Published on Sat, 05/07/2011
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ലഭിച്ച പ്രവാചകന്‍േറതെന്ന് പ്രചരിപ്പിക്കുന്ന കേശം വ്യാജമാണെന്ന് അബൂദബിയിലെ ഖസ്‌റജി കുടുംബം. അബൂദബിയിലെ മന്ത്രിയും പണ്ഡിതനുമായ ശൈഖ് മുഹമ്മദ് ഖസ്‌റജിയുടെ പുത്രന്‍ ശൈഖ് ഹസന്‍ മുഹമ്മദ് ഖസ്‌റജിയാണ് മുടി വ്യാജമാണെന്ന് വ്യക്തമാക്കി, ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭാ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് കത്തെഴുതിയത്.
കാന്തപുരത്തിന് കേശം കൈമാറിയ അഹ്മദ് ഖസ്‌റജിയുടെ ജ്യേഷ്ഠ സഹോദരനാണ് ഹസന്‍ മുഹമ്മദ് ഖസ്‌റജി. അനുജന്റെ പക്കലുള്ള മുടികള്‍ തിരുകേശങ്ങളില്‍ പെട്ടതല്ലെന്നും നബിയുടേതെന്ന വാദം നുണയാണെന്നും എവിടെനിന്നാണ് അത് കൊണ്ടുവന്നതെന്ന് തങ്ങള്‍ക്കറിയില്ലെന്നും കത്തില്‍ പറയുന്നു.
പിതാവിന്റെ കാലത്ത് മുടികള്‍ ഇല്ലായിരുന്നു. പിതാവ് അങ്ങനെയൊരു മുടിയെപ്പറ്റി എന്തെങ്കിലും പറയുന്നത് ആരും കേട്ടിട്ടില്ല. അത് പരമ്പരാഗതമായി പ്രപിതാക്കളില്‍നിന്ന് കുടുംബത്തിന് കിട്ടിയതല്ല. കുടുംബത്തില്‍ ഏതെങ്കിലുമൊരാള്‍ മുടി കൈവശം വെച്ചതായോ അതിനായി പ്രചാരണം നടത്തിയതായോ കേട്ടിട്ടില്ലെന്നും ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ഖസ്‌റജി കത്തില്‍ തുടരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21ന് ബഹാഉദ്ദീന്‍ നദ്‌വി അയച്ച കത്തിനുള്ള മറുപടിയിലാണ് ഹസന്‍ ബിന്‍ ശൈഖ് മുഹമ്മദ് അല്‍ ഖസ്‌റജിയുടെ വെളിപ്പെടുത്തല്‍. മുടി വ്യാജമാണെന്നതിന് കൂടുതല്‍ തെളിവുകള്‍ നാളെ ചെമ്മാട് ദാറുല്‍ഹുദാ സമാപന സമ്മേളനത്തില്‍ പുറത്തുവിടുമെന്നും ഡോ. ബഹാഉദ്ദീന്‍ നദ്‌വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിവാദരോമം പ്രവാചക കേശമെന്ന് തെറ്റിദ്ധരിപ്പിച്ച് പള്ളിയുണ്ടാക്കാന്‍ പണംപിരിച്ചവര്‍ അത് തിരിച്ചുനല്‍കണം. കൂപ്പണുകളും മുടിയിട്ട വെള്ളവും വാങ്ങി സംഭാവന കൊടുത്തവര്‍ കബളിപ്പിക്കപ്പെട്ടിരിക്കയാണ്.
വാങ്ങിയവരില്‍നിന്ന് പണം തിരിച്ചുപിടിക്കണം. ലോകത്ത് ഒരിടത്തും മുടി സൂക്ഷിക്കാനായി പള്ളിയുണ്ടാക്കിയിട്ടില്ല. അതിന് പ്രവാചകന്‍ കല്‍പിച്ചിട്ടുമില്ല. പ്രവാചകന്റെ കാലത്തിന് 14 നൂറ്റാണ്ടിനുശേഷം വളരെ നീണ്ട മുടിക്കെട്ടുമായി ചിലര്‍ രംഗത്തുവരുന്നതും അതിനുതന്നെ കൈമാറ്റ ശൃംഖലാ രേഖയില്ലാത്തതും സംഭവം വ്യാജമാണെന്നതിന് തെളിവാണെന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വി പറഞ്ഞു.
ഫൈസല്‍ തങ്ങള്‍, കെ.ടി. അഷ്‌റഫ്, ഉമര്‍ ഹുദവി, ഷറഫുദ്ദീന്‍ ഹുദവി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...