Tuesday, March 15, 2011

പ്രവാചക കേശത്തിന്റെ പേരില്‍ വിശ്വാസ തട്ടിപ്പ്: ജാഗ്രതപുലര്‍ത്തണം: ഐ.എസ്.എം


Published on Fri, 02/11/2011 

കോഴിക്കോട്: പ്രവാചക കേശമെന്ന പേരില്‍ ഏതോ വ്യക്തിയുടെ മുടികാണിച്ച് വിശ്വാസ തട്ടിപ്പ് നടത്തുന്ന യാഥാസ്ഥിതിക നീക്കങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി ദുര്‍ബല വിശ്വാസികളെ വശീകരിക്കുകയും പണം തട്ടുകയും ചെയ്യുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും ബോധവാന്മാരാകണം.
പ്രവാചകന്റെ ജീവിത സന്ദേശം ഉള്‍ക്കൊള്ളുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിനേക്കാള്‍ പ്രവാചകന്റെ ഭൗതിക ശേഷിപ്പുകള്‍ തങ്ങളുടെ കൈയിലുണ്ടെന്ന് പ്രചരിപ്പിച്ച് അന്ധവിശ്വാസ പ്രചാരണം നടത്തുന്നത് ഗൗരവമായി കാണണം. പ്രസിഡന്റ് മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍, നൂറുദ്ദീന്‍ എടവണ്ണ, മന്‍സൂറലി ചെമ്മാട്, ഐ.പി. അബ്ദുസ്സലാം, സുഹൈല്‍ സാബിര്‍, യഹ്‌യാഖാന്‍, ഫൈസല്‍ ഇയ്യക്കാട്, സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More