Saturday, March 19, 2011

കാന്തപുരത്തിന്റെ രസതന്ദ്രം


കാന്തപുരം അതാണ്, ആദ്യം കയ്ക്കും പിന്നെ മധുരിക്കും. 33 കൊല്ലങ്ങള്ക്ക് മുമ്പാണ് കാരന്തൂരില് മാര്ക്കസ്സിനു തറക്കല്ലിട്ടത്. അന്ന് ഒരു കോടി രൂപയുടെ പദ്ധതിയാണ് ആ തലേക്കെട്ടുകാരന് മുസ്ലിയാര് പ്ലാന് ചെയ്തത്. അന്നത്തെ ഒരു കോടി ഇന്നത്തെ 40 കോടിക്ക് മുകളില് ആണെന്നോര്ക്കണം. സമുദായ നേതാക്കള്ക്കും നാട്ടു പ്രമാണിമാര്ക്കും അത് തമാശയായി തോന്നി. എന്നാല് കാന്തപുരത്തിനത് കളിവാക്കായിരുന്നില്ല; വലിയ സ്വപ്നത്തിന്റെ ശിലയിടലായിരുന്നു.

ഈ സമുദായത്തെ സമുദ്ധരിക്കാന് വിദ്യാസ വിപ്ലവത്തിനെ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ ആ മഹാമനീഷി ജീവിതം തന്നെ അതിനു വേണ്ടി ഉഴിഞ്ഞു വെച്ചു. വിദ്യ വെളിച്ചമാന്നെന്നും അക്ഷരം ആയുധമാന്നെന്നും സമുദായത്തെ പഠിപ്പിച്ചു. ഈ സന്തേശം ജനം ഏറ്റുപിടിച്ചു. നാടൊട്ടുക്കും വിദ്യാഭ്യാസ സമുച്ചയങ്ങള് ഉയര്ന്നു വന്നു. മാര്ക്കസിന്റെ ശതക്കനക്കിനു പതിപ്പുകള് കേരളക്കരയാകെ തലപൊക്കി. തമിഴ്നാടും കന്നടയും കടന്നു. ഭീഹാറും യു.പിയും, ഗുജറാത്തും ഡല്ഹിയും കടന്നു അങ്ങ് അത്യുത്തര കാശ്മീര് വരെയെത്തി.

കാശ്മീരിലെ പുതു തലമുറ തോക്കുകള് കയ്യിലെടുക്കുന്നതിനുമുമ്പ് അവരെ അക്ഷരം പഠിപ്പിക്കാന് കാന്തപുരം സാഹസം നടത്തി. ആരും ധൈര്യപ്പെടാത്ത സാഹസം. താഴ്വരകള് വിദ്യാലയ മുറ്റങ്ങളായി പരിവര്ത്തിപ്പിച്ചു. വെന്തെരിഞ്ഞ 'ഭൂമിയിലെ സ്വര്ഗ്ഗം' സമാധാനത്തിന്റെ താഴ്വരകളാക്കി തന്നാലാകുന്ന പരിശ്രമം.

ഡല്ഹിയിലെ ചേരി നിവാസികളായ കുട്ടികള്ക്ക് അക്ഷരം പഠിക്കാന് വിദ്യാലയങ്ങള് പണിതു കൊടുത്തു, അക്ഷരങ്ങളാവട്ടെ അവരുടെ അന്നത്തിനുള്ള വക.

ബംഗാളിലെ മുസ്ലിങ്ങളെയോര്ത്തു കസര്ത്ത് നടത്തുന്ന രാഷ്ട്രീയ ലാബേച്ചുക്കളില് നിന്ന് കാന്തപുരം വേറിട്ട് നിന്നു. അവിടെയും അവര്ക്ക് അക്ഷരമുറ്റങ്ങള് ഒരിക്കികൊടുത്തു. കല്ക്കത്തയുടെ പ്രാന്തങ്ങളില് കാന്തപുരത്തിന്റെ സ്കൂളുകള് വന്നു. അറിവ് നേടിയ പുതിയ തലമുറ വളര്ന്നു വരട്ടെ.
റിക്ഷ വലിക്കുന്നവരും വെള്ളം കോരികളും പഴങ്കതയാവട്ടെ. പരിഹാര നിര്ദ്ദേശങ്ങള് ആര്ക്കും പ്രസന്ഗിക്കാം.എന്നാല് കാന്തപുരം അത് പ്രയോഗവല്ക്കരിച്ചു.

കാന്തപുരത്തിന്റെയും മാര്ക്കസ്സിന്റെയും ദൌത്യം ഇന്ത്യയുടെ അതിരുകള്ക്കുള്ളില് ഒതുങ്ങി നിന്നില്ല. കിഴക്കും പടിഞ്ഞാറും അത് വ്യാപിച്ചു. വര്ഷവും വസന്തവും മാറി വന്നു. കാലം കണക്കു തീര്ത്ത്. അന്ന് വിമര്ശിച്ചവര്ക്ക് പിന്നീട് പ്രശംസിക്കേണ്ടിവന്നു. പതിതരുടെ വിമോചകന് കാലം ചാര്ത്തിക്കൊടുത്ത കയ്യൊപ്പ്!

മുകളില് കൊടുത്ത തലവാചകം ഒന്നുകൂടി വായിക്കുക. " മര്ക്കസ് സ്വപ്നങ്ങള് പേറുന്ന പ്രസ്ത്ഥാനം". ഇത് ഞങ്ങളുടെ വകയല്ല മര്ക്കെസിന്റെ വിമര്ശകകരില്‍ മുമ്പില്‍ ഉണ്ടാകാറുള്ള ജമാഅത്തുക്കാരുടെ 'പ്രബോധന' ത്തിലെ വരികളാണ്. (22 ജനു. 2011) സി. ദാവൂദിന്റെ ലേഖനത്തില്‍ നിന്നുള്ള ബാക്കി വരികള്‍ കൂടി വായിക്കുക. മര്ക്കാസിന്റെ സാരദ്ധിയുമായുള്ള അഭിമുഖത്തെക്കുറിച്ച് 'പ്രബോധനം' എഴുതുന്നു "കേരളം എന്നതിനപ്പുറം ഇന്ത്യ എന്ന വിശാലമായ പരിപ്രേക്ശ്യത്തില് നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പറഞ്ഞുറച്ചുപോയ കാര്യങ്ങള്ക്ക് പുറത്തു കടന്നു ധിഷണയുടെ തെളിച്ചം ആ സംസാരത്തില്‍ കാണാം. മര്ക്ക സ് വെറുമൊരു കൊണ്ഗ്രീറ്റ് കൂടല്ല; സ്വപ്‌നങ്ങള്‍ പേറുന്ന ഒരു പ്രസ്ഥാനമാണ്".

രംഗം രണ്ട്: മര്ക്കസിനു വേണ്ടി ഒരു കൊമേഴ്സ്യല് കോംപ്ലക്സിന് കോഴിക്കോട് മാവൂര്‍ റോഡില്‍ ശിലയിട്ടു. പതിവ് തെറ്റിക്കാതെ വിമര്ശകകര്‍ വിഷം പുരട്ടിയ ശരങ്ങള്‍ എയ്തു. "യതീം കുട്ടികളുടെ പണം മാവൂര്‍ റോഡിലെ ചെളിക്കുണ്ടില്‍ കൊണ്ടിട്ടു!!". മൂര്ച്ചിയേറിയ വിമര്ശാന ശരം!. ആ കര്മ്മ യോഗി പക്ഷെ, തളര്ന്നി ല്ല. നടന്നു തീര്ക്കാകനുള്ള ദൂരത്തെക്കുരിച്ച ഉറച്ച ബോധ്യം അദേഹത്തിന് ഊര്ജ്ജം് പകര്ന്നു .

ശിശിരവും ഹേമന്തവും ഒരുപാടു കൊഴിഞ്ഞു. ഇന്ന് മാവ്വോര്‍ റോഡ്‌ കോഴിക്കോടിന്റെ ഹൃദയമാണ്. മര്ക.സ് കോംപ്ലക്സാകട്ടെ ഹൃദയ കവാടവും. സമുദായ നേതാവായ ഒരു മുന് മന്ത്രിക്കു പറയേണ്ടി വന്നു "കാന്തപുരം കോഴിക്കോട് നഗരത്തെ ഇങ്ങോട്ട് വലിച്ചു". അതാണ് കാന്തപുരം. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. മാര്ക്കസിലെ അനാഥ മക്കളുടെ ദൈന്യംദിന ചിലവിലേക്ക് മര്ക്കസ് കോംപ്ളക്സ് ഇന്ന് വലിയോരാശ്വാസമാണ്. കോഴിക്കോട് നഗരത്തിനു അഭിമാനവും!.

ഇനി ഗ്രാന്റ് മസ്ജിദിലേക്ക് നടക്കുക.
അതിനു മുമ്പ്, പള്ളി നിര്മ്മാണവും പാവങ്ങളെ സഹായിക്കലും കൂട്ടികുഴക്കാന് കരുതിക്കൂട്ടി നടത്തിയ ശ്രമങ്ങളെക്കുറിച്ച് പറയാതിരിക്കാന് നിവര്ത്തിയില്ല.
ചോര്ന്നൊലിക്കുന്ന കൂരയുള്ളവനെയും ഒരു നേരെത്തെ ഭക്ഷണത്തിനു വകയില്ലാത്തവനെയും ഒരുകൈ സഹായിക്കാന് മറ്റാരെക്കാളും മുന്പന്തിയിലുള്ള മനുഷ്യ സ്നേഹിയാണ് കാന്തപുരം. ഒരു അര മണിക്കൂറെങ്കിലും ഉസ്താതിന്റെ കൂടെ ചെലവഴിക്കാന് ഇക്കൂട്ടര് തയ്യാറാവുക.

കാന്തപുരവും സംഘടനയും നടത്തുന്ന കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങള് ഭൂമി മലയാളത്തില് പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമില്ല. അത് വിശദീകരിക്കാന് മിനക്കെടുന്നത് മര്യാദക്കെടാണെന്ന് മനസ്സിലാക്കുന്നു. ആയിരക്കണക്കിന് അനാഥകളെ അറിവും അന്നവും നല്കി, അവരെ സമൂഹത്തിന്റെ മുന് നിരയിലേക്ക് കൈ പിടിച്ചുയര്ത്തിയ ആ തേജസ്വിയായ പണ്ഡിതന് സ്ഖ്ഹാഫി ബിരുദം നേടി മര്ക്കസിന്റെ പടിയിറങ്ങുമ്പോള് യുവ പണ്ഡിതന്മാരെ പതിവായി ഓര്മ്മിപ്പിക്കാറുള്ള വിശുദ്ധ വാക്യം ഇതാണ് "അറാഹിമൂന.... ഇരഹമു മന് ഫില് അര്ളി യര്ഹമുക്കും മന് ഫിസ്സമാഅ'' (ഭൂമിയിലുള്ളവരോട് നിങ്ങള് കരുണ കാണിക്കുക; ആകാശത്തുള്ളവന് നിങ്ങളോട് കരുണ കാണിക്കും). ജീവകാരുണ്യ പ്രവര്ത്തനം ജീവിത വ്രതമാക്കണമെന്നാണ് ഉസ്താദ് ശിഷ്യന്മാരെ ഉണര്ത്താരുള്ളത്. വയനാട്ടിലെയും പാലക്കാട്ടെയും കൂരകളില് കാന്തപുരത്തിന്റെ സഹായ ഹസ്തം പതിവായി കാത്തു നില്ക്കുന്നവര് ഇപ്പോഴുമുണ്ടെന്ന് സാന്തര്ഭികമായി ഉണര്ത്തിക്കൊള്ളട്ടെ.

പള്ളി പണിയുന്നതും പാവങ്ങളെ സഹായിക്കുന്നതും കൂട്ടികുഴക്കേണ്ടതില്ല. രണ്ടും ഒരേപോലെ നടക്കട്ടെ. മുഴുവനാളുകളും ദാരിദ്ര്യ രേഖക്ക് മുകളിലായിട്ടു പള്ളി പണി തുടങ്ങാമെന്ന് വെച്ചാല് ഭൂമിയില് ഒരൊറ്റ മിനാരങ്ങളും തല പൊക്കില്ല. വിശുദ്ധ ഹറമുകള്ക്ക് ദിനേന ചിലവാക്കുന്നത് കോടികളാണ്. അത് ആഫ്രിക്കയിലെ പട്ടിണി കിടക്കുന്നവന് നല്കിക്കൂടെ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണ് ഉള്ളത്? പട്ടിണി കിടക്കുന്നവന് അന്നം നല്കുന്നത് ഒരു ഭാഗത്ത് നടക്കട്ടെ, പള്ളിയും വിദ്യാഭ്യാസ സമുച്ചയങ്ങളും ഭൂമിയില് ഉയര്ന്നു പൊങ്ങട്ടെ.

മസ്ജിദുകളും മിനാരങ്ങളും ഒരു ജനതയുടെയും സംസ്കൃതിയുടെയും അടയാളപ്പെടുത്തലുകളാണ്. ഇന്ത്യ മഹാ രാജ്യത്തിന് എക്കാലവും അഭിമാനിക്കാവുന്ന ഒരു സാംസ്കാരിക സമുച്ചയം മലയാളക്കരയില് ഉയരട്ടെ. അതിനു കാന്തപുരം തന്നെ നേതൃത്വം നല്കട്ടെ. പടച്ച തമ്പുരാന് ആയുസ് നല്കുമെങ്കില് നമുക്ക് കാണാം, ആ വലിയ സ്വപനത്തിനു പിന്നുലുണ്ടായിരുന്ന ദീര്ഘ ദര്ശനങ്ങള് എന്തെല്ലാമാണെന്ന്. ബി ഇദ്നില്ലാഹ്.

നഗര പരിധിക്കു പുറത്തെ പന്ത്രണ്ടെക്കരില് പന്ത്രണ്ട് ഏക്കറില് തലയുയാര്ത്തന് പോകുന്ന ഗ്രാന്ഡ് മസ്ജിദിനു പിന്നിലെ കിനാവുകള് എന്തൊക്കെയാണ്? അതിനു മുമ്പ് അറിയുമോ നിങ്ങള്ക്ക്, മാര്ക്കസെന്ന പൂങ്കാവനത്തില് വിദ്യാമൃതം നുകരാന് വരുന്ന പൂമ്പാറ്റകള് എവിടെ നിന്നോക്കെയാണെന്ന്? കാനടയിലെയും അമേരിക്കയിലെയും യുറോപ്യന് രാജ്യങ്ങളിലെയും ചെറുപ്പക്കാര് ഇസ്ലാമിന്റെ മധു നുകരാന് മര്കസുമായി ബന്തപ്പെടാന് തുടങ്ങിയിട്ട് കാലമേറെയായി. അത് പറയുംമുമ്പ് ,

സകല വൈജ്ഞാനീയങ്ങളും കൈപ്പിടിയിലോതിക്കിയിരുന്ന സമുദായമായിരുന്നു ഇത്. ഗണിത ശാസ്ത്രം, വാന ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നുവേണ്ട അറിവിന്റെ സകലമാന ഉറവിടവും മുസ്ലിം സമുദായത്തിന്റെ മടിയിലായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. നാമൊക്കെ വായിച്ചിട്ടുണ്ട് ഒരു മുസ്ലിം സ്പെയിനിനെക്കുറിച്ച്, കോര്ഡോവ യുനിവേര്സിറ്റിയെക്കുറിച്ച്!. നഷ്ടപെട്ടുപോയ ആ പഴയ കാല പ്രതാപം തിരിച്ചു പിടിക്കനാകുമോ നമുക്ക്? ഒരു വലിയ സ്വപ്നം കാണാന് ശ്രമിക്കുകയാണ് ഞങ്ങള്. ലോകം മുഴുവന് വിദ്യയുടെ വെളിച്ചം തേടി മലയാളക്കരയിലെത്തുന്ന ഒരു വലിയ സ്വപ്നം.

അതെ, പന്ത്രണ്ട് ഏക്കറും ഗ്രാന്റ് മോസ്ക്കും മാത്രമല്ല, അതിനോടനുബന്തമായി ഒരു 'ഗ്ലോബല് നോളെജ് സിറ്റി' യാണ് പണിയാന് പോകുന്നത്, മുന്നൂറേക്കരില്!!. അതെ വെളുത്ത സായിപ്പിന്റെ നാട്ടില് നിന്നും, കറുത്ത ആഫ്രിക്കയുടെ മണ്ണില് നിന്നും വെളിച്ചം തേടി മാര്ക്കസിനെ വലയം വെക്കുന്ന അതിഥികള്ക്ക് പറവതാനിയോരുക്കുകയാണ് മര്ക്കസ്. അതാണ് 'ഗ്ലോബല് നോളെജ് സിറ്റി' ലക്ശ്യമാക്കുന്നത്.

നൂറ്റാണ്ടുകള്ക്കും തലമുറകള്ക്കും അഭിമാനമായി പറയാവുന്ന ഒരു വിശ്വ വിദ്യാലയവും ഒരു ലോകോത്തര ലൈബ്രറിയും മലയാള മണ്ണില് സ്ഥാപ്പിക്കുക. ആ വലിയ സ്വപ്ന സാക്ഷാല്ക്കാരത്തിനു വില പറയുന്നവരോട് ഞങ്ങള് തര്ക്കിക്കാനില്ല. 'വിദ്യാ ധനം സര്വ്വ ധനാല് പ്രധാനം' എന്നാണ് ഞങ്ങള് പഠിച്ചിട്ടുള്ളത്. ഗ്രാന്റ് മോസ്ക്കും മ്യൂസിയവുമടങ്ങുന്ന സമുച്ചയം ആ വലിയ സ്വപ്നത്തിന്റെ ഉപോല്പ്പന്നമാണ്.

ഗ്രാന്റ് മോസ്കില് പ്രവാചക തിരുകേശം എന്തിനാണ് സ്ഥപ്പിക്കുന്നത് എന്നായി അടുത്ത ച്യോദ്യം!! മര്ക്കസ് വിരോധം മൂത്ത് തിരുകേശത്തെ അപമാനിച്ച് പേന ചലിപ്പിക്കാന് ധൈര്യപ്പെടുന്ന പരിഷ്കരണവാദികളോട് ഞങ്ങള്ക്കൊന്നും പറയാനില്ല. എന്നാല് ഞങ്ങള് എന്തിനു പുണ്യ റസൂലിന്റെ തിരുകേശം സൂക്ഷിക്കുന്നുവെന്നു പറയാം. അതിനു മുമ്പ് അല്പം ചരിത്രത്തിലേക്ക് തിരിഞ്ഞു നടക്കേണ്ടതുണ്ട്.

എന്തിനായിരുന്നു പ്രവാചകപ്രഭു തലമുണ്ഡനം ചെയ്തപ്പോള് അവിടെത്തെ ശരഫാക്കപ്പെട്ട കേശങ്ങള് ഓരോന്നും സ്വഹാബികള്ക്കിടയില് വിതരണം ചെയ്തത്? ബുഖാരിയും മുസ്ലിമും റിപ്പോര്ട്ട് ചെയ്ത സംബവമല്ലേ അത്? (മു.1305). നിഷേടിക്കനാകുമോ വിമര്ശകര്ക്ക്?

സുഗന്തപൂരിതമായ അവിടെത്തെ വിയര്പ്പു തുള്ളികള്ക്ക് അനുചരര് തിക്കിത്തിരക്കിയിട്ടില്ലേ? എന്തിനായിരുന്നു അത്? തിരുകേശത്തിലും അവിടത്തെ അനുചരര് ബറാക്കത്തെടുത്തത് ചരിത്ര ഗ്രന്ഥങ്ങളില് കാണുന്നില്ലേ? ഉമ്മുസലമ ബീവി (റ) രോഗ ശമനത്തിന് തിരുകേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നുവെന്നു ഹദീസ് ഗ്രന്ഥങ്ങള് പറയുന്നു.

പ്രമുഖ സ്വാഹാബി ഖാലിദ് ബിന് വലീദിന്റെ തൊപ്പി പ്രശസ്തമായതെങ്ങിനെ? തിരുനബിയുടെ ഒരു മുടി അതില് തുന്നിപിടിപ്പിച്ചിരുന്നു. ആ സ്വഹാബി വര്യന് വല്ലാത്ത ആത്മ ധൈര്യമായിരുന്നു അതില്പ്പിന്നെ. യുദ്ധങ്ങളില് വിജയം വരിച്ചത് ആ കരുത്തുകൊണ്ടയിരുന്നുവെന്നു ആ സ്വഹാബി വര്യന്!. ഒരു യുദ്ധ വേളയില് ആ തൊപ്പി കാണാതായപ്പോള് ആ മഹാന് അനുഭവിച്ച ബേജാറും വേദനയും ചരിത്രം പടിച്ചവര്ക്കറിയാം. അത് 'കേഷപൂജ' യായിരുന്നില്ല. അടങ്ങാത്ത പ്രവാചക പ്രേമമായിരുന്നു.

തിരുകേശ സൂക്ഷിപ്പില് ഞങ്ങളുടെയും ചേതോവികാരം മറ്റൊന്നല്ല. ഞങ്ങളുടെ സ്വപ്ന പദ്ധതിയുടെ നടുവിലത്തെ താഴികക്കുടത്തിന് താഴെ ആ 'അമൂല്യ നിധി' യിരിക്കുന്നത് ഞങ്ങള്ക്കൊരു ധൈര്യമാണ്. ഇനിയും കാതങ്ങള് സഞ്ജരിക്കാനുണ്ട്. വഴികളില് എതിര്പ്പിന്റെ മുള്ള് വേലികള് ഉള്ളത് ഞങ്ങള് കാണുന്നു. അത് തട്ടിമാറ്റി അതിവേഗം മുന്നേറാന് ഞങ്ങള്ക്ക് കരുത്തു പകരാന് ഇനി 'ഹസ്രത്ത് ബാല്' തുണയായുണ്ട്. ഖാലിദ് ബിന് വലീദിന് പോരാടാന് ലഭിച്ച ധൈര്യവും കരുത്തും ഞങ്ങളുടെ കൈകളില് ലഭിച്ച നിര്വൃതി ഞങ്ങള് മറച്ചു വെക്കുന്നില്ല. പ്രവാചകപ്രഭു തന്നെ കൂടെയുള്ളത് പോലുള്ള തോന്നല് ആണിപ്പോള്. ഇതൊരു നാഥനിലാണോ ഞങ്ങള് ഞങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്നത് ആ തമ്പുരാന്റെ സഹായം ഞങ്ങള്ക്ക് തുണയായുണ്ട്. അത് മാത്രം മതി ഞങ്ങള്ക്ക്.


ഇനിയും മര്ക്കസ് വിരോധവും കാന്തപുരം വിരോധവും നടക്കുന്നവരോട് 'മുസ്ലിം സമൂഹത്തില് കാന്തപുരത്തിന്റെ സ്ഥാനവും പ്രസക്തിയുമെന്താനെന്നും, മുസ്ലിം സമൂഹത്തിലെ ശ്രേധേയനായൊരു ജൈവിക നേതാവായി അദ്ദേഹം വളര്ന്നു വന്നതിന്റെ രസതന്ത്രം എന്താണെന്നും' പഠിക്കാന് ജമാഅത്തുകാരന്റെ 'പ്രബോധനം' അതെ ലേഖനത്തില് ആവശ്യപെടുകയാണ്. തീര്ന്നില്ല, പുതിയ കാലത്തോടും ലോകത്തോടും സംവദിക്കാന് ശേഷി നേടിയ ഒരു പ്രസ്ഥാനമാണ് കന്തപുരത്തിന്റെതെന്നു 'പ്രബോധനം' സാക്ഷ്യപ്പെടുത്തുക കൂടി ചെയ്യുന്നു.(22 ജനു.)

അതെ വിമര്ശകര് ഇനി കാന്തപുരത്തിന്റെ വിജയത്തിന്റെ രസതന്ത്രം പഠിക്കാന് ഇറങ്ങിക്കോട്ടേ. പുതിയ ആകാശവും ഭൂമിയും തേടിയുള്ള നമ്മുടെ ജൈത്ര യാത്ര നമുക്ക് തുടരുക. മനുഷ്യ കുലത്തിന്റെ വിമോചനവും വിജയവും കുടി കൊളളുന്നത് പുണ്യ റസൂലിന്റെ കാല്ച്ചുവട്ടിലാണ്. അവിടത്തോടുള്ള അടങ്ങാത്ത അനുരാഗത്തിലാണ്. അല്ലാതെ മറ്റൊരു 'രസതന്ത്രം' പറഞ്ഞു തരാന് ഞങ്ങള്ക്കില്ല തന്നെ.

"സ്വല്ലല്ലാഹു അലാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹി വസല്ലം"

0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More