കാന്തപുരം കോഴിക്കോട്ട് നിര്‍മിക്കുന്ന തിരുകേശ പള്ളിക്ക് മുജാഹിദുകളുടെ രാഷ്ട്രീയ വിഭാഗം പ്രസിഡന്റ് സംഭാവന നല്‍കിയിരിക്കുന്നു. കാന്തപുരം അതു ഉഷാറായി സിറാജ് ദിനപത്രത്തില്‍ കൊടുക്കുകയും ചെയ്തു.
ഇനിയിപ്പോ മുജാഹിദുകളുടെ ആത്മീയ വിഭാഗം എതിര്‍പ്പുമായി ഇറങ്ങും. വേറെ വേറെ നേതൃത്വം സ്വീകരിച്ചാല്‍ ഇങ്ങനെ ഏതൊക്കെ ഗതികേടില്‍ ചെന്നു ചാടും.
ജമാഅത്തുകാര്‍ക്ക് ഈയൊരു ഗതികേടില്ല. അവര്‍ ആര്‍ക്കു വോട്ടു കൊടുക്കണം എന്നു തീരുമാനിക്കുന്നതും അവരുടെ നേതൃത്വം തന്നെ. കാരണം റസൂല്‍ (സ) അങ്ങനെ പകുത്ത് പകുത്ത് നേതൃത്വം നല്‍കിയിരുന്നില്ലല്ലോ? പള്ളിയില്‍ നമസ്കാരത്തിനു നേതൃത്വം നല്‍കിയിരുന്ന പ്രവാചകന്‍ തന്നെയാണ് അതിക്രമം കാണിക്കുന്നവരെ നേരിടാനും വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.(14.4.2011)
0 comments:
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...