Tuesday, March 15, 2011

കേശപ്രദര്‍ശനത്തിലെ കാണാക്കാഴ്ചകള്‍

പ്രവാചകന്‍േറതെന്ന് അവകാശപ്പെട്ട് വ്യാജ കേശങ്ങള്‍ സൂക്ഷിച്ച് ചൂഷണങ്ങള്‍ നടത്തുന്നതിനായി ചിലര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. കാര്യങ്ങളന്വേഷിക്കുമ്പോഴാണ് സത്യം മറനീക്കി പുറത്തുവന്നത്. യു.എ.ഇ മുന്‍ ഔഖാഫ് മന്ത്രി മുഹമ്മദ് ഖസ്‌റജിയുടെ മകന്‍ ഡോ. അഹ്മദ് ഖസ്‌റജിയാണത്രെ രണ്ടുമാസം മുമ്പ് കോഴിക്കോട്ടെ ഒരു സ്ഥാപനത്തിന് മുടി കൈമാറിയത്. ഏകദേശം ഒരു മീറ്ററോളം നീളം വരുന്ന ആയിരക്കണക്കിന് മുടികള്‍ സൂക്ഷിക്കുന്ന ഖസ്‌റജി പ്രത്യേക സ്വപ്‌നപ്രകാരമാണ് തിരുകേശ കൈമാറ്റം നടന്നതെന്നാണ് ്രപചരിപ്പിക്കുന്നത്.
മൂന്ന് തിരുകേശങ്ങളാണത്രെ കോഴിക്കോടുള്ള സ്വകാര്യ സ്ഥാപനത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. രണ്ടെണ്ണം ബറകാത്തി സാദാത്തീങ്ങള്‍ നല്‍കിയതും മറ്റൊന്ന് അബൂദബി ഖസ്‌റജി കുടുംബം കൈമാറിയതും. തെളിവുകളും രേഖകളും അന്വേഷിച്ച് സ്ഥാപനത്തിലെത്തിയവര്‍ക്ക് ആദ്യത്തെ കേശങ്ങള്‍ ലഭിച്ചതിന്റെ പരമ്പര വായിച്ചുകേള്‍പ്പിക്കുന്നതിനു പകരം കൈമാറ്റരേഖ മാത്രമാണ് കേള്‍പ്പിച്ചത്. സനദിനെക്കുറിച്ച് കൂടുതലന്വേഷിച്ചപ്പോള്‍ 'ഹിദായത്തുള്ളവര്‍ ഇത് അംഗീകരിക്കും... അല്ലാത്തവര്‍ക്ക് പോകാം..' എന്നാണ് കേശസ്വീകര്‍ത്താവ് പറഞ്ഞത്. ഖസ്‌റജി കുടുംബം കൈമാറിയ കേശത്തിന്റെ പരമ്പര തങ്ങളുടെ സമ്മേളനത്തില്‍ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും അതു കാണിച്ച് തരേണ്ടതില്ലെന്നുമായിരുന്നു തുടര്‍ പ്രതികരണം. സത്യത്തില്‍ കേശത്തിന്റെ പരമ്പര വായിക്കുന്നതിന് പകരം ഖസ്‌റജിയുടെ കുടുംബ പരമ്പരയാണ് ഇവര്‍ പൊതുജനങ്ങളെ വായിച്ചുകേള്‍പ്പിച്ചത്. ഇപ്പോള്‍ ഇതിനെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ മൊബൈല്‍ സന്ദേശങ്ങളും ഇ-മെയില്‍ സന്ദേശങ്ങളുമയച്ച് ഭീഷണിപ്പെടുത്തുകയും ഇതിന്റെ ആധികാരികതയെ ചോദ്യംചെയ്ത് ഉയര്‍ന്ന ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. കൂടാതെ ഇത് നബിനിന്ദയും മതനിന്ദയുമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. എന്നാല്‍, പ്രവാചകന്‍േറതല്ലാത്ത വ്യാജ കേശങ്ങെള തിരുമേനിയുടേതെന്ന് പറഞ്ഞ് സാമ്പത്തിക ചൂഷണം ലക്ഷ്യംവെച്ച് വിശ്വാസികളെ കബളിപ്പിക്കുന്നതല്ലേ സത്യത്തില്‍ മതനിന്ദയും നിഷേധവും? ആയിരക്കണക്കിന് മുടികള്‍ ഒരിടത്തു സൂക്ഷിക്കുന്ന വിവരം ചരിത്രത്തിലെവിടെയും രേഖപ്പെട്ട് കാണുന്നില്ല. ആയിരക്കണക്കിന് മുടികള്‍ കൈവശംവെച്ചിരുന്ന വ്യക്തി ഇതിനെക്കുറിച്ച് പറയുകയോ യു.എ.ഇ ഗവണ്‍മെന്റിന് ഒരൊറ്റ തിരുകേശത്തിന്റെ നാരുപോലും നല്‍കുകയോ ചെയ്യാതിരുന്നതെന്തുകൊണ്ട്? ശഅറെ മുബാറക് മസ്ജിദിന്റെ ഫീച്ചര്‍ പ്രസിദ്ധീകരിച്ച അറേബ്യന്‍ പത്രങ്ങളില്‍ എന്തുകൊണ്ട് 'തിരുമുടിയാട്ട'ത്തിന്റെ വിവരങ്ങള്‍ തമസ്‌കരിച്ചു. തിരുശേഷിപ്പുകള്‍ പവിത്രവും ആദരിക്കപ്പെടേണ്ടതും തന്നെയാണെന്നാണ് ബഹുഭൂരിപക്ഷം മുസ്‌ലിംകളും വിശ്വസിക്കുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ ആത്മീയ, സാമ്പത്തിക ചൂഷണങ്ങള്‍ നടത്തി പന്ത്രണ്ട് ഏക്കര്‍ ഭൂമിയില്‍ വലിയ ഉദ്യാനവും കെട്ടിട സമുച്ചയങ്ങളും പണിയുന്നത് ലക്ഷക്കണക്കിന് ഷെയറുകള്‍ സ്വീകരിച്ച് സാമ്പത്തികലാഭം കൊയ്യാന്‍ മാത്രമാണെന്ന് മനസ്സിലാക്കാന്‍ പൊതുജനം പ്രബുദ്ധരാണ്.
-അബാബ് പുളിയക്കോട്

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More