Monday, March 28, 2011

പ്രവാചക കേശം: ചൂഷണത്തില്‍നിന്ന് പിന്തിരിയണം -എസ്.കെ.എസ്.എസ്.എഫ്


Published on Sat, 03/26/2011 

കോഴിക്കോട്: പ്രവാചകന്‍േറതെന്ന് ആധികാരികമായി സ്ഥിരീകരിക്കപ്പെടാത്ത കേശമുപയോഗിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ പിന്തിരിയണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച വിശദീകരണ സമ്മേളനം ആവശ്യപ്പെട്ടു.
പ്രവാചകനുമായി അടുത്ത ബന്ധമുണ്ടെന്ന നിലയിലുള്ള സ്വപ്‌നകഥകള്‍ പ്രചരിപ്പിച്ച് പുണ്യവാളനായി ചമയാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രവാചകന്‍േറതെന്ന പേരില്‍ പ്രചരിപ്പിക്കുന്ന കേശത്തിന്റെ ആധികാരികത സ്ഥിരീകരിക്കുന്ന സനദ് (പ്രവാചകനില്‍നിന്ന് കൈമാറിപ്പോന്ന പരമ്പര) വിശദീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതില്‍ ദുരൂഹതയുണ്ട്. മര്‍കസിന് കേശം നല്‍കിയെന്ന് പറയപ്പെടുന്ന അബൂദബി സ്വദേശി തന്നെ ഇവ്വിഷയകമായി പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ തന്റെ കുടുംബത്തില്‍ പരമ്പരാഗതമായി ഇങ്ങനെയൊരു തിരുകേശമില്ലെന്ന് തെളിയിക്കുന്നു.
സാമ്പത്തിക താല്‍പര്യത്തിനുവേണ്ടി പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമുദായം തള്ളിക്കളയണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അഷ്‌റഫ് ഫൈസി കണ്ണാടിപറമ്പ്, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, ഓണംപിള്ളി മുഹമ്മദ് ഫൈസി, ആബിദ് ഹുദവി തച്ചണ്ണ, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.




0 comments:

Post a Comment

ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...

Twitter Delicious Facebook Digg Stumbleupon Favorites More