Monday, March 14, 2011

ഇസ്ലാമും, ഒരു മുടിയും,പിന്നെ കാന്തപുരവും!


തികച്ചും ഏക ദൈവ ആരാധനയില്‍ അധിഷ്ട്ടിതമായ ഇസ്ലാം മതം ആ ഒരു കാരണം കൊണ്ട് തന്നെ ലോകത്ത് മറ്റു മതങ്ങളെ അതിജയിച്ചു നില്‍ക്കുകയാണ്,ഇസ്ലാമിന്‍റെ പ്രത്യേകത തന്നെ അതിന്റെ ഏക ദൈവ  ആരാധനയാണ്,മറ്റു ഇധര മത ആദര്‍ഷങ്ങലോക്കെയും ശ്രിഷ്ട്ടി പൂജയിലൂടെ ദൈവത്തിന്റെ സാമീപ്യത്തിനായ് വികലമായ് ശ്രമിക്കുമ്പോള്‍ ഇസ്ലാം വളരെ വ്യക്തമായ് മനുഷ്യ ബുദ്ധിയെ ഉണര്‍ത്തി കൊണ്ട് ആരാധന എന്താണ് എന്നും, അതിന്റെ കാധലായ പ്രാര്‍ത്ഥന എന്താണ് എന്നും,അത് ആരോട് ആകണമെന്നും മനുഷ്യരെ പഠിപ്പിച്ചു,"
"മനുഷ്യരെ നിങ്ങളെയും,നിങ്ങളുടെ മുന്‍ഗാമികളെയും  സൃഷ്ട്ടിച്ച നാഥനെ നിങ്ങള്‍ ആരാധിക്കുക." (ഖുറാന്‍)
നിങ്ങളുടെ  രക്ഷിതാവ് പറഞ്ഞിരിക്കുന്നു,നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുക ഞാന്‍ നിങ്ങള്‍ക്ക് 
ഉത്തരം തരാം.(ഖുറാന്‍)" നബിയെ,താങ്കളോട്  എന്‍റെ ദാസന്മാര്‍ എന്നെപറ്റി ചോദിച്ചാല്‍ ഞാന്‍ അവരുടെ അടുതുല്ലവനാണ് എന്ന് പറയുക,അതുകൊണ്ട് പ്രാര്‍തിക്കുന്നവന്‍ എന്നെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്."(ഖുറാന്‍)
മനുഷ്യര്‍  എല്ലാ വിധ ആഗ്രഹങ്ങളും,മോഹങ്ങളും,രോഗങ്ങളും നിറവെറ്റുവാനായി  വിഗ്രഹങ്ങളുടെയും,ശവ കുടീരങ്ങളുടെയും 
പിറകെ പോയ്കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ അല്ലാഹു നല്‍കുന്ന നിര്‍ദേശം എക്കാലത്തും പ്രസക്തമാണ്‌."അവന് പുറമേ നിങ്ങള്‍ വിളിച്ചു പ്രാര്തിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കുവാനുള്ള കഴിവ് ഇല്ലാ,സ്വധേഹങ്ങള്‍ക്ക്
തന്നെയും അവര്‍ സഹായം ചെയ്യുകയും ഇല്ലാ"(ഖുറാന്‍) "നിങ്ങള്‍ക്ക് അല്ലാഹു വല്ല ദോഷവും ഏല്‍പ്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ആരുമില്ല.അവന്‍ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്‍റെ അനുഗ്രഹം തട്ടി മാറ്റാന്‍ ഒരാളുമില്ല."(ഖുറാന്‍) അങ്ങനെയുള്ള വരുടെ വിശ്വാസം മൂടമാനെന്നു ഇസ്ലാം പഠിപ്പിക്കുന്നു."അല്ലാഹുവിനു പുറമേ ഉയിര്തെഴുന്നെല്‍പ്പിന്റെ നാലുവരെയും തനീകു ഉത്തരം നല്കാതവ്രെ വിളിച്ചു പ്രാര്തിക്കുന്നവനെക്കള്‍ വഴി പിഴച്ചവന്‍ ആരുണ്ട്‌.?അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെ പറ്റി ബോധാമില്ലതവരാകുന്നു."(ഖുറാന്‍) പ്രാര്‍ഥനയും,ആരാധനയും  .നേര്ച്ച വഴിപാടുകലോക്കെയും ഏകനായ രബ്ബിനു മാത്രമേ സമര്‍പ്പിക്കാവൂ എന്ന് പടിപ്പിക്കുവാനായി അല്ലാഹു അയച്ച പ്രവാച്ചകന്മാര്‍ക്ക്  തന്നെ അവര്‍ ശെരിയാക്കി കൊണ്ടുവന്ന സമൂഹം,എന്തിനു സ്വന്തം മക്കള്‍ തന്നെ വഴിമാറി പോകുമോ എന്ന് ഭയവും,വേവലാതിയും ഉണ്ടായിരുന്നു."ഇബ്രാഹിം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം എന്‍റെ രേക്ഷിതാവേ,
നീ ഈ നാടിനെ നിര് ഭയത്വം ഉള്ളതാക്കുകയും,എന്നെയും  എന്‍റെ മക്കളെയും,ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ," തൌഹീദിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത വിഗ്രഹ ആരാധനയ്ക്ക് എതിരെ പോരാടിയ ഇബ്രാഹിം നബി(അ)തന്നെയും,തന്‍റെ പ്രിയപ്പെട്ട സന്താനങ്ങളെയും കൊടിയ ശിര്‍ക്കില്‍ നിന്നും രക്ഷപ്പെടുതനെയെന്നു
പ്രാര്‍ഥിക്കുന്നു.മാത്രവുമല്ല.അന്ധ്യ പ്രവാചകന്‍ (സ)പോലും ആ കൊടിയ പാപത്തെ പറ്റി തന്‍റെ സമൂഹത്തോട് ഉള്ഭോതിപ്പിചില്ലേ അത്നെ കുറിച്ച് ഭയപ്പെടുകയും,പ്രാര്‍ഥിക്കുകയും ചെയ്തില്ലേ.
"അല്ലാഹുവേ എന്‍റെ ഖ്ബറിനെ നീ ആരാധിക്കപെടുന്ന ബിന്ബം ആക്കല്ലേ.." കാരണം പ്രവാചകന്‍മാര്‍ക്ക്  
മനുഷ്യര്‍ നരക ശിക്ഷ അനുഭവിക്കുന്നത് ഒരിക്കലും ഇഷ്ട്ടമാല്ലയിരുന്നു....
എന്നാല്‍ രസൂലിന്റെ പ്രര്തനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കി  എന്ന് മനസ്സിലാക്കിയ ചില പുരോഹിധ വര്‍ഗം
സമൂഹത്തിന്റെ സമ്പത്ത് ലക്‌ഷ്യം വെച്ചുകൊണ്ട് ആ ആയതുകള്‍ക്കും,ഹദീസുകള്‍ക്കും പുല്ലു വില കല്‍പ്പിച്ചുകൊണ്ട് സ്വന്തം വയറും,പോക്കറ്റും വീര്‍പ്പിക്കുന്നതിനായി പല പുതിയ വാദങ്ങളും,ആചാരങ്ങളും ആയിവരുന്നു...ഒരുകാലത്ത്,മാല,മൌലീധുകളിലൂടെ  സമൂഹത്തിന്റെ ധനം തട്ടിയെടുത്തു കൊണ്ടിരുന്ന അവര്‍ക്ക് അതെല്ലാം തെറ്റാണു എന്ന് സമൂഹത്തോട് പറയേണ്ടി വന്നതിലൂടെ അതിലൂടെയുള്ള സമ്പാദ്യത്തിന് മുട്ട് വന്നു.ഖബറുകള്‍ കെട്ടി പൊക്കി അമുസ്ലിങ്ങളെ പോലും നാണിപ്പിക്കുന്ന രീതിയില്‍  ഉത്സവവും,ഉറൂസും കൊണ്ടാടി വരുമാന മാര്‍ഗം കണ്ടെതിയിരുന്നവര്‍ക്ക് അതിലൂടെയുള്ള സാമ്പത്തികവും കുറഞ്ഞു തുടങ്ങി.അങ്ങിനെ ഓരോ മേഘലകളില്‍  നിന്നും അവരുടെ സൂചികയില്‍ ഇടിവ് വന്നപ്പോള്‍ ഒരു പുതിയ മാര്‍ഗവുമായി വന്നിരിക്കുന്നു.രസൂലിന്റെ(സ)മുടിയെന്നു പറഞ്ഞ് പുതിയൊരു സാമ്പത്തിക ലക്ഷ്യവുമായി.
രസൂളിനോട് സ്നേഹമുള്ള,കൂറുള്ള ഒരാളാണ് അത് നല്‍കിയതെങ്കില്‍ എന്തുകൊണ്ട് ആ മുടി രസൂലിനോപ്പം
മദീന പള്ളിയില്‍ സൂക്ഷിക്കുവാന്‍ നല്‍കിയില്ല.ഇനി അയാള്‍ക്ക്‌ സ്വപ്ന ധര്ശനതിലൂടെ കേരളത്തിലെ അബൂബകറിനു നല്‍കുവാന്‍ പറഞ്ഞുവെങ്കില്‍ ഇവരുടെ തന്നെ പണ്ഡിതന്മാര്‍ പറഞ്ഞ പ്രകാരം 
സ്വപ്ന കഥ ആര് വന്ന് പറഞ്ഞാലും ധീനില്‍ തെളിവല്ല എന്ന് പ്രമാണങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത് തെറ്റോ..അതോ കള്ളമോ..? സമൂഹമേ..റസൂല്‍(സ)യുടെ ഈ വാക്കുകള്‍ ഓര്‍മയില്‍ വെക്കുക."മര്‍യമിന്റെ പുത്രന്‍ ഈസ (അ) ക്രിസ്ത്യാനികള്‍ പുകഴ്ത്തിയതുപോലെ 
നിങ്ങള്‍ എന്നെ പുകഴ്തല്ലേ.."അവര്‍ പുകഴ്ത്തി പുകഴ്ത്തി എവിടെ വരെ എത്തി.ആദരവ് ആരാധനയില്‍ എത്തിയില്ലേ..,അതുപോലെ ഈ വ്യാജ മുടിയും ആദരിച്ചു ആരാധനയില്‍ എത്താന്‍ വലിയ സമയമൊന്നും ആവശ്യമില്ല.ഇല്ലെങ്കില്‍ നിങ്ങളെ കൊണ്ട് ഈ പുരോഹിദന്മാര്‍ അത് ചെയ്യിക്കും.."എന്‍റെ സമുദായം ബഹു ദൈവ ആരാധകരോട്  കൂടി ചേരും വരെ അന്ധ്യ നാള്‍ സംഭവിക്കില്ല."(ഹദീസ്) അതുകൊണ്ട് റസൂല് നമുക്ക് നല്‍കിയ മുന്നറിയിപ്പ് 
എപ്പോഴും ഓര്‍ക്കുക.ഒപ്പം അല്ലാഹുവിന്‍റെ ഒരു മുന്നറിയിപ്പും...      "സത്യവിശ്വാസികളെ,പണ്ടിതന്മാരിലും,പുരോഹിതന്മാരിലും പെട്ട ധാരാളം ആളുകള്‍ ജനങ്ങളുടെ സ്വത്ത്‌ 
അന്യായമായി തിന്നുകയും,അവരെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് തടയുകയും ചെയ്യുന്നു.(ഖുര്‍ആന്‍ )  
അല്ലാഹു അത്തരം പുരോഹിടന്മാരില്‍ നിന്ന് ഈ സമൂഹത്തെ രേക്ഷിക്കുമാരകട്ടെ..

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More