Published on Thu, 04/21/2011
കോഴിക്കോട്: കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിപ്പുണ്ടെന്നവകാശപ്പെടുന്ന വിവാദ മുടിയുടെ ശരിയായ അടിസ്ഥാനം (സനദ്) തെളിയിക്കപ്പെടുന്നതുവരെ ആരും അതില്‍ വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ മുന്നറിയുപ്പു നല്‍കി. പ്രവാചകന്‍േറതെന്ന് അവകാശപ്പെടുന്ന മുടി കാരന്തൂര്‍ മര്‍കസില്‍ ഉണ്ടെന്നും ഇത് സൂക്ഷിക്കുന്നതിനായി 40 കോടി ചെലവില്‍ പള്ളി പണിയുമെന്നും പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പണ്ഡിതസഭയുടെ ഈ മുന്നറിയിപ്പ്. പളളി പണിയുന്നതിന് വ്യാപകമായ പണസമാഹരണം കാന്തപുരം എ.പി. അബുബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പണപ്പിരിവിനായി കഴിഞ്ഞയാഴ്ച പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടില്‍വരെ മര്‍കസില്‍നിന്ന് ആളെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുടിയുടെ സത്യാവസ്ഥ തെളിയുന്നതുവരെ സഹകരിച്ച് വഞ്ചിതരാവരുതെന്ന് സമസ്ത മുശാവറ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
കോഴിക്കോട് സമസ്ത ഓഫീസില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്തയുടെ 85ാം വാര്‍ഷികം വിപുലമായ കര്‍മപദ്ധതികളോടെ ആഘോഷിക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഷികാഘോഷ പ്രഖ്യാപന സമ്മേളനം ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചുമണിക്ക് മലപ്പുറം സുന്നി മഹല്‍ പരിസരത്ത് നടക്കും.

0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...