Monday, March 14, 2011

തിരു കേശ വിവാദവും, അതിന്‍റെ ആഘാതവും......!



സ്വന്തം ലേഖകന്‍
(മുസ്ലിം റിവ്യൂ ഓഫ് ഇന്ത്യ, കേരള, 08/03/2011)
ഓ അബ്ദുള്ളയുടെ  “അന്ധ വിശ്വാസത്തിനു ആടാന്‍ ഒരു  മുടി”  എന്ന വിവാദ   ലേഖനം  അത് പ്രസിദ്ധീകരിക്കുമ്പോള്‍ അവര്‍ക്ക് പല ഉദ്ദേശങ്ങളും നേട്ടങ്ങളും മുന്‍ കൂട്ടി കണ്ടിട്ടുണ്ടായിരുന്നു.

 ഇവരുടെ പ്രസ്ഥാനത്തിലെ അണികളില്‍ ഭൂരിഭാഗവും സുന്നി ആശയത്തോട്   യോജിപ്പുള്ളവരായിരുന്നു, അതെ സമയം നേതൃത്വമാണങ്കി.ല്‍  ഭൂരിഭാഗവും  സിമിയില്‍ നിന്നും ജമാഅത്ത് ഇസ്ലാമിയില്‍ നിന്നും വന്ന പുത്തനാശയാക്കാ രുമാണ്   ഇതിന്റെ പുര്‍ണ്ണ നിയന്ത്രണം ഇവരില്‍ ഭദ്രമാണ് താനും

 വളരെ തന്ത്രപരമായിട്ടായിരുന്നു   ഈ സംഘം   ഇതിന്‍റെ  വളര്‍ച്ചയുടെ പ്രാരംഭം ഘട്ടം മുതല്‍ ചുക്കാന്‍ പിടിച്ചിരുന്നത്.  യുവതയെ  ആകര്‍ഷിക്കാന്‍  പ്രതിരോധത്തിന്‍റെ   പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍ സുന്നീ വിശ്വാസികളെ ആകര്‍ഷിക്കാന്‍ പല വിദ്യകളും പുറത്തെടുത്തു, അവരുടെ വലയില്‍ കുറെ യുവാക്കള്‍ പെട്ടുപോകുകയും ചെയ്തു  എങ്കിലും  അവര്‍ തങ്ങളുടെ സുന്നി ആശയത്തില്‍ വ്യതിചലിക്കാന്‍ ആദ്യം സമ്മതിച്ചിരുന്നില്ല,   എന്നാല്‍  പിന്നീട് വളരെ തന്ത്രപരമായി ചെറിയ രൂപത്തില്‍ പുത്തനാശയം ഇവരിലേക്ക് കുത്തിവെക്കാന്‍ തുടങ്ങി  അതിലവര്‍ ഒരു പരധിവരെ വിജയിക്കുകയും ചെയ്തു.

 പിന്നീടത്‌  മലയാള ഖുതുബയിലേക്കും , സ്ത്രീകളെ പോതുരംഗത്തി   റക്കുന്നതിലേക്കും  സ്ത്രീകളെ പള്ളിയില്‍ പറഞ്ഞയക്കുന്നതിലേക്കുമെത്തി
ഇന്നിപ്പോള്‍ മൌലിദ് സദസ്സുകളേയും സ്വലാത്ത് ഹല്‍ക്കകളെയും  വിമര്‍ശിക്കുന്നതിലും പരിഹസിക്കുന്നതിലും വ്യാപൃതരായിരിക്കുന്നു.

 അവസാനമായി തിരുകേശ  വിഷയം  എല്ലാ സുന്നീ വിരോധികളെയും പിറകിലാക്കി  കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിറക്കി സജീവമാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമത്തിന്‍റെ ഭാകമായിട്ടായിരുന്നു വിവാദ ലേഖനത്തിന്‍റെ തുടക്കം,  ഇതിന്റെ പിറകില്‍ അവര്‍ പല ലക്ഷ്യങ്ങളും സ്വപ്നം കണ്ടിരുന്നു

 സുന്നീ വിഭാകത്തിലെ ഒരു പ്രഭലമായ സംഘടനയെ  വിമര്‍ഷിക്കുന്നതിനെക്കാള്‍ ഉപരി,  തങ്ങളുടെ പ്രസ്ഥാനത്തിലെ ഭൂരിപാകം  വരുന്ന സുന്നീ ആശയത്തിലൂന്നിയ  അണികളില്‍  സുന്നീ വിരോധം  അരകിട്ടുറപ്പിക്കുകയും അവരെ പൂര്‍ണ്ണമായും  പുത്തനാശയത്തിന്റെ കൂടാരത്തില്‍ തളച്ചിടുകയും  ചെയ്യുക  എന്നതായിരുന്നു അവരുടെ പ്രഥമ  ഉദ്ദേശം,

 രണ്ടാമതായി സുന്നത്ത് ജമാത്തിന്റെ വിരോധികളായ മുജാഹിദു, ജമാഅത്തെ ഇസ്ലാമി  തുടങ്ങിയ  വിഭാകങ്ങള്‍ ഇന്ന് ആശയ വൈരുദ്ധ്യങ്ങളും ഭിന്നിപ്പ് മായി  പരസ്പരം  പോര്‍ വിളികളുയര്‍ത്തുമ്പോള്‍ ആശയകുഴപ്പത്തിലായ     അണികളെ സുന്നീ വിരോധത്തിന്റെ മൊത്തം കുത്തക അവകാശപെട്ടു   തങ്ങളിലേക്ക്  ആകര്‍ഷിക്കുക എന്ന തന്ത്രം  കൂടി  ഇതിനു പിന്നിലുണ്ട്.  

എന്നാല്‍  തൊട്ടതല്ലാം പോന്നാക്കാമെന്ന നേതൃത്വത്തിന്റെ വ്യാമോഹം ഇപ്രാവശ്യം  പാളുകയായിരുന്നു. ഒരു സംഘടനയെ വിമര്‍ശിക്കാന്‍ വേണ്ടി ഒരിക്കലും മാപര്‍ഹിക്കത്തവിധം  മുത്ത്‌ റസൂല്‍ (സ) തങ്ങളെ   നീചമായി  ആക്ഷേപിക്കാന്‍ തുനിഞ്ഞത് കേരളക്കരയില്‍  പ്രതിഷേധത്തിന്റെ  കൊടുംകാറ്റ്  ആഞ്ഞു വീശിയപോള്‍  തകര്‍ന്നിടിഞ്ഞത് അവരുടെ വ്യാമോഹങ്ങളുടെ  കൂടാരമായിരുന്നു. ഇതിനു  അവര്‍ ഇത്രയും വില  നല്‍കേണ്ട്യ   വരുമെന്ന് കരുതിയിരുന്നില്ല, ഇപോള്‍  അവരുടെ  പത്രത്തിന്റെ സര്‍കുലേഷനി.ല്‍  വന്ന ഇടിവ്   പ്രതീക്ഷിക്കാത്ത ആഘാതമായിരുന്നു.

 അണികളില്‍ കൊഴിഞ്ഞുപോക്ക് ശക്തമായിട്ടുണ്ട്, ഈ ബിദഈ ആശയങ്ങളില്‍ നിന്ന് വിടചൊല്ലി പഴയ സുന്നീ ആശയത്തിലേക്ക്   തിരിച്ചുവരാന്‍ അവര്‍ക്ക് തിടുക്കമായ കാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്‌ .

നേതൃത്വനിരയിലും   ഒന്ന് രണ്ടു പേര്‍ അമര്‍ഷം എതിര്‍പ്പും ഉള്ളിലൊതുക്കി കഴിയുന്നുണ്ട്.  പെട്ടന്നു  എതിര്‍ത്ത് പുറത്തുവന്നാല്‍   അതിന്റെ അനന്തര ഫലം എന്തായിരുക്കുമെന്നു ഭയന്നാണ്  പിന്‍വലിഞ്ഞത്

എങ്കിലും അണികളിലെ കൊഴിഞ്ഞുപോക്ക് ഇവര്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്,



ഇതല്ലാം കണ്ടറിഞ്ഞു  നേതൃത്വം ഇപോള്‍ ഒരു പിടി വള്ളിക്കായ്‌  പാടുപെടുകയാണ്, ഇതിനെ തണുപിക്കാന്‍ കരമന അഷ്‌റഫ്‌ മൌലവിയെ രംഗത്തിറക്കിയെങ്കിലും അത് വിപരീതഫലമാണ്  ഉണ്ടാക്കിയത്,  നാട്ടിലും ഗള്‍ഫു നാടുകളിലുമായി നേതാക്കള്‍  വിശദീകരണവുമായി അണികളെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുകയാണ്. ഇപ്രാവശ്യത്തെ റബീഉല്‍ അവ്വലില്‍ അവരുടെ പ്രമേയത്തിന്‍റെ  ടൈറ്റില്‍  'പ്രിയപ്പെട്ട നബി '  എന്നതില്‍ ഒതുക്കിയത്   നിസാരവല്‍ക്കരിച്ചതിനു  തുല്യമാണന്നു വിശ്വസിക്കുന്നവരുമുണ്ട്‌.

ചുരക്കത്തില്‍ മുസ്ലിം ഐക്യത്തിന്റെയും  പ്രതിരോധത്തിന്‍റെയും   പേര് പറഞ്ഞു രംഗപ്രവേശനം ചെയ്തവര്‍   യുവതയെ ദുരുപയോകപെടുത്തി  സമുദായ അനൈക്യത്തിനു വേണ്ടി അവരെ ബലിയാടാക്കുമ്പോള്‍..... തകര്‍ന്നുലയുന്നത്‌ സമുദായത്തിന്‍റെ   കെട്ടുറപ്പാണന്നു  അറിഞ്ഞിരുന്നുവെങ്കില്‍.....!


0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More