Monday, March 21, 2011

പ്രവാചകകേശമെന്ന വ്യാജേന ചൂഷണം; മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നീങ്ങണം -ഐ.എസ്.എം


Published on Madhyamam Mon, 03/21/2011

താമരശ്ശേരി: പ്രവാചകകേശമെന്ന വ്യാജേന പൗരോഹിത്യം സൃഷ്ടിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ മുസ്‌ലിം സമൂഹം ഒറ്റക്കെട്ടായി നീങ്ങണമെന്ന് പൂനൂരില്‍ മുബാറക് അറബിക് കോളജില്‍ സമാപിച്ച ഐ.എസ്.എം സംസ്ഥാനതല നേതൃപാഠശാല അഭിപ്രായപ്പെട്ടു. അധര്‍മങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കുനേരെ വധഭീഷണി മുഴക്കുന്ന പൗരോഹിത്യത്തിന്റെ ഭീകരമുഖം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. ഇത്തരക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അധികൃതര്‍ക്ക് ബാധ്യതയുണ്ട്.
അറബ് ലോകത്ത് സമാധാനം തകര്‍ക്കുന്നതിനുപിന്നില്‍ അമേരിക്ക അടക്കമുള്ള സാമ്രാജ്യത്വ ശക്തികളാണ്. ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കലാപം സൃഷ്ടിക്കുന്നതില്‍ ഇറാനും അമേരിക്കക്കും തുല്യപങ്കാളിത്തമാണുള്ളത്. ഗള്‍ഫ് മേഖലയില്‍ ശാന്തി തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യ അടിയന്തരമായി ശ്രദ്ധ ചെലുത്തണം.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ. അഷ്‌റഫ്, സെക്രട്ടറിമാരായ അബ്ദുല്‍ഖാദര്‍ പറവണ്ണ, കെ. സജ്ജാദ്, ശംസുദ്ദീന്‍ പാലത്ത്, വൈസ് പ്രസിഡന്റുമാരായ ഡോ. കെ. ഷഹദാദ്, നബീല്‍ രണ്ടത്താണി, അബ്ദുറഹ്മാന്‍ അന്‍സാരി, പി.കെ. ഹബീബ് റഹ്മാന്‍, സി.പി. അബ്ദുല്ല, എം.സി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More