Sunday, March 20, 2011

ശ്രീ സത്യസായി അഥവാ ദൈവം മരണശയ്യയിൽ

http://cheakuthan.blogspot.com/2011/04/blog-post_7465.html

സത്യ നാരായണ രാജു ജനനം നവംബർ 23, 1926 ല്‍ പരക്കെ അറിയപെടുന്നത് 'ഭഗവാൻ ശ്രീ സത്യ സായി ബാബ എന്ന പേരിലാണ്‌. 'രത്നാകരം' എന്ന കുടുംബ നാമത്തിലുള്ള ബാബ ഒരു ആത്മീയ ഗുരുവായും അദ്ഭുതസിദ്ധിയുള്ളവനായും, സർവോപരി ചിലർ ദൈവമായും കരുതിപോരുന്നു. സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്നു ഏതാണ്ട് 1500-ഓളം സായി സംഘടനകൾ ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിർദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് വിശ്വസിച്ചുപോരുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തർ ലോകത്തുണ്ട്.

ബാബയുടെ ജനനസമയത്ത് കട്ടിലിനടിയിൽ നിന്നു തംബുരുവിന്റെ ശബ്ദം കേൾക്കുകയും, പിന്നെ ഈശ്വരമ്മ അവർ ഗർഭിണിയയിരിക്കുമ്പോൾ ഭഗവാൻ നാരായണനെ സ്വപ്നം കാണുകയും ഒരു വലിയ നീല ജ്വാല വയറിനകത്ത്‌ പ്രവേശിക്കുന്നതായി അനുഭവപെടുകയും ചെയ്തു. അതിനാൽ മൂത്ത പുത്രനെ നാരായണ രാജു എന്ന് വിളിച്ചു തുടങ്ങി. അത് ഈ വീഡിയോ കണ്ടാല്‍ മനസ്സിലാവും





ആള് ഇപ്പൊ ആശുപത്രി വെന്റിലേറ്ററിലാണുള്ളത്. ഡയാലിസിസും തുടരുകയാണ്. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കുന്നതു യന്ത്രസഹായത്താലാണ്. ചില അവയവങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ല അവയവങ്ങളുടെ പ്രവര്‍ത്തനം തൃപ്തികരമായ നിലയിലേക്കു തിരികെ കൊണ്ടുവരാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തുകയാണെന്നാണ് വാര്‍ത്തകള്‍


വായുവില്‍ നിന്നും വിഭൂതിസൃഷ്ടിക്കുന്ന മഹാന്‍ , ദൈവത്തിന്റെ അവതാരം ഇപ്പൊ പ്രാണവായുവലിക്കുന്നത് യന്ത്രത്തിന്റെ സഹായത്തേടെയാണെന്ന് മാത്രം .... ഒരു ആത്മീയ ,ഇന്ദ്രീയ സിദ്ധിയും തുണയ്ക്കെത്തിയില്ല .
ആള്‍ദൈവങ്ങള്‍ക്ക് പുറകെ പോകുന്നവര്‍ ഒരുനിമിഷം സ്വയം ആലോചിക്കുക ....
എന്ത് ആലോചിക്കാന്‍ അല്ലേ !!
നീ നിന്റെ പണിനോക്ക് ഞങ്ങളിനിയും പോവും

അപ്പൊ
ശരി നിര്‍ത്തുന്നു

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More