Wednesday, March 16, 2011

കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും! (106 Commands)



രാജ്യത്തെ ഏറ്റവും വലിയ പള്ളി കോഴിക്കോട്ട് നിര്‍മിക്കുന്നു
പ്രവാചക തിരുകേശം ഇനി ഗ്രാന്‍റ് മോസ്‌കില്‍

തൃശ്ശൂര്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ ആഭിമുഖ്യത്തിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്‍റ് മസ്ജിദ് നിര്‍മിക്കുന്നത്.
കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോ-സാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്‍റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്‍റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്.
കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്‍റ് മോസ്‌കിന് ലഭിക്കും.
തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്‍റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു. <<
വാര്‍ത്ത 
ഒരു സുഹൃത്ത് കൈമാറിയ വാര്‍ത്തയാണിത്. 
എത്ര വലിപ്പമുള്ള പള്ളി വേണേലും കാന്തപുരം ഉസ്താദ് ഉണ്ടാക്കിക്കോട്ടെ.
( ഈ പള്ളി നമസ്കരിക്കാനുള്ളത് തന്നെയല്ലേ... ഈ പള്ളി നിറയെ നമസ്കരിക്കാന്‍ ആളെക്കിട്ടുമായിരിക്കും അല്ലേ.)
പള്ളിയോടനുബന്ധിച്ച് മറ്റെന്തൊക്കെയാണാവോ ശൈഖുനയുടെ മനസ്സിലുള്ളത്. 
>> വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമിസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്‍റ് മോസ്‌ക്. <<
അതു നല്ലതു തന്നെ.
പക്ഷേ കാല്‍‌ലക്ഷത്തോളമാളുകള്‍ക്ക് ഒന്നിച്ച് പ്രാര്‍ഥിക്കാനുള്ള സ്ഥലമെന്തിനാണ്. (എന്നും സമ്മേളനം നടക്കുന്നുണ്ടോ ഇവിടെ. പള്ളിയാണെന്ന് കരുതി...)
എനിക്കെന്തോ അതത്ര രസമുള്ളതായിത്തോന്നുന്നില്ല.
വലിപ്പം മാത്രമല്ല, പള്ളിയുടെ പ്രത്യേകത. 
>> ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും
കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. <<
മനസ്സിലായില്ല അല്ലേ, പ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുകേശം (മുടി) സൂക്ഷിക്കാനുള്ള ഇടം കൂടിയാണിത്. കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് , കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയതാണത്രെ ഈ കേശം!
ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ.
ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി.
ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്. 
പൊതുജനങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് ഭൗതികമായ ലാഭം കൊയ്യാനാണ് ഉസ്താദിന്റെയും അനുയായികളുടെയും പുറപ്പാട്.


106 Responses So Far:


»¦മുഖ്‌താര്‍¦udarampoyil¦« said...
പൊതുജനങ്ങളെയും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ച് ഭൗതികമായ ലാഭം കൊയ്യാനാണ് ഉസ്താദിന്റെയും അനുയായികളുടെയും പുറപ്പാട്.
ബെഞ്ചാലി said...
പള്ളിക്ക് ചുറ്റും പൂന്തോട്ടങ്ങളും ലൈബ്രറിയും കോൺഫറൻസ് റൂമും എല്ലാം നല്ലത്. പക്ഷെ മുടി!!?? മുടിക്ക് ഇത്ര പോരിശ ഉണ്ടായിരുന്നെങ്കിൽ നബി(സ)യുടെ മുടികളയുന്നിടത്ത് ആൾകൂട്ടമുണ്ടാകുമായിരുന്നു. അതുണ്ടായതായി ചരിത്രത്തിൽ കാണുന്നില്ല. പ്രാവാചകൻ നടന്ന വഴിയിലൂടെ നടന്നും പ്രവാചകൻ മൂത്രമൊഴിച്ച സ്ഥലത്ത് മൂത്രമൊഴിച്ചും അങ്ങിനെ പുണ്ണ്യമല്ലാത്ത കർമ്മം കൂടി പ്രവാചകനെ ഇഷ്ടപെട്ട ചില സഹാബത്ത് ചെയ്തിരുന്നു. അത്രത്തോളം പിന്പറ്റിയ സഹാബത്ത് മുടി ശേഖരിച്ചതായോ മുടിക്ക് പോരിശയുള്ളതായൊ കണ്ടിട്ടില്ല. ഊഹങ്ങളാണ് സകല അന്ധവിശ്വാസങ്ങളുടെയും അടിത്തറ. ഇത്തരത്തിലുള്ള സ്ഥാപനം വരുന്നത് വഴി പ്രബോധകന്മാർക്ക് പണികൂടി എന്നു മാത്രം.
Ashraf Unneen said...
പാഠം ഒന്ന് : ഒരു മുടി കൊണ്ട് ഒരായിരം കോടികള്‍..എങ്ങനെ ഉണ്ടാകാം, സുല്താനുല്‍ ഉലമ എ പി
മുല്ല said...
ഇവിടെ ഉള്ള പള്ളീകളില്‍ തന്നെ നിസ്കരിക്കാന്‍ ആളില്ല. ഈ 40 കോടി ഉണ്ടായിരുന്നേല്‍ എത്ര പാവങ്ങള്‍ക്ക് വീട് വെക്കാമായിരുന്നു. ഇത് അവസാന കാലത്തിന്റെ അടയാളങ്ങളാണു. പള്ളികള്‍ മോടി പിടിപ്പിക്കലും ധൂര്‍ത്തും. പിന്നെ മുടി,നബിയുടെ കാലത്ത് അങ്ങനെ മുടി സൂക്ഷിച്ചതായ് ഒരു തെളിവും ഇല്ല. അത്തരം അനാചാരങ്ങളെ നബി ഒരുതരത്തിലും അനുവദിക്കില്ല തന്നെ.ആ അറബിയെ പിടിച്ച് രണ്ട് പൂശ് പൂശിയാല്‍ തത്ത പറയും പോലെ പറയും ഏത് പഴനിയില്‍ നിന്നാണ് അയാക്കത് കിട്ടിയത് എന്ന്. കഷ്റ്റം. സമൂഹത്തിനു മാതൃകയാകേണ്ട ആളുകള്‍ ഇങ്ങനെ..വെറുതെ ഇസ്ലാമിനെ പറയിപ്പിക്കാന്‍.
moideen angadimugar said...
പുതിയ,പുതിയ അന്ധവിശ്വാസങ്ങൾ പുറത്തെടുക്കുന്നു കാന്തപുരം.ശുദ്ധ തട്ടിപ്പാണിത്.
കല്‍ക്കി said...
"തീര്‍ച്ചയായും ജനങ്ങളില്‍ ഒരു കാലം വരും. അന്ന് ഇസ്‌ലാമിന്‍റെ നാമവും ഖുര്‍‌ആന്‍റെ ലിപികളും മാത്രം ശേശേഷിക്കും. അവരുടെ പള്ളികള്‍ ജനപ്പെരുമാറ്റമുള്ളവയായിരിക്കുമെങ്കിലും അവ ഭക്തിശൂന്യങ്ങളായിരിക്കും. അവരുടെ ആലിംകള്‍ ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ടരായിരിക്കും. ഫിത്ന അവരില്‍ നിന്നു പുറപ്പെടുകയും അവരിലേക്കുതന്നെ മടങ്ങിച്ചെല്ലുകയും ചെയ്യും." (മിശ്ക്കാത്ത്)
പ്രചാരകന്‍ said...
ലോകത്ത് ഇതിലും വലിയ പള്ളീകൾ ഉണ്ടാക്കിയപ്പോൾ ഇല്ലാത്ത വിഷമം മനസിലാവുന്നില്ല. ശൈഖ് ഖസ്‌റജ് കൈമാ‍റിയ സനദ് മർകസിൽ ഉണ്ടല്ലോ .. ഇനി അത് കൊണ്ട് വന്ന് എല്ലാ വഹാബികൾക്കും കാണിച്ച് ബോധ്യപ്പെടുത്താൻ വഴിയില്ല. പ്രവാചകൻ തന്നെ കേവലം ഒരു അറബിപയ്യനാണെന്ന് പ്രസംഗിക്കുന്ന നേതാവിന്റെ അനുയായിക്ക് പ്രവാചകന്റെ മുടിയിൽ എന്ത് പ്രത്യേകത !!
പ്രചാരകന്‍ said...
@മൈലാഞ്ചി >>പക്ഷെ മുടി!!?? മുടിക്ക് ഇത്ര പോരിശ ഉണ്ടായിരുന്നെങ്കിൽ നബി(സ)യുടെ മുടികളയുന്നിടത്ത് ആൾകൂട്ടമുണ്ടാകുമായിരുന്നു << അതാണ് ചരിത്രം.ആത് പഠിച്ചാൽ മതി..
പ്രചാരകന്‍ said...
നബി (സ) യുടെ കേശത്തിനു പ്രത്യേകത ഉണ്ടോ ? ഇതൊന്ന് വായിക്കൂ
»¦മുഖ്‌താര്‍¦udarampoyil¦« said...
പ്രിയ പ്രചാരകന്‍ താങ്ങള്‍ക്ക് തെളിവുദ്ധരിക്കാം. ഞങ്ങളുടെ തെറ്റിദ്ധാരണകള്‍ അകറ്റാം. ആ ചരിത്രമൊന്ന് പറഞ്ഞു തരുമോ. അവിടെയും ഇവിടെയും തൊടാതെ എന്തേലും പറഞ്ഞതു കൊണ്ടായില്ല. [co="red"]>> ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ. ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി. ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്. <<[/co] ഇതിന്നാണ് മറുപടി വേണ്ടത്.
jihadudheen said...
തിരു കേശത്തിന്റെ പ്രത്യേകത പോലും അറിയാതത ഒരുത്തൻ അഭിപ്രായ പ്രകടനം നടത്താൻ വന്നിരിക്കുന്നു.... പാവം......
മലയാ‍ളി said...
ജാറവ്യവസായവും, ജഢവ്യവസായവും ഇപ്പോൾ പഴഞ്ചനായി തോന്നുന്നുണ്ടാവും ഈ യാഥാസ്തിഥിക പുരോഹിതന്! അതുകൊണ്ട് കേശപോരിശ വിറ്റു കാശാക്കാം എന്ന് കരുതിയെങ്കിൽ, അദ്ദേഹത്തിന്റെ കച്ചവട തന്ത്രത്തെ അഭിനന്ദിക്കാതെ ഈ പടച്ചവന്റെ ആളുകൾ* ഇങ്ങനെ ഓരോ പോസ്റ്റുമായി ഇറങ്ങും... ----- * പടച്ചവന്റെ ആളുകൾ = വഹാബികൾ (വഹാബ് അല്ലാഹുവിന്റെ പേരാണ്)
മലയാ‍ളി said...
ശരിയല്ലേ മുഖ്താർ ഇക്കാ..?!
ishaqh said...
ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ല....... സന്മാര്‍ഗ്ഗികളോടൊപ്പം എന്നെയുംനയിക്കേണമേ....
OAB/ഒഎബി said...
ചുരുക്കിപ്പറഞ്ഞാ ആ പള്ളീന്ന് തിരക്കില്ലാതെ ഒരു വക്ത്ത് നമസ്കരിക്കാൻ കഴിയോ എനിക്ക് ? അല്ല ഒരു മുടി കാരണം...?!
ഉമ്മു അമ്മാര്‍ said...
സുബുഹാനല്ലാഹ് !!!!!!!! പള്ളികള്‍ വേണ്ട എന്നല്ല എന്നാലും എത്ര കാശാ ഇതിനു വേണ്ടി ചെലവഴിക്കുന്നത് അതുമല്ല അന്ധ വിശ്വാസം , വേറെയും ... ചേരികളിലും മറ്റും ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ നെറ്റൊട്ടമോടുന്നവരൊന്നും ഇത് കാണാതിരിക്കട്ടെ .. മുടി ആരുടെതയാലെന്ത കാശു കിട്ടിയ പോരെ .. പടച്ചവന്‍ ഇവര്‍ക്കൊക്കെ നേര്‍ ബുദ്ധി കൊടുക്കട്ടെ പ്രാര്‍ഥിക്കാം .
പ്രചാരകന്‍ said...
1.They attached value and importance to his hairs. Imam al-Bukhari reports in his Sahih that Ibn Sirin once told Ubaida: ‘We have some hairs of the Prophet (peace and blessings of Allah be upon him) that we attained from Anas (may Allah be pleased with him).’ Ubaida replied: ‘Possessing one hair of the Prophet (peace and blessings of Allah be upon him) would be more dear and valuable to me than the entire world and all of its contents.’ 2. They would seek Shifa (cure) for his hairs. Umm Salma (may Allah be pleased with her) possessed some blessed hairs of the Prophet. When people were ill or affected by the evil eye, then they would come to her with water in a basin. She would then dip the hairs of the Prophet in the water. They would then drink this water or bathe from it as a means of Shifa. ======== as i am quoting some from the link which i added in my previous comment and u did not read it.. u can read the rest and u will get all the source from the link may Allah lead us to the right path.. not to the wicked path by british spy hempher and his frined ibnu abdul wahab..
പ്രചാരകന്‍ said...
& from the histroy says.. Did the Prophet (peace and blessings of Allah be upon him) vouch for the practice of preserving his blessed hairs? From the authentic Ahadith, it is clear that preserving and respecting the hairs is a practice which the Prophet himself encouraged: • Imam Bukhari narrates in his Sahih from Anas ibn Malik that: ‘When the Prophet (peace and blessings of Allah be upon him) had his head shaved (on the occasion of Hajj), Abu Talha was the first to take his hairs.’ 1 • Anas (may Allah be pleased with him) reports: ‘I saw the Prophet (peace and blessings of Allah be upon him) when the barber was cutting his hair. The Companions were circulating him. Each one wanted the blessed hairs to fall in their hands.’ 2 If his hairs were of no importance or significance, the Prophet (peace and blessings of Allah be upon him) would have prohibited his Companions from preserving them. No report is to be found as such. On the contrary, we find that the Prophet (peace and blessings of Allah be upon him) wanted his Companions to keep them, as a form of Baraka. The report of Imam Muslim clearly highlights this, where Abu Talha was explicitly told by the Prophet (peace and blessings of Allah be upon him): ‘Distribute the hairs amongst the people.’
ഉമ്മു അമ്മാര്‍ said...
പ്രാചാരകാ :മലയാളത്തില്‍ പറഞ്ഞാല്‍ മുടിയോടുള്ള പിരിഷം ഞമ്മക്കും മനസ്സിലാക്കാമായിരുന്നു
vavvakkavu said...
വിഗ്രഹം(പ്രതീകം) ആരാധന പാടില്ലെന്ന് ഖുറാന്‍ പറയുന്നു. മുടി ആരാധിക്കാമെന്ന് ഖുറാനോ നബിയോ പറഞ്ഞിട്ടുമില്ല. എല്ലാക്കാര്യത്തിലും ഖുറാനെ അനുസരിക്കുന്നവര്‍ക്ക് ഇതെങ്ങനെ ചെയ്യാനാവും
പ്രചാരകന്‍ said...
ആരാധനയും ആദരവും രണ്ടാണ്‌.
»¦മുഖ്‌താര്‍¦udarampoyil¦« said...
അപ്പൊ പ്രചാരകന് മലയാളം അറിയാം. മേല്പറഞ്ഞതൊന്ന് പരിഭാഷപ്പെടുത്തിത്തരോ..
ഡോ.ആര്‍ .കെ.തിരൂര്‍ said...
പള്ളിയായാലും അമ്പലമായാലും പണക്കൊഴുപ്പും ധൂര്‍ത്തും കൂടുന്തോറും ദൈവിക സാന്നിധ്യം ഇല്ലാതാകും...,
moideen angadimugar said...
സ്ത്രീകൾ പള്ളിയുടെ ഏഴയലത്തുപോലും വരരുതെന്നു വാശിപിടിക്കുന്നവർ, സ്ത്രീകൾ വെള്ളിയാഴ്ച ഖുത്ബ നിർവ്വഹിക്കുന്നതിൽ തടസ്സമില്ലെന്നു ഫത് വ ഇറക്കിയ ഈജിപ്തിലെ മുഫ്തിക്ക് വേണ്ടി പരസ്പരം പോരടിക്കുന്നത് കേരളജനത കണ്ടു. ഈ ഇരട്ടമുഖം ഇനിയും തിരിച്ചറിയാത്ത അണികളോട് കഷ്ടമെന്നേ പറയേണ്ടു.
sherriff kottarakara said...
പ്രചാരകന്‍ said... >>>> ആരാധനയും ആദരവും രണ്ടാണ്‌.<<<< ആദരവ്‌ ആരാധനയായി മാറുന്നത്‌ തടയേണ്ടത്‌ ഒരു സത്യ വിശ്വാസിയുടെ കടമയല്ലേ? മുടി മാത്രമല്ലല്ലോ നബിയുടെ(സ.അ) വസ്ത്രങ്ങൾ ഉണ്ടായിരുന്നല്ലോ. അതും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ?നിങ്ങൾക്ക്‌ പൂജിക്കുവാനായി. ലോകം കണ്ട ധീഷണശാലിയായ, മഹാനായ, രാജുതന്ത്രജ്ഞനായ ലോകാ ലോകങ്ങളുടെ സൃഷ്ടാവിനു ഏറ്റവും പ്രിയപ്പെട്ടവനായ മറ്റൊരാൾ പകരം വെക്കാനില്ലാത്ത ആ മഹദ്‌ വ്യക്തിത്വത്തെ തിരുനബി (സ.അ) നെ ജാറവും ചന്ദnaക്കുടവും നടത്തി കാശുണ്ടാക്കുന്നത്‌ പോലെ വിറ്റ്‌ കാശുണ്ടാക്കാനുള്ള ഈ ഹീന ശ്രമത്തിനു ഇവിടെ അല്ലെങ്കിൽ വേറൊരിടത്തെങ്കിലും തലകുനിക്കേണ്ടി വരും. ചിന്തിക്കുന്നവർ ഇസ്ലാമിലേക്ക്‌ ലക്ഷ്യം വെച്ച്‌ പഠനം നടത്താൻ മുതിരുന്ന ഈ കാലഘട്ടത്തിൽ അജ്ഞരായ പാവപ്പെട്ടവരെപ്രബുദ്ധ കേരളത്തിലും പറ്റിക്കാനുള്ള ഈ സൂത്രം കണ്ടില്ലെന്ന് നടിച്ച്‌ മിണ്ടാതിരുന്നാൽ ഒരു പക്ഷേ നമ്മളും ഉത്തരം പറയേണ്ടിവരും എന്ന ഭയത്താൽ ഇത്രയും കുറിച്ച്‌ പോയതാണു.ക്ഷമിക്കുക. തന്നോടു പ്രാർത്ഥിക്കുന്നതു പോലും തടഞ്ഞ ആളാണു തിരുമേനി. ആ പുണ്യവാൻ ജീവിച്ചിരുന്ന കാലത്ത്‌ ഈ പണിചെയ്തിരുന്നെങ്കിൽതിരുമേനി(സ.അ)യുടെ പ്രതികരണം എന്താകുമെന്ന് ചിന്തിക്കുക.
കൂതറHashimܓ said...
വേസ്റ്റ്
പള്ളിക്കരയില്‍ said...
നബിയോട് വിശ്വാസികൾക്കുള്ള സ്നേഹം മുതലെടുത്ത് (രോമം) കച്ചവടം ചെയ്യാനുള്ള ഈ ദുഷ്ടലാക്ക് തുറന്നുകാണിക്കപ്പെടേണ്ടത് തന്നെ.
SimhaValan said...
ഒരു മുടി അല്ലെ ബോമ്പ് ഒന്നും അല്ലല്ലോ അത് അവിടെ ഇരുന്നോട്ടെ അത് കണ്ടു ആര്‍ക്കെങ്കിലും മനസമാധാനം കിട്ടുന്നു എങ്കില്‍ അങ്ങനെ ആയിക്കോട്ടെ അതിന്റെ പേരില്‍ എന്തിനു ഈ വഴക്ക്.. പിന്നെ മുടി ഇല്ലാത്ത പള്ളികളിലും സംഭാവനയും പണവും ലഭിക്കുന്നില്ലേ..? പിന്നെ കച്ചവടം എന്ന് പറഞ്ഞു ആക്ഷേപിക്കുന്നത് സ്വന്തം മുഖത്ത് മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ് .
പ്രചാരകന്‍ said...
@മുഖ്താർ വായിച്ച് മനസില്ലായിട്ടും മനസിലായില്ലെന്ന് നടിക്കുന്നതതിനു പരിഹാരമില്ല. @ശരീഫ് കൊട്ടാരക്കര താങ്കളുടെയും മറ്റ് സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവരുടെയും ശ്രദ്ധയിലേക്ക് ഒരു കുറിപ്പ് കൂടി.

തിരുശേഷിപ്പുകളും സ്മരണീയ വസ്തുക്കളും
ഇവിടെ 
ക്ലിക് ചെയ്ത് വായിക്കുക 
( നിങ്ങളുടെ കമ്പ്യൂട്ടറിൽ റസ്മുൽ ഉസ്മാനി ഫോണ്ട് ഉണ്ടെങ്കിൽ അറബിക് വ്യക്തമായി വായിക്കാം , വായിക്കാൻ അറിയാത്തവർ പഠിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കേണ്ടതാണ്)
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
കാന്തപുരത്തിന്റെ പള്ളി പിന്നെ നബിയുടെ മുടി ഇത് രണ്ടുമാണ് പ്രശനത്തിന്റെ കാതൽ.. കാന്തപുരം.. ആ പേരു കേൾക്കുമ്പോൾ തന്നെ മുജാഹിദ് ജമാദികൾക്ക് ഒരു ഏനക്കേടാണ്.. അതിൽ കാര്യമില്ല.. പിന്നെ പള്ളി.. അവിടെ പിന്നെ ഫാഷൻ പരേഡ് ഇല്ലാത്തതിനാൽ അതിലും വലിയ താത്പര്യമുണ്ടാവില്ല.. പിന്നെ നബിയുടെ മുടി.. നബിക്ക് തന്നെ യാതൊരു വിശേഷണവും കല്പിക്കാത്തെ ‘ മയമാക്ക’ എന്ന് പരിഹസിക്കുന്ന ഒരു വിഭാഗം ഇസ്ലാമിന്റെ പേരിൽ ഉണ്ടല്ലോ.. അതിലും വലിയതല്ല ഈ പരിഹാസം.. പ്രചാരകാ, ഇവർക്ക് തിരിയുന്ന ഭാഷയിലുള്ളത് മാത്രമേ കൊടുക്കാവൂ. സിംഹവാലന്റെ കമന്റിൽ ഒരു ഒപ്പ്
പ്രചാരകന്‍ said...
@ മുഖ്താർ എന്താണ് താങ്കൾ എന്റ് താഴെ കമന്റ് ഡിലിറ്റ് ചെയ്യാനുള്ള കാരണം ? ഇത് ഒന്ന് കൂടി ഇവിടെ പോസ്റ്റ് ചെയ്യുന്നു. ============= 9:16 AM (15 minutes ago) പ്രചാരകന്‍ has left a new comment on the post "കാന്തപുരത്തിന്റെ പള്ളിയും നബിയുടെ മുടിയും!": ======================== @മുഖ്താർ വായിച്ച് മനസില്ലായിട്ടും മനസിലായില്ലെന്ന് നടിക്കുന്നതതിനു പരിഹാരമില്ല. @ശരീഫ് കൊട്ടാരക്കര താങ്കളുടെയും മറ്റ് സത്യം മനസിലാക്കാൻ ആഗ്രഹിക്കുന്നവരുടെയും ശ്രദ്ധയിലേക്ക് ഒരു കുറിപ്പ് കൂടി.


തിരുശേഷിപ്പുകളും സ്മരണീയ വസ്തുക്കളും
ഇവിടെ 
ക്ലിക് ചെയ്ത് വായിക്കുക 
( നിങ്ങളുടെ കമ്പ്യൂട്ടറിൽ റസ്മുൽ ഉസ്മാനി ഫോണ്ട് ഉണ്ടെങ്കിൽ അറബിക് വ്യക്തമായി വായിക്കാം , വായിക്കാൻ അറിയാത്തവർ പഠിച്ചതിനു ശേഷം വായിക്കാൻ ശ്രമിക്കേണ്ടതാണ്) ==================== >>അര്‍ഥവത്തായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. അശ്ലീല ചിത്രങ്ങളും അനാവശ്യ കമന്റുകളും ഡിലീറ്റുചെയ്തേക്കാം. << ഇതിൽ ഏത് വിഭാഗത്തിൽ പെടുത്തിയാണ് എന്റെ കമന്റ് താങ്കൾ ഡിലിറ്റ് ചെയ്തത് ??
കൂതറHashimܓ said...
@ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ മലയാളത്തില്‍ ഇതിനൊരു വിശദീകരണം നല്‍കാന്‍ കയുമെങ്കില്‍ തങ്കള്‍ക്കത് ആവാവമായിരുന്നു. എല്ലാവര്‍ക്കും അത് മനസ്സിലാക്കുകയും ചെയ്യുമല്ലോ.. കാമ്പില്ലാത്ത പഴിചാരല്‍ കേള്‍ക്കാന്‍ മനസ്സില്ലാ..!! കഴിയുമെങ്കില്‍ നന്നായി/ആദികാരികമായി/മലയാളത്തില്‍ തന്നെ മറുപടി പറയുക
»¦മുഖ്‌താര്‍¦udarampoyil¦« said...
@പ്രചാരകന്‍, താങ്കളുടെ ഏതു കമന്റാണ് ഞാന്‍ ഡിലീറ്റാക്കിയത്. എനിക്കറിയൂല.
vaakpayatt said...
ഇസ്ലാമിന്റെ ലാളിത്യത്തെ തകര്‍ത്തു തരിപ്പനമാക്കുന്ന ഇത്തരം കച്ചവട താല്‍പര്യങ്ങളെ എതിര്‍തെ മതിയാകൂ
M.A Bakar said...
എന്തൊരു ക്രൈമാണ്‌ ഈ സുന്നികള്‍ കാട്ടിക്കൂട്ടുന്നത്‌. മാതാ അമൃതാനന്തമയുടെ വരുമാനത്തിന്‌ ഭീഷണിയാവുമോ ഈ കാന്തപുരം പള്ളി. ഖബര്‍ പൂജകള്‍ വേണ്ടപോലെ വരുമാനം തരാത്തതിനാലാണോ ഇനി മുടിക്കച്ചവടവും മുടിവാണിഭ ഉറൂസുകളും കൊണ്ടാടാന്‍ തീരുമാനിച്ചത്‌. മുടികളയാനുള്ളതാണ്‌ അല്ലാതെ മുസല്ലയില്‍ വയ്ക്കാനുള്ളതല്ല. ആ മുടി പരിശുദ്ദമായിരുന്നെങ്കില്‍ 23 വര്‍ഷം പ്രവാചകന്‍ കളഞ്ഞ മുടികൊണ്ട്‌ ഇന്ന്‌ ലോകമെമ്പാടുമുള്ള പള്ളികളില്‍ ആറാട്ടുകളായിരുന്നേനെ.
MT Manaf said...
പ്രവാചക കേശത്തിനും വിയര്‍പ്പിനുമെല്ലാം പ്രാധാന്യമുണ്ട്. അനുചരന്മാര്‍ അവക്കെല്ലാം പ്രാധാന്യം കല്‍പ്പിച്ചത് വിശ്വായോഗ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പില്‍കാലത്ത് അത്തരം എന്തെങ്കിലും സൂക്ഷിച്ചു വെക്കുകയോ അതില്‍ നിന്ന് ബര്‍ക്കത്തെടുക്കുകയോ ചെയ്യുന്നതിന് ഇസ്ലാമില്‍ യാതൊരു അടിസ്ഥാനവും മാതൃകയുമില്ല. തിരുകേശത്തിന്‍റെ പേരില്‍ ഇവിടെ ഭക്തിവ്യാപാരമാണ് നടക്കുന്നത്. പ്രവാചകന്‍റെ മുടിയിട്ട വെള്ളം എന്നപേരില്‍ ഇരുപത്തി അയ്യായിരത്തിനും അമ്പതിനായിരത്തിനുമൊക്കെ പച്ചവെള്ളം വിറ്റ് ജനങ്ങളുടെ പണവും വിശ്വാസവും കുപ്പിയിലാക്കുന്നത്‌ ഇപ്പോള്‍ കാന്തപുരം വിഭാഗം ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്. രണ്ടാമത് ഒരു മുടികൂടി കിട്ടിയതായി അദ്ദേഹം ഇപ്പോള്‍ അവകാശപ്പെടുന്നു.ഏറ്റവും വലിയ പള്ളിയും ഇത്തരമൊരു തലമുടിയും കൊണ്ട് കാന്തപുരം എന്ത് ചെയ്യുമെന്ന് ഊഹിക്കാന്‍ ഒരു നാല് കിലോ തലച്ചോറൊന്നും ആവശ്യമില്ല.ഇസ്ലാമിലെ വിശ്വാസങ്ങളെ അന്ധവിശ്വാസവല്‍ക്കരിക്കുകയും ഭക്തിയെ വ്യാപാരവല്ക്കരിക്കുകയും ചെയ്യുന്നവരുടെ ഈ കാല്‍വെപ്പ്‌ ഇസ്ലാമിനോട് കൂറുള്ളവര്‍ക്ക് ആശങ്കയോടെ മാത്രമേ കാണാന്‍ കഴിയൂ. പടച്ചവന്‍ കാക്കട്ടെ.
M.A Bakar said...
കാന്തപുരക്കാരെ സുന്നികള്‍ എന്ന് വിളിച്ചത്‌ "Pseudo സുന്നികള്‍" എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷിക്കുന്നു. സുന്നി എന്ന വിവക്ഷ മറ്റൊന്നാണ്‌. കേരള സുന്നികള്‍ മറ്റൊന്നാണ്‌. അതാണിവിടെ ഉദ്ദേശിച്ചത്‌.
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
@ മനാഫ് >പ്രവാചക കേശത്തിനും വിയര്‍പ്പിനുമെല്ലാം പ്രാധാന്യമുണ്ട്. അനുചരന്മാര്‍ അവക്കെല്ലാം പ്രാധാന്യം കല്‍പ്പിച്ചത് വിശ്വായോഗ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട് < അതാണ് സത്യം.. ആ സത്യം അംഗികരിച്ചൽ പിന്നെ എന്ത് വിവാദം !! പിൽകാലത്ത് ആരെങ്കിലും ചെയ്തോ ഇല്ലയോ എന്നതല്ല അടിസ്ഥാനം ,പിൽകാലത്ത് അത് ആദരിച്ച് സൂക്ഷിച്ച് വെച്ചതായും ആണല്ലോ ചരിത്രവും അതാണല്ലോ പ്രചാരകൻ അവസാനം (മലയാളത്തിൽ ) കൊടുത്തിരിക്കുന്ന ‘തിരു ശേഷിപ്പുകളും സ്മരണിയ വസ്തുക്കളും “ എന്ന ലേഖനം വിവരിക്കുന്നതും @ കൂതറ ഹാഷിം, മലയാളത്തിൽ ഇവിടെ വിവരിക്കുന്നുണ്ടല്ലോ ..വായിച്ചില്ലേ ? സമയം കിട്ടിയാൽ ഇനി ബാക്കി ശ്രമിയ്ക്കാം. ഇൻശാ അല്ലാഹ്
Yasin said...
പടച്ചോനേ....... നരകത്തിലെ ഭാസ ആണല്ലോ പ്രചാരകാ ഇങ്ങള് പറീണത് കാലം പോയ പോക്കേ! ഒരു കാര്യം കട്ടായം ഈ പള്ളീല് കാന്തപുരത്തിന്‍റെ കാല ശേഷം എട്ടു-പത്തു മീറ്റര്‍ പൊക്കത്തില്‍ ഇമ്മിണി ബല്യ ഒരു ജാറം ഉണ്ടാവും. ഒര്‍പ്പാ...! ഹായ് ഹായ് ഹായ്... മുടീം ജാറോം....കൊസി കൊസി കോയാ
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...
@ എം.എ അക്ബർ മുജാഹിദ് എന്നത് ഒന്നും, കേരളമുജാഹിദ് എന്നത് ലോകത്തെവിടെയും കാണാത്ത മറ്റൊന്നും അല്ലേ !!
M.A Bakar said...
ബഷീര്‍ പി.ബി.വെള്ളറക്കാട്‌ .., ഞാന്‍ മുജാഹിദ്‌ അല്ല.. മുജാഹിദുകള്‍ ആരെങ്കിലുമിവിടെയുണ്ടെങ്കില്‍ മറുപടി തരും.. പിന്നെ മുജാഹിദുകള്‍ എന്നാല്‍ "സുന്നി"കളില്‍ പെടുന്നവരെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌. അല്ലാതെ കാന്തപുരം സുന്നികളല്ല. ഉപ്പും ഉപ്പിലിടുന്നതും രണ്ടും രണ്ടാണ്‌.
MT Manaf said...
@ബഷീര്‍ പി.ബി.വെള്ളറക്കാട്‌ അവിടെയാണ് നിങ്ങള്ക്ക് പിഴച്ചത്! പ്രവാചകന്‍ കുറച്ചാളുകള്‍ക്കുള്ള ഭക്ഷണം വര്‍ദ്ദിപ്പിച്ചു ഏറെ പേര്‍ക്ക് നല്‍കിയിട്ടുണ്ട്. തുപ്പല്‍ പുരട്ടി അന്ധത മാറ്റിയിട്ടുണ്ട്. നാലില്‍ അധികം വിവാഹം കഴിച്ചിട്ടുണ്ട് അവിടുത്തെ മരണത്തോടെ അത്തരം കാര്യങ്ങള്‍ അവസാനിച്ചു. പ്രവാചകന് ശേഷം ഉത്തമനൂറ്റാണ്ടുകളില്‍ ജീവിച്ച ആരെങ്കിലും ഇതെല്ലാം ചെയ്തതായി തെളിയണം. അവരായിരുന്നല്ലോ നിങ്ങളെക്കാളും പ്രവാചക സ്നേഹമുള്ളവര്‍. നിങള്‍ സ്വയം വാദിക്കുന്ന തിരുകേശത്തിന്‍റെ പേരില്‍ ഭക്തി വ്യാപാരം നടത്തുന്നുകയാണ് ചെയ്യുന്നത്. കറാമത്തുകള്‍ കച്ചവടം ചെയ്യുന്നു ഖബറുകള്‍ കെട്ടിപ്പൊക്കി അവിടെ ആരാധനാ കേന്ദ്രമാക്കുന്നു.സുജൂദും ത്വവാഫും വരെ ചെയ്യുന്നു!!! സകല അന്ധ വിശ്വാസങ്ങളെയും ആധുനിക വല്ക്കരിച്ചു എഴുന്നള്ളിക്കുന്നു.ഉറക്കം നടിക്കുന്നവരാണ് നിങ്ങള്‍. കല്ലു വെച്ച നുണയും ഭക്തിയാക്കുന്നവരും ! സാമ്പിള്‍ ഇവിടെ
M.A Bakar said...
അബുദാബിയിലെ 'അഹമദ്‌ ഖസ്‌റജിനു ' സ്വപ്നദര്‍ശനമുണ്ടാവുകയും തദടിസ്താനത്തില്‍ തന്റെ കയ്യിലുള്ള മുടി കേരളത്തിലെ ഒരു ഷേഖ്‌ അബൂബ്ക്കറിന്റെ കയ്യില്‍ കൊടുക്കണമെന്നും അങ്ങനെ അതാരെന്നറിയാന്‍ പ്രശ്നം വച്ചു നോക്കുകയും കാന്തപുരമാണ്‌ അതിന്റെ യധാര്‍ഥ അവകാശിയെന്ന്‌ തീരുമാനിക്കുകയും ചെയ്തെന്നാണ്‌ കാന്തപുരം അനുയായിയും എന്റെ സുഹൃത്തുമായ ഒരാളുമായി ഇപ്പോല്‍ സംസാരിച്ചപ്പോല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌. സത്യമാണെങ്കില്‍ ഒരു വന്‍ ഗൂഢാലോചന ഈ ഭക്തിത്തട്ടിപ്പിന്റെ പേരില്‍ നടക്കുന്നുവെന്നു മനസ്സിലാക്കാം.. (ഈ കഥയാണ്‌ തിരുവനന്തപുരം ആറ്റുകാള്‍ ക്ഷേത്രത്തിനുള്ളതും. അവിടത്തെ "പൊങ്കാല ഉറൂസ്‌ " അങ്ങനെയാണ്‌ ഇപ്പോല്‍ കെങ്കേമമായി ആണ്ടുനേര്‍ച്ചകളായി കൊണ്ടാടുന്നതും. ) പളനി കാന്തപുരമാണ്ടവാ കാപ്പാത്ത്‌ .. ഇനി മുടികളയള്‍ ചടങ്ങിനു "കാന്തപുരം ബാല്‍ പള്ളി"യില്‍ പോയാല്‍ മതി.
»¦മുഖ്‌താര്‍¦udarampoyil¦« said...
സുന്നിയുടെയും മുജാഹിദിന്റെയും അര്‍ഥവും അര്‍ഥതലങ്ങളും നമുക്ക് വേറെ ചര്‍ച്ച ചെയ്യാം. ഖുര്‍‌ആനും സുന്നത്തുമനുസരിച്ച് ഏതാണ്, എവിടെയാണ് ശരി എന്ന് നോക്കിയാല്‍ മതി. ബക്കര്‍ ഇവിടെ സുന്നത്തെടുക്കുന്നവനാണ് സുന്നി എന്ന അര്‍ഥത്തില്‍ സുന്നത്തിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സുന്നികളായി എണ്ണാമോ എന്ന ആശങ്കയാണ്.അത് ഈ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നതാണ്. കാര്യങ്ങള്‍ വഴിതിരിഞ്ഞു പോകാതിരിക്കട്ടെ. [co="red"]ഇതിന്നാണു മറുപടി വേണ്ടത്. 1.ഈ കേശം പ്രവാചകന്റേതു തന്നെ എന്നതിന്ന് എന്ത് തെളിവാണുള്ളതാവോ.ഈ അറബിക്ക് ഇതെവിടെ നിന്നു കിട്ടി. (ഇതിന്നിതുവരെ ആരും മറുപടി പറഞ്ഞു കണ്ടില്ല. 2.ഇനി ഇതു പ്രവാചകന്റെ മുടി തന്നെയെന്നു വെക്കുക, എന്നാല്‍ത്തന്നെ ഇന്ന് ഇസ്ലാമികമായി അതിന്ന് എന്ത് പ്രാധാന്യമാണുള്ളത്.[/co] അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴിയെന്ന് അല്ലേ...
ബഷീര്‍ Vallikkunnu said...
കേശം ആരുടേതായാലും കച്ചോടം പൊടിപൊടിക്കട്ടെ കോയാ.. .. A timely post..
BIG B said...
എത്ര കിട്ടും ..................???????..
CKLatheef said...
ഇതാണോ പ്രശ്‌നത്തിന്റെ കാതല്‍. പോസ്റ്റ് വായിച്ചിട്ട് എനിക്കങ്ങനെ മനസ്സിലായില്ല. പ്രശ്‌നത്തിന്റെ കാതല്‍ നബിയുടെ മുടിയോ കാന്തപുരമോ അല്ല. അത് രണ്ടും തമ്മിലുള്ള കണക്ഷനാണ്. ആ മുടി ഇവിടെ നിര്‍വഹിക്കുന്ന ധര്‍മമെന്താണ് എന്നതാണ്. മുടി എവിടുന്ന് കിട്ടി. തെളിവെന്ത്. ഇസ്ലാമികമായി ഈ പ്രവര്‍ത്തനത്തെ എങ്ങനെ ന്യായീകരിക്കാം. ഇതാണ് മുഖ്താറിന്റെ ചോദ്യം. കച്ചവടത്തിന്റെ എല്ലാ ചേരുവകളും ഇവിടെ ഒത്തുചേര്‍ന്നിട്ടുണ്ട എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. പണമെറിഞ്ഞ് പണം വാരുക. 40 കോടി ഒരു വര്‍ഷത്തിനകം പിരിഞ്ഞുകിട്ടുകയും അതിന്റെ ഇരട്ടി അടുത്ത വര്‍ഷം ലാഭമായി കിട്ടുകയും ചെയ്യുന്ന ഒരു കച്ചവടം. അതിലെ 10 കോടി ചെലവഴിച്ചാല്‍ കോഴിക്കോട് ചേരിപ്രദേശത്ത് പുഴുക്കളെ പോലെ ജീവിക്കുന്ന ഒരു പറ്റം കുടുബങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാമായിരുന്നു 30 കോടികൊണ്ട് പള്ളിനിര്‍മിച്ചാലും വലിയ കുറവൊന്നും ഉണ്ടാവില്ല. എന്ന് പറയാന്‍ തോന്നുന്നില്ല. കാരണം അതൊന്നും മുസ്ലിംകളുടെ ഉത്തരവാദിത്തമായി ആരും കാണുന്നില്ലല്ലോ. അതുകൊണ്ട് ഇതിന്റെ വരുമാനവും ഈ നിലക്ക് വിനിയോഗിക്കുമെന്ന് പറയാനാവില്ല. ചുരുക്കത്തില്‍ മുസ്ലിം സമൂഹത്തോട് അസൂയയും സംശയവും ജനിപ്പിക്കാനും. അതിന്റെ ആളുകള്‍ക്ക് ഫഖ്‌റ് നടിക്കാനുമുള്ള ഒരു ഉപാധിയായി അത് മാറും. ഇതൊക്കെ വെറുതെ പറയുകയാണ്. എന്ത് പറഞ്ഞാലും പള്ളി അത് പോലെതന്നെ ഉയരും ഇവിടെ പിന്തുണ നല്‍കിയ സിംഹവാലനെ കണ്ടില്ലെ ഇസ്ലാമിനെക്കുറിച്ച് എന്ത് ചര്‍ചചെയ്താലും തെറിപ്പാട്ടുമായി വരുന്ന ഇത്തരക്കാരാണ് ഇതിന് പിന്നില്‍ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല. ആ പള്ളിയില്‍ മുടികാണ്ട് അനുഗ്രഹം വാങ്ങാന്‍ വരുന്ന ആളുകളുടെ തിരക്കിനിടയില്‍ നടത്തപ്പെടുന്ന നമസ്‌കാരത്തില്‍ നമ്മുക്ക് ഈണത്തില്‍ കേള്‍ക്കാം. അറഐത്തല്ലദീ യുകദ്ദിബു ബിദ്ദീന്‍.. അര്‍ഥമറിയുന്ന ആരും ആ മുടിയുടെ അനുഗ്രഹം വാങ്ങാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടാവില്ല എന്ന് അതിന്റെ സംഘാടകര്‍ക്കും അറിയാം.
Akbar said...
ഒരിക്കല്‍ ഞാന്‍ ഉമ്ര നിര്‍വഹിക്കാനായി മക്കയില്‍ എത്തി. അന്ന് കഅബയുടെ മെയിന്റനന്‍സ് നടക്കുകയാണ്. (ഉയരം കൂട്ടുകയോ മറ്റോ ആണ്) ചുറ്റും മറച്ചിരുന്നതിനാല്‍ കഅബം കാണാന്‍ പറ്റിയില്ല. എന്നാല്‍ ഞാന്‍ ശ്രദ്ധിച്ച ഒരു വസ്തുത ഉള്ളില്‍ നിന്നും പുറത്തേക്ക് കൊണ്ട് പോകുന്ന ഓരോ വസ്തുവും പ്രത്യേകം പേക്ക് ചെയ്തു അതില്‍ സീല്‍ വെച്ച് അതിനു നമ്പറിട്ടാണ് കൊണ്ട് പോകുന്നത്. അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ മനസ്സിലായത്‌ അതിന്റെ ഒരു കഷ്ണം കിട്ടിയാല്‍ ആളുകള്‍ അതിനെ കഅബയുടെ പ്രത്യേകത മാനിച്ചു ആരാധിച്ചു തുടങ്ങും എന്ന് ബോധ്യമുള്ളതു കൊണ്ട് നശിപ്പിക്കാന്‍ വേണ്ടിയാണ് അങ്ങിനെ ചെയ്യുന്നത് എന്നാണു. നോക്കൂ വിശ്വാസം വഴിതെറ്റി പോകാതിരിക്കാന്‍ എന്ത് മാത്രം സൂക്ഷ്മത പാലിക്കുന്നു. ഗ്രാന്‍ഡ്‌ മോസ്ക്കില്‍ എത്തുന്നവരുടെ ആരാധന മുടിയിലേക്ക് മാറില്ലെന്ന് പറയാനാവില്ല. അതിനാണല്ലോ കാല്‍ ലക്ഷം പേര്‍ക്കുള്ള സൗകര്യം ഒരുക്കുന്നത്.
അപ്പൊകലിപ്തോ said...
ന്‍ഘാ ഹാ ലതുകൊള്ളാമല്ലൊ ... കേശം കൊണ്ടും ദിവ്യത്വം .. ഇനി മുതല്‍ ആ ഷേഖു ഉസ്താദു അവര്‍കളെ "കാന്തപുരം കേശവന്‍ മുസ്ളിയാര്‍" എന്നുവിളിക്കുന്നതാവും ഉചിതം.
chithrakaran:ചിത്രകാരന്‍ said...
ഈ വിഷയത്തില്‍ ചിത്രകാരന്റെ പോസ്റ്റ് :മുടി സൂക്ഷിക്കാന്‍ കോഴിക്കോട് ഏറ്റവും വലിയ പള്ളി പ...
SimhaValan said...
lathif says "ഇവിടെ പിന്തുണ നല്‍കിയ സിംഹവാലനെ കണ്ടില്ലെ ഇസ്ലാമിനെക്കുറിച്ച് എന്ത് ചര്‍ചചെയ്താലും തെറിപ്പാട്ടുമായി വരുന്ന ഇത്തരക്കാരാണ് ഇതിന് പിന്നില്‍ എന്ന് സംശയിച്ചാല്‍ ആരെയും കുറ്റം പറയാന്‍ കഴിയില്ല." ലതിഫിനോട്...! നിങ്ങള്‍ എത്രയൊക്കെ സ്വാത്വിക ഭാവം പുണ്ട് ഇരുന്നാലും നിങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തു വരും. എന്റെ കാര്യം എനിക്ക് വ്യക്തമായി പറയാന്‍ കഴിയും ഞാന്‍ ഇതുവരെ ഇസ്ലാമിനെതിരെ തെറിപ്പാട്ട് പാടിയിട്ടില്ല അങ്ങനെ ചെയ്യുന്നവര്‍ ഇവിടെ ഉണ്ടാകും.എന്നെ ആ കുട്ടത്തില്‍ പെടുത്തരുത്. പക്ഷെ ഞാന്‍ മതഭ്രാന്താരെ വിമര്സിച്ചിട്ടുണ്ട്.മതഭ്രാന്തരുടെ ചെയ്തികള്‍ക്ക് ആശയ പിന്തുണ നല്‍കുന്ന നിങ്ങളുടെ ജമ അതെ ഇസ്ലാമിയെ എതിര്‍ത്ടുണ്ട് .ഇനിയും വിമര്സിക്കും . ആ വിമര്സനതിനു അതിനു ഇസ്ലാമുമായി ബന്ധമില്ല. ജമ അതെ ഇസ്ലാമി എന്നാല്‍ ഇസ്ലാം എന്നാണോ അര്‍ഥം ..? ഇസ്ലാം മതസ്ഥരുടെ കൂടെ തന്നെയാണ് ഞാന്‍ ജീവിക്കുന്നത് അവര്‍ ഇസ്ലാമാണോ ഹിന്ദുവാണോ ക്രിസ്ത്യാനി ആണോ എന്നത് എന്നെ ബാധിക്കുന്ന കാര്യം അല്ല . എന്റെ സുഹൃത്തുക്കള്‍ അത്ര മാത്രം .അവിടെ മതം ഒരു പ്രശ്നം അല്ല നിങ്ങള്ക്ക് ഇതൊക്ക്കെ മനസ്സിലാകും എന്ന് എനിക്ക് യാതൊരു പ്രതിക്ഷയും ഇല്ല പൊട്ടാ കിണറിലെ തവളയെ പോലെ ഞാനും എന്റെ കൂടെ ഉള്ളവരും മാത്രമാണ് ശരി എന്ന് ധരിച്ചു ജിവിക്കുന്നവര്‍ സ്വന്തം ജന്മം പാഴാക്കി കളയുകയാണ് എന്ന് ഓര്‍മ്മിപ്പിക്കട്ടെ.
Lukman said...
കോഴിക്കോട്ടു എന്തിനാ ഇത്ര വലിയ പള്ളി.........പിന്നെ കേശം (മുടി ) പണ്ടേ മര്‍കസില്‍ ഉള്ളധല്ലേ? ,ഷെയ്ഖ് കൈമാരിയതാണോ ? പുടിയ അന്തവിശ്വാസം തുടങ്ങുന്നു .
സകല ഖുറാഫാത്തുകളെ പോലെ തന്നെ ഇതും. ഊഹത്തെ പിന്തുടരുകയല്ലാതെ നിവൃത്തിയില്ല. എന്ത് നാശത്തിനാണാവോ ഈ പിശാചുക്കളിങ്ങനെ കളിക്കുന്നത്!! അല്ലാഹു 

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More