ഒ എം തരുവണ
മെലിഞ്ഞെന്നു കരുതി ആനയെ തൊഴുത്തില്‍ കെട്ടുമോ എന്ന് ഇനിയാരും ചോദിക്കരുത്; കെട്ടും, സംശയമുള്ളവര്‍ക്ക് ചേന്ദമംഗല്ലൂരില്‍ ചെന്ന് ചോദിക്കാം. തിടമ്പേറ്റി മുത്തുക്കുട ചൂടി എഴുന്നള്ളത്ത് നടത്തിയിരുന്ന ഗജവീരന്‍, കൊമ്പുകുലുക്കി ചിന്നം വിളിച്ച് നാട് വിറപ്പിച്ചിരുന്ന കൊലകൊമ്പന്‍! പറഞ്ഞിട്ടെന്ത് തൊഴുത്തില്‍ കെട്ടാന്‍ മാത്രം മെലിഞ്ഞപ്പോള്‍ പ്രബുദ്ധ കേരളം അതങ്ങനെത്തന്നെ ചെയ്തു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടേയുള്ളൂ. പടച്ച തമ്പുരാനേ, അതും കണ്ടു. പല്ലും നഖവും തേഞ്ഞു ജട പൊഴിഞ്ഞു സാക്ഷാല്‍ പുലി പുല്ല് തിന്ന് പശിയടക്കാന്‍ പാടുപെടുന്നതിന്റെ സഹതാപാര്‍ഹമായ കാഴ്ച! പറഞ്ഞുവരുന്നത് നിര്‍ഭാഗ്യത്തിന് വീണ്ടും നമ്മുടെ അബ്ദുല്ലയെക്കുറിച്ച്. ചുറ്റിത്തിരിഞ്ഞ് വീണ്ടും ദേ നമ്മുടെ അബ്ദുല്ല മാര്‍ഗേ കിടക്കുന്നു! ഇത് ചൊല്ലുകളില്‍നിന്നും പതിരു പൊഴിയും കാലം.
ശഅ്‌റേ മുബാറക്കിന്റെ പേരില്‍ ഇയാള്‍ അഴിച്ചുവിട്ട കൊടിയ പ്രവാചകനിന്ദക്ക് എയ്ത മറു അമ്പ് കൃത്യമായി കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. മറുപടിക്ക് മറുപടി നിര്‍ബന്ധമായി. തയ്യാറാക്കിയ മറുപടിയും കൊണ്ടുചെന്നപ്പോള്‍ ലേഖനം പ്രസിദ്ധീകരിച്ച പത്രം വാതിലടച്ചു സാക്ഷിയിട്ടിരിക്കുന്നു. പോരാത്തതിനു പുറത്ത് ഒരു ബോര്‍ഡും -പട്ടിയുണ്ട് സൂക്ഷിക്കുക! പതിനാലു വര്‍ഷത്തെ അസോസിയേറ്റ് എഡിറ്റര്‍ മറുപടിയും പോക്കറ്റിലിട്ട് രണ്ടാഴ്ച കോഴിക്കോട്ടെ നിരത്തളന്നു. ഒടുവില്‍ ഒരിടം കിട്ടി. കിട്ടിയപ്പോള്‍, കിട്ടിയതായി കിട്ടാത്തതിലും വലിയ സങ്കടം.
എന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഒരു പരസ്യക്കമ്പനിയുണ്ട്. മലയാളത്തിലെ പത്രങ്ങളെല്ലാം കാലത്ത് അവിടെയെത്തും. പകലില്‍ കെട്ടിടം മുഴുക്കെ അത് സഞ്ചരിക്കും. വൈകിട്ട് കുഴഞ്ഞുമറിഞ്ഞ് അത് എന്റെ മേശപ്പുറത്തെത്തും. അപ്പോഴും അതിലൊരു പത്രം നിത്യകന്യകയായി ഉടയാതെ ഉലയാതെ കിടക്കുന്നുണ്ടാകും. ഒരുപക്ഷെ ഞാനാകും അന്നാദ്യമായി ആ പത്രം തുറന്നുനോക്കുക. മലയാള പത്രലോകത്തെ മഹാനായ കോളമിസ്റ്റ് തന്റെ വളയാത്ത നട്ടെല്ല് നിവര്‍ത്തിവെക്കാന്‍ ഒരിടം കിട്ടിയത് ഈ നിത്യകന്യകയില്‍. ദൈവശിക്ഷയുടെ ഒരു കാര്യമേയ്! 'ദേശീയ ദിനപത്ര'ത്തില്‍ അരവ്യാഴവട്ടം കോളമിസ്റ്റായി വിരാജിച്ച മഹാപ്രതിഭ ഒടുവില്‍ പത്രമാലിന്യങ്ങളെന്തും ഏറ്റുവാങ്ങാറുള്ള ഈ ഞെളിയന്‍ പറമ്പില്‍! അബ്ദുല്ലയുടെ മുമ്പില്‍ ഇനി ആത്മഹത്യാമുനമ്പ് മാത്രം ബാക്കി.
താന്‍ വിവരം കെട്ടയാളാണോ? വായനക്കാര്‍ക്ക് ഇയാളെക്കുറിച്ച് അങ്ങനെ തോന്നിയില്ലായിരിക്കാം. പക്ഷെ അബ്ദുല്ലക്ക് സ്വയം അങ്ങനെയൊരു തോന്നല്‍! മനുഷ്യന്റെ കാര്യമല്ലേ, എന്താണ് തോന്നിക്കൂടാത്തത്. സപ്തതി കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തില്‍ സംശയനിവാരത്തിനു സ്വന്തം അക്കാദമിക് യോഗ്യതകളും വഹിച്ച പദവികളും സാക്ഷ്യപത്രങ്ങള്‍ സഹിതം അവതരിപ്പിക്കുന്നു ഈ സാധാരണമനുഷ്യന്‍. തരക്കേടില്ല, തുടക്കം ശാന്തപുരം മുതലാകേണ്ട, കാലൊടിഞ്ഞ ബെഞ്ചിലിരുന്നാടിയ മൂക്കൊലിപ്പ് പ്രായം മുതലുള്ളതാകാം. യോഗ്യതകള്‍ രേഖപ്പെടുത്തിയ ഫലകം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതും കൊള്ളാം. ഇനിയാരും സംശയിക്കരുതല്ലോ. മൂന്നു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തുവത്രെ! കടുപ്പംതന്നെ, അതും ഇന്ത്യയിലല്ല; ഖത്തറില്‍! ഈ വീരസം വായിച്ചപ്പോഴാണ് ശെല്‍വത്തെ ഓര്‍മ്മ വന്നത്. വൈകിയ വണ്ടിയെ പ്രാകി റെയില്‍വെയുടെ മൂട്ടബെഞ്ചിലിരിക്കുമ്പോള്‍ ശെല്‍വം കൈനീട്ടിവന്നു. ഒരു മിടുക്കന്‍. ഊടും പേരും ചോദിച്ചു. തമിഴ് കുഴഞ്ഞ മലയാളത്തില്‍ അവന്‍ മറുപടി പറഞ്ഞു. ആണ്ടിപ്പട്ടിപ്പയ്യന്‍ മലയാളവും തമിഴും മാത്രമല്ല, വൃത്തിയായി ഹിന്ദിയും സംസാരിക്കാനറിയാം. ഇംഗ്ലീഷ് തെരിയുമോ? പത്തു രൂപയുടെ നോട്ട് കയ്യില്‍ കണ്ടപ്പോള്‍ ശെല്‍വം ഉഷാറായി. കൊഞ്ചം . മറാഠിയും തെലുങ്കും സുന്ദരം. ഒറിയയും സംസാരിക്കും. ബംഗാളി കേട്ടാല്‍ മനസ്സിലാകും.
കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെയും അവിടെ നിന്ന് മുംബൈ വരെയുമുള്ള പ്രധാന സ്റ്റേഷനുകളെല്ലാം ശെല്‍വത്തിന്റെ തറവാട്. അതും ഈ പ്രായത്തില്‍. പക്ഷെ, എന്തു ചെയ്യാം. ഈ പാവം പയ്യന്‍ 14 വര്‍ഷം അസോസിയേറ്റ് എഡിറ്ററായിട്ടില്ല. ഖത്തറെന്ന് കേട്ടിട്ടുപോലുമില്ല. അല്‍പ്പനാകാം. ഇത്രയ്ക്കാകരുത്. 28 വര്‍ഷം ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ചിട്ടേന്തേ യൂസുഫ് നബിയുടെ കുപ്പായത്തിനും ഇസ്‌റാഈല്യരുടെ താബൂത്തിനും മറുപടി ഉണ്ടില്ല? പറയാമായിരുന്നില്ലേ ആ ആഴങ്ങളിലെവിടെയങ്കിലുമൊന്ന് മുങ്ങിത്തപ്പിയിട്ട്? പാണ്ഡിത്യത്തിന്റെ കെട്ടുവേഷങ്ങള്‍ മാത്രമല്ല, ആ പേര് കൂടി ഉപേക്ഷിക്കേണ്ടതായിരുന്നു. നല്ല സത്യവിശ്വാസിയാകാന്‍ ഇങ്ങനെ ഒരുപേര് വേണമെന്ന് ആഴത്തില്‍ പഠിച്ച ഖുര്‍ആനിലെവിടെയെങ്കിലും കണ്ടോ? സ്വഹിഹുല്‍ ബുഖാരിയിലെ ചില ഹദീസുകള്‍ ഇയാളിന്റെ ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലത്രെ. ഇതാ ഒരു പുതിയ അഹ്‌ലു കിതാബ്. മൂസാ (അ) വസ്ത്രവുമായി ഓടിയ കല്ലിനെ വിട്, ഇമ്മാതിരി ഒരു കല്ല് സാക്ഷാല്‍ ഖുര്‍ആനിലുമുണ്ടല്ലോ. അല്ലാഹുവിനെ ഭയപ്പെട്ടതിന്റെ പേരില്‍ കരയുകയും പൊട്ടിപ്പിളരുകയും ചെയ്യുന്ന കല്ല് (2:74) ആ കല്ലിനെ ഈ അറിവാളന്‍ എന്തു ചെയ്യും? ഇങ്ങനെ പോയാല്‍ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത പലതും വിശുദ്ധ ഖുര്‍ആനിലും കാണുമല്ലോ. തള്ളിപ്പറയുമോ, വെട്ടിമാറ്റുമോ?
ഇനി, മൂസാ (അ) കല്ലിന്റെ പിന്നാലെ നഗ്നനായി ഓടി എന്നാണ് ബുഖാരിയിലെ ഹദീസിലുള്ളതെന്ന് ഇയാളോടാരാണ് പറഞ്ഞത്? ബനീ ഇസ്‌റാഈല്‍ ഒന്നിച്ച് അല്‍പ്പവസ്ത്രരായി കുളിക്കാറുണ്ടായിരുന്നുവെന്നാണ് ഹദീസ്. 'അരിയ' എന്ന ധാതുവില്‍നിന്ന് നിശ്പന്നമായ ഒരു പദത്തെയാണ് ഇയാള്‍ നഗ്നന്‍ എന്ന് ഭാഷാന്തരം ചെയ്ത് പെട്ടിരിക്കുന്നത്. ഈ പദത്തിന് അഴിച്ചുവെച്ചു, മാറ്റിവെച്ചു എന്നിങ്ങനെ മാത്രമേ അര്‍ഥമുള്ളൂ. അതായത്. സ്‌നാനാവശ്യത്തിന് വേണ്ടി സാധാരണ വസ്ത്രം അഴിച്ചുവെച്ചു എന്ന് മാത്രം. കുളിക്കുമ്പോള്‍ ഉടുക്കുന്ന വസ്ത്രം മൂസാ (അ) ധരിച്ചിരുന്നു. അതില്ല എന്ന് ബുഖാരിയുടെ ഹദീസിലില്ല. നനഞ്ഞ കുളിവസ്ത്രവുമായിട്ടാണ് മൂസാ (അ) ഓടിയയത്. നനഞ്ഞൊട്ടിയ വസ്ത്രത്തിലൂടെ കാണാവുന്ന ഒരു പ്രത്യക്ഷ വൈകല്യത്തെക്കുറിച്ചായിരുന്നു ശത്രുക്കള്‍ അപവാദം പറഞ്ഞിരുന്നത്. ഇതാകട്ടെ, മൂസ (അ) ന്റെ മുഅ#്ജിസത്താണെന്നാണ് ചരിത്രമതം. ശത്രുക്കളെ തിരുത്താന്‍ ആ കല്ല് കൃത്യമായ സ്ഥലത്തുതന്നെ ചെന്നുനിന്നല്ലോ. വഷളാക്കാനായിരുന്നെങ്കില്‍ എതിര്‍ദിശയിലേക്കാകുമായിരുന്നില്ലേ ഓട്ടം? നിസാഉന്‍ ആരിയാത്തുന്‍... എന്നു പറയുന്ന ഹദീസിലും അല്‍പ വസ്ത്രധാരിണികള്‍ എന്നല്ലാതെ പൂര്‍ണ നഗ്നകള്‍ എന്നര്‍ത്ഥമില്ല. ആഴത്തില്‍ മതം പഠിച്ചിട്ടും, ഫത്ഹുല്‍ ബാരി മാത്രം നോക്കിയാല്‍ കിട്ടുന്ന ഈ ആശയം എന്തേ കണ്ടില്ല? ഉമ്മുഐമന്‍ സംഭവത്തിനും കുരങ്ങന്‍മാരെ സംബന്ധിച്ച ഹദീസിനും ഇത്തരത്തില്‍ യുക്തമായ മറുപടികളുണ്ട്. അതറിയാന്‍ നല്ല ഗുരുമുഖത്തിനിന്ന് പഠിക്കണം. പിശാചിനെ ഗുരുവാക്കിയാല്‍ വേഷം മാത്രമല്ല; വേഷത്തിനകത്തുള്ളതും ചോര്‍ന്നുപോകും. സ്വഹീഹുല്‍ ബുഖാരിയെക്കുറിച്ച് ഇയാളെന്താ മനസ്സിലാക്കിയത്?
കള്ളം പറയുന്നവര്‍ക്ക് അങ്ങനെയാകാം. പക്ഷേ, അതിനുംവേണം ഒരതിര്. ശഅ്‌റേ മുബാറക്ക് സ്പര്‍ശിച്ച ജലത്തിന് വില വാങ്ങിയത്രെ. ഇതെന്തൊരു നാവാണ്? സൗജന്യമായി ജലം വിതരണം ചെയ്യും എന്ന് ഇതുസംബന്ധിച്ച വാര്‍ത്തകളിലും പരസ്യത്തിലും മര്‍കസ് പ്രത്യേകം അറിയിച്ചിരുന്നതാണ്. ഇതിന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടുമില്ല. മര്‍കസില്‍ വരുന്നവര്‍ അവിടെ സംഭാവനകള്‍ നല്‍കുന്നതില്‍ ആരും കെറുവിച്ചിട്ട് കാര്യമില്ല. ശഅ#്‌റേ മുബാറക്കിന്റെ പേരില്‍ പള്ളിയുണ്ടാക്കുന്നത് ഇസ്‌ലാമികമോ എന്നാണ് മറ്റൊരു സംശയം. വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂഫ ഓതണമെന്ന് പറഞ്ഞത് ഇമ്മാതിരി വസ്‌വാസ് ഉണ്ടാകാതിരിക്കാന്‍ കൂടിയാണ്. അല്‍ കഹ്ഫ് 21-ാം സൂക്തം ഒന്ന് കണ്ണുതുറന്നുനോക്കണം. ചരിത്ര പുരുഷന്മാരായ അസ്ഹാബുല്‍ കഹ്ഫിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അന്നത്തെ പൗരപ്രമുഖരുടെ കൂടിയാലോചനായോഗം തീരുമാനിച്ചു എന്നാണ് വിശുദ്ധ ഖുര്‍ആനിലെ വചനം പറയുന്നത്. അതിരിക്കട്ടെ; മദീനയിലെ വിശ്വപ്രസിദ്ധമായ മസ്ജിദിന്റെ പേരെന്താണ്? കോഴിക്കോടിനു മുകളിലൂടെ പറന്നുപോയ ഏതോ കാക്കയുടെ കൊക്കില്‍നിന്ന് പിടിവിട്ട് താഴെ വീണ് പൊട്ടിമുളച്ചതൊന്നുമല്ല, സുന്നീ പ്രസ്ഥാനവും മര്‍കസും. വെറുതെ അലമ്പുണ്ടാക്കല്ലേ!
അബൂദാബിയിലെ ശൈഖ് ഖസ്‌റജി കുടുംബത്തിന്റെ കൈവശമുള്ള തിരുകേശങ്ങളുടെ പെരുപ്പവും നീളവുമാണിപ്പോള്‍ ചിലരുടെ അണ്ണാക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനു കാന്തപുരം മറുപടി പറയണമത്രെ. കൊള്ളാം. മറ്റൊരാളിന്റെ കൈവശമുള്ളതിന് കാന്തപുരം എന്തിന് മറുപടി പറയണം? ഖസ്‌റജി കുടുംബം ചൊവ്വാ ഗ്രഹത്തിലൊന്നുമല്ല. അബൂദാബിയിലാണ്. ചുണയുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ ചെന്നന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരിത. ബ്ലോഗിലും മെയിലിലും ചുവരായ ചുവരുകളിലും വികാരം തീര്‍ക്കുന്നവര്‍ എന്തേ ശൈഖ് ഖസ്‌റജിയെ സമീപിക്കുന്നില്ല? നാലുപേര്‍ വട്ടമിട്ടിരുന്ന് കോഴി ഇറച്ചിയുടെ രുചിഭേദങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയാണ്. തര്‍ക്കം നീണ്ടുമുഴുത്തു. അപ്പോഴാണ് അഞ്ചാമന്‍ കയറിവരുന്നത്. അയാള്‍ ഓരോരുത്തരോടും ചോദിച്ചു. നിങ്ങള്‍ കോഴിയിറച്ചി കഴിച്ചിട്ടുണ്ടോ? അതിശയം, അവരാരും അത് രുചിച്ചുനോക്കുക പോലും ചെയ്തിരുന്നില്ല. അഞ്ചാമന്‍ കോഴിയിറച്ചി നന്നായി ആസ്വദിച്ച ആളായിരുന്നു. കാന്തപുരം അഞ്ചാമനാണ്. അതുകൊണ്ട് മിടുക്കന്മാര്‍ ചെന്ന് ആദ്യം ഖസ്‌റജിയോട് തെളിവ് ചോദിച്ച് സംശയനിവൃത്തി വരുത്തുക. കാന്തപുരത്തിന്റെ കൈവശമുള്ളതിന്റെ കാര്യം അപ്പോള്‍ പറയാം. വെറുതെ കുളം കലക്കി മീന്‍ പിടിക്കാം എന്ന് മോഹിക്കല്ലേ, ഈ കുളത്തില്‍ ഒരു പരല്‍മീന്‍ പോലുമില്ല; ചെളി അശേഷമില്ല.
http://debated.files.wordpress.com/2011/03/dear-o-abdu-please-reply.pdf

0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...