Published on Thu, 05/26/2011 -
കോഴിക്കോട്: അജ്ഞാതമായ മുടി പ്രവാചകന്റെ പേരിനോട് ചേര്‍ക്കുന്നത് കടുത്ത പ്രവാചക നിന്ദയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന്. മുടി പ്രവാചകന്റെതാണെന്ന് തെളിയിക്കാനുള്ള വിശ്വസ്തമായ 'പരമ്പര' വെളിപ്പെടുത്താതെ കുപ്രചാരണങ്ങളുമായി മതത്തെ കച്ചവടവത്കരിക്കാനാണ് ശ്രമം. ഇതുമായി സഹകരിക്കുന്നത് പ്രവാചക നിന്ദയില്‍ പങ്കാളികളാകുന്നതിന് തുല്ല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'തിരുകേശം' ആത്മീയ തട്ടിപ്പ് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1 comments:
നിങ്ങള്‍ ഇപ്പോള്‍ പറയുന്നു രസൂലിനു തോളറ്റം മുടി ഉണ്ടായിരുന്നു എന്ന്. അങ്ങിനെ അനന്കില്‍ നിങ്ങള്‍ മദ്രസ്സകളില്‍ വരുന്ന നല്ല ചോന്കുള്ള പിള്ളാരുടെ തല മൊട്ട അടിക്കാതെ മദ്രസ്സകളില്‍ നിന്നും പുറത്താകിയതും തല്ലിയതും . ഒരു കാലത്ത് മാപ്പിളമാരുടെ വ്യക്തിതം തന്നെ മൊട്ട തലയും ഒരു താടിയും ആയിരുന്നു. ഇപ്പോള്‍ ഒരു മുടി പള്ളിക് വേണ്ടി മുടി വെക്കാം എന്ന് പറയുന്നു. അപ്പോള്‍ ഇതാണ് ശരി? അപ്പോള്‍ പഴയകാല മോയ്ല്യമാര്‍ കളവു പരയുകയിയുരുന്നോ ? അല്ലെങ്കില്‍ നിങ്ങള്‍ കളവു പറയുന്നു
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...