ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Tuesday, May 31, 2011

പ്രിതിരോധത്തിലായ കേശവാഹകസംഘം

 പത്രങ്ങളിലും ചാനലുകളിലും ഒരു വിഷയം വാര്‍ത്തയാകും മുമ്പാണ് ഇന്ന് ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തിരുകേശത്തിന്റെ വിഷയത്തിലും അപ്രകാരമായിരുന്നു സംഭവിച്ചത്. മീഡിയകളോ സംഘടനകളോ വിഷയം ചര്‍ച്ച നടത്തുന്നതിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ബ്ളോഗുകളിലും വിഷയം കത്തിക്കയറി. കേശവാഹകസംഘത്തെ ഏറ്റവുമധികം പ്രതിരോധത്തിലാക്കിയതും ഈ ഇടപെടലുകളായിരുന്നു എന്ന് വ്യക്തം. ആദ്യത്തെ ഉദാഹരണമായിരുന്നു ഇവര്‍ കേശപ്രചാരണത്തിന് വേണ്ടി തുടങ്ങിയ അറബി വെബസൈറ്റ്. സംഘടനയിലെ ഉലമാക്കളുടെ ഫോട്ടോകള്‍ സൈറ്റിന്റെ  മുകളില്‍ തന്നെയുള്ളതു കെണ്ട് സൈറ്റിന്റെ പിന്നണിയിലാരെണ്ണതില്‍ അവ്യക്തതയുണ്ടായില്ല. വിശദീകരണത്തോടൊപ്പം ഖസ്രജിയുടെ വീട്ടിലുള്ള മുക്കാല്‍ മീറ്ററോളം നീളമുള്ള വലിയൊരു മുടിക്കെട്ടിന്റെ ചിത്രവും. ചിത്രങ്ങള്‍ വ്യാപകമാവുകയും ഒറ്റനോട്ടത്തില്‍ തന്നെ മുടിയുടെ ഉറവിടം വ്യാജമാണെന്ന് സ്വന്തം സൈറ്റിലൂടെ തെളിഞ്ഞ സ്ഥിതിക്ക് പലരും അത് അങ്ങിനെ തന്നെ സ്ക്രീന്‍ ഷോട്ട് എടുത്തു വച്ചു. ഒരു പക്ഷെ നാളെ സൈറ്റ് ഇതു പോലെ കണ്ടെന്ന് വരില്ല എന്ന കമന്റും. വിമര്‍ശകര്‍ പ്രചരിപ്പിക്കുന്ന ചിത്രമാണെന്ന വാദത്തിനുമറപടി കൂടിയായിരുന്നു ഈ ചിത്രം. ഒടുവില്‍ അത് തന്നെ സംഭവിച്ചു. ഈമാന്‍ഗൈഡ് എന്ന സൈറ്റില്‍ 9.3.2011 ന് രാത്രി വരെയുണ്ടായിരുന്ന ലേഖനവും ചിത്രവും അതോടെ അപ്രത്യക്ഷമായി. ശ്രദ്ധേയന്‍ എന്ന ബ്ളോഗറുടെ കരിനാക്ക് എന്ന ബ്ളോഗിലൂടെയുള്ള അഞ്ച് ലേഖനങ്ങളായിരുന്നു കാന്തപുരത്തിന്റെ തിരുകേശത്തിന്റെ ഉള്ളുകള്ളികള്‍ പുറത്തു കൊണ്ടുവന്നത് എന്നതാവും ശരി. വൃെമറവല്യമി.രീാ എന്ന ബ്ളോഗിലൂടെയാണ് ഖസ്രജിയുടെ വീട്ടിലുള്ള മുടിക്കെട്ടുകളുടെ വന്‍ശേഖരവും പുറത്ത് വന്നത്. ശത്രമായ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഇതിനെ തുടര്‍ന്ന് നടന്നു. ഇതു കൂടാതെ ഓണ്‍ ക്ളാസ്റൂമുകളും സജീവമായിരുന്നു. പള്ളിയല്ല ഉസ്താദെ പള്ളയാണ് പ്രശ്നം(ഫെബ്രു.9),തിരുമുടിയാട്ടം രണ്ടാം ഖണ്ഡം (മാര്‍ച്ച്-3),  തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം (മാര്‍ച്ച്-13), ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും (മാര്‍ച്ച്-20), നുണപ്പള്ളിയുടെ അവസാനത്തെ ആണി(മെയ്-8) എന്നിവയായിരുന്നു പോസ്റ്റുകള്‍. ഈ അഞ്ച് പോസറ്റില്‍ മാത്രം ഇതിനകം 1200 കമന്റുകളുണ്ട്. ജമാഅത്തിന് കീഴിലെ ഡാറ്റാബാങ്ക് തയ്യാറാക്കിയ മവോലല്യമമേവ.യഹീഴുീ.രീാ എന്ന ബ്ളോഗ് ആയിരുന്നു ഈ വിഷയത്തില്‍ ഏറ്റവും സന്ദര്‍ശനം നടന്ന ബ്ളോഗ്. തദ്വിഷയമായി വന്ന മുഴുവന്‍ സംഘടനകളും ആനുകാലികങ്ങളും നടത്തിയ ഇടപെടലുകള്‍ മുഴുവന്‍ ഇതില്‍ കാണാം. വിവിധ സംഘടനകളുടെ ലേഖനങ്ങള്‍ കൂടാതെ അനുകൂലവാദങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ഖാലിദ് മൂസ, അബ്ദുല്‍ ഹകീം നദ് വി, ഇ.എന്‍ ഇബ്രാഹിം മൌലവി, അബ്ദുസ്സലാം സുല്ലമി, ബഹാവുദ്ദീന്‍ നദ് വി, ഒ.അബ്ദുല്ല, ഒ.എം തരുവണ, മുഹമ്മദ് കാടേരി തുടിങ്ങിയവരുടെ അനുകൂലവും പ്രതികൂലവുമായ ലേഖനങ്ങളും മറ്റു വിശകലനങ്ങളുമുള്‍ക്കൊള്ളുന്ന ബ്ളോഗാണിത്. കൂടാതെ വീഡിയോ ക്ളിപ്പുങുകളും ചിത്രങ്ങളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. ബ്ളോഗ് നിര്‍മ്മിച്ച് രണ്ട് മസത്തിനകം 27000 ലധികം പേജ് സന്ദര്‍ശനങ്ങളാണുണ്ടായത്.  നെറ്റിലൂടെ പ്രചരിച്ച വീഡിയോ ക്ളിപ്പുകളും തിരുകേശവക്താക്കളെ വെട്ടിലാക്കി. കാന്തപുരത്തെ പുണ്യവാളസ്ഥനത്തേക്ക് അവരോധിക്കാനായി നടത്തിയ ശ്രമങ്ങളായിരുന്നു തുറന്നു കാട്ടിയത്.കാന്തപുരത്തിന് നബി തങ്ങളുമായി വലിയ ബന്ധമാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി വ്യവസ്ഥാപിമായ നിലയില്‍ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. കാന്തപുരത്തെയും നബിയെയും ഒരുമിച്ച് സ്വപനം കാണുന്ന അനവധി ആളുകളുണ്ടെന്ന് മാത്രമല്ല വളരെ കൌതുകകരമായ സ്വപ്നങ്ങളാണ് വ്യാപകമായി വിപണിയില്‍ വിറ്റഴിച്ചു കൊണ്ടിരിക്കുന്നത്. കാന്തപുരവും മര്‍ക്കസും എന്ന സി.ഡി പറയുന്നതിപ്രകാരമാണ്, ഒരു ഇ.കെ ക്കാരന്‍ നേതാവ്. നബി(സ)യെ സ്വപ്നം കാണാന്‍ ധാരാളമായി സ്വലാത്ത് ചൊല്ലി കാത്തിരുന്നു. അങ്ങനെ ഒരു വലിയ ക്യൂവില്‍ നട്ടുച്ച സമയത്ത് ഞാന്‍ ചെന്ന് നിന്നു. അങ്ങനെ കയറി നോക്കുമ്പോള്‍ കാണുന്നത് കാന്തപരത്തെയാണ്. എ.പി ഉസ്താദാണ്. സുബ്ഹാനല്ല..ഞാന്‍ റസൂലിനെ കാണാനായിരുന്നല്ലോ വന്നത്..അപ്പോ കാന്തപുരം പറഞ്ഞു. റസൂലപ്പുറത്തുണ്ട്. അവിടേക്ക് പോവാന്‍ ടിക്കറ്റ് മുറിച്ചു കൊടുക്കാനാണ് ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ മനസ്സിലാക്കി അല്ലാഹുവിന്റ റസൂലിലേക്കെത്താന്‍ ഇക്കാലത്ത് പറ്റിയവരുണ്ടെങ്കില്‍ അത് ഞാന്‍ തുടരുന്ന വിഭാഗമല്ല, മറിച്ച് കാന്തപര#ം മാത്രമാണ്. ഞാനതോടുകൂടി ഗ്രൂപ്പ് വിട്ടു.  മറ്റൊരു കഥ കാന്തപുരത്തിനോടത്ത ഒരാള്‍ക്ക് ചെറിയൊരകല്‍ച്ച. ഉസ്താദിന്റെ അഭിപ്രായത്തോട് ചെറിയ ഒരു അഭിപ്രായ വ്യത്യാസമുള്ള ഒരു വലിയ മനുഷ്യന്‍ എന്നോട് പറഞ്ഞു. ഞാനൊരിക്കല്‍ റസൂലിനെ സ്വപ്നത്തില്‍ കണ്ടു.അപ്പോള്‍ നബി വന്ന് അബൂബക്കര്‍ സിദ്ദീഖ് (റ)ന്റെ സ്രേഷ്ടത വിവരിക്കുകയാണ്. അയാള്‍ വിചാരിച്ചു അബൂബക്കര്‍ സിദ്ധീഖ(റ)ന്റെ സ്രേഷ്ടതയിലെനിക്കൊരു സംശയവുമില്ലല്ലോ. അപ്പോഴാണ് എനിക്ക് മനസ്സിലായത് അബൂബക്കര്‍ സിദ്ദീഖിനെ കുറിച്ചല്ല ഈ പറയുന്നത് കാന്തപുരം അബൂബക്കറിനെ കുറിച്ചാണല്ലോ. അഥവാ അദ്ദേഹത്തോട് നിങ്ങളെതിര് നില്‍ക്കരുത് എന്നാണ് പറയുന്നത്.  ഇത് മാത്രമല്ല കാന്തപുരത്തെ മഹത്വവല്‍കരിച്ച് അദ്ദേഹത്തെയൊരു അവതാരപുരഷനായി  അവതരിപ്പിക്കന്നതിന്റെ തങ്ങളുമായി ഒരാത്മീയമായ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ വേണ്ടി ഈ തരത്തില്‍ നിരവധി കള്ള സ്വപ്നകഥകള്‍ മെനഞ്ഞെടുത്തതിന്റെ ആവര്‍ത്തനം മാത്രമായിരുന്നു മര്‍കസില്‍ പ്രഖ്യാപിച്ച. പ്രവാചകന്‍ തിരുകേശം കൈമാറാനാവശ്യപ്പെട്ടുള്ള സ്വപ്നകഥയും. ഇതിന് പുറമേ ഖുര്‍ആന്‍ ആയത്തുകള്‍ ദുരര്‍ഥം നല്‍കി വല്ലുഹാ എന്നാല്‍ പ്രവാചകമുഖമാണെന്നും വല്ലൈലി എന്നാല്‍ തിരുകേശമാണെന്നും പറഞ്ഞ് നേതാവിന് സ്തുതിപാടി പ്രസംഗിക്കുന്ന ഖണ്ഡനമണ്ഡനക്കാരും വിരളമല്ല. മറ്റൊരു രസകരമായ വസ്തുത ഇവിടെ തിരുകേശത്തിനൊരുത്തമ കേന്ദ്രമാണെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയെ കുറിച്ച് അറബിനാട്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടില്‍ എവിടെയും മുടിയെകുറിച്ച് വിവരിക്കുന്നില്ല. (ഗള്‍ഫ് ടൈംസ് 13.3.2011, ഹജ് ആന്റ് ഉംറ-മെയ് ലക്കം) എന്തിനാണ് ഈ ഒളിച്ചു കളിയെന്നത് അപ്പോഴും ദുരൂഹമായി തന്നെ കിടക്കുന്നു.


Monday, May 30, 2011

തിരുകേശം പരാമര്‍ശിക്കാതെ സൗദി പ്രസിദ്ധീകരണത്തില്‍ മര്‍കസിന്റെ ലേഖനം

കോഴിക്കോട്: തിരുകേശ സൂക്ഷിപ്പിനൊരു ഉത്തമ കേന്ദ്രം എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന പള്ളിയെപ്പറ്റി സൗദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന മാഗസിനില്‍ സചിത്ര ലേഖനം വന്നിരിക്കുന്നത് മുടിയെപ്പറ്റി ഒരു പരാമര്‍ശവുമില്ലാതെ. സൗദി ഗവണ്‍മെന്റിന്റെ ഹജ്ജ് മന്ത്രാലയം ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന 'അല്‍ഹജ്ജു വല്‍ഉംറ' എന്ന മാസികയുടെ 2011 മേയ് ലക്കത്തിലെ 34, 35 പേജുകളിലാണ് ഇംഗ്ലീഷില്‍ ഈ പള്ളിയെ സംബന്ധിച്ച് ലേഖനമുള്ളത്. Magnificent Mosque എന്നാണ് ലേഖനത്തിന്റെ തലവാചകം.
ഒരേസമയം 25,000 പേര്‍ക്ക് നമസ്‌കരിക്കാവുന്ന, ദല്‍ഹി ജുമാ മസ്ജിദിനേക്കാളും വലിയ പള്ളിയാണ് കേരളത്തില്‍ നിര്‍മിക്കപ്പെടുന്നത് എന്ന വാചകത്തോടെയാണ് തുടക്കം. 500 ഏക്കറില്‍ സ്ഥാപിക്കപ്പെടുന്ന മര്‍കസ് നോളജ് സിറ്റിയില്‍ പള്ളിക്ക് പുറമെ ഐ.ടി സെന്റര്‍, മെഡിക്കല്‍-എന്‍ജിനീയറിങ് കോളജുകള്‍, ഹോസ്‌പിറ്റല്‍, സ്‌കൂളുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവയാണുണ്ടാകുക. ഇസ്‌ലാമിന്റെ മാനവിക സാഹോദര്യവും ആത്മീയതയും പ്രകാശിപ്പിക്കുന്ന പള്ളിയോട് ചേര്‍ന്ന് മുസ്‌ലിമേതര സമൂഹങ്ങള്‍ക്ക് കൂടി അറിവുനേടാനുതകുന്ന ലൈബ്രറിയും സമ്മേളന ഹാളും പ്രവര്‍ത്തിക്കുമെന്നും പള്ളിയെ പരിചയപ്പെടുത്തി മര്‍കസ് സ്ഥാപനങ്ങളുടെ അധ്യക്ഷന്‍ എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞുവെന്നാണ് ലേഖനത്തിലുള്ളത്. 12 ഏക്കറില്‍ നിര്‍മിക്കപ്പെടുന്ന പള്ളിക്ക് എട്ട് ഏക്കറില്‍ പൂന്തോട്ടം നിര്‍മിക്കുമെന്ന് വിവരിക്കുന്ന ഭാഗത്ത് മാത്രമേ ശഅ്‌റെ മുബാറക് ഗ്രാന്‍ഡ് മസ്ജിദ് എന്ന പദം പോലും ഒരുതവണ ഉപയോഗിച്ചിട്ടുള്ളൂ. എന്താണ് ശഅ്‌റെ മുബാറക് എന്നോ മുടി ആര് നല്‍കിയെന്നോ അതിന്റെ പ്രാമാണികത എന്തെന്നോ തുടങ്ങിയ ഒരു കാര്യവും ലേഖനത്തിലില്ല.
ഒമ്പത് മില്യണ്‍ യു.എസ് ഡോളര്‍ പള്ളി നിര്‍മാണത്തിനും 272 മില്യണ്‍ യു.എസ് ഡോളര്‍ ടൗണ്‍ഷിപ് നിര്‍മാണത്തിനും കണക്കാക്കുന്നു. തുടര്‍ന്ന് മര്‍കസും മഅ്ദിന്‍ ഇസ്‌ലാമിക് അക്കാദമിയും നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങളാണ് ലേഖനത്തിന്റെ ഉള്ളടക്കം. നോളജ് സിറ്റിയുടെ പ്രധാന പ്രവേശന കവാടം, പള്ളിയുടെ രൂപരേഖ എന്നീ ചിത്രങ്ങളാണ് കൂടെയുള്ളത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുമ്പോള്‍ തങ്ങളുടെ ഫയലില്‍ വെക്കാന്‍ പര്യാപ്തമായൊരു ലേഖനം പ്രസിദ്ധീകരിപ്പിക്കുകയാണുണ്ടായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇക്കാരണത്താലാണ് തിരുകേശത്തെപ്പറ്റി ഒരു വാക്കും ലേഖനത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നാണ് സൂചന.

 മറ്റൊരു വാര്ത്തകൂടി... 
പള്ളി മുടിക്ക് വേണ്ടി; ഗള്‍ഫിലെ വാര്‍ത്തയില്‍ മുടിയില്ല...!

സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോല്‍ പള്ളിയെ പറ്റി സംസാരമേ ഇല്ല...!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.Largest mosque in India coming up at Kozhikode
Publish Date: Sunday,13 March, 2011, at 01:18 AM Doha Time


By Ashraf Padanna/Thiruvananthapuram India’s biggest mosque, larger than Delhi’s Jama Masjid, is coming up in Kerala, thanks to Abu Bakr Ahmed alias Kanthapuram Aboobacker Musliyar, who heads the Markazu Ssaqafathi Ssunniyya group of Islamic institutions.Being built on the outskirts of Kozhikode, the mosque will have a built-up area of 250,000 sq. ft., far out-sizing the 17th century mosque commissioned by emperor Shah Jahan in the capital city of the Mughal empire.
The mosque will be located in the Markaz Knowledge City, a 500-acre self-contained township. The township will accommodate a centre for Islamic learning, an information technology (IT) hub, a medical college, an engineering college, schools, hospitals, shopping malls and various other institutions, besides residential complexes.
“The mosque will reflect the universal brotherhood and spiritual enlightenment that Islam stands for. There will also be a library for Islamic research and a conference hall where both Muslims and non-Muslims can come in pursuit of knowledge,” said the Musliyar.
“We are receiving huge support from people from all walks of life, especially the Kerala diaspora”.
Musliyar heads the popular social, charity and educational organisation which has in the past three decades educated more than 30,000, including a large number of children from displaced families in Gujarat and Kashmir.
The Sha’ar-e-Mubarak Grand Masjid is planned on a 12-acre plot of which eight acres have been set apart for landscaping a Mughal-style garden. The structures in the township will be environment-friendly with a lot of open space and greenery.
“We are planning to start work on 250 acres already acquired for the project in five months and the mosque will be ready in two years. The entire project will be complete in another five years,” said Riyaz Mohamed, the architect of the project who is credited with building some half a million square feet of public spaces including the Hajj House, Karipur, Infopark, Koratty and the National Institute of Fashion Technology campus at Kannur.
The mosque, with an open-sky courtyard, is expected to be completed at a cost of Rs400mn while the entire township project will cost around Rs12bn. It will be able to accommodate 25,000 people for prayer at a time.
“My effort is to blend traditional Islamic architecture with modern technology adopting the green building concept. It will also employ a large number of people in this backward area,” said Mohamed, a graduate from the National Institute of Technology, Kozhikode. “The built-up area will harmoniously blend with the greenery around”.


http://www.gulf-times.com/site/topics/printArticle.asp?cu_no=2&item_no=415632&version=1&template_id=40&parent_id=22





Sunday, May 29, 2011

വിശ്വാസത്തെ വില്‍പനക്ക് വെക്കുമ്പോള്‍


http://www.prabodhanam.net/detail.php?cid=135&tp=1

അബ്ദുല്‍ഹകീം നദ്‌വി
 
'വിശ്വാസം അതല്ലേ എല്ലാം' എന്ന ജ്വല്ലറി പരസ്യത്തിന്റെ ഉദ്ദേശ്യം കച്ചവടമാണെങ്കിലും 'വിശ്വാസം'തന്നെയാണ് വലുതെന്ന് കരുതുന്നവരാണ് പൊതുസമൂഹം. അതുകൊണ്ടാണ് സ്വര്‍ണക്കച്ചവടത്തിനെന്നപോലെ കേശക്കച്ചവടത്തിനും വിശ്വാസത്തെ കൂട്ട് പിടിക്കേണ്ടി വരുന്നത്.
 
ആത്മീയതയും വിശ്വാസവും യഥാര്‍ഥത്തില്‍ മനുഷ്യന് കരുത്ത് പകരുന്നതും തണലേകുന്നതുമാണ്. എന്നാല്‍ പ്രയോഗത്തില്‍ അതവന്റെ ഏറ്റവും വലിയ ദൌര്‍ബല്യമായിട്ടാണ് അനുഭവപ്പെടാറുള്ളത്. മനുഷ്യന്‍ ഇന്ന് ഏറെ ചൂഷണം ചെയ്യപ്പെടുന്നത് വിശ്വാസത്തിന്റെ പേരിലാകാനുള്ള കാരണം ഇത് തന്നെയാണ്. രാഷ്ട്രീയ മത നേതൃത്വത്തിലുള്ളവര്‍ തരാതരം പോലെ ഈ ചൂഷണങ്ങള്‍ക്ക് നേതൃത്വം നല്‍കാറുമുണ്ട്. പരമ്പരാഗതമായി മൂടുറച്ചു പോയ ആത്മീയ ധാരണകളില്‍ എത്രയളവില്‍ കലര്‍പ്പും അന്ധതയും സംഭവിച്ചിട്ടുണ്ടെങ്കിലും അണുകിട മാറാന്‍ തയാറില്ലാത്ത മതബോധമാണ് പലപ്പോഴും ചൂഷണം ചെയ്യപ്പെടാറുള്ളത്. ഈ ചൂഷണ പാതയില്‍ ബഹുദൂരം അതിവേഗം കുതിക്കുന്നതില്‍ ഏറെ മുന്നിട്ടു നില്‍ക്കാറുള്ളതും വിജയം കൈവരിക്കാറുള്ളതും മതനേതൃത്വത്തിലുള്ളവര്‍ തന്നെ. എല്ലാ മത വിഭാഗങ്ങളിലും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ആള്‍ദൈവങ്ങളും കള്‍ട്ടുകളും സിദ്ധരും വലിയ്യുകളുമൊക്കെ ഉണ്ടാകുന്നത് ഇങ്ങനെയാണ്.
 
"നിങ്ങള്‍ വെള്ളതേച്ച ശവക്കല്ലറകളാണ്. അകമേ ചെളിയും പുറമേ വെളുപ്പുമുള്ള ശവക്കല്ലറകള്‍ മാത്രം.'' വിശ്വാസ വൈകൃതങ്ങളിലേക്കും മാര്‍ഗഭ്രംശങ്ങളിലേക്കും പാമര ജനവിഭാഗങ്ങളെ തള്ളിവിടുന്ന പുരോഹിതന്മാരോട് ഈസാ പ്രവാചകന്‍ പറഞ്ഞതാണിത്. ശുഭ്രവസ്ത്രമണിഞ്ഞ, നീണ്ട താടിയും വലിയ തലപ്പാവുമുള്ള ചില സമുദായ നേതാക്കള്‍ മുസ്ലിം സമൂഹത്തെ കൊണ്ടെത്തിക്കുന്ന അപകട ഗര്‍ത്തങ്ങളുടെ ആഴമളക്കുമ്പോള്‍ അവര്‍ക്ക് എന്തുകൊണ്ടും ഇണങ്ങുന്ന വിശേഷണമാണിത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയില്‍ സമുദായത്തെ തളച്ചിട്ട് വലിയ സാമ്പത്തിക-അധികാര സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കുന്ന പണ്ഡിതന്മാരുണ്ട്. എതിര്‍ ശബ്ദങ്ങള്‍ ഉയരാതിരിക്കാനും അനുയായികളെ ആവേശഭരിതരാക്കാനും ചിലപ്പോഴെങ്കിലും അടക്കി നിര്‍ത്താനും ഇവരുടെ കൈകളിലുള്ള ആയുധവും അന്ധവിശ്വാസങ്ങളുടെ പുകമറ തന്നെ. മനുഷ്യന്റെ ആത്മീയ ബോധവും ദൈവവിശ്വാസവും ചൂഷണം ചെയ്ത് പണവും പ്രശസ്തിയും നേടിയെടുക്കുന്ന കള്‍ട്ടുകള്‍ ജനങ്ങളെ യഥാര്‍ഥ ദൈവ മാര്‍ഗത്തില്‍നിന്നും തടയുക കൂടിയാണ് ചെയ്യുന്നത്. "വിശ്വാസികളേ, അധിക പണ്ഡിതന്മാരും പുരോഹിതരും ജനങ്ങളുടെ സമ്പത്ത് നിഷിദ്ധമാര്‍ഗേണ തിന്നുന്നവരും ദൈവമാര്‍ഗത്തില്‍ നിന്നും തടയുന്നവരുമാകുന്നു'' (അത്തൌബ 34). ഈ പ്രഖ്യാപനം എത്ര യാഥാര്‍ഥ്യമെന്ന് തെളിയിക്കുന്ന ഉദാഹരണങ്ങളെമ്പാടുമുണ്ട് നമുക്കുമുമ്പില്‍.
 
പണ്ഡിതന്മാര്‍ക്ക് വെളിച്ചമേകുന്ന ചന്ദ്രോദയമെന്ന് അനുയായികള്‍ ആവേശപൂര്‍വം പരിചയപ്പെടുത്തുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും കൂട്ടരും സമുദായത്തിന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്യുന്നത് കാണുമ്പോള്‍ ഇത്രയെങ്കിലും പറയാതിരിക്കാനാകില്ല. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കമ്പോള സാധ്യത വളരെ നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ടിവര്‍. മരിക്കുന്നതിനു മുമ്പ് ഇരുവിഭാഗം സുന്നികളും ആവേശപൂര്‍വം തോളിലേറ്റിയിരുന്ന സി.എം മടവൂര്‍ മരിച്ചപ്പോള്‍ സമസ്ത ഇ.കെ വിഭാഗത്തിന്റെ കൈകളിലാണ് മഖ്ബറയും ഉറൂസ് നടത്താനുള്ള ഔദ്യോഗിക പേറ്റന്റും വന്നണഞ്ഞത്. ഇതില്‍ അരിശം പൂണ്ടും വിപണന സാധ്യതകള്‍ കണക്ക് കൂട്ടിയും തൊട്ടിപ്പുറത്ത് മഖ്ബറയുടെ പുതിയ സോണല്‍ ഓഫീസ് തുടങ്ങി ഉറൂസും നേര്‍ച്ചയും ദിക്റും ദുആ സമ്മേളനങ്ങളും കെങ്കേമമായി കാന്തപുരം വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നു.
 
മഖ്ബറ വ്യവസായത്തിന്റെ സാധ്യതയെയും സാധുതയെയും കുറിച്ച ഗവേഷണങ്ങളും പിടിച്ചടക്കലുകളും ഒരുവശത്ത് കേമമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള ജൈത്രയാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്നു. നാല്‍പത് കോടി രൂപാ ചെലവില്‍ മുസ്ലിം സമുദായത്തിന്റെ ആസ്ഥാനമായറിയപ്പെടുന്ന കോഴിക്കോട് നിര്‍മിക്കാന്‍ പോകുന്ന 'മുടിപ്പള്ളി' ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. നമസ്കരിക്കാന്‍ പള്ളിയില്ലാതെ വീര്‍പ്പുമുട്ടുന്ന കോഴിക്കോട്ടുകാര്‍ക്ക് ആശ്വാസം പകരുക എന്ന സദുദ്ദേശ്യമല്ല ഈ പള്ളി നിര്‍മാണത്തിന്റെ പിന്നിലെ രഹസ്യം. പണമെറിഞ്ഞ് പണം നേടുക എന്ന മുച്ചീട്ട് കളിയുടെ മതകീയ രൂപമാണിത്. നാല്‍പത് കോടിയിറക്കിയാല്‍ അത് നാനൂറും നാലായിരവും കോടികളാക്കി മാറ്റാനുള്ള ചെപ്പടി വിദ്യകള്‍ ഇവര്‍ക്ക് നന്നായറിയാം.
 
ഇന്ന് ഇന്ത്യയിലെ അറിയപ്പെട്ട മുസ്ലിം തീര്‍ഥാടന കേന്ദ്രങ്ങളാണ് അജ്മീര്‍, ഏര്‍വാടി, നിസാമുദ്ദീന്‍, മമ്പുറം, പുത്തന്‍പള്ളി, ബീമാപള്ളി തുടങ്ങിയവ. ലക്ഷങ്ങളും കോടികളും മറിയുന്ന ഇത്തരം ആത്മീയ കേന്ദ്രങ്ങളെ പിന്തള്ളി വരുമാനത്തിലും തീര്‍ഥാടന പ്രവാഹത്തിലും ഒന്നാം നമ്പറായി നില്‍ക്കുന്ന ഒരു ആത്മീയ കച്ചവട കേന്ദ്രമാണ് കോഴിക്കോട് ഉയരാന്‍ പോകുന്നത്. ഇത്തരമൊരു വന്‍ സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടാണ് 'തിരുകേശം' തന്നെ കാന്തപുരം പുറത്തെടുത്തിരിക്കുന്നതും. കാരണം മുത്ത് നബിയുടെയും ഹുബ്ബുറസൂലിന്റെയും പേരില്‍ മുസ്ലിം സമുദായത്തെ എന്നും തങ്ങളുടെ വരുതിയില്‍ നിര്‍ത്താനാകുമെന്ന കണക്ക് കൂട്ടല്‍ തന്നെ. നബി(സ)യുടെ മുടിയും വടിയും ആദരിക്കപ്പെടേണ്ടതുണ്ടെന്നും അതില്‍നിന്നും ബറക്കത്തെടുക്കുകയും ആഗ്രഹ സഫലീകരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും സമുദായത്തെ വളരെ നേരത്തെ ചൊല്ലിപ്പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ വാണിജ്യ സാധ്യതയും കമ്പോളവല്‍ക്കരണവുമാണ് ശഅ്റെ മുബാറക് ഗ്രാന്റ് മസ്ജിദ് എന്ന പേരിലുള്ള ഈ മുടിപ്പള്ളി നിര്‍മാണത്തിന്റെ പിറകിലെ മതത്തേക്കാള്‍ വലിയ രാഷ്ട്രീയം.
 
തിരുകേശ സൂക്ഷിപ്പിന് ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും യോഗ്യന്‍ താനാണെന്ന് മാലോകരെ അറിയിക്കാനുള്ള മീഡിയാനെറ്റ്വര്‍ക്ക് വളരെ നേരത്തെതന്നെ തുടങ്ങി വെച്ചിട്ടുണ്ട്. മുഖസ്തുതിയും പ്രശംസകളും മനം കുളിര്‍ക്കെ ആസ്വദിക്കുന്നതില്‍ ഒട്ടും പിശുക്ക് കാണിക്കാത്തയാളാണ് കാന്തപുരമെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. പ്രഭാഷണ വേദിയില്‍ സ്വാഗതപ്രസംഗകന്‍ ശൈഖുനയെ പ്രവാചകതുല്യനെന്ന് വിശേഷിപ്പിച്ചപ്പോള്‍ മറുത്തൊരക്ഷരം ഉരിയാടാതെ ആത്മപുളകത്തോടെ കേട്ടിരിക്കുകയും അതേ വികാരത്തോടെ തന്റെ ഉദ്ഘാടന പ്രഭാഷണം നടത്തുകയും ചെയ്ത കാന്തപുരത്തെ ചിലരെങ്കിലും അറിഞ്ഞിട്ടുണ്ടാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ അദ്ദേഹത്തെ പ്രവാചക സമാനമായി ചിത്രീകരിക്കുന്ന ഫീച്ചര്‍ പ്രത്യക്ഷപ്പെടുകയും അനുബന്ധമായി ചില വിവാദങ്ങള്‍ ഉയരുകയും ചെയ്തപ്പോഴും അര്‍ഥ ഗര്‍ഭമായ മൌനത്തിലായിരുന്നു അദ്ദേഹം. ഇപ്പോള്‍ തിരുകേശ വിവാദം കത്തിപ്പടരുമ്പോഴും പ്രശംസകളുടെ പെരുമഴ ചൊരിയുന്ന അനുയായികളെ കണ്ട് ആനന്ദ നിര്‍വൃതി കൊള്ളുകയാണദ്ദേഹം.
 
പ്രവാചകന്റേതെന്ന് പ്രചരിപ്പിക്കുന്ന 'വിശുദ്ധ മുടി' ശൈഖുനക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കഥ ഏറെ രസകരമാണ്. മുടി സൂക്ഷിപ്പിന്റെ അനന്തരാവകാശം തലമുറകളായി ലഭ്യമായിരിക്കുന്നത് ഡോ. അഹ്മദ് ഖസ്റജി എന്ന യു.എ.ഇ സ്വദേശിക്കാണത്രെ! അദ്ദേഹം ഒരു രാത്രി സ്വപ്നത്തിലൂടെ നബി തിരുമേനിയെ ദര്‍ശിക്കുകയും തന്റെ കൈവശമുള്ള 'തിരുകേശം' അങ്ങ് കേരളക്കരയിലുള്ള ഖമറുല്‍ ഉലമക്ക് കൈമാറണമെന്നറിയിക്കുകയും അപ്രകാരം അദ്ദേഹം കോഴിക്കോട് കാരന്തൂര്‍ മര്‍കസിലെത്തുകയും ശൈഖുനായെ ഏല്‍പിക്കുകയും ചെയ്തിരിക്കുന്നു എന്നാണ് ഈ കഥയുടെ ചുരുക്കം. അനിതരസാധാരണമായ തൊലിക്കട്ടിയുടെ മേനിയില്‍ ഈ കള്ളക്കഥ സമുദായത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.
 
കണ്ണൂര്‍ ജില്ലയില്‍ വളപട്ടണം എന്ന പ്രദേശത്ത് സംഘടിപ്പിക്കപ്പെട്ട ഹുബ്ബുറസൂല്‍ പ്രഭാഷണത്തിന് ഇറക്കിയ നോട്ടീസിലെ വരികള്‍ ഇങ്ങനെയാണ്: "മുത്ത് ഹബീബ്(സ) ഹജ്ജതുല്‍ വിദാഇല്‍ സഹാബയെ(റ) ഏല്‍പിച്ച വിശുദ്ധ കേശം പ്രസിദ്ധമായ ഖസ്റജ് ഗോത്രത്തിലെ ഇപ്പോഴത്തെ പ്രമുഖ വ്യക്തി മുത്ത് ഹബീബ്(സ)യുടെ നിര്‍ദേശ പ്രകാരം വന്ദ്യരായ കാന്തപുരം ഉസ്താദിനെ കോഴിക്കോട് സുന്നി മര്‍കസില്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ്. അതെ, പ്രവാചക പ്രേമികള്‍ക്ക് ഇതിലപ്പുറം എന്ത് ആനന്ദമാണ് ഇനി വേണ്ടത്! മുത്ത് നബി(സ)ക്ക് ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെ തൃപ്തിപ്പെട്ടെന്ന് കേള്‍ക്കുമ്പോള്‍-അത് കേള്‍ക്കാനും ആനന്ദിക്കാനും നമുക്ക് ആയുസ്സ് നല്‍കിയ സര്‍വശക്തനായ നാഥാ നിനക്ക് സര്‍വസ്തുതിയും....''
 
വിശ്വാസത്തിന്റെ പേരില്‍ എന്തും വിറ്റഴിക്കാനാകുമെന്ന മാര്‍ക്കറ്റിംഗ് തന്ത്രമല്ലാതെ ഇതിന്റെ പിറകില്‍ മറ്റെന്താണുള്ളത്?
 
തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളും പ്രഫഷനല്‍ ടച്ചോടെ നടത്തിക്കൊണ്ടിരിക്കുന്ന ഈ വിഭാഗം തിരുകേശ പ്രദര്‍ശനവും പരമ്പരാഗത ആത്മീയ വിപണന രീതികളില്‍ നിന്നും മാറി വലിയ ഉദ്യാനവും കോണ്‍ഫറന്‍സ് ഹാളും ലൈബ്രറിയും അത്യന്താധുനിക സൌകര്യങ്ങളുമുള്ള ഗ്രാന്റ് മസ്ജിദിന്റെ പശ്ചാത്തലത്തില്‍ തന്നെയാകാമെന്ന് തീരുമാനിച്ചിരിക്കുകയാണ്. സാമ്രാജ്യത്വ വിരുദ്ധതയും സാമൂഹിക പ്രതിബദ്ധതയും പോസ്ററുകളിലൂടെയും സമ്മേളന പ്രമേയങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രകടമാക്കി ജനങ്ങളെ കബളിപ്പിച്ച് നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നവര്‍ സമുദായത്തിനകത്ത് ഗുരുതരമായ വിശ്വാസ വൈകൃതങ്ങളുടെ വ്യാപനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
 
മാല, മൌലിദ്, ഖുതുബിയ്യത്ത്, റാത്തീബ്, ഉറൂസ്, ചന്ദനക്കുടം എന്നിത്യാദി ഏര്‍പ്പാടെല്ലാം ഇവര്‍ക്ക് പുണ്യകരമായ അനുഷ്ഠാനങ്ങള്‍ മാത്രമല്ല; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗം കൂടിയാണ്! സമൂഹത്തെ പറഞ്ഞ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊക്കെയാണ്. മാലമൌലിദുകള്‍ക്ക് ആധുനിക പരിവേഷം നല്‍കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന വാദങ്ങളും തെളിവുകളും കൌതുകമുണര്‍ത്തുന്നതും ചിരിക്ക് വക നല്‍കുന്നതുമാണ്. മാല മൌലിദുകളെ ന്യായീകരിച്ച് രിസാല വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെയാണ്. "കീറ്റ്സിനെ വായിക്കുമ്പോള്‍ ഷെല്ലിയെ വായിക്കാത്തതെന്തുകൊണ്ട്?'' എങ്ങനെയുണ്ട് തലവാചകം! ആധുനികതയുടെ അവതാരകരായി ചമഞ്ഞ് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്ന കാന്തപുരം ഉസ്താദിന്റെയും കൂട്ടരുടെയും മിടുക്ക് ഒന്ന് വേറെ തന്നെ!
 
എ.പി വിഭാഗം സമസ്തയുടെയും മര്‍കസ് ഉള്‍പ്പെടെ പ്രധാന സ്ഥാപനങ്ങളുടെയും മറ്റ് സ്വത്ത് വകകളുടെയും സമ്പൂര്‍ണ കടിഞ്ഞാണ്‍ കാന്തപുരത്തിന്റെ കൈകളില്‍ ഭദ്രമാണെന്നാണ് കേള്‍വി. അദ്ദേഹത്തിന്റെ കാലശേഷം ആരുടെ കൈകളിലേക്കാണിതെല്ലാം എത്തേണ്ടതെന്നും അദ്ദേഹം മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടാകുമല്ലോ. ഇത് തിരിച്ചറിഞ്ഞ കൂട്ടത്തിലെ അതിബുദ്ധിമാന്മാര്‍ സ്വന്തം സാമ്രാജ്യങ്ങള്‍ വെവ്വേറെ കെട്ടിപ്പൊക്കുകയും അവ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കുറ്റ്യാടിയിലും മലപ്പുറത്തും ഇതിന്റെ തെളിവുകളുണ്ട്.
 
മലപ്പുറം മേല്‍മുറി 'സുന്നീ കേരള'ത്തിന്റെ ആത്മീയ തീര്‍ഥാടന കേന്ദ്രമായി മാറുംവിധമാണ് റമദാനിലെ ഇരുപത്തിയേഴാം രാവില്‍ അവിടെ നടക്കുന്ന സ്വലാത്ത് സമ്മേളനം. ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്ന ഈ സ്വലാത്ത് കച്ചവടത്തിലൂടെ ചിലര്‍ പ്രശസ്തിയുടെ കൊടുമുടി കയറുകയും ഒരുവേള കാന്തപുരത്തെ കവച്ചുവെക്കുന്ന ആത്മീയ വ്യക്തിപ്രഭാവം നേടിയെടുക്കുകയും ചെയ്യുന്നതായി സംസാരമുണ്ട്. ഈ സ്വലാത്ത് നഗറിന് മുടികൊണ്ടൊരു മറുപടിയാണോ 'മുടിപ്പള്ളി'യിലൂടെ കാന്തപുരത്തിന്റെ ലക്ഷ്യം?


തിരുകേശം ഡി.എന്‍.എ പരിശോധന വേണം


http://www.prabodhanam.net/detail.php?cid=134&tp=1

ഒ.പി അബ്ദുസ്സലാം
ഖസ്റജ് ഗോത്ര പ്രമുഖനും മുന്‍ അബൂദബി വഖ്ഫ് മന്ത്രിയുടെ മകനുമായ അഹ്മദ് ഖസ്റജി ഇക്കഴിഞ്ഞ ജനുവരി ഒമ്പതിന് കാരന്തൂരിലെ മര്‍കസ് സമാപന സമ്മേളനത്തില്‍ വെച്ച്, തനിക്കു പാരമ്പര്യമായി കിട്ടിയ പ്രവാചക മുടി എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറിയ വിവരം പുറത്തുവന്നതോടെ കേരളത്തിലെ മുസ്ലിം മത സംഘടനകള്‍ക്കിടയില്‍ വന്‍വിവാദത്തിന് വഴിതുറന്നിരിക്കുകയാണല്ലോ. കാന്തപുരത്തിന് മര്‍കസിന്റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ ലഭിച്ച ലോകോത്തര അവാര്‍ഡാണ് ഇതെന്നും തിരുമുടി കിട്ടിയത് തിരുനബിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചാണെന്നും അത് നടപ്പിലാക്കുക മാത്രമാണ് ഖസ്റജി ചെയ്തതെന്നുമൊക്കെയുള്ള വിശദീകരണങ്ങള്‍ പിറകെ വന്നെങ്കിലും, അത് പക്ഷേ, വിവാദ കോലാഹലങ്ങളെ തണുപ്പിക്കുന്നതോ മര്‍മ വിഷയങ്ങളെ സ്പര്‍ശിക്കുന്നതോ ആയില്ല.
തിരുകേശം സൂക്ഷിക്കാന്‍ നാല്‍പത് കോടിയിലധികം ചെലവ് വരുന്ന ഗ്രാന്റ് മോസ്കും തീര്‍ഥാടന കേന്ദ്രവും കോഴിക്കോട് നഗരത്തിന്റെ പരിസരത്ത് നിര്‍മിക്കുമെന്ന പ്രസ്താവനയും കവലകള്‍ തോറും ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതും പ്രശ്നത്തിന് വല്ലാത്തൊരു വൈകാരികമാനം നല്‍കിയിരിക്കുന്നു. ഇസ്ലാമിന്റെ മൌലിക പ്രമാണങ്ങളെ നോക്കുകുത്തിയാക്കുകയും വിശ്വാസികളെ അവരുടെ മുഖ്യദൌത്യത്തില്‍നിന്നു പിഴുതുമാറ്റുകയും ചെയ്യുന്ന തിരുകേശ പ്രശ്നം നിഷ്പക്ഷമായ ഒരു സ്കാനിങ്ങിന് വിധേയമാക്കുമ്പോള്‍ മൂന്നുമൌലിക ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു:
ഒന്ന്, കശ്മീരിലെ ഹസ്രത്ത് ബാല്‍, കേരളത്തിലെ കാരന്തൂര്‍ മര്‍കസ്, തുര്‍ക്കിയിലെ ടോപ്കോപി മ്യൂസിയം എന്നീ കേന്ദ്രങ്ങളിലും ഈജിപ്ത്, യമന്‍, തുനീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ നിരവധി രാജ്യങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന കേശങ്ങള്‍ ഒരാളുടേത് തന്നെയോ?
രണ്ട്, എല്ലാ മുടികളും ഒരാളുടേത് തന്നെയെങ്കില്‍ അത് പ്രവാചകന്റേത് തന്നെയോ?
മൂന്ന്, പ്രവാചകന്റേത് തന്നെയെന്ന് ഉറപ്പായാല്‍ ആ കേശംകൊണ്ട് ബര്‍ക്കത്തെടുക്കുന്ന കാര്യത്തില്‍ ഇസ്ലാമിന്റെ നിലപാടെന്ത്?
ഒന്നാമത്തെ ചോദ്യത്തിന് മറുപടി കണ്ടെത്താന്‍ വളരെ എളുപ്പം. അനുദിനം വളര്‍ന്നു വികസിക്കുന്ന ശാസ്ത്രസിദ്ധികളുടെ തൂവെളിച്ചത്തില്‍ പരാമൃഷ്ട മുടിയുടെ പല നിഗൂഢതകളും ചുരുളഴിക്കാന്‍ നമുക്കിന്നു കഴിയും. പറഞ്ഞുവരുന്നത്, ലോകത്ത് പലേടങ്ങളിലായി സൂക്ഷിക്കപ്പെടുന്നുണ്ടെന്നവകാശപ്പെടുന്ന പ്രവാചകന്റെ സകലമുടികളും ഡി.എന്‍.എ ടെസ്റിനു വിധേയമാക്കണമെന്നാണ്. ഈ പരിശോധനയിലൂടെ തര്‍ക്കമുടികള്‍ ഒരു തലയില്‍ നിന്നുള്ളതാണോ അതോ പല തലകളില്‍നിന്നുള്ളതാണോ എന്ന് ഏറ്റവും വിശ്വസനീയമായ രീതിയില്‍ കണ്ടെത്താനാവും. മാത്രമല്ല, മുടികളുടെ പ്രായവും അനുബന്ധകാര്യങ്ങളും കൂടി ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമാകുന്നതാണ്. വ്യത്യസ്ത കേന്ദ്രങ്ങളിലെ മുടികള്‍ തമ്മില്‍ സാമ്യതയും യോജിപ്പും ഉണ്ടെന്ന് സ്ഥാപിക്കപ്പെട്ടാല്‍, എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കും മറ്റു മുടി ശ്രേഷ്ഠതാ വാദികള്‍ക്കും ഒന്നാമത്തെ കടമ്പ കടന്നതായി ആശ്വസിക്കാം. എന്നാല്‍, മുടികളൊക്കെ പല പ്രായത്തിലും പല നിറത്തിലും പല വലുപ്പത്തിലും പല കനത്തിലുമുള്ളതാണെന്ന് ടെസ്റില്‍ വ്യക്തമായാല്‍, അഥവാ കേശം പലരുടേതുമാണെന്ന് വന്നാല്‍ മുസ്ലിയാര്‍ക്കും അനുയായികള്‍ക്കും നന്നായി വിയര്‍ക്കേണ്ടിയും വരും. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. പൂച്ചക്ക് ആര് മണികെട്ടും? പ്രശ്നപരിഹാരത്തില്‍ നിര്‍ണായക പങ്കുവഹിച്ചേക്കാവുന്ന ഡി.എന്‍.എ പരിശോധനക്ക് ആര് മുമ്പോട്ട് വരും? ഇതെഴുതുന്ന ആളിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ തിരുകേശം ഇഷ്യു ആക്കിയ ആദ്യത്തെ ആളെന്ന നിലയില്‍ ഡി.എന്‍.എ പരിശോധനക്ക് മുന്‍കൈ എടുക്കേണ്ടത് അബൂബക്കര്‍ മുസ്ലിയാരാണ്.
രണ്ടാമത്തെ സുപ്രധാന കാര്യം, ലഭ്യമായ മുടികള്‍ പ്രവാചകന്റേത് തന്നെയോ എന്ന് ഉറപ്പ് വരുത്തലാണ്. ഈ കാര്യം സംശയരഹിതമായി തെളിയിക്കേണ്ട ബാധ്യതയും എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്കാണ്. കാരണം, വാദിയാണല്ലോ തെളിവുകള്‍ ഹാജരാക്കേണ്ടത്. അറിയപ്പെട്ട നിദാനശാസ്ത്രങ്ങള്‍ മുമ്പില്‍ വെച്ച് ഈ ബാധ്യത വൃത്തിയായി നിര്‍വഹിക്കാന്‍ എ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഖസ്റജിയുടെ അടുക്കലും പിന്നീട് കാരന്തൂരിലുമെത്തിയ മുടിയുടെ സനദ് പ്രഖ്യാത പണ്ഡിതന്മാര്‍ നിശ്ചയിച്ച കുറ്റമറ്റ മാനദണ്ഡങ്ങളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെട്ടിട്ടില്ല. നബി(സ)യുടെ ഭാര്യ ഉമ്മുസലമയുടെ വശം പ്രവാചകന്റെ ഏതാനും ചില കേശങ്ങള്‍ ഉണ്ടായിരുന്നുവെന്നതോ, ഖാലിദ്ബ്നുല്‍ വലീദിന്റെ തൊപ്പിയില്‍ തിരുകേശം തിരുകിവെച്ചിരുന്നുവെന്നതോ, ഉമ്മുസലമ രോഗശമനത്തിന് മുടി ഉപയോഗിച്ചിരുന്നുവെന്നതോ അബൂബക്കര്‍ മുസ്ലിയാര്‍ക്കു കിട്ടിയ മുടിയുടെ അംശം മുഹമ്മദ് നബി(സ)യുടേതാണെന്നതിന് തെളിവാകുന്നില്ല. അത് പണ്ഡിതന്മാര്‍ നിശ്ചയിച്ച സുതാര്യമായ സനദുകളിലൂടെ സ്ഥാപിക്കപ്പെടുക തന്നെവേണം. അന്യൂനമായ ഈ മാര്‍ഗം സര്‍വാത്മനാ അംഗീകരിക്കുന്നതിനുപകരം, കേശം കാന്തപുരം മുസ്ലിയാര്‍ക്കുകൊടൂക്കാന്‍ ഖസ്റജിയോടു നബി കല്‍പിച്ചു, നബി കാന്തപുരത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയ അതിബാലിശങ്ങളായ ന്യായീകരണ ങ്ങളുമായി രംഗത്തിറങ്ങിയത് പ്രശ്നത്തെ കൊച്ചാക്കലാണ്.
സ്വീകാര്യവും സ്ഥിരപ്പെട്ടതുമായ സനദ് വഴിയാണ് പ്രവാചക മുടി അഹ്മദ് ഖസ്റജിയില്‍ എത്തിച്ചേര്‍ന്നതെന്ന് ഉറപ്പായാല്‍ ബര്‍ക്കത്തെടുക്കപ്പെടാമോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. ബര്‍ക്കത്തെടുക്കുക എന്നത് കൊണ്ട് തല്‍പരകക്ഷികള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് വ്യക്തമാകുമ്പോഴേ ഈ ചോദ്യത്തിന്റെ ശരിയുത്തരം അടയാളപ്പെടുത്താനാവൂ. ദൈവേതര സൃഷ്ടികളില്‍നിന്ന്(അത് വ്യക്തിയാവട്ടെ, വസ്തുവാകട്ടെ) അഭൌതികവും അദൃശ്യവുമായ രീതിയില്‍ നന്മയും ഗുണവും മോക്ഷവും ലഭിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ് ബര്‍ക്കത്തെടുക്കുന്നതെങ്കില്‍ അത്തരം ബര്‍ക്കത്തെടുക്കല്‍ ശിര്‍ക്കാകുമെന്നതില്‍ സംശയിക്കാനില്ല. ഇസ്ലാമിന്റെ മൌലികാശയങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും തനി വിരുദ്ധമായ ഇത്തരം വേലകള്‍ നബിതിരുമേനിയോ ഖലീഫമാരോ സച്ചരിതരായ സ്വഹാബികളോ ഒട്ടും അംഗീകരിച്ചിട്ടില്ല. ലക്ഷത്തിലേറെ വരുന്ന സ്വഹാബികളില്‍ വിരലിലെണ്ണാവുന്ന ചിലരിലേക്ക് ചേര്‍ത്തുകൊണ്ട് റിപ്പോര്‍ട്ടുകള്‍ വന്നത് പൊക്കിപ്പിടിക്കാന്‍ കേശാനുകൂലികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അവലംബിക്കാവുന്ന യാതൊരു തെളിവുകളുടെയും പിന്‍ബലം അവര്‍ക്കില്ല. കാരണം, ഹദീസുകളില്‍ ചിലത് സ്വഹാബികള്‍ക്കു ശേഷം വരുന്ന താബിഇന്റെ നിഗമനങ്ങളാണ്. വേറെ ചില ഹദീസുകളുടെ നിവേദക പരമ്പരകളില്‍ അനഭിമതരുമുണ്ട്. ഇനി സ്വഹാബികളില്‍ ചിലര്‍ വിശുദ്ധ കേശംകൊണ്ട് ബര്‍ക്കത്തെടുത്തുവെന്നു സമ്മതിച്ചാല്‍ തന്നെ, അത് പ്രവാചക കേശത്തിന് അപ്രമാദിത്വം നല്‍കിയത് കൊണ്ടോ, അലൌകികമോ അദൃശ്യമോ ആയ രൂപത്തില്‍ അവക്ക് ഗുണമോ ഉപകാരമോ ചെയ്യാന്‍ കഴിവുണ്ടെന്ന് വിശ്വാസമുള്ളത് കൊണ്ടോ, അല്ലെങ്കില്‍ ഇന്നത്തെ പോലെ മുടി ജലം വിറ്റ് കാശാക്കുന്ന കച്ചവടക്കണ്ണുള്ളത് കൊണ്ടോ ആയിരുന്നില്ലെന്ന് തീര്‍ച്ച.
മുഹമ്മദ് നബിയുടെ കേശം വ്യക്തിതലത്തിലും സാമൂഹിക തലത്തിലും സര്‍വപ്രശ്നപരിഹാരിയും സകലരോഗ വിനാശിനിയുമാണെങ്കില്‍ പരീക്ഷണങ്ങളുടെ നെരിപ്പോടില്‍ ഞെരിഞ്ഞമരേണ്ടി വന്ന ദുരന്തനാളുകളില്‍ ഒരു ഖലീഫയോ ഇമാമോ നബികേശ പാനീയം സേവിക്കാന്‍ ഉമ്മത്തിനോടു ഉപദേശിച്ചതായി കേട്ടിട്ടില്ല. നബിക്കുശേഷം ഒന്നാമനായി അറിയപ്പെട്ട അബൂബക്കര്‍ സിദ്ദീഖ് രോഗം ബാധിച്ച് അവശനായപ്പോഴും, നീതിയുടെ ആര്‍ദ്ര രൂപമായ രണ്ടാം ഖലീഫ വിഷത്തില്‍ മുക്കിയ കത്തിയാക്രമണത്തില്‍ മരണത്തോട് മല്ലിട്ടപ്പോഴും ആരും അവര്‍ക്ക് വിശുദ്ധ കേശജലം കൊടുത്തില്ല. ആ വെള്ളം അവര്‍ ആവശ്യപ്പെട്ടുമില്ല. ചരിത്രത്തിന്റെ ദശാസന്ധികളില്‍ പലപ്പോഴും നിലനില്‍പിനെ പോലും ചോദ്യം ചെയ്യുന്ന ഒരുപാട് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പരീക്ഷണങ്ങളുടെ ഉഗ്രസുനാമികള്‍ മുസ്ലിം സമൂഹത്തിന് നേരെ അരങ്ങേറി. താര്‍ത്താരീ ആക്രമണം, സ്പെയ്ന്‍ ദുരന്തം, പതിമൂന്നു നൂറ്റാണ്ടിനു ശേഷമുള്ള ഖിലാഫത്തിന്റെ പതനം, 1967ലെ ഇസ്രയേല്‍ യുദ്ധം.... അങ്ങനെ പലതും. എന്നിട്ടും അത്യത്ഭുത സിദ്ധികളുടെ മഹാസങ്കേതമെന്നു പ്രഘോഷിക്കപ്പെടുന്ന തിരുമുടികളില്‍ ഒന്നുപോലും നമ്മെ കടാക്ഷിച്ചില്ല. എന്താണതിന്റെ കാരണം?


ആത്മീയവാണിഭത്തിലെ തിരുമുടിക്കാഴ്ചകള്‍


http://www.prabodhanam.net/detail.php?cid=133&tp=1

കെ.ടി ഹുസൈന്‍
ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രധാന സവിശേഷത കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസമാണ്. ഇസ്‌ലാമിന്റെ ലാളിത്യവും ഗരിമയും മാത്രമല്ല, മാനസികവും ശാരീരികവും ചിന്താപരവുമായ എല്ലാതരം അടിമത്തങ്ങളില്‍നിന്നും മനുഷ്യന് മുക്തി നല്‍കുന്ന അതിന്റെ സാമൂഹികതയും വിമോചനപരതയുമെല്ലാം കുടികൊള്ളുന്നതും ഏകദൈവ സങ്കല്‍പത്തില്‍ തന്നെ. ഏതൊരു മതത്തിന്റെയും അടിസ്ഥാന സങ്കല്‍പത്തെ മൂര്‍ത്തമായി പ്രതീകവത്കരിക്കുന്നതായിരിക്കും അവയുടെ ആരാധനാ ക്രമം. ആ നിലക്ക് ഇസ്‌ലാമിലെ അതിപ്രധാന ആരാധനയായ നമസ്‌കാരവും അതിന്റെ പ്രധാന ഇടമായ പള്ളിയുമെല്ലാം കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പ്രകാശന വേദികളാണ്. ലോകത്തെവിടെയും മുസ്‌ലിം പള്ളികളില്‍, ക്ഷേത്രങ്ങളിലും ചര്‍ച്ചുകളിലും കാണപ്പെടുന്നതു പോലെ ഒന്നിന്റെയും പ്രതിഷ്ഠകളില്ലാത്തത് അതുകൊണ്ടാണ്. രൂപരഹിതനും സര്‍വശക്തനും സര്‍വവ്യാപിയുമായ ഏകദൈവത്തെ മാത്രം ആരാധിക്കുന്നതിനുള്ള കേന്ദ്രമായ പള്ളികളില്‍ പ്രതിഷ്ഠകള്‍ പാടില്ലെന്നത് അതിനാല്‍ തന്നെ ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ്. ഈ നിലപാടിനെയാണ് 'തിരുകേശത്തിനൊരുത്തമ കേന്ദ്രം' എന്ന നിലയില്‍ മലബാറിലെവിടെയോ നിര്‍മിക്കാന്‍ പോകുന്ന ശഅ്‌റെ മുബാറക് മസ്ജിദ് വെല്ലുവിളിച്ചിരിക്കുന്നത്.
അതിനാല്‍ 'മുടിപ്പള്ളി'യുടെ പ്രമോട്ടറായ എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്നതുപോലെ അദ്ദേഹത്തിന്റെ കൈവശമുള്ള തിരുകേശത്തില്‍ തിരുകോശം ഉണ്ടായാലും ഇല്ലെങ്കിലും ഗൗരവമായ പരിശോധനയും വിശകലനവും അര്‍ഹിക്കുന്ന ഗുരുതരമായ ചില മത സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇതിനകം വിവാദമായിത്തീര്‍ന്ന നിര്‍ദിഷ്ട പള്ളിനിര്‍മാണം ഉയര്‍ത്തുന്നുണ്ട്. കാന്തപുരം വിരുദ്ധരായ സമസ്ത നേതാക്കളും പണ്ഡിതന്മാരും ഉയര്‍ത്തിയ വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഖസ്‌റജി സ്‌പോണ്‍സര്‍ ചെയ്ത മുടി പ്രവാചകന്റേത് തന്നെയാണെന്ന് സംശയരഹിതമായി തെളിയിക്കാന്‍ കാന്തപുരത്തിനും തല്‍പരകക്ഷികള്‍ക്കും സാധിച്ചാല്‍ പോലും മുടിയുടെ പേരിലുള്ള പള്ളിനിര്‍മാണത്തെ ലാഘവത്തോടെ അനുവദിച്ചുകൊടുക്കാന്‍ കഴിയാത്തവിധമുള്ള സാമൂഹിക രാഷ്ട്രീയ മത പ്രശ്‌നങ്ങളാണ് അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്.
അതിലേറ്റവും പ്രധാനപ്പെട്ടത് തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടി പള്ളി എന്നത് ഇസ്‌ലാമില്‍ പള്ളിനിര്‍മാണത്തിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്ന നടപടിയാണെന്നതാണ്. യാതൊരു വിധ പ്രതീകത്തിന്റെയോ പ്രതിഷ്ഠകളുടെയോ സഹായം കൂടാതെ അല്ലാഹുവിനെ ആരാധിക്കുക എന്നത് മാത്രമായിരിക്കണം പള്ളിനിര്‍മാണത്തിന്റെ ഒരേയൊരു ലക്ഷ്യം. ഭക്തിയുടെ പേരില്‍ പടുത്തയര്‍ത്തപ്പെട്ട പള്ളി എന്ന ഖുര്‍ആനിക പ്രസ്താവന പള്ളിനിര്‍മാണത്തിന്റെ ഈയൊരു ലക്ഷ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇക്കാലം വരെ ലോകത്ത് എല്ലായിടത്തും ഈ ഒരു ലക്ഷ്യത്തിനു വേണ്ടി മാത്രമാണ് പള്ളി നിര്‍മിക്കപ്പെട്ടിട്ടുള്ളതും. എന്നാല്‍, പ്രവാചകന്റെ മുടി സൂക്ഷിക്കാനുള്ള ശഅ്‌റെ മുബാറക് മസ്ജിദ് ലക്ഷ്യം വെക്കുന്നത് നമസ്‌കാരം ആഗ്രഹിക്കുന്ന ഭക്തജനങ്ങളെയല്ല. മറിച്ച്, പ്രവാചക സ്‌നേഹത്തിന്റെ പേരില്‍ തിരുകേശം ദര്‍ശിക്കാനും കേശമിട്ട വെള്ളം പാനം ചെയ്ത് ആഗ്രഹ സഫലീകരണം നേടാനും കൊതിക്കുന്ന തീര്‍ഥാടകരായ ഭക്തജനങ്ങളെയാണ്. ഈ ഭക്തി പ്രകടനം വളരെ പെട്ടെന്നുതന്നെ തിരുകേശ പൂജയിലേക്ക് വഴിമാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കേശവാഹകര്‍ ആത്യന്തികമായി ലക്ഷ്യമാക്കുന്നതും അതുതന്നെയാണെന്ന് ഉറപ്പിക്കാവുന്ന സാഹചര്യത്തെളിവുകളും ധാരാളം. കേരളത്തില്‍ മാത്രമല്ല, കേരളത്തിനു വെളിയിലും ജീര്‍ണമായി കിടക്കുന്ന പല മഖ്ബറകളും കണ്ടെത്തി പുനരുദ്ധരിക്കുകയും അവിടം ഭക്തിവ്യവസായ കേന്ദ്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആത്മീയ വാണിഭക്കാരാണ് ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രായോജകര്‍ എന്നത് തന്നെ ഇക്കാര്യം ഉറപ്പിക്കാന്‍ മതിയായ തെളിവാണ്.
പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത മദീനയിലെ റൗദാ ശരീഫ് 'നവീന വാദികളുടെ' നിയന്ത്രണത്തിലായതിനാല്‍ അവിടെ നടക്കാതെ പോയ ഭക്തി വ്യവസായവും പുണ്യവാള പൂജയും എവിടെ നിന്നോ ഒപ്പിച്ചെടുത്ത ഒരു മുടി നാരിഴയുടെ ബലത്തില്‍ കേരളത്തില്‍ പൊടി പൊടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ശഅ്‌റെ മുബാറക് പള്ളിനിര്‍മാണം എന്നതാണ് ഇതിലടങ്ങിയ ഏറ്റവും അപകടകരമായ വശം. അതുകൊണ്ടു തന്നെ ശഅ്‌റെ മുബാറക് കേവലം ഒരു പള്ളിനിര്‍മാണത്തിന്റെയോ തിരുകേശം കൊണ്ട് പുണ്യം നേടുന്നതിന്റെയോ പ്രശ്‌നമല്ല. മറിച്ച്, ദുര്‍ഗ്രാഹ്യതയോ നിഗൂഢതയോ ഇല്ലാത്ത, ശുദ്ധവും ലളിതവുമായ ഇസ്‌ലാമിന്റെ ആത്മീയതയെ വിപണികേന്ദ്രീകൃതവും നിഗൂഢവുമായ ആത്മീയത കൊണ്ട് പകരം വെക്കാനുള്ള വിപുലവും വിശാലവുമായ ഒരാത്മീയ പ്രോജക്ടിന്റെ ചൂരടിയാണ് ശഅ്‌റെ മുബാറകില്‍നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തെളിച്ചു പറഞ്ഞാല്‍, ഒരു സത്യസായി ബാബക്കോ അമൃതാനന്ദ മയിക്കോ ഇടം അനുവദിക്കാത്ത ഇസ്‌ലാമിന്റെ ആത്മീയ പരികല്‍പനയെ അപനിര്‍മിച്ചുകൊണ്ട് ഈ പള്ളി നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന മതപുരോഹിതനെ കേന്ദ്രമാക്കി കേരളത്തില്‍ ഒരു ആള്‍ദൈവവ്യവസായം പടുത്തുയര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ ശഅ്‌റെ മുബാറക് ലക്ഷ്യമിടുന്നത്. ഇതിന് മണ്ണും മനസ്സും മസ്തിഷ്‌കവും പാകപ്പെടുത്തുന്ന തരത്തിലുള്ള ജ്ഞാനനിര്‍മിതിയും കുറെക്കാലങ്ങളായി പ്രഭാഷണങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വിശുദ്ധദിനം, പുണ്യജലം, പുണ്യഭൂമി എന്നിവയെക്കുറിച്ചെല്ലാം എ.പി വിഭാഗം ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ സങ്കല്‍പങ്ങള്‍ തിരുകേശം അടിസ്ഥാനമാക്കിയുള്ള ആള്‍ദൈവ വ്യവസായത്തിന് നിലമൊരുക്കുന്നതിനുള്ള ജ്ഞാന നിര്‍മിതികളായിരുന്നുവെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. ഇസ്‌ലാമിന്റെ കാഴ്ചപാടനുസരിച്ച് ഏറ്റവും വിശുദ്ധമായ ദിനം ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ലൈലത്തുല്‍ ഖദ്ര്‍ എന്ന രാവാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മാനവരാശിക്ക് സന്മാര്‍ഗദര്‍ശനവും വിമോചന മന്ത്രവുമായ പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തിന് നാന്ദി കുറിക്കപ്പെട്ട ദിനം എന്നതാണ് ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യത്തിന് നിദാനം. എന്നാല്‍ മുടിപ്പള്ളിയുടെ പ്രായോജകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇസ്‌ലാമിലെ ഏറ്റവും പുണ്യമുള്ള ദിനം ലൈലത്തുല്‍ ഖദ്‌റല്ല, മറിച്ച് പ്രവാചകന്‍ പിറന്നു വീണ റബീഉല്‍ അവ്വല്‍ പന്ത്രണ്ടാണെന്നാണ്. ഇസ്‌ലാമില്‍ വിശുദ്ധഭൂമി എന്ന വല്ല സങ്കല്‍പവുമുണ്ടെങ്കില്‍ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത് രണ്ട് ഹറമുകളും ബൈത്തുല്‍ മഖ്ദിസും സ്ഥിതി ചെയ്യുന്ന ഭൂമിയാണ്. എന്നാല്‍ കേശ വിപണിയുടെ മൊത്ത കച്ചവടക്കാര്‍ ഈയിടെ പറയാന്‍ തുടങ്ങിയിരിക്കുന്നത് പുണ്യഭൂമി പ്രവാചകന്റെ ഭൗതിക ശരീരം അടക്കം ചെയ്ത ഭൂമിയിലെ മണ്ണാണെന്നാണ്. സംസം വെള്ളത്തേക്കാള്‍ പുണ്യം പ്രവാചകന്റെ കേശമിട്ട വെള്ളമാണെന്നതാണ് മറ്റൊരു അപനിര്‍മാണം. പ്രവാചകനെ അടിസ്ഥാനമാക്കിയുള്ള ഈ അപനിര്‍മാണങ്ങളെല്ലാം ലക്ഷ്യം വെക്കുന്നത് വ്യാജം എന്ന് ഇതിനകം തന്നെ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞ തിരുമുടി കെട്ടിനെ വില്‍പനച്ചരക്കാക്കുന്ന ഒരാത്മീയ വ്യവസായ കേന്ദ്രം കെട്ടിപൊക്കുന്നതിനുള്ള ജ്ഞാനപരിസരം ഒരുക്കലാണ്. ഇത്തരം ജ്ഞാന നിര്‍മിതികള്‍ക്കെല്ലാം മകുടം ചാര്‍ത്തുംവിധം കേശത്തിന്റെ സൂക്ഷിപ്പുകാരനായ ഉസ്താദ് സ്വപ്നത്തിലൂടെ നിരന്തരം പ്രവാചകനുമായി ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രചാരണവും തിരുകേശത്തിന്റെ മാര്‍ക്കറ്റ് എക്‌സിക്യൂട്ടീവുകളായ ശിഷ്യന്മാര്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. സ്വപ്നത്തിലൂടെയുള്ള പ്രവാചകന്റെ നിര്‍ദേശ പ്രകാരമാണത്രെ കേശ ദാതാവായ അഹ്മദ് ഖസ്‌റജി തന്റെ കൈവശമുള്ള തിരുമുടിക്കെട്ടുകള്‍ കാന്തപുരത്തിന് കൈമാറിയത്. കോഴിക്കോട് ജില്ലയില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒരു മഖ്ബറ വ്യവസായകേന്ദ്രം  ഈയിടെ താജുല്‍ ഉലമയെയും ഖമറുല്‍ ഉലമയെയും ആത്മീയതയുടെ പൊന്നാട അണിയിച്ചതും ഇതിനോട് ചേര്‍ത്ത് വായിക്കുക. ഖമറുല്‍ ഉലമ എ.പി ഉസ്താദിനെ പ്രധാന ദിവ്യനാക്കി അണിയറയില്‍ സജ്ജമായിക്കൊണ്ടിരിക്കുന്ന ഒരാള്‍ദൈവവ്യവസായത്തിന്റെ എല്ലാ ചേരുവകളും ഈ പ്രചാരണത്തില്‍ മണക്കുന്നുണ്ട്.
പൊതുസമൂഹത്തെ സംബന്ധിച്ചേടത്തോളം തിരുമുടിപ്പള്ളി തീര്‍ഥാടന കേന്ദ്രമാകുന്നതിലോ അതിന്റെ സൂക്ഷിപ്പുകാരനായ മതപുരോഹിതന്‍ ആള്‍ ദൈവമാകുന്നതിലോ പ്രത്യേകിച്ച് വിരോധമൊന്നും ഉണ്ടാവുകയില്ല; സന്തോഷമേ ഉണ്ടാകൂ. ഇസ്‌ലാമിനെ തദ്ദേശീയമായി പുനര്‍നിര്‍മിക്കാനുള്ള നടപടി എന്ന് ചില ബുദ്ധിജീവികള്‍ അതിന് സൈദ്ധാന്തിക ഭാഷ്യം നല്‍കിയാലും അത്ഭുതപ്പെടേണ്ടതില്ല. സവര്‍ണ ഹിന്ദുത്വ കാഴ്ചപ്പാടിന് അധീശത്വമുള്ള നമ്മുടെ സെക്യുലര്‍ പൊതുമണ്ഡലത്തിന് ഇപ്പോഴും ദഹിക്കാത്ത ഒന്നാണ് ഇസ്‌ലാമിന്റെ സാര്‍വദേശീയ സ്വഭാവം. ഇസ്‌ലാമിനെ ഭാരതവത്കരിക്കണമെന്ന് ഇടക്കിടെ കേട്ടുകൊണ്ടിരിക്കുന്ന മുറവിളി ഈ ദഹിക്കായ്മയുടെ പുളിച്ച് തികട്ടലാണ്.  ഹിന്ദുമതത്തിന്റെ പല ചേരുവകളും ചേര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ വികസിപ്പിച്ച ദീനെ ഇലാഹി എന്ന പുതിയ മതം അഹ്മദ് സര്‍ഹിന്ദിയെപ്പോലുള്ള മതപരിഷ്‌കര്‍ത്താക്കളുടെ ധീരമായ ചെറുത്ത് നില്‍പുകാരണം ഗര്‍ഭത്തിലേ അലസിപ്പോയെങ്കിലും ഇസ്‌ലാമിനെ തദ്ദേശീയമാക്കാനുള്ള ശ്രമം എന്ന നിലയില്‍ ഇപ്പോഴും നമ്മുടെ സെക്യുലര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ. അതിനാല്‍ ജാതിമത ഭേദമന്യേ എല്ലാവര്‍ക്കും ആഗ്രഹ സഫലീകരണത്തിന് ആശ്രയിക്കാവുന്ന ഒരു തീര്‍ഥാടന കേന്ദ്രമായി ഭാവിയില്‍ ഈ മുടിപ്പള്ളി മാറുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍പ്പുരയായി പോലും ശഅ്‌റെ മുബാറക് മസ്ജിദ് വാഴ്ത്തപ്പെട്ടുകൂടായ്കയില്ല! പക്ഷേ, അതിന് കൊടുക്കേണ്ടിവരുന്ന വില കാലാതിവര്‍ത്തിയും ദേശാതിവര്‍ത്തിയുമായ ഇസ്‌ലാമിന്റെ കലര്‍പില്ലാത്ത ആദര്‍ശവും ആചാരങ്ങളും ചിഹ്നങ്ങളുമായിരിക്കുമെന്നതാണ് യഥാര്‍ഥ മതബോധമുള്ളവരെയും പ്രവാചക സ്‌നേഹികളെയും അലോസരപ്പെടുത്തുന്നത്.
തിരുശേഷിപ്പുകളുടെ പുണ്യം പ്രാമാണിക ഹദീസുകളിലൂടെ സ്ഥിരപ്പെട്ടതാണെന്നും ലോകത്ത് പല പള്ളികളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് വിമര്‍ശകരുടെ നാവടക്കാനായി മുടി പ്പള്ളിയുടെ വക്താക്കള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, പ്രവാചകന്റെ അപൂര്‍വം ചില സ്വഹാബികള്‍ തിരുേശഷിപ്പുകള്‍ കൈവശം വെച്ചുവെന്നല്ലാതെ അവരാരും പുണ്യം വിതരണം ചെയ്യാനുള്ള ഉപാധിയായി അതിനെ ഉപയോഗപ്പെടുത്തിയതിന് തെളിവുകളൊന്നുമില്ല. മക്കയിലെ മസ്ജിദുല്‍ ഹറാമിലോ മദീനയിലെ മസ്ജിദുന്നബവിയിലോ ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലോ ഏതെങ്കിലും കാലത്ത് തിരുശേഷിപ്പുകള്‍ പ്രദര്‍ശനത്തിന് വെച്ചതിനും ചരിത്ര രേഖകളില്ല. തിരുശേഷിപ്പുകള്‍ പുണ്യം നേടാനുള്ള ഉപാധിയായിരുന്നുവെങ്കില്‍ അവ ഏത് നിലക്കും സൂക്ഷിക്കപ്പെടാന്‍ ഏറ്റവും യോഗ്യമായത് മുസ്‌ലിം ലോകം തീര്‍ഥാടന കേന്ദ്രമായി കരുതുന്ന ഈ മൂന്ന് പള്ളികളിലായിരുന്നുവല്ലോ. ചരിത്ര സ്മാരകം എന്ന നിലക്കുള്ള പ്രാധാന്യം തീര്‍ച്ചയായും തിരുശേഷിപ്പുകള്‍ക്കുണ്ട്. പുരാവസ്തു സംരക്ഷണത്തിന്റെ ഭാഗമായി മുസ്‌ലിം ലോകത്തെ ചില പള്ളികളിലും മ്യൂസിയങ്ങളിലും അവ സൂക്ഷിക്കപ്പെട്ടിട്ടുമുണ്ട് എന്നതിനെയും നമുക്ക് നിഷേധിക്കേണ്ടതില്ല. എന്നാല്‍, അവയൊന്നും ശഅ്‌റെ മുബാറക് മസ്ജിദിന്റെ പ്രമോട്ടര്‍മാര്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള തീര്‍ഥാടന കേന്ദ്രങ്ങളോ പുണ്യ വില്‍പന ശാലകളോ അല്ല. ഇന്ത്യയില്‍ തന്നെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദല്‍ഹിയിലെ ജുമാ മസ്ജിദോ കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദോ തിരുശേഷിപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി നിര്‍മിക്കപ്പെട്ട പള്ളികളല്ല. പള്ളി നിര്‍മിക്കപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ക്കു ശേഷം ആരിലൂടെയോ കൈമാറി കിട്ടിയ 'തിരുശേഷിപ്പുകള്‍' അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന് മാത്രം.
തങ്ങളുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ട ഏതൊരു ചരിത്ര സ്മാരകവും മുസ്‌ലിംകളെ വൈകാരികമായി സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം മറ്റേതൊരു ചരിത്ര സ്മാരകത്തേക്കാളും കൂടുതലായിരിക്കുമെന്നതിലും തര്‍ക്കമില്ല. ഈ വൈകാരിക സ്വാധീനം സ്വന്തം നിലക്ക് മോശമോ വിമര്‍ശിക്കപ്പെടേണ്ടതോ അല്ല. ഈ വൈകാരിക സ്വാധീനം തന്നെയാണ് ചില പ്രവാചക ശിഷ്യന്മാരെ തിരുശേഷിപ്പുകള്‍ കൈവശം വെക്കാന്‍ പ്രേരിപ്പിച്ചതും. പ്രവാചകന്റെ ഏറ്റവും പ്രധാന തിരുശേഷിപ്പായ പ്രവാചക ചര്യയും അദ്ദേഹം ലോകത്ത് നടപ്പിലാക്കി മാതൃക കാട്ടിയ ജീവിത ക്രമവും സ്വന്തം ജീവിതത്തില്‍ മുറുകെ പിടിക്കാനും അതിനെ ലോകത്ത് സ്ഥാപിക്കാനും കൂടുതല്‍ ആവേശവും കര്‍മചൈതന്യവും പ്രവാചകന്റെ ഭൗതിക തിരുശേഷിപ്പുകളുടെ വൈകാരിക സ്വാധീനം ചില  പ്രവാചക ശിഷ്യന്മാരില്‍ ഉളവാക്കിയിരുന്നുവെന്നാണ് ഖാലിദിന്റെ പടതൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചിരുന്ന പ്രവാചക കേശത്തില്‍ നിന്ന് നമുക്ക് വായിക്കാനാകുന്നത്. എന്നാല്‍, തിരുശേഷിപ്പുകളുടെ ഈ വൈകാരിക സ്വാധീനത്തെ ചൂഷണം ചെയ്ത് ആള്‍ദൈവ വ്യവസായ കേന്ദ്രം പടുത്തുയര്‍ത്തുന്നതും മുസ്‌ലിം ജനസാമാന്യത്തെ അരാഷ്ട്രീയവത്കരിക്കാന്‍ ഉതകുംവിധം അവരെ അന്ധവിശ്വാസത്തിന്റെ മായാകാഴ്ചകള്‍ക്കടിമപ്പെടുത്തുന്നതും പ്രവാചക സ്‌നേഹമല്ല; പ്രവാചക നിന്ദയാണ്.
കേരളത്തിലെ മുസ്‌ലിംകള്‍ ഇന്നൊരു വന്‍ പ്രതിസന്ധിയുടെ നടുവിലാണ്. മുസ്‌ലിം ബഹുജനങ്ങളല്ല ഒരിക്കലും ഈ പ്രതിസന്ധിക്കുത്തരവാദികള്‍. കാരണം ഇന്ന് ലോകത്തേറ്റവും ചടുലവും ചലനാത്മകവുമായ സമുദായമാണ് കേരളത്തിലെ മുസ്‌ലിംകള്‍. സാമ്പത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും അവര്‍ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുന്നു. എം.ബി.ബി.എസ്, എഞ്ചിനീയറിംഗ് മത്സര പരീക്ഷകളില്‍ മുസ്‌ലിംകളുടെ, പ്രത്യേകിച്ചും അവരിലെ മഫ്ത കുത്തിയ പെണ്ണുങ്ങളുടെ തള്ളിക്കയറ്റം പലരെയും അത്ഭുതപ്പെടുത്തുകയും ചിലരെയെങ്കിലും അസ്വസ്ഥപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഉപഭോഗവസ്തുക്കളുടെ മാത്രമല്ല, പത്രപ്രസിദ്ധീകരണങ്ങളുടെയും പുസ്തകങ്ങളുടെയും പ്രധാന മാര്‍ക്കറ്റും ഇന്ന് മുസ്‌ലിംകളായി മാറിയിരിക്കുന്നു. കല, സാഹിത്യം, സിനിമ, സംസ്‌കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടക്കുന്ന എല്ലാ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇന്ന് മുസ്‌ലിം പുതുതലമുറയുടെ സജീവ സാന്നിധ്യമുണ്ട്. ബൗദ്ധികവും ധൈഷണികവുമായ മണ്ഡലങ്ങളിലെ പല നടപ്പ് ശീലങ്ങളെയും വാര്‍പ്പ് മാതൃകകളെയും യാതൊരപകര്‍ഷതയും കൂടാതെ ചോദ്യം ചെയ്യാനും അവര്‍ ധൈര്യപ്പെടുന്നു. ഈ പ്രബുദ്ധത മറ്റെന്തിനേക്കാളും കടപ്പെട്ടിരിക്കുന്നത് മരുഭൂമിയില്‍ ആടുജീവിതം നയിച്ചുകൊണ്ടാണെങ്കിലും കേരളത്തിലേക്ക് പ്രവഹിക്കുന്ന ഗള്‍ഫ് പണത്തോടാണെന്നതും വസ്തുതയാണ്. ചുരുക്കത്തില്‍ കേരളത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ മാത്രമല്ല, പല ഏങ്കോണിപ്പുകളുമുള്ള കേരളത്തിന്റെ പൊതു മണ്ഡലത്തെ തന്നെ പുനര്‍നിര്‍മിക്കാന്‍ വരെ കരുത്തും ശേഷിയുമുള്ള പുതു മുസ്‌ലിം തലമുറയാണ് ഇന്നിന്റെ ഗര്‍ഭാശയത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അവര്‍ അര്‍ഹിക്കുന്ന ഒരു നേതൃത്വം ഇല്ല എന്നതിലാണ് മുകളില്‍ സൂചിപ്പിച്ച പ്രതിസന്ധിയുടെ വേരുകള്‍ കിടക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും ജീര്‍ണമായ ഒരു രാഷ്ട്രീയ നേതൃത്വമാണ് ഇന്ന് കേരള മുസ്‌ലിംകള്‍ക്ക് വിധിച്ചിട്ടുള്ളത്. ആരോപണങ്ങളും കളങ്കങ്ങളും ജനസമ്മതി കൂട്ടി എന്ന് അഹങ്കരിച്ചുകൊണ്ട് ആ നേതൃത്വം മുസ്‌ലിം പ്രബുദ്ധതയെ നോക്കി പല്ലിളിക്കുകയാണ്. കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ സൃഷ്ടിയായ മുസ്‌ലിം രാഷ്ട്രീയത്തെ എന്നും തന്റെ ചൊല്‍പടിയില്‍ നിര്‍ത്തുന്നതിന് ഒരു രാഷ്ട്രീയ വിരുതന്‍ കൃത്രിമമായി രൂപപ്പെടുത്തിയെടുത്ത ആത്മീയ കുടുംബത്തിന്റെ തണല്‍ ലഭിക്കുന്നതു കൊണ്ടാണ്, ആ നേതൃത്വത്തിന് മുസ്‌ലിം പ്രബുദ്ധതയെയും മുസ്‌ലിം ബഹുജനങ്ങളുടെ സഹജമായ ധാര്‍മിക ബോധത്തെയും ഇത്രമാത്രം പരിഹാസ്യമാക്കി മാറ്റാന്‍ കഴിയുന്നത്. ജീര്‍ണമായ ഈ രാഷ്ട്രീയ നേതൃത്വത്തോട് തഞ്ചവും തരവും നോക്കി സംഘര്‍ഷപ്പെട്ടും സമവായത്തിലെത്തിയും സമാന്തരമായി മറ്റൊരാത്മീയ കേന്ദ്രം പടുത്തുയര്‍ത്താനുള്ള കാന്തപുരത്തിന്റെ പടപ്പുറപ്പാട് നടേ പറഞ്ഞ മുസ്‌ലിം പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുകയേയുള്ളൂ. മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തെ പോലെ തന്നെ ഈ നവ ആത്മീയ നേതൃത്വത്തിന്റെയും ശക്തി ധാര്‍മിക ജീവിതത്തെ കളങ്കിതമാക്കിയ നിരവധി ആരോപണങ്ങളും വിമര്‍ശനങ്ങളുമാണെന്ന് വരുമ്പോള്‍ നാം ചിരിക്കുകയാണോ വേണ്ടത് അതോ കരയുകയോ?




തിരുകേശം അവകാശവാദം സത്യമല്ല
ഡോ. ബഹാഉദ്ദീന്‍ നദ്‌വി
 
കേശ ദാതാവ് എന്ന് പറയപ്പെടുന്ന യു.എ.ഇ പൗരന്‍ അഹ്മദ് ഖസ്‌റജിയുടെ വീട്ടില്‍ 2009-ല്‍ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങില്‍ അവിടെയുള്ള അലവിക്കുട്ടി ഹുദവി എന്ന ദാറുല്‍ ഹുദായിലെ പൂര്‍വവിദ്യാര്‍ഥി പങ്കെടുക്കുകയുണ്ടായി. മുടി ദാതാവിന്റെ പിതാവ് അബൂദബി വഖ്ഫ് മന്ത്രി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചികിത്സാവശ്യാര്‍ഥം കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഈ മകനും കേരളത്തില്‍ വന്നിരുന്നു. അദ്ദേഹം അന്ന് ദാറുല്‍ ഹുദ സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അന്ന് അലവിക്കുട്ടി ഹുദവി ഇവിടത്തെ വിദ്യാര്‍ഥിയാണ്.  അഹ്മദ് ഖസ്‌റജിയെ അന്നദ്ദേഹം ഇവിടെനിന്ന് പരിചയപ്പെട്ടിട്ടുമുണ്ടായിരുന്നു.
 
അദ്ദേഹത്തിന്റെ വീട്ടില്‍ ചടങ്ങിന് ക്ഷണിക്കപ്പെട്ടപ്പോള്‍ അലവിക്കുട്ടി ഹുദവി അതില്‍ പങ്കെടുക്കുകയും പഴയ സൗഹൃദം പുതുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെച്ചാണ് റസൂലി(സ)ന്റെ കേശമെന്ന പേരില്‍ ഇപ്പോള്‍ വിവാദമായ തിരുകേശം പ്രദര്‍ശിപ്പിക്കപ്പെടുന്നത്. അലവിക്കുട്ടി ഹുദവി അന്ന് തന്റെ മൊബൈലില്‍ അതിന്റെ ഫോട്ടോ പകര്‍ത്തി. പിന്നീടത് ഞങ്ങള്‍ക്ക് കൈമാറി. മുടിയുടെ നീളവും ആധിക്യവും തന്നെ ഇതിന്റെ ആധികാരികതയില്‍ വലിയ സംശയങ്ങളുണ്ടാക്കുന്നതായിരുന്നു.
 
അങ്ങനെയാണ് ഞങ്ങള്‍ അഹ്മദ് ഖസ്‌റജിയുടെ കുടുംബവുമായി നേരിട്ട് ബന്ധപ്പെടുന്നത്. ആ കുടുംബത്തിലെ മുതിര്‍ന്ന ആളും പണ്ഡിതനും ഗ്രന്ഥകാരനുമൊക്കെയായ മഹ്ഫൂള് ഖസ്‌റജിയുമായി ഞങ്ങള്‍ ബന്ധപ്പെട്ടു. അദ്ദേഹം നേരത്തെ ദാറുല്‍ ഹുദ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനാണദ്ദേഹം. ഈ മുടിയുടെ ആധികാരികതയില്‍ അദ്ദേഹവും സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ അതുമായി ബന്ധപ്പെട്ട് വല്ല രേഖയും സംഘടിപ്പിക്കാനാണ് പിന്നീട് ഞങ്ങള്‍ ശ്രമിച്ചത്. എന്നാല്‍, മുഹമ്മദ് ഖസ്‌റജിയുടെ പക്കലോ മക്കളിലോ അവരുടെ പിതൃവ്യരിലോ പുത്രന്മാരിലോ മുന്‍ഗാമികളിലോ പിന്‍ഗാമികളിലോ ആയ ഏതെങ്കിലും ഖസ്‌റജികളുടെ വശം റസൂലിന്റേതെന്ന് പറയപ്പെടുന്ന ഒരു മുടിയും ഉണ്ടായിരുന്നില്ല എന്നാണ് ദാതാവിന്റെ ജ്യേഷ്ഠനായ  ഹസന്‍ ഖസ്‌റജി രേഖാമൂലം ഞങ്ങളെ അറിയിച്ചത്. ഞങ്ങളിത് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. മാത്രവുമല്ല, 2006-ലാണ് മുടി ദാതാവായ അഹ്മദ് ഖസ്‌റജിയുടെ പിതാവ് മുന്‍ ദുബൈ മന്ത്രി ശൈഖ് മുഹമ്മദുല്‍ ഖസ്‌റജി മരണപ്പെടുന്നത്. അതുവരെയും ഇങ്ങനെയൊരു കേശത്തെക്കുറിച്ച് അഹ്മദ് ഖസ്‌റജി എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല. അഹ്മദ് ഖസ്‌റജി തിരുകേശമെന്ന പേരില്‍ തന്റെ കൈയിലുള്ള വ്യാജമുടികള്‍ ഉപയോഗിച്ച് ഈജിപ്തിലെ ചില പണ്ഡിതന്മാരെ കൂട്ടുപിടിച്ച് ആത്മീയ ചൂഷണത്തിന് ശ്രമിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജ്യേഷ്ഠന്‍ യു.എ.ഇ ഉപപ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്. ഈജിപ്തില്‍ നടത്തിയ ശ്രമം വിജയിക്കാതെ വന്നപ്പോഴാണ് കാന്തപുരത്തെ കൂട്ടുപിടിച്ച് അതേ ദൗത്യവുമായി അദ്ദേഹം കേരളത്തിലെത്തുന്നത്.
 
എന്നാല്‍, ഏഴു വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്തപുരം ഉത്തരേന്ത്യയില്‍ നിന്നും പ്രവാചകന്റേതെന്ന് പറയപ്പെടുന്ന മുടി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രസ്താവന നടത്തുകയുണ്ടായി. ദല്‍ഹിയിലെ ബറകാത്തി കുടുംബങ്ങള്‍ വഴിയാണ് പ്രസ്തുത കേശം ലഭിച്ചതെന്നായിരുന്നു അവകാശവാദം. രണ്ടിനും ആവശ്യമായ തെളിവുകളും രേഖകളും മര്‍കസില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും വാദിച്ചു.
 
എന്നാല്‍, ഉത്തരേന്ത്യയില്‍ നിന്ന് കൊണ്ടുവന്ന മുടിയുടെ സനദ് എന്ന പേരില്‍ ഖാദിരിയ്യാ ത്വരീഖത്തിന്റെ സില്‍സിലയുടെ വാലില്‍ ചെറിയ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ഒരു രേഖ പടച്ചുണ്ടാക്കുകയാണ് കാന്തപുരം ചെയ്തത്. എന്നാല്‍ ഇതിന്റെ സനദിലും വൈരുധ്യങ്ങള്‍ കാണാം. മറ്റൊടിരത്ത് കാന്തപുരം പ്രസംഗിച്ചത് 'ഖുത്ബുദ്ദീനുല്‍ ഫിര്‍ദൗസിയിലൂടെ ഗൗസുല്‍ അഅ്‌ളമില്‍ നിന്ന് ലഭിച്ചതാണ് ഒന്നാമത്തെ മുടിയെന്നാണ്. എന്നാല്‍ കോട്ടക്കലില്‍ നടന്ന ഉലമാ കോണ്‍ഫറന്‍സ് വായിച്ച സനദില്‍ ഇങ്ങനെയൊരു പേര് പരാമര്‍ശിച്ചിട്ടേ ഇല്ല.
 
മുടിയുടെ സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കാന്തപുരത്തിന്റെ മറുപടി 'ബഹുജനങ്ങളെ വിളിച്ചുകൂട്ടി പ്രഖ്യാപിക്കേണ്ട ഒന്നല്ല സനദ്' (മാധ്യമം 11.05.2011) എന്നായിരുന്നു. അപ്പോഴാണ് നമ്മള്‍ക്ക് ചില ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടിവരുന്നത്. ജനങ്ങള്‍ക്ക് മുമ്പില്‍ വായിക്കാന്‍ പറ്റാത്ത എന്തു നിഗൂഢതയാണ് സനദിലുള്ളത്? സനദ് പരസ്യപ്പെടുത്താനാവില്ല എന്നത് ഇസ്‌ലാമിക ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത വാദമാണ്. ഇനി ജനങ്ങള്‍ക്ക് മുമ്പില്‍ പരസ്യമായി വായിക്കാന്‍ പറ്റാത്ത ഒന്നാണ് സനദെങ്കില്‍ പിന്നെ എന്തിനാണ് ഉത്തരേന്ത്യയില്‍ നിന്നുകൊണ്ടുവന്നത് എന്ന് പറയപ്പെടുന്ന മുടിയുടെ സനദ് എന്ന പേരില്‍ കോട്ടക്കല്‍ ഉലമാ കോണ്‍ഫറന്‍സില്‍ വെച്ച് ഒരു രേഖ വായിച്ചത്? മാത്രമല്ല, രണ്ടാമത്തേതിന്റെ സനദ് മര്‍കസില്‍ വെച്ച് ജനലക്ഷങ്ങള്‍ക്ക് മുമ്പില്‍ വായിച്ചുകേള്‍പ്പിച്ചതും?
 
നബി(സ)യുടേതെന്ന് പറയപ്പെടുന്ന എന്തിനും ആധികാരികമായ കൈമാറ്റ പരമ്പര ഉണ്ടാവുക എന്നത് ഇസ്‌ലാമിക ലോകം ചരിത്രപരമായി കണിശത പുലര്‍ത്തുന്ന കാര്യമാണ്. അതിനെയാണിക്കൂട്ടര്‍ വളരെ ലാഘവത്തോടെ ലളിതയുക്തികളും കുറുന്യായങ്ങളും പറഞ്ഞ് മറികടക്കാന്‍ ശ്രമിക്കുന്നത്.
 
റസൂലിന്റെ മുടിയുടെ ആധിക്യവും നീളവും ഇതില്‍ വലിയ സംശയങ്ങള്‍ പടര്‍ത്തുന്നുണ്ട്. മുടി വളരുന്നു എന്നാണ് വാദമെങ്കില്‍ എന്തുകൊണ്ടാണ് ലോകത്ത് മറ്റു പല ഭാഗങ്ങളിലുമുള്ള റസൂലിന്റേത് എന്നു പറയപ്പെടുന്ന മുടികള്‍ വളരാത്തത്? മുടിയുടെ നീളം വിവാദമായപ്പോള്‍ കാന്തപുരത്തിന്റെ സ്വന്തം വെബ് സൈറ്റില്‍നിന്ന് മുടിയുടെ ചിത്രം പിന്‍വലിക്കുകയാണ് ചെയ്തത്. ആത്മീയതയുടെ കച്ചവടസാധ്യതയാണ് കാന്തപുരത്തെക്കൊണ്ട് തിരുകേശത്തിന്റെ മറവില്‍ 40 കോടിയുടെ പള്ളി നിര്‍മിപ്പിക്കുന്നത്. രണ്ടാമത്തെ മുടി ആഘോഷപൂര്‍വം കൊണ്ടാടുകയും അതിനു വേണ്ടി 40 കോടിയുടെ പള്ളി നിര്‍മിക്കുകയും ചെയ്യുന്നവര്‍ ആദ്യ മുടി ലഭിച്ച് വര്‍ഷങ്ങളോളമായിട്ടും അതിന്റെ സംരക്ഷണത്തിനു വേണ്ടി ഒന്നും നിര്‍മിച്ചിരുന്നില്ല. ആദ്യ മുടി ലഭിച്ച വാര്‍ത്ത മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ചതു തന്നെ ഉള്‍പേജുകളിലൊന്നിലായിരുന്നു.
 
കേശ ദാതാവായ ശൈഖ് അഹ്മദ് ഖസ്‌റജി സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അസ്‌റാറുല്‍ ആസാരിന്നബവിയ്യ (പ്രവാചക ശേഷിപ്പുകളുടെ പൊരുളുകള്‍). തന്റെ പിതാവും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് മുഹമ്മദ് ഖസ്‌റജിക്കാണ് പ്രസ്തുത പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്.  ഖസ്‌റജി കുടുംബം നോക്കി നടത്തുന്ന 'ഇസ്ദാറാത്തു സ്സാഹതില്‍ ഖസ്‌റജിയ്യ' എന്ന പ്രസാധനാലയത്തില്‍ നിന്നാണ് ഇത് അച്ചടിച്ചിരിക്കുന്നത്. ആ ഗ്രന്ഥത്തില്‍ തന്റെ കൈവശമുള്ള മുടികളെക്കുറിച്ച്് പരാര്‍ശമില്ല. വിവിധ രാജ്യങ്ങളില്‍ സൂക്ഷിക്കുന്ന നബി(സ) തങ്ങളുടെ വിവിധ ശേഷിപ്പുകളുടെ അപൂര്‍വ ചിത്രങ്ങളും അവയെക്കുറിച്ച വിവരണങ്ങളുമടങ്ങിയ ആ ഗ്രന്ഥത്തില്‍ തിരുകേശങ്ങള്‍ സൂക്ഷിക്കപ്പെടുന്ന രാജ്യങ്ങളുടെ പേരുകള്‍ വിവരിക്കുന്നിടത്ത് (പേജ് 17) യു.എ.ഇയുടെയോ അബൂദബിയുടെയോ പേര് പറയുന്നില്ല. ചുരുങ്ങിയത് പ്രസ്തുത കൃതി പുറത്തിറങ്ങുന്നതുവരെ (2009-ലെ എഡിഷന്‍)യെങ്കിലും അഹ്മദ് ഖസ്‌റജി വശമോ ആ രാജ്യത്ത് എവിടെയെങ്കിലുമോ ഒരു മുടിനാരു പോലും സൂക്ഷിക്കപ്പെട്ടിരുന്നില്ല എന്നല്ലേ ഇതിനര്‍ഥം? എന്നാല്‍ 10 വര്‍ഷമായി നിരന്തരമായി ആവശ്യപ്പെട്ടിട്ടാണ് മുടി കിട്ടിയത് എന്നാണ് കാന്തപുരത്തിന്റെ വാദം. കാരന്തൂരിലെ മുടിക്ക് സനദുണ്ടോ എന്നു ചോദിക്കുമ്പോള്‍ വെല്ലൂര്‍ ബാഖിയാത്തിലേതിന് സനദുണ്ടോ എന്ന മറുചോദ്യമല്ല അതിനുത്തരം.
 
മുടി സംരക്ഷിക്കാന്‍ വേണ്ടി പള്ളി പണിയുന്നത് ഇസ്‌ലാമിക ചരിത്രത്തില്‍തന്നെ ആദ്യാനുഭവമാണ്. കശ്മീരിലെ ഹസ്രത്ത് ബാല്‍ മസ്ജിദ് നിര്‍മിച്ചത് മുടി വെക്കാനല്ല. പള്ളി നിര്‍മിച്ച് മുക്കാല്‍ നൂറ്റാണ്ടിനു ശേഷമാണ് അവിടെ മുടി എത്തിച്ചേര്‍ന്നത്. അതിനു ശേഷമാണ് ഹസ്രത്ത് ബാല്‍ മസ്ജിദ് (വിശുദ്ധ കേശത്തിന്റെ പള്ളി) എന്ന പേര് വന്നു ചേര്‍ന്നതും.
 
പള്ളിയുടെ പേരിലുള്ള പിരിവ് മാത്രമല്ല ഇവര്‍ ധനാഗമന മാര്‍ഗമായി കാണുന്നത്. നോളജ് സിറ്റി എന്ന പേരില്‍ പള്ളിക്ക് ചുറ്റും ടൗണ്‍ഷിപ്പ് പണിത് അതുവഴി ഭീമമായ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുക്കാമെന്ന് ഇവര്‍ സ്വപ്നം കാണുന്നു. ടൗണ്‍ഷിപ്പിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മുഖപത്രത്തില്‍ വന്നു കഴിഞ്ഞു. മാപ്‌കോ പ്രോപര്‍ട്ടി ഡവലപേഴ്‌സ് എന്ന പേരില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഇതിനായി തയാറാക്കിയിട്ടുണ്ട്. ഇതോടെ തിരുകേശത്തിലാരംഭിച്ച പള്ളിനിര്‍മാണത്തിന് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിന്റെ മുഖഛായ വന്നു കഴിഞ്ഞിരിക്കുന്നു. പള്ളിയും ടൗണ്‍ഷിപ്പും നിര്‍മിക്കാന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സജ്ജമാക്കിയതിലെ ഉദ്ദേശ്യം വ്യക്തമാണ്. സംരംഭം പൊളിഞ്ഞാലും തങ്ങളുടെ സ്വകാര്യ സമ്പത്തിനെ അത് ബാധിക്കില്ല. കമ്പനിയുടെ പേരില്‍ ശേഷിച്ച പണം മാത്രമേ ഓഹരി പങ്കാളികള്‍ക്ക് തിരിച്ചു നല്‍കേണ്ടതുമുള്ളൂ.

Thursday, May 26, 2011

'തിരുകേശം: കുപ്രചാരണം പ്രവാചക നിന്ദ' -സോളിഡാരിറ്റി


'തിരുകേശം: കുപ്രചാരണം പ്രവാചക നിന്ദ'
കോഴിക്കോട്: അജ്ഞാതമായ മുടി പ്രവാചകന്റെ പേരിനോട് ചേര്‍ക്കുന്നത് കടുത്ത പ്രവാചക നിന്ദയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുടി പ്രവാചകന്റെതാണെന്ന് തെളിയിക്കാനുള്ള വിശ്വസ്തമായ 'പരമ്പര' വെളിപ്പെടുത്താതെ കുപ്രചാരണങ്ങളുമായി മതത്തെ കച്ചവടവത്കരിക്കാനാണ് ശ്രമം. ഇതുമായി സഹകരിക്കുന്നത് പ്രവാചക നിന്ദയില്‍ പങ്കാളികളാകുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തിരുകേശം' ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



Saturday, May 21, 2011

തിരുകേശം എന്തുചെയ്യണം?

മാധ്യമം ലേഖനത്തിനുള്ള പ്രതികരണം

'വിവാദ കേശത്തിന് പവിത്രതയുണ്ടോ?' എന്ന തലക്കെട്ടില്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി എഴുതിയ ലേഖനം ശ്രദ്ധാപൂര്‍വം വായിച്ചു (മാധ്യമം 9/5). ഇപ്പോള്‍ വിവാദമായിരിക്കുന്ന കോഴിക്കോട് മര്‍കസിലെത്തിച്ച കേശം വ്യാജമാണെന്ന് ലേഖകന്‍ സമര്‍ഥിച്ചിട്ടുണ്ട്. ലേഖനത്തില്‍ ഹിജ്‌റ പത്താംവര്‍ഷം നടത്തിയ ഹജ്ജില്‍ പ്രവാചകന്‍ തലമുണ്ഡനം ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കേശം വിതരണം ചെയ്തതായി പറയുന്നു. ഇത് യഥാര്‍ഥമാണെങ്കില്‍, അങ്ങനെ വിതരണം ചെയ്തതിന്റെ ഉദ്ദേശ്യം എന്തായിരുന്നിരിക്കണം? വിശ്വസനീയവും പ്രാമാണികവുമായ സനദുകളിലൂടെ (ശൃംഖല) തെളിയിക്കപ്പെട്ട തിരുകേശവും മറ്റും മുസ്‌ലിംകള്‍ സൂക്ഷിച്ചുവെക്കുകയാണോ, അതോ അവയെ ബഹുമാന പുരസ്സരം കബറടക്കുകയാണോ ചെയ്യേണ്ടത് എന്നതാണ് കാതലായ പ്രശ്‌നം. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ സുചിന്തിതവും പ്രാമാണികവുമായ പണ്ഡിതമതം എന്തെന്നറിയാന്‍ വളരെ താല്‍പര്യമുണ്ട്.
വി.പി. സെയ്താലിക്കുട്ടി
ചേവായൂര്‍, കോഴിക്കോട്

ഇതോ പണ്ഡിത ധര്‍മം

 Published on Sun, 05/22/2011മാധ്യമം-പ്രതികരണം

പ്രവാചകന്റെ തിരുമുടി എന്ന് അവകാശപ്പെടുന്ന ഈ സാധനം കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ക്കുതന്നെ നല്‍കണമെന്ന അബൂദബിയിലെ അറബി കുടുംബത്തില്‍പെട്ട അഹ്മദ് ഖസ്‌റജിയോട് പ്രവാചകന്‍ സ്വപ്‌നത്തില്‍ നിര്‍ദേശിച്ച പ്രകാരമാണെന്ന് പ്രചരിപ്പിക്കുന്നത് അവര്‍ രണ്ടുപേരും നബിതിരുമേനിക്ക് പ്രിയപ്പെട്ടവരാണെന്ന് വരുത്തിത്തീര്‍ക്കലല്ലേ? ഈ മുടി സൂക്ഷിക്കാന്‍ 40 കോടി ചെലവിട്ട് ആര്‍ഭാടമായ പള്ളി നിര്‍മിക്കാന്‍ തീരുമാനിച്ചതും ഹൈദരാബാദില്‍നിന്ന് ലഭിച്ചുവെന്നുപറഞ്ഞ് മറ്റൊരു മുടി മര്‍കസില്‍ സൂക്ഷിച്ചിരിക്കുന്നതും ശിര്‍ക്ക് എന്ന മഹാപാപത്തെ പ്രോത്സാഹിപ്പിക്കലിന് പ്രേരകമാവില്ലേ? നബിതിരുമേനിയുടെ ലളിതജീവിതവും ദീനിന്റെ നിലനില്‍പിനായി അനുഭവിച്ച പീഡനങ്ങളും ത്യാഗോജ്വലവും മാതൃകാപരവുമായ ജീവിതചര്യകളും മനോഹരമായി പ്രസംഗവേദികളില്‍ അവതരിപ്പിക്കുന്ന മൗലവിമാരില്‍ ഏറെയും പ്രസംഗത്തിന് വിപരീതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നാം ഇന്നു കണ്ടുകൊണ്ടിരിക്കുന്ന ദുഃഖകരമായ സത്യമല്ലേ?
പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും നന്നായാല്‍ സമൂഹം നന്നാകും. അവര്‍ ദുഷിച്ചാല്‍ സമൂഹവും ദുഷിക്കും എന്ന ആപ്തവാക്യം എത്ര അര്‍ഥവത്താണെന്ന് ഇന്നത്തെ അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സാമൂഹികപരിഷ്‌കരണത്തിനും സമുദായ നന്മക്കുംവേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുര കേന്ദ്രങ്ങളും അനാഥാലയങ്ങളും സ്ഥാപിച്ച് സേവനം നടത്തുന്നവരെ നാം ബഹുമാനിക്കുന്നു. എന്നാല്‍, ഇത്തരം പ്രവര്‍ത്തനങ്ങള്‍ മറയാക്കി മത- സാമുദായിക രാഷ്ട്രീയ മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാരിക്കൂട്ടിയതൊക്കെയും പരമ്പരാഗത കുടുംബവാഴ്ചക്ക് വിധേയമാക്കിയും ഉള്ള അണിയറനീക്കങ്ങള്‍ സംശയവിധേയമായി കാണുമ്പോള്‍ പ്രതികരിക്കാന്‍ ആളില്ലാതാകുന്നതാണ് സമുദായം നേരിടുന്ന ഏറ്റവും വലിയ ജീര്‍ണത.
കോടികള്‍ മുടക്കി കൊട്ടാരസദൃശമായ വീടുകള്‍ പണിതും മക്കളുടെ വിവാഹം ആധുനികരീതിയില്‍ ആര്‍ഭാടപൂര്‍വം നടത്തിയും സമൂഹമധ്യത്തില്‍ പൊങ്ങച്ചം കാണിക്കുന്ന മൗലവിമാരെയും ശിര്‍ക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഉലമാക്കളെയും മുസ്‌ലിം സമുദായം ഒറ്റപ്പെടുത്താനും മനസ്സുകൊണ്ട് വെറുക്കാനും തയാറാകണം.
എം.എ. സാലിഹ് ഹാജി,
പാച്ചല്ലൂര്‍



Monday, May 16, 2011

ചോദ്യോത്തരം-യു.കലാനാഥന്


അഹമ്മദ് ഖസ്‌റജി പാണക്കാട് കുടുംബവുമായി ബന്ധമുള്ളയാള്‍ -കാന്തപുരം


തിരൂര്‍: തനിക്ക് പ്രവാചകന്റെ തിരുകേശം നല്‍കിയ യു.എ.ഇയിലെ ഡോ. അഹമ്മദ് ഖസ്‌റജി പാണക്കാട് തങ്ങള്‍ കുടുംബവുമായി ബന്ധമുള്ളയാളാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍. തിരൂരില്‍ ശഅ്‌റെ മുബാറക് മസ്ജിദ് ധനശേഖരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹമ്മദ് ഖസ്‌റജിയുടെ പിതാവ് മുഹമ്മദ് ഖസ്‌റജി മന്ത്രിയായിരിക്കെ ചികിത്സാവശ്യാര്‍ഥം കോട്ടക്കലില്‍ വന്നപ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. മന്ത്രിയും കുടുംബവും ഒരു മാസം താമസിച്ചത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലാണ്. അന്ന് അഹമ്മദ് ഖസ്‌റജിയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയതാണ്.  പിന്നീട് കേരളത്തിലെത്തിയപ്പോള്‍ തന്റെ മകനൊപ്പം അഹമ്മദ് ഖസ്‌റജി പാണക്കാട്ട് പോയി ആ കുടുംബവുമായുള്ള ബന്ധം പുതുക്കിയിട്ടുണ്ട്.
നബിയുടെ തിരുമുടി സൂക്ഷിക്കാന്‍ ഖസ്‌റജിയുടെ വീട്ടില്‍ പ്രത്യേക മുറിയുണ്ട്. അവിടെ വര്‍ഷത്തില്‍ രണ്ട് തവണ ഇത് പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ വേളയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണ്ഡിതരെ ക്ഷണിക്കാറുണ്ട്.
വസ്തുതകള്‍ ഇതായിരിക്കെ ഒരു സഹോദരന്റെ കത്ത് ചൂണ്ടിക്കാട്ടി എന്തെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാനാകില്ലെന്നും കത്തിന്റെ ഉറവിടം തങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും ആവശ്യമെങ്കില്‍ പിന്നീട് വെളിപ്പെടുത്തുമെന്നും കാന്തപുരം പ്രസ്താവിച്ചു.
ഇത്തരമൊരു പള്ളിയുണ്ടാക്കാന്‍ സാധിക്കാത്തതിലെ നിരാശയാണ് വിവാദമുയര്‍ത്തുന്നവര്‍ക്ക്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ കല്യാണത്തിന് പങ്കെടുത്ത വേളയില്‍ സുന്നി ഐക്യത്തിന് മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പും നല്‍കിയിരുന്നു.
യോജിപ്പുണ്ടായാല്‍ തങ്ങള്‍ ഇല്ലാതായി പോകുമോ എന്ന് ഭയക്കുന്നവരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി അരിയൂര്‍, വടശേരി ഹസന്‍ മുസ്‌ലിയാര്‍, കെ.ടി. ത്വാഹിര്‍ സഖാഫി, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി എന്നിവര്‍ സംസാരിച്ചു



മര്‍ക്കസിലെ കേശം: സനദിന് ഗള്‍ഫില്‍ അടിരേഖ ഉണ്ടെന്ന വാദം വിചിത്രം -സമസ്ത


കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ അവകാശപ്പെടുന്ന കേശം പ്രവാചകന്‍േറതാണെന്ന് തെളിയിക്കുന്ന സനദ് ഹാജരാക്കാനാവാതെ അതിന്റെ അടിസത്തരേഖ അബൂദബിയിലാണുള്ളതെന്ന വ്യാഖ്യാനം വിചിത്രമാണെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരും സെക്രട്ടറിമാരായ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാരും പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാചകന്റെ വാക്ക്, പ്രവൃത്തി, അനുവാദങ്ങള്‍, ശേഷിപ്പുകള്‍ ഇവയൊക്കെ വിശ്വാസയോഗ്യമായ പരമ്പരയിലൂടെ ലഭിക്കുമ്പോഴാണ് അത് അംഗീകരിക്കുക. ഈ വ്യവസ്ഥയുടെ പേരാണ് സനദ് എന്നത്. മുസ്‌ലിം ലോകം സ്വീകരിച്ചുവരുന്നതും അംഗീകരിക്കപ്പെട്ടതുമായ ഇസ്‌ലാമിക നടപടിക്രമമാണിത്. സനദ് ചോദിക്കുമ്പോള്‍ ഗള്‍ഫില്‍ അടിരേഖയുണ്ടെന്ന് പറയുന്നത് കൗതുകകരം മാത്രമല്ല, മതസ്‌പര്‍ശിയായ മറുപടി പോലുമല്ല. സാധാരണ ഭൂമികള്‍ക്കും മറ്റും ഉള്ളതുപോലെ ആധാരവും അടിയാധാരവും എന്ന വിചിത്രമായ നിലപാട് കൗതുകകരമാണെന്നും സനദ് തെളിയിക്കാനാവാത്തത് സനദില്ലാത്തത് കൊണ്ടാണെന്ന്  ബോധ്യപ്പെടുത്തുന്നതാണ് കാന്തപുരത്തിന്റെ പുതിയ നിലപാടെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കേശം അബൂദബിയില്‍ നിന്നാണ് കൊണ്ടുവന്നതെങ്കില്‍ സനദുണ്ടെങ്കില്‍ അതുകൊണ്ടുവരാനെന്താണ് തടസ്സമെന്നും നേതാക്കള്‍ ചോദിച്ചു.



Twitter Delicious Facebook Digg Stumbleupon Favorites More