Wednesday, March 23, 2011

പ്രവാചക കേശത്തിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പ് അപമാനകരം-ഇ.കെ വിഭാഗം


"പ്രവാചക കേശം; വിവാദത്തിലെ വസ്തുതകള്‍"

മാധ്യമം 25.3.2011>>>
പ്രവാചക കേശത്തിന്റെ പേരിലുള്ള ആത്മീയ തട്ടിപ്പ് അപമാനകരം -എസ്.വൈ.എസ്
കോഴിക്കോട്: പ്രവാചകനോടും തിരുശേഷിപ്പുകളോടുമുള്ള ആദരവ് ചൂഷണം ചെയ്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ നീക്കം മതത്തിനും സമൂഹത്തിനും അപമാനമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 
ഈ സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി വിശദീകരണ സമ്മേളനം 26 ന് രാവിലെ പത്തിന്  ഫ്രന്‍സിസ് റോഡ് ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.റഹ്‌മതുള്ള ഖാസിമി മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. തിരുകേശം കൈവശമുണ്ടെന്ന് വിശ്വാസികളെ ധരിപ്പിച്ച് കോടികള്‍ പിരിച്ചെടുക്കുകയും പ്രവാചകനുമായി അടുത്തബന്ധമുണ്ടെന്ന് കാണിക്കാനായി സ്വപ്‌നകഥകള്‍ പ്രചരിപ്പിച്ച് പുണ്യകഥകള്‍ ചമയാനുമാണ് കാന്തപുരത്തിന്റെ നീക്കം. ആധികാരികമായി പ്രവാചകന്റേതെന്ന് സ്ഥിരീകരിക്കാത്ത കേശം സൂക്ഷിക്കാനെന്ന് പറഞ്ഞ് 40 കോടിയുടെ പള്ളി പണിയാന്‍ വ്യാപകമായി പണം പിരിക്കുന്നു. കേശം മുക്കിയ വെള്ളം 101 രൂപമുതല്‍ 10001 രൂപംവരെ വിലയിട്ട് വില്‍ക്കുന്നു. യഥാര്‍ഥകേശമാണെങ്കില്‍ പോലും അതിന്റെ പേരിലുള്ള ആത്മീയ വാണിഭം ഇസ്ലാമിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല. 
പ്രവാചകന്റെ കേശം കൈമാറിവന്ന പരമ്പരയെപറ്റി മര്‍ക്കസ് സമ്മേളനത്തില്‍ വായിച്ച് കേള്‍പ്പിച്ചതും അവരുടെ മുഖപത്രമായ സുന്നിവോയ്‌സില്‍ വന്നതും തമ്മില്‍ വൈരുദ്ധ്യമുണ്ട്.





3 comments:

http://www.youtube.com/watch?v=aSVbBy6LlVI&feature=related

http://koyamonvelimukku.blogspot.com/

http://www.youtube.com/user/koyamon7#p/u/2/OsRB3tUp-EE

eda murikale ningal ano da muslim asuya muthal ethokeda 4 chumerinte ullil erikuna ningal k entheriyana murikale

വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകള് നീക്കം ചെയ്യുന്നതാണ്. മാന്യമായ സംവാദമാണ് ഇനിടെ ഉദ്ദ്യേശിക്കുന്നത്. തിരുകേശം യാഥാര്ഥ്യമാണെന്ന് തെളിയിക്കുന്ന സനദോ മറ്റ് തെളിവുകളോ ഉണ്ടെങ്കില് ഈ ബ്ലോഗില് പ്രസിദ്ധീകരിക്കാന് തയ്യാറാണ്. തെറിയഭിഷേകം ഒഴിവാക്കി തെളിവഭിഷേകമാവട്ടെ...

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More