആരാധിക്കുകയും അതുകഴുകിയ വെള്ളത്തിന് ക്യൂ നില്‍ക്കുകയും ചെയ്യുക എന്നിട്ട് നേരെ തിരിഞ്ഞ് മറ്റുള്ളവരെ കുറ്റം പറയുകയും ചെയ്യുക നാണമില്ലാത്ത വര്‍ഗ്ഗം.

abdulkadernayaranghadi said...

സ്വന്തം പേരുപോലും എഴുതാൻ ധൈര്യമില്ലാത്ത ഒരു അഞാതൻ മറുപടി അർഹിക്കുന്നില്ല.എന്നിരുന്നാലും ഇത് വായിക്കുന്നവർക്കായി രണ്ടു വരി കുറിക്കാം ദൈവത്തെ അവൻ എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കാനാണ് അല്ലാതെ ഈ അഞാതൻ വിളിച്ചുക്കൂവുന്നത് പോലെ ദൈവം ആണായതുകൊണ്ടല്ല. പിന്നെ മരിക്കാൻ കിടക്കുന്ന ആളെ ഇങ്ങിനെ അവഹേളിക്കണോ എന്ന് പറയുന്ന അഞാതൻ മനസ്സിലാക്കുക ദൈവമാണെന്ന് വാദിച്ച് അൽഭുത പ്രവർത്തികളാണെന്ന് തെറ്റു ധരിപ്പിച്ച് ആളുകളെ ചൂഷണം ചെയ്ത ഒരാളെ കുറിച്ച് ഒന്നും പറയല്ലെ എന്ന് പറയുന്നത് ശരിയല്ല താങ്കൾ വ്യക്തമായ പേരും അഡ്ര്സ്സുമായി വന്നാൽ വിശദമായി മറുപടിതരാം ഇങ്ങിനെ അഞാതനായി കമന്റാനാണ് ഭാവമെങ്കിൽ തങ്കളുടെ അഭിപ്രായങ്ങൾ ഒഴിവാക്കുന്നതാണെന്ന് അറീയിക്കുന്നു താങ്കളെ ബാധിച്ചിരിക്കുന്ന കണ്ണുകടിരോഗത്തിന് ചികിത്സ ആവശ്യമാണ്.

വി ബി എന്‍ said...

താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷെ പണ്ട് ഇതുപോലെ തന്നെയുള്ള ഒരു മനുഷ്യന്‍ വന്നു വിളിച്ചു പറഞ്ഞ 'ബ്ലണ്ടറുകള്‍ ' എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ക്ക് ഇതിനെ ചോദ്യം ചെയ്യാന്‍ എന്താണവകാശം?

abdulkadernayaranghadi said...

വിബി എൻ ഉദേശിച്ച ആൾ ആരെണെന്ന് വ്യക്തമാക്കിയാലെ താങ്കളുടെ ചോദ്യം മനസിലാകുകയുള്ളൂ.

വി ബി എന്‍ said...

താങ്കളുടെ പോസ്റ്റും എന്റെ കമന്റും വായിക്കുന്ന, മനസിലാക്കണം എന്നാഗ്രഹമുള്ള ആര്‍ക്കും മനസിലാകും ഞാന്‍ എന്താണുദ്ദേശിച്ചത് എന്ന്.

abdulkadernayaranghadi said...

@VBN നാരായൺ രാജു എന്നയാളെകുറിച്ചുള്ള എന്റെ പോസ്റ്റിൽ ഞാൻ അദേഹത്തിന്റെ പേരും ഫോട്ടോയും ഉൾപെടുത്തിയിടുണ്ട് അതുവായിച്ച് താങ്കൾ നൽകിയ കമന്റിൽ അരെയാണ് ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാൻ താങ്കൾ എന്തിനാണ് മടിക്കുന്നത്?മറച്ചുവെക്കാതെ അഭിപ്രായങ്ങൾ തുറന്ന് പറയൂ സുഹ്രത്തേ

വി ബി എന്‍ said...

ഞാന്‍ പറഞ്ഞത്‌ താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ , ഞാന്‍ മുന്‍പ്‌ എഴുതിയ കമന്റ് ഒന്ന് കൂടി വായിക്കുക. അതില്‍ കൂടുതല്‍ ഒന്നും എനിക്ക് അതേപ്പറ്റി പറയാനില്ല.

പിന്നെ ഒരു സംശയം.

>>>ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം<<<<

സത്യസായിബാബ ദൈവമാണെന്ന ചിലരുടെ വിശ്വാസം പോലെ താങ്കളുടെ വിശാസം മാത്രമല്ലെ ഇതും. അല്ലാതെ ആധികാരികമായി അങ്ങനെ പറയാന്‍ എന്ത് തെളിവാണ് ഉള്ളത്? താങ്കള്‍ ഇങ്ങനെ വിശ്വസിക്കുമ്പോള്‍ വേറെ ഒരു വിശാസം വെച്ചുപുലര്‍ത്തുന്നവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്കെന്താണ് അവകാശം?

abdulkadernayaranghadi said...

@VBN
ഈ പ്രബഞ്ചത്തിന് ഒരു നാഥനുണ്ടെന്ന വിശ്വാസം മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്. നിരീശ്വരവാദികളൊഴികെ എല്ലാവരും ഈ സത്യം അംഗീകരിക്കും മനുഷ്യനെ ദൈവമാക്കുന്ന വിശ്വാസത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.

ഹൈന്ദവവേദദര്‍ശനം അവതാരസങ്കല്‍പത്തിനെതിരാണ്. അത് ഹിന്ദുമത വിശ്വാസത്തിന്റെ ഭാഗമേയല്ല, പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്.

ദൈവം മനുഷ്യശരീര രൂപമണിയുന്നവനാണെന്ന വിശ്വാസത്തെ ഭഗവത്ഗീത ശക്തമായെതിര്‍ക്കുന്നു:
"അവജാനന്തി മാം മൂഢാഃ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം.
മോഘാശാ മോഘകര്‍മാണോ മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസൂരീം ചൈവ പ്രകൃതിം മോഹിനീം ശ്രിതാഃ''
(ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ ഭാവത്തെ അറിയാത്ത മൂഢ•ാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി നിന്ദിക്കുന്നു. അങ്ങനെ എന്നെ ധരിക്കുന്നവരുടെ ആശകളും അവര്‍ ചെയ്യുന്ന കര്‍മങ്ങളും അവര്‍ക്കുള്ള ജ്ഞാനവും നിഷ്ഫലങ്ങളാണ്. അവര്‍ അവിവേകികളും മനസ്സിനെ മോഹിപ്പിക്കുന്ന രാക്ഷസപ്രകൃതിയെയും അസുരപ്രകൃതിയെയും ആശ്രയിച്ചുള്ളവരാകുന്നു.) (അധ്യായം 9, രാജവിദ്യാരാജ ഗുഹ്യയോഗം, ശ്ളോകം: 11, 12)

വി ബി എന്‍ said...

>>>>>ഈ പ്രബഞ്ചത്തിന് ഒരു നാഥനുണ്ടെന്ന വിശ്വാസം മനുഷ്യബുദ്ധി അംഗീകരിക്കുന്ന കാര്യമാണ്....
മനുഷ്യനെ ദൈവമാക്കുന്ന വിശ്വാസത്തെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്.<<<<<

ചോദ്യം ചെയ്യാതെ പ്രപഞ്ചത്തിനു നാഥന്‍ ഉണ്ടെന്നു അംഗീകരിക്കുന്ന നിങ്ങള്‍ സത്യസായി ബാബ ദൈവമാണെന്ന് പറയുന്നതിനെ ചോദ്യം ചെയ്യുന്നതിന്റെ മാനദണ്ഡം എന്താണ്?

വി ബി എന്‍ said...

നാഥനുണ്ട് എന്ന് മനുഷ്യബുദ്ധി ഏതു രീതിയിലാണ്‌ അംഗീകരിച്ചത്? 

"അവന് അന്ത്യമില്ല അവൻ അരൂപിയാണ്" എന്നൊക്കെ താങ്കള്‍ എങ്ങിനെയാണ്‌ മനസിലാക്കിയത്?

abdulkadernayaranghadi said...

@VBNആദ്യം നൽകിയ കമന്റിൽ സൂചിപ്പിച്ച വെക്തിയെ ഇതുവരെ വ്യക്തമാക്കിയിട്ടില്ല, തുടർന്ന് താങ്കൾഉന്നയിച്ച ചോദ്യത്തിന് ഉത്തരം നൽകിയിട്ടും ആ വിഷയത്തെകുറിച്ച് വീണ്ടും ചോദിക്കുന്നു.അതിനാൽ താങ്കൾ ആദ്യമായിചെയ്യേണ്ടത് ആദ്യകമന്റിൽ ഉദേശിച്ചവെക്തിആരാണെന്ന് തുറന്ന് പറയുക രണ്ടാമതായി വിബിൻ പ്രതിനിധീകരിക്കുന്ന ആശയംഏതാണെന്ന് മനസിലാക്കിതരുക(മതവിശ്വാസിയാണോ,മതവിരുദ്ധനാണോ)അതിനുശേഷം ഈ വിഷയത്തിൽ നമുക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാം

വി ബി എന്‍ said...

>>>>>താങ്കൾ ആദ്യമായിചെയ്യേണ്ടത് ആദ്യകമന്റിൽ ഉദേശിച്ചവെക്തിആരാണെന്ന് തുറന്ന് പറയുക <<<<

ഞാന്‍ താങ്കള്‍ ചോദിച്ച ചോദ്യത്തിന് മനസിലാക്കെണ്ടവര്‍ക്ക് മനസിലാകുന്ന രീതിയില്‍ ഉത്തരം പറഞ്ഞു കഴിഞ്ഞു. അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല എന്നും പറഞ്ഞു കഴിഞ്ഞു.

>>>>> രണ്ടാമതായി വിബിൻ പ്രതിനിധീകരിക്കുന്ന ആശയംഏതാണെന്ന് മനസിലാക്കിതരുക<<<<<<

പിന്നെ എന്റെ കാലിലെ മന്ത് മന്തല്ല എന്നും അവന്റെ കാലിലെ മന്താണ് മന്ത് എന്നും പറയുന്ന ഇരട്ടത്താപ്പ് കണ്ടപ്പോള്‍ അതൊന്നു ചൂണ്ടിക്കാണിച്ചു എന്നെ ഉള്ളു. അല്ലാതെ അത് പറഞ്ഞാലേ ഞാന്‍ ഇത് പറയു എന്നുള്ള നിബന്ധന വെച്ചിട്ടുള്ള ചര്ച്ചയ്ക്കൊന്നും ഞാനില്ല. ഞാന്‍ ചോദിച്ചതിനൊക്കെ താങ്കള്‍ മറുപടി നല്‍കണം എന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. ഇത് വായിക്കുന്ന മറ്റുള്ളവര്‍ക്ക് മനസിലകേണ്ട കാര്യങ്ങള്‍ മനസിലായിക്കോളും

സജ്ഞാതന്‍, പി ഒ സ്ഥലനെല്ലൂര്‍, പുപ്പൂന്തറ വടക്ക്. said...

"ദൈവത്തെ അവൻ എന്ന് പറയുന്നത് ദൈവത്തിന്റെ ഏകത്വത്തെ സൂചിപ്പിക്കാനാണ് അല്ലാതെ ഈ അഞാതൻ വിളിച്ചുക്കൂവുന്നത് പോലെ ദൈവം ആണായതുകൊണ്ടല്ല"

അവള്‍ ബഹുവചനമാണെന്ന് അറിഞ്ഞില്ല, ആ ദൈവം ആണല്ലെങ്കില്‍ എനിക്കെന്തുചേതം? ബാക്കി എന്നോട് മറുപടി പറയണമെന്നില്ല V.B.N നോടു പറയാനുള്ളതു തന്നെയാണ് എനിക്ക് അറിയേണ്ടതും.


സജ്ഞാതന്‍, 
പി.ഒ സ്ഥലനെല്ലൂര്‍
പുപ്പൂന്തറ വടക്ക്.

abdulkadernayaranghadi said...

@VBN അന്ധവിശ്വാസമാകുന്ന മന്തിനെവിശ്വാസികളുടെ കാലിൽ വെച്ചുകെട്ടികൊണ്ട് താങ്കൾ സത്യത്തിന് നേരെ കണ്ണടക്കരുത്.മരിച്ച് മണ്ണിലലിയുന്ന മനുഷ്യരെ ദൈവമായി വിശ്വസിക്കുന്നതും ഈ പ്രബഞ്ചത്തേയും അതിലെ അഖില വസ്തുക്കളേയും സ്രഷ്ടിച്ച് പരിപാലിക്കുന്ന സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നതും ഒരോപോലെ നോക്കികാണുന്നത് പ്രകാശവും അന്ധകാരവും തമ്മിൽ അന്തരമില്ലന്ന വാദിക്കുന്നതുപോലുള്ള വിഡ്ഡിത്വമാണ്.വി ബി എൻ അംഗീകരിക്കുന്ന ആശയം തുറന്ന് പറയാൻ ആവശ്യപ്പെട്ടത് ദൈവവിശ്വാസവുമായി ബന്ധപെട്ട ചർച്ചയിൽ പങ്കെടുക്കുന്നയാൾ ദൈവവിശ്വാസിയാണോ ദൈവനിഷേധിയാണോ എന്നറിയേണ്ടത് ആവശ്യമായതിനാലാണ് കാരണം ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദൈവവിശ്വാസിക്ക് നൽകേണ്ട ഉത്തരമല്ല ദൈവനിഷേധിക്ക് നൽകേണ്ടത്. ഉദാഹരണമായി രോഗബാധിതനായി ഡോകടറെ സമീപിക്കുന്നയാളോട് ആയാളെ ബാധിച്ച രോഗത്തിന് മരുന്ന് നിർദേശിക്കുന്നതിന് മുമ്പ് രോഗത്തെകുറിച്ച് ഡോകടർ വിശദമായി ചോദിച്ചറിയാറുണ്ട് പാരമ്പര്യമായി ഉണ്ടാകുന്ന രോഗമാണെങ്കിൽ കുടുംബത്തിൽ ആർക്കെല്ലാമുണ്ട്,മരുന്ന്കഴിച്ചാൽ അലർജിയുണ്ടാകാറുണ്ടോ തുടങ്ങിയ കാര്യങ്ങൾ അതിനാൽ താങ്കളുടെ ആശയം മൂടിവെച്ചുകൊണ്ടു ള്ള ഒരു ചർച്ചക്ക് പ്രസക്തിയില്ല.

abdulkadernayaranghadi said...

സജ്ഞാതന്‍, 
പി.ഒ സ്ഥലനെല്ലൂര്‍
പുപ്പൂന്തറ വടക്ക്.

-----------------------------------
പേരും അഡ്രസ്സുംകൊള്ളാം അടുത്തുള്ള സിറ്റി പാതാളമായിരിക്കും!

റേഷൻ കാർഡിൽ പേരില്ലെ ഇല്ലങ്കിൽ എൽഡീഎഫ്കാരുടെ രണ്ട് രൂപ അരിയും യൂഡീഎഫ്കാരുടെ ഒരു രൂപ അരിയും നഷടപെടും.

വി ബി എന്‍ said...

>>>>ദൈവവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദൈവവിശ്വാസിക്ക് നൽകേണ്ട ഉത്തരമല്ല ദൈവനിഷേധിക്ക് നൽകേണ്ടത്.<<<<<

ഇതെനിക്ക് ഇഷ്ടപ്പെട്ടു..! 

അതായതു കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു മലയാളി ചോദിച്ചാല്‍ അച്യുതാനന്ദന്‍ എന്നും തമിഴന്‍ ചോദിച്ചാല്‍ എ.കെ ആന്‍റണി (അല്ലെങ്കില്‍ വേറെ ഏതെന്കിലും പേര്) എന്നുമാണോ താങ്കള്‍ പറയുക? 

താങ്കളുടെ പോസ്റ്റില്‍ പറഞ്ഞ ഒരു കാര്യത്തെപ്പറ്റിയാണ് ചര്‍ച്ച. അത് ന്യായീകരിക്കാന്‍ താങ്കള്‍ക്ക് ഞാന്‍ പ്രതിനിഥാനം ചെയ്യുന്ന ആശയം മനസിലാകണം എന്ന് പറയുന്നത് തന്നെ താന്കള്‍ പറഞ്ഞതിനോട് താങ്കള്‍ക്ക് തന്നെയുള്ള വിശ്വാസക്കുറവിനെ ആണ് കാണിക്കുന്നത്.

ഞാന്‍ ഇത്രയേ അല്ലെ ചോദിച്ചുള്ളൂ, 

>>>ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം<<<<

സത്യസായിബാബ ദൈവമാണെന്ന ചിലരുടെ വിശ്വാസം പോലെ താങ്കളുടെ വിശാസം മാത്രമല്ലെ ഇതും. അല്ലാതെ ആധികാരികമായി അങ്ങനെ പറയാന്‍ എന്ത് തെളിവാണ് ഉള്ളത്? താങ്കള്‍ ഇങ്ങനെ വിശ്വസിക്കുമ്പോള്‍ വേറെ ഒരു വിശാസം വെച്ചുപുലര്‍ത്തുന്നവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ താങ്കള്‍ക്കെന്താണ് അവകാശം?

നാഥനുണ്ട് എന്ന് മനുഷ്യബുദ്ധി ഏതു രീതിയിലാണ്‌ അംഗീകരിച്ചത്? 

അവന് അന്ത്യമില്ല അവൻ അരൂപിയാണ്" എന്നൊക്കെ താങ്കള്‍ എങ്ങിനെയാണ്‌ മനസിലാക്കിയത്?

ഞാന്‍ പ്രതിനിഥാനം ചെയ്യുന്ന ആശയം വ്യക്തമാക്കാതെ താങ്കള്‍ക്ക് ഇതിനു ഉത്തരം നല്‍കാന്‍ പറ്റില്ല എങ്കില്‍ വിട്ടേക്കു മാഷെ.. എനിക്ക് യാതൊരു പരിഭവവും ഇല്ല. 

പിന്നെ എന്റെ കാലിലെ മന്ത് മന്തല്ല എന്നും അവന്റെ കാലിലെ മന്താണ് മന്ത് എന്നും പറയുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ ആരും വരില്ല എന്ന് കരുതരുത്. മന്തെല്ലാം മന്ത് തന്നെയാണ്.

abdulkadernayaranghadi said...

@VBN
ദൈവവിശ്വാസികളെല്ലാം മന്ത് രോഗം ബാധിച്ചവരാണെന്നാണല്ലോ താങ്കൾ പറയുന്നത് എന്നാൽ ഈ മന്ത് രോഗം ബാധിച്ചവരിൽ താങ്കളും ഉൾപെടുമോ?

വി ബി എന്‍ said...

താങ്കള്‍ക്ക് ഞാന്‍ താങ്കളുടെ പോസ്റ്റുമായി ബന്ധപ്പെടുത്തി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ സാധിക്കുന്നില്ലാത്തതിനാല്‍ ഇനി ഇത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ പോസ്റ്റിനു പുറത്തെ വിഷയം ചര്‍ച്ച ചെയ്യാനാണ് താങ്കള്‍ ശ്രമിക്കുന്നത്. താങ്കളുടെ പോസ്റ്റില്‍ സൂചിപ്പിച്ച കാര്യങ്ങളിലെ തെറ്റ് ഞാന്‍ ചൂണ്ടിക്കാട്ടിയതിനു വിശദീകരണമോ മറുപടിയോ ലഭിക്കാതെ ഇനി ചര്‍ച്ച തുടരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇങ്ങനെ നിരുത്തരവാദപരമായി പോസ്റ്റുകള്‍ ഇടുന്നത് നിറുത്താന്‍ ശ്രമിക്കുക.

abdulkadernayaranghadi said...

@ വി ബി എൻ താങ്കളുടെ ആദ്യകമന്റിൽ സൂചിപ്പിച്ച വെക്തി ആരാണെന്ന് വെളിപ്പെടുത്താതെ കിടന്ന് ഉരുണ്ട്കളിക്കുകയും തുടർന്ന് ദൈവവിശ്വാസവുമായി ബന്ധപെട്ട ചോദ്യമുന്നയിക്കുകയും അതിന് ഭഗവത്ഗീതയിലെ വചനങ്ങൾ ഉദ്ധരിച്ച് മറുപടിനൽകുകയും (ഹൈന്ദവദർശനം ദൈവമനുഷ്യശരീരമണിയുന്നതിന് എതിരാണെന്നതിനെകുറിച്ച് ) ചെയ്തിരുന്നു എന്നാൽ അതിനെകുറിച്ച് ഒന്നും പറയാതെ വീണ്ടും ചോദ്യം ആവർത്തിക്കുകയാണ് ചെയ്യുന്നത് താങ്കൾ ഏത് ആശയക്കാരനാണെന്ന് തുറന്നു പറയാൻ മടിക്കുന്നതിൽ നിന്നും എനിക്ക് മനസ്സിലാകുന്നത് താങ്കൾ അംഗീകരിച്ചിട്ടുള്ള ആശയത്തെകുറിച്ചുള്ള അഞതയാണെന്നാണ്. ഞാൻ അദ്രശ്യനായ ഏകദൈവത്തിൽ വിശ്വസിക്കുന്നയാളാണ് എന്റെ വിശ്വാസത്തെകുറിച്ച് ചർച്ചചെയ്യാൻ എനിക്ക് ഒരുമടിയുമില്ല.താങ്കളുടെ നിസ്സഹകരണമാണ് പ്രശനമെന്ന് മനസ്സിലാക്കുക താങ്കൾ സായിബാബ ഭക്തനാണെങ്കിലെ ഈപോസ്റ്റിൽ വന്ന് അതിനെതിരെ അഭിപ്രായ രേഖപ്പെടുത്തേണ്ട കാര്യമുള്ളു അല്ലെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി വാദിക്കുന്നതിൽ എന്ത്കാര്യം? താങ്കൾ അംഗീകരിച്ചിരിക്കുന്ന ആശയം വെളിപ്പെടുത്തുവാൻ സന്നദ്ധനാകുമെന്ന പ്രതീക്ഷയോടെതാങ്കളൂടെ ഭാഷയിൽ പറഞ്ഞാൽ മന്തനാണോ അല്ലയോ എന്ന്.

moideen angadimugar said...

ഒരിക്കൽ മുതുകാട് ഒരു പരിപാടിയ്ക്കിടെ പറഞ്ഞതോർക്കുന്നു.
ഉത്തരേന്ത്യയിലൂടെ ട്രൈനിൽ സഞ്ചരിക്കുമ്പോൾ കാവിവസ്ത്രധാരികളായ തീർത്ഥാടകർക്ക് അന്തരീക്ഷത്തിൽ നിന്നും ഭസ്മമെടുത്ത് കൊടുത്തതും,പിന്നീടവർ തൊഴുതു നിന്നതും.
ഇങ്ങനെയൊക്കെത്തന്നെയാണു ‘ദൈവം’ഉണ്ടാകുന്നത്.

Twitter Delicious Facebook Digg Stumbleupon Favorites More