skip to main |
skip to sidebar
7:29 AM
DATABANK
മുസ്ലിം : നിങ്ങളുടെ ശൈഖുനാ കാന്തപുരം മുയ്ല്യാര്‍ അബൂദാബിയില്‍ നിന്ന് കൊണ്ട് വന്ന മുടി നബി (സ)യുടെ തന്നെയാണെന്ന് മുയ്ല്യാരേ നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ ? മുയ്ല്യാര്‍ : പിന്നല്ലാതെ കമറുല്‍ ഉലമ ശൈഖുനാ കാന്തപുരം മുയ്ല്യാര്‍ പറഞ്ഞാല്‍ പിന്നെ ഞമ്മള്‍ ബിശ്വസിച്ചില്ലേ.....ഇനി ശൈഖുന "ജ്ജ് ഇത്രകാലം ഉപ്പ ഉപ്പ എന്ന് വിളിച്ചതല്ല എന്നും പറഞ്ഞ് വേറെ ആളെ കാട്ടി തന്നാല്‍ അത് തന്നെയാ ഞമ്മക്ക് പിന്നെ ഉപ്പ ....കേട്ടോളിന്‍ ഒഹാബികളെ..... മുസ്ലിം : അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഉമ്മയേക്കാള്‍ കാന്തപുരം മുയ്ല്യാരെയാണ് വിശ്വാസം അല്ലേ ? മുയ്ല്യാര്‍ : അല്ല പിന്നെ ....!!! ജ്ജ് എന്താ കരുതിയെ ? എച്ചച്ചപ്പിന്‍റെ കുട്ട്യോള്‍ടാ അന്‍റെ കളി ??? മുസ്ലിം : അത് പോട്ടെ മുയ്ല്യാരെ,നിങ്ങടെ ശൈഖുനക്ക് മുടി നല്‍കിയ 'കസ്രജി'യുടെ കയ്യില്‍ കെട്ടുകണക്കിന് മുടിയുണ്ടെന്നതും അതിനൊക്കെ കുതിര വാലിന്‍റെ നീളവും നിറവുമാണെന്നതും നാട്ടിലാകെ പാട്ടാണല്ലോ ? മുയ്ല്യാര്‍ : അതൊന്നും നമ്മക്കറിയില്ല,നമ്മടെ ശൈഖുനക്ക് കിട്ടിയ മുടി 'ചെറിയാ.....മുടിയാണ്'....ആ "ബലിയാ...മുടിയൊടെ പോട്ടോയൊക്കെ" ഒഹാബികള്‍ ഉണ്ടാക്കിയതല്ലേന്ന്.അബരങ്ങനെ എന്തെല്ലാം പറയും .....അതൊക്കെ ജ്ജ് അങ്ങ് മിണുങ്ങിയതാ കൊയപ്പം...! മുസ്ലിം : അപ്പോള്‍ നിങ്ങളുടെ തന്നെ ഈമാന്‍ ഗൈഡ് എന്ന വെബ്സൈറ്റില്‍ കസ്രജിയുടെ കയ്യില്‍ ഉള്ള നീളന്‍ മുടിക്കെട്ടിന്‍റെ ഫോട്ടോയും ലേഖനവും ഉണ്ടായിരുന്നല്ലോ ? എടുത്തു മാറ്റുന്നതിന് മുമ്പ് : http://www.facebook.com/album. php?id=590346454&aid=255661#!/photo.php?fbid=10150100490061455&set=a.479927856454.255661.590346454&theaterഎടുത്ത് മാറ്റിയ ശേഷം : http://imanguide.com/ar/component/content/article/1-sufism/114-blessed-hair-in-abu-dhabi മുയ്ല്യാര്‍ : അത് ഓഹാബികള്‍ തട്ടിപ്പാക്കിയ സൈറ്റല്ലേ? ആ സൈറ്റും ഞങ്ങടെ ശൈഖുനയുമായും ഒരു ബന്ധവുമില്ല ...കേട്ടോ ...! മുസ്ലിം : അതെങ്ങനാ .... നിങ്ങളുടെ ബയലക്സിലെ ഓണ്‍ലൈന്‍ മുഫ്തി 'അസ്ഹരി' പറഞ്ഞത് സൈറ്റും ഫോട്ടോയും ഉള്ളതാണെന്നും ആ ഫോട്ടോയില്‍ ഉള്ളതിനെക്കാളും നീളമുള്ള മുടി തുര്‍ക്കിയിലും മറ്റു പലയിടങ്ങളിലുമായി ഉണ്ടെന്നുമാണല്ലോ ?? മുയ്ല്യാര്‍ : ഒഹാബിയുടെ ഒതായിലെ പള്ളിയില്‍ ബലാത്സംഗം നടന്നത് ജ്ജ് അറിഞ്ഞില്ലേ മോനേ ?? മുസ്ലിം : അല്ല മുയ്ല്യാരെ അസ്ഹരി പറഞ്ഞത് നിങ്ങള്‍ കേട്ടില്ലായിരുന്നോ ? മുയ്ല്യാര്‍ : പണ്ടത്തെ പെണ്ണുങ്ങള്‍ക്ക് 'അടിപ്പവാട' അടിച്ചു കൊടുക്കുന്ന പണിയാണ് മുജാഹിദിന് എന്ന് ഒരു മൌലവി പറഞ്ഞത് ജ്ജ് കേട്ടിട്ടില്ലേ ? മുസ്ലിം : ആ സീ ഡി മുഴുവനും ഞാന്‍ കേട്ടിട്ടുണ്ട്, മുയ്ല്യാരെ നിങ്ങള്‍ വിഷയത്തീന്ന് ചാടുന്ന 'അടവ്' എടുക്കാതെ ഈമാന്‍ ഗൈഡിലെ 'മുടിക്കെട്ട് ഫോട്ടോയെ' ന്യായീകരിച്ച് 'അസ്ഹരി' പറഞ്ഞതിനെ കുറിച്ച് പറ ? മുയ്ല്യാര്‍ : ഭ ...ഭ ....ഭ ..... ഭ.....'അസ്ഹരി' ഉസ്താദ് അങ്ങനെ പറഞ്ഞോ? ...ഭ ...ഭ...ഭ....ഞമ്മള്‍ കേട്ടിട്ടില്ല ....ഇനി ഉസ്താദ് അങ്ങനെ പറഞ്ഞെങ്കി അതെന്ന്യാ 'സരി'...!! മുസ്ലിം : അപ്പോള്‍ പിന്നെ, വെബ് സൈറ്റില്‍ നിന്ന് എന്തേ ഫോട്ടോയും ലേഖനവും എടുത്തു മാറ്റി ? ഇപ്പോള്‍ ആ ലിങ്കില്‍ ആ ഫോട്ടോയും ലേഖനവും കാണാനില്ലല്ലോ ?http://imanguide.com/ar/component/content/article/1-sufism/114-blessed-hair-in-abu-dhabi മുടിയുടെ നീളവും നിറവും എണ്ണവും ശൈഖുനയുടെ അനുയാകയികളില്‍ തന്നെ 'സംശയം സൃഷ്ടിക്കാന്‍ ഇടയായിട്ടുണ്ട് അല്ലേ ??അതല്ലേ വാസ്തവം? മുയ്ല്യാര്‍ : ഭ ..ഭ ..ഭ ...ജ്ജ് എന്തേലും പറയാതെ .....ഭ ..ഭ .. ഞമ്മള്‍ നേരത്തേ പറഞ്ഞതല്ലേ നമ്മുടെ വെബ്സൈറ്റില്‍ അങ്ങിനെ ഒരു ഫോട്ടോയും ഉണ്ടാവില്ല എന്ന്, 'ഈമാന്‍ ഗൈഡ്' ഞമ്മടെ സ്വന്തം സൈറ്റാണ് എന്ന് ഞമ്മക്കറിയാഞ്ഞിട്ടല്ല ...പച്ചെങ്കില്‍ ...ജ്ജ് ഒഹാബിന്‍റെ 'ബയള്' കേട്ടിട്ട് ഓരോന്ന് ചോദിച്ചപ്പോള്‍ ...ഞാന്‍ അങ്ങനെ പറഞ്ഞതാ ....അന്‍റെ ഉള്ളിലിരിപ്പ് അറിയാന്‍... (മുയ്ല്യാരോടാ എബന്‍റെ കളി) ......!! മുസ്ലിം : ആണോ ? എന്നിട്ട് ഇപ്പഴും 'ഈമാന്‍ ഗൈഡ്' എന്ന നിങ്ങളുടെ വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ആ 'ഫോട്ടോ' കിടപ്പുണ്ടല്ലോ ? http://www.imanguide.com/ar/images/holy-hairs-of-prophet-in-dr.kazraji.jpg നിങ്ങടെ സ്വന്തം സൈറ്റായ 'ഈമാന്‍ ഗൈഡില്‍' എന്തേ ഇങ്ങനെ ഒരു ഫോട്ടോ വന്നുകിടക്കാന്‍? ആദ്യം ആ സൈറ്റില്‍ ഉണ്ടായത് മുയ്ല്യാരെ വേണമെങ്കില്‍ ഞാന്‍ കാണിച്ചു തരാം ...അന്നേ ഞാനത് 'സ്ക്രീന്‍ പ്രിന്‍റ്' എടുത്തു വച്ചിരുന്നു ,എന്തേ കാണണോ ? http://www.facebook.com/album.php?id=590346454&aid=255661#!/photo.php?fbid=10150100490061455&set=a.479927856454.255661.590346454&theater മുയ്ല്യാര്‍ : (കുടുങ്ങിയല്ലോ ബദ്രീങ്ങളെ ) ഭ ...ഭ ...ഭ ... ജ്ജ് പിഴച്ചു പോയി മോനേ, നീന്‍റെ കാര്യം പോക്കാ ....ജ്ജ് മുജായിദിന്‍റെ 'ബയള്' കേട്ടിട്ട് 'ശുജായി' ആയി നടന്നോ .....സകല ഔല്യന്‍റെയും കുരുത്തക്കേട് തട്ടും നിനക്ക്,ജ്ജൊന്നും 'കൊണം' പിടിക്കില്ല ....നിന്‍റെ ബല്യ ഉപ്പാപ്പാനേം ബല്യ ഉമ്മാമ്മേനീം തള്ളിപ്പറയാണ്ട് നിനക്ക് മുജായിദ് ആയി നടക്കാന്‍ കഴിയോടാ പട്ജാഹിലേ ? ഒതായി പള്ളീലെ ബലാത്സംഗം പോലെ നടത്താനല്ലെടാ ജ്ജ്ക്കെ പെണ്ണിനെ പള്ളീല്‍ കൊണ്ടോണത്.....ഫ ...ഫീ...ഫൂ ......!!@#%$*%#...ഞമ്മടെ എച്ചച്ചപ്പിന്‍റെ കുട്ട്യോള്‍ രംഗത്തിറങ്ങിയാല്‍ ...നിന്‍റെയൊക്കെ 'എല്ലും കൊട്ടും' കുയിച്ചെടുക്കാന്‍ 'ജേസീബിയൊന്നും' പോരാണ്ട് വരും മോനേ....സൂഷിച്ചോളിന്‍..മോനേ ...കളി എച്ചെച്ചപ്പിന്‍റെ കുട്ട്യോള്‍ട് വേണ്ട ട്ടാ ....!!! ബെബരമറിയും..... മുസ്ലിം : അതേ മുയ്ല്യാരെ ....ഇത്രേം കാലം ഞാന്‍ 'മുജാഹിദ്' ആയിരുന്നില്ല ....സത്യം പറയുന്ന ആളെ വിളിക്കുന്ന പേരാണ് 'മുജാഹിദ്' എങ്കില്‍ ഞാന്‍ ഇന്ന് തൊട്ട് 'മുജാഹിദ്' ആണ്. അല്ലാഹുവിനെ മാത്രം ആരാധിച്ച് അവനോട് മാത്രം പ്രാര്‍ത്ഥിച്ച് അവനില്‍ മാത്രം തവക്കുലാക്കി ജീവിക്കുന്ന ആളെ വിളിക്കുന്ന പേരാണ് 'മുജാഹിദ്' എങ്കില്‍ ഇന്ന് തൊട്ട് ഞാന്‍ മുജാഹിദാണ്. ബിദ്അത്ത്കള്‍ മുഴുക്കെ വെടിഞ്ഞ് കഴിവിന്‍ പടി സുന്നത്തുകള്‍ മുറുകെപ്പിടിക്കുന്ന ആളെയാണ് 'മുജാഹിദ്' എന്ന് വിളിക്കുന്നതെങ്കില്‍ ഇന്ന് തൊട്ട് ഞാന്‍ മുജാഹിദാണ്. മുസ്ലിം സമൂഹത്തില്‍ വേരൂന്നിയ ശിര്‍ക്ക് ഖുറാഫാത്ത് അനാചാര അന്ധവിശ്വാസങ്ങള്‍ക്കെതിരെ ശക്തിയുക്തം പ്രബോധനം നടത്തുന്നവരെയാണ് മുജാഹിദുകള്‍ എന്ന് വിളിക്കുന്നതെങ്കില്‍ ഇന്ന് തൊട്ട് ഞാന്‍ അതിലെ ഒരംഗമാണ്. കാന്തപുരം മുസ്ല്യാരെ പോലുള്ള 'ദീന്‍ കച്ചവടം' ചെയ്ത് സമൂഹത്തിന്‍റെ ധനം കൊള്ളയടിക്കുന്ന....വിശ്വാസ ആദര്‍ശ രംഗത്ത് മായം കലര്‍ത്തി സാധാരണക്കാരുടെ പരലോകം 'തുലക്കുന്ന' 'പുരോഹിത' വര്‍ഗത്തിനെ സമൂഹത്തിന് മുമ്പില്‍ തുറന്ന് കാട്ടാന്‍ പാടുപെടുന്നവരാണ് 'മുജാഹിദുകള്‍' എങ്കില്‍ ....മുയ്ല്യാരെ എന്നെ ഇനി 'മുജാഹിദ്' എന്നേ വിളിക്കാവൂ ......!!!
1 comments:
great post.may god blee you and lslam
Post a Comment
ഇത് വായിച്ചു തീര്‍ന്നപ്പോള്‍ എന്താണ് നിങ്ങളുടെ മനസ്സില്‍ തോന്നുന്നത്. അത് ഇവിടെ കൂറിച്ചിടൂ...അനുകൂലമായാലും പ്രതികൂലമായാലും...