ഓ അബ്ദുള്ളയുടെ “അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു മുടി” എന്ന വിവാദ ലേഖനം അത് പ്രസിദ്ധീകരിക്കുമ്പോള്‍ അവര്‍ക്ക് പല ഉദ്ദേശങ്ങളും നേട്ടങ്ങളും മുന്‍ കൂട്ടി കണ്ടിട്ടുണ്ടായിരുന്നു.
ഇവരുടെ പ്രസ്ഥാനത്തിലെ അണികളില്‍ ഭൂരിഭാഗവും സുന്നി ആശയത്തോട് യോജിപ്പുള്ളവരായിരുന്നു, അതെ സമയം നേതൃത്വമാണങ്കി.ല്‍ ഭൂരിഭാഗവും സിമിയില്‍ നിന്നും ജമാഅത്ത് ഇസ്ലാമിയില്‍ നിന്നും വന്ന പുത്തനാശയാക്കാ രുമാണ് ഇതിന്റെ പുര്‍ണ്ണ നിയന്ത്രണം ഇവരില്‍ ഭദ്രമാണ് താനും
വളരെ തന്ത്രപരമായിട്ടായിരുന്നു ഈ സംഘം ഇതിന്‍റെ വളര്‍ച്ചയുടെ പ്രാരംഭം ഘട്ടം മുതല്‍ ചുക്കാന്‍ പിടിച്ചിരുന്നത്. യുവതയെ ആകര്‍ഷിക്കാന്‍ പ്രതിരോധത്തിന്‍റെ പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍ സുന്നീ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പല വിദ്യകളും പുറത്തെടുത്തു, അവരുടെ വലയില്‍ കുറെ യുവാക്കള്‍ പെട്ടുപോകുകയും ചെയ്തു എങ്കിലും അവര്‍ തങ്ങളുടെ സുന്നി ആശയത്തില്‍ വ്യതിചലിക്കാന്‍ ആദ്യം സമ്മതിച്ചിരുന്നില്ല, എന്നാല്‍ പിന്നീട് വളരെ തന്ത്രപരമായി ചെറിയ രൂപത്തില്‍ പുത്തനാശയം ഇവരിലേക്ക് കുത്തിവെക്കാന്‍ തുടങ്ങി അതിലവര്‍ ഒരു പരധിവരെ വിജയിക്കുകയും ചെയ്തു.
പിന്നീടത് മലയാള ഖുതുബയിലേക്കും , സ്ത്രീകളെ പോതുരംഗത്തി റക്കുന്നതിലേക്കും സ്ത്രീകളെ പള്ളിയില്‍ പറഞ്ഞയക്കുന്നതിലേക്കുമെത്തി
ഇന്നിപ്പോള്‍ മൌലിദ് സദസ്സുകളേയും സ്വലാത്ത് ഹല്‍ക്കകളെയും വിമര്‍ശിക്കുന്നതിലും പരിഹസിക്കുന്നതിലും വ്യാപൃതരായിരിക്കുന്നു.
അവസാനമായി തിരുകേശ വിഷയം എല്ലാ സുന്നീ വിരോധികളെയും പിറകിലാക്കി കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിറക്കി സജീവമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ ഭാകമായിട്ടായിരുന്നു വിവാദ ലേഖനത്തിന്‍റെ തുടക്കം, ഇതിന്റെ പിറകില്‍ അവര്‍ പല ലക്ഷ്യങ്ങളും സ്വപ്നം കണ്ടിരുന്നു
സുന്നീ വിഭാകത്തിലെ ഒരു പ്രഭലമായ സംഘടനയെ വിമര്‍ഷിക്കുന്നതിനെക്കാള്‍ ഉപരി, തങ്ങളുടെ പ്രസ്ഥാനത്തിലെ ഭൂരിപാകം വരുന്ന സുന്നീ ആശയത്തിലൂന്നിയ അണികളില്‍ സുന്നീ വിരോധം അരകിട്ടുറപ്പിക്കുകയും അവരെ പൂര്‍ണ്ണമായും പുത്തനാശയത്തിന്റെ കൂടാരത്തില്‍ തളച്ചിടുകയും ചെയ്യുക എന്നതായിരുന്നു അവരുടെ പ്രഥമ ഉദ്ദേശം,
രണ്ടാമതായി സുന്നത്ത് ജമാത്തിന്റെ വിരോധികളായ മുജാഹിദു, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വിഭാകങ്ങള്‍ ഇന്ന് ആശയ വൈരുദ്ധ്യങ്ങളും ഭിന്നിപ്പ് മായി പരസ്പരം പോര്‍ വിളികളുയര്‍ത്തുമ്പോള്‍ ആശയകുഴപ്പത്തിലായ അണികളെ സുന്നീ വിരോധത്തിന്റെ മൊത്തം കുത്തക അവകാശപെട്ടു തങ്ങളിലേക്ക് ആകര്‍ഷിക്കുക എന്ന തന്ത്രം കൂടി ഇതിനു പിന്നിലുണ്ട്.
എന്നാല്‍ തൊട്ടതല്ലാം പോന്നാക്കാമെന്ന നേതൃത്വത്തിന്റെ വ്യാമോഹം ഇപ്രാവശ്യം പാളുകയായിരുന്നു. ഒരു സംഘടനയെ വിമര്‍ശിക്കാന്‍ വേണ്ടി ഒരിക്കലും മാപര്‍ഹിക്കത്തവിധം മുത്ത് റസൂല്‍ (സ) തങ്ങളെ നീചമായി ആക്ഷേപിക്കാന്‍ തുനിഞ്ഞത് കേരളക്കരയില്‍ പ്രതിഷേധത്തിന്റെ കൊടുംകാറ്റ് ആഞ്ഞു വീശിയപോള്‍ തകര്‍ന്നിടിഞ്ഞത് അവരുടെ വ്യാമോഹങ്ങളുടെ കൂടാരമായിരുന്നു. ഇതിനു അവര്‍ ഇത്രയും വില നല്‍കേണ്ട്യ വരുമെന്ന് കരുതിയിരുന്നില്ല, ഇപോള്‍ അവരുടെ പത്രത്തിന്റെ സര്‍കുലേഷനി.ല്‍ വന്ന ഇടിവ് പ്രതീക്ഷിക്കാത്ത ആഘാതമായിരുന്നു.
അണികളില്‍ കൊഴിഞ്ഞുപോക്ക് ശക്തമായിട്ടുണ്ട്, ഈ ബിദഈ ആശയങ്ങളില്‍ നിന്ന് വിടചൊല്ലി പഴയ സുന്നീ ആശയത്തിലേക്ക് തിരിച്ചുവരാന്‍ അവര്‍ക്ക് തിടുക്കമായ കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത് .
നേതൃത്വനിരയിലും ഒന്ന് രണ്ടു പേര്‍ അമര്‍ഷം എതിര്‍പ്പും ഉള്ളിലൊതുക്കി കഴിയുന്നുണ്ട്. പെട്ടന്നു എതിര്‍ത്ത് പുറത്തുവന്നാല്‍ അതിന്റെ അനന്തര ഫലം എന്തായിരുക്കുമെന്നു ഭയന്നാണ് പിന്‍വലിഞ്ഞത്
എങ്കിലും അണികളിലെ കൊഴിഞ്ഞുപോക്ക് ഇവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്,
ഇതല്ലാം കണ്ടറിഞ്ഞു നേതൃത്വം ഇപോള്‍ ഒരു പിടി വള്ളിക്കായ് പാടുപെടുകയാണ്, ഇതിനെ തണുപിക്കാന്‍ കരമന അഷ്‌റഫ് മൌലവിയെ രംഗത്തിറക്കിയെങ്കിലും അത് വിപരീതഫലമാണ് ഉണ്ടാക്കിയത്, നാട്ടിലും ഗള്‍ഫു നാടുകളിലുമായി നേതാക്കള്‍ വിശദീകരണവുമായി അണികളെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്. ഇപ്രാവശ്യത്തെ റബീഉല്‍ അവ്വലില്‍ അവരുടെ പ്രമേയത്തിന്‍റെ ടൈറ്റില്‍ ‘പ്രിയപ്പെട്ട നബി ‘ എന്നതില്‍ ഒതുക്കിയത് നിസാരവല്‍ക്കരിച്ചതിനു തുല്യമാണന്നു വിശ്വസിക്കുന്നവരുമുണ്ട്.
ചുരക്കത്തില്‍ മുസ്ലിം ഐക്യത്തിന്റെയും പ്രതിരോധത്തിന്‍റെയും പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍ യുവതയെ ദുരുപയോകപെടുത്തി സമുദായ അനൈക്യത്തിനു വേണ്ടി അവരെ ബലിയാടാക്കുമ്പോള്‍….. തകര്‍ന്നുലയുന്നത് സമുദായത്തിന്‍റെ കെട്ടുറപ്പാണന്നു അറിഞ്ഞിരുന്നുവെങ്കില്‍…..!
വ്യത്യസ്ത ദര്‍ശനങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന കൈരളി സമൂഹമേ ,
നമ്മുടെ കൈകളില്‍ വിശുദ്ധ ഖുര്‍ആന്‍ സമ്മാനിച്ചു ,ആ ഖുര്‍ആനിനെ സഹാബത്തിനു വ്യാഖ്യാനം ചെയ്തു കോടുത്തു, അവര്‍ അതു ശരിക്കും ഉള്‍കൊണ്ടു, എന്നിട്ട് നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിച ശേഷം ഏകദേശം 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ പ്രവാചകന്‍ (സ) മരണമടഞ്ഞു.
നബി (സ) യുടെ കാല ശേഷം ദീനില്‍ പല ഭിന്നിപ്പുകളും ഉണ്ടാകും,അപ്പോള്‍ നിങ്ങള്‍ ഖുര്‍ആനിലെക്കും സുന്നത്തിലെക്കും മടങ്ങുക.അതുപോലെ അക്കാര്യങ്ങള്‍ സഹാബത്ത് ഏതു രീതിയില്‍ ഉള്‍കൊണ്ടോ അതേ രൂപത്തില്‍ നമുക്കും ഉള്‍കൊള്ളാം ! സമ്മതമല്ലെ !! നബി (സ) യുടയും മറ്റു പ്രവാച്ചകന്മാരുടയും ശരീരം മണ്ണില്‍ ലയിക്കില്ല, അതുപോലെ അവയ്ക്ക് മറ്റു ചില പ്രത്യേകതകളും ഉണ്ട് . നബി(സ) യുടെ ശരീരത്തിന് രോഗശമനമുണ്ട് എന്നതില്‍ ഭിന്നിപ്പില്ല. നബി(സ)യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സഹാബികളുടെ കൈവശമുണ്ടാടിരുന്നു. അവര്‍ നബി(സ)യുടെ കാലത്തും ശേഷവും അവ രോഗശമനത്തിനും മറ്റും ഉപയോഗിച്ചിരുന്നു.
ചില ഹദീസുകള്‍ ശ്രദ്ധിക്കുക
# റസൂല്‍ (സ) മരണസമയത്ത് സ്വന്തം കൈകള്‍ കൊണ്ടുതന്നെ ശരീരം തടവുമായിരുന്നു .( ബുഖാരി 7 /22, മുസ്ലിം 4 /1723)
# ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) മുണ്ഡനം ചെയ്ത മുടി ജനങ്ങള്‍ക്ക് വിതരണം ചെയ്തു. (മുസ്ലിം 2 /947 )
# നബി(സ)യുടെ തുപ്പല്‍ ഹുദൈബിയാ സന്ധിയുടെ ദിവസം സഹാബികള്‍ കയ്യിലേറ്റ് വാങ്ങി പുരട്ടി.(ബുഖാരി 3 /180 )
# അവിടുത്തെ വിയര്‍പ്പു സഹാബികള്‍ കുപ്പിയില്‍ ശേഖരിച്ചു.(മുസ്ലിം 4 /1815 )
എന്നാല്‍ നബി(സ) ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പലതും നഷ്ടപ്പെട്ടിരിക്കുന്നു. ചില ഹദീസുകള്‍ കാണുക
# നബി(സ)യുടെ വെള്ളി മോതിരം ഉസ്മാന്‍(റ) വിന്റെ കയ്യില്‍ നിന്നും അറീസ് കിണറ്റില്‍ വീണു .(ബുഖാരി 7 /532 , മുസ്ലിം 3 /1656)
# അംറുബ്നുല്‍ ഹാരിസ് (റ) പറയുന്നു. റസൂല്‍(സ) മരണമടയുമ്പോള്‍ ദിര്‍ഹമോ,ദിനാറോ അടിമസ്ട്രീയോ പുരുഷനോ ഒന്നും ബാക്കി വെച്ചിട്ടില്ല.വെളുത്ത കുതിരയും ആയുടവും അവിടുന്നു ദാനമായി നിശ്ചയിച്ച ഭൂമിയും ഒഴികെ . (ബുഖാരി 3 /186 )
# അല്ലാമ നാസിറുദ്ദീന്‍ അല്‍ബാനി (റ) പറഞ്ഞു: “നബി(സ) യുടെ വസ്ത്രങ്ങള്‍ , മുടി തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു എന്ന് നമുക്കറിയാം. ഉറപ്പിച്ചും തറപ്പിച്ചും പറയുന്ന ഒരു തെളിവും ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ല.” (അത്തവസ്സുല്‍ വഅഹ് കാമുഹു പേജ് 146 )
നമ്മുടെ സഹോദരങ്ങള്‍ ഉന്നയിച്ച ചെറിയൊരു കാര്യം സൂചിപ്പിക്കട്ടെ ഹദീസുകളുടെ പിന്‍ബലത്തിലാണോ ഇവ പറയുന്നെറെന്നു വിലയിരുട്ടുക.ആരെയും മനസാ വാചാ നോവിക്കണമെന്നെനിക്ക് ആഗ്രഹമില്ല , എന്നാലും സത്യം പുലരുന്നതിനും പ്രവാചകന്‍ (സ) കാണിച്ച വഴികളില്ലോട സഞ്ചരിക്കണമെന്ന ആഗ്രഹാംകൊണ്ടും മാത്രം,
വളപട്ടണം ക്രെസേന്റ്റ് സ്കൂളില്‍ ഇറക്കിയ ലഘു ലേഖയില്‍ നിന്നുള്ള ചില കാര്യങ്ങള്‍
# നബി(സ)യുടെ മുടി കാന്തപുരം ഉസ്താതിനു കൊടുക്കാന്‍ ഖസ്രജിയോടു നബി(സ) കല്പിച്ചു.
# നബി (സ) കാന്തപുരം ഉസ്താതിനെ തൃപ്‌തിപ്പെട്ടു.
നബി(സ)യുടെ പ്രവര്‍ത്തികള്‍, വാക്കുകള്‍, മൌനാനുവാതങ്ങള്‍ എന്നിവ രേഖപ്പെടുത്തിയവര്‍ ഇക്കാര്യം മാത്രം വിട്ടുപോയടാനെന്നു മനസ്സിലാക്കാന്‍ നിവുര്‍ത്തിയില്ല. ഈ പ്രവചനം ഇതുവരെ ഞാന്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ ശ്രദ്ധിച്ചിട്ടില്ല, സ്വഹീഹായ ഹദീസുകളില്‍ ഇക്കാര്യം വ്യക്ടമാക്കിയാല്‍ ഈ കാര്യങ്ങള്‍ സ്വീകരിക്കുന്നതില്‍ ഒരു തടസ്സവും എനിക്കില്ല.ഇതോടൊപ്പം കൂടി വായിക്കേണ്ട ഒരു വാക്യമുണ്ട്. നബി (സ) അരുളി ” എന്റെ പേരില്‍ മനപ്പൂര്‍വം ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ.”(ബുഖാരി, മുസ്ലിം)
മുമ്പൊരിക്കല്‍ ഹസ്രത് ബാല്‍ പള്ളിയില്‍ നിന്ന് നബി(സ)യുടെ മുടി എന്ന് വിശേഷിപ്പിച്ച മുടിക്കെട്ടു നഷ്ടപ്പെടുകയും , ഒരു മുഗള്‍ ചക്രവര്‍ത്തി പരീക്ഷണങ്ങള്‍ നടത്തുകയുമുണ്ടായി.( ഞാന്‍ കേട്ട ഒരു കഥയാണ് , ശേരിയോ തെറ്റോ എന്നെനിക്കറിയില്ല ,അഥവാ താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ക്ക് തെളിവ് ഉണ്ടെങ്കില്‍ എന്നെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു – shamjithkeyem @gmail .com )
# മുടി തീയില്‍ കത്തുമോ? കത്തിയില്ല, അപ്പോള്‍ നബി(സ) യുടെ മുടി കത്തില്ലെന്നവര്‍ പറഞ്ഞു.
# മുടിയില്‍ തേന്‍ പുരട്ടി നോക്കി, ഈച്ചകള്‍ വന്നില്ല. അപ്പോള്‍ നബി (സ) യുടെ മുടിയില്‍ ഈച്ച വരില്ലെന്ന നിഗമാനത്തിലായി.
# നിയലുണ്ടോ ? ഇല്ല, എങ്കില്‍ നബി (സ) യുടെ മുടിക്ക് നിഴലില്ല എന്നവര്‍ പറഞ്ഞു.
ഇപ്പോള്‍ നബി(സ) യുടെ മുടിയാനെന്നു ഉറപ്പിച്ചു പറയാവുന്ന ഒന്നും നിലവിലില്ല! അതേ, ജീവിതത്തില്‍ നമുക്ക് നബി(സ) യെ പിന്തുടരാം.എങ്ങിനെ? നബി(സ) യുടെ ജീവിതം നമ്മുടെ മുമ്പിലുണ്ട് . സുന്നത്തുകള്‍ സ്വീകരിക്കുക. ബിടത്തുകള്‍ നിരസിക്കുക. ബി(സ) യുടെ കാലത്തുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭിന്നമായ നബിദിനാഘോഷം പോലുള്ള പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുക.മദ്ഹബുകള്‍ നല്ലത് തന്നെ , എന്നാല്‍ ഇന്ന മദ്ഹബിനെ മാത്രം പിന്തുടര്‍ന്നാല്‍ സ്വര്‍ഗം കിട്ടുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. അവര്‍ തന്നെയും പറഞ്ഞത് “അവരുടെ ഫതുവകള്‍ക്കെതിരായി ഹദീസുകള്‍ കണ്ടാല്‍ അവരെ വിട്ടു നബി(സ) യുടെ ഹദീസ് സ്വീകരിക്കണം” എന്നാണ് എന്നാല്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ച് ജീവിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നതിനു വിശുദ്ധ ഖുര്‍ആന്‍ തന്നെ സാക്ഷിയാണ്.
ഇവിടെ സുന്നിയോ, മുജാഹിതോ,ജമാഅത്തോ , തബ് രീകോ , ഏതു സംഘടന എന്നുള്ളതിലല്ല പ്രാധാന്യം . മറിച്ച് ആര്‍ ഖുര്‍ആനും സുന്നത്തും ജീവിതത്തില മാര്‍ഗ്ഗ ദീപങ്ങളായി സ്വീകരിക്കുന്നുവോ അവര്‍ക്കാണ് വിജയം. സത്യം , അത് ഖുര്‍ആനാണ്,നബി(സ)യുടെ സുന്നത്താണ് . അതിനു ശേഷം ദീനിന്റെ പരിവേഷമണഞ്ഞ നബിദിനാഘോഷം, മാല- മൌലീടുകള്‍,സ്വലാത്ത് വാര്‍ഷികങ്ങള്‍,ദിക്ര്‍ ഹല്കകള്‍, മദ്ഹബുകളെ അന്ധമായി തക് ലീദ് ചെയ്യല്‍, ഉറൂസുകള്‍, തുടങ്ങിയ അനേകം കാര്യങ്ങള്‍ നാം ഉപേക്ഷിക്കാന്‍ തയ്യാറാകണം. അതോടൊപ്പം നാം മാറ്റി നിര്‍ത്തേണ്ട ഒന്ന് തന്നെയാണ് നബി(സ)യുടെ മുടി എന്ന പേരില്‍ രംഗപ്രവേശനം ചെയ്യുന്ന മുടികള്‍. ദീനില്‍ ഇല്ലായിരുന്ന ഒരുപാട് കാര്യങ്ങള്‍ ദീനാക്കി തീര്‍ക്കാന്‍ ശ്രമിച്ച ഒരു വ്യക്ടിയെ നബി (സ) തൃപ്‌തിപ്പെട്ടെന്ന മെസ്സേജ് മുഖേന പ്രചാരണം സിദ്ധിക്കുന്ന ഈ മുടി കഥകള്‍ എങ്ങനെ വിശ്വസിക്കും, അന്ധമായി നേതാക്കളെ വിസ്വസിക്കുന്നവരല്ലാതെ .
ആലോചിക്കുക , സത്യം മനസ്സിലാക്കാനുള്ള യാത്ര തിരിക്കുക , അതേ നാളയുടെ വിചാരണവേളയില്‍ തുണയുണ്ടാകൂ, നേതാക്കളൊന്നും അണികളുടെ ശിക്ഷ സ്വീകരിക്കുകയില്ല.
എന്തിനീ കോലാഹലങ്ങള്‍……?
ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു മുടിയി.ല്‍’ തൂങ്ങി വിവാധങ്ങളുണ്ടാക്കി പൊതു സമൂഹത്തിനു മുമ്പില്‍ സമുദായത്തെ അപഹാസ്യപെടുത്തുന്നവര്‍….
ഇത്രയും വിലപെട്ട സമയങ്ങള്‍ സമുദായ നന്മക്കായി വിനിയോഗിക്കുകയാണങ്കില്‍… എത്ര നന്നായിരുന്നേനെ!
ആശയപരമായ സംവാദങ്ങളും വിമര്‍ശനാത്മക ചര്‍ച്ചകളും നല്ലത് തന്നേയാണ്
അത് അത്യാവശ്യവുമാണ്. പക്ഷേ ഇന്ന് നടക്കുന്നതോ….?
തിരു നബി(സ)യുടെ തിരു കേശം അത് ആദരിക്കപെടേണ്ടത് തന്നേയാണ്, അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ!
പിന്നേ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം? അത് വ്യാജമാണന്നതിലാണോ ?
അതോ അത് സുക്ഷിച്ചു പരിപാലിക്കാന്‍ പടുത്തുയര്‍ത്തുന്ന 40 കോടി മസ്ജിദിന്റെ കാര്യത്തിലാണോ ?
അതുമല്ലങ്കില്‍ ഞങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരില്‍ തിരു കേശം വന്നു പെട്ടതിലുള്ള അമര്‍ഷമോ…?
തിരു കേശം ലഭിച്ചവര്‍ അതിനെ അവര്‍ ആദരിക്കുന്നു, ബര്‍കത്തെടുക്കുന്നു
നിങ്ങള്‍ക്ക് അതില്‍ വിശ്വസമില്ലങ്കില്‍ നിങ്ങളെ ആരെങ്കിലും തിരു കേശ ദര്‍ശനത്തിനു നിര്‍ബന്തിച്ചുവോ? തിരുകേശ വെള്ളം ഭുജിക്കാന്‍, ബര്‍കത്തെടുക്കാന്‍ നിങ്ങളെ ആരെങ്കിലും നിര്‍ബന്തിച്ചുവോ?
40 കോടി മസ്ജിദിന്‍റെ കാര്യത്തിലാണ് തര്‍ക്കമെങ്കില്‍, അവര്‍ അവരുടെ സംഘടനയുടെ പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചു ഉണ്ടാക്കുന്ന കോടികള്‍ കൊണ്ട് ഒരു പള്ളി പണിയുന്നത് എന്തിനു എതിര്‍ക്കണം
നിങ്ങളതിലേക്ക് ഒരു ചില്ലി പൈസ കൊടുക്കാതിരുന്നാല്‍ മതിയല്ലോ..!
ഇന്ന് കേരളത്തില്‍ മിക്ക്യ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളില്‍ പോലും
ഒരു സ്ഥലത്ത് തന്നേ കോടികള്‍ മുടക്കി എത്ര പള്ളികളാണ്…മുജാഹിദു AP വിഭാകത്തിന്റെ, തൊട്ടടുത്ത് മുജാഹിദു മടവൂര്‍ പള്ളി, കൂടാതെ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട് തൊട്ടടുത്ത് മനോഹരമായ കോടികള്‍ മുടക്കിയ പള്ളി…. പിന്നെന്തിനു ഈ കോലാഹലം…? ഇത്രയും വിവാദങ്ങളുണ്ടാക്കി അവര്‍ക്ക് വേണ്ടത്ര പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത് ഈ വിമര്‍ശകര്‍ തന്നേയാണന്ന വസ്തുഥ നിങ്ങള്‍
അറിയാതെ പോയോ ?
UAE- ലെ ഖസ്രാജി കുടുംബത്തില്‍ തിരു കേശ സുക്ഷിപ്പ് എല്ലാവരും ഇന്നേ വരെ ഒരു തര്‍ക്കവുമില്ലാതെ അംഗീകരിച്ചു പോന്നതാണ്, കേരളത്തില്‍ വന്നു ഖസ്രാജി അത് ഏല്‍പിച്ച നിമിഷം മുതല്‍ അത് വ്യാജമായി പോയത്…..?
വിവാദങ്ങള്‍ കോഴുപ്പിച്ച് മുസ്ലിംകള്‍ക്കിടയില്‍ ചിദ്രതയുണ്ടാക്കി മുതലെടുക്കുന്ന ചില ശക്തികളെ സുന്നീ കേരളം തിരിച്ചറിയാന്‍ വൈകരുത് തിരു കേശത്തിന്റെ പേരില്‍ മുത്ത് മുഹമ്മദ് മുസ്തഫ തങ്ങളെ ആക്ഷേപിക്കുന്ന പുത്തന്‍ പ്രസ്ഥാനങ്ങളെ ഒറ്റപേടുത്താന്‍ ജാഗരൂകരായിരിക്കണം!