ബഹാവുദ്ദീന്‍ നദ്വി കൂരിയാട്
ഖണ്ഡിതമായ വിവരമില്ലാത്ത ഒരു വിഷയത്തിന് പിന്നാലെ നിങ്ങള്‍ പോവരുത്. നിശ്ചയം കണ്ണ്, കാത്, ഹൃദയം, സര്‍വ്വത്തെ സംബന്ധിച്ചും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. എവിടെ നിന്നെങ്കിലും വല്ല ശബ്ദമുയരുമ്പോഴേക്ക് അതിന് പിന്നാലെ അന്ധമായി പോവുകയെന്നത് മുസ്ളിമിന്റെ സ്വഭാവവുമല്ല. വിജ്ഞാനം അതിന്റെ ജീവനായി പ്രഖ്യാപിക്കപ്പെട്ട ദീനാണ് ഇസ്ളാം. ഏതെങ്കിവും വിഷയം നാം വിശ്വസിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നുവെങ്കില്‍ ഗണ്ഡിതമായ ജ്ഞാനം അതില്‍ നമുക്കുണ്ടാവണം. അത് ഇല്ല എന്നതാണ് തിരുകേശ വിഷയത്തിലുള്ള പ്രശ്നവും.
പ്രസ്തുത വിഷയത്തില്‍ ആദ്യമേ പ്രതികരിക്കാന്‍ എന്നെ പ്രചോദിപ്പിച്ചത് മുടിയുടെ ആധിക്യം ഒന്നു മാത്രമായിരുന്നു. ആയിരക്കണക്കിന് മുടികള്‍ കൈവശമുണ്ട് എന്ന് അവകാസപ്പെടുന്ന ഒരാള്‍ അതില്‍ നിന്ന് ഒരു കഷ്ണം കേരളത്തിലെ ഒരാള്‍ക്ക് നല്‍കി എന്നതായിരുന്ന വാര്‍ത്ത. ഏതൊരാള്‍ക്കും വ്യാജമാണെന്ന് മനസ്സിലാക്കാവുന്ന തരിത്തിലാണ് മുടിയുടെ ആധിക്യം. ഖസ്രജിയുമെ മുടിയുടെ ശേഖരത്തിന്റെ ചിത്രവും ലഭ്യമാണിന്ന്. അതാവട്ടെ ഈ വിവാദമുണ്ടാവുന്നതിനും രണ്ട് വര്‍ഷം (2009) ലഭിച്ചതാണുതാനും. ചെമ്മാട് ദാറുല്‍ഹുദയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അലവിക്കുട്ടി ഹുദവി ആ വീട്ടില്‍ പോവുകയും നേരത്തെ അദ്ദേഹം സ്വന്തം സ്ഥാപനത്തില്‍ വന്നതിന്റെ പരിചയത്തില്‍ അദ്ദേഹവുമായി ബന്ധപ്പെടുകയും അവിടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ അല്‍പനേരം സംസാരിക്കുകയും ചെയ്തു. ഇദ്ദേഹവും കൂടെയുള്ള എടപ്പാളിലെ മുജീബ് തുടങ്ങിയ പ്രവര്‍ത്തകരും മുടിയുടെ ആധിക്യത്തിലുള്ള സംശയം നിമിത്തം ധാരാളം ഫോട്ടോകളെടുത്തു വെക്കുകയും ചെയ്തു.
ആയിരത്തി നാനൂറ് കൊല്ലത്തിന് ശേഷം ഒരു വ്യക്തിയുടെ കയ്യില്‍ ഇത്രയും മുടികള്‍ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെതാണെന്ന് വിശ്വസിക്കാന്‍ സാധ്യമല്ലാത്തവിധത്തില്‍ അമ്പതും അറുപതും എഴുപതുമൊക്കെ സെ.മി. നീളമുള്ള മുടികളാണ് അവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടത്. നബി(സ)വുമായി ബന്ധപ്പെട്ട ശരീരത്തിന്റെ ഓരോ വിശേഷണങ്ങളും വിശദമായി ഹദീസുകളിലും മറ്റിതര ഗ്രന്ഥങ്ങളിലും വിശദീകരിക്കപ്പെട്ടതാണ്.
ഇവിടെ ഉന്നയിക്കുന്നത്, നബി(സ)യില്‍ നിന്ന വന്നതാണെന്ന് വിശ്വസിക്കേണ്ട വാക്കോ പ്രവര്‍ത്തിയോ അനുവാദമോ അടയാളങ്ങളോ എതാണെങ്കിലും അതിന്റെ സനദ്(കൈമാറ്റ പരമ്പര). എന്നാല്‍ ഇവിടെയുള്ള സനദില്‍ വ്യക്തമായ അസ്പഷ്ടതയുണ്ട് എന്ന കാര്യം തീര്‍ച്ചയാണ്.
ലക്ഷക്കണക്കിന് ആളുകളുടെ മുമ്പില്‍ വായിക്കപ്പെട്ട സനദ് എന്നാണിതിനെ സംബന്ധിച്ച് പരിചയപ്പെടുത്താറുള്ളത്. ലക്ഷക്കണക്കിനാളുകളുടെ മുമ്പില്‍ വായിക്കപ്പെട്ടത് യഥാര്ഥത്തില്‍ മുടിയുടെ സനദല്ല. വായിക്കപ്പെട്ട വ്യക്തിയുടെ കുടുംബ സനദായിരുന്നു അത്. അതാവട്ടെ നമുക്കെല്ലാവര്‍ക്കുമാണ്ടാകും. നമ്മളത് സൂക്ഷിച്ച് പഠിച്ച് വെക്കാറില്ലെന്ന് മാത്രം. കുടുംബ പരമ്പര വായിച്ചാല്‍ എന്റെ കയ്യിലൊരു മുടിയുണ്ട് ആ മുടി നബിയുടെ കയ്യില്‍ നിന്ന് ലഭിച്ചതിന്റെ സനദാവുന്നത് എങ്ങിനെ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണ്. എന്നാലിതന്വേഷിച്ചെത്തിയ വിദ്യാര്‍ഥിക്കും പ്രസ്തുത മുടിയുടെ സനദ് മാത്രം കൊടുത്തില്ല എന്നത് തന്നെ ഇതിന്റെ ദൂരൂഹത വര്‍ദ്ദിപ്പിക്കുന്നതാണ്.
ഖസ്രജി വായിച്ച സനദിതാണ്. അതിന്റെ തുടക്കം വ ഹാദാ സനദുമ്മിന്നീ അന (ഇത് എന്നില്‍ നിന്നുള്ള സനദാണ്) എന്ന് പറഞ്ഞാണ് മുടിയുടെ സനദെന്ന് പറഞ്ഞല്ല. ഡോ.അശ്ശൈഖ് അഹ്മദ് ഇബ്നു മുഹമ്മദ് ല്‍ നിന്നു ബ്നു മാലിക് ബ്നു ഇജ്ലാനില്‍ എത്തുന്നതായിരുന്നു കര്‍കസില്‍ വായിച്ച സനദ്. തുടര്‍ന്ന് പറയുന്നതിപ്രകാരമാണ്. ഞാനിവിടെ അബൂബക്കര്‍ മുസ്ള്യാര്‍ക്ക് തിരുമേനി(സ)യുടെ ഒരു തിരുശേഷിപ്പ് കൈമാറുകയാണ്. അത് എന്നിലേക്ക് എത്തിച്ചേരാന്‍ അല്ലാഹു എനിക്ക് ഔദാര്യം ചെയ്തിട്ടുണ്ട്. അതിന്റെ ശരിയായ സനദുകളിലൂടെ. അഥവാ മേല്‍ പറഞ്ഞ സനദല്ല, അങ്ങനെയായിരുന്നുവെങ്കില്‍ പരാമര്‍ശിക്കപ്പെട്ട സനദിലൂടെ എന്നു പറയുമായിരുന്നു.ചുരുക്കത്തില്‍ നേരത്തെ കുടുംബ സനദ് പറഞ്ഞു പിന്നെ തിരുകേശത്തിന് ശരിയായ സനദ് ഉണ്ടെന്നും പറഞ്ഞു. ഖസ്രജി തുടരുന്നു, ഈ തിരുശേഷിപ്പ് എന്താണെന്ന് വെച്ചാല്‍ ജനങ്ങള്‍ക്ക് ഉപകാരം കിട്ടാന്‍ വേണ്ടി നബി തങ്ങളുടെ ശിരസ്സിലുളള ഒരു കേശമാണ്. നബി(സ)യുടെ കല്‍പനയനുസരിച്ചാണ് ഞാനിത് അബൂബക്കര്‍ മുസ്ള്യാര്‍ക്ക് കൊടുക്കുന്നത്. അതിന്റെ സാക്ഷികളിലഞ്ചുപേരും കാന്തപുരത്തിന്റെ മക്കളും പേരമക്കളും.
ഈ സനദാവട്ടെ ആടിനെ പട്ടിയാക്കുന്ന ഏര്‍പ്പാടാണ്. ഇദ്ദേഹത്തിന്റെ ആദ്യ തലമുറയിലെ ഉപ്പാപ്പാക്ക് മുടികിട്ടിയതായിട്ട് ചരിത്രത്തിലൊരു തെളിവുമില്ല. ഇനി ഈ ഉപ്പാപ്പാക്ക് നബിയിന്‍ നിന്ന് ആയിരക്കണക്കിന് മുടി കിട്ടിയിട്ടുണ്ടായിരുന്നുവെങ്കില്‍ എങ്ങിനെയത് ഒരാളിലൂടെ മാത്രം വെച്ചു കൊണ്ടിരിക്കും. മക്കള്‍ ചോദിക്കുമല്ലോ? അങ്ങിനെ കൊടുത്തിരുന്നെങ്കില്‍ എന്തു പലഭാഗങ്ങലിലുമെത്താതെ ഒരാളില്‍ മാത്രമുണ്ടായി. അത് തന്നെ അഞ്ചോ ആറോ മുടിക്കെട്ടാണുള്ളത് !.
ഇതിനെ സംബന്ധിച്ച് ചോദ്യക്കുമ്പോഴോ അന്വേഷിക്കുമ്പോഴോ ഭീഷണസ്വരത്തിലാണ് സംസാരിക്കുന്നത്. അതിന്റെ കള്ളത്തരത്തിലേക്കുള്ള ഒന്നാമത്തെ സൂചന, ഈ പരിപാടി നിര്‍ത്തിവെപ്പിച്ച് യോജിച്ചു രഞ്ജിപ്പിലെത്തിക്കൂടെ എന്നന്വേഷിച്ചുള്ള വിളികളായിരുന്നു. അവരോട് പറഞ്ഞത് ഇത് വ്യാജമാണെന്നതില്‍ യാതൊരു വിധ സംശയവുമില്ല എന്നതായിരുന്നു. പിന്നെ പറഞ്ഞത് ഇനി റസൂല്‍(സ)യുടടെ മുടിയാണെന്ന് ചെറിയൊരുസാധ്യതയെങ്കിലുമുണ്ടെങ്കില്‍ കുറ്റമാവില്ലേ എന്നതായിരുന്നു. അതിന പറഞ്ഞത് ഇത് നൂറ് ശതമാനവും കറ്റുകെട്ടിയുണ്ടാക്കിയ നുണയാണ് എന്നതുറപ്പാണെന്ന്. അത് കൊണ്ടാണിതിനെ നിഷേധിക്കുന്നതും.
മുടി നല്‍കിയ ഖസ്രജിയുടെ പിതാവ് മരിച്ചത് 2006 ലാണ്. ആകാലം വരെ അവിടെ ഒരൊറ്റ മുടിപോലും ഇല്ല എന്നതിന് എല്ലാ വര്‍ഷവുമവിടെ നബിദിനസമ്മേളനത്തിനും മുഹയുദ്ദീന്‍ ശൈഖിന്റെ റാത്തീബ് സമ്മേളനങ്ങള്‍ക്കും മൌലൂദിനും ബറാഅത്ത് രാവിനും ഇരുപത്തേഴാം രാവിനുമൊക്കെ അദ്ദേഹമവിടെ പൊതു പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. കേരളീയരുമായി അടുത്ത ബന്ധമുള്ളവരായതുകൊണ്ട് ധാരാളം മലയാളികളുമതില്‍ പങ്കെടുക്കാറുണ്ട്. ഈ പിതാവ് മരണപ്പെടുന്നതുവരെ അവിടെയൊരു മുടി പ്രദര്‍ശിപ്പെട്ടതായി ചരിത്രമില്ല, അങ്ങിനെയൊരു മുടിയുള്ളതായി പങ്കെടുത്ത ആര്‍ക്കുമറിയുകയുമില്ല. തിരുകേശ സംരക്ഷണത്ത് വേണ്ടി ലോകത്തൊരു നിസ്കാരപ്പള്ളി പോലും ഉണ്ടാക്കിയിട്ടില്ല, അത്തരമൊരു കല്‍പന റസൂല്‍(സ) നല്‍കിയിട്ടുമില്ല. കാശ്മീരില്‍ ഹസ്രത് ബാല്‍ പള്ളി പോലും മുടി വെക്കാനുണ്ടാക്കിയ പള്ളിയല്ല. പിന്നീട് അവിടെ വന്നതാണ്.
അവിടെ ലഭിച്ചവര്‍ക്കൊക്കെയുള്ളത് ചെറിയ ചെറിയ മുടികളായിരുന്നുവെന്നതാണ് ചരിത്രം. മാത്രവുമല്ല ഇത് സൂക്ഷിച്ച് വെച്ചിടത്തൊക്കെ അര ഇഞ്ച് ഒരു ഇഞ്ച് ഒന്നര ഇഞ്ച് വലുപ്പം മാത്രമേ ഉള്ളൂ. ഇസതാംപൂളില്‍ തോപ്കാപ്പി മൂസിയം, ഈജിപ്തിലെ ഖൈറോയിലെ മസ്ജിദുല്‍ ഹൂസൈനി, ലത്വീഫിയ വെല്ലൂര്‍, സിറിയ, ലബനാന്‍ എന്നിവിടങ്ങളിലെല്ലാം പല തിരുശേഷിപ്പുപ്പുകളോടൊപ്പം സൂക്ഷിപ്പപ്പെട്ടിട്ടുള്ള ചെറിയ ഒന്നോ രണ്ടോ കഷ്ണങ്ങള്‍ മാത്രമാണ്. ഒരു മുടിക്കഷ്ണത്തിന് തന്നെ അമൂല്യമായ മൂല്യം കല്‍പ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് അഞ്ചും ആറും മുടിക്കെട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഇങ്ങനെ സൂക്ഷിക്കപ്പെട്ടിരുന്നതിനായി ചരിത്രത്തെലെവിടെയും തെളിവുകളില്ല. മറ്റു സ്ഥലത്തുള്ളതിനൊക്കെ തെളിവുകളും സനദുമുണ്ട് താനും.
ഈ വിഷയത്തില്‍ വിശദീകരണം ലഭിക്കേണ്ട കാര്യങ്ങള്‍ 1. ഖസ്രജി തിരുകേശം കൈമാറിയ വ്യക്തി തനിക്ക് തിരുകേശം നല്‍കിയ ഖസ്രജി ആയിരക്കണക്കിന് തിരുകേശം സൂക്ഷിക്കുന്ന വ്യക്തിയാണെന്ന സത്യം എന്തു കൊണ്ട് മറച്ചു വെച്ചു?. 2. ഖസ്രജി കൈവശം വെക്കുന്ന അര മീറ്ററും ഒരു മുഴത്തോളവും വലുപ്പമുള്ള മുടി പ്രവാചകന്‍ വെച്ചിരുന്നുവെന്ന് പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കാനാവുമോ? 3.ഉണ്ടെങ്കില്‍ സ്ത്രീകളെ പോലെ മുടിവെക്കാന്‍ ഈ വ്യക്തിയും അനുയായികളും തയ്യാറാകുമോ? 4. അരമീറ്ററിലേറെ വലിയ മുടിയില്‍ നിന്ന് ഒരു കഷ്ണം മുറിച്ചു വാങ്ങിയത് കേരള മുസ്ളിംകളുടെ പ്രബുദ്ധതയെ കുറിച്ച് തികഞ്ഞ അവബോധമുള്ളതു കൊണ്ടു തന്നെയാണോ? 5. മര്‍ക്കസ് സമ്മേളനത്തില്‍ മുടി ലഭിച്ച വ്യക്തി പറഞ്ഞത് മര്‍കസ് സമ്മേളനത്തിന് ഹജ്ജതുല്‍ വിദാഇല്‍ അബൂ ത്വല്‍ഹ വിതരണം ചെയ്ത മുടികളാണെന്നും വ്യക്തമായ സനദോടെ കൈമാറ്റം ചെയ്യപ്പെട്ടതാണ് ഇത് എന്നും പത്തു വര്‍ഷത്തോളമായി ഞാനും ഫള്ല്‍ തങ്ങളും തിരുകേശത്തിനായി ഖസ്രജി തങ്ങളുടെ പിന്നില്‍ നടക്കുന്നു. അവസാനം തിരുമേനിയുടെ സ്വപന ദര്‍ശനം ലഭിച്ച അദ്ദേഹം തിരുകേശത്തന്റെ ചെറിയ കഷ്ണം മുറിച്ച് തരാന്‍ തയ്യാറാവുകയായിരുന്നു.എങ്കില്‍ പത്തു വര്‍ഷത്തിനുമുമ്പ് ഖസ്രജി കുടുംബം തിരുകേശം കൈകാര്യ ചെയ്തിരുന്നതിന് തെളിവ#ുകള്‍ നല്‍കാന്‍ സന്നദ്ധമാണോ? 6. ഹജ്ജതുല്‍ വിദാഇല്‍ അബൂത്വല്‍ഹ വിതരണം ചെയ്ത മുടിക്ക് അരമീറ്ററോളം നീളമുണ്ടായിരുന്നോ? 7. തിരകേത്തിന് തിരക്കു കൂട്ടുന്ന ആയിരക്കണക്കിന് സ്വാഹാബിമാര്‍ക്കിടയില്‍ ഒരാള്‍ മാത്രം ആയിരക്കണക്കിന് മുടകള്‍ എങ്ങിനെ കൈവശപ്പെടുത്തി? 8. ലോകത്ത് അപൂര്‍വ്വ മായി സൂക്ഷിക്കപ്പെടുന്ന തിരുകേശ കഷ്ണങ്ങള്‍ ചരിത്രത്തിലറിയപ്പെടുന്നുണ്ടെങ്കിലും ആയിരക്കണക്കിന് മുടികള്‍ ഒരിടത്ത് സൂക്ഷിക്കുന്ന വിവരം ചരിത്രത്തിലെവിടെയും രേഖപ്പെട്ടു കാണാത്തതെന്തു കൊണ്ട്? 9. ആയിരക്കണക്കിന് മുടി കൈവശം വെച്ചിരുന്ന വ്യക്തി (ഇപ്പോഴുള്ള ഖസ്രജിയുടെ പിതാവ് മുഹമ്മദ് ഖസ്രജി) നീണ്ടകാലം ഔഖാഫ് മന്ത്രിപദം വഹിക്കുകയും ലോകത്തിന്റെ പലഭാഗങ്ങളും സന്ദര്‍ശിക്കുകയും (കേരളത്തിലുമെത്തിയിട്ടണ്ട്) എന്തുകൊണ്ട് ആ മുടിയുടെ വിവരം പറയുകയോ യു.എ.ഇ ഗവണ്‍മെന്റിന് ഒരു തിരുകേശത്തിന്റെ നാരുപോലും നല്‍കാതിരുന്നതെന്തു കൊണ്ട്? 10. രക്ഷപ്പെടാനായി ഒടുവില്‍ പ്രചരിപ്പിക്കുന്ന വാദം നബിയുടെ മുടി വളരുമെന്നതാണല്ലോ. ഈ മുടിയല്ലാതെ നേരത്തെ സൂചിപ്പിക്കപ്പെട്ട ഒരൊറ്റ മുടിയും വളരുന്നില്ല, ഇവിടെ തന്നെ രണ്ട് മുടിക്കഷ്ണം വേറെയുമുണ്ട് എന്നതാണ് വാദം. എന്നാല്‍ അതും വളരുന്നില്ല. ഇത് മാത്രം വളന്നു കൊണ്ടിരിക്കുന്നതെങ്ങിനെ?
ഇനി അവതരിപ്പിക്കപ്പെട്ട സനദിന്റെ കാര്യത്തിലും വൈരുദ്ധ്യമുണ്ട്. മര്‍ക്കസില്‍ അവതരിപ്പിച്ച സനദല്ല പുതിയ ലക്കം സുന്നി വോയ്സില്‍ ഖസ്രജിയുമായി നേരിട്ട് നടത്തിയ അഭിമുഖത്തില്‍ പറയുന്നത്. അതില്‍ ഔസുല്‍ അഅ്ളമിലൂടെ ലഭിച്ചു വെന്നതാണ്. ഏന്നാല്‍ നേരത്തെ വായിക്കപ്പെട്ട 34 പേരടങ്ങുന്ന ഖസ്രജിയുടെ കുടുംബ പരമ്പരയില്‍ ഇദ്ദേഹമില്ല!. അപ്പോള്‍ ഒരു മുടിക്ക് രണ്ട് സനദ് ഇവരുടെ കയ്യില്‍ തന്നെയുണ്ട്. ഏതാണ് ശരി എന്ന് സമൂഹത്തോട് വ്യക്തമാക്കേണ്ട ബാധ്യത ഇവര്‍ക്കുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് പരമ്പരയിലൂടെ സ്ഥിരീകരണം നിര്‍ബന്ധമാണെന്ന് അഹ്മദ് ഖസ്രജിയുടെ പുസ്തകത്തില്‍ തന്നെ പറയുന്നു - അബ്ദുല്ല ബ്നു മുബാറക്(റ) പറയുന്നു. ദീനില്‍ സനദ് എല്ലാറ്റിനും വേണം. ഇത്തരം കാര്യങ്ങളില്‍ സനദ് വളരെ ഗൌരവവും അടിസ്ഥാന പരവുമാണ് എന്നതിനാല്‍ നബി(സ)യിലേക്ക് ചേര്‍ക്കപ്പെടുന്ന തിരുശേഷിപ്പുകളിലും മുടിയിലുമൊക്കെ സനദ് വളരെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്. ഈയടിസ്ഥാനത്തില്‍ ഗ്രന്ഥത്തില്‍ വിവരിക്കുന്ന സനദിലും പ്രസ്തത മുടിയുടെ സനദില്ല എന്നതാണ് വസ്തുത. ഈ ഗ്രന്ഥത്തില്‍ പറഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു ഈ വിഷയത്തിലുമുള്ള അന്വഷണം.
അല്ലാഹു നമുക്കെല്ലാം നേര്‍മാര്‍ഗം പിന്‍പറ്റാനും സത്യം അനധാവനം ചെയ്യാനും തൌഫീഖ് ചെയ്യുമാറാകട്ടെ.
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...