Thursday, March 10, 2011

അന്ധവിശ്വാസത്തിന്റെ ആട്ടമല്ല; സത്യവിശ്വാസത്തിന്റെ പ്രകടനമാണ്‌ -എ എ ഹകീം സഅദി


`അജ്ഞതക്ക്‌ കൈയും കാലും മുളച്ചു` എന്ന്‌ കേട്ടിട്ടുണ്ട്‌. ഫെബ്രുവരി 20ന്റെ പോപ്പുലർ ഫ്രണ്ട്‌ പത്രം കണ്ടപ്പോഴാണ്‌ അത്‌ ബോധ്യപ്പെട്ടത്‌. പ്രവാചകൻ (സ)യുടെ കാലത്ത്‌ തന്റെ കൂടെ സഹകരിച്ചു നടന്ന കപടൻമാരും ആധുനിക ലോകത്തെ സയണിസ്റ്റുകളുമാണ്‌ തിരുനബി (സ)യുടെ വ്യക്തിത്വമംഗീകരിക്കാത്തവർ. കപടവിശ്വാസികൾ തിരുനബി (സ)യെക്കുറിച്ച്‌ പറയുന്ന രണ്ട്‌ പ്രസ്താവനകൾ വിശുദ്ധ ഖുർആൻ 63?​‍ാം അദ്ധ്യായം സൂക്തം 1,8 എന്നിവയിൽ പരാമർശിക്കുന്നുണ്ട്‌. മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ പ്രവാചകനാണെന്നത്‌ ഒന്നാമത്തേത്‌. മുഹമ്മദ്‌ നബി(സ്വ) നിസ്സാരനാണെന്നത്‌ രണ്ടാമത്തേതും. ലേഖനത്തിൽ കുറിപ്പുകാരനടക്കം തിരുനബി (സ്വ) യെ കേവലം സാധാരണ മനുഷ്യൻ മാത്രമാക്കുന്നവരൊക്കെ പ്രസ്തുത രണ്ട്‌ പ്രസ്താവനക്കാരുടെ മാലയിലെ കണ്ണികളാണ്‌.


വിശുദ്ധ ഖുർആൻ 18:110, 41: 6 എന്നീ രണ്ട്‌ സൂക്തങ്ങളിലാണ്‌ സാധാരണക്കാരൻ എന്ന ആശയം ഉള്ളതായി പറയപ്പെടുന്ന വാചകമുള്ളത്‌. കൃത്യമായിപ്പറഞ്ഞാൽ അഞ്ച്‌ പദങ്ങൾ ഉൾക്കൊള്ളുന്ന `ഇന്നമാ അന ബഷറുൻ മിസ്ലുക്കും` എന്നതാണ്‌ ഈ വാചകം. ഇന്നമാ= മാത്രമാണ്‌, അന= ഞാൻ, ബഷറുൻ= മനുഷ്യൻ, മിസ്ലുകും= നിങ്ങളെപ്പോലെ എന്നതാണ്‌ ഈ പഞ്ചപദങ്ങളുടെ വാക്കർഥം. `ഞാൻ നിങ്ങളെപ്പോലെ മനുഷ്യൻ മാത്രമാണ്‌` എന്നത്‌ ഇതിന്റെ പൂർണ അർഥം. ലേഖകന്റെ വക ഖുർആന്റെ പേരിൽ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ കടത്തിക്കൂട്ടിയത്‌ ബോധ്യപ്പെടുമെങ്കിൽ ബോധ്യപ്പെടുത്താനാണ്‌ ഇത്രയും ലളിതമായി വിശദീകരിച്ചത്‌. ചുരുക്കത്തിൽ തിരുനബി(സ) മനുഷ്യനാണ്‌ എന്നതാണ്‌ ഖുർആനിന്റെ പാഠം. ഈ കപടന്മാരുടെ ഭാഷയിൽ തിരുനബി (സ) കേവലം സാധാരണ മനുഷ്യനും `നിങ്ങളെപ്പോലെ ഞാനും മനുഷ്യൻ മാത്രമാണ്‌, ഞാൻ നിങ്ങളെപ്പോലെ കേവലം സാധാരണ മനുഷ്യൻ മാത്രമാണ്‌` എന്നീ പ്രസ്താവനകൾക്കിടയിൽ അജഗജാന്തരമുണെ​‍്ടന്നത്‌ മലയാളമറിയുന്നവർക്കറിയാം.

മനുഷ്യവർഗത്തിൽപ്പെട്ടവർക്ക്‌ പ്രവാചകത്വം നൽകപ്പെടുകയില്ല എന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തെ ഖണ്ഡിച്ചുകൊണ്ട്‌ `നിങ്ങളെപ്പോലെ മനുഷ്യനായ എനിക്ക്‌ തന്നെ`യാണ്‌ പ്രവാചകത്വം നൽകപ്പെട്ടിട്ടുള്ളതെന്ന്‌ പഠിപ്പിക്കുകയാണ്‌ സൂക്തത്തിന്റെ ലക്ഷ്യമെന്ന്‌ ഖുർആൻ വ്യാഖ്യാനങ്ങളിലൊക്കെ വിശദീകരിച്ചിട്ടുണ്ട്‌. അതായത്‌, തിരുനബി(സ) ദൈവാവതാരമോ മാലാഖയോ മറ്റോ അല്ല പ്രത്യുത മനുഷ്യനാണെന്നർഥം. ഖുർആനിന്റെ പ്രസ്താവനയിൽ ഇത്‌ വ്യക്തം. എന്നാൽ, ഈ കപടൻമാരുടെ വാചകത്തിന്റെ കേവലം, സാധാരണ എന്നീ രണ്ട്‌ പദങ്ങൾ തിരുനബി (സ) ക്കുള്ള വ്യക്തിമഹത്വങ്ങളും പദവികളും നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. സാധാരണ മനുഷ്യരെപ്പോലെ ഉറങ്ങുകയും ഉണരുകയും ചെയ്തു എന്നതാണ്‌ തിരുനബി (സ) യുടെ മേൽ കെട്ടിവെച്ച ബീഭത്സ നുണ. `ഞാൻ നിങ്ങളെപ്പോലെയല്ല`, `ഞാൻ നിങ്ങളുടെ അവസ്ഥയിലും പ്രകൃതിയിലുമല്ല.` എന്ന തിരുനബി (സ) യുടെ അസാധരണത്വം പഠിപ്പിക്കുന്ന ഹദീസ്‌ പ്രസ്താവം സ്വഹീഹുൽ ബുഖാരി നിരവധി തവണ ഉദ്ധരിച്ചിട്ടുണ്ട്‌. `എന്റെ ഇരു നയനങ്ങൾ മാത്രമാണ്‌ ഉറങ്ങുന്നത്‌. എന്റെ ഹൃദയം ഉറങ്ങുന്നില്ല` എന്ന തിരുനബി (സ) നിദ്രയെ ഇതര മനുഷ്യന്റെ നിദ്രയിൽ നിന്നും വ്യക്തമായി വ്യതിരിക്തമാണെന്ന്‌ പഠിപ്പിക്കുന്ന ഹദീസും ഇമാം ബുഖാരി പല തവണ ഉദ്ധരിച്ചിട്ടുണ്ട്‌. മറ്റു ഹദീസ്‌ ഗ്രന്ഥങ്ങളിലൊക്കെ പരശതം തവണ ഇത്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തിരുകേശത്തെക്കുറിച്ച്‌ ശഅ​‍്‌റേ മുബാറക്ക്‌ എന്ന്‌ പ്രയോഗിച്ചത്‌ മുതലാണത്രെ നിഗൂഢതകൾ ആരംഭിക്കുന്നത്‌. ജനങ്ങൾ അവർക്കറിയാത്തതിന്റെ ശത്രുക്കളാണെന്നാണല്ലോ ആപ്തവാക്യം. വിശുദ്ധ കേശത്തെക്കുറിച്ച്‌ `ബാൽ ശരീഫ` എന്നാണ്‌ ഉറുദു ഭാഷയിൽ പറയുന്നത്‌. അപ്രകാരം അറബിഭാഷയിൽ നിന്നും കടന്നുവന്ന ശഅ​‍്ര് എന്ന പദത്തിനോട്‌ ചേർത്ത്‌ ശഅ​‍്‌റെ മുബാറക്‌ എന്ന്‌ അറബിഭാഷ വശമുള്ള ഉറുദുക്കാർ വ്യാപകമായി പറയാറുണ്ട്‌. അതില്ലെങ്കിൽ തന്നെ തിരുകേശം, വിശുദ്ധ കേശം, പുണ്യകേശം എന്നൊക്കെ പലതവണ പ്രയോഗിച്ചതു പോലെ ശഅ​‍്ര് മുബാറക്‌ എന്ന അറബി ശൈലിയും ശഅ​‍്‌റേ മുബാറക്‌ എന്ന ഉറുദു ശൈലിയും പ്രയോഗിച്ചതിൽ എന്ത്‌ നിഗൂഢതയാണാവോ?

മർകസിൽ സൂക്ഷിപ്പുള്ള തിരുകേശം പുണ്യറസൂൽ (സ) യുടെതായാൽ തന്നെ പുണ്യറസൂൽ (സ)യുടെ നഖവും മുടിയും എടുത്ത്‌ സൂക്ഷിക്കാനും അത്‌ കഴുകിയ വെള്ളം കുടിക്കാനും വിശ്വാസി അനുശാസിക്കപ്പെട്ടിട്ടുണേ​‍്ടാ എന്നാണത്രേ ലേഖകന്‌ അറിയേണ്ടത്‌. അനുശാസിക്കപ്പെട്ടിട്ടുണ്ട്‌ എന്നത്‌ തീർച്ച. വിശ്വാസികൾക്കിടയിൽ ഇക്കാര്യം അവിതർക്കിതവുമാണ്‌. `തിരുനബി (സ)യുടെ പടയങ്കി, ഊന്നുവടി, വാൾ, കോപ്പ, മോതിരം, പുണ്യറസൂൽ (സ)യുടെ വഫാത്തിന്‌ ശേഷം ഓഹരി ചെയ്യാതെ ഖുലഫാക്കൾ ഉപയോഗിച്ചിരുന്ന ശേഷിപ്പുകൾ, തിരുകേശം, പാദുകം, പാത്രങ്ങൾ തുടങ്ങി നബി (സ)യുടെ അനുചരന്മാരും മറ്റുള്ളവരും തിരുനബി (സ)യുടെ വഫാത്തിന്‌ ശേഷം ബറക്കത്തെടുക്കുകയും അനുഗ്രഹം തേടുകയും ചെയ്ത വസ്തുക്കളെക്കുറിച്ച്‌ പരാമർശിക്കുന്ന അധ്യായം എന്ന പേരിൽ സ്വഹീഹുൽ ബുഖാരിയിൽ തന്നെ ഒരു അധ്യായമുണ്ട്‌.

ഹജ്​‍്‌ കർമത്തിന്റെ ഭാഗമായി തലമുണ്ഡനം ചെയ്തപ്പോൾ തലമുടി വിശ്വാസികളിൽ ചിലർ വാരിയെടുത്തതായും അവ മറ്റുള്ളവർക്കിടയിൽ വീതിച്ചുനൽകാൻ പ്രവാചകർ അരുളിയതായും റിപ്പോർട്ട്‌ ചെയ്തിട്ടുണെ​‍്ടന്നത്‌ നേരാണത്രെ. എങ്കിൽ എന്തിന്‌ അവർ വാരിയെടുത്തു? എന്തിന്‌ മറ്റുള്ളവർക്കിടയിൽ വിതരണം ചെയ്യാൻ കൽപ്പിച്ചു? ഉമ്മുസലമത്ത്‌ (റ) തിരുനബി (സ)യുടെ തിരുകേശങ്ങൾ കൈവശപ്പെടുത്തുകയും അവ ഭദ്രമായി ആദരവോടെ സൂക്ഷിക്കുകയും, തന്നെ സമീപിക്കുന്നവർക്ക്‌ അവ മുക്കിയ പുണ്യജലം നൽകുകയും ചെയ്തിരുന്നുവെന്നത്‌ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട്‌.

തിരുനബി (സ)യുടെ മലം, മൂത്രം, രക്തം എന്നിവയൊക്കെ നജസല്ലെന്ന്‌ പറഞ്ഞത്‌ ഗ്രന്ഥങ്ങളിൽ കണ്ടിട്ട്‌ അത്തരം വരികൾ ചാടിക്കടക്കുകയാണ്‌ ലേഖകനെപ്പോലുള്ളവർ. എന്നാൽ, വിശ്വാസികൾക്ക്‌ ഈ വരികൾ തന്നെയാണ്‌ അവലംബം. കഴുകി എന്നത്‌ അവ നജസായി പരിഗണിക്കാനുള്ള മാനദണ്ഡമല്ലെന്നവർക്കറിയാം. കാരണം, പാലോ, തേനോ, സാക്ഷാൽ അമൃതം തന്നെയോ കഴിച്ചാലും അവരൊക്കെ വായ കഴുകുന്നവരാണ്‌. സംസ്കാരസമ്പന്നരായ മനുഷ്യരൊക്കെ ഭക്ഷണം കഴിച്ചാൽ വായ കഴുകാറുണ്ട്‌. അതുകൊണ്ട്‌ ഭക്ഷണം നജസാണോ?
23/02/2011
siraj news daily


എന്‍ ഡി എഫുകാരുടെ വിശ്വാസവും അന്ധവിശ്വാസവും




എന്‍ ഡി എഫിന്റെ രൂപവത്കരണ കാലത്ത് ആ സംഘടനയെക്കുറിച്ച് ഉയര്‍ന്ന സംശയങ്ങളിലൊന്ന് അത് നവീന വാദത്തിലേക്ക് ആളെച്ചേര്‍ക്കുന്ന ഒന്നാണോ എന്നതായിരുന്നു. പരമ്പരാഗത മുസ്ലിംകളിലേക്ക് പുതിയ ആശയങ്ങള്‍ കടത്തിവിടാനുള്ള വേദിയായി ഇതിന്റെ പരിപാടികള്‍ പിന്നീട് പലപ്പോഴും മാറുകയും ചെയ്തു. സ്ത്രീകളുടെ പൊതു പ്രവര്‍ത്തനമടക്കം മുഖ്യധാരാ മുസ്ലിം സംഘടനകളുടെ നിലപാടുകളെ തള്ളിക്കളഞ്ഞുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്ര വാദമുയര്‍ത്തിയ മൌദൂദിയുടെയും നവീനവാദിയായ ഇബ്നു ഖുതുബിന്റെയും ആശയങ്ങളില്‍ നിന്നുയര്‍ന്നു വന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ കേരള മാതൃക തനിനിറം കാണിച്ചു തുടങ്ങുന്നു. സമുദായത്തിലെ ഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ വിശ്വാസാചാരങ്ങള്‍ക്ക് നേരെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് 'പ്രിയപ്പെട്ട നബി'യുടെ തിരുശേഷിപ്പുകളെ പോലും വളരെ മോശമായി ചിത്രീകരിക്കാന്‍ വാടകയെഴുത്തുകാരെ ഉപയോഗപ്പെടുത്തുന്നവര്‍, ഇവരെക്കുറിച്ചുള്ള സംശയങ്ങളൊന്നും തെറ്റായിരുന്നില്ലെന്നാണ് തെളിയിക്കുന്നത്.

മുസ്ലിം സമുദായം വിവിധ വിഭാഗങ്ങളായി തിരിഞ്ഞ് പ്രവര്‍ത്തിക്കുന്നത് സമുദായത്തിന് ദോഷം മാത്രമാണ് ചെയ്യുന്നതെന്നും സമുദായത്തിന് പൊതുവായ ഒരു പ്ളാറ്റ്ഫോം വേണമെന്നും പറഞ്ഞ് സമുദായത്തിന്റെ കര്‍ത്തൃത്വം സ്വയം അവകാശപ്പെടുന്ന എന്‍ ഡി എഫും വകഭേദം വന്ന മറ്റ് ഘടകങ്ങളും തങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സ്വന്തം പത്രത്തില്‍ വഴിത്തിരിവ് പത്രത്തില്‍ നിന്നും ഇറക്കി വിട്ടയാളെക്കൊണ്ട് എഴുതിച്ച ലേഖനം. പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു പുണ്യമുണ്ടെന്ന വസ്തുത ഹദീസുകളിലും സഹാബിമാരുടെ ചരിത്രത്തിലും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. പ്രവാചകന്റെ തിരുകേശമുപയോഗിച്ച് പുണ്യം നേടിയ സ്വഹാബത്തിന്റെ പ്രവര്‍ത്തനങ്ങളും തിരുശരീരത്തില്‍ നിന്നും വിയര്‍പ്പ് ശേഖരിച്ച് മക്കളുടെ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിച്ച സഹാബി വനിതകളുടെ ചരിത്രവുമെല്ലാം സുപരിചിതമാണ്്. തിരുകേശം തുന്നിപ്പിടിപ്പിച്ച തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ ഏറ്റവും വില പിടിച്ച വസ്തു നഷ്ടപ്പെട്ടുപോയത് പോലെ ദുഃഖിതനായ ഖാലിദ് ബിന്‍ വലീദിന്റെ ചരിത്രം പുരോഗമനവാദികള്‍ക്ക് ദഹിച്ചെന്നുവരില്ല.

പശ്ചിമേഷ്യയില്‍ നടക്കുന്ന ഭരണവിരുദ്ധ സമരങ്ങള്‍ക്ക് പിന്നില്‍ നിന്ന്, ഈസോപ്പ് കഥകളിലെ കുറുക്കനെപ്പോലെ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ നയമാണ് ഇവിടെയും എന്‍ ഡി എഫും അനുബന്ധ സംഘടനകളും അനുവര്‍ത്തിക്കുന്നതെന്ന് കാണാം. പാരമ്പര്യ ഇസ്ലാം തെറ്റാണെന്നും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്നതാണ് ശരിയെന്നുമാണ് ബ്രദര്‍ഹുഡിന്റെ വാദം. മഹാത്മാക്കളെ ആദരിക്കുന്നതും അവരില്‍ നിന്നും അവരുടെ ശേഷിപ്പുകളില്‍ നിന്നും പുണ്യം കരസ്ഥമാക്കുന്നതും തെറ്റാണെന്നാണ് ഇവരുടെയും വാദം. നിലവിലുള്ള ഭരണകൂടങ്ങളെ ഇല്ലാതാക്കി തങ്ങളാഗ്രഹിക്കുന്ന ഭരണ സംവിധാനം കൊണ്ട് വരികയെന്നതാണ് ഇവരുടെ ദീര്‍ഘ ലക്ഷ്യം. ഇതിന് അക്രമ വഴിയും അതിനായുള്ള മാര്‍ഗങ്ങളും ഇവര്‍ തയ്യാറാക്കുന്നു.

പ്രവാചകന്റെ തിരുശേഷിപ്പുകളെ അപഹസിക്കുന്നവര്‍ പ്രവാചകസ്നേഹത്തിന്റെ പേരില്‍ തെരുവില്‍ നടത്തുന്ന ക്യാമ്പയിനിന്റെ അടിസ്ഥാനമെന്താണെന്ന് കൂടി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഭൂരിപക്ഷ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാനുള്ള ഇത്തരം കോപ്രായങ്ങളിലെ വൈരുധ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

പ്രവാചകന്‍(സ)യെ ചോദ്യപ്പേപ്പറില്‍ മോശമായി ചിത്രീകരിച്ചതിന്റെ പേരില്‍ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ജോസഫിന്റെ കൈവെട്ടി മാറ്റിയവര്‍, പ്രവാചകര്‍ എല്ലാ ദുര്‍ബലതയില്‍ നിന്നും മോചിതനാണെന്ന വിശ്വാസത്തിന് പകരം മനുഷ്യസഹജമായ ദുര്‍ബലതയുള്ളവരായിരുന്നുവെന്ന ലേഖനം എഴുതിയയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കും. എഴുതാന്‍ അവസരം കൊടുത്ത പത്രം ബഹിഷ്കരിക്കാന്‍ കൈവെട്ടുകാര്‍ തയ്യാറാകുമോ? ഇല്ലെങ്കില്‍ പ്രവാചകനെക്കുറിച്ച് മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല, തങ്ങള്‍ക്ക് എന്തും പറയാമെന്ന് സമൂഹം അര്‍ഥമാക്കണമോ? പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ഉത്തരവാദിത്തമുള്ള ഒരാളെങ്കിലും സംഘടനയിലുണ്ടാകില്ലേ? അവരോടുള്ള നിലപാട് ജോസഫിനോടുള്ളത് തന്നെയായിരിക്കുമോ?ഡാനീഷ് കാര്‍ട്ടൂണിസ്റിന്റെ വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ് പത്രം തന്നെയാണ് ഇപ്പോള്‍ പ്രവാചകനെയും തിരുശേഷിപ്പുകളെയും പൊതുസമൂഹത്തില്‍ ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്നത് എന്നത് കേവലം യാദൃച്ഛികമായിരിക്കില്ല. സമുദായം പ്രതിരോധത്തിലായാലും വേണ്ടിയില്ല, വൈകാരികവിഷയങ്ങളില്‍ പിടിച്ച് വിദ്വേഷവും വെറുപ്പും സൃഷ്ടിച്ച് സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ മുസ്ലിം മുഖ്യധാരാ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും അവഹേളിക്കുന്നതില്‍ അത്ഭുതമില്ല. പൊതു പ്ളാറ്റ്ഫോം രൂപപ്പെടുത്താന്‍ വന്നവര്‍ക്ക് ഇവിടുത്തെ ഭൂരിപക്ഷ വിശ്വാസി സമൂഹത്തെ മാറ്റി നിര്‍ത്തി ഒരു പ്ളാറ്റ്ഫോം സാധ്യമാകുമോ? എങ്കില്‍ അത് ഏത് മുസ്ലിമിനെ പ്രതീനിധാനം ചെയ്യുന്നതായിരിക്കുമെന്ന് കൂടി വിശദീകരിക്കേണ്ടതുണ്ട്.

അന്ധവിശ്വാസമായതുകൊണ്ടാണ് എതിര്‍ക്കുന്നത് എന്നാണല്ലോ പത്രം ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. ഇവിടെ എന്‍ ഡി എഫുകാര്‍ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. എന്തൊക്കെയാണ് അന്ധവിശ്വാസങ്ങള്‍? കേരളത്തിലെ വിവിധ വിഭാഗങ്ങളില്‍ ഒരു കൂട്ടര്‍ക്ക് വിശ്വാസമായത് മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും. മുജാഹിദുകളില്‍ തന്നെ ഔദ്യോഗിക പക്ഷത്തിന് വിശ്വാസമായത് മടവൂര്‍ വിഭാഗത്തിന് അന്ധവിശ്വാസമാണ്. സുന്നികള്‍ക്ക് വിശ്വാസത്തിന്റെ ഭാഗമായത് ഇരു കൂട്ടര്‍ക്കും അന്ധവിശ്വാസമായതുമുണ്ട്. തിരിച്ചുമുണ്ടാകാം. ഇതില്‍ ഏത് പക്ഷത്താണ് എന്‍ ഡി എഫ്? എല്ലാറ്റിലും ലേഖനത്തില്‍ പ്രതിപാദിച്ചപോലെ സുന്നീവിരുദ്ധ പക്ഷത്താണെങ്കില്‍ അത് തുറന്നുപറയാനുള്ള ചങ്കൂറ്റമാണ് ഇവര്‍ കാണിക്കേണ്ടത്.

പതിറ്റാണ്ടുകളായി മൌദൂദിയന്‍ ആശയങ്ങളിലൂടെ തങ്ങളുടെ ലക്ഷ്യ സ്ഥാനത്തെത്താന്‍ കഴിയാത്തവര്‍ ഇവിടെയിരിക്കുമ്പോള്‍ ആയുധബലം കൂടി ഉപയോഗപ്പെടുത്തി വിജയിക്കാനുള്ള നീക്കം ലക്ഷ്യം കാണില്ലെന്നേ പറയാന്‍ കഴിയൂ. ഇസ്ലാമിക ചിഹ്നങ്ങള്‍ ഇല്ലായ്മ ചെയ്ത് പ്രവാചകസ്നേഹം നഷ്ടപ്പെട്ട നാമമാത്ര മുസ്ലിംകളെയും രാഷ്ട്രീയ ഇസ്ലാമും പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ പ്രഖ്യാപനം കൂടി ആയിരിക്കാം എന്‍ ഡി എഫ് തങ്ങളുടെ ലേഖനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്.

അബ്ദുല്ല എന്‍
Siraj Daily 22/02/2011

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More