ഇതു നബി (സ) യുടെ മുടി തന്നെയാണോ ??? മുടിയുടെ എണ്ണം പോലെ തന്നെ അവയുടെ നീളവും മുടി വ്യാജമാണെന്ന് വിളിച്ചോതുന്നു. പ്രവാചകന്റെ മുടിയെ കുറിച്ചുള്ള ഹദീസുകളില്‍ പറയുന്നത് പ്രകാരം മുടിയുടെ പരമാവധി നീളം കീഴ്ചെവിക്ക് താഴെ വരെയാവാം. ഇവിടെ ഖസ്രജിയുടെ കൈയ്യിലെ മുടിക്കെട്ടിന്റെ നീളം എഴുപതു സെന്റീ മീറ്ററിലും കൂടുതലാണ്.!

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

ഇത്രയും മുടി പ്രവാചകനുണ്ടായിരുന്നെങ്കില്‍ പിന്നെന്തുകൊണ്ട് മുടിയുടെ കാര്യത്തില്‍ ഇവരൊന്നും പ്രവാചകനെ അതുപോലെ അനുധാവനം ചെയ്യുന്നില്ല എന്നതും ചോദ്യമായി നിലനില്‍ക്കും. നീളവും എണ്ണവും മുടിയുടെ ആധികാരികത സംശയാസ്പദമാക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

75 സെന്റീ മീറ്ററാണ് കാന്തപുരത്തിന്റെ കയ്യിലെ മുടിയുടെ നീളം. അതേകദേശം വയറു വരെ എത്തും. ഹദീസില് പറഞ്ഞ പ്രകാരം പ്രവാചകന്റെ മുടി പരമാവധി പകുതിയോളമേ എത്തൂ. തിരുകേശത്തിന്റെ പ്രചാരണത്തിനായി അറബിയിലുള്ള ഇവരുടെ സൈറ്റിലെ മുടിതന്നെ ഇത് വ്യാജമെന്ന് തെളിയുന്ന ഒന്നാന്തരം തെളിവാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

തിരുകേശം ആധികാരിക രേഖകളോടെ ശൈഖ് അഹ് മദ് അല് ഖസ്റജിയില് നിന്നു എ പി അബൂബക്കര് മുസ്ല്യാര് ഏറ്റുവാങ്ങുന്നു. സാധാരണ ഒരു പെണ്‍കുട്ടിയുടെ മുടിയുടെ നീളം! പ്രവാചകന്റെ മുടിയുടെ നീളം ഇത്രവരുമോ എന്ന് വ്യക്തമാക്കേണ്ടത് ഈ മുടിക്കെട്ടില്‍ നിന്നും ഒരുമുടിയിഴ 'സ്വന്തമാക്കിയ' കാന്തപുരമാണ്.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

വരാനിരിക്കുന്ന തീര്‍ഥാടന കേന്ദ്രത്തിന്റെ മാതൃക. പ്രവാചക മുടി സൂക്ഷിക്കാനും കാല്‍ ലക്ഷം പേര്‍ക്ക് നമസ്‌കരിക്കുവാനുമായി 40 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കാനിരിക്കുന്ന ശഅ്‌റെ മുബാറക് മസ്ജിദിന്റെ മാതൃക. പുണ്യമുദ്ദ്യേശിച്ചുള്ള യാത്ര പ്രവാചകന്‍ പറഞ്ഞത് മൂന്നിടത്തേക്ക് മാത്രം...ഇവിടെ പുതിയ കേന്ദങ്ങള്‍ ജനിക്കുന്നു.

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.

Thursday, March 31, 2011

വിവാദത്തിന്റെ തിരുശേഷിപ്പുകള്‍ -ഇന്ത്യാടുഡെ; ഇസ്ലാമിക സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധം -ടി. ആരിഫലി

 കോഴിക്കോട് കാരന്തൂരില് പ്രവാചകന്റേതെന്ന് പറഞ്ഞ് സംഘടിപ്പിക്കപ്പെട്ട വ്യാജമുടിയുടെ പേരില് കോടികള് സമ്പാദിച്ച് നിര്മ്മിക്കാനുദ്ദ്യേശിക്കുന്ന വിവാദത്തിലകപ്പെട്ട സംരംഭത്തെ കുറിച്ചുള്ള ടി.ആരിഫലിയുമായുള്ള അഭിമുഖവും ഇന്ത്യാടുഡെ (6.4.2011) ഫീച്ചറും




Wednesday, March 30, 2011

പള്ളി മുടിക്ക് വേണ്ടി; ഗള്‍ഫിലെ വാര്‍ത്തയില്‍ മുടിയില്ല...!

സംഗതി തട്ടിപ്പാണെന്ന് സ്വയം ബോധ്യമുണ്ടായപ്പോള്‍ തിരുകേശത്തെ കുറിച്ച് അറബികളത് വിശ്വസിക്കുകയില്ലെന്ന് നേരത്തെ മനസ്സിലാക്കിയ കാന്തപുരം വിഭാഗം റിപ്പോര്‍ട്ട് കൊടുത്തപ്പോല്‍ പള്ളിയെ പറ്റി സംസാരമേ ഇല്ല...!. ഗള്‍ഫ് ടൈംസില്‍ 13.3.2011 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്.
Largest mosque in India coming up at Kozhikode
Publish Date: Sunday,13 March, 2011, at 01:18 AM Doha Time
By Ashraf Padanna/Thiruvananthapuram India’s biggest mosque, larger than Delhi’s Jama Masjid, is coming up in Kerala, thanks to Abu Bakr Ahmed alias Kanthapuram Aboobacker Musliyar, who heads the Markazu Ssaqafathi Ssunniyya group of Islamic institutions.Being built on the outskirts of Kozhikode, the mosque will have a built-up area of 250,000 sq. ft., far out-sizing the 17th century mosque commissioned by emperor Shah Jahan in the capital city of the Mughal empire.
The mosque will be located in the Markaz Knowledge City, a 500-acre self-contained township. The township will accommodate a centre for Islamic learning, an information technology (IT) hub, a medical college, an engineering college, schools, hospitals, shopping malls and various other institutions, besides residential complexes.
“The mosque will reflect the universal brotherhood and spiritual enlightenment that Islam stands for. There will also be a library for Islamic research and a conference hall where both Muslims and non-Muslims can come in pursuit of knowledge,” said the Musliyar.
“We are receiving huge support from people from all walks of life, especially the Kerala diaspora”.
Musliyar heads the popular social, charity and educational organisation which has in the past three decades educated more than 30,000, including a large number of children from displaced families in Gujarat and Kashmir.
The Sha’ar-e-Mubarak Grand Masjid is planned on a 12-acre plot of which eight acres have been set apart for landscaping a Mughal-style garden. The structures in the township will be environment-friendly with a lot of open space and greenery.
“We are planning to start work on 250 acres already acquired for the project in five months and the mosque will be ready in two years. The entire project will be complete in another five years,” said Riyaz Mohamed, the architect of the project who is credited with building some half a million square feet of public spaces including the Hajj House, Karipur, Infopark, Koratty and the National Institute of Fashion Technology campus at Kannur.
The mosque, with an open-sky courtyard, is expected to be completed at a cost of Rs400mn while the entire township project will cost around Rs12bn. It will be able to accommodate 25,000 people for prayer at a time.
“My effort is to blend traditional Islamic architecture with modern technology adopting the green building concept. It will also employ a large number of people in this backward area,” said Mohamed, a graduate from the National Institute of Technology, Kozhikode. “The built-up area will harmoniously blend with the greenery around”.


Monday, March 28, 2011

BHAKTHI VYAVASAYAM -Husain Salafi

പ്രവാചക കേശം: ചൂഷണത്തില്‍നിന്ന് പിന്തിരിയണം -എസ്.കെ.എസ്.എസ്.എഫ്


Published on Sat, 03/26/2011 

കോഴിക്കോട്: പ്രവാചകന്‍േറതെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെടാത്ത കേശമുപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.
പ്രവാചകനുമായി അടുത്ത ബന്ധമുണ്ടെന്ന നിലയിലുള്ള സ്വപ്‌നകഥകള്‍ പ്രചരിപ്പിച്ച് പുണ്യവാളനായി ചമയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രവാചകന്‍േറതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന കേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കുന്ന സനദ് (പ്രവാചകനില്‍നിന്ന് കൈമാറിപ്പോന്ന പരമ്പര) വിശദീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതില്‍ ദുരൂഹതയുണ്ട്. മര്‍കസിന് കേശം നല്‍കിയെന്ന് പറയപ്പെടുന്ന അബൂദബി സ്വദേശി തന്നെ ഇവ്വിഷയകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ തന്റെ കുടുംബത്തില്‍ പരമ്പരാഗതമായി ഇങ്ങനെയൊരു തിരുകേശമില്ലെന്ന് തെളിയിക്കുന്നു.
സാമ്പത്തിക താല്‍പര്യത്തിനുവേണ്ടി പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമുദായം തള്ളിക്കളയണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഓണംപിള്ളി മുഹമ്മദ് ഫൈസി, ആബിദ് ഹുദവി തച്ചണ്ണ, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.




Saturday, March 26, 2011

തിരുകേശം: വ്യാജം, ചെറുക്കപ്പെടേണ്ടത് (വീഡിയോ-ഖുതുബ 25.2.2011)


തിരുകേശം:വ്യാജം-ചെറുക്കപ്പെടേണ്ടത്/ഖുതുബ- ഖാലിദ് മൂസ നദ് വി കോഴിക്കോട് മസ്ജിദ് ലുഅ്ലഅ് 25.2.2011

 "ഇവിടെ പൌരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്.മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക് ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്ത്തരുതെന്ന് റസൂല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.>>>ഖുതുബ കേള്‍ക്കുക.

ഭാഗം-1

ഭാഗം-2



ഈ ഖുതുബയുടെ ലിഖിതരൂപം ഇവിടെ വായിക്കാം...>>>

Friday, March 25, 2011

മുജാഹിദ് പ്രസിഡന്റ് (രാഷ്ട്രീയ വിഭാഗം) മുടിപ്പള്ളിക്ക് സംഭാവന നല്‍കി


കാന്തപുരം കോഴിക്കോട്ട് നിര്‍മിക്കുന്ന തിരുകേശ പള്ളിക്ക് മുജാഹിദുകളുടെ രാഷ്ട്രീയ വിഭാഗം പ്രസിഡന്റ് സംഭാവന നല്‍കിയിരിക്കുന്നു. കാന്തപുരം അതു ഉഷാറായി സിറാജ് ദിനപത്രത്തില്‍ കൊടുക്കുകയും ചെയ്തു.
ഇനിയിപ്പോ മുജാഹിദുകളുടെ ആത്മീയ വിഭാഗം എതിര്‍പ്പുമായി ഇറങ്ങും. വേറെ വേറെ നേതൃത്വം സ്വീകരിച്ചാല്‍ ഇങ്ങനെ ഏതൊക്കെ ഗതികേടില്‍ ചെന്നു ചാടും.
ജമാഅത്തുകാര്‍ക്ക് ഈയൊരു ഗതികേടില്ല. അവര്‍ ആര്‍ക്കു വോട്ടു കൊടുക്കണം എന്നു തീരുമാനിക്കുന്നതും അവരുടെ നേതൃത്വം തന്നെ. കാരണം റസൂല്‍ (സ) അങ്ങനെ പകുത്ത് പകുത്ത് നേതൃത്വം നല്‍കിയിരുന്നില്ലല്ലോ? പള്ളിയില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കിയിരുന്ന പ്രവാചകന്‍ തന്നെയാണ് അതിക്രമം കാണിക്കുന്നവരെ നേരിടാനും വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.(14.4.2011)

തിരുമുടിയും നബിയുടെ ഭൗതികാവശിഷ്‌ടങ്ങളും : ഒരു പ്രാമാണിക വിശകലനം-എ അബ്‌ദുസ്സലാം സുല്ലമി


ഭാഗം-1>>>

ഒരു മനുഷ്യനെയോ വസ്‌തുവിനെയോ ദൈവമാക്കിയാല്‍ മാത്രമേ (ഇലാഹാക്കിയാല്‍ മാത്രമേ) ബഹുദൈവ വിശ്വാസം (ശിര്‍ക്ക്‌) സംഭവിക്കുകയുള്ളൂ എന്ന്‌ യാഥാസ്ഥിതികര്‍ പ്രചരിപ്പിച്ചുവരുന്നു. അതിനാല്‍ ഇലാഹാണെന്ന വിശ്വാസമില്ലാതെ മരണപ്പെട്ടവരെ വിളിച്ച്‌
തേടിയാലും അവരുടെ പേരില്‍ നേര്‍ച്ചയാക്കിയാലും അവരെ പിടിച്ച്‌ സത്യംചെയ്‌താലും ആഗ്രഹസഫലീകരണത്തിനു വേണ്ടി ഖബറുകള്‍ സന്ദര്‍ശിച്ചാലും മരണപ്പെട്ടവരുടെ പ്രീതി ലഭിക്കാന്‍ വേണ്ടി അവരുടെ ആണ്ട്‌ കഴിച്ചാലും മൗലീദ്‌ ആഘോഷിച്ചാലും അല്ലാഹുവില്‍ പങ്കുചേര്‍ക്കല്‍ ആകില്ലത്രെ! മുസ്‌ലിംകള്‍ക്കിടയില്‍ ബഹുദൈവവിശ്വാസം പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച പുരോഹിത വിഭാഗം തെളിവിന്റെ അഭാവത്തിലും ദുര്‍ബലതയിലും ഇത്തരം വിഷയങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലാതെ വന്നപ്പോള്‍ ആത്മീയവാണിഭത്തിലൂടെ കോടികള്‍ സമ്പാദിക്കാന്‍ ഇപ്പോള്‍ പുതിയൊരു തര്‍ക്കവിഷയം ഇറക്കുമതി ചെയ്‌തിരിക്കുകയാണ്‌. ഈ വിഷയത്തില്‍ ഹദീസുകളുടെ പിന്‍ബലം ഉണ്ടെന്ന തെറ്റിദ്ധാരണയും കുടില താല്‌പര്യവുമാണ്‌ ഇവരെ നബി(സ)യുടേതാണെന്ന്‌ ജല്‌പിച്ച്‌ രണ്ടു കഷ്‌ണം തലമുടിയുമായി രംഗപ്രവേശം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. നബി(സ)യുടെ ശാരീരിക അവശിഷ്‌ടങ്ങള്‍ കൊണ്ട്‌ ഇക്കാലത്തും തബര്‍റുക്ക്‌ (അനുഗ്രഹം) എടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ടോ? തബര്‍റുക്കിന്റെ എല്ലാ ഇനങ്ങളും ഇസ്‌ലാം അനുവദിച്ചിട്ടുണ്ടോ? മുതലായ വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്‌. അതിനു മുമ്പായി പ്രവാചകന്റെ മുടി, രക്തം പോലെയുള്ള ശാരീരിക അവിശിഷ്‌ടങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമിന്റെ വിധി പരിശോധിക്കാം:
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യന്‍ ഏക ആരാധ്യന്‍ മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‌കപ്പെടുന്നു.'' (അല്‍കഹ്‌ഫ്‌ 110) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം റാസി(റ) എഴുതുന്നത്‌ ശ്രദ്ധിക്കുക: ``അതായത്‌ വിശേഷണങ്ങളില്‍ യാതൊരു കാര്യത്തിലും എന്റെയും നിങ്ങളുടെയും ഇടയില്‍ യാതൊരു പ്രത്യേകതയുമില്ല. തീര്‍ച്ചയായും അല്ലാഹു എനിക്ക്‌ ദിവ്യസന്ദേശം നല്‌കി എന്നത്‌ അല്ലാതെ. നിശ്ചയം ഏകനും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാത്തവനുമായ അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനുമില്ല.'' (റാസി 11:177).
``(നബിയേ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാണ്‌'' (ഫുസ്സിലത്ത്‌ 7). ഈ സൂക്തത്തെ വ്യാഖ്യാനിച്ച്‌ അബ്‌ദുര്‍റഹ്‌മാന്‍ മഖ്‌ദൂമി പൊന്നാനി (തിരൂരങ്ങാടി ഖാസി) എഴുതുന്നു: ``പ്രകൃത്യാ നബി തിരുമേനി(സ) ഒരു സാധാരണ മനുഷ്യനാണ്‌.'' (ഖുര്‍ആന്‍ പരിഭാഷയും വ്യാഖ്യാനവും, വാള്യം 2, പേജ്‌ 1022) വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുമ്പോള്‍ നബി(സ)യുടെ വിസര്‍ജ്യ വസ്‌തുക്കള്‍ക്ക്‌ സാധാരണ മനുഷ്യന്റേതില്‍ നിന്ന്‌ വ്യത്യാസമുണ്ട്‌; അവ അശുദ്ധമല്ല, മറിച്ച്‌ ശുദ്ധിയാണെന്ന്‌ വാദിക്കാന്‍ ഖണ്ഡിതമായ തെളിവുകള്‍ അനിവാര്യമാണ്‌. എന്നാല്‍ യാഥാസ്ഥിതികര്‍ എഴുതുന്നതു കാണുക: ``തിരുനബി(സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളില്‍ കണ്ടിട്ടും അത്തരം വരികള്‍ ചാടിക്കടക്കുകയാണ്‌ അയാളെപ്പോലുള്ളവരുടെ പതിവത്രെ. എങ്കില്‍ വല്ല ഹൈ-ലോങ്‌ജമ്പില്‍ മത്സരിച്ചുകൂടേ? എക്‌സ്‌പീരിയന്‍സ്‌ എത്രയുണ്ടെന്ന്‌ മനസ്സിലാകും. നടു ഇടിച്ച്‌ നിലംപരിശാകുന്നത്‌ നേരിട്ടനുഭവിക്കുകയും ചെയ്യാം. എന്നാല്‍ വിശ്വാസികള്‍ക്ക്‌ ഈ വരികള്‍ തന്നെയാണ്‌ അവലംബം.'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). ശാഫിഈ മദ്‌ഹബിലെ മുഗ്‌നി എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ``രക്തം, ചലം, ഛര്‍ദിച്ചത്‌, മലം, മൂത്രം, കാമജലം, മൂത്രത്തിലുള്ള കൊഴുത്ത വെള്ളം മുതലായവ നബി(സ)യുടേത്‌ ശുദ്ധിയുള്ളതാണ്‌. ബഗ്‌വിയും മറ്റുള്ളവരും ഇപ്രകാരം ഉറപ്പിച്ചുപറയുന്നു. ഖാളി ഈ അഭിപ്രായത്തെ ശരിയാക്കുന്നു. മറ്റുള്ളവരും. എന്റെ ശൈഖും ഇപ്രകാരം മതവിധി നല്‌കുന്നു. ഈ അഭിപ്രായം ശറഹു സ്വഗീറില്‍ പ്രകടിപ്പിച്ചതിന്‌ എതിരാണ്‌'' (മുഗ്‌നി 1:113). ഈ വിഷയത്തില്‍ ശാഫിഈ മദ്‌ഹബില്‍ പോലും ഏകാഭിപ്രായമില്ലെന്ന്‌ മുഗ്‌നിയിലെ ഈ പ്രസ്‌താവന വ്യക്തമാക്കുന്നു. ഇമാം നവവി(റ) ഉദ്ധരിക്കുന്നതു കാണുക:
``നബി(സ)യുടെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ പറയുന്നവന്‍ നബി(സ) മലമൂത്ര വിസര്‍ജനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ശുദ്ധിയാക്കിയെന്നതിന്‌ അത്‌ നല്ലത്‌ എന്ന നിലക്കും ശുദ്ധീകരണം എന്ന നിലക്കുമാണെന്ന്‌ മറുപടി പറയുന്നു. എന്നാല്‍ ഭൂരിപക്ഷപ്രകാരം ശരിയായിട്ടുള്ളത്‌ രക്തവും മറ്റുള്ള വിസര്‍ജ്യവസ്‌തുക്കളും അശുദ്ധമാണെന്നാണ്‌. ഇറാഖുകാര്‍ ഇപ്രകാരം ഖണ്ഡിതമായി പറയുന്നു. ഖാളി ഹുസൈന്‍ അവര്‍ക്ക്‌ എതിരഭിപ്രായം പറയുന്നു. അദ്ദേഹം പറഞ്ഞു: ഏറ്റവും ശരിയായത്‌ അവയെല്ലാം ശുദ്ധിയുള്ളതാണെന്നാണ്‌.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ഇമാം നവവി(റ) പറയുന്നു: ``ഖഫാല്‍ തല്‍ഖീസിന്റെ ശറഹില്‍ ഖസ്വാഇസ്വില്‍ പറയുന്നു: നമ്മുടെ ചില അനുയായികള്‍ നബി(സ)യില്‍ നിന്ന്‌ പുറത്തുവരുന്നതെല്ലാം ശുദ്ധമാണെന്ന്‌ പറയുന്നു. ഈ അഭിപ്രായം ശരിയല്ല. ഇപ്രകാരം ഖഫാല്‍ ഉദ്ധരിക്കുന്നു. അദ്ദേഹം ഖുറാസാന്‍കാരുടെ അഭിപ്രായം ഉദ്ധരിക്കുന്ന ശൈഖാണ്‌. അദ്ദേഹത്തിന്റെ മേല്‍ ആണ്‌ അവലംബം.'' (ശറഹുല്‍ മുഹദ്ദബ്‌ 1:234) ശാഫിഈ മദ്‌ഹബിലെ ധാരാളം ഗ്രന്ഥങ്ങളില്‍ ഇവയെല്ലാം അശുദ്ധമാണെന്ന്‌ പറയുന്നു (മിന്‍ഹാജിന്റെ ശറഹായ നിഹായഃ, 1:242). ശുദ്ധമാണെന്ന്‌ പറയുന്നവര്‍ താഴെ പറയുന്ന ഹദീസുകളാണ്‌ തെളിവ്‌ പിടിക്കുന്നത്‌.
ഉമ്മുഅയ്‌മന്‍(റ) പറയുന്നു: ``നബി(സ)ക്ക്‌ രാത്രി മൂത്രമൊഴിക്കാന്‍ വേണ്ടി ഒരു പാത്രമുണ്ടായിരുന്നു. പ്രഭാതമായാല്‍ ഞാനത്‌ പുറത്ത്‌ ഒഴിച്ചുകളയും. ഒരു ദിവസം രാത്രി ദാഹിക്കുന്നവളായി ഞാന്‍ ഉണര്‍ന്നു. എനിക്ക്‌ ഇരുട്ടില്‍ പിഴവ്‌ സംഭവിച്ചു. ഞാന്‍ പാത്രത്തിലെ മൂത്രം കുടിച്ചു. ഈ സംഭവം നബി(സ)യോടു പറഞ്ഞപ്പോള്‍ അവിടുന്ന്‌ പറഞ്ഞു: നിന്റെ വയറിനെ അഗ്നി സ്‌പര്‍ശിക്കുകയില്ല. മറ്റൊരു റിപ്പോര്‍ട്ടില്‍: നിന്റെ വയറിന്‌ യാതൊരു അസുഖവും ഈ ദിവസത്തിനു ശേഷം സംഭവിക്കുകയില്ല.'' (ദാറഖുത്വ്‌നി, ഹാകിം, ത്വബ്‌റാനി) ഈ ഹദീസ്‌ ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി ശത്രുക്കള്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌. നരകത്തില്‍ നിന്ന്‌ മനുഷ്യനെ രക്ഷപ്പെടുത്തുക ഒരാളുടെ വിശ്വാസവും സല്‍കര്‍മവുമാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ശതക്കണക്കിന്‌ സൂക്തങ്ങളിലൂടെ ഈ തത്വം മനുഷ്യരെ പഠിപ്പിക്കുന്നു. നബി(സ) ഫാത്വിമ(റ)യെ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടുത്താന്‍ മൂത്രം കുടിപ്പിക്കുകയുണ്ടായില്ല. ഈ ഹദീസിന്റെ പരമ്പരയില്‍ വിശ്വാസയോഗ്യമല്ലാത്തവരാണുള്ളത്‌. അവരെ വിവരിക്കാം:
1). അബൂമാലികിന്നഖ്‌ഈ: ഇയാളുടെ ശരിയായ നാമം അബ്‌ദുല്‍ മലിക്‌ബ്‌നു ഹുസൈന്‍ എന്നാണ്‌. ഹദീസ്‌ പണ്ഡിതന്മാര്‍ ഇയാളെക്കുറിച്ച്‌ പറയുന്നത്‌ കാണുക: ഇബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' ഇബ്‌നു അലിയ്യ്‌(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ നിഷിദ്ധമാണ്‌. ഇയാള്‍ അയോഗ്യനാണ്‌.'' അബൂസുര്‍അ(റ)യും അബൂഹാതിമും(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ദുര്‍ബലമാണ്‌.'' ഇമാം നസാഈ(റ) പറയുന്നു: ``ഇയാളുടെ ഹദീസുകള്‍ ഉപേക്ഷിക്കപ്പെടേണ്ടവയാണ്‌.'' ഹാകിം(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' അബൂദാവൂദ്‌(റ) പറയുന്നു: ``ദുര്‍ബലനാണ്‌.'' ബുഖാരി(റ) പറയുന്നു: ``ഇയാള്‍ ബലമുള്ളവനല്ല.'' ദാറഖുത്വ്‌നി(റ) പറയുന്നു: ``ഇയാള്‍ ദുര്‍ബലനാണ്‌.'' (തഹ്‌ദീബ്‌ 12:240, മീസാന്‍ 1:504)
2). നാഫിഅ്‌ബ്‌നു അത്വാഅ്‌: ഇയാള്‍ അപ്രശസ്‌തനാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തഹ്‌ദീബ്‌ 10:370)
3). വലീദ്‌ബ്‌നു അബ്‌ദിര്‍റഹ്‌മാന്‍: യഹ്‌യ്‌ബ്‌നു മഈന്‍(റ) പറയുന്നു: ``ഇയാള്‍ യാതൊരു പരിഗണനയും അര്‍ഹിക്കുന്നില്ല.'' (മീസാന്‍ 4:312)
ഉമ്മുഅയ്‌മന്‍(റ) നബി(അ)യുടെ മൂത്രം കുടിച്ചതായി പറയുന്ന മറ്റൊരു ഹദീസ്‌: ഈ ഹദീസില്‍ ഈ വിവരം പറഞ്ഞപ്പോള്‍ നബി(സ)യുടെ പല്ലുകള്‍ പുറത്തുകാണുന്ന വിധം നബി(സ) ചിരിച്ചുവെന്നും പറയുന്നു. ശേഷം നിന്റെ വയറ്റില്‍ തീ പ്രവേശിക്കുകയില്ലെന്ന്‌ നബി(സ) പറഞ്ഞു. (അബൂനുഐമ്‌, ദാറഖുത്വ്‌നി, ഹാകിം). ഇതിന്റെ പരമ്പരയിലും നാം മുകളില്‍ വിവരിച്ച അബൂമാലിക്‌ എന്നയാളുണ്ട്‌. നബീഅ്‌ എന്ന മനുഷ്യനാണ്‌ ഉമ്മുഅയ്‌മനില്‍(റ) നിന്ന്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇയാള്‍ ഇവരെ കണ്ടിട്ടില്ല. ഇബ്‌നു ഹജര്‍(റ) പറയുന്നു: ``അബൂമാലിക്‌ ദുര്‍ബലനാണ്‌. നബീഹ്‌ ഉമ്മു അയ്‌മനെ കണ്ടുമുട്ടിയിട്ടില്ല.'' (തല്‍ഖീസ്‌ 1:182)
ബര്‍കതുല്‍ അബ്‌ശി(റ) എന്ന സ്‌ത്രീ നബി(സ)യുടെ മൂത്രം കുടിച്ചപ്പോള്‍ നിനക്ക്‌ ഒരിക്കലും ഇനി രോഗം ബാധിക്കുകയില്ലെന്ന്‌ പറയുന്ന ഹദീസ്‌ (അബ്‌ദുര്‍റസ്സാഖ്‌): ഈ ഹദീസാണ്‌ മുഗ്‌നിയില്‍ തെളിവായി ഉദ്ധരിക്കുന്നത്‌. ഇസ്‌ലാമിനെ വികൃതമാക്കാന്‍ വേണ്ടി കെട്ടിയുണ്ടാക്കിയതാണിത്‌. എങ്കില്‍ നബി(സ)ക്ക്‌ രോഗം വരാതിരിക്കാന്‍ തന്റെ മൂത്രം കുടിച്ചാല്‍ മതിയായിരുന്നു. ധനം ചെലവുചെയ്‌തു ചികിത്സിക്കേണ്ടിയിരുന്നില്ല. ഇതു പരമ്പരമുറിഞ്ഞ ഹദീസാണ്‌.
അബൂത്വയ്യിബ്‌ എന്ന അടിമ നബി(സ)യെ കൊമ്പ്‌ വെച്ച ശേഷം ആ രക്തം കുടിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ``എന്റെ രക്തം വല്ലവന്റെയും രക്തവുമായി കലര്‍ന്നാല്‍ അവനെ നരകം സ്‌പര്‍ശിക്കുകയില്ല'' (മുഗ്‌നി 1:113). ഇസ്‌ലാമിനെ അപമാനിക്കാന്‍ വേണ്ടി ചിലര്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസാണിത്‌. ഇവര്‍ നബി(സ)യുടെ കാലത്താണ്‌ ജീവിച്ചിരുന്നതെങ്കില്‍ നബി(സ)യെ വധിച്ച്‌ രക്തംകുടിച്ച്‌ നരകത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ചേനെ! ഇമാം നവവി(റ) പ്രസ്‌താവിക്കുന്നതു കാണുക: ``അബൂത്വയ്യിബ്‌ രക്തം കുടിച്ചതായി പറയുന്ന ഹദീസ്‌ ദുര്‍ബലമായതാണ്‌.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:234) ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:179)
ഇബ്‌നുഅബ്ബാസ്‌(റ) പറയുന്നു: ``ഒരിക്കല്‍ നബി(സ)യെ ഖുറൈശികളില്‍ പെട്ട ഒരു അടിമ കൊമ്പ്‌ വെച്ചു. ശേഷം അടിമ രക്തം പാത്രത്തിലാക്കി ഒരു മതിലിന്റെ പിന്‍ഭാഗത്തേക്കു പോയി. അവന്‍ ഇടതുഭാഗത്തേക്കും വലതുഭാഗത്തേക്കും നോക്കുകയും ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ ഉറപ്പായ സന്ദര്‍ഭത്തില്‍ രക്തം മുഴുവന്‍ കുടിക്കുകയും ചെയ്‌തു. നബി(സ)യുടെ അടുത്തു വന്നപ്പോള്‍ നബി(സ) അവന്റെ മുഖത്തേക്ക്‌ നോക്കി. ശേഷം പറഞ്ഞു: നീ നിന്റെ ശരീരത്തെ നരകത്തില്‍ നിന്ന്‌ സംരക്ഷിച്ചു'' (ഇബ്‌നുഹിബ്ബാന്‍) വിശുദ്ധ ഖുര്‍ആന്റെ അധ്യാപനത്തിന്‌ വിരുദ്ധമാണിത്‌. ഇബ്‌നുഹിബ്ബാന്‍(റ) തന്നെ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നു. ഇബ്‌നുഹജര്‍(റ) ഈ ഹദീസ്‌ വ്യാജമാണെന്നു വ്യക്തമാക്കുന്നു (തല്‍ഖീസ്‌ 1:179). ഇതിന്റെ പരമ്പരയില്‍ അലിയ്യ്‌ബ്‌നു മുജാഹിദുല്‍ കാബൂലി എന്നയാളുണ്ട്‌. ഇയാള്‍ ഹദീസ്‌ സ്വയം നിര്‍മിക്കുന്നവനാണ്‌. ഇബ്‌നു മഈന്‍ പറയുന്നു: ``ഇയാള്‍ ഹദീസ്‌ നിര്‍മിക്കുന്നവനാണ്‌.'' (തഹ്‌ദീബ്‌ 7:330, മീസാന്‍ 3:149).
ഉമറുബ്‌നു സഫീന തന്റെ പിതാമഹനില്‍ നിന്ന്‌ നിവേദനം. നബി(സ) ഒരിക്കല്‍ കൊമ്പ്‌ വെക്കുകയുണ്ടായി. എന്നിട്ട്‌ പ്രസ്‌തുത രക്തം മൃഗങ്ങളില്‍ നിന്നും അകലെ പക്ഷികളില്‍ നിന്നും മനുഷ്യരില്‍ നിന്നും കുഴിച്ചുമൂടാന്‍ നബി(സ) കല്‌പിച്ചു. ഞാന്‍ ഒളിഞ്ഞുനിന്ന്‌ അത്‌ കുടിച്ചു. തുടര്‍ന്ന്‌ രക്തം എന്ത്‌ ചെയ്‌തുവെന്ന്‌ നബി(സ) എന്നോട്‌ ചോദിച്ചു. ഞാന്‍ കുടിച്ചുവെന്ന്‌ പറഞ്ഞപ്പോള്‍ നബി(സ) ചിരിച്ചു. (ബസ്സാര്‍, ബൈഹഖി) ``ഇതു നിര്‍മിതമായ ഹദീസാണ്‌. അജ്ഞാതരായ പല വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ബരിയ്യ എന്നയാള്‍ വളരെയധികം ദുര്‍ബലനാണ്‌. യാതൊരു അവസ്ഥയിലും ഇയാളുടെ ഹദീസുകള്‍ തെളിവിന്‌ യോഗ്യമല്ല.'' (തഹ്‌ദീബ്‌ 1:380)
അബൂബക്കറിന്റെ പുത്രി അസ്‌മാഅ്‌(റ) പറയുന്നു: ``ഞാന്‍ നബി(സ)യുടെ രക്തം കുടിച്ചു. നബി(സ) പറഞ്ഞു: നിന്റെ ശരീരത്തെ ഇതു കാരണം നരകം സ്‌പര്‍ശിക്കുകയില്ല.'' (ദാറഖുത്വ്‌നി, ത്വബ്‌റാനി). ഖുര്‍ആനെ പരിഹസിക്കുന്ന ഹദീസാണിത്‌. വിശ്വാസയോഗ്യനല്ലാത്ത അലിയ്യുബ്‌നു മുജാഹിദ്‌ എന്നയാള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ ഇബ്‌നുഹജര്‍(റ) പറയുന്നു. (തല്‍ഖീസ്‌ 1:181)
ഹുകൈമത്ത്‌ എന്ന സ്‌ത്രീ അവരുടെ മാതാവ്‌ ഉമൈമത്ത്‌ നബി(സ)യുടെ മൂത്രം കുടിച്ചതായി പറയുന്ന ഹദീസ്‌ (ബൈഹഖി 13406): ``ഈ സ്‌ത്രീ തന്നെ ഏതാണെന്ന്‌ അറിയുകയില്ല'' (മീസാന്‍ 1:574). അജ്ഞാതരായ ധാരാളം വ്യക്തികള്‍ ഇതിന്റെ പരമ്പരയിലുണ്ട്‌. ഹജ്ജാജ്‌ എന്ന വ്യക്തിയും അയോഗ്യനാണ്‌.
ഈ വിഷയത്തില്‍ വന്ന പ്രധാന ഹദീസുകളുടെ അവസ്ഥയാണ്‌ നാം ഇത്രയും വിവരിച്ചത്‌. ഒരൊറ്റ ഹദീസും ഈ വിഷയത്തില്‍ സ്വഹീഹായി വന്നിട്ടില്ല. യാഥാസ്ഥിതികര്‍ എഴുതുന്നു: ``കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവര്‍ക്കറിയാം. കാരണം പാലോ തേനോ സാക്ഷാല്‍ അമൃത്‌ തന്നെ കഴിച്ചാലും അവരൊക്കെ വായ കഴുകിക്കുന്നവരാണ്‌. സംസ്‌കാര സമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണംകഴിച്ചാല്‍ വായ കഴുകാറുണ്ട്‌'' (സെന്‍സിംഗ്‌ -2011 മാര്‍ച്ച്‌, പേജ്‌ 7). നബി(സ)യും സ്വഹാബിമാരും ഒരു ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ അത്‌ അശുദ്ധമല്ലെന്ന്‌ വ്യക്തമാണ്‌. പല സന്ദര്‍ഭത്തിലും അവര്‍ ഭക്ഷണം കഴിച്ച ശേഷം വായ കഴുകാതെ നമസ്‌കാരത്തിന്‌ വരെ പുറപ്പെട്ട സംഭവങ്ങള്‍ ഉദ്ധരിക്കപ്പെടുന്നു.
നാം പഴവര്‍ഗങ്ങളും മറ്റും ഭക്ഷിക്കുമ്പോള്‍ വായ കഴുകാറില്ല. എന്നാല്‍ മൂത്രവും മലവും അശുദ്ധമാണെന്ന്‌ നബി(സ) ധാരാളം സന്ദര്‍ഭങ്ങളില്‍ പ്രഖ്യാപിച്ചപ്പോള്‍ എന്റേതു അശുദ്ധമല്ലെന്ന്‌ പറയുകയുണ്ടായില്ല. രക്തം അശുദ്ധമാണെന്ന്‌ ഖുര്‍ആന്‍ തന്നെ പറഞ്ഞപ്പോള്‍ നബി(സ)യെ അതിന്റെ പരിധിയില്‍ നിന്ന്‌ ഒഴിവാക്കുകയുണ്ടായില്ല. പ്രവാചകന്റെ ജീവിതത്തില്‍ ഒരൊറ്റ പ്രാവശ്യം പോലും മലമൂത്ര വിസര്‍ജനം ചെയ്‌തപ്പോള്‍ ശുദ്ധിയാക്കാതിരുന്നിട്ടില്ല. വെള്ളമില്ലെങ്കില്‍ കല്ലുകള്‍ കൊണ്ട്‌ അവിടുന്നു ശുദ്ധിയാക്കും. നമ്മുടെ മലവും മൂത്രവും കല്ലുകള്‍ കൊണ്ട്‌ ശുദ്ധിയാകുമെന്നതിന്‌ ഈ ഹദീസുകളും തെളിവാക്കപ്പെടുന്നു. തന്റെ മലവും മൂത്രവും ശുദ്ധിയുള്ളതാണെന്ന്‌ സമുദായത്തെ പഠിപ്പിക്കാന്‍ നബി(സ) ഒരൊറ്റ പ്രാവശ്യം പോലും ശുദ്ധിയാക്കാതിരുന്നിട്ടില്ല. നബി(സ)യുടെ മലവും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇവര്‍ കോടികളുടെ പള്ളികള്‍ അപ്പേരില്‍ നിര്‍മിക്കുമോ?
പ്രവാചകകേശം
ഈ വിഷയത്തില്‍ താഴെ പറയുന്ന അഭിപ്രായങ്ങള്‍ ശാഫിഈ മദ്‌ഹബില്‍ സ്ഥിരപ്പെട്ടിട്ടുണ്ട്‌.
1). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശുദ്ധിയുള്ളതാണ്‌. അവ നജസ്‌ അല്ല.
2). നബി(സ)യുടെയും സര്‍വ മനുഷ്യരുടെയും മുടി ശരീരത്തില്‍ നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍ അശുദ്ധമാണ്‌. അവ ശുദ്ധിയുള്ളതല്ല. സ്വഹീഹുല്‍ ബുഖാരിയില്‍ `മനുഷ്യന്റെ മുടി കഴുകപ്പെട്ട വെള്ളത്തിന്റെ വിധി' എന്നൊരു അധ്യായം കാണാം. തുടര്‍ന്ന്‌ മുടികള്‍ കൊണ്ടു നൂലുകളും കയറുകളും ഉണ്ടാക്കുന്നതിനു വിരോധമില്ലെന്ന്‌ ഇമാം അത്വാഅ്‌(റ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു. അതിന്‌ ശേഷം ഉദ്ധരിക്കുന്നത്‌ പ്രവാചകന്റെ ഒരു മുടി എന്റെ അടുത്തു ഉണ്ടാകുന്നതിനെ ദുന്‍യാവിനെക്കാളും അതിലുള്ളതിനെക്കാളും ഞാന്‍ ഇഷ്‌ടപ്പെടുന്നു എന്ന്‌ അനസ്‌(റ) പറഞ്ഞ ഹദീസാണ്‌. ശേഷം നബി(സ) തല മുണ്ഡനം ചെയ്‌തപ്പോള്‍ അബൂത്വല്‍ഹയാണ്‌ നബി(സ)യുടെ മുടിയില്‍ നിന്ന്‌ ആദ്യമായി എടുത്തത്‌ എന്ന്‌ പറയുന്ന ഹദീസാണ്‌. ഈ ഹദീസുകളെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇമാം നവവി(റ)യും ഇബ്‌നുഹജറും(റ) പറയുന്നത്‌ ഇതില്‍ നിന്നും നബി(സ)യുടെ മുടി ശുദ്ധിയുള്ളതാണെന്ന്‌ തെളിയുന്നു എന്നല്ല. ബുഖാരി നല്‌കിയ അധ്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ട്‌ അവര്‍ പറയുന്നത്‌ ഇപ്രകാരമാണ്‌:
``ഈ ഹദീസുകളില്‍ മനുഷ്യന്റെ മുടി ശുദ്ധമാണെന്നു വരുന്നു. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്‌. നമുക്കും ശരിയായി തോന്നുന്നത്‌ ഇതാണ്‌.'' (ഫത്‌ഹുല്‍ബാരി 1:511). ഇമാം നവവി(റ) ഉദ്ധരിക്കുന്നു: ``മാവര്‍ദിയുടെയും മറ്റുള്ളവരുടെയും അഭിപ്രായം നബി(സ)യുടെ മുടി അശുദ്ധമാണെന്നാണ്‌'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:223). ശാഫിഈ മദ്‌ഹബിലെ കര്‍മശാസ്‌ത്ര പണ്ഡിതനും ഹദീസ്‌ പണ്ഡിതനും ചരിത്രപണ്ഡിതനുമാണ്‌ ഇമാം മാവര്‍ദി. ഇമാം നവവി(റ) എഴുതുന്നു: ``മറ്റുള്ളവരുടെ മുടി അശുദ്ധമാണെന്ന്‌ നാം പറഞ്ഞാല്‍ നബി(സ)യുടെ മുടിയെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായങ്ങളുണ്ട്‌. അവയില്‍ ഒന്ന്‌: തീര്‍ച്ചയായും നബിയുടെ മുടിയും അശുദ്ധം തന്നെയാണ്‌. കാരണം മറ്റുള്ള മനുഷ്യരുടേത്‌ അശുദ്ധമായത്‌ നബി(സ)യെ സംബന്ധിച്ചും അശുദ്ധമാണ്‌. രക്തം പോലെ തന്നെ.'' (ശര്‍ഹുല്‍ മുഹദ്ദബ്‌ 1:231)

PART 2 അഭൗതികമാര്‍ഗത്തില്‍ ആത്മീയ ചികിത്സകളോ? -എ അബ്‌ദുസ്സലാം സുല്ലമി

Thursday, March 24, 2011

തിരുകേശം-ചില സംശയങ്ങള്‍

കശ്മീരിലെ ഹസ്രത്ത് ബാല്‍ പള്ളിയിലും കേരളത്തിലെ കാരന്തൂരിലും നബിയുടെ കേശം ഉണ്ടെന്ന് പറയപ്പെടുന്നു. ലോകത്ത് മറ്റെവിടെയെങ്കിലും നബിയുടെ ശരീരഭാഗങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ? കാരന്തൂരിലെ കേശം ഒറിജിനല്‍ അല്ലെന്ന് ഇതര സുന്നി വിഭാഗം പറയുന്നു. ശാസ്ത്ര പരിശോധനയിലൂടെ ഇവ രണ്ടിന്റെയും സമാനതയും കാലപ്പഴക്കവും തെളിയിക്കപ്പെട്ടാല്‍ അതിനോടുള്ള ഇസ്ലാമിന്റെ സമീപനമെന്ത്? പ്രവാചകന്റെ ശരീരഭാഗങ്ങള്‍ക്ക് ആദരവിന് അപ്പുറം ശിഫയോ പുണ്യമോ കല്‍പിക്കപ്പെട്ടിട്ടുണ്ടോ?
വന്‍ പ്രചാരണം നടത്തി മുസ്ലിംകളെ ദിശ തിരിച്ചുവിടുമ്പോള്‍ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങള്‍ മൌനം അവലംബിക്കുന്നത് ഇസ്ലാമില്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണോ?
-പി.വി റഷീദ് കൊട്ടപ്പുറം


'രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോവുന്നു. രണ്ടും നിങ്ങള്‍ മുറുകെ പിടിക്കുന്നേടത്തോളം കാലം നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ ദൂതരുടെ ചര്യയുമാണത്.' റസൂല്‍(സ) അരുള്‍ ചെയ്തതായി ഏതാണ്ടെല്ലാ ഹദീസ് ഗ്രന്ഥങ്ങളും സ്ഥിരീകരിച്ചതാണിത്. തന്റെ മുടി, നഖം, വിയര്‍പ്പ്, മലം, മൂത്രം എന്നീ വസ്തുക്കള്‍ വിട്ടേച്ചുപോവുന്നുവെന്ന് നബി(സ) പറഞ്ഞില്ല. അവ സൂക്ഷിക്കണമെന്നോ ബര്‍ക്കത്തിന് വേണ്ടി ഉപയോഗിക്കണമെന്നോ നിര്‍ദേശിച്ചില്ല. തിരുമേനിയെ പ്രാണനു തുല്യം സ്നേഹിച്ച സ്വഹാബത്തും അവയൊന്നും സൂക്ഷിച്ചതായി തെളിവുകളില്ല. ശാഫിഈ മദ്ഹബിന്റെ ആധികാരിക പണ്ഡിതനായ ഇമാം നവവി(റ)യുടെ അഭിപ്രായത്തില്‍ മയ്യിത്തിന്റെ മുടിയും നഖവും കുഴിച്ചുമൂടേണ്ടതാണ്. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബി(സ)യുടെ മുടിയോ നഖമോ അതുപോലുള്ള വസ്തുക്കളോ സഹാബത്ത് എടുത്ത് സൂക്ഷിച്ചില്ല, എല്ലാം ഖബറടക്കുകയാണ് ചെയ്തത്. 'ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്' എന്ന് പ്രഖ്യാപിക്കാനാണ് ഖുര്‍ആനില്‍ അല്ലാഹു നബിയോട് ആവശ്യപ്പെടുന്നത്. വഹ്യ് ലഭിച്ചു എന്നതാണ് സാധാരണ മനുഷ്യരില്‍നിന്ന് നബിയെ വേര്‍തിരിക്കുന്ന ഘടകമെന്നും ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. അതേറ്റവും വലുതും ശ്രേഷ്ഠവുമായ അന്തരം തന്നെ. പക്ഷേ, അതുമാത്രമാണന്തരം. അല്ലാതെ മനുഷ്യരുടെ സാമാന്യമായ തീറ്റ, കുടി, കുളി, ഉറക്കം, വസ്ത്രധാരണം, ആരോഗ്യം, രോഗം, വിയര്‍ക്കല്‍, വേദന, വിവാഹം, സന്താനോല്‍പാദനം തുടങ്ങിയ കാര്യങ്ങളിലെല്ലാം മനുഷ്യനില്‍നിന്ന് വ്യത്യസ്തനായ ഒരത്ഭുത ജീവിയായിരുന്നില്ല അദ്ദേഹം. ഇത്തരം കാര്യങ്ങളിലെല്ലാം മറ്റു മനുഷ്യരില്‍ നിന്ന് ഭിന്നനല്ലാത്ത ഒരാളെ വേണം അവര്‍ക്ക് മാതൃകാ പുരുഷനായി നിയോഗിക്കേണ്ടതെന്നതും അല്ലാഹുവിന്റെ തീരുമാനമായിരുന്നു.
പക്ഷേ, പ്രവാചകരെ അവരുടെ കാലശേഷം വ്യക്തിപൂജക്കും ദിവ്യത്വത്തിനും വിധേയരാക്കുക എന്നത് എക്കാലത്തും പുരോഹിതന്മാരുടെ കുതന്ത്രമായിരുന്നു. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പറ്റിയ ആ ഭീമമായ തെറ്റ് തന്റെ കാര്യത്തില്‍ നിങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണ് നബി(സ)യുടെ ശക്തമായ താക്കീത്. പ്രവാചക ശിഷ്യന്മാരും മുന്‍ഗാമികളായ പണ്ഡിതന്മാരും ഈ ശാസന പ്രത്യക്ഷരം പിന്തുടരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പില്‍ക്കാലത്ത് ചില്ലിക്കാശിന് വേണ്ടി ദീനിനെ വില്‍ക്കുന്ന പണ്ഡിതന്മാരും പുരോഹിതന്മാരും ഇസ്ലാമിന്റെ ശാപമായി മാറിയപ്പോഴാണ് നബിജയന്തിയും മൌലിദും ലൈലത്തുല്‍ ഖദ്റിലെ റോഡ് ഷോയും വ്യാജ തിരുകേശ പൂജയും മറ്റനേകം മൂഢ വിശ്വാസാചാരങ്ങളും പിന്‍വാതിലിലൂടെ കടന്നുവന്നത്. പാവപ്പെട്ട വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള ഏര്‍പ്പാടല്ലാതെ ഒരു ഹുബ്ബുര്‍റസൂലും ഇതിലില്ല. നബി(സ)യുടെ മുടി തന്നെയാണതെന്ന് തെളിഞ്ഞാല്‍ പോലും അത് മുക്കിയ വെള്ളം കന്നാസിലാക്കി ലേലം ചെയ്യണമെന്നത് പ്രവാചകന്റെയോ ശിഷ്യരുടെയോ മദ്ഹബ് ഇമാമുകളുടെയോ കല്‍പനയല്ല; മാതൃകയുമല്ല. വിശ്വാസികളില്‍ നിന്ന് പിരിച്ചെടുത്തതും മറ്റു വിധത്തില്‍ സ്വരൂപിച്ചതുമായ കോടികള്‍ കൊണ്ട്  വ്യാജ 'തിരുകേശം' സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും പള്ളി പണിയുന്നത് മഹാ അപരാധമാണ്, അങ്ങനെ നിര്‍മിക്കുന്ന കെട്ടിടം യഥാര്‍ഥ ദൈവിക ഭവനം എന്ന പേരിനു പോലും അര്‍ഹമല്ല. ഈ മഹാ തട്ടിപ്പ് തടയേണ്ടവര്‍ വോട്ടില്‍ കണ്ണുനട്ട് മൌനവലംബിക്കുന്നതും ശരിയല്ല. ഇതൊക്കെ ചൂണ്ടിക്കാട്ടുമ്പോള്‍ അസൂയയില്‍നിന്ന് ഉടലെടുത്ത എതിര്‍പ്പാണെന്ന് മുദ്ര കുത്തുകയാണ് പതിവ്. അങ്ങനെയാണെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആവശ്യത്തിനുള്ള പള്ളികളും ആശുപത്രികളും അനാഥാലയങ്ങളുമൊക്കെ സ്ഥാപിക്കുന്നതിനോട് അസൂയയും എതിര്‍പ്പും ഉണ്ടാവേണ്ടതല്ലേ? അത്തരം നല്ല കാര്യങ്ങളോട് ഒരെതിര്‍പ്പുമില്ലെന്ന് മാത്രമല്ല, സഹകരണമാണുള്ളത്. ദിനംപ്രതി പുതിയ പുതിയ ബിദ്ത്തുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട പോലെയാണ് കാരന്തൂരിലെ തിരുകേശ പൂജാരികള്‍.
ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചിട്ടുണ്ട്. പ്രബോധനം വാരിക (2011 മാര്‍ച്ച് 19) നോക്കുക. കെ.എന്‍.എം രണ്ട് വിഭാഗങ്ങളും അവയുടെ പോഷക സംഘടനകളും ഈ തട്ടിപ്പിനെ തുറന്നെതിര്‍ത്തിട്ടുണ്ട്. സമസ്ത ഔദ്യോഗിക വിഭാഗത്തിലെ ഡോ. ബഹാഉദ്ദീന്‍ നദ്വിയും അതിനെതിരെ ശക്തമായി ശബ്ദമുയര്‍ത്തിയതും ശ്രദ്ധേയമാണ്. എസ്.കെ.എസ്.എസ്.എഫ് പോലുള്ള സംഘടനകളും മിണ്ടാതിരിക്കുന്നില്ല. ഒ. അബ്ദുല്ല തേജസ്സിലും വര്‍ത്തമാനത്തിലും തദ്വിഷയകമായി എഴുതിയ ലേഖനങ്ങള്‍ കേശ പൂജകരെ ശരിക്കും പ്രകോപിപ്പിച്ചിരിക്കുന്നു. എന്നാല്‍, സമുദായം ഒന്നടങ്കം ഇതിനെതിരെ പൊരുതിയേ മതിയാവൂ.


നാല്‍പത് കോടിയുടെ പള്ളി
 "പ്രവാചകന്‍ തിരുമേനി നേരിട്ട് കൈമാറിയ മൂന്ന് തിരുകേശങ്ങള്‍ സ്ഥാപിക്കാനായി കാരന്തൂര്‍ മര്‍കസിന് കീഴില്‍ 40 കോടി രൂപയുടെ പള്ളി നിര്‍മിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മസ്ജിദ് ജനകീയ പങ്കാളിത്തത്തോടെയാണ് നിര്‍മിക്കുക. ഇതിനായി ഒരാളില്‍ നിന്നും ചുരുങ്ങിയത് ആയിരം രൂപ പിരിക്കും. കോഴിക്കോട് നഗരത്തിനടുത്ത് 12 ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളി ഇന്തോ സാരസന്‍ ശില്‍പ മാതൃകയിലായിരിക്കുമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അറിയിച്ചു'' (സിറാജ് ദിനപത്രം). 
40 കോടിക്ക് പള്ളി നിര്‍മിക്കാന്‍ കഴിയുന്ന മുസ്ലികള്‍ തന്നെ തങ്ങള്‍ പിന്നാക്കമാണ്, സച്ചാര്‍ കമീഷന്‍ നടപ്പാക്കുക, സംവരണം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നു. സമുദായത്തിന്റെ ദുരവസ്ഥ കരഞ്ഞുപറയുകയും മുതലക്കണ്ണീര്‍ ഒഴുക്കുകയും ചെയ്യുന്നു. മൂന്ന് കോടി കേരളീയരില്‍ 75 ലക്ഷം വരുന്ന മുസ്ലിംകളെ സമ്പന്നമാക്കാന്‍ ഇത്തരം സംരംഭകര്‍ക്കാവുമല്ലോ? സ്ത്രീധനം നല്‍കാനാവാതെ മൈസൂര്‍ കല്യാണവും അറബിക്കല്യാണവും നടക്കുന്നത് കാണാത്തവര്‍ ആദ്, സമൂദ് സമൂഹം പോലെ കൂറ്റന്‍ കെട്ടിടങ്ങളും പള്ളികളും നിര്‍മിച്ച് ഹുങ്ക് നടിക്കുന്നതിന്റെ പരിണതി എന്തായിരിക്കും?
അഫ്നാന്‍ അഷറഫ്
-കവ്വായി, ഒമാന്‍


വിശ്വാസപരമായും കര്‍മപരമായും ഇസ്ലാമില്‍ നിന്ന് ബഹുദൂരം അകന്നുപോയ നിലവിലെ മുസ്ലിം സമൂഹത്തെ സംസ്കരിച്ച് അവര്‍ക്ക് യഥാര്‍ഥ മതബോധവും ദിശാബോധവും നല്‍കേണ്ട ചുമതല എത്ര ഭാരിച്ചതാണെന്ന് ഓര്‍മപ്പെടുത്തുന്നു ഇത്തരം തട്ടിപ്പുകള്‍. ന്യൂനപക്ഷ പിന്നാക്ക സമുദായ മുസ്ലിംകളെ പുരോഗതിയുടെ മുഖ്യധാരയിലെത്തിക്കാന്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് ആവിഷ്കരിച്ച 'വിഷന്‍ 2016'ന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദര്‍ഭം കൂടിയാണിത്. ഒരു നീതീകരണവും ഇല്ലാത്ത ധൂര്‍ത്തിന് വേണ്ടി 40 കോടി രൂപ സമാഹരിക്കുന്നതിലെ മൌഢ്യം ഇരിക്കട്ടെ, വിശ്വാസ ചൂഷണത്തിന്റെ പ്രത്യക്ഷവും സുസ്ഥിരവുമായ കേന്ദ്രം കൂടിയാവും വരാന്‍ പോകുന്ന പള്ളി എന്ന കാര്യത്തില്‍ സംശയമില്ല. കാരന്തൂര്‍ സുന്നി കേന്ദ്രത്തിന്റെ ആത്മീയാചാര്യന്റെ ഭാവി മഖ്ബറയും മഖാമും തദ്വാരാ തീര്‍ഥാടന കേന്ദ്രവും ആവാന്‍ പോവുന്നതും ഈ 'ശഅ്റെ മുബാറക് മസ്ജിദ്' തന്നെയാവും. അവിടെ ആണ്ടുതോറും ഇനി തെളിയാന്‍ പോവുന്നത് ഏത് 'ജ്യോതി'യാണെന്ന് കാത്തിരുന്ന് കാണാം.
കുഴപ്പങ്ങള്‍ക്ക് കാരണം സിദ്ധാന്തങ്ങള്‍?
 "മുസ്ലിംലീഗില്‍ പ്രവര്‍ത്തിക്കുന്നവരേക്കാള്‍ ബുദ്ധിയുള്ളവരും മിടുക്കന്മാരുമാണ് ജമാഅത്തെ ഇസ്ലാമിയില്‍ ഉള്ളത്. അവരോടെനിക്ക് സ്നേഹവും മതിപ്പുമുണ്ട്. സോളിഡാരിറ്റിയുടെ പല പരിപാടികളിലും ഞാന്‍ പങ്കെടുക്കാറുമുണ്ട്. ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിപ്പിടിക്കേണ്ട പല കാര്യങ്ങളും അവര്‍ ചെയ്യുന്നു. സൈദ്ധാന്തിക തലത്തിലാണ് എനിക്ക് അവരോട് എതിര്‍പ്പ്. അവരുടെ സിദ്ധാന്തത്തില്‍ നിന്നാണ് പല കുഴപ്പങ്ങളുമുണ്ടാകുന്നത്. പി.ഡി.പിയും എന്‍.ഡി.എഫുമൊക്കെ ജമാഅത്തിന്റെ സിദ്ധാന്തങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയാണ് ലീഗിന്റെ പ്രസക്തി. മുസ്ലിം ലീഗിന് സിദ്ധാന്തമൊന്നും ഇല്ല. പക്ഷേ, ലീഗില്ലെങ്കില്‍ എന്‍.ഡി.എഫ് പോലുള്ള ഭീകര സംഘടനകള്‍ വര്‍ധിക്കും''- നിരീക്ഷണം അഡ്വ. ജയശങ്കറിന്റേത്. പൊതുസമൂഹത്തില്‍ എത്രമേല്‍ ഇടപെട്ടിട്ടും ജയശങ്കറിനെപോലുള്ളവരുടെ തെറ്റിദ്ധാരണ നിലനില്‍ക്കുന്നതിന്റെ കാരണമെന്താണ്? പൊതുസമൂഹം ഭയക്കുന്ന ജമാഅത്തിന്റെ സിദ്ധാന്തത്തില്‍ മാറ്റം വരുത്തരുതോ?
കെ.പി ബഹീജ് കണ്ണൂര്‍
തെറ്റായ സിദ്ധാന്തങ്ങളില്‍ വിശ്വസിക്കുന്നവരും അവ ഉയര്‍ത്തിപ്പിടിക്കുന്നവരും പ്രവൃത്തിയില്‍ നല്ലവരായിരിക്കുക അസാധ്യവും അയുക്തികവുമാണ്. ഏറി വന്നാല്‍ അല്‍പകാലത്തേക്ക് നല്ല പിള്ള ചമഞ്ഞ് ജനങ്ങളെ കബളിപ്പിക്കാമെന്ന് മാത്രം. ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തകരില്‍ കാപട്യം അഡ്വ. ജയശങ്കര്‍ ആരോപിക്കുന്നുമില്ല. അതിനര്‍ഥം, ജമാഅത്തിന്റെ സിദ്ധാന്തങ്ങള്‍ മൌലികമായി സമാധാനത്തിലും സൌഹൃദത്തിലും ഊന്നുന്നു എന്നുതന്നെ. അതുകൊണ്ടാണ് സാമുദായിക സംഘടനകളില്‍ നിന്നും പാര്‍ട്ടികളില്‍നിന്നും വ്യത്യസ്തമായി അവര്‍ക്ക് ജനകീയ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത്. ഒരു സാമ്പ്രദായിക മതസങ്കല്‍പമാണ് അവര്‍ക്കുണ്ടായിരുന്നതെങ്കില്‍ ജനങ്ങളെ ബാധിക്കുന്ന സജീവ പ്രശ്നങ്ങളില്‍ നിന്നൊക്കെ പിന്തിരിഞ്ഞ് ഉറുക്കും മന്ത്രവും കേശപൂജയും മറ്റും മറ്റുമായി അവരും നടക്കുമായിരുന്നു.
മുസ്ലിം തീവ്രവാദ ശക്തികള്‍ എന്നു പറയപ്പെടുന്നവരൊന്നും ജമാഅത്തെ ഇസ്ലാമിയുടെ സിദ്ധാന്തങ്ങളില്‍നിന്ന് ജന്മമെടുത്തവരോ ആവേശം ഉള്‍ക്കൊണ്ടവരോ അല്ലെന്ന് സാമാന്യ പഠനം വ്യക്തമാക്കും. ഇന്ത്യാ രാജ്യത്ത് സാമുദായിക ധ്രുവീകരണവും പ്രതിരോധ സിദ്ധാന്തവും തുല്യനാണയത്തിലെ തിരിച്ചടിയും വിനാശകരമാണെന്ന കൃത്യമായ ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. അത് തുറന്നു പറയുന്നതിന്റെ പേരില്‍ ജമാഅത്തിനെ അത്തരം സംഘടനകള്‍ മുഖ്യപ്രതിയോഗികളായി കാണുകയും ചെയ്യുന്നു. അതേസമയം മുസ്ലിം ലീഗുമായി അവര്‍ സഹകരിക്കാന്‍ തയാറാണ് താനും. ജമാഅത്തിനെ പൊതുസമൂഹത്തിലെ പലരും തെറ്റിദ്ധരിച്ചിട്ടുണ്ടെന്നത് ശരിയാണ്. അവരുടെ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കാന്‍ നിരന്തരം ശ്രമിക്കുകയല്ലാതെ ആക്ഷേപം ഭയന്ന് ശരിയായ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും തിരുത്താന്‍ പോവുന്നത് വിഡ്ഢിത്തമാണ്.

വല്ലൈലി ഇദാ സജാ=ശഅറേ മുബാറകാണ് സത്യം ...!!!! കടന്നുകയറ്റം ഖുര്ആനിന് നേരെയും.!

കാന്തപുരത്തിന്റെ തിരുമുടിക്ക് വേണ്ടി പെരോടിന്റെ ഖുര്‍ആന്‍ തഫ്സീര്‍ !!!NAOODU BILLAH.. من فسـّر القرآن بـرأيه فليتبـوأ مقعـده من النار നബി .സ. പറഞ്ഞു ... സ്വന്തം അഭിപ്രായമനുസരിച്ച്‌ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നവന്‍ ആരോ അവന് നരകത്തിലെ സീറ്റുറപ്പിച്ചോട്ടെ..
'വള്ളുഹാ...പ്രവാചകന്റെ മുഖം തന്നെയാണ് സത്യം. വല്ലൈലി ഇദാ സജാ...പ്രവാചകന്‍ (സ)യുടെ ശഅ്‌റേ മുബാറക് തന്നെയാണ് സത്യം'...!- പേരോട്

യാതൊരു തെളിവിന്റെ പിന്‍ബലവുമില്ലാതെ പ്രവാചകന്റെ കേശമെന്ന പ്രചരണത്തിലൂടെ പ്രവാചകനെതിരെ വ്യാജാരോപണമുന്നയിച്ച് ഒടുവില്‍ അല്ലാഹു പറയാത്തത് അല്ലാഹുവിന്റെ പേരില്‍ ആരോപിച്ച് നടത്തിയ പ്രഭാഷണത്തിന്റെ ക്ലിപ്പിങ്.



പ്രവാചക തിരുകേശം: വിവാദം വിവരക്കേട് മൂലം


Posted by : Staff Reporter on : 2011-03-07
kasaragod.com, news, vartha, kasaragodvartha, kasaragodnews
അല്‍കോബാര്‍: മുസ്ലിം ലോകം വളരെ പവിത്രമായി കരുതുന്ന പ്രവാചകരുടെ തിരുകേശത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ വിവരക്കേട് മൂലമാണെന്ന് അല്‍കോബാര്‍ മുഹിമ്മാത്ത് കമ്മിറ്റി അപ്‌സര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സംഗമം അഭിപ്രായപ്പെട്ടു.

തിരുകേശ സംരക്ഷണത്തിനും സൂക്ഷിപ്പിനുമായി ശൈഖുനാ കാന്തപുരം നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേരള ജനത പൂര്‍ണമനസോടെ പിന്തുണ നല്‍കുമെന്നും സംഗമം പ്രത്യാശ പ്രകടിപ്പിച്ചു. കെ എച്ച് സഖാഫി ബാപാലിപ്പൊനം അധ്യക്ഷത വവഹിച്ചു. സൈനുല്‍ ആബിദ് സുഹ്‌രി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്ലക്കുഞ്ഞി ഫൈസി മൊഗ്രാല്‍, മൂസ ദാരിമി മലപ്പുറം, അബ്ബാസ് സഖാഫി കൊടിയമ്മ, മൂസ സുഹ്രി പള്ളത്തടുക്ക, അശ്‌റഫ് കോട്ടക്കുന്ന്, ഖാത്തിം കിന്നിംഗാര്‍ എന്നിവര്‍ മൗലീദ് പാരായണത്തിനും സ്വലാത്ത് മജ്‌ലിസിനും നേതൃത്വം നല്‍കി. ലത്തീഫ് പള്ളത്തടുക്ക സ്വാഗതം പറഞ്ഞു.

Wednesday, March 23, 2011

തിരുകേശവും കച്ചവട ആത്മീയതയും -വി.കെ അലി (ഖുതുബ 25.2.2011)


പ്രവാചക സ്നേഹത്തിന്റെ പേരിലുള്ള ചൂഷണത്തെയും കച്ചവടവല്കരിക്കപ്പെടുന്ന ആത്മീയതെയും ചെറുക്കുക. ജമാഅത്തെ ഇസ്ലാമി കൂടിയാലോചനാ സമിതിയംഗവും ശാന്തപുരം അല്-ജാമിഅയുടെ മുദീറുമായ വി.കെ അലിയുടെ ഖുതുബയില് നിന്നൊരു ഭാഗം

പ്രവാചക കേശത്തിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പ് അപമാനകരം-ഇ.കെ വിഭാഗം


"പ്രവാചക കേശം; വിവാദത്തിലെ വസ്തുതകള്‍"

മാധ്യമം 25.3.2011>>>
പ്രവാചക കേശത്തിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പ് അപമാനകരം -എസ്.വൈ.എസ്
കോഴിക്കോട്: പ്രവാചകനോടും തിരുശേഷിപ്പുകളോടുമുള്ള ആദരവ് ചൂഷണം ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നീക്കം മതത്തിനും സമൂഹത്തിനും അപമാനമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 
ഈ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം 26 ന് രാവിലെ പത്തിന്  ഫ്രന്‍സിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. തിരുകേശം കൈവശമുണ്ടെന്ന് വിശ്വാസികളെ ധരിപ്പിച്ച് കോടികള്‍ പിരിച്ചെടുക്കുകയും പ്രവാചകനുമായി അടുത്തബന്ധമുണ്ടെന്ന് കാണിക്കാനായി സ്വപ്‌നകഥകള്‍ പ്രചരിപ്പിച്ച് പുണ്യകഥകള്‍ ചമയാനുമാണ് കാന്തപുരത്തിന്റെ നീക്കം. ആധികാരികമായി പ്രവാചകന്റേതെന്ന് സ്ഥിരീകരിക്കാത്ത കേശം സൂക്ഷിക്കാനെന്ന് പറഞ്ഞ് 40 കോടിയുടെ പള്ളി പണിയാന്‍ വ്യാപകമായി പണം പിരിക്കുന്നു. കേശം മുക്കിയ വെള്ളം 101 രൂപമുതല്‍ 10001 രൂപംവരെ വിലയിട്ട് വില്‍ക്കുന്നു. യഥാര്‍ഥകേശമാണെങ്കില്‍ പോലും അതിന്റെ പേരിലുള്ള ആത്മീയ വാണിഭം ഇസ്ലാമിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. 
പ്രവാചകന്റെ കേശം കൈമാറിവന്ന പരമ്പരയെപറ്റി മര്‍ക്കസ് സമ്മേളനത്തില്‍ വായിച്ച് കേള്‍പ്പിച്ചതും അവരുടെ മുഖപത്രമായ സുന്നിവോയ്‌സില്‍ വന്നതും തമ്മില്‍ വൈരുദ്ധ്യമുണ്ട്.





ഹുദവി തേടിയ സനദും കാന്തപുരത്തിന്റെ അടവും




വ്യാജകേശ വിവാദത്തെ സംബന്ധിച്ച് നാലാമതൊരു പോസ്റ്റ്‌ കൂടി എഴുതണമെന്ന് ആഗ്രഹിച്ചതേയല്ല. രണ്ടാമത് പോസ്റ്റോടു കൂടി തന്നെ ചിന്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ ബോധ്യമായതാണ്‌. എന്നാല്‍ സ്വന്തം ചിന്താശേഷി മറ്റുപലര്‍ക്കും പണയപ്പെടുത്തിയ ഒരു കൂട്ടര്‍ കളവുകള്‍ കൊണ്ട് പന്തല് കെട്ടുന്നത് കണ്ടപ്പോള്‍ അതൊന്നു പൊളിച്ചടുക്കാന്‍ തന്നെയാണ് തിരുനിഴല്‍ ദര്‍ശനംപ്രസിദ്ധീകരിച്ചത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ കഴിയില്ലെന്ന് ഇടയ്ക്ക് പലരും ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നെങ്കിലും തല്‍ക്കാലം തീരുമാനത്തില്‍ ഉറച്ചു നിന്നത്തിന്റെ കാരണം, ഉറക്കം നടിച്ചവര്‍ പോലും 'ഉണര്‍ന്നെണീറ്റു' മര്‍ക്കസിലേക്കും സിറാജിലേക്കും നിരന്തരം നിര്‍ഭയം സത്യാവസ്ഥ അന്വേഷിച്ചു ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് ബോധ്യപ്പെട്ടത് കൊണ്ടായിരുന്നു. ഞാനും ഇടയ്ക്കിടയ്ക്ക് മര്‍ക്കസില്‍ വിളിച്ചു കളവുകളുടെ പുതിയ വേര്‍ഷനുകള്‍ ഇറങ്ങുന്നത് നിരീക്ഷിച്ചു വരികയായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു മര്‍ക്കസിലേക്ക് വിളിച്ച ഒരാള്‍ക്കും സത്യസന്ധമായ മറുപടി ലഭിച്ചിട്ടുണ്ടാവില്ലെന്നു എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. ആര്‍ക്കെങ്കിലും സംശയമുണ്ടെകില്‍ മര്‍ക്കസിലേക്ക് ഒന്നു വിളിച്ചു നോക്കണം. ഖസ്രജിയുടെ കൈവശം നീണ്ട ഒരുപാട് മുടികള്‍ ഉള്ള കാര്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഇപ്രകാരം മറുപടി ലഭിക്കും. "അതൊക്കെ വെറുതെ പറയുന്നതാ... ആ മുടിയും ഈ മുടിയും രണ്ടും രണ്ടാ... ഉസ്താദിന് ലഭിച്ച മുടി ഒരു വിരലിന്റെ അത്ര വലുപ്പമേ വരൂ... അതിന്റെ 'വ്യക്തമായ' സനദും ഇവിടെയുണ്ട്." വീണ്ടും നിങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം ഇങ്ങനെ വരും. "ഖസ്രജിയുടെ കൈയ്യില്‍ എന്തൊക്കെയുണ്ടെന്നു ഞങ്ങള്‍ അന്വേഷിച്ചിട്ടില്ല." അപ്പൊ ഈ ഖസ്രജിയും സനദും തമ്മില്‍ ബന്ധമൊന്നുമില്ലേ! പ്രവാചാകന്റെത് എന്നു പറഞ്ഞു കുറേ മുടിക്കെട്ടുകള്‍ സൂക്ഷിക്കുന്ന വ്യക്തി സനദില്‍ പ്രബലനാവുന്നതെങ്ങിനെ? ഇതിനുമുണ്ട് മറുപടി "സനദ് ജനലക്ഷങ്ങളുടെ മുന്നില്‍ വെച്ച് വായിച്ചു കേള്പ്പിച്ചതാ... ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തി അടക്കം വേദിയില്‍ സാക്ഷികളായതാ... ഇനിയും മതിയാവാതെ നേരില്‍ കാണേണ്ടവര്‍ മര്‍ക്കസിലേക്ക് നേരിട്ട് വന്നാല്‍ മതി"


ഇത്രയും കേട്ടാല്‍ ഒരുവിധം സാധാരണക്കാര്‍ അന്വേഷണ പരിപാടി നിര്‍ത്തും. എന്നാല്‍ ചെമ്മാട് ദാറുല്‍ ഹുദായിലെ ആബിദ് ഹുദവിക്ക് അങ്ങനെ തോറ്റു കൊടുക്കാന്‍ പറ്റില്ലെന്ന് തോന്നി. കാന്തപുരം അനുയായികളായ സുഹൃത്തുക്കളോടൊപ്പം മര്‍ക്കസിലെത്തിയപാടെ ഹുദവിയെ സ്വീകരിച്ചാനയിച്ചു കൊണ്ട് പോയത് ഉസ്താദിന്റെ ബുഖാരി ദര്സിലേക്ക്. അവിടെ എത്തുമ്പോഴേക്കും ക്ലാസ് കഴിഞ്ഞു പ്രാര്‍ത്ഥന തുടങ്ങിയിരുന്നു. ഖസ്രജിയില്‍ നിന്നും ലഭിച്ച മുടിയുടെ സനദ് നേരില്‍ കാണണമെന്ന ആഗ്രഹം ഉസ്താദിനെ ദൂതന്മാര്‍ മുഖേന അറിയിച്ചപ്പോള്‍ 'വരവ് ഔദ്യോകികമാണോ'യെന്ന മറുചോദ്യമുയര്‍ന്നു. അല്ലെന്ന മറുപടി കാന്തപുരത്തിന് ദഹിച്ചില്ല. 'എന്നാല്‍ കാണിക്കേണ്ട കാര്യമില്ല' എന്ന പ്രതികരണം ഉസ്താദില്‍ നിന്നും ആബിദ് ഹുദവി പ്രതീക്ഷിച്ചു കാണില്ല. 'സനദ് കാണമെങ്കില്‍ മര്‍ക്കസിലേക്ക് വാ' എന്ന് വലിയവായില്‍ ക്ഷണിക്കുന്നവരുടെ കപടമുഖമാണ് ആ യുവപണ്ഡിതന് മുമ്പില്‍ അനാവരണം ചെയ്യപ്പെട്ടത്. വന്ന സ്ഥിതിക്ക് കണ്ടോട്ടെയെന്ന സ്വന്തം അനുഭാവിയുടെ റെക്കമെന്റിന് ഫലമുണ്ടായി. ആകാക്ഷാപൂര്‍വമായ കാത്തിരിപ്പിനൊടുവില്‍ സ്ലേറ്റിന്റെ വലുപ്പത്തിലുള്ള 'സനദിന്റെ' ഫ്രെയിംഡ് കോപ്പി കൊന്നാലും കൈവിട്ടു തരില്ലെന്ന ഭാവത്തില്‍ മുറുക്കിപ്പിടിച്ച കാന്തപുരം വായന തുടങ്ങി. വായിച്ചു തുടങ്ങിയപ്പോഴാണ് ഹുദവിക്കും സംഗതി ബോധ്യമായത്. 'സനദ് മൂയെ മുബാറക് ' എന്ന ശീര്‍ഷകത്തിലുള്ള ഉര്‍ദുവില്‍ രേഖപ്പെടുത്തിയ സാക്ഷ്യപത്രം ബറക്കാത്തി കുടുംബം കൈമാറി എന്ന് പറയപ്പെടുന്ന താടി രോമത്തിന്റെതായിരുന്നു. അത് പോലും വ്യക്തമായ സനദല്ലെന്ന് കാന്തപുരം തന്നെ സാക്ഷ്യപ്പെടുത്തിയപ്പോള്‍ ഞെട്ടാതിരിക്കാന്‍ ഹുദവിക്കാവുമോ? വ്യക്തമായത് ഉസ്താദിന്റെ കൈയ്യില്‍ തന്നെയാണത്രേ ഉള്ളത്. എങ്കില്‍ പിന്നെ എന്തിനായിരുന്നു ഒരു ഡെമോ പ്രദര്‍ശനമെന്നൊന്നും ചോദിക്കരുത്. കുഫ്റു വരും! യുക്തിവാദിയാവും!! രണ്ടാമത്തെ മുടിയുടെ സനദിന് വേണ്ടി ആവശ്യമുയര്‍ന്നപ്പോള്‍ അവിടെ നടന്നത് ആസൂത്രിതമായ നാടകം തന്നെയായിരുന്നു. വേദിയിലേക്ക് ഓടിയെത്തുന്ന സഖാഫി, "ഉസ്താതെ...രണ്ടാമതെതിന്റെ സനദ് പിന്നെ ......" എന്ന പകുതി മുറിഞ്ഞ ഡയലോഗ്, " അതെ,അതെ...അത് പിന്നെ സംശയിക്കേണ്ടതില്ല ല്ലോ ..... ജന ലക്ഷങ്ങളുടെ മുമ്പില്‍ വെച്ചല്ലേ വായിച്ചു കേള്പിച്ചത് ....അതിന്റെ സീഡിയുമുണ്ടല്ലോ .!" എന്ന മുഖവുരയോടെ കാന്തപുരത്തിന്റെ ക്ലൈമാക്സ് ഡയലോഗും, "ഹിദായത്തുള്ളവര്‍ ഇത് അംഗീകരിക്കും...... അല്ലാത്തവര്‍ക്ക് പോകാം .....
കുഫ്ര്‍ വരണ്ടല്ലോ എന്ന്‍ വിചാരിച്ചു വായിച്ചതാ......." തിരിച്ചു പോരും വഴി ഹുദവിക്ക് മര്‍ക്കസില്‍ നിന്നും ഒരു ഫോണ്‍ "രണ്ടാമത്തേത് സമ്മേളനത്തില്‍ വെച്ച് വായിച്ചത് കൊണ്ടാ..." സംഗതി ക്ലീന്‍!!

ഗ്രൂപ്പ് മെയിലില്‍ ഹുദവിയുടെ വിശദീകരണം കണ്ടപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. താന്‍ മര്‍ക്കസില്‍ പോയി സനദ് കണ്ടു തൃപ്തിപ്പെട്ടെന്നത് പച്ചക്കള്ള പ്രചരണം മാത്രമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഉസ്താദിനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചു കരഞ്ഞുവെന്നു പോലും ഈ മനുഷ്യനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ഒരുകൂട്ടര്‍.

എങ്ങിനെയുണ്ട്? സനദ് കാണാന്‍ പോയ ഒരു യുവപണ്ഡിതന്റെ അനുഭവം ഇങ്ങനെയെങ്കില്‍ സാധാരണക്കാരായ ആളുകളെ മര്ക്കസിലേക്ക് വിളിച്ചു വരുത്തുന്നതിന്റെ യുക്തിയെന്താവും? പറ്റിപ്പോയ അബദ്ധം ഇനിയെങ്കിലും സമ്മതിക്കുന്നതാണ് ബുദ്ധി. ഒരു മുടിക്ക് വേണ്ടി കെഞ്ചി വര്‍ഷങ്ങളോളം ഖസ്രജിയുടെ പുറകെ കാന്തപുരം നടന്നിരുന്നുവെന്നാണ് സഖാഫികള്‍ പാടി നടക്കുന്നത്. ആ നടത്തത്തിനിടയില്‍ ഒരിക്കല്‍ പോലും ഖസ്രജിയുടെ കൈയ്യിലെ തിരുമുടിക്കെട്ടുകളുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കാന്‍ കാന്തപുരം മിനക്കെട്ടില്ല എന്ന് വിശ്വസിക്കുക പ്രയാസം തന്നെയാണ്. പിന്നെയെന്താണ് സംഭവിച്ചത്? തിരുമുടിക്കെട്ടിലെ 'മുഅജിസത്ത് - കറാമത്ത് ' കൂടുതലുള്ള നീണ്ടു വളര്‍ന്ന മുടി സ്വീകരിക്കാതിരുന്നതെന്തു കൊണ്ട്? ഒരു വിരലോളം വലുപ്പത്തിലുള്ള മുടിയെക്കാള്‍ പ്രാധാന്യം നീണ്ടു വളര്‍ന്നു കൊണ്ടിരിക്കുന്ന മുടിക്കാണെന്ന് കാന്തപുരത്തെ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ടോ? അതോ ഞാന്‍ മുമ്പ് സൂചിപ്പിച്ച പോലെ ലഭിച്ചിരിക്കുന്നത് ഒരു 'വിത്ത് മുടി'യാണോ? അതുമല്ല, ലഭിച്ച നീണ്ട മുടി വെട്ടി ചെറുതാക്കിയാതാണോ?
വ്യക്തമാക്കേണ്ടത് കാന്തപുരം തന്നെയാണ്. ഒന്നുകില്‍ ഖസ്രജിയുടെ കൈയ്യില്‍ മുടിക്കെട്ടില്ലെന്നു പരസ്യമായി പറയണം. അതല്ലെങ്കില്‍ ആ മുടിക്കെട്ടിന്റെ നീളവും എണ്ണവും ആളുകളില്‍ ഉയര്‍ത്തിയ സംശയങ്ങളെ ദൂരീകരിക്കണം. അല്ലാതെ, തനിക്കു കിട്ടിയ മുടി നീളം കുറഞ്ഞതാണെന്നും മറ്റുള്ളവയെ കുറിച്ച് താനറിയേണ്ട എന്നുമുള്ള നിലപാട് സ്വീകരിക്കുകയല്ല അദ്ദേഹം ചെയ്യേണ്ടത്. നീണ്ടു വളര്‍ന്നു പന്തലിച്ച ആയിരക്കണക്കിന് മുടിക്കെട്ടുമായി ഇരിക്കുന്ന ഒരാളെ തനിക്കു ലഭിച്ച കുഞ്ഞു മുടിയുടെ സനദിലെ പ്രബലവ്യക്തിയായി അവതരിപ്പിക്കാനുള്ള നീക്കം എത്രമാത്രം അപഹാസ്യകരമാണെന്ന് ഉസ്താദിനെ മര്‍ക്കസിലെ കുഞ്ഞാടുകളെങ്കിലും ഒന്നു ബോധ്യപ്പെടുത്തിക്കൊടുക്കണം.

ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്ത കേശത്തിന്റെ നിഴലുള്ള ഫോട്ടോ വ്യാജമാണെന്നാണ് മറ്റൊരു ആരോപണം. പച്ചക്കള്ളം എന്റെ പോസ്റ്റില്‍ മാത്രമല്ല, നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍. മുടിപ്പള്ളിക്ക് പിരിവിനു പോകുന്നവര്‍ വല്ലാഹി കൊണ്ട് പെരുമഴ പെയ്യിക്കുന്നത് കാണുമ്പോള്‍ ഇവരോട് തെറ്റിപ്പിരിഞ്ഞ ഒരു സഖാഫിയുടെ വാക്കുകള്‍ ഓര്‍ത്തു പോവുകയാണ്. 'ഉസ്താദ് വല്ലാഹി എന്ന് പറഞ്ഞാല്‍ ആ പറഞ്ഞത് കളവാണ്, സുമ്മ വല്ലാഹി എന്ന് പറഞ്ഞാല്‍ പച്ചക്കള്ളവും!'.

ഇത്രമാത്രം വിവാദം മുടിവിഷയത്തില്‍ ഉണ്ടായിട്ടും സമ്മേളനത്തില്‍ വായിച്ച 'ഖസ്രജി കുടുംബ സനദിനപ്പുറം' വ്യക്തമായ ഒരു രേഖയും ഹാജരാക്കാന്‍ മുടിവാദികള്‍ക്ക് കഴിയാത്തത് അവരുടെ പരാജയം തന്നെയാണ് വിളിച്ചു പറയുന്നത്. നാളെ മരണത്തെ അഭിമുഖീകരിക്കണം എന്ന ചിന്ത പോലും ഇക്കൂട്ടര്‍ക്ക് നഷ്ടമായിരിക്കുന്നു. മുടിയുടെ എണ്ണവും നീളവും വ്യക്തമാക്കുന്ന ഫോട്ടോകള്‍ കള്ളമാണെന്ന് പ്രചരിപ്പിച്ച്, ഖസ്രജിയുടെ വസ്ത്രത്തില്‍ നിഴല്‍ പതിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിച്ചതാണെന്ന ആരോപണം ഉന്നയിച്ച് പറഞ്ഞു പോയ കളവുകള്‍ക്ക് മേലെ പുതിയ കളവുകള്‍ ഏച്ചുകെട്ടി മുടിപ്പള്ളിയുടെ ടോക്കണ്‍ വില്‍ക്കാന്‍ വേണ്ടി നാടു നീളെ ഓടിനടക്കുന്നതിനിടയില്‍ ഒരുനിമിഷം ചിന്തിക്കുക; വിയര്‍പ്പില്‍ കുളിക്കുന്ന പരലോക മൈതാനിയില്‍ നഫ്സി നഫ്സീയെന്ന വിളിക്കപ്പുറം പ്രവാചക തിരുമേനിയുടെ ശഫാഅത്ത് ചോദിക്കാന്‍ പോലും അര്‍ഹതയില്ലാതെ, പ്രവാചകരെ കുറിച്ച് കള്ളം പറഞ്ഞ് നരകത്തീയില്‍ സീറ്റൊരുക്കിയവരില്‍ നിങ്ങളും പെട്ടുപോയിട്ടുണ്ടോയെന്ന്! എങ്കില്‍ അന്ന് നിങ്ങള്‍ക്ക് വേണ്ടി വാദിക്കാന്‍, പുതിയ കളവുകള്‍ പഠിപ്പിക്കാന്‍ നിങ്ങളോടൊപ്പം കാന്തപുരം കാണില്ല, പ്രൊജക്ടര്‍ സ്ക്രീനുകളുമായി സഖാഫിമാരും ഉണ്ടാവില്ല!
സനദ് പരിശോദിക്കാനെത്തിയ ഹുദവി



http://www.shradheyan.com/2011/03/blog-post_20.html
ഇതും കാണുക : EKവിഭാഗം മുടിയുടെ സനദ് പരിശോദനക്കായി കാന്തപുരത്തെത്തി
ശ്രദ്ധേയന്റെ ബ്ലോഗ് രചന-1  പള്ളിയല്ല ഉസ്താദേ, പള്ളയാണ് പ്രശ്നം!
ശ്രദ്ധേയന്റെ ബ്ലോഗ് രചന-2  തിരുമുടിയാട്ടം: രണ്ടാം ഖണ്ഡം
ശ്രദ്ധേയന്റെ ബ്ലോഗ് രചന-4  ഈ ലേഖനം

തിരുനബി സ്നേഹത്തിലെ സുന്നത്തും ബിദ്അത്തും -ഖാലിദ് മൂസ നദ് വി

Prabodhanam Weekly 19.3.2011
ഒടുവിലത്തെ റസൂല്‍ മുഹമ്മദ് നബി(സ) സത്യവിശ്വാസികളുടെ ജീവിതത്തിലെ  നിത്യ-നിറസാന്നിധ്യമാണ്. അല്ലാഹുവിന്റെ ഏകത്വം പ്രഖ്യാപിക്കുന്നതിലൂടെ മാത്രമല്ല; മുഹമ്മദ് നബി(സ)യുടെ രിസാലത്തിലുള്ള വിശ്വാസവും പ്രഖ്യാപിക്കുന്നതിലൂടെയാണ് ഒരാള്‍ ഇസ്ലാമില്‍ പ്രവേശിക്കുന്നത് തന്നെ. ബാങ്ക്, ബാങ്കിന് ശേഷമുള്ള ദുആ, നമസ്കാരം, നമസ്കാരാനന്തര പ്രാര്‍ഥനകള്‍ ഇവിടെയെല്ലാം റസൂല്‍ സ്മരണയും റസൂലിനുള്ള സ്വലാത്ത്-സലാമുകളും നിര്‍ബന്ധ ഘടകങ്ങളാണ്. നബിയോടുള്ള സ്നേഹപ്രകടനം സീസണല്‍ അല്ല എന്ന് വ്യക്തം.
അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കേണ്ടത് വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്. 'മാതാ-പിതാക്കളെക്കാളും മക്കളെക്കാളും മറ്റു മുഴുവന്‍ ജനത്തെക്കാളും' റസൂലിനെയാണ് സ്നേഹിക്കേണ്ടത് എന്ന് റസൂല്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട്.
റസൂലിനോടുള്ള സ്നേഹം  സ്വഹാബത്ത് മത്സരബുദ്ധിയോടെ പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിനുള്ള അനുസരണം  തന്നെയാണ് അതില്‍ പ്രധാനം. റസൂലിനുള്ള അനുസരണം അല്ലാഹുവിനുള്ള അനുസരണത്തിന്റെ പ്രത്യക്ഷ രൂപമായാണ് അവര്‍ പഠിപ്പിക്കപ്പെട്ടത്. റസൂലിനോടുള്ള സ്നേഹപ്രകടനവും തഥൈവ. റസൂലിനെ മുന്‍കടക്കാതിരിക്കുക, റസൂലിന്റെ സന്നിധിയില്‍ ഒച്ചവെച്ച് സംസാരിക്കാതിരിക്കുക, റസൂലിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പ്രത്യേകം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.
റസൂലിന്റെ മഹത്വം ഗദ്യത്തിലും പദ്യത്തിലും സ്വഹാബത്ത് വര്‍ണിച്ചിട്ടുണ്ട്. കഅ്ബ് ബ്നു സുഹൈര്‍ നബിയെ പ്രശംസിച്ച് പാടുകയും നബി തന്റെ തട്ടം അദ്ദേഹത്തെ പുതപ്പിച്ചു കൊണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 'റസൂലിന്റെ പാട്ടുകാരന്‍' എന്ന് വിശേഷിപ്പിക്കപ്പെട്ട ഹസ്സാനുബ്നു സാബിതിന് ധാരാളം നബി പ്രകീര്‍ത്തന ഗീതങ്ങളുണ്ടായിരുന്നു. മദീനയിലെത്തിയ റസൂലിനെ മദീനാവാസികള്‍ സ്വീകരിച്ചത് ദഫ്ഫ് മുട്ടിയും വര്‍ണനാഗീതങ്ങള്‍ പാടിയുമാണെന്ന വസ്തുത സര്‍വാംഗീകൃതമാണ്.
സലാമിലൂടെയും സ്വലാത്തിലൂടെയും റസൂലിനെ മഹത്വപ്പെടുത്തണമെന്നുള്ളത് ഖുര്‍ആന്റെ കല്‍പനയാണ്. നിര്‍ബന്ധ നമസ്കാരത്തില്‍ ആ കല്‍പന നാം നിര്‍ബന്ധപൂര്‍വം നിറവേറ്റുകയും ചെയ്യുന്നുണ്ട്. അതേയവസരം റസൂല്‍ 'അബ്ദ്'’അഥവാ അടിമ തന്നെയാണ്. ദിവ്യത്വത്തിന്റെ ഒരംശവും റസൂലിലില്ല. അതുകൊണ്ടാണ് 'അബ്ദും'’ 'റസൂലു'മായ മുഹമ്മദ് എന്ന വിശേഷണം വ്യാപകമായത്. ദിവ്യത്വത്തിന്റെ അംശം ആരോപിക്കാന്‍ ഇടവരുന്ന ഇസ്റാഅ് മിഅ്റാജ് സംഭവം പരാമര്‍ശിക്കുമ്പോള്‍ റസൂലിനെ അബ്ദ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത് ശ്രദ്ധേയമാണ്. ഏഴ് ആകാശങ്ങളും താണ്ടി വന്നെങ്കിലും ശരി അവന്‍ അടിമ തന്നെ. അടിമക്ക് മക്കാ മുതല്‍ ഖുദ്സ് വരെ ഒറ്റ രാത്രിയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ഏഴ് ആകാശങ്ങളിലും കയറിയിറങ്ങാനും അതേ രാത്രി തന്നെ തിരിച്ച് മക്കയിലെത്താനും സഹായിച്ച അല്ലാഹുവിന് മാത്രമാണ് തസ്ബീഹ് അഥവാ കീര്‍ത്തനസ്തോത്രം. ഇതിനെല്ലാം ശേഷവും മുഹമ്മദ് അടിമ തന്നെയാണ് എന്നാണ് ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിക്കുന്നത്.
റസൂലിന്റെ പുത്രന്‍ ഇബ്റാഹീമിന്റെ മരണവും സൂര്യഗ്രഹണവും ഒന്നിച്ച് സംഭവിച്ചപ്പോള്‍ ചില വികാര പ്രകടനങ്ങള്‍ ഉണ്ടായി. നബിയോടുള്ള ആഭിമുഖ്യം വര്‍ധിപ്പിക്കാന്‍ നല്ല അവസരമായിരുന്നു അത്. റസൂല്‍ നിര്‍ദാക്ഷിണ്യം ആ അവസരം വേണ്ടെന്നു വെച്ചു. വ്യാജവും കൃത്രിമവുമായ ഒരംഗീകാരവും റസൂലിന് വേണ്ട എന്ന് വ്യക്തം. ഗ്രഹണവേളയില്‍ റസൂല്‍ നടത്തിയ പ്രഖ്യാപനം “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളാകുന്നു, ആരുടെയെങ്കിലും ജനനത്താലോ മരണത്താലോ അവക്ക് ഗ്രഹണം സംഭവിക്കുന്നില്ല, ഗ്രഹണം ശ്രദ്ധയില്‍പെട്ടാല്‍ നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക, അവനെ സ്തുതിക്കുക, അവനോട് പ്രാര്‍ഥിക്കുക”എന്നായിരുന്നു.
റസൂല്‍ മരിച്ചപ്പോള്‍, റസൂലിനോടുള്ള സ്നേഹാധിക്യത്താല്‍, മരണം സംഭവിച്ചു എന്ന വസ്തുത അംഗീകരിക്കാന്‍ വിസമ്മതിച്ച ഉമറിനെ അടക്കിയിരുത്തിയത് അബൂബക്കറാണ്. അബൂബക്കര്‍ മദീനാ പള്ളിയിലേക്ക് കയറി വരുമ്പോള്‍ ഉമര്‍ വികാരഭരിതനായി പ്രസംഗിക്കുകയായിരുന്നു. "റസൂല്‍ മരിച്ചിട്ടില്ല, മൂസാ നബി തന്റെ അനുയായികളെ വിട്ട് നാല്‍പത് ദിവസത്തെ ധ്യാനത്തിന് പോയതുപോലെ റസൂലും പോയതാണ്. റസൂല്‍ തിരിച്ചുവരും. റസൂല്‍ മരിച്ചിരിക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവന്റെ കൈയും കാലും ഞാന്‍ വെട്ടിക്കളയും.''”ഇമ്മട്ടിലായിരുന്നു ഉമറി(റ)ന്റെ വികാരപ്രകടനങ്ങള്‍. അബൂബക്കര്‍(റ) ഉമറി(റ)നോട് ഇരിക്കാനാവശ്യപ്പെടുകയും ഇപ്രകാരം പ്രഖ്യാപിക്കുകയും ചെയ്തു: "ആരെങ്കിലും മുഹമ്മദിനെയാണ് ഇബാദത്ത് ചെയ്തതെങ്കില്‍ അറിയുക, മുഹമ്മദ് മരിച്ചു കഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ഇബാദത്ത് ചെയ്തിരുന്നതെങ്കില്‍ അറിയുക, അല്ലാഹുവിന്റെ നിത്യ സാന്നിധ്യം ഇവിടെയുണ്ട്, അവന് മരണമില്ല.'' ശേഷം അബൂബക്കര്‍ ഈ സൂക്തം പാരായണം ചെയ്തു: "മുഹമ്മദ് ദൈവദൂതനല്ലാതെ യാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും ഒരുപാട് ദൂതന്മാര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞ് പോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക, ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. നന്ദിയുള്ളവര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നതാകുന്നു'' (ആലുഇംറാന്‍ 144).
വഫാത്തായ നബി(സ)യുടെ ഭൌതിക ശരീരം അവര്‍ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും മയ്യിത്തിന് വേണ്ടി നമസ്കരിക്കുകയും ഖബ്റടക്കുകയും ചെയ്തു. ഖബ്റടക്കത്തിന് മുമ്പായി നബിയുടെ ശരീരത്തില്‍ നിന്ന് എന്തെങ്കിലുമെടുത്ത് സൂക്ഷിച്ചതായി നമുക്ക് അറിയില്ല. നബിയുടെ മുടി, നഖം, വസ്ത്രങ്ങള്‍ ഒന്നും തന്നെ നബിക്കു ശേഷം നബിയുമായി ബന്ധപ്പെട്ട 'തഖര്‍റുബി'ന് വേണ്ടിയോ 'തബര്‍റുകി'ന് വേണ്ടിയോ സൂക്ഷിക്കേണ്ടതുണ്ടെന്ന് അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) തുടങ്ങിയ മഹാന്മാരോ ആഇശ, ഫാത്വിമ(റ) തുടങ്ങിയ മഹതികളോ അഭിപ്രായപ്പെട്ടതായി കാണുന്നില്ല, അവര്‍ അതിന് മുതിര്‍ന്നതുമില്ല. നബി(സ)യെ ഖബറടക്കിയ ശേഷം ഖബ്റിന്റെ അടുത്ത് ശേഷിപ്പുകള്‍ സൂക്ഷിച്ച് സത്യവിശ്വാസികള്‍ക്കിടയില്‍ റസൂലിനോടുള്ള സ്നേഹം കൂടുതല്‍ വൈകാരികമാക്കിതീര്‍ക്കുന്നതിനുള്ള ഒരു സംവിധാനവും ഏര്‍പ്പെടുത്താന്‍ ഖിലാഫത്തുര്‍റാശിദ സന്നദ്ധമായിട്ടില്ല.
ബൈഅത്തുരിദ്വാന്‍ ഇസ്ലാമിക ചരിത്രത്തിലെ പ്രസിദ്ധമായ സംഭവമാണ്. ഒരു മരച്ചുവട്ടിലിരുന്നായിരുന്നു സ്വഹാബികള്‍ റസൂലിനോട് ചരിത്ര പ്രസിദ്ധമായ ആ ബൈഅത്ത് നിര്‍വഹിച്ചത്. ഒരര്‍ഥത്തില്‍ റസൂലി(സ)ന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഭൌതിക തിരുശേഷിപ്പായിരുന്നു ആ മരം. പില്‍ക്കാലത്ത് ആ മരച്ചുവട്ടിലെത്തുമ്പോള്‍ വിശ്വാസികളുടെ മനോഭാവത്തിലും പെരുമാറ്റങ്ങളിലും ഒരസാധാരണത്വം അനുഭവപ്പെടുന്നുണ്ടോ എന്നു തോന്നിയ അമീറുല്‍ മുഅ്മിനീന്‍ ഉമര്‍(റ) ആ മരം മുറിച്ചു കളയുകയാണ് ചെയ്തത്.
നബി(സ) ഉംറത്തുല്‍ ഖദാഇലും ഹജ്ജത്തുല്‍ വിദാഇലും മുടി കളഞ്ഞിട്ടുണ്ട്. ചിലര്‍ അത് കൈവശപ്പെടുത്തി. മറ്റു ചിലര്‍ക്ക് നബി(സ) അത് സ്വന്തം കൈകൊണ്ട് നല്‍കി. പക്ഷേ മസ്ജിദുല്‍ ഹറാമില്‍ ഒരു ദര്‍ശന വസ്തുവായി തന്റെ തലമുടി വെക്കാന്‍ നബി(സ) നിര്‍ദേശിച്ചിട്ടില്ല. സ്വഹാബത്ത് ചെയ്തിട്ടുമില്ല. ഒരുപാട് പ്രതീകാത്മക ദര്‍ശന വസ്തുക്കളുള്ള ഇടമാണ് മസ്ജിദുല്‍ ഹറാം. കഅ്ബ, മഖാമു ഇബ്റാഹീം, ഹജറുല്‍ അസ്വദ്, സഫ, മര്‍വ തുടങ്ങിയ ദര്‍ശന കേന്ദ്രങ്ങളെല്ലാം പൂര്‍വകാല സ്മരണകളും വൈകാരിക സന്ദര്‍ഭങ്ങളും നല്‍കുന്ന കേന്ദ്രങ്ങളാണ്. പക്ഷേ എന്തുകൊണ്ട് നബി(സ)യുടെ മുടിയോ വസ്ത്രങ്ങളോ അവിടെ സ്ഥാനം പിടിച്ചില്ല? നബി(സ) അനുവദിക്കാത്തതു കൊണ്ടു തന്നെ, നബിയുടെ മാതൃകകളല്ലാത്തത് കൊണ്ടു തന്നെ, അത് അനുവദിച്ചുകൂടെന്ന സ്വഹാബികള്‍ക്ക് നിര്‍ബന്ധമുണ്ടായതുകൊണ്ടു തന്നെ.
മദീന  മുസ്ലിംകളുടെ തീര്‍ഥാടന കേന്ദ്രമാണ്. അവിടെ നബി(സ) പണികഴിപ്പിച്ച പള്ളിയുണ്ട്. നബി(സ) മഹത്വപ്പെടുത്തിയ റൌദഃ എന്ന സ്ഥലമുണ്ട്. പള്ളിപ്പരിസരത്ത് നബി(സ)യുടെ മഖ്ബറയുണ്ട്. അവിടെ തിരുശേഷിപ്പുകളൊന്നുമില്ല. നബി(സ)യുടെ മുടി തങ്ങള്‍ക്കുള്ളതാണെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ ഇടം നബി(സ)യുടെ പള്ളിയാണെന്നതില്‍ തര്‍ക്കിക്കേണ്ടിവരരുത്. മദീനാ പള്ളി കാണാനും റൌദഃയില്‍ ഇരിക്കാനും നബി(സ)യുടെ ഖബ്ര്‍ സിയാറത്ത് ചെയ്യാനും പുറപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന ന്യായമായ അവകാശമാണല്ലോ തിരുകേശ ദര്‍ശന പുണ്യം. പക്ഷേ, എന്തുകൊണ്ട് അങ്ങനെയൊന്നുണ്ടായില്ല? അബൂബക്കറി(റ)ന്റെ അവഗണനയാണോ, ഉമറി(റ)ന്റെ അശ്രദ്ധയാണോ, ഉസ്മാ(റ)ന്റെ സ്നേഹമില്ലായ്മയാണോ? അലി(റ)യുടെ നബിസ്നേഹം കളവാണോ? ഏറ്റവും നല്ല കാലം തന്റെ കാലമാണെന്നും തുടര്‍ന്നുള്ള ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ വിശ്വാസികള്‍ തൊട്ടടുത്താണെന്നും പ്രഖ്യാപിച്ച റസൂലിന്റെ പ്രവചനമനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലൊന്നും”പ്രത്യക്ഷപ്പെടാത്ത തലമുടി മാഹാത്മ്യം കശ്മീര്‍ വഴിയും അബൂദബി വഴിയും കാരന്തൂരിലെത്തിയത് ഏറെ ദുരൂഹമാണ്. ഇത്തരം ദുരൂഹതകളിലൂടെ കാണപ്പെടേണ്ടതല്ല നബി(സ)യുടെ ശേഷിപ്പുകള്‍. അങ്ങനെ രൂപപ്പെടേണ്ടതല്ല നബി മാഹാത്മ്യവും തബര്‍റുക്കും. നബി(സ)യുടെ ഒരു വാക്ക് അതിസ്പഷ്ടമായ പഠനത്തിലൂടെ നബിയുടേതാണെന്ന് അംഗീകരിക്കപ്പെട്ടാല്‍ മാത്രം സ്വീകരിക്കുന്നവരാണ് മുസ്ലിംകള്‍. അല്ലാത്തവ നബിയുടെ ഖൌല്‍ (വചനം) ആയി അംഗീകരിക്കാറില്ല. അതേയവസരം അത്തരം സ്പഷ്ടവും കണിശവുമായ യാതൊരു അന്വേഷണവും നടത്താതെ കേവലം അവകാശവാദത്തിലൂടെ ഒരു മുടി നബിയുടെ ബാല്‍ (ഹസ്റത് ബാല്‍) ആയി അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ വിശ്വാസികള്‍ക്കത് അസ്വീകാര്യമാണ്.
ഇവിടെ പൌരോഹിത്യം ഒരു പുതിയ മതം തന്നെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ദീനുല്‍ ഇസ്ലാമിലെ പല അംഗീകൃത യാഥാര്‍ഥ്യങ്ങളെയും നിഷേധിച്ചുകൊണ്ടാണ് ആ മതം രൂപപ്പെടുന്നത്. ലൈലത്തുല്‍ ഖദ്റാണ് ഏറ്റവും വിശുദ്ധമായ രാവെന്ന് ഖുര്‍ആനിലൂടെ നാം ഗ്രഹിക്കുമ്പോള്‍ പൌരോഹിത്യ മതം പറയുന്നു മുഹമ്മദ് ജനിച്ച രാവാണ് ഏറ്റവും പുണ്യമായ രാവെന്ന്. വിശ്വാസികള്‍ ഒന്നാം സ്ഥാനം മക്കക്കും രണ്ടാം സ്ഥാനം മദീനക്കും മൂന്നാം സ്ഥാനം ഖുദ്സിനുമാണ് നല്‍കേണ്ടതെന്ന് നബി(സ) വ്യക്തമായി പഠിപ്പിച്ചിരിക്കെ, പൌരോഹിത്യ മതം പറയുന്നു ഏറ്റവും പുണ്യമായ മണ്ണ് നബിയുടെ ഖബ്റിലെ മണ്ണാണെന്ന്. സംസം ജലം അല്ലാഹുവിന്റെ അടയാളമായി ലോകാത്ഭുതമായി വിശ്വാസികള്‍  അനുദിനം ശേഖരിച്ച് ലോകം മുഴുക്കെ വിതരണം ചെയ്യുന്ന പുണ്യജലമായി  ജനമനസ്സില്‍ തെളിഞ്ഞുനില്‍ക്കുമ്പോള്‍, പൌരോഹിത്യം പറയുന്നു, പുണ്യജലം നബിയുടെ കൈവിരലുകള്‍ക്കിടയിലൂടെ നിര്‍ഗളിച്ച ജലമാണെന്ന്.
ദീനുല്‍ ഇസ്ലാമിലെ അംഗീകൃത ശിആറുകളെ രണ്ടാം സ്ഥാനത്തേക്ക് തള്ളി ഒരു പുതിയ ശിആര്‍ കണ്ടെത്തി അവിടെ പൌരോഹിത്യ മതത്തിന്  ഒരു തീര്‍ഥാടന കേന്ദ്രം പണിയാനുള്ള പുറപ്പാടിലാണ് ഇപ്പോള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. അങ്ങനെ മക്കക്കും മദീനക്കും ഖുദ്സിനുമപ്പുറം കാരന്തൂര്‍ മര്‍കസ് തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുന്ന ഈ കൊടിയ ബിദ്അത്ത് തടയല്‍ നമ്മുടെ തജ്ദീദി ബാധ്യതയാണ്.
മൂസാ നബി യഹൂദികളാല്‍ അപമാനിക്കപ്പെട്ടു. ഉസൈര്‍, ഈസ എന്നിവര്‍ക്ക് ദൈവപുത്രന്മാര്‍ എന്ന വ്യാജ പട്ടം നല്‍കി. ഈസയെ അദ്ദേഹത്തിന്റെ അനുയായികള്‍ വാഴ്ത്തിയതു പോലെ നിങ്ങള്‍ എന്നെ അധികമായി വാഴ്ത്തരുതെന്ന് റസൂല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യഹൂദി-നസാറാക്കള്‍ അവരുടെ നബിമാരുടെ ഖബ്റിടങ്ങളെ ആക്കിയ പോലെ എന്റെ ഖബ്റിടത്തെ നിങ്ങള്‍ ആരാധനാ കേന്ദ്രമാക്കരുതേയെന്ന് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ മുന്നറിയിപ്പുകളുടെയെല്ലാം ചൈതന്യം ലംഘിക്കപ്പെടുന്ന ഒരു ആത്മീയ വാണിഭ കേന്ദ്രമാണ് 40 കോടിയില്‍ പണിയുന്ന ശഅ്റേ മുബാറക് (?) മസ്ജിദ്.
റസൂലിനോട് യഥാര്‍ഥത്തില്‍ സ്നേഹമുള്ളവര്‍ ഇതിനെതിരെ പ്രതിരോധ കോട്ടകളുയര്‍ത്തട്ടെ.
http://www.prabodhanam.net/Issues/19.3.2011/khalidmoosa.html
മേല്‍ വിഷയത്തിലെ ലേഖകന്റെ ഖുതുബ ഇവിടെ കേള്‍ക്കാം.

ഭാഗം-1

ഭാഗം-2

Twitter Delicious Facebook Digg Stumbleupon Favorites More