Sunday, March 20, 2011

പ്രവാചകന്റെ മുടി : ഒ. അബ്ദുള്ളയ്ക്ക് വധഭീഷണി

Fri, 25/02/2011
കാന്തപുരം എ പി അബൂബ­ക്കര്‍ മുസല്യാരുടെ അനുയാ­യികളില്‍ നിന്ന് തനിക്ക് വധഭീഷണിയുള്ളതായി മു­തിര്‍ന്ന മാധ്യമപ്രവര്‍ത്ത­കന്‍ ഒ അബ്ദുള്ളയുടെ പരാതി. കാരന്തൂര്‍ മര്‍ക്ക­സിലുള്ള മുഹമ്മദ് നബിയുടെ തലമുടിയുമാ­യി ബന്ധപ്പെട്ട് 21ന് തേജസ് ദിനപത്രത്തില്‍ എഴു­തിയ ലേഖനം പുറത്തുവന്നതോടെയാണ് തനിക്ക് നിരന്തരം ഭീഷണിയും കൊലവിളിയും ഉണ്ടായതെ­ന്ന് ഒ അബ്ദുള്ള പരാതിപ്പെട്ടു.

കാന്തപുരം സുന്നികളുടെ നിയന്ത്രണത്തിലുള്ള സി­റാജ് പത്രത്തില്‍ തന്റെ രണ്ടുകയ്യും വെട്ടണമെന്ന് ഒ എം തരുവണ എന്നയാള്‍ ആഹ്വാനം ചെയ്‌­തെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് മലപ്പുറ­ത്തെ ഒരു യോഗത്തില്‍ തന്റെ കൈവെട്ടണമെ­ന്ന് പ്രസംഗകര്‍ പറഞ്ഞതായും കോഴിക്കോട് ജില്ല­യിലെ മുക്കത്ത് തന്റെ കൈവെട്ടണമെന്ന് ആഹ്വാനം ചെയ്ത് ബോര്‍ഡ് സ്ഥാപിച്ചതായും ഒ അബ്ദുള്ള പരാതിപ്പെട്ടു.

ഒ അബ്ദുള്ള കോഴിക്കോട് സിറ്റി പൊലീസ് കമ്മി­ഷണര്‍ക്കും കോഴിക്കോട് റൂറല്‍ എസ് പിക്കും നല്‍­കിയ പരാതിയുടെ പൂര്‍ണരൂപം:

"ഞാന്‍ ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റാണ്. 14 വര്‍ഷം മാധ്യമം ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപരായിരുന്ന ഞാന്‍ ആനുകാ­ലിക രാഷ്ട്രീയ സാംസ്‌ക്കാരിക സംഭവങ്ങളെ വിലയിരുത്തി ദൃശ്യമാധ്യമങ്ങളിലും ദീ­പിക, ചന്ദ്രിക, തേജസ് മുതലായ അച്ചടിമാധ്യമങ്ങളിലും ലേഖനങ്ങള്‍ എഴുതുന്നു.

ഇതിന്റെ ഭാഗമായി സുന്നികളിലെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാ­രെ പിന്താങ്ങുന്ന വിഭാഗം പ്രവാചകന്റേത് എന്ന് പറഞ്ഞ് ഒരു തലമുടി കൊണ്ടുവ­ന്ന് വെള്ളത്തിലിട്ട് ഭക്തജനങ്ങള്‍ക്കായി വിതരണം ചെയ്യുകയും പ്രസ്തുത വെ­ള്ളം പാമരജനങ്ങള്‍ക്കിടയില്‍ വന്‍തുകയ്ക്ക് ലേലം ചെയ്യുകയും ചെയ്തത് കണ്ട­പ്പോള്‍ ഇസ്‌ലാമിക പ്രമാണങ്ങളില്‍നിന്നുകൊണ്ടുതന്നെ പ്രവാചകന്റേത് എന്ന് സു­സ്ഥിരിമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ചെടുക്കപ്പെടാത്തിടത്തോ­ളം സംഭവം സൂക്ഷമതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും മഹാന്‍മാരു­ടെ ശരീരവിസര്‍ജ്യങ്ങള്‍ മറ്റേതൊരാളുടെയും പോലെ ദൂരെ കളയേണ്ടതാണെ­ന്നും എഴുതി.

21-02-2011 തേജസ്സ് പത്രത്തില്‍ എന്റെ ലേഖനം വന്നതിനെതുടര്‍ന്ന് എ പി വിഭാ­ഗം സുന്നികള്‍ മൊബൈല്‍ഫോണ്‍ വഴിയും ലാന്റ്‌ഫോണ്‍ വഴിയും എന്നെ നിരന്ത­രം ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്നു. എന്നെ ചേകന്നൂര്‍ മൗലവിയെപോ­ലെ കൊന്നുകളയുമെന്നാണ് ഭീഷണി. എന്റെ കാള്‍ ലോഗ് പരിശോധിച്ചാല്‍ മന­സ്സിലാകും പ്രകാരം ഒരേ ആള്‍തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു. ഏറ്റവും ഒടു­വില്‍ (24-02-2011) എ പി വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് ദിനപത്രത്തില്‍ ഒ എം തരുവണ എന്ന ആള്‍ എഴുതിയ ലേഖനത്തില്‍ എന്റെ ഇരുകൈകളും ചുമ­ലില്‍നിന്ന് വെട്ടിമാറ്റാന്‍ ആഹ്വാനം ചെയ്യുന്നു. 'പ്രഫസര്‍ ജോസഫിന്റെ കൈ വെ­ട്ടിയത് നബി തിരുമേനിയുടെ പേരിലാണെങ്കില്‍ ഒ അബ്ദുല്ലയുടെ രണ്ടു കൈക­ളും തോളത്തുവച്ച് വെട്ടിമാറ്റാന്‍ ഈ ലേഖനത്തില്‍ വകയുണ്ട്...' എന്നാണ് ലേഖ­കന്‍ എഴുതിയിരിക്കുന്നത്. പ്രസ്തുത ലേഖനത്തിന്റെ കോപ്പി ഇതോടൊപ്പം സമര്‍പ്പി­ക്കുന്നു. ഒരു കാലത്തും ഒരു എന്‍ ഡി എഫുകാരനായിരുന്നിട്ടില്ലാത്ത എന്നെ എന്‍ ഡി എഫുകാരനായി ചിത്രീകരിച്ചു സ്വഭാവഹത്യ നടത്തുവാനും പത്രം ശ്രമിക്കുന്നു.

ഇതൊരു സാംസ്‌ക്കാരിക ഫാസിസമാണ്. ചേകന്നൂര്‍ മൗലവിയുടെ അനുഭ­വം ഓര്‍മ്മയുള്ള ഞാനും എന്റെ കുടുംബവും ഭീതിയുടെ നിഴലിലാണ്. അതിനാല്‍ എനിക്കും കുടുംബത്തിനും ആവശ്യമായ സംരക്ഷണം നല്‍കുവാനും കുബുദ്ധിക­ളെ അവരുടെ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം എന്റെ കാര്യത്തിലും പാലി­ക്കപ്പെടാനും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു."

25ന് കോഴിക്കോട് പ്രസ്‌ക്ലബില്‍ ഇക്കാര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഒ അബ്ദുള്ള നട­ത്തിയ പത്രസമ്മേളനത്തില്‍ വിവാദമായ പ്രശ്‌നത്തെക്കുറിച്ച് വിശദീകരിച്ച കാര്യങ്ങള്‍ ഇവ­യാണ്.

"തിരുനബിയുടേതെന്ന് പറയുന്ന മുടിയെക്കുറിച്ച് കാന്തപുരം സുന്നികള്‍ നല്‍കുന്ന പരസ്യത്തില്‍ തലമുടിയെന്നോ രോമമെന്നോ പറയാതെ ശഅറേ മുബാറക് എന്ന് പറഞ്ഞത് ഭാഷാപരമായി ശരിയല്ല. ശഅറേ എന്ന അറബിവാക്കിന്റെ അര്‍­ഥം തലമുടി എന്നാണെങ്കിലും മുബാറക് എന്ന വാക്കുമായി ചേര്‍ത്തത് ശരിയല്ല. രണ്ടു വാക്കുകള്‍ ചേര്‍ത്ത് പേരുണ്ടാക്കിയതുതന്നെ മുടി എന്ന വാക്ക് ആളുകളു­ടെ ഇടയില്‍ പറയാന്‍ മടിയുള്ളതിനാലാണ്. ഇത് വിശ്വാസികളുടെ നേരെ നടത്തു­ന്ന വഞ്ചനയാണ്.

പതിനായിരക്കണക്കിന് ആളുകളുടെ മുന്നില്‍വച്ചാണ് താന്‍ ഇത് (ശഅറേ മുബാറ­ക്) ഏറ്റുവാങ്ങിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട ആള്‍ പറയുന്നത്. പ്രവാചക­ന്റേതുതന്നെയാണ് ഇതെന്ന് എന്താണ് ഉറപ്പ്? വിശ്വാസകരമായ കാര്യങ്ങള്‍ സ്ഥി­രീകരിക്കപ്പെടണമെങ്കില്‍ നൂറുശതമാനം വിശ്വസനീയമായ ആളുകളിലൂടെ കടന്നു­വരണം. അങ്ങിനെയൊരു അറിവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ആയതിനാല്‍ നൂറു ശതമാനം അബദ്ധജഡിലമായ കാര്യമാണിത്."

ഒ അബ്ദുള്ളയ്ക്ക് മറ്റൊരു പരാതികൂടിയുണ്ട്. എല്ലാത്തിനും പ്രതികരിക്കുന്ന കേരളത്തിലെ സാം­സ്‌കാരിക നായകന്മാര്‍ ഇക്കാര്യത്തില്‍ ഒരക്ഷരം പ്രതികരിക്കാത്തതില്‍ അദ്ദേഹത്തിന് വി­ഷമമുണ്ട്. മകരജ്യോതിയുടെ പിന്നാലെ പോകുന്നവര്‍ക്ക് എന്താണ് ഇതൊരു വിഷയമാ­കാത്തതെന്നും അബ്ദുള്ള ചോദിക്കുന്നു. മതനിന്ദയുടെ പേരില്‍ അധ്യാപകന്റെ കൈ വെട്ടി­മാറ്റിയതിനോട് തനിക്ക് യോജിപ്പില്ലെന്നും അക്കാര്യം നേരത്തെതന്നെ ലേഖനത്തിലൂടെ പ്ര­ഖ്യാപിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More