Monday, March 14, 2011

അസാരുകളെ ആദരിച്ചു കൊണ്ട് 4000 മില്യണ്‍ ചിലവഴിക്കാനും വിശ്വാസികള്‍ തയ്യാറാണ്

അടുത്ത കാലത്ത് ജനശ്രദ്ധ ആകര്‍ഷിച്ച ചില സംഭവങ്ങള്‍ രസുലുല്ലഹ്(സ) തങ്ങളുടെ പുണ്യ കേശവുമായി ബന്ധപ്പെട്ടു നടന്നതായി നമ്മള്‍ കണ്ടു. ഈ സംഭവം ദക്ഷിണേന്ത്യയിലെ വിശിഷ്യ കേരളത്തിലെ വിശ്വാസികള്‍ക്ക് വളരെ അധികം സന്തോഷമേകി. ആ തിരു ശേഷിപ്പിനെ ആദരിച്ചു കൊണ്ട് അത് സൂക്ഷിക്കുവാന്‍ ഒരു 400 മില്യണ്‍ രൂപയുടെ പള്ളി നിര്‍മിക്കാന്‍ അവരുടെ നേതാവ് പദ്ധതി പ്രഖ്യാപിച്ചു. രസുലുല്ലഹ്(സ) തങ്ങളുടെ അസാരുകളെ ആദരിച്ചു കൊണ്ട് 4000 മില്യണ്‍ ചിലവഴിക്കാനും വിശ്വാസികള്‍ തയ്യാറാണ് എന്ന് ഈ പദ്ധതിയുടെ പൊതു സ്വീകാര്യത തെളിയിക്കുന്നു.

തിരുകേശത്തെ സംബന്ധിച്ച് ചില കേന്ദ്രങ്ങളില്‍ ഉള്ള അസ്വസ്ഥത ദുഃഖ സൂചകം ആണ് എന്ന് പറയേണ്ടതില്ലല്ലോ. ചിലര്‍ അതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുമ്പോള്‍ ചിലര്‍ അതിന്റെ നീളത്തെ സംബന്ദിച്ചു അഭിപ്രായ വ്യത്യാസത്തില്‍ ആണ്. ചരിത്ര പരമായ പിന്ബലമോ മതിയായ തെളിവോ ഇല്ലാതെ ഉള്ള ഈ ആരോപണങ്ങള്‍ കണുപോള്‍ അവരോടു സതപിക്കുകയല്ലാതെ നിര്‍വാഹമില്ല.

ഇവ്വിശായ സംബന്ധിയായ എന്റെ പഠനങ്ങള്‍ രസുലുല്ലഹ്(സ) തങ്ങളുടെ പുണ്യ കേശത്തെ സന്ബന്ധിച്ച പല അത്ഭുതകരമായ വിവരങ്ങളും എനിക്ക് നല്‍കി.

കാലാന്തരത്തില്‍ അതിനു കേടു സംഭവിക്കുകയില്ല.
അത് വളര്‍ന്നു കൊണ്ടേ ഇരിക്കുന്നു
അത് പിളര്‍ന്നു കൊണ്ട് പുതിയ മുടികള്‍ ഉണ്ടാകുന്നു
ദിക്ര്‍ മജ്ളിസുകളില്‍ വെച്ചാല്‍ അത് സ്വന്തമായി ചലിക്കുന്നു.
ഇരുട്ടില്‍ അത് തിളങ്ങും
പ്രമുഖ പണ്ഡിതനായ യുസുഫ് ഇസ്ല്മൈല്‍ അല്‍-നബ്ഹാനി അവരുടെ ജവഹിര്‍ അല്‍ ബീഹാര്‍ എന്ന ഗ്രന്ഥത്തില്‍ അബ്ദ്‌ അല്‍ ഘനി അല്‍ നബുല്സി എന്ന പണ്ഡിതനെ തൊട്ടു ഉദ്ധരിക്കുന്നു. നബുല്സി അവരുടെ മദീന സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ ഗുലാം മുഹമ്മദ്‌ എന്ന ഒരു ഇന്ത്യന്‍ പണ്ഡിതനെ കണ്ടു മുട്ടി. ഈ ഇന്ത്യന്‍ പണ്ഡിതന്‍ അവര്‍ക്ക് മുഹിയിദ്ധീന്‍ ഇബ്ന്‍ അറബി തങ്ങളുടെ ഫുതൂഹാത് അല്‍ മക്കിയ്യ എന്ന ഗ്രന്ഥം പഠിപ്പിച്ചു കൊടുത്തിരുന്നു. അദ്ദേഹം രസുലുല്ലഹ്(സ) തങ്ങളുടെ പുണ്യ കേശത്തില്‍ നിന്നും ഇന്ത്യയില്‍ ഉള്ള തിരു ശേഷിപ്പുകളെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും വിവരിക്കുകയുണ്ടായി. ജനങ്ങള്‍ക്ക്‌ പുണ്യം നേടാന്‍ രബിഉല്‍ അവ്വല്‍ 9 നു അത് പുറത്തു എടുക്കുകയും പൊതു ജനത്തിന് അത് കാണാന്‍ അവസരം നല്‍കുകയും ചെയ്തിരുന്നു. ചില കേശങ്ങള്‍ സ്വയം ചലിക്കാറുണ്ട് എന്നും അദ്ദേഹം അതിനു സാക്ഷി ആണ് എന്നും അദ്ദേഹം വിശദീകരിച്ചു. ചില കേശങ്ങള്‍ വളരുകയും ഒന്നില്‍ നിന്നും പിളര്‍ന്നു മറ്റൊന്ന് വളരുകയും ഒക്കെ ചെയ്യും.

ചില ചരിത്രകാരന്മാര്‍ നൂരുട്ടിന്‍ ശഹീദ് എന്ന ഇന്ത്യ ഭരിച്ച രാജാവിന്റെ അടുക്കല്‍ രസുലുല്ലഹ്(സ) തങ്ങളുടെ തിരു കേശം ഉണ്ടായിരുന്നു എന്നും മരണശേഷം അത് അവരുടെ കണ്ണുകളില്‍ വെക്കാന്‍ വസിയ്യത്ത്‌ ചെയ്തു എന്നും രേഖപ്പെടുത്തുന്നു.

ശാഹ് വലിയ്യുല്ലഹ് ദെഹ്ലവി(റ) അവരുടെ ഗ്രന്ഥത്തില്‍ പറയുന്നു. അവരുടെ പിതാവ് ഒരിക്കല്‍ രോഗിയാവുകയും അവിടുന്ന് രസുല്‍(സ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കുകയും ഉണ്ടായി. അവര്‍ രോഗ വിവരം രസുല്‍(സ) തങ്ങളോടു പറയുകയും അതിനു രസുല്‍(സ൦ അവിടുത്തെ താടി രോമങ്ങളില്‍ നിന്നും രണ്ടെണ്ണം അവിടുത്തേക്ക്‌ നല്‍കുകയും ചെയ്തു. അവിടുത്തെ അസുഖം അതോടെ ഭേദം ആകുകയും അവിടുന്ന് ഉണര്‍ന്നപ്പോള്‍ അവിടത്തെ കയ്യില്‍ ആ പുണ്യ താടി രോമങ്ങള്‍ ഉണ്ടായിരുന്നു. ശാഹ് വലിയ്യുല്ലഹ് എഴുതുന്നു," എന്റെ പിതാവ് അതില്‍ ഒന്ന് എനിക്ക് നല്‍കി."

ഖസ്രാജി ഗോത്രക്കാരനായ അബു ദാബിയിലെ ശേഇഖ് അഹ്മദ് മുഹമ്മദ്‌ അല്‍ ഖസ്രാജിയുടെ കയ്യില്‍ കുറ്റമറ്റ രേഖയുടെ പിന്ഭാലമുള്ള തിരു കേശങ്ങള്‍ സൂക്ഷിപ്പ് ഉണ്ട്. ഇത് സംബന്ധമായി എന്റെ പൂര്‍വ ലേഖനം ഈ ലിങ്കില്‍ ഉണ്ട്.

അവര്‍ അത് റമദാന്‍ 23 നു പ്രദര്‍ശനം നടത്താറുണ്ട്‌. അത് സംബന്ധമായ ഒരു വാര്‍ത്ത‍ ഈ ലിങ്കില്‍ ഒരു സഹോദരന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. തിരുകെഷങ്ങളുടെ അത്ഭുത സ്വഭാവ ഗുണങ്ങള്‍ ആ സഹോദരന്‍ വര്‍ണിക്കുന്നുണ്ട്.

അല്‍ ആസ്ഹര്‍ യുനിവേര്സിടിയില്‍ ഗവേഷണം നടത്തുന്ന ഒരു ഇന്ത്യന്‍ പണ്ഡിതന്‍ അടുത്തിടെ സന്ദര്‍ശന വേളയില്‍ ശേഇഖ് അഹ്മദ് മുഹമ്മദ്‌ അല്‍ ഖസ്രാജി നല്‍കിയ വിശദീകാരങ്ങള്‍ പങ്കുവെക്കുന്നു. ശേഇഖ് പറയുന്നു അവിടുത്തെ ശേഖരത്തില്‍ നിന്നും ചില കേഷങ്ങള്‍ക്ക് 1 .7 മുതല്‍ 2 .5 ശതമാനം വരെ വളര്‍ച്ച ഉണ്ടാകാറുണ്ട് എന്ന്.

ആ ശേഖരത്തില്‍ പുതിയ കേശങ്ങള്‍ ഉണ്ടാകുന്നതായി അവരുടെ ശ്രദ്ധയില്‍ പെടുകയും അവിടുന്ന് അത് തീയിലും മറ്റും വെച്ച് പരീക്ഷണങ്ങള്‍ നടത്തി നോക്കുകയും ചെയ്തു. എന്നാല്‍ ആ പരീക്ഷണങ്ങള്‍ എല്ലാം വിജയിക്കുകയും അത് രസുലുല്ലഹ്(സ) തങ്ങളുടെ പുണ്യ കേശം ആണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ദിക്ര്‍ മജ്ളിസുകളില്‍ അത് സ്വയം ചലിക്കുകയും, ഇരുട്ടില്‍ അത് തിളങ്ങുകയും ചെയ്യുന്നത് ആ പണ്ഡിതന്‍ ദര്‍ശിച്ചു എന്നും.

പ്രവാചകന്റെ അത്ഭുതങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ ഇത് ധാരാളം ആണ്. ഭൌതിക മാനങ്ങള്‍ കൊണ്ട് അളക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുമാണ്. ശേഇഖ് അല്‍ നബുല്സി പറയുന്നത് രസുലുല്ലഹ്(സ) തങ്ങലുംയുള്ള ബന്ധം കൊണ്ട് അവിടുത്തെ ശേഷിപ്പുകള്‍ക്ക് അള്ളാഹു പ്രത്യേക ജീവന്‍ നല്‍കുന്നു എന്നാണ്.

രസുലുല്ലഹ്(സ) തങ്ങള്‍ അവിടുത്തെ സമുദായത്തിന് പല അത്ഭുതങ്ങളും കാണിച്ചു കൊടുത്തു എങ്കിലും പലരും അതിനെ നിഷേധിക്കുകയായിരുന്നു. ചന്ദ്രനെ പിളര്‍ത്തുക എന്നത് അതില്‍ ഒന്നാണ്. രസുലുല്ലഹ്(സ) പൂര്‍ണ ചന്ദ്രനെ രണ്ടു പിളര്‍പ്പ് ആക്കി കാണിച്ചു കൊടുത്തു. മക്കക്കാരില്‍ നിന്നുള്ള പലരും അത് നേരിട്ട് കണ്ടിട്ടും അതിനെ അവിശ്വസിച്ചു. എന്നാല്‍ ഇന്ത്യയില്‍ നിന്നും ഒരു രാജാവ്‌ മക്കയിലേക്ക് യാത്ര ചെയ്തു ഇസ്ലാം സ്വീകരിക്കാന്‍ കാരണം ഇത് ദര്ശിച്ചതയിരുന്നു.

ഇത് പോലെ രസുലുല്ലഹ്(സ) തങ്ങളുടെ മഹത്തായ അത്ഭുതങ്ങളില്‍ ഒന്നാണ് ഇസ്ര മിറാജ് യാത്ര. മക്കയിലെ അവിശ്വാസികള്‍ അതിനെ അവിശ്വസിക്കുക്കയും തള്ളുകയും ചെയ്തു. എന്നാല്‍ മഹാനായ അബുബകര്‍ സിദ്ദിക് (റ) രണ്ടാമത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ അത് സ്വീകരിച്ചു. അത് ഈമാന്‍ ആണ് അത് പലര്‍ക്കും ലഭിക്കാത്ത ഒന്നാണ്.

ഇപ്പോള്‍ വിഷയം നമ്മുടെ അടുക്കല്‍ ആണ്. വിശ്വസിക്കളും അവിശ്വസിക്കളും വ്യക്തിപരമായ വിഷയം ആണ്. പക്ഷെ അതിനെ ആക്ഷേപിക്കുകയോ അതിനെ പുചിക്കകുകയോ ചെയ്യരുത് . അതിനെ സംബന്ധിച്ച് അനാവശ്യ മെയിലുകള്‍ അയക്കുകയും അരുത് കാരണം അത് നമ്മുടെ സമുദായത്തെ പൊതുവില്‍ വിലകുറച്ച് കാണിക്കുന്ന പ്രവര്‍ത്തികളാണ്. ഒരാള്‍ക്ക് ഇതൊന്നും ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെങ്ങില്‍ അവര്‍ മൌനം ദീക്ഷിച്ചു കൊള്ളട്ടെ.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More